Tuesday, 24 April 2018 3.51 PM IST
Apr 24, 2018, 9:37 AM
ടൊറോന്റോ: കാനഡയിലെ ടൊറോന്റയിൽ കാൽനട യാത്രക്കാർക്കിടയിലേക്ക് വാൻ വാൻ പാഞ്ഞുകയറി 10 പേർ മരിച്ചു. 15 പേർക്ക് പരിക്കേറ്റു. വാൻ ഓടിച്ചിരുന്ന റിച്ച്മണ്ട് സ്വദേശിയായ അലേക് മിനാസിയ (25)​നെ പൊലീസ് അറസ്‌റ്റു ചെയ്തു.   തുടർന്ന്...
Apr 23, 2018, 6:00 PM
ലണ്ടൻ: ബ്രിട്ടനിലെ രാജകുമാരൻ വില്യമിന്റെ ഭാര്യ കേറ്റ് മിഡിൽടൺ വീണ്ടും അമ്മയായി. ലണ്ടൻ സമയം ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ പാഡിംഗ്ടണിലെ സെന്റ് മേരീസ് ആശുപത്രിയിലാണ് കേറ്റ് മിഡിൽടൺ ആൺകുഞ്ഞിന് ജന്മം നൽകിയത്.   തുടർന്ന്...
Apr 23, 2018, 5:40 PM
ബീജിംഗ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീജിൻ പിംഗും തമ്മിൽ ഈ മാസം നടക്കുന്ന കൂടിക്കാഴ്ചയിൽ സംരക്ഷണവാദത്തിനെതിരായ ഉറച്ച ശബ്ദം ഉയരുമെന്ന് ചൈന പ്രത്യാശ പ്രകടിപ്പിച്ചു.   തുടർന്ന്...
Apr 22, 2018, 11:13 PM
ധാക്ക: ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം മയക്കുമരുന്നുമായി പിടിയിൽ. മെത്താംഫെറ്റാമൈൻ എന്ന ഗുളികകൾ കടത്തിയതിന് നസ്‌ദിൻ ഖാൻ മുക്ത എന്ന താരത്തെയാണ് ബംഗ്ലാദേശ് പൊലീസ് പിടികൂടിയത്.   തുടർന്ന്...
Apr 22, 2018, 6:27 PM
വാഷിംഗ്‌ടൺ: അമേരിക്കയിലെ ടെന്നസിയിലെ ഒരു റെസ്‌റ്റോറന്റിൽ നഗ്നനായെത്തിയ യുവാവ് മൂന്ന് പേരെ വെടിവച്ച് കൊന്നു. നാലോളം പേർക്ക് പരിക്കേറ്റു.   തുടർന്ന്...
Apr 22, 2018, 3:35 PM
കാബൂൾ: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ ചാവേറാക്രമണത്തിൽ 31 പേർ മരിച്ചു. 54 പേർക്ക് പരിക്കേറ്റു. കൊടുംഭീകര സംഘടനയായ ഐസിസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.   തുടർന്ന്...
Apr 22, 2018, 2:55 PM
ടോക്യോ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീയായ നബി തജിമ അന്തരിച്ചു. 117 വയസായിരുന്നു. ജന്മനാടായ കഗോഷിമയിലെ കികായ് ദ്വീപിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 1900 ആഗസ്റ്റ് നാലിനാണ് നബി തജിമ ജനിച്ചത്.   തുടർന്ന്...
Apr 21, 2018, 9:30 AM
പ്യോംഗ്‌‌യാംഗ്: അമേരിക്കയുമായി പ്രശ്നപരിഹാര ചർച്ചകൾ നടക്കാനിരിക്കെ,​ ഉത്തര കൊറിയ ആണവ പരീക്ഷ​ണങ്ങൾ നിറുത്തിവച്ചു.ഇതോടൊപ്പം ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങളും നിറുത്തിവച്ചിട്ടുണ്ട്.   തുടർന്ന്...
Apr 20, 2018, 10:32 AM
വാഷിംഗ്ടൺ: കത്വ, ഉന്നാവോ എന്നീ സംഭവങ്ങൾ ആഗോളതലത്തിൽ വലിയ ചർച്ചാ വിഷയമായിരിക്കുകയാണ്. ഇതിനിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അധികാരികൾക്കും ഉപദേശവുമായി അന്താരാഷ്ട്ര നാണ്യനിധി (ഐ.എം.എഫ് ) അദ്ധ്യക്ഷ ക്രിസ്റ്റീൻ ലഗാർഡെ രംഗത്തെത്തി.   തുടർന്ന്...
