പ്രളയം: വിനോദ സഞ്ചാര മേഖലയ്ക്ക് പാർലമെന്ററി സമിതിയുടെ പിന്തുണ
September 14, 2018, 6:25 am
തിരുവനന്തപുരം: പ്രളയം മൂലം കേരളത്തിലെ ടൂറിസം മേഖലയ്‌ക്കുണ്ടായ നഷ്‌ടം പരിഹരിക്കാൻ എല്ലാ സഹായവും നൽകുമെന്ന് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ പാർലമെന്ററി കൂടിയാലോചനാ സമിതിയുടെ ഉറപ്പ്. കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൻസ് കണ്ണന്താനം പ്രളയത്തെത്തുടർന്ന് കേരളത്തിലെ ടൂറിസം വ്യവസായത്തിനുണ്ടായ നഷ്‌ടം കോവളത്ത് ചേർന്ന സമിതിയുടെ യോഗത്തിൽ വിവരിച്ചു. രാജ്യത്ത് സുസ്ഥിര ടൂറിസം വികസനവുമായി മുന്നോട്ടുപോകുമ്പോൾ കേരളത്തിനുണ്ടായ നഷ്ടം കൂടി കണക്കാക്കണമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര ടൂറിസം, പാർലമെന്ററികാര്യ വകുപ്പുകളുടെ സെക്രട്ടറിമാരും കേരള ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോർജ്ജും മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