Monday, 29 May 2017 9.25 AM IST
May 29, 2017, 9:12 AM
ന്യൂഡൽഹി: ബിഹാറിൽ കനത്ത മഴയിലും ഇടിമിന്നലിലും 23 പേർ മരിച്ചു. എട്ട് ജില്ലകളിലായി 18 പേർ മിന്നലേറ്റ് മരിച്ചു. കിഴക്കൻ ചന്പാരൻ ജില്ലയിൽ അഞ്ചു പേരും ജമൂയി ജില്ലയിൽ നാലും പടിഞ്ഞാറൻ ചന്പാരനിൽ ഒരാളും മുംഗർ, ഭഗൽപൂർ, മധേപുര ജില്ലകളിൽ രണ്ടു പേർ വീതവും വൈശാലി, സമസ്തിപൂർ ജില്ലകളിൽ ഓരോരുത്തരുമാണ് മരിച്ചത്.   തുടർന്ന്...
May 28, 2017, 11:34 PM
ശ്രീനഗർ: കാശ്‌മീരിലെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നുവെന്ന കേസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രണ്ട് വിഘടനവാദി നേതാക്കൾക്ക് ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ) സമൻസയച്ചു. തിങ്കളാഴ്‌ച്ച ഡൽഹിയിലെ   തുടർന്ന്...
May 28, 2017, 10:28 PM
ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ കശാപ്പ് നിരോധനത്തിൽ പ്രതിഷേധിച്ച് കണ്ണൂരിൽ യൂത്ത് കോൺഗ്രസുകാർ പരസ്യമായി കാളക്കുട്ടിയെ അറുത്ത നടപടിയെ അപലപിച്ച് കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തി.   തുടർന്ന്...
May 28, 2017, 10:08 PM
ലണ്ടൻ: ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായുള്ള ന്യൂസിലാന്റിനെതിരായ സന്നാഹ മത്സരത്തിൽ ഇന്ത്യയ്‌ക്ക് 45 റൺസ് ജയം. മഴ തടസപ്പെടുത്തിയ കളിയിൽ ഡക്ക്‌വർത്ത് ലൂയിസ് നിയമം അനുസരിച്ചാണ് ഇന്ത്യ ജയിച്ചത്.   തുടർന്ന്...
May 28, 2017, 8:55 PM
ശ്രീനഗർ: ഹിസ്ബുൽ മുജാഹിദ്ദീൻ കമാൻഡർ സബ്സർ ഭട്ടിന്റെ കൊലപാതകത്തെ തുടർന്ന് താഴ്‌വരയിൽ തുടരുന്ന അനിശ്ചിതത്വങ്ങൾക്കിടയിലും കാശ്‌മീരിലെ സൈനിക പരീക്ഷയ്‌ക്ക് യുവാക്കളുടെ വൻ പങ്കാളിത്തം.കരസേന ജൂനിയർ കമീഷൻഡ് ഓഫീസർ തസ്‌തികയിലേക്കുള്ള പ്രവേശന പരീക്ഷയിൽ 799 കാശ്‌മീരി യുവാക്കൾ പങ്കെടുത്തതായി സൈനിക ഓഫീസർ പറഞ്ഞു   തുടർന്ന്...
May 28, 2017, 8:17 PM
റാംപൂർ: സ്ത്രീപീഡനം പോലുള്ള അപ്രിയ സത്യങ്ങൾ തടയണമെങ്കിൽ സ്ത്രീകൾ വീട്ടിനുള്ളിൽ തന്നെയിരിക്കണമെന്ന് മുതിർന്ന സമാജ്‌വാദി പാ‌ർട്ടി നേതാവ് അസംഖാന്റെ പ്രസ്‌താവന വിവാദമാകുന്നു. ഉത്തർപ്രദേശിലെ റാംപൂർ ജില്ലയിൽ രണ്ട് പെൺകുട്ടികളെ 14 യുവാക്കൾ ചേർന്ന് ഉപദ്രവിക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് അസംഖാന്റെ പരാമർശം.   തുടർന്ന്...
