Kaumudi-Logo
HOME / GALLERY / GENERAL
ഏപ്രിൽ 26ന് കൊല്ലം റാവിസ് ഹോട്ടലിൽ നടക്കുന്ന മണപ്പുറം മിസ് ക്യൂൻ ഓഫ് ഇന്ത്യ 2017 സൗന്ദര്യ മത്സരത്തിനായി തയ്യാറെടുക്കുന്ന മോഡലുകൾ കൊച്ചിയിലെ പി.ജെ.പ്രിൻസസ് ഹോട്ടലിൽ ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ
ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് മലങ്കര മാർത്തോമ സുറിയാനി സഭയുടെ നേതൃത്വത്തിൽ തിരുവനന്തപുരം സെന്റ് തോമസ് സ്കൂളിൽ നടന്ന സമ്മേളനത്തിൽ പ്രകാശനം ചെയ്ത ബ്ലെസി സംവിധാനം നിർവഹിച്ച ഡോക്യുമെന്ററികാണുന്ന ജോസഫ് മാർ ബർന്നബാസ് എപ്പിസ്കോപ്പ, രാജ്യസഭ ഉപാദ്ധ്യക്ഷൻ പി.ജെ കുര്യൻ, ഡോ.ജോസഫ് മാർത്തോമ വലിയ മെത്രാപ്പോലീത്ത,ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത, ഉമ്മൻ ചാണ്ടി, മന്ത്രി മാത്യു.ടി.തോമസ്, ഒ.രാജഗോപാൽ എം.എൽ.എ തുടങ്ങിയവർ സമീപം
പ്ലാച്ചിമട ജനതയ്ക്ക് നീതി ഉറപ്പാക്കണമെന്ന ആവശ്യമുന്നയിച്ച് പ്ലാച്ചിമട കൊക്കക്കോള വിരുദ്ധ സമര സമിതിയും ഐക്യദാർഢ്യ സമിതിയും ചേർന്ന് പാലക്കാട് കളക്ട്രേറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല സമരം ജലസംരക്ഷണ പ്രവർത്തകൻ രാജേന്ദ്രസിംഗ് ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ പൂരത്തോടനുബന്ധിച്ച് പാറമേക്കാവ് വിഭാഗത്തിന്റെ പന്തൽ കാൽനാട്ടുകർമ്മം സ്വരാജ് റൗണ്ട് മണികണ്ഠനാൽ പരിസരത്ത് നടന്നപ്പോൾ
ചങ്ങനാശേരി ഇത്തിത്താനം ഇളംങ്കാവ് ദേവീ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന ഗജമേളക്ക് എത്തിയ തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ
ആദ്യ കേരള മന്ത്രി സഭയുടെ അറുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ 'ഇന്ത്യൻ ഭരണഘടന അനുച്ഛേദം 356, കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ' എന്ന വിഷയത്തിൽ കനകക്കുന്ന് കൊട്ടാരത്തിൽ നടന്ന സെമിനാർ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു. കെ.പ്രകാശ് ബാബു, കെ.എം മാണി എം.എൽ.എ, മന്ത്രി വി.എസ് സുനിൽ കുമാർ, ഡോ.സെബാസ്റ്ര്യൻ പോൾ, ഡോ.എൻ.കെ ജയകുമാർ, എ.സമ്പത്ത് എം.പി എന്നിവർ സമീപംആദ്യ കേരള മന്ത്രി സഭയുടെ അറുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ കനകക്കുന്ന് കൊട്ടാരത്തിൽ നടന്ന സെമിനാറിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണനും കെ.എം മാണി എം.എൽ.എയും ചർച്ചയിൽ. മന്ത്രി വി.എസ് സുനിൽ കുമാർ, കെ.പ്രകാശ് ബാബു എന്നിവർ സമീപംആദ്യ കേരള മന്ത്രി സഭയുടെ അറുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ കനകക്കുന്ന് കൊട്ടാരത്തിൽ നടന്ന സെമിനാറിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണനും മന്ത്രി വി.എസ് സുനിൽ കുമാറും ചർച്ചയിൽ. കെ.എം മാണി എം.എൽ.എ, കെ.പ്രകാശ് ബാബു എന്നിവർ സമീപം
ഭരണങ്ങാനം അൽഫോൻസാ റെസിഡൻഷ്യൽ സ്കൂളിൽ നടന്ന കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന സമ്മേളനം ഉദ്ഘടാനം ചെയ്യുവാൻ എത്തിയ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മുൻ കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരനെ ആലിംഗനം ചെയ്ത് സൗഹൃദം പങ്കുവെച്ചപ്പോൾ.ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ബിഷപ്പ് മാർ റെമേജിയസ് ഇഞ്ചനാനിയിൽ തുടങ്ങിയവർ സമീപം.
