ജല സംരക്ഷണത്തിൽ കൂടുതൽ ജാഗ്രത
September 9, 2018, 12:00 am
പ്ര​ളയ ദു​രി​താ​ശ്വാസ - പു​നർ നിർ​മ്മാണ പ​ദ്ധ​തി​കൾ​ക്കൊ​പ്പം വി​വിധ മേ​ഖ​ല​കൾ​ക്ക് പ്ര​ള​യാ​ന​ന്ത​ര​മു​ണ്ടായ വ​ലിയ രൂ​പ​പ​രി​ണാ​മ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​ങ്ങൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഭാ​വി​യിൽ ഇ​തു​പോ​ലു​ള്ള അ​പ്ര​തീ​ക്ഷിത ദു​ര​ന്ത​ങ്ങ​ളെ ഫ​ല​പ്ര​ദ​മാ​യി നേ​രി​ടാ​നു​ള്ള പ്രാ​യോ​ഗിക അ​റി​വു​കൾ ഇ​തി​ലൂ​ടെ ല​ഭി​ക്കും. സം​സ്ഥാ​ന​ത്തെ ഏ​താ​ണ്ടു മു​ഴു​വ​നാ​യും മു​ക്കിയ പ്ര​ള​യ​ത്തി​ന്റെ അ​വ​ശി​ഷ്ട​ങ്ങ​ളാ​യി ത​കർ​ന്ന​ടി​ഞ്ഞ ഭൂ​മി​യും അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന നിർ​മ്മി​തി​ക​ളും ന​ശി​ച്ചു​പോയ കൃ​ഷി​യു​മാ​ണു​ള്ള​ത്. പ്ര​ള​യ​നാ​ളു​ക​ളിൽ കൂ​ലം​കു​ത്തി ഒ​ഴു​കിയ ന​ദി​കൾ ഇ​പ്പോൾ പ​ഴയ നി​ല​യി​ലേ​ക്ക് അ​തി​വേ​ഗം മ​ട​ങ്ങി​ക്ക​ഴി​ഞ്ഞു. ഇ​രു​ക​ര​ക​ളും ക​ട​ന്ന് പ്ര​ദേ​ശ​മാ​കെ വ്യാ​പി​ച്ച് അ​ള​വ​റ്റ നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​ക്കിയ ന​ദി​ക​ളും പു​ഴ​ക​ളും ര​ണ്ടാ​ഴ്ച കൊ​ണ്ട് നീർ​ച്ചാ​ലു​ക​ളാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. വെ​ള്ള​പ്പാ​ച്ചി​ലിൽ എ​ല്ലാ ന​ദി​ക​ളു​ടെ​യും അ​ടി​ത്ത​ട്ട് അ​വി​ശ്വ​സ​നീ​യ​മാം വി​ധം മൂ​ന്നും നാ​ലും മീ​റ്റർ വ​രെ മ​ണ്ണും ചെ​ളി​യും നി​റ​ഞ്ഞ് ഉ​യർ​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് പ​രി​ശോ​ധ​ന​യിൽ ക​ണ്ട​ത്. ഏ​റ്റ​വും കൂ​ടിയ അ​ള​വിൽ മഴ ല​ഭി​ച്ചി​ട്ടും കി​ണ​റു​ക​ളിൽ ജ​ല​വി​താ​നം പൊ​ടു​ന്ന​നെ താ​ഴു​ന്ന പ്ര​തി​ഭാ​സ​മാ​ണ് എ​ങ്ങും. ഇ​ടു​ക്കി​യിൽ ഭൂ​മി വി​ണ്ടു​കീ​റു​ന്ന ഭ​യാ​നക കാ​ഴ്ച​യും കാ​ണേ​ണ്ടി​വ​രു​ന്നു. വീ​ടു​ക​ളും കൃ​ഷി​യി​ട​ങ്ങ​ളു​മൊ​ക്കെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ​തോ​ടെ അ​ന​വ​ധി കു​ടും​ബ​ങ്ങൾ വ​ല്ലാ​ത്ത ദു​രി​ത​ത്തി​ലാ​ണ്. വ​ലു​തും ചെ​റു​തു​മായ അ​ണ​ക്കെ​ട്ടു​ക​ളു​ടെ സം​ഭ​ര​ണ​ശേ​ഷി​യി​ലും കാ​ര്യ​മായ കു​റ​വു വ​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് വി​ദ​ഗ്ദ്ധർ പ​റ​യു​ന്ന​ത്. ചെ​ളി​യും മ​ണ്ണും അ​ടി​ഞ്ഞു​കൂ​ടി​യ​തോ​ടെ അ​ടു​ത്ത മ​ഴ​ക്കാ​ല​ത്ത് അവ വ​ള​രെ വേ​ഗം നി​റ​യാ​നാ​ണു സാ​ദ്ധ്യ​ത. നേ​ര​ത്തെ ത​ന്നെ ഒ​ട്ടു​മി​ക്ക അ​ണ​ക്കെ​ട്ടു​ക​ളു​ടെ​യും സ്ഥി​തി ഇ​താ​യി​രു​ന്നു. പ്ര​ള​യം കൂ​ടി​യ​തോ​ടെ സ്ഥി​തി കൂ​ടു​തൽ ഗു​രു​ത​ര​മാ​യി​ട്ടു​ണ്ട്. ശാ​സ്ത്രീയ പ​ഠ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തിൽ പ​രി​ഹാര ന​ട​പ​ടി​കൾ ഉ​ണ്ടാ​കു​ന്നി​ല്ലെ​ങ്കിൽ അ​ണ​ക്കെ​ട്ടു​കൾ നി​റ​ഞ്ഞു​ക​വി​യാൻ ചെ​റിയ മ​ഴ​യാ​യാ​ലും മ​തി.