May 28, 2017, 7:30 PM
ലക്നൗ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ദളിതർക്ക് കുളിച്ച് വ‌ൃത്തിയാകാൻ സോപ്പും ഷാംപുവും നൽകി അധികൃതർ. കുശിനഗറിലെ ദരിദ്രരായ ജാതിവിഭാഗമായ മുഷാഹറുകൾക്കാണ്   തുടർന്ന്...
May 28, 2017, 5:30 PM
ന്യൂഡൽഹി: കായിക രംഗത്തെ മികവ് കളിക്കളത്തിൽ മാത്രമല്ല ജീവിതത്തിലും ഉപയോഗിക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് ദേശീയ ഷൂട്ടിംഗ് താരമായ അയിഷ ഫലാഖ്.   തുടർന്ന്...
May 28, 2017, 3:45 PM
ശ്രീനഗർ: കാശ്‌മീരിൽ പ്രക്ഷോഭം നടത്തുന്നവർ സൈന്യത്തിനു നേരെ കല്ലെറിയുന്നതിന് പകരം വെടിയുതിർത്താൽ അത് തങ്ങൾക്ക് സന്തോഷം നൽകുമെന്ന് കരസേനാ മേധാവി ബിപിൻ റാവത്ത് പറഞ്ഞു. കാശ്‌മീരിൽ സൈന്യത്തിനു നേരെ പ്രക്ഷോഭകർ നിരന്തരം കല്ലെറിയുന്ന സാഹചര്യത്തിലായിരുന്നു റാവത്തിന്റെ പ്രതികരണം.   തുടർന്ന്...
May 28, 2017, 3:05 PM
രാംപൂർ (ഉത്തർപ്രദേശ്): പൂവാലന്മാരെ പിടികൂടാൻ ഉത്തർപ്രദേശിൽ പ്രത്യേക സ്‌ക്വാ‌ഡ് രൂപീകരിച്ച് പ്രവർത്തനങ്ങൾ ശക്തമാക്കി വരവെ, രാംപൂരിൽ പട്ടാപ്പകൽ രണ്ടു പെൺകുട്ടികളെ 14 യുവാക്കൾ ചേർന്ന് പീഡിപ്പിച്ചു. പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സാമൂഹിക മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു.   തുടർന്ന്...
May 28, 2017, 12:50 PM
മുംബയ്: ഒരു കാലത്ത് ക്രിക്കറ്റ് പ്രേമികളുടെ ഇഷ്ടതാരമായിരുന്ന വെടിക്കെട്ട് ബാറ്റ്സ്‌മാൻ വിരേന്ദർ സേവാഗ് വീണ്ടും ഇന്ത്യൻ ടീമിന്റെ ഭാഗമാകുന്നു.   തുടർന്ന്...
May 28, 2017, 12:26 PM
ന്യൂഡൽഹി: പതിനൊന്ന് ലക്ഷത്തോളം വിദ്യാർത്ഥികൾ എഴുതിയ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. മോഡറേഷൻ മാർക്ക് ഉൾപ്പെടുത്തിയുള്ള ഫലമാണ് പ്രഖ്യാപിച്ചത്. നേരത്തെ മോഡറേഷൻ അവസാനിപ്പിക്കാൻ സി.ബി.എസ്.ഇയും 32 വിദ്യാഭ്യാസ ബോർഡുകളും ധാരണയിലെത്തിയിരുന്നു.   തുടർന്ന്...
May 28, 2017, 12:05 PM
ന്യൂഡൽഹി: വിശുദ്ധ റംസാൻ മാസത്തിൽ രാജ്യത്ത് ഏവർക്കും ആശംസയർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.   തുടർന്ന്...
May 28, 2017, 11:30 AM
ഭുവനേശ്വർ: പ്രണയിനിയുമായി വീഡിയോ ചാറ്റിനിടയിൽ യുവാവ് ജിവനൊടുക്കി. ശനിയാഴ്ച രാത്രി ഒഡീഷയിലെ പുരിയിലാണ് സംഭവം.   തുടർന്ന്...
