Wednesday, 25 January 2017 6.57 AM IST
Jan 23, 2017, 9:52 AM
ജെല്ലിക്കെട്ടിനു വേണ്ടി തമിഴ്‌നാട്ടുകാർ ഒന്നിച്ചു നിന്ന പോലെ നാടിനെയും അതിന്റെ സംസ്‌കാരത്തെയും ബാധിക്കുന്ന വിഷയങ്ങളിൽ മലയാളികളും ഒന്നിച്ചു നിൽക്കണമെന്ന് നടനും സംവിധായകനുമായ ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.   തുടർന്ന്...
Jan 22, 2017, 3:28 PM
തിരുവനന്തപുരം: തമിഴ്നാട്ടിലെ വിളവെടുപ്പ് ഉത്സവമായ പൊങ്കലിനോട് അനുബന്ധിച്ച് നടക്കുന്ന ജെല്ലിക്കെട്ടിന് പരോക്ഷമായി പിന്തുണച്ച് നടൻ നിവിൻ പോളി രംഗത്ത്. ഒന്നിച്ചു നിന്നാൽ വിജയിക്കും, ഭിന്നിച്ചു നിന്നാൽ പരാജയപ്പെടും എന്നതാണ് ചെന്നൈ മറീനാ ബീച്ചിലെ സംഭവങ്ങൾ ഓർമിപ്പിക്കുന്നതെന്ന് നിവിൻ ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞു.   തുടർന്ന്...
Jan 13, 2017, 11:50 AM
തിരുവനന്തപുരം: സംവിധായകൻ കമലിനെതിരെയുള്ള സംഘപരിവാറിന്റെ ഭീഷണിക്കെതിരെ നടൻ അലൻസിയർ കാസർകോഡ് നടത്തിയ പ്രതിഷേധത്തിന് പിന്തുണയുമായി നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്.   തുടർന്ന്...
Jan 6, 2017, 8:47 PM
കൊച്ചി: നടൻ വിജയ് ബാബുവും താനും തമ്മിൽ യാതൊരു പ്രശ്നങ്ങളുമില്ലെന്ന് നടിയും നിർമാതാവുമായ സാന്ദ്ര തോമസ് പറഞ്ഞു. തങ്ങൾക്കിടയിലുണ്ടായിരുന്നത് നിസാര പ്രശ്നങ്ങളാണെന്നും അതെല്ലാം പരിഹരിച്ചെന്നും സാന്ദ്ര ഫേസ്ബുക്ക് പോസ്‌റ്റിലൂടെ പറഞ്ഞു.   തുടർന്ന്...
Jan 5, 2017, 5:06 PM
തിരുവനന്തപുരം: ബംഗളൂരുവിൽ പുതുവത്സരാഘോഷത്തിനിടെ യുവതികൾക്കു നേരെയുണ്ടായ ലൈംഗികാതിക്രമത്തിന്റെ പശ്ചാത്തലത്തിൽ തനിക്ക് രണ്ടു വർഷം മുന്പ് നേരിടേണ്ടി വന്ന ദുരനുഭവം വിവരിച്ച് പ്രശസ്ത ഗായിക സിതാര കൃഷ്‌ണകുമാർ രംഗത്ത്. രണ്ട് വർഷം മുന്പ് കൊൽക്കത്തയിൽ വച്ച് തനിക്കുണ്ടായ അനുഭവമാണ് സിതാര ഫേസ്ബുക്കിലൂടെ വിവരിച്ചത്.   തുടർന്ന്...
Jan 4, 2017, 3:11 PM
തിരുവനന്തപുരം: മന്ത്രിമാരുടെ പേരുകൾ ഇംഗ്ലീഷ് അക്ഷരമാലാക്രമത്തിൽ അച്ചടിക്കുന്ന കീഴ്‌വഴക്കം തെറ്റിയതിനെ തുടർന്ന് ഈ വർഷത്തെ സർക്കാർ ഡയറി അച്ചടി മുഖ്യമന്ത്രി ഇടപെട്ട് നിറുത്തി വയ്‌പിച്ചതിനെതിരെ വിമർശനവുമായി നടനും സംവിധായകനുമായ ജോയ് മാത്യൂ രംഗത്ത്.   തുടർന്ന്...