എറണാകുളം ഗസ്റ്റ് ഹൗസിൽ എത്തിയ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുന്നു. എം.വി.ശ്രേയാംസ് കുമാർ സമീപം
ആദ്യ കേരള മന്ത്രി സഭയുടെ അറുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ കനകക്കുന്ന് കൊട്ടാരത്തിൽ നടന്ന സെമിനാറിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണനും കെ.എം മാണി എം.എൽ.എയും ചർച്ചയിൽ. മന്ത്രി വി.എസ് സുനിൽ കുമാർ, കെ.പ്രകാശ് ബാബു എന്നിവർ സമീപം
ഫെഡറേഷൻ ഓഫ് എസ് .സി.എസ്.ടി യുടെ ആഭിമുഖ്യത്തിൽ കായൽ സമ്മേളനത്തിന്റെ 104 ആം വാർഷികത്തിന്റെ ഭാഗമായി കൊച്ചി കായലിൽ നടത്തിയ ജലഘോഷയാത്ര
കന്റോൺമെന്റ് ഹൗസിൽ യു.ഡി.എഫ് യോഗത്തിനെത്തിയ പാർലമെന്റ് മെമ്പർ പി.കെ.കുഞ്ഞാലിക്കുട്ടിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മധുരം നൽകുന്നു .ഉമ്മൻചാണ്ടി , ,കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസ്സൻ, യു .ഡി.എഫ് . കൺവീനർ പി.പി.തങ്കച്ചൻ എന്നിവർ സമീപം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരൻ പ്രഹ്ലാദ് ദാമോദ‌ർദാസ് മോദി പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദ‌ർശനത്തിനെത്തിയപ്പോൾ
മൂന്നാർ പാപ്പാത്തിച്ചോലയിൽ കയ്യേറ്റക്കാർ സ്ഥാപിച്ച കുരിശ് ദേവികുളം സബ്കളക്ടറുടെ നേതൃത്വത്തിൽ പൊളിച്ചുമാറ്റുന്നു
'തൊഴി' ക്കാണ്ടോ.....കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ച ആറാമത് സൗത്ത് സോൺ തൈക്കാണ്ടോ മത്സരം ഉദ്ഘാടനം ചെയ്യാനെത്തിയ എം.എൽ.എ പുരുഷൻ കടലുണ്ടി ഒന്ന് പയറ്റി നോക്കാനൊരുങ്ങിയപ്പോൾ. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.ജെ.മത്തായി സമീപം.
സഹകരണബാങ്കുകൾ വഴി ആരംഭിക്കുന്ന സ്റ്റുഡന്റസ് മാർക്കറ്റുകളുടെ സംസ്ഥാനതല ഉദ്ഘാടനം ആനയറ ഗവ.എൽ.പി.എസ്സിൽ നിർവഹിച്ച ശേഷം മന്ത്രി കടകംപള്ളി സുരേന്ദ്രൻ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു. എസ്.പി ദീപക്ക്, എം.മെഹബൂബ്, എം.രാമൻകുട്ടി തുടങ്ങിയവർ സമീപം
കോട്ടയം തിരുനക്കരമൈതാനിയിൽ കേരളാ സ്റ്റേറ്റ് ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു)സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ,സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജെ.തോമസ് എന്നിവർ സമീപം
നന്മയുടെ ചിരി...എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കുന്ന സുകൃതം ഭാഗവതയജ്ഞവേദിയിൽ നിർദ്ധനരായ യുവതികകളുടെ സമൂഹ വിവാഹം കണ്ട് സന്തോഷം പങ്കുവയ്ക്കുന്നവര്‍
പുലിമുരുകൻ സിനിമയിൽ മോഹൻലാൽ ഉപയോഗിച്ച മാല ലേലത്തിൽ വാങ്ങിയ എറണാകുളം സ്വദേശി അരുൺ പ്രഭാകറിന് ട്രാവൻകൂർ ഹോട്ടലിൽ നടന്ന ചടങ്ങിൽ മോഹൻലാൽ സമ്മാനിച്ചപ്പോൾ. 1,10,000 രൂപയ്ക്കാണ് മാല അരുണ്‍ സ്വന്തമാക്കിയത്.
