Tuesday, 14 August 2018 9.55 PM IST
Aug 14, 2018, 2:06 PM
ഒഫേലിയ മോർഗൻ ഡ്യുവിന് വയസ് മൂന്ന് . പക്ഷേ, ഐക്യു ലെവലിൽ സാക്ഷാൽ ആൽബർട്ട് ഐൻസ്റ്റീൻപോലും പുള്ളിക്കാരിയുടെ പിന്നിലാണത്രേ. എട്ടാം മാസം മുതൽ സംസാരിച്ചു തുടങ്ങിയ ഒഫേലിയ വളരെ പെട്ടെന്ന് അക്കങ്ങളും അക്ഷരങ്ങളും ഹൃദിസ്ഥമാക്കി.   തുടർന്ന്...
Aug 14, 2018, 2:04 PM
'ഷെംഗ്നാൻ' കേൾക്കുമ്പോൾ ചൈനീസ് പലഹാരത്തിന്റെ പേരാണെന്ന് കരുതിയെങ്കിൽ തെറ്റി. മുപ്പത് വയസുകഴിഞ്ഞിട്ടും പെണ്ണുകിട്ടാത്തവരെ ചൈനക്കാർ വിളിക്കുന്ന ഓമനപ്പേരാണിത്.   തുടർന്ന്...
Aug 13, 2018, 1:38 PM
പാലും നെയ്യും അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയുമൊക്കെ ചേർത്ത് ചെറുചുടിൽ സേമിയാ പായസം കഴിക്കാൻ കൊതിയില്ലാത്തവർ ആരുമില്ല. സേമിയാ കൊതിയന്മാർ അറിയുക; വിയറ്റ്നാമിൽ ഈ പേരിൽത്തന്നെ ഒരു ഗ്രാമമുണ്ട്.   തുടർന്ന്...
Aug 13, 2018, 12:30 PM
കീടനാശിനി തളിക്കാത്ത ജൈവ പച്ചക്കറിയും പഴവുമൊക്കെ കഴിക്കാൻ വേണമെന്ന് വാശിപിടിക്കുന്നവരാണ് മലയാളികൾ. എന്നാൽ പറമ്പിലിറങ്ങി ഒരു ചെടി നടാൻപോലും ഭൂരിഭാഗത്തിനും മടിയാണ്. അങ്ങനെയുള്ളവർ അറിയുക ഈ ലോകത്ത് ഉറുമ്പുകൾ പോലും കൃഷി ചെയ്ത് അവർക്കുള്ള അന്നം കണ്ടെത്താറുണ്ട്.   തുടർന്ന്...
Aug 10, 2018, 1:04 PM
മെകൻസിയ നോളണ്ട് പോസ്റ്റ് ചെയ്ത ഫോട്ടോ കണ്ടവരൊക്കെ ഒരു നിമിഷം അമ്പരന്നു. അമേരിക്കൻ ചീങ്കണ്ണിക്കൊപ്പം നിന്നായിരുന്നു നോളണ്ടിന്റെ ചിത്രം. തന്റെ ബിരുദദാന ചടങ്ങ് എങ്ങനെ വ്യത്യസ്തമാക്കാം എന്ന് നോളണ്ട് ചിന്തിച്ചതിന്റെ ഫലമായിരുന്നു ഈ ഫോട്ടോ.   തുടർന്ന്...
Aug 10, 2018, 1:02 PM
മരിക്കുന്നതിന് മുമ്പേ ശവപ്പെട്ടിയിൽ ഉറങ്ങുന്നവരുണ്ടോ? ഇല്ലെന്ന് പറയല്ലേ, തായ്‌ലാന്റിലെ ജിഹോ ഗോത്രക്കാർ അങ്ങനെയും ചെയ്യും. കുടുംബത്തിന് ഭാഗ്യം വരാൻ ദമ്പതികളെ ശവപ്പെട്ടിയിൽ കിടത്തുന്നത് ഇവരുടെ ആചാരമാണ്.   തുടർന്ന്...
Aug 10, 2018, 1:00 PM
അപ്രതീക്ഷിത സംഭവങ്ങളുടെ ഘോഷയാത്രയാണ് ജീവിതം. നമുക്ക് പ്രിയപ്പെട്ടവർ ഉടൻ നമ്മെ വിട്ട് പോകുമെന്ന് അറിഞ്ഞാൽ എന്താകും പ്രതികരണം? വിഫലമാണെന്ന് കണ്ടാലും   തുടർന്ന്...
Aug 10, 2018, 12:58 PM
വറുത്തതും പൊരിച്ചതുമൊക്കെ കഴിച്ചാൽ രോഗം പിന്നാലെ വരുമെന്നാണ് ചൊല്ല്. എന്നാൽ ആ പേടിയൊന്നും കൂടാതെ വറുത്ത് കറുമുറെ തിന്നാൻ ഒരു ജീവിയുണ്ട്. ചീവീടുകൾ ! അവയെ ആഹാരമാക്കിയാൽ പിന്നൊന്നും പേടിക്കേണ്ട.   തുടർന്ന്...
