Kaumudi-Logo
ഇത് പൂവല്ല, കര്‍ഷകന്റെ ചങ്ക് . . . സപ്ലൈകോ നെല്ല് സംഭരിക്കാത്ത സാഹചര്യത്തില്‍ മഴനനഞ്ഞ് കിളിർത്ത നെല്ല് കാണിക്കുന്ന കർഷകൻ. കോട്ടയം കുറിച്ചി കാരക്കുഴി പാടശേഖരത്തില്‍ നിന്നുള്ള ദൃശ്യം
പീലി ഏഴും വീശി . . . ആൻഡമാനിലെ റോസ് ഐലൻറിൽ സന്ദര്‍ശകര്‍ക്ക് ദൃശ്യവിരുന്ന് നല്‍കി പറന്നകന്ന മയില്‍
ഉറക്കം ദുഃഖമാകരുതുണ്ണീ...യാത്രാമധ്യേ ബൈക്കിന് മുന്നിലും പിന്നിലുമിരുന്ന് അപകടമാംവിധം ഉറങ്ങുന്ന കുട്ടികൾ. കൊട്ടാരക്കര കിളിമാനൂരിൽ നിന്നുള്ള കാഴ്ച
ആക്രിക്കടയല്ലിത്...കോട്ടയം വടവാതൂർ ഇ.എസ്.ഐ ഡിസ്പെൻസറിക്കുള്ളിലെ സൗകര്യക്കുറവ്മൂലം രോഗികളുടെ രജിസ്റ്റർ ബുക്കുകൾ വരാന്തയിൽ കൂട്ടിയിട്ടിരിക്കുന്ന നിലയിൽ
തെരുവിൽ അലയുന്ന ബാല്യങ്ങൾ...എവിടെ നിന്നോ കിട്ടിയ കളിപ്പാട്ടങ്ങളുമായി ആസ്വദിച്ച് തീർക്കുകയാണവരുടെ ബാല്യകാലം.എറണാകുളം ബോട്ട് ജട്ടിക്കു സമീപത്തു നിന്നുള്ള കാഴ്ച
സ്വന്തം കാര്യം സിന്ദാബാദ്... കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ പണിമുടക്ക് ദിനത്തിൽ സർവ്വീസ് നടത്തിയ ആട്ടോറിക്ഷയുടെ ടയറിന്റെ കാറ്റഴിച്ചു വിട്ട സമരാനുകൂലി രാജ്ഭവൻ മാർച്ചിന് ശേഷം സ്വന്തം ആട്ടോയിൽ സവാരി നടത്തുന്നു. തിരുവനന്തപുരം തമ്പാനൂരിൽ നിന്നുള്ള കാഴ്ച
കാലില്ലെങ്കിലും കാലത്തിനൊപ്പം...... കോഴിക്കോട് മിഠായി തെരുവിലൂടെ ഉരുള് വണ്ടിയുടെ സഹായത്തോടെ കടന്നു പോകുന്ന സ്ത്രീ
ഒരു പാലമിട്ടാൽ...മേൽപാലത്തിലൂടെ സ്ഥാപിച്ചിട്ടുള്ള വാട്ടർ അതോറിറ്റി പൈപ് ലൈനിൽ നിന്ന് പൊട്ടിയൊഴുകുന്ന വെള്ളം പാത്രത്തിൽ ശേഖരിക്കുന്നയാൾ. കോട്ടയം കളത്തിക്കടവ് കൊടൂരാറിന് സമീപത്ത് നിന്നുള്ള കാഴ്ച
ഞങ്ങൾ പരിധിക്കകത്ത്....വേനൽ മഴ ചെറുതൊന്ന് കിട്ടിയെങ്കിലും വേനൽ ചൂടിന് ഒരു കുറവും ഇല്ല . ചൂടിനെ വക വെയ്ക്കാതെ മൊബൈയിൽ ടവറിൽ അറ്റക്കുറ്റപണി ചെയ്യുന്ന തൊഴിലാളികൾ. പാലക്കാട് മുണ്ടൂർ ഭാഗത്തു നിന്നുള്ള ദൃശ്യം
ഫാസ്റ്റ് ഫുഡ്...നേരത്തേ ഡ്യുട്ടിക്കിറങ്ങിയ അച്ഛന് പ്രഭാത ഭക്ഷണം നൽകാനെത്തിയ കുട്ടി.കോഴിക്കോട് കൊമ്മേരിയിൽ നിന്ന്.
മലകയറ്റമല്ല, മുന്നൊരുക്കമാണ് . . . വേനൽ കാലമായതിനാൽ വെളളം വറ്റിയ തിരുവനന്തപുരം പൂവച്ചൽ പഞ്ചായത്തിലെ വീരണകാവ് കനാൽ വൃത്തിയാക്കുന്ന തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികൾ
താളത്തിൽ മയങ്ങി...വിൽപനയ്ക്കായി ഡ്രമ്മുകൾ നിർമ്മിക്കുന്ന അമ്മയ്ക്ക് അരികിലായി കിടന്നുറങ്ങുന്ന മകൻ. കൊച്ചി നഗരത്തിൽ നിന്നുള്ള കാഴ്ച
ഇല കൊഴിയും ശിശിരത്തിൽ,ചെറുകിളികൾ വരവായി... ഇല കൊഴിഞ്ഞു നിൽക്കുന്ന മരത്തിൽ കൂട് കൂട്ടിയ കാക്കയും ചെറുകിളികളും.കോട്ടയം നഗരത്തിൽ നിന്നുള്ള ദൃശ്യം
എന്‍റെ മീതേ ആരും പറക്കണ്ട.... ടൂറിസം വകുപ്പിന്റെയും ഉത്തരവാദിത്ത ടൂറിസം മിഷന്‍റെയും ഹെല്‍പ്പിംഗ് ഹാന്‍ഡ് ഓര്‍ഗനൈസേഷന്‍റെയും സംയുക്താഭിമുഖ്യത്തില്‍ കോവളത്ത് നടത്തിയ ബാരിയര്‍ ഫ്രീ കൈറ്റ് ഫെസ്റ്റിവലില്‍ പറത്തിയ വലിയ പട്ടം റാഞ്ചാന്‍ ശ്രമിക്കുന്ന പരുന്ത്