നമ്മളിങ്ങനെ ഇഴചേർന്ന് നിൽക്കേണ്ടേ ...
തൃശൂർ ലുലു കൺവെൻഷൻ സെൻററിൽ കേരളാ ആരോഗ്യ സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ ബിരുദ ദാന ചടങ്ങിന്റെ ഭാഗമായി പ്രതിജ്ഞ ചൊല്ലുന്നു
സംസ്ഥാന ജേർണലിസ്റ്റ് വോളിയുടെ തീം സോംഗിന്റെ പ്രകാശനം കണ്ണൂർ പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ കേണൽ രാജേഷ്‌ കനോജി നിർവഹിക്കുന്നു. മുഖ്യാതിഥി ഇന്ത്യൻ വോളിബോൾ താരം കിഷോർ കുമാർ സമീപം
തൃശൂർ ജവഹർ ബാല ഭവനിൽ നടക്കുന്ന വേനൽ കൂടാരത്തിൽ വയലിൻ പഠിക്കുന്നകുട്ടികൾ
ഇന്നലെ സർവീസ് ആരംഭിച്ച പുനലൂർ-പാലക്കാട് പാലരുവി എക്സ്പ്രസിന്
തിരുവാർപ്പ് ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന അഞ്ചാം പുറപ്പാടിൽ വിളക്കെടുക്കുന്ന ബാലികമാർ.
ഭക്തിയുടെ പ്രതിഷേധ പ്രദക്ഷിണം...എറണാകുളം ടി.ഡി ക്ഷേത്രം കൊച്ചിൻ ദേവസ്വം ബോർഡ് ഏറ്റെടുക്കുന്നതിൽ പ്രതിഷേധിച്ച് ക്ഷേത്രത്തിന് മുന്നിൽ ഭക്തർ നടത്തിയ ശയന പ്രദക്ഷിണം
പച്ചപ്പിലേക്ക്...കൊച്ചിയിൽ നടക്കുന്ന അണ്ടർ17 ലോക കപ്പിനായി എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ പുല്ല് പിടിപ്പിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ
ജീവിത സമര മുഖത്ത്...കുടുംബശ്രീ പ്രവർത്തകർക്ക് കൊച്ചി മെട്രോയിൽ വാഗ്ദാനം നൽകിയ ജോലി നൽകണമെന്നാവശ്യപ്പെട്ട് കെ.എം.ആർ.എൽ ഓഫീസിലേക്ക് നടത്തിയ മാർച്ച് മുദ്രാവാക്യം വിളിക്കുന്ന സ്ത്രീ
കോഴിക്കോട് ടാഗോർ ഹാളിൽ' ആഷ 'യുടെ നേതൃത്വത്തിൽ നടത്തിയ മൈലാഞ്ചിത്തോപ്പ് പരിപാടി ആസ്വദിക്കുന്ന പി.ജയചന്ദ്രനും എം.ജയചന്ദ്രനും. കാനേഷ് പൂനൂർ സമീപം.
