Wednesday, 26 April 2017 3.29 PM IST
DAILY NEWS • മന്ത്രി എം.എം മണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് പ്രവർത്തകർ തൃശൂർ കോർപ്പറേഷൻ ഓഫിസിന് മുന്നിൽ നടത്തിയ ധർണ്ണ മുൻ മേയർ ഐ.പി പോൾ ഉദ്ഘാടനം ചെയ്യുന്നു. • കരമന- കളിയിക്കാവിള പാത സംസ്ഥാന പാതയായി നിലനിർത്തണണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ നടത്തുന്ന ധർണ വി.എം സുധീരൻ ഉദ്ഘാടനം ചെയ്യുന്നു. പന്ന്യൻ രവീന്ദ്രൻ, ഗാന്ധിയൻ പി. ഗോപിനാഥൻ നായർ തുടങ്ങിയവർ സമീപം • എ.ഐ.ടി.യു.സി യുടെ നേതൃത്വത്തിൽ വഴിയോര കച്ചവടക്കാർ കളക്ട്രേറ്റിന് മുന്നിൽ നടത്തിയ ധർണ്ണ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്യുന്നു • ഇന്ന് പുലർച്ചെ ചെരിഞ്ഞ തിരുവമ്പാടി രാമഭദ്രൻ എന്ന ആന • ആൾ കേരള ആൺ എയിഡഡ് സ്റ്റാഫ് അസോസിയേഷൻ ബി.എം.എസിന്റെ നേതൃത്വത്തിൽ സി.ഡി.ഇ ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ സംസ്ഥാന സെക്രട്ടറി അഡ്വ.ടി.പി.സിന്ധു മോൾ ഉദ്ഘാടനം ചെയ്യുന്നു • ഇടപ്പള്ളി ബ്രഹ്മസ്ഥാനത്ത് മാതാ അമൃതാനന്ദമയി ഭക്തർക്ക് ദർശനം നൽകി അനുഗ്രഹിക്കുന്നു • ഇടപ്പള്ളി ബ്രഹ്മസ്ഥാനത്ത് നടന്ന ചടങ്ങിൽ മാതാ അമൃതാനന്ദമയിക്ക് ഹിന്ദു രത്ന പുരസ്കാരം പ്രവീൺ തൊഗാഡിയ സമ്മാനിക്കുന്നു • ഇടപ്പള്ളി ബ്രഹ്മസ്ഥാനത്ത് മാതാ അമൃതാനന്ദമയിയെ സന്ദർശിക്കാനെത്തിയ പ്രവീൺ തൊഗാഡിയ • കോട്ടയം കൊപ്രത്ത് ദുർഗാ ഭഗവതി ക്ഷേത്രത്തിലെ ഉത്‌സവത്തോട് അനുബന്ധിച്ച് തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ദേശതാലപ്പൊലി • ഔദ്യോഗിക വസതിയായ സാനഡു വിൽ നിന്ന് ഇന്നലെ രാവിലെ നിയമസഭയിലേക്ക് പുറപ്പെട്ട മന്ത്രി എം.എം.മണിയുടെ വാഹനത്തിന് നേരെ പ്രതിഷേധവുമായ് എത്തിയ യൂത്ത്‌ കോൺഗ്രസ് പ്രവർത്തകർ • ഔദ്യോഗിക വസതിയായ സാനഡു വിൽ നിന്ന് ഇന്നലെ രാവിലെ നിയമസഭയിലേക്ക് പുറപ്പെട്ട മന്ത്രി എം.എം.മണിയുടെ വാഹനത്തിന് നേരെ പ്രതിഷേധവുമായ് എത്തിയ യൂത്ത്‌ കോൺഗ്രസ് പ്രവർത്തകരെ പൊലീസ്അറസ്റ്റ് ചെയ്ത് നീക്കുന്നു • കൊല്ലം ചിന്നക്കട ക്ലോക്ക് ടവറിനു മുന്നിലുള്ള ബസ് ബേയുടെ ഉദ്ഘാടനത്തിനിടയിൽ കോർപറേഷൻ പ്രതിപക്ഷത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം അക്രമത്തിൽ കലാശിച്ചപ്പോൾ • കൊല്ലം ചിന്നക്കട ക്ലോക്ക് ടവറിനു മുന്നിലുള്ള ബസ് ബേയുടെ ഉദ്ഘാടനത്തിനിടയിൽ കോർപ്പറേഷൻ പ്രതിപക്ഷത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം അക്രമത്തിൽ കലാശിച്ചപ്പോൾ • കോഴിക്കോട് വളയനാട് പാർത്ഥസാരഥി ക്ഷേത്രത്തിലെ കവർച്ചയെത്തുടർന്നു വിരലടയാള വിദഗ്ധർ പരിശോധന നടത്തുന്നു • എറണാകുളം കാഞ്ഞിരമറ്റം മാരിത്താഴത്ത് പുലിയിറങ്ങിയെന്ന അ‌ഭ്യൂഹത്തെത്തുടർന്ന്  സമീപത്തെ റബർ തോട്ടത്തിൽ കൂടിനിൽക്കുന്ന നാട്ടുകാർ • എറണാകുളം കാഞ്ഞിരമറ്റം മാരിത്താഴത്ത് പുലിയിറങ്ങിയെന്ന അ‌ഭ്യൂഹത്തെത്തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ തിരച്ചിലിന് എത്തിയപ്പോൾ  • സിറ്റി കളക്ഷന്റെ 100 വാർഷികത്തോടനുബന്ധിച്ച് എറണാകുളം സെന്റ് മേരീസ് ബസിലിക്ക ചർച്ച് ഹാളിൽ സംഘടിപ്പിച്ച സെമിനാറിൽ ഹെയർ ഡിസൈനിങ്ങിലെ പുതിയ രീതിയെ പരിചയപ്പെടുത്തുന്ന ലോക പ്രശസ്‌ത ഹെയർ ഡിസൈനർ ജാവേദ് ഹബീബ് • കേരള എൻ.ജി.ഒ.യൂണിയന്റെ നേതൃത്വത്തിൽ കോഴിക്കോട് സിവിൽ സ്റ്റേഷന് സമീപം സംഘടിപ്പിച്ച ജാഗ്രതാ സംഗമം സംസ്ഥാന വൈസ് പ്രസിഡന്റ് സുജാത കൂടത്തിങ്കൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു • കെ.ജി മാരാർ അനുസ്മരണ യോഗം മുൻ സംസ്ഥാന പ്രസിഡന്റ് കെ.വി ശ്രീധരൻ മാസ്റ്റർ തൃശൂർ ബി.ജെ.പി ഓഫീസിൽ ഉദ്ഘാടനം ചെയ്യുന്നു. • ബാങ്കുകളുടെ അമിതമായ സർവീസ് ചാർജ് നിർത്തലാക്കുക, നോട്ട് പ്രതിസന്ധി പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.സി.പി സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ കമ്മിറ്റി മറൈൻ ഡ്രൈവ്  എസ്.ബി.ഐയ്ക്ക് മുന്നിൽ നടത്തിയ ധർണ സംസ്ഥാന ജനറൽസെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പ്രസിഡന്റ് ടി.പി.അബ്ദുൾ അസീസ് സമീപം  • തൃശൂർ ജവഹർ ബാലഭവനിൽ നടക്കുന്ന അവധിക്കാല ക്യാമ്പായ വേനൽകൂടാരത്തിൽ ഫോറസ്റ്റ് അധികൃതർ കുട്ടികളെ പക്ഷികളെ പരിച്ചയപ്പെടുത്തുന്നു. GENERAL • പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ഇടപ്പളളി സെന്റ്.ജോർജ് ഫെറോന പളളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് തുടക്കം കുറിച്ച് വികാരി ഫാ.കുര്യാക്കോസ് ഇരവിമംഗലം കൊടിയേറ്റ് നിർവ്വഹിക്കുന്നു   • കോഴിക്കോട് മറീനയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻസും മലബാർ ചേമ്പറും സെൻട്രൽ എക്സൈസ് കമ്മീഷണറേറ്ററും സംയുക്തമായി സംഘടിപ്പിച്ച ജി.എസ്.ടി മാറ്റത്തിലെ പ്രശ്നങ്ങൾ എന്ന ചർച്ച സെൻട്രൽ എക്സൈസ് ചീഫ് കമ്മീഷണർ പുല്ലേല നാഗേശ്വരറാവു ഉദ്ഘാടനം ചെയ്യുന്നു. നിത്യാനന്ദ കമ്മത്ത്, പി.വി.എൽ.സുരേഷ് ബാബു, സി.എ.ശശികുമാർ, കെ കെ.മനു, എൻ.സരള തുടങ്ങിയവർ സമീപം • മികച്ച കാർട്ടൂണിനുള്ള സംസ്ഥാന മാദ്ധ്യമ അവാര്ഡ് കേരളകൗമുദി കാര്ട്ടൂണിസ്റ്റ് ടി.കെ.സുജിത് ടാഗോർ തീയറ്ററിൽ നടന്ന ചടങ്ങില് മുഖ്യമന്ത്രി പിണറായി വിജയനില് നിന്നും സ്വീകരിക്കുന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ .മധു,കെ.യു.ഡബ്ള്യൂ .ജെ.പ്രസിഡന്റ് ,പി.എ .അബ്ദുൽ ഗഫൂർ ,മന്ത്രി കടകംപള്ളി സുരേന്ദ്രൻ ,എം.എൽ .എ .വി.എസ്.ശിവകുമാർ ,കേരളം മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു .തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റ് പ്രദീപിള്ള, കെ.യു.ഡബ്ള്യൂ .ജെ.ജനറൽ സെക്രട്ടറി സി.നാരായണൻ, കേസരി സ്മാരക ട്രസ്റ്റ് സെക്രട്ടറി സി.റഹിം എന്നിവർ സമീപം • കേരള മന്ത്രി സഭയുടെ അറുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആദ്യ മന്ത്രി സഭയിൽ അംഗമായിരുന്ന ഇ.ചന്ദ്രശേഖരൻ നായരെ തിരുവനന്തപുരത്തെ വസതിയിൽ എത്തി ആദരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. സ്‌പീക്കർ പി.ശ്രീരാമകൃഷ്ണൻ,മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ,കടകംപളളി സുരേന്ദ്രൻ എന്നിവർ സമീപം • സ്ത്രീത്വത്തെ അപമാനിച്ച മന്ത്രി എം.എം. മണിയെ പുറത്താക്കണമെന്ന നിലപാടിലുറച്ച് നിയമസഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷാംഗങ്ങൾ പ്രകടനമായി പുറത്തിറങ്ങിയപ്പോൾ. ഫോട്ടോ എസ് .ജയചന്ദ്രൻ • മനോന്മണീയം സുന്ദരംപിള്ള ഫൗണ്ടേഷന്റെ മനോന്മണീയം അവാർഡ് വൈക്കം വിജയലക്ഷ്മിയ്ക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമ്മാനിക്കുന്നു. പിരപ്പൻകോട് മുരളി, വി.എസ് ശിവകുമാർ എം.എൽ.എ , ആർ.പത്മനാഭ പിള്ള, കെ.ശങ്കരനാരായണ പിള്ള എന്നിവർ സമീപം • കോട്ടയം കളക്ട്രേറ്റിന്‌ മുന്നില്‍ പൂത്തുലഞ്ഞ ഗുൽമോഹർ • ഏപ്രിൽ 26ന് കൊല്ലം റാവിസ് ഹോട്ടലിൽ നടക്കുന്ന മണപ്പുറം മിസ് ക്യൂൻ ഓഫ് ഇന്ത്യ 2017 സൗന്ദര്യ മത്സരത്തിനായി തയ്യാറെടുക്കുന്ന മോഡലുകൾ കൊച്ചിയിലെ പി.ജെ.പ്രിൻസസ് ഹോട്ടലിൽ ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ • ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് മലങ്കര മാർത്തോമ സുറിയാനി സഭയുടെ നേതൃത്വത്തിൽ തിരുവനന്തപുരം സെന്റ് തോമസ് സ്കൂളിൽ നടന്ന സമ്മേളനത്തിൽ പ്രകാശനം ചെയ്ത ബ്ലെസി സംവിധാനം നിർവഹിച്ച ഡോക്യുമെന്ററികാണുന്ന ജോസഫ് മാർ ബർന്നബാസ് എപ്പിസ്കോപ്പ, രാജ്യസഭ ഉപാദ്ധ്യക്ഷൻ പി.ജെ കുര്യൻ, ഡോ.ജോസഫ് മാർത്തോമ വലിയ മെത്രാപ്പോലീത്ത,ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത, ഉമ്മൻ ചാണ്ടി, മന്ത്രി മാത്യു.ടി.തോമസ്, ഒ.രാജഗോപാൽ എം.എൽ.