മാർക്കറ്റിൻ മറയത്ത് . . . പാളയം കണ്ണിമേറ മാർക്കറ്റിന്റെ പിന്നിൽ മാത്രം കണ്ടുവരുന്ന അസഹനീയ ഗന്ധമുള്ള ഒരു പ്രത്യേകതരം കാറ്റുണ്ട്. അത് അൽപനേരം കൊണ്ടു കഴിഞ്ഞാൽ പിന്നെ ചുറ്റുമുള്ളതോന്നും കാണാൻ പറ്റില്ല. എവിടുന്നോ കൊണ്ടുവന്ന് തള്ളിയ കുന്നോളം വരുന്ന ഈ മാലിന്യമാണ് അതിന്റെ ഉറവിടം
ജല രേഖ...കനത്ത വേനലിനെ തുടർന്ന് ജലനിരപ്പ് താഴ്ന്ന് മൂഴിയാർ ഡാം
കാലം മാറി...സ്നേഹവും,ദുഖവും,പരിഭവങ്ങളും എഴുതിയിട്ടിരുന്ന വിശേഷങ്ങളറിയാൻ കാത്തിരുന്ന തപാൽ പെട്ടിയുടെ ഉപയോഗം കുറയുകയാണ്.മൊബൈലിൽ വിരൽത്തുമ്പമർത്തി നിമിഷങ്ങൾകൊണ്ട് സന്ദേശങ്ങൾ കൈമാറുന്ന ഈ കാലത്ത് തപാൽപെട്ടിയുടെ തിരക്കൊഴിഞ്ഞു.കോട്ടയം ശാസ്ത്രി റോഡിലെ ഉപയോഗം കുറഞ്ഞ ഒരു തപാൽ പെട്ടി
കനത്ത ചൂടിൽ ഭക്ഷണവും വെള്ളവും തേടിയുള്ള അലച്ചിലിലാണ് മറ്റ് ജീവജാലങ്ങള്‍ . . . വേനലിലെ ജലദൗർലഭ്യം സകല ജീവജാലങ്ങൾക്കും ഭീക്ഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്. കോട്ടയം ചന്തക്കടവിൽ നിന്നുള്ള കാഴ്ച
ജനങ്ങളുടെ ചങ്ക് പറിയുകയാ...പ്രൈവറ്റ് ബസ് സമരത്തെ തുടർന്ന് ബസ് കാത്ത് നിൽക്കുന്നവർ.കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നുള്ള ദൃശ്യം
കാർബൺ . . . റോഡരുകിൽ നിന്ന് സിഗരറ്റ് വലിച്ചാൽ അപ്പൊ പൊലീസ് വരും പിഴയീടാക്കും. അത് നിയമം, പാലിക്കപ്പെടേണ്ടത് തന്നെ. എന്നാൽ പായോരങ്ങളിൽ ചവർ കൂട്ടിയിട്ട് കത്തിക്കാൻ പാടില്ല എന്ന നിയമത്തെ തൂത്ത് കൂട്ടി കത്തിക്കാൻ അനുമതി നൽകിയിരിക്കുന്നത് ആര് എന്ന പൊതുജനത്തിന്റെ ചോദ്യത്തിന് ഉത്തരം നൽകേണ്ടത് ബഹുമാന്യനായ നഗര പിതാവ് തന്നെ
അച്ഛനമ്മമാരുടെ ശ്രദ്ധയ്ക്ക് . . . സ്‌കൂൾ വാനിൽ ഇതുപോലെ അപകടകരമായ രീതിയിൽ ഫുഡ്‌ബോർഡിൽ നിർത്താൻ വേണ്ടിയാണോ നിങ്ങൾ കുട്ടികളെ സ്‌കൂളിലേക്ക് അയക്കുന്നത് ? കിളികൾ ഇല്ലാത്ത പല പ്രൈവറ്റ് സ്‌കൂൾ വാനുകളിലെയും അവസ്ഥ ഇത് തന്നെ. കൂട്ടത്തിലെ മുതിർന്ന കുട്ടികൾക്കാവും കിളിയുടെ പണി. തിരുവനന്തപുരം നഗരത്തിൽ നിന്നുള്ള ദൃശ്യം
ദുരിതങ്ങളൊഴിയാതെ... തിരുവനന്തപുരം പൂന്തുറ കടൽ തീരത്ത് മൺതിട്ട രൂപപെട്ടതിനെത്തുടർന്ന് മത്സ്യ ബന്ധനത്തിന് ശേഷം തീരത്തടുത്ത ബോട്ട് ട്രാക്ടർ ഉപയോഗിച്ച് കരയിൽ കയറ്റുന്നു. പത്തോളം ബോട്ടുകൾക്ക് കേടുപാടുകൾ സംഭവിച്ചതും ഒരേ സമയത്ത് പതിവ് പോലെ കൂട്ടമായി വരുന്ന ബോട്ടുകൾ കരക്കെത്തിക്കാൻ കഴിയാത്തതിന്റെയും ആശങ്കയിലാണ് മത്സ്യത്തൊഴിലാളികൾ
കൂട്ടിനിളങ്കിളി...തത്തക്കൂടിന്റെ മാതൃകയിലുള്ള കളിപ്പാട്ടവുമായി വിൽപ്പനക്ക് നടക്കുന്ന ബാലൻ. കോട്ടയം മാർക്കറ്റിൽ നിന്നുള്ള കാഴ്ച
സ്നേഹത്തിന്റെ കുരുന്ന് കൈകൾ...ആലപ്പുഴജില്ലയിലെ പാണാവള്ളി ഹയാത്തുൽ മദ്രസയിൽ പൂച്ച ആറോളം കുഞ്ഞുങ്ങളെ പ്രസവിച്ചു. ഇവിടെ പഠിക്കുന്ന നാലാം ക്ളാസുകാരനായ വഫയ്ക്ക് പൂച്ചയെ വളർത്താൻ മോഹം പക്ഷെ കയ്യിൽ എടുത്തു കൊണ്ടുപോകാൻ പേടിയാണ് അപ്പോൾ കൂടെ പഠിക്കുന്ന ഇർഫാനും ഫിറോസും ചേർന്ന് വീട്ടിലേക്ക് കൊണ്ടുപോകാൻ സഹായിച്ചപ്പോൾ. ഇവർ വടുതല നദുവത്ത് സ്കൂളിലെ വിദ്യാർതഥികളാണ്
