Saturday, 26 May 2018 10.51 PM IST
May 26, 2018, 10:42 PM
കോട്ടയം: സംസ്ഥാനത്ത് കനത്ത മഴയും ഇടിമിന്നലും തുടരുകയാണ്. ഇതിനിടെ കോട്ടയത്ത് രണ്ടു കുട്ടികൾക്ക് ഇടിമിന്നലേറ്റു.   തുടർന്ന്...
May 26, 2018, 10:15 PM
ശാസ്‌താംകോട്ട: കൊല്ലം ശാസ്‌താംകോട്ടയിൽ നടുറോഡിൽ ഒൻപത് വയസുകാരിയെ യുവാവ് പീഡിപ്പിക്കാൻ ശ്രമിച്ചു.   തുടർന്ന്...
May 26, 2018, 9:34 PM
കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ചെന്ന് കരുതി കോഴിക്കോട് മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലുണ്ടായിരുന്നവരുടെ എണ്ണം കുറഞ്ഞു.   തുടർന്ന്...
May 26, 2018, 9:01 PM
കൊച്ചി: നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമൻ മരിച്ചെന്ന് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം. മരണവാർ‌ത്ത ഫേസ്ബുക്കിൽ ആരോ പങ്കു വച്ചതിനെ തുടർന്ന് നിരവധി പേരാണ് അദ്ദേഹത്തിന് ആദരാജ്ഞലികൾ അർപ്പിച്ച് രംഗത്തെത്തിയത്.   തുടർന്ന്...
May 26, 2018, 8:18 PM
തിരുവനന്തപുരം: പൊതു സ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവർ സൂക്ഷിക്കുക. ഇത്തരക്കാർ‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന പൊലീസ് വകുപ്പ്.   തുടർന്ന്...
May 26, 2018, 8:03 PM
കേന്ദ്ര സർക്കാരിന്റെ നാലാം വാർഷികത്തിൽ നയം കടുപ്പിച്ച് പ്രധാനമന്ത്രി. കടുത്ത തീരുമാനങ്ങൾ എടുക്കാൻ സർക്കാരിന് ഭയമില്ല. അഴിമതിയും കള്ളപ്പണവും ചെറുക്കുക എന്നത് സർക്കാരിന്റെ പ്രതിബദ്ധത.   തുടർന്ന്...
May 26, 2018, 7:55 PM
കോഴിക്കോട്: നിപ്പയുടെ പശ്‌ചാത്തലത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗികളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി.   തുടർന്ന്...
May 26, 2018, 5:00 PM
പേരാമ്പ്ര ഭാഗത്ത് ഒരാളിൽ തുടങ്ങി പലരിലേക്കും പടർന്ന രോഗം വവ്വാലുകളിൽ നിന്നല്ല എന്ന രീതിയിൽ ഒരു വാർത്ത പ്രചരിക്കുന്നുണ്ടെന്നും ഇത് തികച്ചും തെറ്റാണെന്നും മെഡിക്കൽ കോളേജ് മുൻ പ്രൊഫസർ ഡോ. കെ.പി അരവിന്ദൻ.   തുടർന്ന്...
May 26, 2018, 4:50 PM
തിരുവനന്തപുരം: എൻ.കെ.സിംഗിന്റെനേതൃത്വത്തിലുള്ള പതിനഞ്ചാം ധനകാര്യകമ്മിഷൻ 28 മുതൽ നാല് ദിവസം കേരളം സന്ദർശിക്കും. സംസ്ഥാനത്തിന്റെ സാമ്പത്തികനില അവലോകനം ചെയ്യുന്ന കമ്മിഷൻ സാമൂഹ്യ,സാമ്പത്തിക രംഗങ്ങളിൽ കേരളം കൈവരിച്ച പുരോഗതി വിലയിരുത്തും.   തുടർന്ന്...