Jan 4, 2017, 9:39 AM
യൂ റ്റാ: മേശയ്‌ക്കടിൽപെട്ടുപോയ ഇരട്ട സഹോദരനെ രക്ഷപ്പെടുത്തുന്ന രണ്ടുവയസുകാരന്റെ ദൃശ്യം വൈറലാവുന്നു. യു.എസിലെ യൂ റ്റായിലാണ് സംഭവം.   തുടർന്ന്...
Dec 30, 2016, 6:00 PM
കൊച്ചി: റേറ്റെത്രയാ,​ 3000 രൂപ തന്നാൽ മതിയോ?​ ഹോട്ടൽ മുറി ബുക്ക് ചെയ്യട്ടെ. എഡ്യുക്കേഷണൽ കൺസൾട്ടന്റും മോട്ടിവേഷണൽ സ്‌പീക്കറുമായ ശ്രീലക്ഷ്‌മി സതീഷ് എന്ന യുവതിയുടെ ഫോണിലേക്ക് വിളിച്ച ഒരാൾ ചോദിച്ച ചോദ്യമാണിത്.   തുടർന്ന്...
Dec 29, 2016, 3:39 PM
തിരുവനന്തപുരം: തിരുവനന്തപുരം, നെടുന്പാശേരി വിമാനത്താവളങ്ങളുടെ വെബ്സൈറ്റുകളെന്ന് തെറ്റിദ്ധരിച്ച് സ്വകാര്യ ഡൊമെയ്‌നു നേരെ ആക്രമണം നടത്തിയ പാക് ഹാക്കർമാർക്ക് ചുട്ട മറുപടി നൽകി മല്ലു സോൾജിയേഴ്‌സ് എന്ന മലയാളി ഹാക്കർമാർ.   തുടർന്ന്...
Dec 28, 2016, 10:58 AM
മൂന്നുദിവസം കൊണ്ട് നൂറുകോടി ക്ലബിൽ കയറിയ അമീർ ഖാന്റെ ദംഗലിന്റെ പ്രൊമോഷൻ പരിപാടികൾ ഇപ്പോഴും അവസാനിച്ചിട്ടില്ല.   തുടർന്ന്...
Dec 26, 2016, 2:44 PM
തിരുവനന്തപുരം: നോട്ട് അസാധുവാക്കൽ പ്രശ്‌നത്തിൽ പരസ്യ സംവാദത്തിനുള്ള ധനമന്ത്രി ഡോ.തോമസ് ഐസക്കിന്റെ വെല്ലുവിളി ഏറ്റെടുക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ പറഞ്ഞു. സംവാദത്തിന് എവിടെ എപ്പോൾ വരണമെന്ന് അറിയിച്ചാൽ മതിയെന്നും സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്‌റ്റിലൂടെ പറഞ്ഞു.   തുടർന്ന്...
Dec 26, 2016, 11:02 AM
ജക്കാർത്ത: മനുഷ്യരുടെ കാര്യമാണ്. എപ്പോൾ എന്തുവേണമെങ്കിലും സംഭവിക്കാം. ഇന്തോനേഷ്യയിൽ നടന്നൊരു സംഭവം ഒരു അച്‌ഛനെ മക്കളുടെ സൂപ്പർഹീറോ ആക്കിയിരിക്കുകയാണ്.ഒരു ബൈക്ക് മെക്കാനിക്കാണ്   തുടർന്ന്...
Dec 20, 2016, 10:50 PM
ഒരു കുഞ്ഞ് മിടുക്കി പാടിയ പാട്ട് അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സംസാരിച്ച് പോലും തുടങ്ങാത്ത പ്രായത്തിൽ ഈ കുഞ്ഞ് മിടുക്കി പാടി അമ്പരപ്പിച്ചത് മലയാളത്തിന്റെ പ്രിയ ഗായിക കെ.എസ് ചിത്രയെത്തന്നെയായിരുന്നു.   തുടർന്ന്...
Dec 15, 2016, 11:18 PM
തിരുവനന്തപുരം: കേന്ദ്രസർക്കാറിന്റെ നോട്ടുനിരോധനം രാജ്യത്ത് ഉയർത്തി വിട്ട പുകിലുകൾ ഇതുവരെയും കെട്ടടങ്ങിയിട്ടില്ല. തീരുമാനത്തെ എതിർത്തും അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. ഇക്കാര്യത്തിൽ പ്രശസ്‌ത എഴുത്തുകാരൻ ബെന്യാമിൻ ബെന്നി ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.   തുടർന്ന്...