തിരുവനന്തപുരം നഗരത്തിലെ ജലലഭ്യതയ്ക്കു ബദൽ മാർഗങ്ങൾ പരിശോധിക്കുന്നതിന്റെ ഭാഗമായി ജലവിഭവ മന്ത്രി മാത്യു.ടി .തോമസ് കാപ്പുകാട് സന്ദർശിച്ചപ്പോൾ .ജലവിഭവ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാൾ, ജല അതോറിറ്റി എം.ഡി . എ . ഷൈനി മോൾ എന്നിവർ സമീപം
സംസ്ഥാന പുരാരേഖ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സെൻട്രൽ ആർകൈവ്സിൽ സംഘടിപ്പിച്ച ലോക പൈതൃക ദിനാഘോഷം ഉദ്ഘാടനം ചെയ്ത ശേഷം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പുരാരേഖകൾ പരിശോധിക്കുന്നു.എ. സമ്പത്ത് എം. പി സമീപം
പെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സി പെൻഷനേഴ്‌സ് ഓർഗനൈസേഷൻ പ്രവർത്തകർ കെ.എസ്.ആർ.ടി.സി എം.ഡി രാജമാണിക്യത്തിന്റെ ഓഫീസിനു മുന്നിൽ നടത്തിയ ഉപരോധം
കേരള സർക്കാർ കായിക യുവജന കാര്യാലയത്തിന്റെ ആഭിമുഖ്യത്തിൽ ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ വനിതാ സെൽഫ് ഡിഫൻസ് സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാമിനോടനുബന്ധിച്ചു മന്ത്രി എ.സി. മൊയ്‌തീനു മുൻപിൽ പെൺകുട്ടികൾ സെൽഫ് ഡിഫൻസ് പ്രകടനം നടത്തിയപ്പോൾ
കേരള സർക്കാർ കായിക യുവജന കാര്യാലയത്തിന്റെ ആഭിമുഖ്യത്തിൽ ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ പുതുതായി ആരംഭിച്ച ഇന്ത്യൻ ഒളിമ്പിക്സ് ഐഡൽസ് ന്റെ ഗാലറി മന്ത്രി എ.സി. മൊയ്‌തീൻ ഉദ്ഘാടനം ചെയ്ത ശേഷം കാണുന്നു.മേയർ വി.കെ. പ്രശാന്ത്,കൗൺസിലർ ഐഷ ബേക്കർ, കായിക യുവജന കാര്യ വകുപ്പ് ഡയറക്ടർ സഞ്ജയൻ കുമാർ എന്നിവർ സമീപം
സ്വാതന്ത്ര്യ ദിനത്തിൽ എറണാകുളത്ത് സംഘടിപ്പിക്കുന്ന, മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെയും മാതാപിതാക്കളുടെയും കൂട്ടായ്മയുടെ പ്രചരണാർത്ഥം അസോസിയേഷൻ ഫോർ ഇന്റലക്ച്വലി ഡിസേബിൾസ്, ജനപക്ഷം എന്നീ സംഘടനകൾ തിരുവനന്തപുരം പ്രസ്‌ ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഡോ.കെ.ജെ യേശുദാസ് സംസാരിക്കുന്നു. ഫാദർ റോയി മാത്യു വടക്കേൽ സമീപം
നാടകമേ ഉലകം..രംഗചേതനയുടെ ആഭിമുഖ്യത്തിൽ തൃശൂർ നാട്യഗൃഹത്തിൽ നടക്കുന്ന കുട്ടികളുടെ നാടക ക്യാമ്പിൽ പങ്കെടുക്കുന്ന ചലച്ചിത്ര നടൻ സുനിൽ സുഖദ
രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന പ്രൊഫസർ ഡിങ്കൻ എന്ന സിനിമയുടെ പൂജ ചടങ്ങിന് ശേഷം ത്രീഡി നിശ്ചല ഛായാഗ്രഹണത്തിന്റെ സ്വിച്ച് ഓൺ കർമ്മം ദിലീപ് നിർവഹിച്ചപ്പോൾ .നടി നമിത പ്രമോദ് ,സംവിധായകൻ രാമചന്ദ്രബാബു, തിരക്കഥാ കൃത്ത് റാഫി ,പ്രൊഡ്യൂസർ സനൽ തോട്ടം എന്നിവർ സമീപം
എല്ലാം കാണുന്നുണ്ട് ....കയ്യേറ്റം ഒഴിപ്പിച്ച ദേവികുളം സബ് കളക്ടർ ഡോ.ശ്രീറാം വെങ്കിട്ട റാമിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കോട്ടയം ഗാന്ധിസ്‌ക്വയറിൽ വിവിധ പരിസ്ഥിതി സംഘടനകളുടെ നേതൃത്വത്തിൽ നടന്ന യോഗം.മുഖ്യമന്ത്രി പിണറായി വിജയന്റെ ഫ്ലെക്സ് ബോർഡ് സമീപം