Apr 20, 2018, 9:45 AM
ഹവാന: ആറ് പതിറ്റാണ്ടിന് ശേഷം ക്യൂബയിൽ കാസ്ട്രോ കുടുംബത്തിന്റെ ഭരണത്തിന് അന്ത്യം കുറിച്ച് നിലവിലെ വൈസ് പ്രസിഡന്റ് മിഗ്വേൽ ഡയസ കാനൽ (57) പ്രസിഡന്റ് പദത്തിലെത്തുന്പോൾ കമ്മ്യൂണിസ്‌റ്റ് രാജ്യം ജനാധിപത്യത്തിന്റെ പുതുനാന്പ് സ്വപ്‌നം കാണുകയാണ്.   തുടർന്ന്...
Apr 19, 2018, 8:34 PM
റാവൽപിണ്ടി: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയ്ക്ക് സമീപം റാവൽപിണ്ടിയിലെ ഒരു ഗ്രാമത്തിന് ഏറ്റവും പ്രായം കുറഞ്ഞ നോബൽ സമ്മാന ജേതാവായ മലാല യൂസഫ്സായിയുടെ പേരിട്ടു.   തുടർന്ന്...
Apr 19, 2018, 5:49 PM
ന്യൂയോർക്ക്: 32,​000 അടി ഉയരത്തിൽ പറക്കുന്നതിനിടെ വിമാനത്തിന്റെ ജനൽ ഇളകിത്തെറിച്ചതിനെ തുടർന്ന് മരണത്തെ മുഖാമുഖം കണ്ടത് 148 യാത്രക്കാർ. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.   തുടർന്ന്...
Apr 18, 2018, 9:22 PM
ബീജിംഗ്: ഹിമാലയത്തിൽ ഇന്ത്യ- നേപ്പാൾ- ചൈന സാമ്പത്തിക ഇടനാഴിക്ക് ആഹ്വാനവുമായി ചൈന. നേപ്പാൾ വിദേശകാര്യ മന്ത്രി പ്രദീപ് കുമാർ ഗ്യാവാളുമായി ചൈനീസ് വിദേശകാര്യ മന്ത്രി.   തുടർന്ന്...
Apr 18, 2018, 10:47 AM
വാഷിംഗ്ടൺ: യു.എസ് മുൻ പ്രഥമ വനിത ബാർബറ ബുഷ് അന്തരിച്ചു. 92 വയസായിരുന്നു. ഭർത്താവും മകനും അമേരിക്കൻ പ്രസിഡന്റാവുന്നതിന് സാക്ഷിയായ ഏകവനിതയാണ് ബാർബറ.   തുടർന്ന്...
Apr 16, 2018, 4:06 PM
ബീജിംഗ്: വിദേശ ചാരപ്രവർത്തനം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ ചൈന പുതിയ വെബ്സൈറ്റ് ആരംഭിച്ചു. ദേശസുരക്ഷ സംബന്ധിച്ച എന്ത് വിവരങ്ങളും ജനങ്ങൾക്ക് ഈ വെബ്സൈറ്റിലൂടെ സർക്കാരിനെ അറിയിക്കാം.   തുടർന്ന്...
Apr 16, 2018, 11:01 AM
ലാഹോർ: സ്‌കൂളിലെ വിനോദ മത്സരത്തിനിടെ ആറാം ക്ളാസുകാരന് ജീവൻ നഷ‌്‌ടമായി. പാകിസ്ഥാനിലെ ഒരു സർക്കാർ സ്‌കൂളിലാണ് സംഭവം. 'താപ്പർ കബഡി' എന്നറിയപ്പെടുന്ന.   തുടർന്ന്...
Apr 15, 2018, 11:04 AM
യുണൈറ്റഡ് നേഷൻസ്: സിറിയയിലെ രാസായുധ കേന്ദ്രങ്ങളിൽ അമേരിക്കയുടെ നേതൃത്വത്തിൽ ബ്രിട്ടൺ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ സംയുക്തമായി നടത്തിയ മിസൈൽ ആക്രമണത്തെിന് പിന്നാലെ എെക്യരാഷ്ട്ര സഭയിലും റഷ്യയ്‌ക്ക് തിരിച്ചടി.   തുടർന്ന്...