ഫെബ്രുവരി രണ്ട് ലോക തണ്ണീർത്തട ദിനം...പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്താൻ തണ്ണീർത്തടങ്ങൾ സംരക്ഷിക്കപ്പെടട്ടെ,കോട്ടയം കുമരകം മെത്രാൻ കായലിൽ നിന്നനുള്ള കാഴ്ച്
' ഇ ' ഫോര്‍ ' ആന ' . . . ഗജമേള കാണാനെത്തിയ വിദേശി തന്റെ കുഞ്ഞിന് ആനയെന്ന് പറഞ്ഞു കൊടുക്കുന്നു. കൊല്ലം കൊട്ടിയത്തു നിന്നുള്ള കാഴ്ച
അൽപം ചൂടിലാ...വെള്ളവും ഭക്ഷണവും തേടിയിറങ്ങിയ ഉടുമ്പ്.ശക്തമായ ചൂടും ജലത്തിന്റെ ദൗർലഭ്യവും മൂലം വിവിധ ജന്തുക്കളും കൂട്ടിൽ നിന്ന് പുറത്തുചാടി ജനവാസ കേന്ദ്രങ്ങളിൽ എത്തി തുടങ്ങിയിരിക്കുന്നു. കോട്ടയം റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നുള്ള കാഴ്‌ച
ആലായാല്‍ തറ വേണ്ട . . . പാലക്കാട് ജില്ലാ ആശുപുത്രിയിലെ പഴയ ടി.ബി.വാർഡിന്റെ ചുമരിൽ വളർന്ന് നില്‍ക്കുന്ന ആൽമരം
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്... കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം നമ്പർ പ്ലാറ്റ്ഫോമിൽ റെയിൽവേ കാറ്ററിംഗ് വിഭാഗത്തിന്റെ ഭക്ഷണ ട്രേയിലെ ഭക്ഷണം കഴിക്കുന്ന എലി
വടിയിലാണ് കാര്യം..വടിയുമായി പോകുന്ന യജമാനനൊപ്പം അനുസരണയോടെ പിന്നാലെ പോകുന്ന നായ. ചിലയിടങ്ങളിൽ തെരുവുനായ്ക്കൾ ബഹളമുണ്ടാക്കിയിട്ടും കൂസാതെയാണ് നായയുടെ യാത്ര. വഴുതയ്ക്കാട് പൊലീസ് ആസ്ഥാനത്തിന് മുന്നിൽ നിന്നുള്ള ദൃശ്യം.ഫോട്ടോ: എസ്. ജയചന്ദ്രൻ
അപകട വാതില്‍ക്കല്‍ . . . തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് വൈ​കി​ട്ട് 5.30​ന് ഗു​രു​വാ​യൂ​രി​ലേ​ക്ക് പോ​കു​ന്ന ഇ​ന്റർ​സി​റ്റി എ​ക്സ്പ്ര​സ് ട്രെ​യി​നിന്റെ വാതില്‍ക്കല്‍ അ​പ​ക​ട​ക​ര​മായ രീ​തി​യിൽ ഇ​രുന്നു യാത്ര ചെയ്യുന്ന യു​വാ​വ്. അൽ​പ്പ​മൊ​ന്ന് തെ​റ്റി​യാ​ലോ പി​ന്നിൽ നി​ന്ന് ഡോർ വ​ന്ന് ത​ട്ടി​യാ​ലോ അ​പ​ക​ടം ഉ​റ​പ്പാണ്
ജീവിത വീഥിയിൽ...വാഹനത്തിരക്കുള്ള റോഡിലൂടെ വീൽ ബാലൻസിൽ നീങ്ങുന്ന ഭിന്നശേഷിയുള്ള യുവാവ്. എറണാകുളം റസ്റ്റ് ഹൗസിന് സമീപത്ത് നിന്നുള്ള കാഴ്ച
ഭദ്രസനമല്ല, നിദ്രാസനം... വെയിലത്ത് നടന്ന് തളര്‍ന്ന വൃദ്ധന്‍ വേലിയില്‍ തല ചായ്ച്ച് മയങ്ങുന്നു. സെക്രട്ടേറിയറ്റിന് മുന്നിലെ കാഴ്ച
ഈ ഫ്രെയ്മിൽ....വലിയ പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനായി ജോലി ചെയ്യുന്ന തൊഴിലാളികൾ. ബോർഡ് തെങ്ങിൽ ബന്ധിപ്പിച്ച് നിർത്താനുള്ള ജോലിക്കിടയിൽ നിന്നള്ള കാഴ്ച എറണാകുളം കുമ്പളത്ത്
ഐസ് വള്ളം...വേമ്പനാട്ട് കായലിൽ ബോട്ടുകളിൽ പോകുന്ന ടൂറിസ്റ്റുകൾക്ക് വള്ളത്തിൽ ഐസ് വിൽക്കാൻ പോകുന്ന വില്പ്പനക്കാരൻ.ആർ.ബ്ലോക്കിൽ നിന്നുള്ള ദൃശ്യം
തിളങ്ങട്ടെ ജീവിതം...ജീവിതത്തിന് തിളക്കം നൽകാൻ സാഹസിക ജോലികൾ ചെയ്യുന്നവരെയും നമുക്കിടയിൽ കാണാം. വലിയൊരു വാണിജ്യ സമുച്ചയത്തിന്റെ ജനാല ചില്ലുകൾ കയറിന്മേൽ തൂങ്ങിക്കിടന്ന് വൃത്തിയാക്കുകയാണ് ഈ തൊഴിലാളി. എറണാകുളം എം.ജി. റോഡിൽ നിന്നൊരു കാഴ്‌ച
ഫ്രാങ്കോ ഞാന്‍ പെട്ടെടാ . . . കോഴിക്കോട് കോരപ്പുഴയിൽ ഇരയെപ്പിടിച്ചു പൊല്ലാപ്പിലായ എരണ്ട
വിലാപയാത്രയല്ല...നീറും കൂട്ടം പുല്ലിൻ തുമ്പിൽക്കൂടി നിശാശലഭത്തെ കൊണ്ടുപോകുന്നു.കോട്ടയം നഗരത്തിൽ നിന്നുള്ള ദൃശ്യം