May 28, 2017, 11:05 AM
ന്യൂഡൽഹി: ജമ്മു കാശ്‌മീർ അതിർത്തിയിലെ നിയന്ത്രണരേഖ ഇന്ത്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി അരുൺ ജയ്‌‌റ്റ്‌ലി പറഞ്ഞു. അതിർത്തിയിലെ ഏത് സാഹചര്യവും നേരിടാൻ ഇന്ത്യൻ സൈന്യം പൂർണ സജ്ജമാണെന്നും മന്ത്രി വ്യക്തമാക്കി.   തുടർന്ന്...
May 28, 2017, 10:05 AM
ഹെെദരാബാദ്: ഉയർന്ന ജാതിയിൽപെട്ട പെൺകുട്ടിയെ വിവാഹം ചെയ്‌തതതിന് ഭാര്യാപിതാവ് ഭാര്യയുടെ മുന്നിൽ വച്ച് യുവാവിനെ കൊന്നു.   തുടർന്ന്...
May 28, 2017, 12:18 AM
ശ്രീനഗർ: കാശ്‌മീരിൽ ആക്രമണം നടത്താനുള്ള പാകിസ്ഥാൻ ശ്രമങ്ങൾ തടയുന്നതിന്റെ ഭാഗമായി സൈന്യം നടത്തിയ തിരച്ചിലിൽ 10 തീവ്രവാദികളെ വധിച്ചു. റംസാൻ മാസത്തിൽ താഴ്‌വരയിലെ വിവിധ ഭാഗങ്ങളിൽ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കാനുള്ള പാക് തീവ്രവാദികളുടെ നീക്കമാണ് ഇതിലൂടെ തകർത്തതെന്നും സൈന്യം പ്രസ്‌താവനയിലൂടെ അറിയിച്ചു. 24 മണിക്കൂറിനിടെ താഴ്‌വരയിലെ വിവിധ ഭാഗങ്ങളിൽ സൈന്യം നടത്തിയ തിരച്ചിലിൽ ഹിസ്ബുൽ മുജാഹിദ്ദീൻ കമാൻഡർ സബ്സർ ഭട്ട് അടക്കം പത്ത് തീവ്രവാദികളെ വധിച്ചതായും സൈന്യം അറിയിച്ചു.   തുടർന്ന്...
May 27, 2017, 11:15 PM
ഇസ്‌ലാമാബാദ്: ചാരവൃത്തി ആരോപിച്ച് ഇറാനിൽ നിന്നും പിടികൂടിയ ഇന്ത്യൻ പൗരൻ കുൽഭൂഷൻ ജാദവിന് പാകിസ്ഥാൻ സൈനിക കോടതി വിധിച്ച വധശിക്ഷ ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് പാക് സുപ്രീം കോടതിയിൽ ഹർജി. ജാദവ് സൈനിക കോടതിയ്‌ക്ക് മുമ്പാകെ കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്നും   തുടർന്ന്...
May 27, 2017, 11:07 PM
അമരാവതി: ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിന് സമീപം ക്വാറിയിൽ ഉണ്ടായ അപകടത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. ക്വാറിയിൽ ജോലിയിൽ ഏർപ്പെട്ടു കൊണ്ടിരിക്കുകയായിരുന്ന തൊഴിലാളികളുടെ മേൽ പാറക്കഷണങ്ങൾ അടർന്നു വീണാണ് അപകടം.   തുടർന്ന്...
May 27, 2017, 10:40 PM
ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിൽ തിരിമറി തെളിയിക്കുന്നതിന് നിയന്ത്രണങ്ങൾ ഒന്നുമില്ലാതെ അനുവാദം നൽകുമെന്ന് ഒരിക്കലും വാഗ്ദാനം ചെയ്തിട്ടില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. ഇ.വി.എം ചലഞ്ചിൽ   തുടർന്ന്...
May 27, 2017, 9:40 PM
അഹമ്മദാബാദ്: മനുഷ്യ ശരീരത്തിൽ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന സിക്ക വൈറസ് ആദ്യമായി ഇന്ത്യയിലും സ്ഥിരീകരിച്ചു. ഗുജറാത്തിലെ അഹമ്മദാബാദിൽ ഒരു ഗർഭിണിയുൾപ്പെടെ മൂന്ന് പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.   തുടർന്ന്...