Aug 7, 2018, 12:20 PM
ഇത്തിരിപ്പോന്ന കുഞ്ഞനുറുമ്പുകളെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? സമൂഹവുമായി എങ്ങനെ സഹകരിച്ച് ജീവിക്കണമെന്നും ഏതുരീതിയിൽ അദ്വാനിക്കണമെന്നുമൊക്കെയുള്ള പാഠങ്ങൾ പഠിക്കാൻ ഉറുകളെ നല്ല മാതൃകയാക്കി സ്വീകരിക്കാം.   തുടർന്ന്...
Aug 4, 2018, 12:38 PM
ആടുകൾക്ക് ഇലകൾ ഏറെ ഇഷ്ടമാണ്. പക്ഷേ, തലയെത്താ ഉയരത്തിലാണെങ്കിൽ പറിച്ചുകൊടുത്താലേ അവയ്ക്ക് തിന്നാൽ പറ്റൂ. എന്നാൽ ഇലകളും പഴങ്ങളും മരത്തിൽ കയറി കഴിക്കുന്ന ആ‌ടുകളുണ്ട്.   തുടർന്ന്...
Aug 4, 2018, 12:37 PM
8 മുതൽ 16 വയസ് വരെയുള്ള പെൺകുട്ടികളെ അമ്പലങ്ങളിലേക്ക് ദാനമായി നൽകുന്ന ദേവദാസി സമ്പ്രദായത്തെക്കുറിച്ച് അറിയാത്ത ഇന്ത്യക്കാരില്ല. എന്നാൽ ഇത്തരമൊരു കാടൻ ആചാരം ആഫ്രിക്കയിലുമുണ്ട്.   തുടർന്ന്...
Aug 3, 2018, 12:42 PM
നേരത്തിനും കാലത്തിനും പെണ്ണുകെട്ടിയില്ലെങ്കിൽ വളരെ കഷ്ടമായിരിക്കും ഡെന്മാർക്കിലെ യുവാക്കളുടെ അവസ്ഥ. ഇവരെ നാട്ടുകാരും വീട്ടുകാരും കളിയാക്കും എന്നതുപോട്ടെ, പിടിച്ചുകെട്ടി ദേഹത്ത് കുരുമുളക് പൊടി വിതറുകയും ചെയ്യും.   തുടർന്ന്...
Aug 2, 2018, 2:45 PM
പേരിൽ തന്നെ നായയുടെ ശൗര്യമുള്ള ഉറുമ്പുകളാ ബുൾഡോഗ് . ഓസ്ട്രേലിയയിലും ടാസ്മേനിയയിലും മാത്രമേ കാണാറുള്ളൂ.‘ഒരു ഉറുമ്പു കടിക്കുന്ന വേദന’ എന്നൊക്കെ ബുൾഡോഗിന്റെ കടി കിട്ടാത്തവർക്ക് പറയാം.   തുടർന്ന്...
Aug 1, 2018, 3:54 PM
അവിഹിതബന്ധത്തിന് തലയിൽ മുണ്ടിട്ടുപോകേണ്ട ഗതികേടൊന്നും വൊഡാബെ ഫുല ഗോത്രക്കാർക്കില്ല. അത്തരം ബന്ധങ്ങൾ നിയമവിധേയമാക്കാൻ ചില മത്സരങ്ങളിൽ വിജയിക്കണമെന്ന് മാത്രം.   തുടർന്ന്...
Jul 30, 2018, 1:44 PM
ഇത്തിരിക്കുഞ്ഞനാണെങ്കിലും മിറക്കിൾ മില്ലി എന്ന ആറ് വയസുകാരി നായ ഇപ്പോൾ ഇത്തിരി ഗമയിലാണ്. ലോകത്തിലെ ഏറ്റവും ചെറിയ നായ എന്ന ഗിന്നസ് റൊക്കോഡ് ലഭിച്ചതാണ് സ്പെയിനിലെ പ്യൂർട്ടോറിക്കൻ സ്വദേശിയായ കുഞ്ഞൻ നായയുടെ താരപരിവേഷത്തിന് കാരണം.   തുടർന്ന്...
Jul 23, 2018, 12:58 PM
മലമുകളിലെ തടാകത്തിലും ഉപ്പുവെള്ളം. അതാണ് ലഡാക്കിലെ പാൻഗോംഗ് തടാകം. ലോകത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഉപ്പുവെള്ള തടാകമാണിത്. ഉപ്പ് വെള്ളമാണെങ്കിലും ശൈത്യകാലത്ത് ഐസായി മാറും.   തുടർന്ന്...
