Friday, 23 March 2018 6.26 PM IST
Mar 23, 2018, 12:27 PM
''എല്ലാം തീർന്നു മോനേ! ഇനി ഇവിടെ നിന്ന് എങ്ങനെയെങ്കിലും ഒന്നു രക്ഷപ്പെട്ടാൽ മതി. തറവാടും വേണ്ട. ആ കള്ള മേനോന്റെ പുരയിടവും നമുക്കു വേണ്ട!"" ഒടുവിൽ വറീച്ചൻ അങ്ങനെ തന്നെ പറഞ്ഞു.‌   തുടർന്ന്...
Mar 22, 2018, 3:40 PM
ഇപ്പോൾ ആദ്യമായി ആത്മാർത്ഥമായി അയാൾ ആലോചിച്ചു പോകുന്നു. ഒന്നും വേണ്ടായിരുന്നു. ഒന്നുംപക്ഷേ, വൈകിയുദിക്കുന്ന വിവേകം ആരെയും എവിടെയും കൊണ്ടെത്തിക്കാറില്ല. വറീച്ചന്റെ അഹങ്കാരത്തിനേല്പിച്ച ആദ്യത്തെ അടിപോലെ വലിയ വീട്ടിൽ തറവാടിന്റെ ഒരു ഭാഗം നിലംപൊത്തി!തന്റെ തലയിലേക്കു തന്നെ ആകാശം ഇടിഞ്ഞുവീഴുന്നതുപോലെ തോന്നി വറീച്ചന്!   തുടർന്ന്...
Mar 21, 2018, 4:54 PM
തലയ്ക്ക് വല്ലാത്ത ഭാരം! കണ്ണുകൾക്ക് മങ്ങൽ ! എങ്കിലും വണ്ടിയെടുത്തു. കഴിയുന്നിടത്തോളം വേഗത്തിൽ കാർ പായിച്ചു. കുർബ്ബാനയ്ക്കു കയറാൻ അച്ചൻ ഒരുങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. അതിനും മുൻപെ ഇങ്ങെത്തിക്കാമെന്ന ജോസിന്റെ പിടിവാശി.   തുടർന്ന്...
Mar 20, 2018, 1:38 PM
രാജശേഖരന് അപ്പോഴും ഒന്നും മനസ്സിലായില്ല. എനിക്കെന്തു ചെയ്യാൻ കഴിയും? അധ്വാനിച്ച് കുറെ പണമുണ്ടാക്കി വറീച്ചനിൽ നിന്ന് തറവാട് തിരിച്ചുപിടിക്കാൻ ശ്രമിക്കാമെന്നല്ലാതെ...?   തുടർന്ന്...
Mar 19, 2018, 2:20 PM
ജയിംസ് തെറിച്ചുവീണത് കൃത്യമായും വലിയവീട്ടിൽ തറവാടിന്റെ മുറ്റത്തു തന്നെ. ശ്വാസം നേരെയാകാൻ പിന്നെയും ഏറെനേരം വേണ്ടിവന്നു. അതുകണ്ട് അവനേക്കാൾ പകച്ചത് വറീച്ചനായിരുന്നു.   തുടർന്ന്...
Mar 17, 2018, 1:09 PM
പുലരിയാകും മുൻപ് ഒരിക്കൽക്കൂടി പുറത്തേക്കിറങ്ങാൻ അവർ ശ്രദ്ധിച്ചു. എത്ര നേരമെന്നുവച്ചാ മുറ്റത്തു തന്നെ കുത്തിയിരിക്കുന്നത്? ഇരുവരും ഒരുമിച്ച് പടിക്കൽവരെ എത്തിയ നേരം വീണ്ടും കേട്ടു. കാറ്റിന്റെ ചൂളം വിളി. ഭയന്ന് അവർ പിൻതിരിഞ്ഞോടി!   തുടർന്ന്...
Mar 16, 2018, 12:46 PM
ഉണ്ണിമായയെ ബലാല്ക്കാരം ചെയ്ത് കൊലപ്പെടുത്തിയത് വാസുദേവമേനോനാണെന്ന് നാളെ ഗ്രാമം അറിയണം! അത്രയും കാര്യങ്ങൾ എത്ര ഭംഗിയായിട്ടാണ് കലാശിച്ചത്? പക്ഷേ, ഇപ്പോൾ ഇത്തരം ഒരാശയങ്കയ്ക്കു ഹേതുവെന്തേ?   തുടർന്ന്...
Mar 15, 2018, 4:32 PM
ഒരിക്കലും പ്രതീക്ഷിക്കാത്തതാണ് എല്ലാം! മേനോൻ മനസ്സുരുകിയാണ് തറവാട് നൽകിയതെന്ന് തീർച്ചയാണ്. ഇത്തരം തറവാടുകളിൽ കുടുംബക്ഷേത്രങ്ങളും അവരുടെ പരദേവതമാരുമൊക്കെയുണ്ടാകും. അതിലേതെങ്കിലും ഒന്ന് തനിസ്വരൂപം കാട്ടി ഭയപ്പെടുത്താൻ എത്തിയതാണോയെന്ന് സംശയിക്കണം.   തുടർന്ന്...