എ തുടങ്ങിയവർ സമീപം • പ്ലാച്ചിമട ജനതയ്ക്ക് നീതി ഉറപ്പാക്കണമെന്ന ആവശ്യമുന്നയിച്ച് പ്ലാച്ചിമട കൊക്കക്കോള വിരുദ്ധ സമര സമിതിയും ഐക്യദാർഢ്യ സമിതിയും ചേർന്ന് പാലക്കാട് കളക്ട്രേറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല സമരം ജലസംരക്ഷണ പ്രവർത്തകൻ രാജേന്ദ്രസിംഗ് ഉദ്ഘാടനം ചെയ്യുന്നു • തൃശൂർ പൂരത്തോടനുബന്ധിച്ച് പാറമേക്കാവ് വിഭാഗത്തിന്റെ പന്തൽ കാൽനാട്ടുകർമ്മം സ്വരാജ് റൗണ്ട് മണികണ്ഠനാൽ പരിസരത്ത് നടന്നപ്പോൾ • ചങ്ങനാശേരി ഇത്തിത്താനം ഇളംങ്കാവ് ദേവീ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന ഗജമേളക്ക് എത്തിയ തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ • ആദ്യ കേരള മന്ത്രി സഭയുടെ അറുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ 'ഇന്ത്യൻ ഭരണഘടന അനുച്ഛേദം 356, കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ' എന്ന വിഷയത്തിൽ കനകക്കുന്ന് കൊട്ടാരത്തിൽ നടന്ന സെമിനാർ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു. കെ.പ്രകാശ് ബാബു, കെ.എം മാണി എം.എൽ.എ, മന്ത്രി വി.എസ് സുനിൽ കുമാർ, ഡോ.സെബാസ്റ്ര്യൻ പോൾ, ഡോ.എൻ.കെ ജയകുമാർ, എ.സമ്പത്ത് എം.പി എന്നിവർ സമീപംആദ്യ കേരള മന്ത്രി സഭയുടെ അറുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ കനകക്കുന്ന് കൊട്ടാരത്തിൽ നടന്ന സെമിനാറിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണനും കെ.എം മാണി എം.എൽ.എയും ചർച്ചയിൽ. മന്ത്രി വി.എസ് സുനിൽ കുമാർ, കെ.പ്രകാശ് ബാബു എന്നിവർ സമീപംആദ്യ കേരള മന്ത്രി സഭയുടെ അറുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ കനകക്കുന്ന് കൊട്ടാരത്തിൽ നടന്ന സെമിനാറിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണനും മന്ത്രി വി.എസ് സുനിൽ കുമാറും ചർച്ചയിൽ. കെ.എം മാണി എം.എൽ.എ, കെ.പ്രകാശ് ബാബു എന്നിവർ സമീപം • ഭരണങ്ങാനം അൽഫോൻസാ റെസിഡൻഷ്യൽ സ്കൂളിൽ നടന്ന കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന സമ്മേളനം ഉദ്ഘടാനം ചെയ്യുവാൻ എത്തിയ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മുൻ കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരനെ ആലിംഗനം ചെയ്ത് സൗഹൃദം പങ്കുവെച്ചപ്പോൾ.ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ബിഷപ്പ് മാർ റെമേജിയസ് ഇഞ്ചനാനിയിൽ തുടങ്ങിയവർ സമീപം. • എറണാകുളം ഗസ്റ്റ് ഹൗസിൽ എത്തിയ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുന്നു. എം.വി.ശ്രേയാംസ് കുമാർ സമീപം • ആദ്യ കേരള മന്ത്രി സഭയുടെ അറുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ കനകക്കുന്ന് കൊട്ടാരത്തിൽ നടന്ന സെമിനാറിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണനും കെ.എം മാണി എം.എൽ.എയും ചർച്ചയിൽ. മന്ത്രി വി.എസ് സുനിൽ കുമാർ, കെ.