ക്ളോസായ കൈയ്യിൽ...എറണാകുളം സി.ജെ.എം കോടതിയിൽ നിന്ന് ജയിലിലേക്ക് പോകുന്ന പ്രതികൾ വിലങ്ങിട്ട കൈയിൽ ടൂത്ത് പേസ്റ്റുമായി നടന്ന് നീങ്ങുന്നു
ഫോൺവിളിയല്ല, ഇത് കൊലവിളി...എറണാകുളം നഗരത്തിൽ മഴ തിമിർത്ത് പെയ്യുമ്പോൾ ഹെൽമറ്റിനിടയിൽ മൊബൈൽവച്ച് സംസാരിച്ച് നീങ്ങുന്ന ബൈക്ക് യാത്രികൻ. കെ.പി.സി.സി ജംഗ്ഷനിൽ നിന്നുളള കാഴ്ച
സമൃദ്ധിയിൽ...മൂന്നാർ വട്ടവടയിലെ കൃഷിത്തോട്ടത്തിൽ നിന്നും കാബേജ് വിളവെടുക്കുന്ന കർഷകർ. എറണാകുളം ആലുവ മാർക്കറ്റുകളിലേക്കാണ് ഇവിടെ നിന്നും കൂടുതൽ പച്ചക്കറികൾ എത്തുന്നത്
സ്റ്റോറേജ് ഏരിയ ഫുൾ...തൊലിക്ക് ജി.എസ്.ടി .വേണ്ടല്ലോ. വഴി യാത്രക്കാർ വലിച്ചെറിഞ്ഞ പഴത്തിന്റെ തൊലി വായിൽ കുത്തി നിറക്കുന്ന വാനരൻ. ഇന്ന് ലോക ഭക്ഷ്യ ദിനം
പ്രാവുകൾക്ക് നല്ലകാലം...തിരക്കൊഴിഞ്ഞ കോട്ടയം മാർക്കറ്റ് റോഡിൽ കിടക്കുന്ന ധാന്യങ്ങൾ കൊത്തിതിന്നുന്ന പ്രാവിൻ കൂട്ടം
അപകട സെൽഫി... പാലക്കാട് കോട്ടയ്ക്ക് മുകളിൽ നിന്ന് അപകടകരമാം വിധം സെല്‍ഫി എടുക്കുന്ന യുവാക്കൾ. ഇത്തരം ഭ്രാന്തമായ സെല്‍ഫി പിടുത്തമാണ് വന്‍ ദുരന്തങ്ങളിലേക്ക് നയിക്കുന്നത്
ലോറി പണിമുടക്കിനെ തുടർന്ന് തൃശൂർ പടിഞ്ഞാറേകോട്ടയിൽ കിടക്കുന്ന ലോറിയിലെ ഡ്രൈവർ കറിവയ്ക്കാനുള്ള മീനുമായി
എന്റെ വര ശരിയാണോ... തത്തകളെ വളർത്തുന്നത് നിയമലംഘനമായതോടെ നമ്മുടെ നാട്ടിൽ അന്ന്യംനിന്നുപോയൊരു സംബർദായമാണ് പക്ഷിശാസ്ത്രം, എന്നാൽ ഇന്നും നമ്മുടെ നാട്ടിൽ പലയിടങ്ങളിലും ഈ കാഴ്ച്ച കാണാൻ സാധിക്കും. എറണാകുളം പറവൂരിൽ തത്തയുമായി കൈനോട്ടക്കാരി എത്തിയപ്പോൾ കൈനീട്ടുന്ന കുരുന്ന്
സുഖ നിദ്രക്കായ്...ക്രിസ്തുരൂപത്തിനോട് ചേർന്ന് കിടന്നുറങ്ങുന്ന തെരുവ് നായ്ക്കുട്ടി. കോട്ടയം തിരുനക്കര മൈതാനിയിൽ നിന്നുള്ള കാഴ്ച
പ്രാർത്ഥനാ ജീവിതം...അന്നന്നത്തെ അന്നത്തിനായ് വഴിയോര പച്ചക്കറി വിൽപ്പനക്കിടയിൽ കിട്ടുന്ന സമയം ഖുറാൻ വായിക്കുന്ന സ്ത്രീ. കോട്ടയം സെൻട്രൽ ജംഗ്ഷനിൽ നിന്നുള്ള കാഴ്ച
ഓർമ്മയിലെ വെളിച്ചം...തൃശൂരിൽ മണ്ണെണ്ണ വിളക്ക് വിൽക്കാനായ് നടക്കുന്ന യുവാവ്
മദേഴ്സ് ' ലാപ്ടോപ് " . . . ഉപയോഗ ശൂന്യമായ ലാപ് ടോപ്പ് ആക്രികടയിൽ കൊടുക്കുവാനയി തലയിൽ വച്ച് കൊണ്ടുപോകുന്ന നാടോടി സ്ത്രീ തൃശൂരിൽ നിന്ന് ഒരു ദൃശ്യം
തെരുവിലെ കുരുന്നു മോഹങ്ങൾ...ഒരുനേരത്തെ അന്നം, നല്ല വസ്ത്രം എന്നിങ്ങനെ ഒരുപാട് മോഹങ്ങളുമായി കൊച്ചിയിൽ കുട്ട കച്ചവടം നടത്താൻ മാതാപിതാക്കൾക്കൊപ്പം എത്തിയതാണ് ഈ നാടോടി കുട്ടികൾ. കച്ചവടത്തിരക്കിനിടെ അനുജത്തിയെ സാരി ഉടുക്കാൻ പഠിപ്പിക്കുകയാണ് ഈ സഹോദരൻ കുണ്ടന്നൂരിൽ നിന്നുളള കാഴ്ച
അമ്മക്കിളിക്കൂട്...അണ്ടർ 17 ലോക കപ്പിനായി അവസാനവട്ട ഒരുക്കങ്ങൾ നടക്കുന്ന കലൂർ നെഹ്രുസ്റ്റേഡിയത്തിലെ സ്പീക്കറിൽ കൂട് കൂട്ടിയ കിളി കുഞ്ഞുങ്ങൾക്ക് തീറ്റ നൽകുന്നു
ഒരു കസേരകളി... ദക്ഷിണേഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി സമ്മേളനത്തിന്റെ സമാപനചടങ്ങിൽ ഇരിക്കാനായി കസേരകളുമായി സദസിലേക്കുവരുന്ന റെഡ് വോളന്റിയർമാർ