May 26, 2018, 4:25 PM
തിരുവനന്തപുരം: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോൾ 97.32 ശതമാനം വിജയത്തോടെ തിരുവനന്തപുരം മേഖല രാജ്യത്ത് ഒന്നാമതെത്തി. 93.87 ശതമാനം വിജയത്തോടെ ചെന്നൈ രണ്ടാമതും 89 ശതമാനം വിജയത്തോടെ ഡൽഹി മൂന്നാം സ്ഥാനത്തുമെത്തി.   തുടർന്ന്...
May 26, 2018, 4:03 PM
കുമ്മനം രാജശേഖരൻ മിസോറാം ഗവർണർ ആയതോടെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനെ സംബന്ധിച്ചുള്ള ചർച്ചകൾ സജീവമാക്കി ദേശീയ നേതൃത്വം. സംസ്ഥാന ആർ.എസ്.എസ് ഘടകത്തിന്റെ അഭിപ്രായം കണക്കിലെടുത്ത ശേഷം പുതിയ അധ്യക്ഷനെ തിങ്കളാഴ്ചയ്ക്കകം അമിത് ഷാ പ്രഖ്യാപിക്കും എന്ന് സൂചന.   തുടർന്ന്...
May 26, 2018, 3:51 PM
അങ്കമാലി: നടി ആക്രമിക്കപ്പെട്ട കേസിലെ നിർണായക തെളിവായ വീഡിയോ ദൃശ്യങ്ങൾ കാണാൻ കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിക്ക് കോടതിയുടെ അനുമതി. കോടതിയുടെ സാന്നിദ്ധ്യത്തിൽ അഭിഭാഷകനൊപ്പം ദൃശ്യങ്ങൾ കാണാനാണ് അനുമതി.   തുടർന്ന്...
May 26, 2018, 3:49 PM
തിരുവനന്തപുരം: സി.ബി.എസ്.ഇ പ്ളസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ ഹ്യുമാനിറ്റീസ് ഗ്രൂപ്പിൽ 99.2 ശതമാനം മാർക്കോടെ അഖിലേന്ത്യാ തലത്തിൽ നാലാം സ്ഥാനവും സംസ്ഥാനത്ത് ഒന്നാം സ്ഥാനവും നേടി.   തുടർന്ന്...
May 26, 2018, 3:20 PM
കോഴിക്കോട്: നിപ്പ വെെറസ് ബാധിച്ച് കോഴിക്കോട് ഒരു മരണം കൂടി. ചികിത്സയിലായിരുന്നു നരിപ്പറ്റ സ്വദേശി കല്യാണി മരിച്ചു. ഇവർക്ക് നിപ്പ വെെറസ് നേരത്തെ   തുടർന്ന്...
May 26, 2018, 1:01 PM
കൊച്ചി: സീസറിന്റെ ഭാര്യ സംശയങ്ങൾക്കതീതയായിരിക്കണമെന്ന വ്യവസ്ഥ ഭരണ നേതാക്കൾക്ക് മാത്രമല്ല ജുഡിഷ്യറിക്കും ബാധകമാണെന്ന കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് ബി. കെമാൽ പാഷയുടെ പ്രസ്‌താവനയ്ക്ക് മറുപടിയുമായി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക്ക്.   തുടർന്ന്...
May 26, 2018, 12:42 PM
ചെങ്ങന്നൂർ: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനെ മിസോറമിൽ ഗവർണറായി നിയമിച്ചതോടെ ചെങ്ങന്നൂരിൽ സേനാ നായകനില്ലാത്ത അവസ്ഥയിലാണ് ബി.ജെ.പിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.   തുടർന്ന്...
May 26, 2018, 12:31 PM
ചെങ്ങന്നൂർ: ത്രിപുരയിലും ബംഗാളിലും സി.പി.എം തകർന്നതു പോലെ കേരളത്തിലും പാർട്ടിയെ തകർക്കാൻ യു.ഡി.എഫും ബി.ജെ.പിയും പ്രചാരവേല നടത്തുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ആരോപിച്ചു.   തുടർന്ന്...