Apr 14, 2018, 11:35 PM
പോർ‌ട്ട് എലിസബത്ത്: അനധികൃതമായി നിർമ്മിച്ച വീട് പൊളിച്ച് മാറ്റാനെത്തിയ പൊലീസുകാരുടെ മുന്നിൽ വച്ച് ഒരു വയസുള്ള പെൺകുഞ്ഞിനെ പിതാവ് താഴേക്ക് വലിച്ചെറിഞ്ഞു.   തുടർന്ന്...
Apr 14, 2018, 10:11 PM
യുണൈറ്റഡ് നേഷൻസ്: സിറിയയിലെ രാസായുധ കേന്ദ്രങ്ങളിൽ അമേരിക്കയുടെ നേതൃത്വത്തിൽ ബ്രിട്ടൺ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ സംയുക്തമായി നടത്തിയ മിസൈൽ ആക്രമണത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ഐക്യരാഷ്ട്ര സഭയിൽ റഷ്യൻ പ്രമേയം.   തുടർന്ന്...
Apr 14, 2018, 2:38 PM
മോസ്‌കോ: അമേരിക്ക സിറിയയിൽ നടത്തിയ വ്യോമാക്രമണത്തെ രൂക്ഷമായി വിമർശിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുചിൻ. പ്രകോപനപകരമാണ് അമേരിക്കയുടെ നീക്കമെന്നും, ഇത് അന്താരാഷ്ട്ര തലത്തിലുള്ള ബന്ധം തകർക്കുമെന്നും പുചിൻ പറഞ്ഞു.   തുടർന്ന്...
Apr 14, 2018, 11:04 AM
യുണെെറ്റ‌ഡ് നേഷൻസ്: : ജമ്മു കാശ്‌മീരിലെ കത്വ ജില്ലയിൽ എട്ട് വയസുകാരിയായ പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തിൽ അപലപിച്ച് യു.എൻ സെക്രട്ടറി   തുടർന്ന്...
Apr 13, 2018, 2:48 PM
ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ആജീവനാന്ത വിലക്ക്. പാകിസ്ഥാൻ സുപ്രീം കോടതി വെള്ളിയാഴ്ചയാണ് ഷെരീഫിനെ അയോഗ്യനാക്കിയുള്ള ചരിത്ര വിധി പുറപ്പെടുവിച്ചത്.   തുടർന്ന്...
Apr 12, 2018, 11:39 AM
ഇസ്ലമാബാദ്: പാകിസ്ഥാനിൽ ആറുമാസം ഗർഭിണിയായ ഗായികയെ വെടിവച്ച് കൊന്നു. പാകിസ്ഥാനി ഗായിക സാമിന സാമൂൻ എന്ന 24കാരിയാണ് കൊല്ലപ്പെട്ടത്.   തുടർന്ന്...
Apr 12, 2018, 9:29 AM
മഡ്രിഡ്: ചാമ്പ്യൻസ് ലീഗിൽ കരുത്തരായ റയൽ മാഡ്രിഡും ബയൺ മ്യൂണിക്കും സെമിഫെെനലിൽ കടന്നു. ഇരുപാദങ്ങളിലുമായി യുവെന്റസിനെ 4-3ന് തകർത്താണ് റയൽ സെമി പ്രവേശം ഉറപ്പാക്കിയത്.   തുടർന്ന്...
Apr 11, 2018, 10:40 PM
വാഷിംഗ്ടൺ: 8.7 കോടി ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നതിനൊപ്പം തന്റെ സ്വകാര്യ വിവരങ്ങളും കേംബ്രിഡ്‌ജ് അനലിറ്റിക്ക ചോർത്തിയെന്ന് ഫെയ്സ്ബുക്ക് സി.ഇ.ഒ മാർക്ക് സക്കർബർഗ്.   തുടർന്ന്...