'നടക്കും കുടകളോ"... കടൽതീരത്ത് കുടയുമായി നടന്നുനീങ്ങുന്ന ലൈഫ് ഗാർഡുകളെ ആശ്ചര്യപൂർവ്വം വീക്ഷിക്കുന്ന സഞ്ചാരികൾ. കോവളം കടൽത്തീരത്ത് നിന്നൊരു കാഴ്ച
ഇതിനും ജി.എസ്.ടി കാണുമോ...കൂട് ഉണ്ടാക്കാൻ ചുള്ളിക്കമ്പ് ശേഖരിക്കുന്ന കാക്ക
ഇനി വിതക്കാനും കൊയ്യാനും ബംഗാളികൾ... ഞാറുനടാനും കൊയ്യാനും തൊഴിലാളികളെ കിട്ടാതായപ്പോൾ ഞാറ്റടിക്കായ് കൊല്ലം ഉമയനല്ലൂർ ഏലായിൽ എത്തിയ ബംഗാളികൾ
ഇതല്ല ഞാൻ വിഭാവനം ചെയ്‌ത ഇന്ത്യ...രാജ്യം വികസനത്തിന്റെ കൊടുമുടിക്കയറുമ്പോഴും തലചായ്ക്കാൻ ഇടമില്ലത്തെയും ഉടുക്കാൻ വസ്ത്രങ്ങളില്ലതെയും ഇന്നും ഇന്ത്യയുടെ തെരുവിൽ കഴിയുന്നവരുണ്ട്. കൊച്ചി എം.ജി റോഡിനു സമീപത്തെ ഗാന്ധി പ്രതിമക്കു സമീപം താമസിക്കുന്ന നാടോടികുടുംമ്പത്തിലെ കുട്ടികൾഫോട്ടോ: അനുഷ്‍ ഭദ്രൻ
ഒഴുകിയെത്തുന്നവയെ തേടി...മീനച്ചിലാറിലൂടെ ഒഴുകിവരുന്ന പ്ലാസ്റ്റിക് കുപ്പികളും മറ്റ് സാധനങ്ങളും വള്ളത്തിൽ ശേഖരിക്കുന്ന വൃദ്ധൻ.കോട്ടയം താഴത്തങ്ങാടി യിൽനിന്നുള്ള ദൃശ്യം
ഇനി അടുത്ത ഓണത്തിനു കാണാം...ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ നടന്ന വളളംകളി കഴിഞ്ഞ് തിരികെ ബോട്ടിൽ കെട്ടി കൊണ്ട് പോകുന്ന വളളങ്ങൾ കൊച്ചി കായലിൽ നിന്നുളള കാഴ്ച്ച
കാൽപാദങ്ങളെ തോൽപ്പിക്കുന്ന കരങ്ങൾ...എഴുന്നേറ്റു നിന്നു പണിയെടുത്തു വീട് പോറ്റാൻ രണ്ടുകാലുകളും നഷ്ട്ടപ്പെട്ടതുകൊണ്ട് വണ്ടിയിൽ കിടന്നു കൈകളുടെ സഹായത്തോടെ വണ്ടിയും തളളി ഭിക്ഷയെടുക്കുന്നയാൾ കൊച്ചി നഗരത്തിൽ നിന്നുളള കാഴ്ച്ച ഫോട്ടോ: അനുഷ്‍ ഭദ്രൻ
ഭഗവാനെ ഞങ്ങളെയും കാത്തോളണേ... ഗണേശോത്സവത്തിന്റെ ഭാഗമായി കൊച്ചിയിൽ നടന്ന ഘോഷയാത്രക്കിടെ അലങ്കരിച്ച വാഹനത്തിലിരിക്കുന്ന ഗണേഷ വിഗ്രഹത്തെനോക്കി ആർപ്പു വിളിക്കുന്ന നാടോടി സംഘത്തിലെ കുട്ടികൾ. എറണാകുളം മറൈൻ ഡ്രൈവിന് സമീപത്തു നിന്നുള്ള കാഴ്ച്ച
ഇരുളും വെളിച്ചവും ഇടകലർന്ന ജീവിതത്തിൽ നിറമേകാൻ... ഓണക്കച്ചവടത്തിനായ് എത്തിയ കച്ചവടക്കാരൻ കൊല്ലം യു.എ.സി റോഡിൽ നിന്നുള്ള കാഴ്ച
കൊള്ളാം, സംഭവം ജൈവനാ . . . ഉന്തുവണ്ടിയിൽ പച്ചക്കറികൾ വിൽക്കുന്നയാൾ ചായകുടിക്കാൻ പോയ തക്കത്തിന് പച്ചക്കറി കട്ട് തിന്നുന്ന ആട്. ഫോർട്ട് കൊച്ചിയിൽ നിന്നുളള കാഴ്ച്ച
മീൻ തിളക്കം...മഴ മാറി വെയിലെത്തിയപ്പോൾ മീനുണക്കുന്ന സ്ത്രീ. എറണാകുളം ചിലവന്നൂരിൽ നിന്നുളള കാഴ്ച
' മിന്നൽ " പണിമുടക്കി . . . തിരുവനന്തപുരത്തു നിന്നും കാസർകോഡ് വരെ പോകുന്ന കെ.എസ്.ആര്‍.ടി.സി യുടെ മിന്നൽ ബസ് തിരുവനന്തപുരത്ത് നിന്ന് തിരിച്ച് കഴക്കൂത്തെത്തിയപ്പോൾ. പണിമുടക്കിയെങ്കിലും ഡ്രൈവറുടെ ശ്രമഫലമായി പ്രശ്നം പരിഹരിച്ച് യാത്ര തുടർന്നു
കൃഷിയുത്സവം . . . കുമരകം പുതിയാട് പൂങ്കശേരി പാടശേഖരത്ത് പുഞ്ചകൃഷിക്കായി ഡ്രില്ലർ ഉപയോഗിച്ച് നിലം ഉഴുമ്പോൾ ഇരതേടിയെത്തിയ കൊക്കിൻ കൂട്ടങ്ങൾ
പെട്ടിയേ കംപ്ലയിന്റാ . . . വനിത സെല്ലിന്റെ നേതൃത്വത്തിൽ പാലക്കാട്‌ സിവില്‍സ്റ്റേഷന്‍ മുനില്‍ സ്ഥാപിച്ചിരുന്ന പരാതിപ്പെട്ടി പൊട്ടിയ നിലയിൽ.