പ്രകാശ് ബാബു എന്നിവർ സമീപം • ഫെഡറേഷൻ ഓഫ് എസ് .സി.എസ്.ടി യുടെ ആഭിമുഖ്യത്തിൽ കായൽ സമ്മേളനത്തിന്റെ 104 ആം വാർഷികത്തിന്റെ ഭാഗമായി കൊച്ചി കായലിൽ നടത്തിയ ജലഘോഷയാത്ര • കന്റോൺമെന്റ് ഹൗസിൽ യു.ഡി.എഫ് യോഗത്തിനെത്തിയ പാർലമെന്റ് മെമ്പർ പി.കെ.കുഞ്ഞാലിക്കുട്ടിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മധുരം നൽകുന്നു .ഉമ്മൻചാണ്ടി , ,കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസ്സൻ, യു .ഡി.എഫ് . കൺവീനർ പി.പി.തങ്കച്ചൻ എന്നിവർ സമീപം • പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരൻ പ്രഹ്ലാദ് ദാമോദ‌ർദാസ് മോദി പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദ‌ർശനത്തിനെത്തിയപ്പോൾ • മൂന്നാർ പാപ്പാത്തിച്ചോലയിൽ കയ്യേറ്റക്കാർ സ്ഥാപിച്ച കുരിശ് ദേവികുളം സബ്കളക്ടറുടെ നേതൃത്വത്തിൽ പൊളിച്ചുമാറ്റുന്നു • 'തൊഴി' ക്കാണ്ടോ.....കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ച ആറാമത് സൗത്ത് സോൺ തൈക്കാണ്ടോ മത്സരം ഉദ്ഘാടനം ചെയ്യാനെത്തിയ എം.എൽ.എ പുരുഷൻ കടലുണ്ടി ഒന്ന് പയറ്റി നോക്കാനൊരുങ്ങിയപ്പോൾ. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.ജെ.മത്തായി സമീപം. SHOOT @ SIGHT • ദേവിപ്രീതിക്കായ്...കോട്ടയം പള്ളിപ്പുറത്തുകാവ് ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തിന്റെ ഭാഗമായി നടന്ന കുംഭകുട ഘോഷയാത്രയ്ക്ക് മുന്നൊരുക്കമായി നാവിൽ വലിയ ശൂലം കയറ്റുന്ന ഭക്തൻ • കനത്ത വേനലിൽ ജലനിരപ്പ് കുറഞ്ഞ പീച്ചി ഡാം . • കരുതല്‍.....തൊണ്ണൂറിന്‍റെ അവശതയോര്‍ക്കാതെ കത്തുന്ന വേനലില്‍ വീട്ടുമുറ്റത്തിരുന്ന്, മഴക്കാലത്ത് കത്തിക്കാനുള്ള ഓലചൂട്ടുകള്‍ ഒരുക്കിവെക്കുകയാണ് കണ്ണൂര്‍ കുറ്റ്യാട്ടൂരിലെ ഈ മുത്തശ്ശി • ഇതു കൂടി താങ്ങൂ ലെ ... തൃശൂർ ജവഹർ ബാലഭവനിലെ അവധിക്കാല ക്യാമ്പായ വേനൽ കൂടാരത്തിൽ കുട്ടികൾക്ക് പരിച്ചയപ്പെടുത്താൻ കൊണ്ടുവന്ന ലക്ഷ്മി എന്ന ആനയുടെ വായിലേക്ക് പഴം എറിഞ്ഞ് കൊടുക്കുന്ന കുട്ടി • ഇടത്തോട്ടോ... വലത്തോട്ടോ? സ്ഥലനാമത്തിൽ അറിയപ്പെടുകയെന്നത് രാഷ്ട്രീയക്കാരുടെ സ്വപ്‌നമാണ്. എന്നാലിപ്പോഴോ, സ്ഥലങ്ങൾ അറിയപ്പെടുന്നത് രാഷ്‌ട്രീയക്കാരുടെ പേരിലാണെന്ന് പറയാം. ദാ, ഈ ബോർഡ് നോക്കൂ, സ്ഥലം എന്നതിനേക്കാൾ മുമ്പ് നമ്മുടെ മനസിൽ ഓടിയെത്തുക പ്രമുഖരായ രാഷ്‌ട്രീയ നേതാക്കളുടെ മുഖമാണ്. എറണാകുളം പാലാരിവട്ടത്തു നിന്നൊരു ദിശാബോർഡിന്റെ കാഴ്‌ച. ഫോട്ടോ:എൻ.ആർ.