Dec 12, 2016, 3:58 PM
ശ്രീനഗർ: കാശ്‌മീർ സർവകലാശാല വൈസ് ചാൻസിലറിന്റെ വാഹനം തടഞ്ഞു നിർത്തി കാറിന്റെ കൂളിംഗ് ഫിലിം നീക്കം ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ദൃശ്യം സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലാകുന്നു.   തുടർന്ന്...
Dec 6, 2016, 12:12 PM
തിരുവനന്തപുരം: ജയലളിതയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി നടിയും നർത്തകിയുമായ മഞ്‌ജുവാര്യർ. ഒരു സ്ത്രീക്ക് തനിച്ച് എത്രദൂരം സഞ്ചരിക്കാം എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ജയലളിതയെന്നും മഞ്‌ജു പറഞ്ഞു.   തുടർന്ന്...
Dec 3, 2016, 9:12 PM
തിരുവനന്തപുരം: ധനകാര്യമന്ത്രി തോമസ് എെസക് ദേശിയ ദുരന്തമെന്ന് ബി.ജെ.പി. നേതാവ് കെ സുരേന്ദ്രൻ. നോട്ടുനിരോധനത്തിന്റെ ഭാഗമായി തനി ദ്രോഹമാണ് കേരളത്തിലെ ജനങ്ങളോട് ചെയ്യുന്നതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.   തുടർന്ന്...
Nov 30, 2016, 8:57 PM
തിരുവനന്തപുരം: സഹകരണബാങ്കുകളുടെ വിഷയത്തിൽ സഹകാരികളിൽ അനാവശ്യ ഭീതി സൃഷ്‌ടിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളോട് മാപ്പു പറയണെമെന്ന് ബി.ജെ.പി. നേതാവ് വി.മുരളീധരൻ ആവശ്യപ്പെട്ടു.   തുടർന്ന്...
Nov 29, 2016, 10:26 PM
തിരുവനന്തപുരം: കോൺഗ്രസ് എം.എൽ.എ വി.ടി ബൽറാമും സി.പി.എം എം.എൽ.എ എം. സ്വരാജും തമ്മിൽ വീണ്ടും ഫേസ്ബുക്ക് പോര്.   തുടർന്ന്...
Nov 27, 2016, 6:34 PM
തിരുവനന്തപുരം: ദിലീപിന്റെയും കാവ്യാ മാധവന്റെയും വിവാഹ വാർത്തകൾ പുറത്തു വന്നതിന് പിന്നാലെ മഞ്ജു വാര്യരുടെ പേരിൽ നിരവധി ഗോസിപ്പുകളും പ്രചാരണങ്ങളും പുറത്തു വന്നിരുന്നു. എന്നാൽ ഇവയെല്ലാം ഊഹാപോഹങ്ങൾ മാത്രമാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു. പക്ഷേ തന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ച ഒരു വ്യക്തിയെക്കുറിച്ച് മഞ്ജു തന്നെ പ്രതികരിച്ചു.   തുടർന്ന്...
Nov 26, 2016, 1:11 AM
തിരുവനന്തപുരം: നിലമ്പൂരിൽ പൊലീസ് നടപടിയിൽ കൊല്ലപ്പെട്ട മാവോയിസ്‌റ്റുകളെക്കുറിച്ച് ഒരക്ഷരം മിണ്ടാത്ത ഇടതുപക്ഷ നേതാക്കൾ ക്യൂബയിൽ മരിച്ച ഫിദൽ കാസ്ട്രോയ്‌ക്ക് അഭിവാദ്യം അർപ്പിക്കുന്നതിനേക്കാൾ വലിയ അശ്ലീലമില്ലെന്ന് വി.ടി ബൽറാം എം.എൽ.എ പ്രതികരിച്ചു.   തുടർന്ന്...