Apr 11, 2018, 10:00 PM
വാഷിംഗ്ടൺ: സിറിയയിൽ രാസായുധ പ്രയോഗം നടന്നതിന് പിന്നാലെ റഷ്യയ്‌ക്ക് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. റഷ്യയുടെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും കൂടുതൽ മാരകമായ സ്‌മാർട്ട് മിസൈലുകൾ സിറിയയ്‌ക്ക് നേരെ പ്രയോഗിക്കുമെന്നും ട്രംപ് ട്വിറ്ററിലൂടെ വ്യക്തമാക്കി.   തുടർന്ന്...
Apr 11, 2018, 9:25 PM
റിയാദ്: സൗദി അറേബ്യൻ നഗരങ്ങളായ റിയാദിലേക്കും അബഹയിലേക്കും യെമനിലെ ഹൂതി വിമതന്മാർ തൊടുത്ത ബാലിസ്‌റ്റിക് മിസൈലുകൾ സൗദി വ്യോമസേന തകർത്തു.   തുടർന്ന്...
Apr 11, 2018, 8:08 PM
സോൾ: അയൽവാസിയുടെ വളർത്തുനായയെ കൊന്ന് കറിവച്ച് ഉടമയ്‌ക്ക് തന്നെ വിരുന്നൊരുക്കിയയാൾ പിടിയിൽ. തെക്കൻ കൊറിയയിലാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് 62കാരനെ പൊലീസ് പിടികൂടി.   തുടർന്ന്...
Apr 11, 2018, 2:25 PM
അൾജിയേഴ്സ്: അൾജീരിയയിൽ സൈനിക വിമാനം തകർന്നുവീണ് 257പേർ മരിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും സൈനികരാണ്. ബുധനാഴ്ച രാവിലെ തലസ്ഥാനമായ അൾജിയേഴ്സിന് 30 കിലോമീറ്റർ അകലെയുള്ള ബൗഫാറിക് സൈനിക വിമാനത്താവളത്തിൽ വച്ചായിരുന്നു അപകടം.   തുടർന്ന്...
Apr 11, 2018, 9:07 AM
വാഷിംഗ്ടൺ: 2018 ലോകത്തെ സംബന്ധിച്ച് പ്രധാനമാണെന്ന് ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗ് പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും അടക്കം നിരവധി രാജ്യങ്ങൾ തിരഞ്ഞെടുപ്പിലേക്ക് പോവുകയാണ്.   തുടർന്ന്...
Apr 10, 2018, 6:00 PM
ദുബായ്: അൽഐനിലെ സ്വകാര്യ ആശുപത്രി കെട്ടിടത്തിൽ നിന്നും താഴേക്ക് വീണ മലയാളി നഴ്സ് മരിച്ചു. ഞായറാഴ്‌ചയാണ് മലയാളിയായ സുജ സിംഗ് ആശുപത്രിയുടെ മുകൾ നിലയിൽ നിന്നും വീണത്.   തുടർന്ന്...
Apr 9, 2018, 3:21 PM
ലണ്ടൻ: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി പ്രവാചകൻ മുഹമ്മദ് നബിയുടെ പിന്തുടർച്ചക്കാരിയാണെന്ന ഞെട്ടിക്കുന്ന അവകാശവാദവുമായി മൊറോക്കയിലെ പത്രം രംഗത്ത്. എലിസബത്ത് രാജ്ഞിയുടെ രക്തബന്ധം പതിനാലാം നൂറ്റാണ്ടിലെ യേൾ ഒഫ് കേംബ്രിഡ്‌ജും അതിനു മുന്പത്തെ മദ്ധ്യകാലഘട്ടത്തിലെ മുസ്ലിം സ്‌പെയിനും പ്രവാചകന്റെ മകളായ ഫാത്തിമയിലേക്കും എത്തുന്നുണ്ടെന്നാണ് പത്രം കണ്ടെത്തിയിരിക്കുന്നത്.   തുടർന്ന്...
Apr 9, 2018, 3:21 PM
ന്യൂയോർക്ക്: പോൺ താരം സ്‌റ്റോമി ഡാനിയലുമായുള്ള ബന്ധത്തിൽ വീണ്ടും പുലിവാല് പിടിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സംഭവം വിവാദമാക്കാതിരിക്കാൻ തനിക്ക് കാശ്.   തുടർന്ന്...
