എൽ.ഐ.സി 'ജീവൻ ശാന്തി" പെൻഷൻ പദ്ധതിക്ക് തുടക്കം
September 14, 2018, 6:25 am
തിരുവനന്തപുരം: സുനിശ്ചിത പെൻഷൻ ഉറപ്പുനൽകുന്ന എൽ.ഐ.സി 'ജീവൻ ശാന്തി' പദ്ധതിക്ക് തുടക്കമായി. സീനിയർ ഡിവിഷണൽ മാനേജർ ശാന്തവർക്കി ഉദ്ഘാടനം ചെയ്‌തു. ഒറ്രത്തവണ പ്രീമിയം അടച്ചാൽ പോളിസി ഉടമയ്ക്ക് പെൻഷൻ നൽകുന്ന പദ്ധതിയാണിത്. വികലാംഗരായ വ്യക്തിക്കും രണ്ട് വ്യക്തികൾക്ക് സംയുക്തമായും പദ്ധതിയിൽ ചേരാം. എൻ.പി.എസ് വരിക്കാർ, പെൻഷൻ ഇല്ലാത്ത സർക്കാർ, സ്വകാര്യ ജീവനക്കാർ എന്നിവർക്കും ചേരാവുന്നതാണ്. 30 വയസാണ് കുറഞ്ഞ പ്രായപരിധി. 31 വയസ് മുതൽ പെൻഷൻ ലഭിച്ചു തുടങ്ങും.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