May 27, 2017, 8:55 PM
ന്യൂഡൽഹി: പ്രളയം നാശം വിതച്ച ശ്രീലങ്കയിൽ സഹായവുമായി ഇന്ത്യൻ നാവികസേനയുടെ കപ്പലെത്തി. 2003ന് ശേഷം ശ്രീലങ്കയിൽ ഏറ്റവും കൂടുതൽ നാശനഷ്‌ടങ്ങളുണ്ടാക്കിയ പ്രളയത്തിൽ ഏതാണ്ട് നൂറോളം പേർ മരിച്ചതായാണ് കണക്ക്. അതേസമയം,ഇനിയും മഴ പെയ്യാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന സൂചന.   തുടർന്ന്...
May 27, 2017, 8:48 PM
aമുംബയ്: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിലേക്ക് (ഇ.പി.എഫ്.) തൊഴിൽ ഉടമ നൽകേണ്ട വിഹിതം 10 ശതമാനമായി കുറയ്ക്കാനുള്ള നിർദേശം കേന്ദ്ര സർക്കാർ തള്ളി. തുടർന്ന് പൂനെയിൽ ചേർന്ന ബോർഡ് ഓഫ് ട്രസ്റ്റീസ് സർക്കാർ നൽകിയ നിർദേശം അംഗീകരിക്കുകയായിരുന്നു.   തുടർന്ന്...
May 27, 2017, 8:20 PM
അലഹബാദ്: ചൈൽഡ് ലൈൻ പ്രവർത്തകർ രക്ഷപ്പെടുത്തി അഭയകേന്ദത്തിൽ എത്തിച്ച കുട്ടികളെ കെട്ടിയിട്ടതായി പരാതി. ബീഹാർ സ്വദേശികളായ എട്ടിനും പത്തിനും ഇടയിൽ പ്രായമുള്ള മൂന്ന് കുട്ടികളെയാണ്   തുടർന്ന്...
May 27, 2017, 6:28 PM
ന്യൂഡൽഹി: റിപ്പബ്ളിക്​ ചാനൽ മേധാവി അർണബ്​ ഗോസ്വാമിക്കെതിരെ കോൺഗ്രസ് നേതാവും തിരുവനന്തപുരം​ ലോക്‌സഭാ എം.പിയുമായ ശശി തരൂർ മാനനഷ്ട കേസ്​ ഫയൽ ചെയ്തു. രണ്ട്​ കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട്   തുടർന്ന്...
May 27, 2017, 5:51 PM
ന്യൂഡൽഹി: ആരോഗ്യ വകുപ്പിൽ അനധികൃതമായി പണം ചിലവഴിച്ചെന്നാരോപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ആം ആദ്മി വിമത എം.എൽ.എ കപിൽ   തുടർന്ന്...
May 27, 2017, 5:08 PM
ന്യൂഡൽഹി: കാശ്മീരിൽ നേരത്തെ കൊല്ലപ്പെട്ട ബുർഹാൻ വാനിയുടെ പിൻഗാമിയായ ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ സബ്സർ അഹമ്മദ് ഭട്ടിനെ ത്രാളിലുണ്ടായ ഏറ്റുമുട്ടലിൽ വധിച്ചതിന് പിന്നാലെ സൈന്യത്തിനു നേരെ വ്യാപക പ്രതിഷേധം. സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു.   തുടർന്ന്...
May 27, 2017, 5:00 PM
ലക്‌നൗ: ഉത്തർപ്രദേശിൽ സംഘർഷം നിലനിൽക്കുന്ന സഹറാൻപൂർ സന്ദർശിക്കുന്നതിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിട്ടും വിലക്ക് വകവയ്‌ക്കാതെ കോൺഗ്രസ് ദേശീയ ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സന്ദർശനം.   തുടർന്ന്...