ജീവിതയാത്രയിൽ...വില്പനയ്ക്കായി വാഹനത്തിൽ കൊണ്ടുപോകുന്ന പനംകരിക്കുകൾക്കിടയിൽ കിടന്നുറങ്ങുന്ന തൊഴിലാളി. എറണാകുളം തേവരയിൽ നിന്നുളള കാഴ്ച
ആശാൻ ഉറങ്ങിക്കോ ഞാൻ കാവലുണ്ട്...നേരം പുലർന്നതറിയാതെ മെട്രോ തുണിനു കീഴിൽ സുഖമായി കിടന്നുറങ്ങുന്ന നാടോടിയും തെരുവ്nനായയും എറണാകുളം പുല്ലേപ്പടിയിൽ നിന്നുളള കാഴ്ച്ച
ഫ്രീക്കൻമാരുടെ ലോകം... പാലക്കാട് കോയമ്പത്തൂർ ദേശീയപാതയിൽ പുതുശ്ശേരിയ്ക്ക് സമീപം ചരക്ക് വാഹനങ്ങളെ മറികടക്കാൻ ശ്രമിക്കുന്ന ബൈക്കിൽ സഞ്ചരിക്കുന്ന യുവാക്കൾ
നിറം മാറാതെ...പൂവിനിടയിലിരിക്കുന്ന പച്ചയോന്ത് കോട്ടയം ഹെഡ് പോസ്റ്റോഫീസിന് മുൻപിലെ ചെടിയിൽ നിന്നുള്ള ദൃശ്യം
കള്ളകർക്കടവും ചതിച്ചു... മഴയുടെ കുറവ് മൂലം ജനനിരപ്പ് താഴ്ന്ന വാളയാർ ഡാം
കാറും,സൈക്കിളും വേണ്ട, കുലവയ്ക്കാൻ തല മതി....വാഴക്കുല തലച്ചുമടായി മാർക്കറ്റിലേക്ക് കൊണ്ടുവരുന്ന കർഷകൻ പത്തനംതിട്ട നഗരത്തിൽ നിന്നുള്ള കാഴ്ച
തെളിയുന്ന ഉപജീവനം...ജീവിതം തെളിഞ്ഞു നിൽക്കുന്ന ഒരു ദീപമാണ് അതിൽ എണ്ണപരുകയാണ് തൊഴിൽ, ജീവിക്കാനായി ലാമ്പുകൾ കച്ചവടം നടത്തുന്ന ആൾ പത്തനംതിട്ട നഗരത്തിൽ നിന്നുള്ള കാഴ്ച
പനി ചതിച്ചു പണിമുടങ്ങി . . . രാവിലെ പണിക്ക് പോകുവാനായി വന്ന തമിഴ്‌നാട് സ്വദേശിനി പനിയുടെ ക്ഷീണത്തില്‍ വഴിയോരത്തു കിടന്ന് മയങ്ങിയപ്പോള്‍. എറണാകുളം ഗോശ്രീ പാലത്തിന് സമീപത്ത് നിന്നുളള ദൃശ്യം
ഇവിടെ സേയ്ഫാ . . . മദ്യ കുപ്പിയുമായി പിക്കപ്പ് വാനിൽ യാത്ര ചെയ്യുന്നയാൾ. എറണാകുളം ഫോർട്ട് കൊച്ചിയിൽ നിന്നുള്ള കാഴ്ച്ച
നാളികേരത്തിന്റെ നാട്ടിൽ...കൊല്ലം കെ.ടി.ഡി.സിയുടെ കീഴിലുള്ള ടാമറിന്റ്‌ വളപ്പിലെ തെങ്ങിന്റെ മാതൃകയിലുള്ള മൊബൈൽ ടവർ
വേണമെങ്കിൽ പുല്ല് ജെ.സി.ബിയിലും! . . . 'എല്ലാം പിഴുതെറിയുന്നവൻ
കമ്പിളിപ്പുതപ്പ്, കമ്പിളിപ്പുതപ്പ് . . . പനിക്കാരെക്കൊണ്ട് നിറഞ്ഞ കോട്ടയം ജനറൽ ആശുപത്രിയി പരിസരത്ത് കമ്പിളി പുതപ്പ് വിൽക്കാൻ എത്തിയ ഇതര സംസ്ഥാനക്കാർ
മാൻ ഹോളിലെ മനുഷ്യജീവിതം ... തിരുവനന്തപുരം പടിഞ്ഞാറകോട്ടയിൽ റോഡിലെ മാൻഹോൾ വൃത്തിയാക്കുവാനായി കഴുത്തറ്റം മുങ്ങി നിൽക്കുന്ന തോട്ടിപ്പണിക്കാരൻ
മഴക്കുടയിൽ...ചെറു മഴയത്ത് കൊട്ടവഞ്ചിയിൽ മീൻ പിടിക്കുന്ന അന്യ സംസ്ഥാ തൊഴിലാളികൾ. എറണാകുളം പനങ്ങാട് നിന്നുളള കാഴ്ച
കൊതിച്ചത് കടലോളം, നിറഞ്ഞത് കൈക്കുമ്പിളിൽ . . . മഴ മേഘങ്ങൾ മാനത്ത് കൂടിയപ്പോൾ നെയ്യാർ കരകവിഞ്ഞ് ഒഴുകാൻ കൊതിച്ചിരിക്കും. എന്നാൽ കാലവർഷം വേണ്ട വിധം ശക്തമാകാതെ പോയതിനെ തുടർന്ന് പാതി നിറഞ്ഞ ജലാശയമായി നെയ്യാർ
നരകയാത്ര... എറണാകുളം തിരുവാംകുളം വഴി ലോറിയിൽ പോത്തുകളെ കശാപ്പിനായി കൊണ്ടു പോകുന്ന കാഴ്ച
ലക്ഷ്യമില്ലാതെ . . . സിനിമ പോസ്റ്ററിന്റെ പശ്ചാത്തലത്തിൽ ഉടുമുണ്ട് പുതച്ച് നടപ്പാതയോരത്ത് കിടന്നുറങ്ങുന്നയാൾ . കോട്ടയം പഴയ പൊലീസ് സ്റ്റേഷൻ മൈതാനിയിൽ നിന്നുള്ള കാഴ്ച
കൃഷിയല്ല . . . കോട്ടയം ചന്തക്കടവിലെ ഇലവൻ കെ.വി ട്രാൻസ്‌ഫോർമര്‍ കാടുകയറിയ നിലയിൽ
ഇനി പുതുബൈക്കൊന്ന് വാങ്ങാം . . . കൊച്ചി പുതുവൈപ്പിനിലെ എൽ.പി.ജി പ്ലാന്റ് പൂട്ടണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ ഹർത്താലിൽ ഞാറക്കൽ പൊലീസ് സ്റ്റേഷനുമുന്നിലെ റോഡുപരോധിച്ച് സമരം നടത്തിയ പ്രവർത്തകർക്കു നേരെ വാഹനമോടിച്ചുവരുകയും കയർത്തു സംസാരിക്കുകയും ചെയ്ത യാത്രകരന്റെ വാഹനം തല്ലിത്തകർക്കുന്ന സമരക്കാർ.സ്വന്തം വാഹനം സമരക്കാർ തകർക്കുന്നത് നോക്കാതെ മടങ്ങുന്ന യാത്രക്കാരെനെയും കാണാം
