Sunday, 24 September 2017 9.26 PM IST
ട്രാൻ: പെൻഷൻകാർ എന്തു പിഴച്ചു?
December 4, 2016, 12:33 am
കെ.എസ്.ആർ.ടി.സി പെൻഷൻകാരുടെ 'തലേവര' കെ.എസ്.ആർ.ടി.സിയിൽ 37100ൽ പരം പെൻഷൻകാർ.

ഏറിയപങ്കും വാർദ്ധക്യത്തിൽ വരാവുന്ന അസുഖങ്ങൾ മൂലം സാമ്പത്തിക ഞെരുക്കത്തിൽപ്പെട്ടവരും, വിവിധയിനം ജീവിത ക്ളേശങ്ങളിൽപ്പെട്ട് കഷ്ടപ്പെടുന്നവരും. ഇവിടെ 4.40 ലക്ഷത്തിനടുത്ത് സർവീസ് പെൻഷൻകാർക്ക് കൃത്യമായി പെൻഷൻ ലഭിക്കുമ്പോൾ ട്രാൻസ്പോർട്ട് പെൻഷൻകാർക്ക് അവരുടെ പെൻഷൻ കിട്ടാക്കനിയായി മാറുന്നു. പൊതുവേ പെൻഷൻകാർക്ക്, പ്രത്യേകിച്ചും വാർദ്ധക്യത്താൽ മക്കളുടെ മുമ്പിൽ കൈനീട്ടാതെ മുന്നോട്ട് മരണം വരെ കഴിയാം എന്നുള്ള പ്രതീക്ഷ ഞങ്ങളെ സംബന്ധിച്ച് അസ്തമിച്ചുകൊണ്ടിരിക്കുന്നു. തന്നെയുമല്ല, സ്ഥിരം വരുമാനമോ ജോലിയോ ഇല്ലാത്ത മക്കൾ, എങ്കിൽ, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ബുദ്ധിമുട്ടുന്നവർ കുറെപ്പേർ എങ്കിലും, അവരെ സംബന്ധിച്ച് ഈമാതിരിയിലുള്ള മാതാപിതാക്കൾ ഒരു തീരാശാപവും. ഈയൊരുഗതി ഇനി ശത്രുക്കൾക്കുവരെ സംഭവിക്കാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം. പക്ഷേ ജനിച്ചുപോയല്ലോ ഈ ഭൂമിയിൽ!
നൂറിനടുത്ത് പൊതുമേഖലകൾ, ഏറിയ ഭാഗവും നഷ്ടത്തിൽ. ഇതിന് മോചനമില്ലേ?
കഴിഞ്ഞ തലമുറകൾ ചെയ്തുകൂട്ടിയ ദുർനടപടികളുടെ പരിണതഫലം എന്നു നാട്ടുകാർ പറയുന്നുണ്ടാവും? സർവീസ് പെൻഷൻകാർ മിനിമം പെൻഷൻ മുതൽ ഒരു ലക്ഷം അടുത്ത് വരെ കൈപ്പറ്റുന്നവർ കാണുമല്ലോ? കാലിയെന്നു പറയുന്ന ഖജനാവിൽ നിന്നും കൃത്യ തീയതികളിൽ കിട്ടുന്ന വരുമാനം കുടുംബത്തിൽ അവർ സന്തോഷമായി കൊച്ചുകുട്ടികളുമായി കഴിയുമ്പോൾ, ശപിക്കപ്പെട്ട ഒരു വിഭാഗം ട്രാൻസ്പോർട്ട് പെൻഷൻകാർ ആരാന്റെ അമ്മയ്ക്ക് ഭ്രാന്തുവന്നാൽ കണ്ടുനിൽക്കാൻ എന്തുരസം എന്നു പറയുന്ന ചൊല്ല് തികച്ചും ഇവിടെ അന്വർത്ഥം - ഞങ്ങളെ സംബന്ധിച്ച് പെൻഷൻ ഇല്ല എന്നുള്ള പത്ര വാർത്തമൂലം താത്കാലിക കടംപോലും കിട്ടാതെയും ആയിരിക്കുന്നു. ഇനിയെത്രനാൾ ഇങ്ങനെ ജീവിതം മുന്നോട്ട് നീക്കും എന്നറിയാതെ ഇഴയുന്നവർ ഒരുനാൾ ഒരു മോചനം കണ്ടെത്താം. അതും ഒരു ആത്മഹത്യയിൽ. ഒന്നല്ല പലതും സംഭവിക്കാവുന്നത്, പിന്നെ തുടരെ പ്രതീക്ഷിക്കാവുന്നത്. ഞങ്ങളുടെ പെൻഷൻ വിതരണം വരുമ്പോൾ കേൾക്കുന്നത് നഷ്ടവും കടവും മാത്രം.
കർഷക ആത്മഹത്യകൾ കഴിഞ്ഞാൽ പിന്നെ അടുത്ത സ്ഥാനം ട്രാൻസ്പോർട്ട് പെൻഷൻകാരുടേതാകാം.
ഞങ്ങൾക്ക് വരുമാനം ഇല്ലാതെ നികുതികൾ മാത്രം എത്രനാൾ കൊടുക്കാൻ കഴിയും. വില കൂടുന്ന ആഹാര സാധനങ്ങളും അത്യാവശ്യ മരുന്നുകളും വാങ്ങാൻ പറ്റാതെ - സഹായത്തിന് മക്കൾ വരെ മുഖം തിരിച്ച് നിൽക്കുമ്പോൾ - നികുതി കൊടുക്കാനും വോട്ടു ചെയ്യുവാനും മാത്രം കുറെ വയസൻമാർ/വയസികൾ സീനിയർ സിറ്റിസൺ, കേൾക്കാൻ ഭംഗിയുള്ള ഓമനപേർ, കേരളത്തിന്റെ കടം 1,41,947 കോടി രൂപ 2015 മാർച്ചിൽ. അടുത്ത 7 വർഷത്തിനുള്ളിൽ 42000 കോടി രൂപ തിരിച്ചടയ്ക്കേണ്ടതും - പത്രവാർത്ത - ബാധ്യതകൾക്ക്, കടങ്ങൾക്ക് എല്ലാം ഈ ട്രാൻസ്പോർട്ട് പെൻഷൻകാർ ഉത്തരവാദികളോ?‌
വി.കെ. ഗോപാലൻ പുള്ളോലിൽ,
വെളിയന്നൂർ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