സുധർമ്മദാസ് • പുഴ മെലിഞ്ഞു, കടവൊഴിഞ്ഞു . . . വേനലിന്റ തീക്ഷണതയിൽ വറ്റിവരണ്ട നെയ്യാർ. തിരുവനന്തപുരം കാട്ടാക്കട പന്തയിൽ നിന്നുളള ദൃശ്യം • വേനൽ പിണർ . . . കടുത്ത വേനലിൽ ആശ്വാസമെന്നോണം കഴിഞ്ഞ ദിവസം പെയ്ത മഴക്കിടയിൽ ഉണ്ടായ മിന്നൽ പിണറുകൾ. കൊല്ലം ആശ്രാമം മൈതാനത്തുനിന്നുള്ള കാഴ്ച • സമ്മതിക്കണം ...ഈ സാറൻമ്മാരെ.....കുപ്പായം ഊരീട്ടു തന്നെ സഹിക്കാൻ പറ്റുന്നില്ല,പിന്നെയാണിമ്മാതിരി വേഷം.മിക്ക ജില്ലകളിലും വേനൽ കനത്തതോടെ ചൂട് സഹിക്ക വയ്യാതായിട്ടുണ്ട് .കോഴിക്കോട് സിറ്റിയിൽ നിന്നൊരു കാഴ്ച്ച. ഫോട്ടോ.പി.ജെ.ഷെല്ലി. • ഹർത്താൽ കുറച്ചൊന്ന് പൊള്ളിച്ചെങ്കിലെന്ത്, ഈ ചായ പൊളിച്ചൂ ട്ടാ...ഹർത്താൽ ദിനത്തിൽ കുടിക്കാൻ ഒരു തുള്ളി വെള്ളം വാങ്ങാൻ പോലും കടകൾ ഇല്ലാതിരുന്ന സാഹചര്യത്തിൽ വഴിയോരത്ത് സൈക്കിളിൽ ചായവിൽപ്പന നടത്തിയ കച്ചവടക്കാരന് നന്ദിപറയുന്ന വിദേശികൾ .ആലപ്പുഴ കോടതി പാലത്തിന് സമീപത്തുനിന്നുള്ള ദൃശ്യം ഫോട്ടോ കെ.ആർ.ലാൽ • സവാരി ഗിരി ഗിരി ... ലൂണാ ബൈക്കിൽ നാല് കുട്ടികളെയും കൊണ്ട് സുരക്ഷിതമല്ലാത്ത യാത്ര നടത്തുന്ന പാൽ വിൽപ്പനക്കാരൻ. എം.സി.റോഡിൽ കോട്ടയം കോടിമതയിൽ നിന്നുള്ള ദൃശ്യം.ഫോട്ടോ.ശ്രീകുമാർ ആലപ്ര • ചൂടേ തളർത്താതെ ... കോട്ടയം കെ.പി.എസ്.മേനോൻ ഹാളിൽ നടന്ന റവന്യു ഡിവിഷൻ ജനസമ്പർക്ക പരിപാടിയിൽ അപേക്ഷ കൊടുക്കാൻ കാത്തുനിന്ന് തളര്‍ന്ന വൃദ്ധ വെള്ളം കുടിക്കുന്നു ഫോട്ടോ: ശ്രീകുമാര്‍ alapra • സെൽഫി മാസ്‌ക്... ഉത്സവ സീസണിൽ നെന്മാറയിലെത്തിയ കച്ചവടക്കാരനിൽ നിന്ന് വാങ്ങിയ മാസ്‌ക് ധരിച്ച് സെൽഫിയെടുക്കുന്ന യുവാക്കൾ. ഫോട്ടോ. പി.എസ്. മനോജ്. • ദാഹം തീർത്ത ശാപം ... തൃശൂർ പുതുക്കാട് മണലിപ്പാലത്തിനു സമീപമുള്ള ആക്രികടയിൽ കൂട്ടിയിട്ടിരിക്കുന്ന കാലിയായ മിനറൽ വാട്ടർ കുപ്പികൾ ഫോട്ടോ റാഫി എം ദേവസ്സി • അഴകിൻ സഖിയായ്‌ പൂ ചൂടിവാ . . . ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ച് നടന്ന ആറാട്ട് ഘോഷയാത്ര കാണുവാൻ യു.എസിൽ നിന്ന് എത്തിയ വിദേശ വിനോദ സഞ്ചാരികൾ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ ഘോഷയാത്രയ്ക്ക് മുൻപായി പുഷ്പഹാരം ധരിച്ച് ഒരുങ്ങുന്നു ഫോട്ടോ : ബി.സുമേഷ് ARTS & CULTURE • ടാഗോർ തിയേറ്ററിൽ നവജീവൻ കലാവേദി അവതരിപ്പിച്ച • കേരളത്തിലെ ആദ്യ മന്ത്രിസഭ അധികാരമേറ്റതിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിശാഗന്ധിയിൽ സ്റ്റീഫൻ ദേവസ്സി, എം. ജയചന്ദ്രൻ, കാവാലം ശ്രീകുമാർ, ഉമയാൾപുരം ശിവരാമൻ, മട്ടന്നൂർ ശങ്കരൻകുട്ടി, കാർത്തിക്, ആറ്റുകാൽ ബാലസുബ്രഹ്മണ്യൻ എന്നിവർ ചേർന്നവതരിപ്പിച്ച സംഗീത വിരുന്നിൽ നിന്ന്. • തിരുവനന്തപുരം വെള്ളായണി ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന പറണേറ്റ് • തിരുവനന്തപുരം