ഞാനും ഇരിക്കട്ടെ...എൻ.സി.പി യുടെ ആഭിമുഖ്യത്തിൽ എറണാകുളം ടൗൺഹാളിൽ നടന്ന ന്യൂനപക്ഷവകുപ്പ് സംസ്ഥാന കൺവെൻഷനിൽ പങ്കെടുക്കാൻ മുൻ മന്ത്രി എ.കെ.ശശീന്ദ്രൻ എത്തിയപ്പോൾ
'സ്വപ്‌ന സുന്ദര തിരുവനന്തപുരം' പദ്ധതിയുടെ ഉദ്ഘാടനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
ദുഃഖ വെളളിയാഴ്ച്ച ദിനത്തിൽ ലത്തീൻ,സീറോ മലബാർ,മലങ്കര സഭകളുടെ സംയുക്താഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന കുരിശിന്റെ വഴി
ഒരാണ്ടിന്റെ പുണ്യം തേടി . . . വിഷുപ്പുലരിയിൽ അയ്യപ്പസന്നിധിയിൽ ഭക്തർക്ക് വിഷു കൈനീട്ടം നൽകുന്ന തന്ത്രി കണ്ഠരര് രാജീവരും, മേൽശാന്തി ടി.എം. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും
ആലപ്പുഴ ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റിവ് ഓർഗാനിക് ആന്‍ഡ് അഗ്രികൾച്ചറൽ സൊസെറ്റിയുടെ നേതൃത്വത്തിൽ കാർഡ് ബാങ്ക് അംഗണത്തിൽ ആരംഭിച്ച വിഷരഹിത പച്ചക്കറി മാർക്കറ്റ്
പൊൻ കതിരുകൾ... ആറന്മുള പാടശേഖരത്ത് കൃഷി ചെയ്തെടുത്ത ആദ്യ നെൽക്കതിരുകൾ മന്ത്രി വി.എസ് സുനിൽ കുമാർ സുഗതകുമാരിക്ക് തിരുവനന്തപുരത്തെ വസതിയിലെത്തി സമ്മാനിച്ചപ്പോൾ കതിരുകൾ തൊട്ടുവണങ്ങുന്ന സുഗതകുമാരി ഫോട്ടോ : അരുൺ മോഹൻ
ആനന്ദ കണ്ണീർ... മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ സുരഭി എറണാകുളം പ്രസ് ക്ലബ്ബിൽ നടന്ന മുഖാമുഖം പരിപാടിയിൽ പഴയ ഓർമ്മകൾ പറഞ്ഞ് സന്തോഷം പങ്കുവയ്ക്കുകയും കണ്ണീരണിയുകയും ചെയ്തപ്പോൾ ഫോട്ടോ:എൻ.ആർ.സുധർമ്മദാസ്
മിന്നിച്ചു ചിന്നിംഗ്...കരസേനാ റിക്രൂട്ട്മെന്റിന്റെ ഭാഗമായി കൊല്ലം ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടക്കുന്ന കായിക പരീക്ഷയിൽ നിന്നും ഫോട്ടോ: ജ്യോതിരാജ്.എൻ.എസ്
ഏനാത്ത് ബെയ് ലി പാലത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് പാലത്തിലൂടെ നടന്നു നീങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.ഐ ജില്ലാ സെക്രട്ടറി എ. പി. ജയൻ, പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ, ചിറ്റയം ഗോപകുമാർ എം.എൽ.എ കൊടിക്കുന്നിൽ സുരേഷ് എം. പി, ആന്റോ ആന്റണി എം.പി തുടങ്ങിയവർ സമീപം ഫോട്ടോ: വിപിൻ വേദഗിരി
നവതിയുടെ നിറവിലെത്തിയ മുതിർന്ന കോൺഗ്രസ്സ് നേതാവ് വക്കം പുരുഷോത്തമൻ പത്നി ലില്ലി പുരുഷോത്തമനോടൊപ്പം ഫോട്ടോ ബി.സുമേഷ്
ഓശാന പെരുന്നാളിനോടനുബന്ധിച്ച് തിരുവനന്തപുരം പാളയം സെന്റ് ജോസഫ്സ് മെട്രോപൊളിറ്റൻ കത്തീഡ്രലിൽ ലാത്തിൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ എം.സൂസപാക്യത്തിന്റെ നേതൃത്വത്തിൽ നടന്ന കുരുത്തോല പ്രദക്ഷിണത്തിൽ പങ്കെടുക്കുന്ന അമ്മയും കുഞ്ഞും ഫോട്ടോ ബി.സുമേഷ്