May 26, 2018, 12:03 PM
രണ്ട് മാസം നീണ്ട പ്രചരണങ്ങൾക്ക് വിരാമമിട്ട് ചെങ്ങന്നൂരിൽ ഇന്ന് കൊട്ടിക്കലാശം. പരസ്യപ്രചരണം ഇന്ന് അവസാനിക്കാനിരിക്കെ മുന്നണികൾക്കായി മണ്ഡലത്തിലുള്ളത് ജില്ലാ സംസ്ഥാന നേതാക്കൾ ഉൾപ്പെടെ ഉള്ളവരുടെ നീണ്ട നിര.   തുടർന്ന്...
May 26, 2018, 11:54 AM
കോഴിക്കോട്: കോഴിക്കോടും മലപ്പുറത്തും ഭീതി വിതച്ച ആളെക്കൊല്ലി വൈറസായ നിപ്പയുടെ വാഹകനെന്ന് സംശയിക്കുന്ന, പേരാമ്പ്ര ചങ്ങരോത്ത് സ്വദേശി മുഹമ്മദ് സാബിത്ത് മലേഷ്യയ്ക്കു പോയിട്ടില്ലെന്ന് യാത്രാ രേഖകൾ. 2017ൽ യു.എ.ഇയിലേക്കാണ് സാബിത്ത് പോയതെന്നും പാസ്‌പോർട്ട് രേഖകളിൽ പറയുന്നു.   തുടർന്ന്...
May 26, 2018, 11:42 AM
അഗളി: അട്ടപ്പാടിയിൽ ആദിവാസി പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തിൽ പൊലീസിനെ വെട്ടിച്ചു കടന്ന പ്രതിയെ പിടികൂടി. അട്ടപ്പാടി കാരറ ഊരിലെ വീനസ് രാജി(20)നെയാണ് ഇന്ന് പുലർച്ചെ പൊലീസ് സംഘം പാലക്കാട് നിന്ന് പിടികൂടിയത്.   തുടർന്ന്...
May 26, 2018, 11:37 AM
തിരുവനന്തപുരം: ഹോട്ടൽ വ്യവസായം നഷ്ടമായപ്പോൾ പണമുണ്ടാക്കാൻ വൻകിട ഹോട്ടൽ ശൃംഖലയുടെ ഉടമയായ തിരുവനന്തപുരം വഞ്ചിയൂർ തമ്പുരാൻമുക്ക് ഹീരാ ആർക്കേഡിൽ റനീസ് (39) തിരഞ്ഞെടുത്തത് മയക്കുമരുന്ന് വ്യാപാരം.   തുടർന്ന്...
May 26, 2018, 10:29 AM
കോട്ടയം: ചെങ്ങന്നൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ഇടതുമുന്നണിക്ക് ആശങ്കയില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. തിരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്റെ ഭരണത്തിന്റെ വിലയിരുത്തലാകുമോയെന്ന് ജനം തീരുമാനിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.   തുടർന്ന്...
May 26, 2018, 10:05 AM
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനെ മിസോറം ഗവർണർ ആയി നിയമിച്ചതോടെ സംസ്ഥാന അദ്ധ്യക്ഷനായി ആര് വരുമെന്ന ആകാംക്ഷ ബി.ജെ.പിയിൽ മുറുകി. പേരുകൾ പലത് പ്രചരിക്കുന്നുണ്ടെങ്കിലും കേന്ദ്ര നേതൃത്വം ഇതുവരെ സൂചനകളൊന്നും നൽകിയിട്ടില്ല.   തുടർന്ന്...
May 26, 2018, 7:04 AM
തിരുവനന്തപുരം: പെട്രോളിനും ഡീസലിനും വീണ്ടും വില ഉയർന്നു. പെട്രോളിന് ലിറ്ററിന് 14 പൈസ ഉയർന്ന് 82.14 രൂപായി. ഡീസലിന് 16 പൈസ കൂടി 74.76 രൂപയുമായി.   തുടർന്ന്...