Nov 25, 2016, 2:13 PM
തിരുവനന്തപുരം: നിലന്പൂരിൽ മാവോയിസ്‌റ്റുകളെ വെടിവച്ചു കൊന്നതിനെതിരെ വിമർശനവുമായി നടനും സംവിധായകനുമായ ജോയ് മാത്യൂ രംഗത്ത്. വെടിവച്ചു കൊല്ലാൻ മാത്രം എന്തായിരുന്നു മാവോയിസ്‌റ്റുകൾ ചെയ്ത കുറ്റങ്ങൾ എന്ന് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളോട് പറയാൻ ബാദ്ധ്യസ്ഥനാണെന്ന് ജോയ് മാത്യൂ ഫേസ്ബുക്ക് പോസ്‌റ്റിലൂടെ പറഞ്ഞു.   തുടർന്ന്...
Nov 24, 2016, 12:30 PM
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ നോട്ട് നിരോധനത്തെ പിന്തുണച്ച് ബ്ലോഗെഴുതിയ നടൻ മോഹൻലാലിനെ വിമർശിച്ച് എം.സ്വരാജ് എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്‌റ്റ്. മോഹൻലാൽ അനവസരത്തിൽ അബദ്ധം പറഞ്ഞ് മോഹൻലാൽ എല്ലാവരേയും വിസ്‌മയിപ്പിക്കുകയാണ് ചെയ്തതെന്ന് നോട്ട്നിരോധനത്തെ പിന്തുണച്ചതിനെ കുറിച്ച് സ്വരാജ് പറഞ്ഞു.   തുടർന്ന്...
Nov 21, 2016, 9:11 PM
തിരുവനന്തപുരം: കറൻസി നിരോധനത്തെ പിന്തുണച്ച് ബ്ലോഗെഴുതിയ ചലച്ചിത്ര താരം മോഹൻലാലിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് കോൺഗ്രസ് നേതാവ് വി.ഡി സതീശൻ രംഗത്തെത്തി. മോദിയുടെ പിടിപ്പുകേടിന് കുടപിടിക്കുമ്പോൾ മോഹൻലാൽ സാദാരണക്കാരുടെ വേദന മറന്നതായി വി.ഡി. സതീശൻ ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിൽ ആരോപിച്ചു.   തുടർന്ന്...
Nov 13, 2016, 4:49 PM
തിരുവനന്തപുരം: 500, 1000 രൂപാ നോട്ടുകൾ പിൻവലിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ പിന്തുണച്ച യുവ കോൺഗ്രസ് എം.എൽ.എ നിലപാട് തിരുത്തി രംഗത്ത്. കേന്ദ്രത്തിനെതിരെ ഉയർന്ന ആരോപണങ്ങളും സാധാരണ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടും കണക്കിലെടുത്താണ് ഈ നിലപാട് മാറ്റുന്നതെന്നും ബൽറാം ഫേസ്ബുക്ക് പോസ്‌റ്റിലൂടെ പറഞ്ഞു.   തുടർന്ന്...
Nov 7, 2016, 4:15 PM
തിരുവനന്തപുരം: മലയാളത്തിൽ വലുപ്പമുള്ള സിനികമളെ കുറിച്ച് ചിന്തിക്കാൻ സമയമായെന്ന് സംവിധായകൻ ബി.ഉണ്ണികൃഷ്‌ണൻ പറഞ്ഞു. മോഹൻലാൽ നായകനായ പുലിമുരുകൻ എന്ന സിനിമയെ ചലച്ചിത്ര വ്യവസായത്തിന്റെ വിപണി സാദ്ധ്യതകളും സമവാക്യങ്ങളും മാറ്റിയെഴുതിയ ഒന്നായി വേണം പരിഗണിക്കാനെന്നും അദ്ദേഹം ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞു.   തുടർന്ന്...
Nov 7, 2016, 11:58 AM
തിരുവനന്തപുരം: പുലിമുരുകൻ എന്ന സിനിമ നൂറ് കോടി ക്ളബ്ബിൽ എത്തിയതിന് പിന്നാലെ സംവിധായകനും സിനിമയുടെ അണിയറ പ്രവർത്തകർക്കും ആരാധകർക്കും നന്ദി പറഞ്ഞ് മോഹൻലാൽ. സിനിമയെ വൻ വിജയമാക്കാൻ എല്ലാവരും നൽകിയ കലർപ്പില്ലാത്ത പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതായി മോഹൻലാൽ തന്റെ ഫേസ്ബുക്ക് പോസ്‌റ്റിലൂടെ പറഞ്ഞു.   തുടർന്ന്...