ഇ​ടു​ക്കി​യി​ലെ ഭൂ​മി​ക്കു സം​ഭ​വി​ച്ച ഘ​ട​നാ​പ​ര​മായ മാ​റ്റ​ങ്ങൾ പ​ഠി​ക്കാൻ കേ​ന്ദ്ര​സം​ഘം എ​ത്തി​യി​ട്ടു​ണ്ട്. വി​ള്ള​ലു​ണ്ടായ പ്ര​ദേ​ശ​ങ്ങ​ളും ഇ​തു​വ​ഴി ത​കർ​ന്ന വീ​ടു​ക​ളും കൃ​ഷി​യി​ട​ങ്ങ​ളു​മൊ​ക്കെ അ​വർ പ​ഠന വി​ധേ​യ​മാ​ക്കും. ഇ​ടു​ക്കി​യി​ലും വ​യ​നാ​ട്ടി​ലും ഉ​രുൾ​പൊ​ട്ട​ലു​ക​ളു​ണ്ടായ പ്ര​ദേ​ശ​ങ്ങ​ളിൽ പു​ന​ര​ധി​വാ​സം വി​ദ​ഗ്ദ്ധ സം​ഘ​ത്തി​ന്റെ പ​രി​ശോ​ധ​ന​കൾ​ക്കുശേ​ഷ​മേ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ എ​ന്ന് സർ​ക്കാർ വ്യ​ക്ത​മാ​ക്കി​ക്ക​ഴി​ഞ്ഞു. പ​രി​സ്ഥി​തി ലോല പ്ര​ദേ​ശ​ങ്ങൾ ഒ​ഴി​വാ​ക്കി​യാ​കും ഇ​നി പു​ന​ര​ധി​വാ​സം.
നാ​ലും അ​ഞ്ചും ആൾ​പ്പൊ​ക്ക​ത്തിൽ വെ​ള്ളം ഒ​ഴു​കിയ പ്ര​ദേ​ശ​ങ്ങ​ളി​ലും കി​ണ​റു​കൾ പെ​ട്ടെ​ന്നു ശോ​ഷി​ച്ച​താ​ണ് ജ​ന​ങ്ങൾ നേ​രി​ടു​ന്ന മ​റ്റൊ​രു പ്ര​ശ്നം. പ്ര​ള​യ​ജ​ലം അ​പ്പാ​ടെ ഒ​ഴു​കി ക​ട​ലി​ലെ​ത്തി​യ​തോ​ടെ ഭൂ​മി​ക്ക​ടി​യി​ലെ ജ​ല​ശേ​ഖ​ര​ത്തി​ന്റെ അ​ള​വും ഗ​ണ്യ​മാ​യി കു​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നാ​ണ് നി​ഗ​മ​നം. ഇ​പ്പോ​ഴ​ത്തെ ഈ സ്ഥി​തി തു​ടർ​ന്നാൽ കു​ടി​വെ​ള്ളം പല പ്ര​ദേ​ശ​ങ്ങ​ളി​ലും കി​ട്ടാ​ക്ക​നി​യാ​കു​മെ​ന്നാ​ണു ആ​ശ​ങ്ക. വെ​ള്ള​ത്തി​നു ന​ടു​വിൽ കി​ട​ക്കു​ന്ന കു​ട്ട​നാ​ടി​ന്റെ പു​ന​രു​ദ്ധാ​രണ പ​ദ്ധ​തി​യിൽ പ്ര​ഥമ പ​രി​ഗ​ണന നൽ​കേ​ണ്ട​ത് ശു​ദ്ധ​ജ​ല​വി​ത​ര​ണ​ത്തി​നാ​ണ്. അ​വി​ടെ നാ​മ​മാ​ത്ര​മാ​യി ഉ​ണ്ടാ​യി​രു​ന്ന ജ​ല​വി​ത​ര​ണ​വും പ്ര​ള​യ​ത്തോ​ടെ തീർ​ത്തും ഇ​ല്ലാ​താ​യി​രി​ക്കു​ക​യാ​ണ്.