Mar 14, 2018, 3:14 PM
വല്ലവരുടേയും കൈവശമാണെങ്കിലും തനിക്ക് പൂർവ്വികർ തന്നിട്ടുപോയ ആ തറവാട് അവിടെയങ്ങനെ നിലനില്ക്കുമോയെന്നും കരുതിയിരുന്നു. വില പറയുമ്പോൾ ഒരു ഓടുപോലും മാറ്റില്ലെന്ന് വറീച്ചൻ വാക്കു പറയുകയും ചെയ്തിരുന്നു.   തുടർന്ന്...
Mar 13, 2018, 1:39 PM
''ഞാനെന്തെങ്കിലും ജോലിയന്വേഷിക്കുന്നതിനേക്കുറിച്ച് ആലോചിക്കുകയാണ്. ഒന്നുമൊന്നും ഇല്ലാത്ത ഒരവസ്ഥയേക്കാൾ നന്നല്ലേ അച്ഛാ അത്? തീരെ ചെറിയ വരുമാനം പോലും ഇനി നമ്മെ സംബന്ധിച്ചിടത്തോളം വളരെ വലുതാണ്.''   തുടർന്ന്...
Mar 12, 2018, 11:13 AM
മുൻപ് പുഞ്ചയിലെ ചതുപ്പിൽ കണ്ട അതേ കാഴ്ച! വാഴക്കൂട്ടങ്ങൾക്കു പിന്നിൽ നിന്ന് അത് തന്റെ നേരെ വരുന്നു! അകലെക്കണ്ട കാഴ്ച തൊട്ടടുത്തെന്നറിയുമ്പോൾ വറീച്ചന്റെ സർവ്വനാഡികളും തളർന്നു.   തുടർന്ന്...
Mar 10, 2018, 3:43 PM
പത്തിരുനൂറുപേരെ മേനോന്റെ പടിക്കലേക്കു നയിക്കാൻ കുറെ പണമേ ഒഴുക്കേണ്ടിവന്നുള്ളൂ. കുറെ മദ്യമേ ഒഴിച്ചുകൊടുക്കേണ്ടിവന്നുള്ളൂ! അതെത്ര എളുപ്പമായിരുന്നു? മകളുടെ വിവാഹാലോചന മുടക്കാനും ഒരു ബോട്ടിൽ മദ്യത്തിന് ക്ഷിപ്രസാധ്യമായിരുന്നു!   തുടർന്ന്...
Mar 9, 2018, 12:47 PM
ഒരിക്കൽ കൂടി നോക്കാനുള്ള ത്രാണിയുണ്ടായിരുന്നില്ല വറീച്ചന്. പകൽ മാഞ്ഞതേയുള്ളൂ. സന്ധ്യ വരുന്നതേയുള്ളൂ. കണ്ടത് പകൽക്കിനാവല്ല. ദുഃസ്വപ്നവുമല്ല! താൻ ഉറക്കെ നിലവിളിച്ചുവെന്ന് മകൻ ഓടിയെത്തിയപ്പോഴാണ് ബോധ്യപ്പെട്ടത്.   തുടർന്ന്...
Mar 8, 2018, 3:50 PM
ആത്മവിശ്വാസത്തോടെയുള്ള രാജശേഖരന്റെ വാക്കുകൾ കേട്ടിട്ടും നിർജ്ജീവമായ നയനങ്ങളോടെ അവനെ ഉറ്റുനോക്കാൻ മാത്രമേ മേനോന് കഴിഞ്ഞുള്ളൂ. പക്ഷേ, അവന്റെ കണ്ണുകളിലെ വജ്രത്തിളക്കം കണ്ടപ്പോൾ മേനോന് ഭയവും തോന്നി.   തുടർന്ന്...
Mar 7, 2018, 1:02 PM
പെന്നിൻ ചിലങ്കയുടെ ഝണഝണൽക്കാരം! കാറ്റു തട്ടിയ വീണക്കമ്പികളിൽ നിന്നുതിരുന്ന നേർത്ത ഒരു നിശ്വാസം! വിരലൊന്നോടിയ മൃദംഗത്തിന്റെ മൃദുല താളം! കരിവളയിട്ട കൈകളൊന്നു ചിരിച്ചു. നീൾ മിഴികൾ ഇടംവലം ചലിച്ചു.   തുടർന്ന്...
Mar 6, 2018, 12:50 PM
ഇന്നലെ വരെ ഞങ്ങൾ നിങ്ങളെ ബഹുമാനിച്ചത് സത്യമാണ്. പക്ഷേ, ഒരു വിഷപ്പാമ്പിനെയാണ് താലോലിച്ചതെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു മേനോനെ. എന്തുചെയ്താലും ആരും ചോദിക്കാനില്ലാത്ത ഒരു കാലം നിങ്ങൾക്കുണ്ടായിരുന്നിരിക്കാം.   തുടർന്ന്...
Mar 5, 2018, 4:08 PM
നിതാന്ത നിശ്ശബ്ദമായ രാത്രി! കൂരിരുട്ടാണ്. ഇരുട്ടിന്റെ ആ മഹാ നിലവറയിൽ നിന്ന് പഴയ, അതേ കാലൻപക്ഷിയുടെ ഭയപ്പെടുത്തുന്ന നിലവിളി കേൾക്കുന്നു! രാവിന്റെ രണ്ടാം യാമം   തുടർന്ന്...