Apr 9, 2018, 11:53 AM
പാരീസ്: സൈക്കിളിംഗ് മത്സരത്തിൽ പങ്കെടുക്കുന്നതിനിടെ മത്സരാർത്ഥി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ബെൽജിയത്തിന്റെ സൈക്കിളിംഗ് താരമായ മൈക്കേൽ ഗൂലെർട്ട്സ് (23)​ ആണ് മരിച്ചത്.   തുടർന്ന്...
Apr 9, 2018, 10:37 AM
ദമാസ്‌കസ്: സിറിയൻ സൈന്യം വിമതരുടെ നേർക്ക് രാസായുധം ഉപയോഗിച്ചതിന് പിന്നാലെ സൈനിക താവളത്തിന് നേരെ തിങ്കളാഴ്ച പുലർച്ചെയുണ്ടായ മിസൈൽ ആക്രമണത്തിൽ നിരവധിപ്പേർ കൊല്ലപ്പെട്ടു.   തുടർന്ന്...
Apr 9, 2018, 10:07 AM
ബീജിംഗ്: ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി അഫ്ഗാനിസ്ഥാനിലേക്ക് നീളുന്നതായി റിപ്പോർട്ടുകൾ. ചൈനയിലെ കാസ്‌ഗാറിൽ നിന്ന് പാകിസ്ഥാനിലെ ഗ്വാദറിലേക്ക് നീളുന്ന.   തുടർന്ന്...
Apr 8, 2018, 4:29 PM
വാഷിംഗ്ടൺ: സൂര്യനിലേക്കുള്ള മനുഷ്യന്റെ ആദ്യ സൗരദൗത്യമായ പാർക്കർ സോളാർ പ്രോബ് ജൂലായ് 31ന് തുടങ്ങും. സൂര്യന്റെ ഉപരിതല പാളിയെ ലക്ഷ്യമാക്കി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ നടത്തുന്ന ഗവേഷണ പേടകവുമായി ഡെൽറ്റ 4 എന്ന റോക്കറ്റ് അന്ന് കേപ്കനാവറിലെ കെന്നഡ് സ്‌പേസ് സെന്ററിൽ നിന്ന് കുതിച്ചുയരും.   തുടർന്ന്...
Apr 8, 2018, 4:17 PM
വെനുസ്വലേ: കൊലപാതകത്തിന് കൊട്ടേഷൻ നൽകിയ ആളെപ്പോലും കൊന്നുതിന്ന നരഭോജിയായ യുവാവ് പിടിയിൽ. മനുഷ്യമാംസം കടിച്ച് പറിച്ച് ഭക്ഷിക്കുക മാത്രമല്ല, രക്തവും അസ്ഥികളുമുപയോഗിച്ച് ചിത്രം വരയ്‌ക്കുന്ന   തുടർന്ന്...
Apr 8, 2018, 3:41 PM
ഇസ്‌ലാമാബാദ്: അമേരിക്കയും ഇന്ത്യയും അടക്കമുള്ള രാജ്യങ്ങളുടെ സമ്മർദ്ദ തന്ത്രങ്ങൾക്കൊടുവിൽ മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയിദിന്റെ സംഘടനയായ ജമാഅത്ത് ഉദ് ദവ.   തുടർന്ന്...
Apr 8, 2018, 9:32 AM
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ട്രംപ് ടവറിൽ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. ആറു പേർക്ക് പൊള്ളലേറ്റു. ടവറിന്റെ അന്പതാം നിലയിലെ താമസക്കാരനായ അറുപത്തേഴുകാരനാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.   തുടർന്ന്...
Apr 7, 2018, 9:08 PM
ന്യൂയോർക്ക്: 12 ദിവസത്തെ യാത്ര, 384 ഉദയാസ്തമനങ്ങൾ കണ്ട് തിരിച്ചെത്താം. അതും ഭൂമിയിലെ ഒരിടത്തേക്കുമല്ല. ഏഴ് ആകാശങ്ങൾക്കുമപ്പുറം അങ്ങ് ബഹിരാകാശത്തേക്കാണ് യാത്ര. ഏതെങ്കിലും ബോളിവുഡ് സിനിമയുടെ കഥയാണെന്ന് തീരുമാനിക്കാൻ വരട്ടെ,   തുടർന്ന്...