May 27, 2017, 4:47 PM
ശ്രീനഗർ: ഹിസ്ബുൾ മുജാഹുദ്ദീൻ കമാൻഡർ സബ്സർ അഹമ്മദ് ഭട്ടിനെ സൈന്യം വധിച്ച പശ്ചാത്തലത്തിൽ കാശ്‌മീർ താ‌ഴ്‌വരയിലെ ഇന്റർനെറ്റ് സംവിധാനം പൂർണമായും ജമ്മു കാശ്‌മീർ സർക്കാർ വിച്ഛേദിച്ചു.   തുടർന്ന്...
May 27, 2017, 2:45 PM
ബംഗളൂരു: തമിഴ് സൂപ്പർ താരം രജനികാന്ത് ജൂലായിൽ തന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ട്. രജനികാന്തിന്റെ സഹോദരൻ സത്യനാരായണ റാവു ഗെയ്ക്ക്‌വാദ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. രജനികാന്ത് രാഷ്ട്രീയത്തിൽ വരണമെന്നത് തമിഴ്നാട്ടിലെ ജനങ്ങളുടെ ആഗ്രഹമാണെന്നും ഇക്കാര്യത്തിൽ തെ ആരാധകരുമായി രജനികാന്ത് പ്രാഥമിക ചർച്ചകൾ നടത്തിക്കഴിഞ്ഞതായും റാവു പറഞ്ഞു.   തുടർന്ന്...
May 27, 2017, 12:56 PM
ന്യൂഡൽഹി: ഉത്തർപ്രദേശിൽ സംഘർഷം നിലനിൽക്കുന്ന സഹറൻപൂർ സന്ദർശിക്കുന്നതിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിട്ടും വിലക്ക് വകവയ്‌ക്കാതെ കോൺഗ്രസ് ദേശീയ ഉപാദ്ധ്യക്ഷൻ അവിടേക്ക് പുറപ്പെട്ടു.   തുടർന്ന്...
May 27, 2017, 12:33 PM
ത്രാൾ (ജമ്മു)​: 2016 ജൂലായിലാണ് ഇരുപത്തിരണ്ടുകാരനായ ബുർഹാൻ വാനി സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ വധിക്കപ്പെട്ടത്. പിന്നീടാണ് സബ്‌സർ ഭട്ട് ഓപ്പറേഷണൽ കമാൻഡറായി ചുമതലേയറ്റത്. ഇരുവരും ത്രാൾ സ്വദേശികളാണ്. സാബ് ഡോൺ എന്നാണ് തീവ്രവാദികൾക്കിടയിൽ സബ്സർ ഭട്ട് അറിയപ്പെട്ടിരുന്നത്   തുടർന്ന്...
May 27, 2017, 12:05 PM
ശ്രീനഗർ: ഭീകരൻ ബുർഹാൻ വാനിയുടെ പിൻഗാമിയും ഹിസ്ബുൾ കമാൻഡറുമായ സബ്സർ അഹമ്മദ് ഭട്ടിനെ സെെന്യം വധിച്ചു.   തുടർന്ന്...
May 27, 2017, 11:59 AM
ന്യൂഡൽഹി: എഴുപത് വർഷക്കാലം ഭരിച്ച സർക്കാരുകൾക്ക് നേടാൻ പറ്റാത്തതൊക്കെ ചെറിയ കാലയളവ് കൊണ്ട് നരേന്ദ്രമോദി സർക്കാർ നേടിയിട്ടുണ്ടെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ പറഞ്ഞു.   തുടർന്ന്...
May 27, 2017, 11:19 AM
ജമ്മു: ജമ്മുകാശ്‌മീരിൽ നിയന്ത്രണരേഖയിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് തീവ്രവാദികൾ കൊല്ലപ്പെട്ടു. രാംപൂർ സെക്ടറിൽ നുഴഞ്ഞു കയറാൻ ശ്രമിച്ചപ്പോഴാണ് തീവ്രവാദികൾ കൊല്ലപ്പെട്ടത്. കൂടുതൽ തീവ്രവാദികൾ ഒളിച്ചിരിപ്പുണ്ടോയെന്ന് സൈന്യം തിരിച്ചിൽ നടത്തുകയാണ്.   തുടർന്ന്...