May 25, 2018, 10:47 PM
തിരുവനന്തപുരം: റംസാൻ പ്രമാണിച്ച് കൂടുതൽ അന്തർ സംസ്ഥാന സർ‌വീസുകൾ നടത്തുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. ജൂൺ 13 മുതൽ 17വരെ അഞ്ച് ദിവസത്തേക്കാണ് കെ.എസ്.ആർ.ടി.സി അധിക സർവീസ് നടത്തുക.   തുടർന്ന്...
May 25, 2018, 10:02 PM
കോഴിക്കോട്: നിപ്പ വൈറസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ജനങ്ങളിലേക്കെത്തിക്കാൻ പുതിയ ആപ്ലിക്കേഷനുമായി ആരോഗ്യ വകുപ്പ് രംഗത്തെത്തി. കോഴിക്കോട് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും സംയുക്തമായി സഹകരിച്ചാണ് ആപ്പ് പുറത്തിറക്കിയത്.   തുടർന്ന്...
May 25, 2018, 9:41 PM
തിരുവനന്തപുരം: ബ്രോയ്ലർ ചിക്കൻ വഴി നിപ്പ പകരുമെന്ന് നവമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നതിനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. നിപ്പയുടെ ഉറവിടം വവ്വാലിൽ നിന്നല്ലെന്ന് വ്യക്തമായതിന് പിന്നാലെയായിരുന്നു ഇത്തരം   തുടർന്ന്...
May 25, 2018, 8:52 PM
ന്യൂഡൽഹി: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനെ മിസോറം ഗവർണറായി നിയമിച്ചു. നിലവിലെ ഗവർണർ നിർഭയ് ശർമ്മ ഈ മാസം 28ന് വിരമിക്കുന്ന ഒഴിവിലാണ് കുമ്മനത്തിന്റെ നിയമനം.   തുടർന്ന്...
May 25, 2018, 8:49 PM
തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ ഒരു കേസിന്റെ സാക്ഷിവിസ്താരത്തിന് എത്തിയ വിഴിഞ്ഞം പോർട്ട് സ്​റ്റേഷനിലെ എസ്.ഐ അശോക് കുമാറിനെ മർദ്ദിച്ച സംഭവത്തിൽ രണ്ട് അഭിഭാഷകർക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു.   തുടർന്ന്...
May 25, 2018, 8:12 PM
പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതി പൊലീസ് കസ്‌റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. കാരറ സ്വദേശി വീനസാണ് രക്ഷപ്പെട്ടത്.   തുടർന്ന്...
May 25, 2018, 8:02 PM
നിപ വൈറസ് പടർന്നത് വവ്വാലുകളിൽ നിന്നല്ലെന്ന് കണ്ടെത്തൽ. സ്ഥിരീകരണം, ഭോപ്പാലിൽ നടത്തിയ പരിശോധനയിൽ. നിപയുടെ ഉറവിടം കണ്ടെത്താൻ കൂടുതൽ പരിശോധനകൾ വേണ്ടി വരുമെന്നും,   തുടർന്ന്...
May 25, 2018, 6:37 PM
തിരുവനന്തപുരം: നിപ്പ ബാധയ്ക്ക് കാരണം വവ്വാലല്ലെന്ന് സ്ഥിരീകരണം. ഭോപ്പാലിൽ നടത്തിയ പരിശോധനയിൽ വെെറസിന്റെ സാന്നിദ്ധ്യമില്ല. മറ്റു മൃഗങ്ങളുടെ പരിശോധനാഫലവും നെഗറ്റീവ് ആണ്.   തുടർന്ന്...