Apr 7, 2018, 8:31 PM
ബെർലിൻ: ജർമനിയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ ഇടിച്ച് കയറിയുണ്ടായ അപകടത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. കാർ ഓടിച്ചിരുന്ന ആൾ ഉൾപ്പെടെയാണ് കൊല്ലപ്പെട്ടത്.   തുടർന്ന്...
Apr 7, 2018, 1:40 PM
ടൊറന്റോ: കാനഡ എെസ് ഹോക്കി ജൂനിയർ താരങ്ങൾ സഞ്ചരിച്ച ബസും ട്രക്കും കൂട്ടിയിടിച്ച് 14 താരങ്ങൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റ താരങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.   തുടർന്ന്...
Apr 6, 2018, 9:47 PM
ന്യൂഡൽഹി: ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയുടെ നിർമ്മാണത്തിനെത്തിയ ചൈനീസ് തൊഴിലാളികൾ പാകിസ്ഥാൻ പൊലീസിനെ തല്ലുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.   തുടർന്ന്...
Apr 6, 2018, 10:46 AM
ന്യൂയോർക്ക്: പോൺ നായിക സ്‌റ്റോമി ഡാനിയലുമായുള്ള ലൈംഗിക വിവാദത്തിൽ ആദ്യ പ്രത്രികരണവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.   തുടർന്ന്...
Apr 5, 2018, 10:27 PM
സി‌ഡ്നി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ പന്തിൽ കൃത്രിമം കാണിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിൽ ഒരു വർഷം വിലക്ക് നേരിടുന്ന ആസ്‌ട്രേലിയൻ താരം ഡേവിഡ് വാർണർ അപ്പീൽ നൽകില്ല.   തുടർന്ന്...
Apr 5, 2018, 9:53 AM
വാഷിംഗ്ടൺ: കേംബ്രിഡ്‌ജ് അനലിറ്റിക്ക വഴി ഉപഭോക്ത്യ വിവരങ്ങൾ ചോർന്ന സംഭവത്തിൽ ഫെയ്സ്ബുക്ക് കുറ്റം ഏറ്റുപറഞ്ഞു. ഇത് തന്റെ മാത്രം തെറ്റാണെന്നും തെറ്റുകളിൽ നിന്നാണ് വലിയ   തുടർന്ന്...
Apr 4, 2018, 2:10 PM
ഇസ്ലാമാബാദ്: ഐക്യരാഷ്ട്ര സഭയുടെ പുതുക്കിയ ഭീകരരുടടേയും തീവ്രവാദികളുടേയും പട്ടികയിൽ പാകിസ്ഥാനിൽ നിന്ന് 139 പേർ ഇടംപിടിച്ചു. മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്കറെ തയ്‌ബ തലവനുമായ ഹാഫിസ് സയിദ്,​ 1993 മുംബയ് സ്‌ഫോടനങ്ങളിലെ മുഖ്യസൂത്രധാരൻ ദാവൂദ് ഇബ്രാഹിം എന്നിവരടക്കമുള്ളവരാണ് പാകിസ്ഥാനിൽ നിന്ന് പട്ടികയിൽ ഇടംപിടിച്ചത്.   തുടർന്ന്...
Apr 4, 2018, 10:19 AM
ന്യൂഡൽഹി: ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ബന്ധം സുഗമമല്ലാതിരിക്കെ , തങ്ങൾക്ക് നേരത്തെ ഇന്ത്യ നൽകിയ രണ്ട് ഹെലികോപ്ടറുകളിൽ ഒരെണ്ണം തിരിച്ചെടുക്കണമന്ന് മാലിദ്വീപ് ആവശ്യപ്പെട്ടു. ധ്രുവ് വിഭാഗത്തിൽപെട്ട രണ്ട് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്ടറുകളാണ് ഇന്ത്യ മാലിക്ക് സമ്മാനിച്ചത്.   തുടർന്ന്...
Apr 4, 2018, 8:39 AM
സാൻബ്രൂണോ (കാലിഫോർണിയ)​: തെക്കൻ കാലിഫോർണിയയിലെ യൂ ട്യൂബ് ആസ്ഥാനത്ത് നാല് പേരെ വെടിവച്ച ശേഷം വനിതാ അക്രമി ആത്മഹത്യ ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാദേശിക സമയം ഉച്ചയ്ക്ക് 12.45ഓടെയായിരുന്നു വെടിവയ്‌പ് നടന്നത്.   തുടർന്ന്...