Nov 6, 2016, 8:48 PM
തിരുവനന്തപുരം: അതിസുന്ദരനായ യുവാവ്, 29 വയസ്. വിദ്യാസമ്പന്നൻ, സ്വയം തൊഴിൽ, പാകിസ്ഥാനികൾ അടക്കമുള്ള ഏത് രാജ്യക്കാരുമായ ഡിങ്കോയിസ്‌റ്റ് യുവതികളിൽ നിന്നും വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. കേൾക്കുമ്പോൾ ആരോ ചെയ്‌തൊരു തമാശയായി തോന്നാം. പക്ഷേ ഇത് ജാതിയും മതവും പരിഗണിച്ച് മാത്രം വിവാഹപരസ്യം ചെയ്യുന്നവർക്കെതിരെ ഒരു യുവാവിന്റെ ചെറിയൊരു പ്രതിഷേധമാണിത്.ഒപ്പം തന്റെ ഇണയെ കണ്ടെത്താനുള്ള ശ്രമവും.   തുടർന്ന്...
Nov 4, 2016, 5:54 PM
തിരുവനന്തപുരം: ഫേസ്ബുക്കിലെ സൈബർ സഖാക്കൾക്ക് നേരെ രൂക്ഷവിമ‌ർശനവുമായി യുവ കോൺഗ്രസ് എം.എൽ.എ വി.ടി.ബൽറാം രംഗത്ത്. വടക്കാഞ്ചേരിയിൽ സി.പി.എം കൗൺസിലറും സംഘവും യുവതിയെ കൂട്ടബലാത്സംഗം ചെയ്ത വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് ബൽറാം ഫേസ്ബുക്ക് പോസ്‌റ്റിലൂടെ സൈബർ സഖാക്കളെ വിമർശിച്ച് രംഗത്ത് വന്നത്.   തുടർന്ന്...
Nov 4, 2016, 2:01 PM
തിരുവനന്തപുരം: തൃശൂരിൽ വീട്ടമ്മ കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ പ്രതികരണവുമായി നടനും സംവിധായകനുമായ ജോയ് മാത്യൂ രംഗത്ത്. പൊലീസ് രജിസ്‌റ്റർ‌ ചെയ്ത കേസ്, മജിസ്ട്രേട്ട് മുന്പാകെ പരാാതിയില്ല എന്നു പറഞ്ഞാൽ തീരുമോയെന്ന് ജോയ് മാത്യൂ തന്റെ ഫേസ്ബുക്ക് പേജിലൂടെ ചോദിച്ചു.   തുടർന്ന്...
Nov 3, 2016, 7:00 PM
തിരുവനന്തപുരം: കോഴിക്കോട് മുക്കത്ത് മതവിശ്വാസത്തിന്റെ പേരിൽ നവജാത ശിശുവിന് മുലപ്പാൽ നിഷേധിച്ച സംഭവത്തിൽ ശക്തമായ പ്രതികരണവുമായി കോഴിക്കോട് കളക്‌ടർ എൻ. പ്രശാന്ത് രംഗത്തെത്തി. മനുഷ്യനന്മയ്ക്കും നല്ലതിനുമാകണം വിശ്വാസം അത് ഏതായാലും എന്തിന്റെ പേരിലായാലും. നവജാത ശിശുവിനെ പട്ടിണിക്കിടാൻ ഒരു മതവും പറയുമെന്ന് കരുതുന്നില്ല   തുടർന്ന്...
Nov 3, 2016, 6:28 PM
തിരുവനന്തപുരം: ക്രിമിനൽ കേസുകളിൽ എങ്കിലും രാഷ്ട്രീയ ഇടപെടലുകളും, പോലീസിലെ അനാസ്ഥയും ഒഴിവാക്കിയില്ലെങ്കിൽ ജനം നിയമം കയ്യിലെടുക്കുമെന്ന് പി.സി ജോർജ് എം.എൽ.എ പ്രതികരിച്ചു. അങ്ങനെ ജനക്കൂട്ടം നിയമം കയ്യിലെടുത്താൽ അക്കൂട്ടത്തിൽ താനുമുണ്ടാകുമെന്നും പി.സി ജോർജ് ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിൽ പറഞ്ഞു.   തുടർന്ന്...