May 25, 2018, 5:58 PM
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ഒരാഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കന്യാകുമാരിക്ക് സമീപം രൂപം കൊണ്ട അന്തരീക്ഷ ചുഴി കേരളത്തിൽ കനത്ത മഴയ്‌ക്ക് ഇടയാക്കും.   തുടർന്ന്...
May 25, 2018, 5:36 PM
കോഴിക്കോട്: സംസ്ഥാനത്തെ ചില സ്ഥലങ്ങളിൽ നിപ്പ വൈറസ് സ്ഥിരീകരിച്ചെങ്കിലും ഭയപ്പെട്ടത് പോലെ പകരുന്നില്ലെന്നും അതിനാൽ തന്നെ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ വ്യക്തമാക്കി.   തുടർന്ന്...
May 25, 2018, 4:08 PM
കർണാടകയിൽ കെ.ആർ രമേശ് കുമാർ നിയമസഭാ സ്പീക്കർ. എതിരില്ലാതെ കോൺഗ്രസ് സ്ഥാനാർത്ഥി തിരഞ്ഞെടുക്കപ്പെട്ടത്, ബി.ജെ.പിയുടെ എസ്.സുരേഷ് കുമാർ നാമനിർദ്ദേശ പത്രിക പിൻവലിച്ചതോടെ.   തുടർന്ന്...
May 25, 2018, 3:59 PM
തിരുവനന്തപുരം: സംസ്ഥാനത്തെ നിപ്പാ വൈറസ് ബാധിത പ്രദേശങ്ങളിൽ സൗജന്യ സേവനം നടത്താമെന്ന് വാഗ്‌ദ്ധാനം ചെയ്‌ത ഗൊരഖ്പൂർ ബി.ആർ.ഡി ആശുപത്രിയിലെ ശിശുരോഗ വിദഗ്‌ദ്ധൻ ഡോ.കഫീൽ ഖാൻ തത്കാലം കേരളത്തിലേക്ക് വരേണ്ടെന്ന് നിർദ്ദേശം.   തുടർന്ന്...
May 25, 2018, 2:38 PM
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ്പാ പേടി പടരുന്നതിനിടയിൽ സംസ്ഥാന ആരോഗ്യ വകുപ്പിനെതിരെ ഗുരുതര ആരോപണവുമായി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ രംഗത്തെത്തി.   തുടർന്ന്...
May 25, 2018, 12:13 PM
ആലപ്പുഴ: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് വേണ്ടി മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി ആർ.എസ്.എസിന്റെ സഹായം തേടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. കാര്യങ്ങൾ   തുടർന്ന്...
May 25, 2018, 12:11 PM
ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെ സംസ്ഥാന നേതാക്കൾ എല്ലാം ചെങ്ങന്നൂരിൽ. ഇടത് പ്രചരണത്തിൽ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ.   തുടർന്ന്...
May 25, 2018, 12:07 PM
വിരമിക്കൽ വേളയിൽ ജഡ്‌ജിമാരുടെ നിയമനത്തെക്കുറിച്ചും അതിലെ സർക്കാർ ഇടപെടലുകളും സംബന്ധിച്ച് വിമർശനം ഉന്നയിച്ച ജസ്‌റ്റിസ് കെമാൽ പാഷയ്‌ക്ക് പിന്തുണയുമായി അഭിഭാഷകനും രാഷ്‌‌ട്രീയ നിരീക്ഷകനുമായ എ.ജയശങ്കർ.   തുടർന്ന്...
May 25, 2018, 11:13 AM
തിരുവനന്തപുരം: വകുപ്പ് തലവനായിരിക്കെ ജേക്കബ് തോമസ് പുറപ്പെടുവിച്ച ഉത്തരവുകൾ പൂർണമായും വെട്ടിനിരത്തി വിജിലൻസ് . ജേക്കബ് തോമസിന്റെ 36 സർക്കുലറുകളിൽ മൂന്നെണ്ണമൊഴികെ ബാക്കിയെല്ലാം വിജിലൻസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് ഡയറക്‌ടർ എൻ.സി. അസ്താന റദ്ദാക്കി.   തുടർന്ന്...