May 27, 2017, 11:05 AM
ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിൽ കൂടുതൽ നാടകീയതകൾ നിറച്ച് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. രാഷ്ട്രപതി സ്ഥാനാർത്ഥികൾക്കായി പ്രതിപക്ഷ കക്ഷികൾ എെക്യമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി നടത്തിയ ഉച്ചഭക്ഷണത്തിൽ നിന്നും പിൻമാറിയാണ് നിതീഷ് പ്രധാനമന്ത്രിയെ കാണുന്നത്.   തുടർന്ന്...
May 27, 2017, 10:05 AM
ന്യൂഡൽഹി: ഇന്ത്യയിൽ വിവിധ സ്ഥലങ്ങളിൽ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.ഇരുപതോളം ലഷ്‌കർ ഭീകരർ ഇന്ത്യയിലെക്ക് നുഴഞ്ഞു കയറിയിട്ടുണ്ടെന്നും ഡൽഹി, മുംബയ് തുടങ്ങിയ മെട്രോ സിറ്റികളെയാണ് ഇവർ ലക്ഷ്യം വച്ചിട്ടുള്ളതെന്നുമാണ് മുന്നറിയിപ്പ്.   തുടർന്ന്...
May 26, 2017, 11:25 PM
ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ വിശ്വാസ്യത തെളിയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പു കമ്മിഷൻ നടത്തുന്ന ‘ഇവിഎം ചാലഞ്ചി’ന് ഇതുവരെ പേരു നൽകിയത് ശരദ് പവാറിന്റെ എൻ.സി.പിയും സി.പി.എമ്മും മാത്രം.   തുടർന്ന്...
May 26, 2017, 11:00 PM
ഹരിയാന: ഒമ്പത് മാസത്തോളം ഹരിയാനയിലെ അമ്പലത്തിനുള്ളിൽ കഴിഞ്ഞ പാകിസ്ഥാൻ സ്വദേശി പിടിയിൽ. ഇയാളിൽ നിന്നും പിടിച്ചെടുത്ത പാൻ കാർഡ് പ്രകാരം ഇയാളുടെ പേര്   തുടർന്ന്...
May 26, 2017, 8:05 PM
ന്യൂഡൽഹി: സി.ബി.എസ്.ഇ പ്ളസ്ടു പരീക്ഷാഫലം ഞായറാഴ്ച പ്രഖ്യാപിക്കുമെന്ന് ബോർഡ് ചെയർമാൻ ആർ.കെ ചതുർവേദി അറിയിച്ചു. മോഡറേഷൻ മാർക്ക് ചേർത്തായിരിക്കും ഫലം പ്രഖ്യാപിക്കുക.   തുടർന്ന്...
May 26, 2017, 7:45 PM
ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ ഇനി മുതൽ ഭാര്യയുടെ സ്വത്തും സ്വന്തം വരുമാനത്തോടൊപ്പം വെളിപ്പെടുത്തണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം നിയമ മന്ത്രാലയം അംഗീകരിച്ചു.   തുടർന്ന്...
May 26, 2017, 6:41 PM
ഇറ്റലി: ലോകത്തെ ഭീതിയിലാഴ്‌ത്തി കൊണ്ടിരിക്കുന്ന ഉത്തര കൊറിയ എന്ന പ്രശ്‌നം ഉടൻ പരിഹരിക്കപ്പെടുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജപ്പാൻ പ്രധാനമന്ത്രി ഷിൻസൊ അബെയ്‌ക്ക് ഉറപ്പു നൽകി.   തുടർന്ന്...
May 26, 2017, 6:11 PM
റാഞ്ചി: ഹിന്ദു ദൈവമായ ലക്ഷ‌്മി ദേവിയുടെ പ്രീതിക്കായി,​ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയെ മകൻ കത്തി കൊണ്ട് കുത്തി മുറിവേൽപ്പിച്ചു. റാഞ്ചി സ്വദേശിയായ 26 കാരൻ ഉമേഷ് സിംഗാണ് പെറ്റമ്മയോട് ഈ ക്രൂരത ചെയ്തത്.   തുടർന്ന്...