ഹാപ്പി സെൽഫി . . . ടിബറ്റിൽ നിന്ന് എറണാകുളത്തെത്തിയ സഞ്ചാരികൾ കാഴ്ചകൾ കണ്ട് സുഭാഷ് പാർക്കിലിരുന്ന് സെൽഫിയെടുക്കുന്നു
ഇടവപ്പാതി സന്ധ്യയിൽ മഴമേഘങ്ങൾ നീങ്ങിയ വെള്ളയാണി കന്നുകാലിച്ചാലിൽ നിന്നൊരു സൂര്യാസ്തമയ കാഴ്ച
ഇനി തുഴഞ്ഞു നീങ്ങാം...ട്രോളിംഗ് നിരോധനത്തിന് മുന്നോടിയായി ചേറ്റുവ ഹാർബറിൽ മത്സ്യബന്ധനത്തിൽ ഏർപ്പെടാതെ നിർത്തിയിട്ടിരിക്കുന്ന ബോട്ടുകൾ എന്ന് അർദ്ധരാത്രിമുതൽ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനമാണ് ഫോട്ടോ:റാഫിഎം.ദേവസി
ഓലത്തുമ്പത്തെ ചിരി...തെങ്ങോലക്കിടയിലെ പരസ്യ ബോർഡ്. കോട്ടയത്ത് നിന്നും
അപകടം വാ തുറന്ന്... കോട്ടയം ശാസ്ത്രി റോഡിൽ ദർശന സാംസ്‌കാരിക കേന്ദ്രത്തിന് സമീപം ഓട പണിയാൻ വേണ്ടി ഉണ്ടാക്കിയ കുഴി മൂടാതെ ഇട്ടിരിക്കുന്നു 
കടലമ്മയും വാട്ടര്‍ അതോറിറ്റിയും കോപത്തിലാണ് . . . കടലാക്രമണത്തിൽ മണൽമൂടിയ ടാപ്പിനുമുന്നിൽ കുടിവെള്ളത്തിനായി കാത്തിരിക്കുന്ന വൃദ്ധ വലിയതുറയിൽ നിന്നുള്ള കാഴ്ച
പാഴായ കുടിവെളളം...ആലുവയിൽ നിന്നും എറണാകുളത്തേക്കു കുടിവെളളം കൊണ്ടുവന്ന ലോറി കണ്ടൈനർ റോഡിൽവച്ചു ടയർ പഞ്ചര്‍ ആയപ്പോള്‍ വീലിന് കേട് സംഭവിക്കാതിരിക്കാന്‍ വെളളം തുറന്നു വിട്ടപ്പോൾ
കുഞ്ഞി കുടയുമായി... കാലവർഷം ശക്തമായതോടെ കൈക്കുഞ്ഞുമായി കുട വിൽക്കാനെത്തിയ അന്യസംസ്ഥാന സ്ത്രീ.കോട്ടയം ശാസ്ത്രി റോഡിൽ നിന്നുള്ള കാഴ്ച
ഓടിവാ മക്കളേ ചാകരയല്ല കടൽ ക്ഷോഭമാണ് . . . തിരുവനന്തപുരം ശംഖുംമുഖം കടപ്പുറത്ത് ശക്തമായ തിര അടിച്ച് കയറിയതിനെ തുടർന്ന് ചൂണ്ട ഇട്ട് കൊണ്ടിരുന്ന മത്സ്യതൊഴിലാളി തീരത്തേക്ക് ഓടിക്കയറുന്നു
അമ്മേ വേഗം വരൂ, ദേ മഴ തുടങ്ങി ...സ്കൂൾ വിട്ട് അമ്മയ്ക്കൊപ്പം കൈ പിടിച്ച് നടന്ന് നീങ്ങുമ്പോഴാണ് പെട്ടന്ന് മഴ പെയ്തത്. എറണാകുളം പ്രസ് ക്ളബ്ബ് റോഡിലൂടെ അമ്മയ്ക്കൊപ്പം വീട്ടിലേക്ക് മടങ്ങുന്ന കുട്ടി
തെരുവിലെ രാജാക്കൻമാർ...തെരുവ് നായ്‌ക്കളെ കൊല്ലാൻ നിയമമില്ല. വന്ധ്യംകരിക്കണമെന്ന് നിയമപാലകർ പറയും. പക്ഷേ, പാലിക്കപ്പെടില്ല. നാട്ടിലെ ഓരോ വീഥിയും അടക്കിവാഴാനും മനുഷ്യരെ വിറപ്പിക്കാനും തെരുവ് നായ്ക്കളിലെ പുത്തൻ താരങ്ങൾ പിറവിയെടുത്തു കൊണ്ടേയിരിക്കുന്നു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് റോഡിന് സമീപം വിശ്രമിക്കുന്ന നായ്ക്കൾ
'കേര" ള ബംഗാളി എക്സ്പ്രസ് ... എറണാകുളം തമ്മനം റോഡിലൂടെ തെങ്ങിൻ തൈകളുമായ് വില്പനയ്ക്ക് പോകുന്ന അന്യസംസ്ഥാനക്കാരന്‍
ഞാൻ കടിച്ച് കൊല്ലും...നിങ്ങളെ അവർ അറുത്ത് കൊല്ലും...ഏജീസ് ഓഫീസിന്‌ മുന്നിൽ നടന്ന വ്യാപാരി വ്യവസായി സമിതിയുടെ സമരം കഴിഞ്ഞ് കൊണ്ടുപോകുന്ന പശുക്കളെ കൗതുകത്തോടെ നോക്കുന്ന പട്ടി
കണ്ണൊന്നു തെറ്റിയാൽ... തിരുവനന്തപുരം മുട്ടത്തറയിൽ പുറത്തേക്ക് തള്ളി നിൽക്കുന്ന കമ്പികൾ നിറച്ച ലോറി റോഡിൽ പാർക്ക് ചെയ്തിരിക്കുന്നു. തിരക്കേറിയ റോഡിൽ ഡ്രൈവറുടെ ശ്രദ്ധയൊന്ന് മാറിയാൽ അപകടം ഉറപ്പാണ്
TRENDING THIS WEEK
ഈ ഐസ്‌ക്രീമിന് നല്ല മധുരം!എറണാകുളം മറൈൻഡ്രൈവിലൂടെ ചെറുമക്കൾക്കൊപ്പം ഐസ്‌ക്രീം നുണഞ്ഞ് നടന്നുപോകുന്ന മുത്തശ്ശി. ജീവിതത്തിരിക്കിനിടെ കുടുംബബന്ധങ്ങളുടെ മൂല്യങ്ങൾ നഷ്‌ടമാകുന്ന ഇക്കാലത്ത്, പഴയ - പുതുതലമുറകൾ ഒന്നിക്കുന്ന ഇത്തരം 'അപൂർവ
കൊച്ചി നാവിക ആസ്ഥനത്ത് ഉടമസ്ഥതിയിലുള്ള സ്ഥലങ്ങൾ വൃത്തിയാക്കുന്നതിനും മറ്റു ആവശ്യങ്ങൾക്കുമായി കൊണ്ട് വന്ന വാഹനങ്ങൾ കണ്ടെയ്നർ ലോറികളിൽ നിന്ന് ഇറക്കാതെ വെച്ചിരിക്കുന്നു.കൊച്ചി നേവൽ ബേസിനു സമീപത്തു നിന്നുള്ള കാഴ്ച.
ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകനുള്ള ഗിന്നസ് റക്കോഡ് ഏറ്റുവാങ്ങാൻ എറണാകുളം പ്രസ് ക്ളബിലെത്തിയ ഗിന്നസ് പക്രു മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുന്നു
ഉത്തരം ഇല്ല . . . സെക്രട്ടേറിയറ്റിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളെ അവഗണിച്ച് മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, ജെ. മെഴ്സിക്കുട്ടി അമ്മ എന്നിവർ സമീപം
കൊച്ചി കലൂരിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം ഇടിഞ്ഞുതാഴ്ന്ന സ്ഥലം സന്ദർശിക്കുന്ന മേയർ സൗമിനി ജെയിന്‍
പ്രതിഷേധ മുഖം...ജമ്മുകാശ്മീരിൽ ബാലികയെ പീഡിപ്പിച്ച് കൊന്നതിൽ പ്രതിഷേധിച്ച് കേരള പ്രദേശ് മഹിള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം ബി.എസ്.എൻ.എൽ. ഓഫീസിന് മുന്നിൽ വായമൂടിക്കെട്ടി നടത്തിയ കരിദിനാചരണത്തിൽ സെൽഫിയെടുക്കുന്ന മരട് നഗരസഭ ചെയർപേഴ്സൺ സുനില സിബി
മോഹൻലാൽ സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായി എറണാകുളം പ്രസ് ക്ലബിലേക്കെത്തുന്ന നടി മഞ്ജു വാര്യർ
കോഴിക്കോട് ഹൈലൈറ്റ്മാളിൽ നടന്ന സ്പ്ലിറ്റ് എ ലൈഫ് പുസ്തക പ്രകാശന ചടങ്ങിലേക്ക് തസ്ലിമ നസ്റിൻ കടന്നുവരുന്നു
നാളെ നടക്കുന്ന തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ടിനായ് തേക്കിൻക്കാട് മൈതാനിയിൽ ഗുണ്ടുകൾ ഒരുക്കുന്നു
കാലചക്രത്തിൽ മറഞ്ഞ ചക്രം...എം.ജി സർവകലാശാല അന്തർസർവകലാശാല ജൈവ സുസ്ഥിര കൃഷി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കോട്ടയം സി.എം.എസ് കോളേജിൽ നടത്തുന്ന ആഗോള ജൈവ സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജൈവ ഭക്ഷ്യ കാർഷിക പ്രദർശനത്തിൽ ജലചക്രം ചവിട്ടിനോക്കുന്ന വിദ്യാർത്ഥിനി.
ഹൈദരാബാദിൽ നടക്കുന്ന ഇരുപത്തി രണ്ടാമത് സി.പി.എം പാർട്ടി കോൺഗ്രസിന്റെ പ്രധാന വേദിയായ ആർ.ടി.സി കല്യാണ മണ്ഡപത്തിലെ സമ്മേളന വേദിയിൽ നിന്നും ഉച്ചഭക്ഷണത്തിന് പുറത്തെത്തിയ മുൻ ത്രിപുരാ മുഖ്യമന്ത്രി മണിക്ക് സർക്കാർ റോഡ് മുറിച്ച് കടന്ന് വാഹനത്തിനടുത്തേക്ക് പോകുന്നു
തിരുവനന്തപുരം പേട്ടയിലെ വസതിയിൽ പൊതുദർശനത്തിന് വെച്ച കേരളകൗമുദി ചീഫ് എഡിറ്റർ എം. എസ്. രവിയുടെ ഭൗതിക ശരീരത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അന്ത്യമോപചാരമർപ്പിക്കുന്നു. കേരളകൗമുദി എഡിറ്റർ ദീപു രവി, കൗൺസിലർ ഡി. അനിൽകുമാർ എന്നിവർ സമീപം
ഇന്നലെ അന്തരിച്ച കേരളകൗമുദി ചീഫ് എഡിറ്റര്‍ എം.എസ് രവിക്ക് ജേഷ്ഠ സഹോദരന്‍ കേരളകൗമുദി മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് എം.എസ്.മണി അന്തിമോപചാരം അര്‍പ്പിക്കുന്നു. ഭാസുരചന്ദ്രന്‍ സമീപം
കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസൻ നയിക്കുന്ന ജന മോചനയാത്രക്ക് മുന്നോടിയായി കോട്ടയം തിരുനക്കരയിൽ സംസ്കാര സാഹിതിയുടെ നേതൃത്വത്തിൽ നടത്തിയ വാളല്ലെൻ സമരായുധമെന്ന നാടകത്തിൽ നിന്ന്
മിന്നിത്തെളിഞ്ഞ്...എറണാകുളം നഗരത്തിൽ മഴയ്ക്ക് മുന്നെയുണ്ടായ ഇടിവെട്ട്. രണ്ടാംഘട്ട മെട്രോ നിർമ്മാണം നടക്കുന്ന എം.ജി. റോഡിൽ നിന്നുള്ള കാഴ്ച
കോഴിക്കോട് ഹൈലൈറ്റ്മാളിൽ തസ്ലിമ നസ്റിനിന്റെ 'സ്പ്ലിറ്റ് എ ലൈഫ് 'എന്ന പുസ്തകം പി.പി രാജീവനിൽ നിന്ന് കെ.കെ അബ്ദുൾ റഹിം ഏറ്റുവാങ്ങുന്നു
ഹൈദരാബാദിൽ നടക്കുന്ന ഇരുപത്തി രണ്ടാമത് സി.പി.എം പാർട്ടി കോൺഗ്രസിന്റെ പ്രധാന വേദിയായ ആർ.ടി.സി കല്യാണ മണ്ഡപത്തിലെ സമ്മേളന വേദിയിലേക്കെത്തുന്ന പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ സമ്മേളന വേദിയിലേക്ക് പോകുന്നു.മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ് പി,ബി അംഗം ബൃന്ദാ കാരാട്ട് സമീപം
ജീവനുമായ്...കോട്ടയം ചിങ്ങവനം ഗോമതി ജംഗ്ഷനിൽ കാറുമായി കൂട്ടിയിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ കുറവിലങ്ങാട് സ്വദേശി കാണിച്ചേരിവീട്ടിൽ ലിനുവിനെ (35) ആശുപത്രിയിൽ കൊണ്ടുപോകാനുള്ള നാട്ടുകാരുടെ ശ്രമം. തലയ്ക്ക് ക്ഷതമേറ്റ ഇയാളെ വിദഗ്‌ദ്ധ ചികിത്സക്കായി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
ഇന്നലെ അന്തരിച്ച കേരളകൗമുദി ചീഫ് എഡിറ്റര്‍ എം.എസ് രവിക്ക് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അന്തിമോപചാരം അര്‍പ്പിക്കുന്നു
മിഷിനറികൾ കയറ്റിയ ജങ്കാർ ബോട്ടിൽ കെട്ടിവലിച്ച് കൊണ്ടുപോകുന്നു. എറണാകുളം തേവര കണ്ണങ്കാട്ട് ഐലൻഡ് പാലത്തിൽ നിന്നുള്ള കാഴ്ച
© Copyright Keralakaumudi Online
Chief Editor - MS Ravi, Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com