പ്രളയത്തിൽ തകർന്ന ആസ്തികൾ പുന:സ്ഥാപിക്കാൻ നടപടി തുടങ്ങി
September 15, 2018, 1:09 am
തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ പ്രളയത്തിൽ തകർന്ന പൊതു ആസ്തികൾ പുനസ്ഥാപിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് നടപടി തുടങ്ങി. ഇതിനായി ഓരോ ഗ്രാമ പ്രദേശത്തും തൊഴിലുറപ്പ് പദ്ധതിയിൽ ഏ​റ്റെടുക്കേണ്ട് പ്രവൃത്തികൾ ഏതൊക്കെയാണെന്ന നിർദ്ദേശങ്ങൾ തൊഴിലുറപ്പ് മിഷൻ ബന്ധപ്പെട്ടവർക്ക് നൽകി. ഇതിനായി ആദ്യം വാർഡ് തലത്തിൽ ദ്റുതഗ്രാമ പഠനം നടത്തും. വാർഡുമെമ്പർമാരുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് പദ്ധതി മേ​റ്റുമാർ, കുടംബശ്രീ പ്രവർത്തകർ എന്നിവരടങ്ങുന്ന ടീമാണ് പഠനത്തിന് നേതൃത്വം കൊടുക്കുക. ഇവർക്കാവശ്യമായ സാങ്കേതിക പിന്തുണ തൊഴിലുറപ്പ് പദ്ധതിയിടെ അക്രഡി​റ്റഡ് എൻജിനീയർമാരും, ഓവർസിയർമാരും, തദ്ദേശസ്വയംഭരണ എഞ്ചിനീയർമാരും നൽകും.
പ്രളയത്തിൽ തകർന്ന ഗ്രാമീണ റോഡുകളുടെ അ​റ്റകു​റ്റപണികൾ ചെയ്ത് പുന:സ്ഥാപനം, സ്‌കൂൾ ശൗച്യാലയങ്ങളുടെ പുനർ നിർമ്മാണവും അ​റ്റകു​റ്റ പണിയും, തകർന്ന കലുങ്കുകൾ പുന:സ്ഥാപനം, തകർന്ന ചെക്ക് ഡാമുകൾ, പൊതുകിണറുകൾ, ജലസേചന കനാലുകൾ എന്നിവയുടെ പുനർനിർമ്മാണം, കമ്പോസ്​റ്റ് സംവിധാനങ്ങളുടെ പുന:സ്ഥാപനം, വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഓവുചാലുകൾ എന്നിവയുടെ പുനർനിർമ്മാണവും അ​റ്റകു​റ്റപണികളും ഏ​റ്റെടുക്കാവുന്ന പ്രവൃത്തിയിൽ ഉൾപ്പെടുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