വെള്ളായണി ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന പറണേറ്റ് • കോട്ടയം മൂലവട്ടം കുറ്റിക്കാട്ടച്ഛൻ സ്മാരക കുംഭകുട സമിതി പത്താമുദയ മഹോത്സവത്തിന്റെ ഭാഗമായി വൈക്കം ശശിധരശർമ്മയും സംഘവും അവതരിപ്പിച്ച വലിയ തിയ്യാട്ട്. • കോട്ടയം മൂലവട്ടം കുറ്റിക്കാട്ടച്ഛൻ സ്മാരക കുംഭകുട സമിതി പത്താമുദയ മഹോത്സവത്തിന്റെ ഭാഗമായി വൈക്കം ശശിധരശർമ്മയും സംഘവും അവതരിപ്പിച്ച വലിയ തിയ്യാട്ട്. • കോട്ടയം മൂലവട്ടം കുറ്റിക്കാട്ടച്ഛൻ സ്മാരക കുംഭകുട സമിതി പത്താമുദയ മഹോത്സവത്തിന്റെ ഭാഗമായി നടത്തുന്ന വലിയ തയ്യാട്ടിന് മുന്നോടിയായി കളം വരക്കുന്നു. • തേവര എസ്.എച്ച് കോളേജ് ഗ്രൗണ്ടിൽ റോട്ടറി ക്ലബ്ബ് കൊച്ചി യുണൈറ്റഡ്‌ സംഘടിപ്പിച്ച ഖസാക്കിന്റെ ഇതിഹാസം നാടകത്തിൽ നിന്നും • നടന മനോഹരം...എറണാകുളം ടി.ഡി.എം ഹാളിൽ ബീമിന്റെ ആഭിമുഖ്യത്തിൽ ഇടപ്പളളി അതിഥി സ്കൂൾ ഓഫ് പെർഫോമൻസ് അവതരിപ്പിച്ച ബോംബെ ടൈലേഴ്സ് എന്ന നാടകത്തിൽ ദേശീയ നടിക്കുളള അവാർഡ് നേടിയ സുരഭി വേഷമിട്ടപ്പോൾ • നടന മനോഹരം...എറണാകുളം ടി.ഡി.എം ഹാളിൽ ബീമിന്റെ ആഭിമുഖ്യത്തിൽ ഇടപ്പളളി അതിഥി സ്കൂൾ ഓഫ് പെർഫോമൻസ് അവതരിപ്പിച്ച ബോംബെ ടൈലേഴ്സ് എന്ന നാടകത്തിൽ ദേശീയ നടിക്കുളള അവാർഡ് നേടിയ സുരഭി വേഷമിട്ടപ്പോൾ • കൊച്ചി തേവര സേക്രഡ് ഹാർട്ട് സ്കൂൾ മൈതാനിയിൽ നടന്ന ‘പിയത്ത’ ദൃശ്യ സംഗീത നൃത്താവിഷ്കാരത്തിൽ നിന്നുള്ള കാഴ്ച • കൊച്ചി തേവര സേക്രഡ് ഹാർട്ട് സ്കൂൾ മൈതാനിയിൽ നടന്ന ‘പിയത്ത’ ദൃശ്യ സംഗീത നൃത്താവിഷ്കാരത്തിൽ നിന്നുള്ള കാഴ്ച • നിശാഗന്ധി ഫെസ്റ്റിവലില്‍ ഡോ.നീനാ പ്രസാദ് അവതരിപ്പിച്ച മോഹിനിയാട്ടം ഫോട്ടോ : സുഭാഷ്‌ കുമാരപുരം • മഹാരാജ ശ്രീ സ്വാതിതിരുനാൾ സംഗീതോത്സവത്തിന്റെ ഭാഗമായി കോട്ടയ്ക്കകം ലെവി ഹാളിൽ പാറശ്ശാല പൊന്നമ്മാൾ അവതരിപ്പിച്ച സംഗീതക്കച്ചേരി • കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ചലച്ചിത്രതാരം ദേവി, സുനിത,ശോഭ എന്നിവർ അവതരിപ്പിച്ച നൃത്തം • കഥയുടെ ഭാവം...എറണാകുളം ടി.ഡി .എം ഹാളിൽ കഥകളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന സുഭദ്രാഹരണം കഥകളിയിൽ നിന്ന് ഫേട്ടോ: എൻ.ആർ.സുധർമ്മദാസ്‌ SPORTS • ഗ്രീൻഫീൽഡ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ആഫ്രിക്കയിൽ നിന്നെത്തിയ ഫുട്ബോൾ പരിശീലകനായ ഫ്രാങ്ക് സെബാഗല പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു • കണ്ണൂർ ഇൻഡോർ സ്റ്റേഡിയത്തിൽ പുതിയതായി ആരംഭിച്ച ടെന്നിസ് കോർട്ടിന്റെ ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക് നിർവഹിക്കുന്നു. പി.കെ.ശ്രീമതി എം.