May 25, 2018, 10:04 AM
ദുബായ്: നിപ്പ വൈറസ് ബാധയെത്തുടർന്ന് കേരളത്തിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് യു.എ.ഇ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. കേരളത്തിലേക്കുള്ള യാത്ര നിപ്പ പകരുന്നതിന് ഇടയാക്കുമെന്ന   തുടർന്ന്...
May 25, 2018, 9:34 AM
തിരുവനന്തപുരം: സിറോ മലബാർ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയ്‌ക്കെതിരെ കേസെടുത്ത തന്റെ വിധിന്യായത്തിൽ ഉറച്ചു നിൽക്കുന്നതായി മുൻ ഹൈക്കോടതി ജസ്‌റ്റിസ് കെമാൽ പാ   തുടർന്ന്...
May 25, 2018, 6:50 AM
തിരുവനന്തപുരം: തുടർച്ചയായ പന്ത്രണ്ടാം ദിവസവും ഇന്ധനവില വർദ്ധിച്ചു. പെട്രോളിന് 38 പൈസ കൂടി ലിറ്ററിന് 82 രൂപയാണ് തലസ്ഥാനത്തെ വില.   തുടർന്ന്...
May 24, 2018, 11:09 PM
ആലപ്പുഴ: ചെങ്ങന്നൂരിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി സജി ചെറിയാന്റെ പ്രചാരണ വാഹനത്തിന് നേരെ ആർ.എസ്.എസ് പ്രവർത്തകർ ആക്രമണം നടത്തിയതായി പരാതി. വാഹനത്തിലുണ്ടായിരുന്ന ഗായക സംഘത്തിലെ എട്ട്   തുടർന്ന്...
May 24, 2018, 11:02 PM
ആലപ്പുഴ: തുമ്പോളി കടപ്പുറത്തു നിന്നും മത്സ്യബന്ധനത്തിന് പോകാൻ കടലിൽ വള്ളമിറക്കുമ്പോൾ തിരമാലയിൽപ്പെട്ട് വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു.   തുടർന്ന്...
May 24, 2018, 10:22 PM
കോട്ടയം: നിപ്പ ബാധയെന്ന സംശയത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റിയൂട്ടിലേക്ക് അയച്ച മൂന്ന് രക്ത സാമ്പിളുകളുടെ ഫലം വന്നു.   തുടർന്ന്...
May 24, 2018, 10:13 PM
ചെങ്ങന്നൂർ: ഭാരതത്തെ പറ്റി അറിയാത്തവരാണ് തന്നെ കോമാളിയായി ചിത്രീകരിക്കുന്നതെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവ് കുമാർ. ഈയിടെ ബിപ്ലവിന്റെ ചില പരാമർശങ്ങൾ കേരളത്തിൽ ഉൾപ്പെടെ   തുടർന്ന്...
May 24, 2018, 9:45 PM
തിരുവനന്തപുരം: രണ്ട് അംഗീകൃത തൊഴിലാളി സംഘടനകളിൽ അംഗമായ ജീവനക്കാർക്കു നൽകിവരുന്ന 'സംരക്ഷിത തൊഴിലാളി   തുടർന്ന്...
May 24, 2018, 9:15 PM
സംസ്ഥാനത്തെ സ്കൂളുകളിലെ പെൺകുട്ടികൾ മുടി രണ്ടായി വേർതിരിച്ച് പിരിച്ച് കെട്ടണമെന്ന് ആവശ്യപ്പെട്ട് അദ്ധ്യാപക- അനദ്ധ്യാപക ജീവനക്കാർ നി‌ർബന്ധിക്കുന്നതിനെതിരെ വിദ്യാഭ്യാസ വകുപ്പ് രംഗത്തെത്തി.   തുടർന്ന്...