പു​ഴ​ക​ളു​ടെ ആ​ഴം വർ​ദ്ധി​പ്പി​ക്കാൻ അ​ടി​ഞ്ഞു​കൂ​ടിയ മ​ണ​ലും ചെ​ളി​യും നീ​ക്കം ചെ​യ്യേ​ണ്ട​തു​ണ്ട്. ടെ​ൻഡർ വി​ളി​ച്ച് മ​ണൽ മാ​റ്റാൻ ക​രാർ നൽ​കി​യാൽ എ​ളു​പ്പ​മാ​ണ​ത്. സം​സ്ഥാ​ന​ത്തെ നിർ​മ്മാണ മേ​ഖല നേ​രി​ടു​ന്ന മ​ണൽ ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​വു​ക​യും ചെ​യ്യും. സർ​ക്കാ​രി​ന് പു​നർ​നിർ​മ്മാണ പ്ര​വർ​ത്ത​ന​ങ്ങൾ​ക്കാ​വ​ശ്യ​മായ ന​ല്ലൊ​രു തു​ക​യും ഇ​തു​വ​ഴി നേ​ടാ​നാ​കും. ത​ക്കം പാർ​ത്തി​രി​ക്കു​ന്ന മ​ണൽ മാ​ഫിയ പല പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​തി​ന​കം ത​ന്നെ അ​ന​ധി​കൃ​ത​മാ​യി മ​ണൽ ഖ​ന​ന​ത്തി​നു ശ്ര​മം തു​ട​ങ്ങി​യി​ട്ടു​ണ്ട്. കർ​ക്ക​ശ​മാ​യി അ​തു ത​ട​യാൻ ന​ട​പ​ടി ഉ​ണ്ടാ​ക​ണം.
വി​വിധ മേ​ഖ​ല​കൾ​ക്ക് പ്ര​ള​യം മൂ​ല​മു​ണ്ടായ നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​പ്പ് ഏ​താ​ണ്ടു പൂർ​ത്തി​യാ​യി​ട്ടു​ണ്ട്. ഇവ ക്രോ​ഡീ​ക​രി​ച്ച് റി​പ്പോർ​ട്ടാ​യി കേ​ന്ദ്ര​ത്തി​ന് സ​മർ​പ്പി​ച്ചാ​ലേ കൂ​ടു​തൽ സ​ഹാ​യം അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. എ​ത്ര​യും വേ​ഗം ഇ​തി​നു​ള്ള ന​ട​പ​ടി ഉ​ണ്ടാ​ക​ണം. കേ​ന്ദ്ര പ​ദ്ധ​തി​യിൽ ഉൾ​പ്പെ​ടു​ത്തി ചെ​യ്യേ​ണ്ട പു​നർ നിർ​മ്മാണ പ്ര​വർ​ത്തി​കൾ​ക്കും വ്യ​ക്ത​മായ രൂ​പം നൽ​കേ​ണ്ട​തു​ണ്ട്. ആ​രോ​ഗ്യ - റോ​ഡ് - ഭ​വന നിർ​മ്മാണ പ​ദ്ധ​തി​ക​ളൊ​ക്കെ ഏ​റ്റെ​ടു​ക്കാ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് കേ​ന്ദ്രം. കാ​ലാ​വ​സ്ഥാ മാ​റ്റം ഇ​നി​യു​ള്ള നാ​ളു​ക​ളി​ലും ഏ​റെ പ്ര​ക​ട​മാ​കു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. ഇ​പ്പോ​ഴ​ത്തെ അ​തി​രൂ​ക്ഷ​മായ വ​ര​ണ്ട കാ​ലാ​വ​സ്ഥ വ​രൾ​ച്ച​യു​ടെ നാ​ന്ദി​യാ​യി​ക്കൂ​ടെ​ന്നി​ല്ല എ​ന്നാ​ണ് കാ​ലാ​വ​സ്ഥാ വി​ദ​ഗ്ദ്ധർ പ​റ​യു​ന്ന​ത്.
ജല മാ​നേ​ജ്‌​മെ​ന്റി​ലെ അ​പ​ര്യാ​പ്ത​ത​മൂ​ലം പെ​യ്ത മ​ഴ​യി​ലൂ​ടെ വ​ന്ന വെ​ള്ള​മ​ത്ര​യും ക​ട​ലിൽ ചെ​ന്നു ചേർ​ന്നു. പു​ഴ​ക​ളു​ടെ​യും ജ​ല​സ്രോ​ത​സു​ക​ളു​ടെ​യും സം​ര​ക്ഷ​ണം എ​ത്ര​മേൽ പ്ര​ധാ​ന​പ്പെ​ട്ട​താ​ണെ​ന്ന് ബോ​ദ്ധ്യ​മാ​ക്കു​ന്ന​താ​യി​രു​ന്നു പ്ര​ളയ നാ​ളു​കൾ. സർ​ക്കാ​രും ജ​ന​ങ്ങ​ളും ഒ​രു​പോ​ലെ ജാ​ഗ​രൂ​ക​രാ​കേ​ണ്ട കാ​ല​മാ​ണു വ​രാൻ പോ​കു​ന്ന​ത്.


 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