മകനേ നിനക്കായ് ... സർക്കാർ പ്രതിനിധികളുമായി നടത്തിയ ചർച്ച വിജയിച്ച ശേഷം പുറത്തേക്ക് വന്ന ജിഷ്ണുവിന്റെ അച്ഛൻ അശോകൻ മുഖംപൊത്തി വിതുമ്പുന്നു. അമ്മാവൻ ശ്രീജിത്ത് , സ്‌പെഷ്യൽ പ്രോസിക്യൂട്ടർ സി.പി ഉദയഭാനു, സ്റ്റേറ്റ് അറ്റോർണി കെ.വി സോഹൻ തുടങ്ങിയവർ സമീപംഅരുൺ മോഹൻ
വിശ്വാസ വഴിയിൽ...മലയാറ്റൂർ കുരിശുമല കയറാനായി ന‌‌ടന്ന് നീങ്ങുന്ന ഭക്തർ. കിലോ മീറ്ററുകൾ ചുട്ടുപൊളളുന്ന വെയിലിലാണ് ഭക്തി സാന്ദ്രമായ ഇവരു‌ടെ യാത്ര. എറണാകുളം കുമ്പളത്ത് നിന്നുളള കാഴ്ച ഫോട്ടോ:എൻ.ആർ.സുധർമ്മദാസ്
TRENDING THIS WEEK
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരൻ പ്രഹ്ലാദ് ദാമോദ‌ർദാസ് മോദി പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദ‌ർശനത്തിനെത്തിയപ്പോൾ
ഇടത്തോട്ടോ... വലത്തോട്ടോ? സ്ഥലനാമത്തിൽ അറിയപ്പെടുകയെന്നത് രാഷ്ട്രീയക്കാരുടെ സ്വപ്‌നമാണ്. എന്നാലിപ്പോഴോ, സ്ഥലങ്ങൾ അറിയപ്പെടുന്നത് രാഷ്‌ട്രീയക്കാരുടെ പേരിലാണെന്ന് പറയാം. ദാ, ഈ ബോർഡ് നോക്കൂ, സ്ഥലം എന്നതിനേക്കാൾ മുമ്പ് നമ്മുടെ മനസിൽ ഓടിയെത്തുക പ്രമുഖരായ രാഷ്‌ട്രീയ നേതാക്കളുടെ മുഖമാണ്. എറണാകുളം പാലാരിവട്ടത്തു നിന്നൊരു ദിശാബോർഡിന്റെ കാഴ്‌ച. ഫോട്ടോ:എൻ.ആർ.സുധർമ്മദാസ്
കൊല്ലം കോർപറേഷൻ ആരോഗ്യവിഭാഗം നഗരത്തിലെ അനധികൃത അറവുശാലകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ പിടിച്ചെടുത്ത പഴകിയ ഇറച്ചികൾ
ഇതു കൂടി താങ്ങൂ ലെ ... തൃശൂർ ജവഹർ ബാലഭവനിലെ അവധിക്കാല ക്യാമ്പായ വേനൽ കൂടാരത്തിൽ കുട്ടികൾക്ക് പരിച്ചയപ്പെടുത്താൻ കൊണ്ടുവന്ന ലക്ഷ്മി എന്ന ആനയുടെ വായിലേക്ക് പഴം എറിഞ്ഞ് കൊടുക്കുന്ന കുട്ടി
പച്ചപ്പിലേക്ക്...കൊച്ചിയിൽ നടക്കുന്ന അണ്ടർ17 ലോക കപ്പിനായി എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ പുല്ല് പിടിപ്പിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ
മന്ത്രി എം.എം.മണിയുടെ പ്രസംഗത്തിൽ പ്രതിഷേധിച്ച് കോട്ടയത്ത് മഹിളാമോർച്ച പ്രവർത്തകർ എം.എം.മണിയുടെ കോലം ചാണകത്തിൽ ചൂല് മുക്കി അടിക്കുന്നു
ദേവിപ്രീതിക്കായ്...കോട്ടയം പള്ളിപ്പുറത്തുകാവ് ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തിന്റെ ഭാഗമായി നടന്ന കുംഭകുട ഘോഷയാത്രയ്ക്ക് മുന്നൊരുക്കമായി നാവിൽ വലിയ ശൂലം കയറ്റുന്ന ഭക്തൻ
സംസ്ഥാന പുരാരേഖ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സെൻട്രൽ ആർകൈവ്സിൽ സംഘടിപ്പിച്ച ലോക പൈതൃക ദിനാഘോഷം ഉദ്ഘാടനം ചെയ്ത ശേഷം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പുരാരേഖകൾ പരിശോധിക്കുന്നു.എ. സമ്പത്ത് എം. പി സമീപം
ബാഹുബലി സിനിമയുടെ രണ്ടാം ഭാഗത്തിന്റെ പ്രചരണാർത്ഥം കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ നടൻ റാണ,നടിമാരായ തമന്ന,അനുഷ്‌ക നടൻ പ്രഭാസ്,സാബു സിറിൽ,പ്രേം മേനോൻ എന്നിവർ
തിരുവാർപ്പ് ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന അഞ്ചാം പുറപ്പാടിൽ വിളക്കെടുക്കുന്ന ബാലികമാർ.