പി, ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ് കെ. വി. സുമേഷ് എന്നിവർ സമീപം • കണ്ണൂർ ഇൻഡോർ സ്റ്റേഡിയത്തിൽ പുതിയതായി ആരംഭിച്ച ടെന്നിസ് കോർട്ടിന്റെ ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്ക് നിർവഹിച്ച ശേഷം കുട്ടികളുമായി സംസാരിക്കുന്നു. പി.കെ.ശ്രീമതി എം.പി, ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ് കെ. വി. സുമേഷ് എന്നിവർ സമീപം • കോഴക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ആറാമത് സൗത്ത് സോൺ തൈക്കാണ്ടോ സബ് ജൂനിയർ വിഭാഗം മത്സരത്തിൽ പുതുക്കച്ചേരിയുടെ ചിരാഗ് രാഘവേന്ദ്രയും തെലുങ്കാനയുടെ ഗണേഷും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ • കോഴക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ആറാമത് സൗത്ത് സോൺ തൈക്കോണ്ടോ സബ് ജൂനിയർ വിഭാഗം മത്സരത്തിൽ പുതുക്കച്ചേരിയുടെ ചിരാഗ് രാഘവേന്ദ്രയും തെലുങ്കാനയുടെ ഗണേഷും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ • അയ്യോ..കൊല്ലല്ലേ ... കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സബ്‌ജൂനിയർ ഫുട്‍ബോൾ മത്സരത്തിൽ കേരളത്തിന്റെ അഭിജിത്തും യു.പിയുടെ മനീഷ് ചൗധരിയും പന്തിനായി പോരാടുന്നു.മത്സരത്തിൽ കേരളം എതിരില്ലാത്ത മൂന്നു ഗോളിന് വിജയിച്ചു • കേരള പ്രീമിയർ ലീഗിൽ കേരള പൊലീസും സെൻട്രൽ എക്സൈസും തമ്മിൽ എറണാകുളം അംബേദ്കർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിന്ന് • കേരള പ്രീമിയർ ലീഗിൽ കേരള പൊലീസും സെൻട്രൽ എക്സൈസും തമ്മിൽ എറണാകുളം അംബേദ്കർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിന്ന് • ബൂണ്‍ ബൂണ്‍, ഡേവിഡ് ബൂണ്‍ . . . തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടെന്‍ വിക്ക് ക്രിക്കറ്റ് അക്കാഡമിയിലെ വിദ്യാര്‍ത്ഥികളുമായി സല്ലപിക്കാന്‍ എത്തിയ ആസ്ട്രേലിയന്‍ ക്രിക്കറ്റര്‍ ഡേവിഡ് ബൂണ്‍ കുട്ടികള്‍ക്കൊപ്പം നെറ്റ്സില്‍ പന്ത് തട്ടുന്നു ഫോട്ടോ സുഭാഷ്‌ കുമാരപുരം • കൊച്ചിയില്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന ഐ.എസ്.എല്‍ മത്സരത്തില്‍ നിന്ന് ഫോട്ടോ : സുഭാഷ് കുമാരപുരം • തിരുവനന്തപുരം തുമ്പ സെന്റ്.സേവിയേഴ്സ് കോളജ് ഗ്രൗണ്ടിൽ നടന്ന രഞ്ജിട്രോഫി മത്സരത്തിൽ ജാർഖണ്ഡ് ക്യാപ്റ്റന്‍ സൗരഭ് തിവാരി ഒറീസയുടെ ബി.മോഹന്തിയുടെ പന്തിൽ ക്ലീൻ ബൗൾഡ് ആകുന്നു ഫോട്ടോ : സുഭാഷ് കുമാരപുരം • തിരുവനന്തപുരം ടെന്നീസ് ക്ലബിൽ നടന്ന ഐ.ടി.എഫ് മെൻസ് 2017 ടൂർണമെന്റിൽ വിഷ്ണു വർദ്ധനെതിരെ മത്സരിക്കുന്ന ഹാദിൻ ബാവ ഫോട്ടോ സുഭാഷ് കുമാരപുരം