May 26, 2017, 4:39 PM
ലഖ്നൗ: ഉത്തർപ്രദേശിലെ കലാപബാധിത പ്രദേശമായ സഹരൺപൂർ സന്ദർശിക്കുന്നതിന് കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് അനുമതി നിഷേധിച്ചു. ഈ മാസമാദ്യം പ്രദേശത്തുണ്ടായ കലാപത്തിൽ തകർക്കപ്പെട്ട   തുടർന്ന്...
May 26, 2017, 4:28 PM
ന്യൂഡൽഹി: പഞ്ചാബ് മുൻ ഡി.ജി.പി ആയിരുന്ന കെ.പി.എസ് ഗിൽ അന്തരിച്ചു. 82 വയസായിരുന്നു. ഡൽഹിയിലെ ആശുപത്രിയിൽ വെള്ളിയാഴ്‌ച്ചയായിരുന്നു അന്ത്യം. രണ്ടു തവണ പഞ്ചാബ് പൊലീസിന്റെ   തുടർന്ന്...
May 26, 2017, 3:58 PM
ന്യൂഡൽഹി: അതിർത്തിയിൽ പാകിസ്ഥാന് വീണ്ടും ഇന്ത്യയുടെ തിരിച്ചടി. ബി.എസ്.എഫ് ജവാന്മാരുടെ മൃതദേഹം വികൃതമാക്കിയ പാക് ബോർഡർ ആക്ഷൻ ടീമിലെ (ബാറ്റ്)രണ്ട് ഭീകരരെ വധിച്ചു കൊണ്ടാണ് ഇന്ത്യ തിരിച്ചടിച്ചത്.   തുടർന്ന്...
May 26, 2017, 2:16 PM
ന്യൂഡൽഹി: രാജ്യത്ത് കന്നുകാലി കശാപ്പ് നിരോധിച്ചു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് കന്നുകാലി കശാപ്പ് നിരോധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. കന്നുകാലികളെ ബലി നൽകുന്നതിനും കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തി.   തുടർന്ന്...
May 26, 2017, 2:02 PM
മുംബയ്: ഇന്ത്യൻ ഓഹരി വിപണിയിൽ ചരിത്ര കുതിപ്പ് തുടരുന്നു. ബോംബയ് സ്‌റ്റോക്ക് എക്‌സ്ചേഞ്ച് സൂചികയായ സെൻസെക്‌സ് ചരിത്രത്തിൽ ആദ്യമായി 31,000 പോയന്റിലെത്തി.   തുടർന്ന്...
May 26, 2017, 1:11 PM
തിരുവനന്തപുരം: ചായക്കടയിൽ നിന്നും പ്രധാനമന്ത്രി പദത്തിലെത്തിയ നരേന്ദ്ര ദാമോദർ ദാസ് മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ഇന്ന് നാലാം വർഷത്തിലേക്ക് കടക്കുന്നു. മിന്നലാക്രമണം മുതൽ നോട്ടു നിരോധനം വരെ നീണ്ടു നിന്ന വിഷയങ്ങൾക്കിടയിലും മോദിയുടെ ജനപിന്തുണയ്‌ക്ക് കുറവൊന്നും സംഭവിച്ചിട്ടില്ലെന്ന് കേരളകൗമുദി ഓൺലൈൻ നടത്തിയ സർവേയിൽ വായനക്കാർ പ്രതികരിച്ചു.   തുടർന്ന്...
May 26, 2017, 12:20 PM
ന്യൂഡൽഹി: ചൈനീസ് അതിർത്തിയിൽ തകർന്നു വീണ വ്യോമസേന വിമാനം സുകോയ് 30ന്റെ കൂടുതൽ അവശിഷ്‌ടങ്ങൾ കണ്ടെത്തി. വിമാനം കാണാതായ പ്രദേശത്ത് നിന്നും 60 കിലോ മീറ്റർ അകലെ ചൈനീസ് അതിർത്തിയോട് ചേർന്ന ഉൾകാട്ടിൽ നിന്നുമാണ് അവശിഷ്‌ടം കണ്ടെത്തിയത്.   തുടർന്ന്...