കൊച്ചി തേവര സേക്രഡ് ഹാർട്ട് സ്കൂൾ മൈതാനിയിൽ നടന്ന ‘പിയത്ത’ ദൃശ്യ സംഗീത നൃത്താവിഷ്കാരത്തിൽ നിന്നുള്ള കാഴ്ച
കോട്ടയം മൂലവട്ടം കുറ്റിക്കാട്ടച്ഛൻ സ്മാരക കുംഭകുട സമിതി പത്താമുദയ മഹോത്സവത്തിന്റെ ഭാഗമായി വൈക്കം ശശിധരശർമ്മയും സംഘവും അവതരിപ്പിച്ച വലിയ തിയ്യാട്ട്.
കനത്ത വേനലിൽ ജലനിരപ്പ് കുറഞ്ഞ പീച്ചി ഡാം .
എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷ കഴിഞ്ഞ് പുറത്തേക്ക് വരുന്ന കുട്ടികളെ നോക്കി നിൽക്കുന്ന രക്ഷിതാക്കൾ. എറണാകുളം സെന്റ്.തെരേസാസിൽ നിന്നുള്ള കാഴ്ച
ചങ്ങനാശേരി ഇത്തിത്താനം ഇളംങ്കാവ് ദേവീ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന ഗജമേളക്ക് എത്തിയ തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ
കണ്ണൂർ ഇൻഡോർ സ്റ്റേഡിയത്തിൽ പുതിയതായി ആരംഭിച്ച ടെന്നിസ് കോർട്ടിന്റെ ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക് നിർവഹിക്കുന്നു. പി.കെ.ശ്രീമതി എം.പി, ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ് കെ. വി. സുമേഷ് എന്നിവർ സമീപം
കോഴിക്കോട് ടാഗോർ ഹാളിൽ' ആഷ 'യുടെ നേതൃത്വത്തിൽ നടത്തിയ മൈലാഞ്ചിത്തോപ്പ് പരിപാടി ആസ്വദിക്കുന്ന പി.ജയചന്ദ്രനും എം.ജയചന്ദ്രനും. കാനേഷ് പൂനൂർ സമീപം.
തിരുവനന്തപുരം നഗരത്തിലെ ജലലഭ്യതയ്ക്കു ബദൽ മാർഗങ്ങൾ പരിശോധിക്കുന്നതിന്റെ ഭാഗമായി ജലവിഭവ മന്ത്രി മാത്യു.ടി .തോമസ് കാപ്പുകാട് സന്ദർശിച്ചപ്പോൾ .ജലവിഭവ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാൾ, ജല അതോറിറ്റി എം.ഡി . എ . ഷൈനി മോൾ എന്നിവർ സമീപം
തിരുവനന്തപുരം വെള്ളായണി ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന പറണേറ്റ്
ബാഹുബലി സിനിമയുടെ രണ്ടാം ഭാഗത്തിന്റെ പ്രചരണാർത്ഥം കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ നടൻ റാണ,നടിമാരായ തമന്ന,അനുഷ്‌ക നടൻ പ്രഭാസ് എന്നിവര്‍
© Copyright Keralakaumudi Online
Chief Editor - MS Ravi, Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com