Tuesday, 28 March 2017 9.34 PM IST
പട്ടിണി തൂത്തെറിഞ്ഞ ശാസ്ത്രജ്ഞരെ ആദരിക്കണം
December 19, 2016, 12:35 am
നാളിതുവരെ രാജ്യം ബഹുമാനിച്ച പ്രമുഖരിൽ സാമൂഹ്യ - രാഷ്ട്രീയ - കലാസാഹിത്യരംഗത്തെ പ്രമുഖരും, അപ്രമുഖരുമുണ്ട്. വിരലിലെണ്ണാവുന്ന ശാസ്ത്രപ്രതിഭകളുമുണ്ടെന്നു വയ്ക്കാം. എന്നാൽ ഇക്കാര്യത്തിൽ അക്ഷന്തവ്യമായി അവഗണിക്കപ്പെട്ട രണ്ടു പേരുകളാണ്, ഡോ. എം.എസ്. സ്വാമിനാഥനും ഡോ. വർഗീസ് കുര്യനും.
എഴുപതുകളിൽ ഹരിത വിപ്ളവം വഴി നമ്മുടെ പട്ടിണി മാറ്റിയ സ്വാമിനാഥനും ധവള വിപ്ളവം വഴി ഒരു സമൂഹത്തിന്റെ സാമൂഹ്യ - സാമ്പത്തിക പശ്ചാത്തലം പാടെ മാറ്റി മറിച്ച വർഗീസ് കുര്യനും അർഹിച്ച അംഗീകാരം നമ്മൾ കൊടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. ഈ രണ്ടു മഹാരഥന്മാരുടെ സത്‌പ്രവർത്തിയുടെ ഗുണഭോക്താക്കളാണ് ഇപ്പോഴത്തെ തലമുറ. ഹരിത വിപ്ളവമില്ലാതിരുന്നെങ്കിൽ, ഒരു ദരിദ്ര കർഷക കുടുംബത്തിൽ പിറന്ന ഈ ലേഖകനുൾപ്പെടെ പലരും ഇന്നീ ഭൂമുഖത്തിലുണ്ടാവുമായിരുന്നില്ല. ഐ.ആർ. 8ഉം ജയ നെൽവിത്തും ഒക്കെ വികസിപ്പിച്ചു നെല്ലുത്‌പാദനം പതിന്മടങ്ങു വർദ്ധിപ്പിച്ചു കേരളം പോലുള്ള സംസ്ഥാനങ്ങളെ പട്ടിണി മരണത്തിൽ നിന്നു രക്ഷിച്ച സ്വാമിനാഥനെ ആദരിക്കാൻ കഴിഞ്ഞിട്ടുണ്ടോ. ഗുജറാത്തിലെ ആനന്ദിൽ വിത്തിട്ട പാൽ സഹകരണ സംരംഭം രാജ്യത്തൊട്ടാകെ വ്യാപിപ്പിച്ചു. ക്ഷീര കർഷകരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കാനയിച്ച വർഗീസ് കുര്യന് എന്താണ് അയോഗ്യത? മലയാളികളായ ഇവരുടെ പേരുകൾ കേരള സർക്കാർ തന്നെ മുൻകൈയെടുത്തു ഭാരതരത്നയ്ക്കു ശുപാർശ ചെയ്യണം. അത് നീതി മാത്രമാണ്.

ഡോ. സി.പി. രഘുനാഥൻനായർ
ഡെപ്യൂട്ടി ഡയറക്ടർ, റിട്ട. വി.എസ്.എസ്.സി
കാഞ്ഞിരംപാറ
തിരുവനന്തപുരം

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