Jul 23, 2018, 12:57 PM
പത്തോ ഇരുപതോ അടി താഴ്ചയുള്ള ഒരു കുഴിയിൽ വെള്ളം. തൊടികളായി ചെത്തി കെട്ടിയ പാർശഭിത്തി. കിണറെന്ന് പറയുമ്പോൾ മനസിലേക്ക് ഓടിയെത്തുന്ന് ഈ ചിത്രമാണ്. എന്നാൽ 3500 പടിക്കെട്ടുകളും കൊട്ടാര സദൃശ്യമായ പാർശഭിത്തിയുമുള്ള കിണറുകളെക്കുറിച്ച് കേട്ടിട്ടുണ്ടോ?   തുടർന്ന്...
Jul 23, 2018, 12:54 PM
സ്വർഗത്തിലേക്കുള്ള വാതിൽ അന്വേഷിച്ച് നടക്കുന്നവരെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്. എന്നാൽ നരകത്തിലേക്കുള്ള വാതിൽ എവിടെയെന്ന് അറിയാമോ? ഇതാ ഇവിടെയുണ്ട്. ഏകദേശം രണ്ടായിരം അടി ഉയരത്തിൽ പോർച്ചുഗലിലെ റൈബെയ്റ ഡാസ് നേവ്സ് എന്ന തടാകത്തിന്റെ നടുക്കായുള്ള ഭീമൻ കുഴി.   തുടർന്ന്...
Jul 21, 2018, 12:29 PM
കുറ്റവാളികളില്ലാത്ത ഒരു രാജ്യത്തെക്കുറിച്ച് സങ്കൽപ്പിക്കാൻ കഴിയുമോ? അടഞ്ഞുകിടക്കുന്ന ജയിലുകളെക്കുറിച്ചോ? എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്നായിരിക്കും നിങ്ങൾ ചിന്തിക്കുന്നത്.   തുടർന്ന്...
Jul 21, 2018, 12:24 PM
നൂറു കണക്കിന് മൃതദേഹങ്ങളുമായി തീരത്തടിയുന്ന ബോട്ട്. ഒരാൾ പോലും അതിൽ ജീവനൊടെയുണ്ടാകില്ല. എവിടെ നിന്ന് ഇവ വരുന്നുവെന്ന് ആർക്കും അറിയില്ല. ഒടുവിൽ നാട്ടുകാർ ഒരു വിളിപ്പേരിട്ടു. പ്രേത ബോട്ടുകൾ. ഇവ അടിയുന്നതാകട്ടെ ജപ്പാന്റെ തീരങ്ങളിലും.   തുടർന്ന്...
Jul 20, 2018, 3:19 PM
ഒരു പാലം നിർമ്മിക്കാൻ ചെകുത്താന്റെ സഹായം ആവശ്യമുണ്ടോ? ഉണ്ടെന്നാണ് ഹിറ്റ്‌ലറുടെ നാട്ടുകാർ പറയുന്നത്. ജർമ്മനിയിലെ സുന്ദര നിർമ്മിതികളിൽ ഒന്നായ റാക്കോഫ്‌ബ്രെക്കി പാലം ചെകുത്താൻ സഹായത്തോടെ നിർമ്മിച്ചതാണത്രേ.   തുടർന്ന്...
Jul 20, 2018, 3:17 PM
വെള്ളവും വള്ളവും വള്ളംകളിയുമൊക്കെ നമുക്ക് മാത്രമേയുള്ളൂ എന്ന് അഹങ്കരിച്ച് നടക്കുന്ന മലയാളികൾ അറിയാൻ. ഇതൊക്കെ അങ്ങ് ചൈനയിലുമുണ്ട്. ചൈനയിലെ ഫുസോഹു നഗരത്തിലാണ് വർഷാവർഷം പ്രാദേശിക ഉത്സവത്തിന്റെ ഭാഗമായി വ്യത്യസ്തമായ വള്ളംകളി അരങ്ങേറുന്നത്.   തുടർന്ന്...
Jul 20, 2018, 3:14 PM
മണ്ണും തടിയും കോൺക്രീറ്റും സ്റ്റീലും എന്തിനേറെ ഗ്ലാസുകൊണ്ടുമുള്ള പാലങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ മരങ്ങൾ സ്വന്തം വേരുകളാൽ പാലമുണ്ടാക്കുന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ടോ?   തുടർന്ന്...
Jul 20, 2018, 2:59 PM
തങ്ങളുടെ രാജ്യത്ത് നടക്കുന്ന അടുത്ത് ഫുട്ബാൾ ലോക കപ്പ് ഒരു സംഭവമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഖത്തർ. ഇതിനയി പുതിയ നഗരം തന്നെ പടുത്തുയർത്തുകയാണ് അവർ.   തുടർന്ന്...
Jul 18, 2018, 1:02 PM
ഈ റോയൽ 'ബ്ലൂ ടീ' ഒരു ജിന്നാണ് ബഹൻ... കൂടുതൽ അറിയുന്തോറും ഉള്ളിൽ മാന്ത്രികത ഒളിപ്പിച്ചുവെക്കുന്ന മലേഷ്യക്കാരൻ മജീഷ്യൻ. ഒറ്റനോട്ടത്തിൽ ആകാശനീലിമയിലൂടെ (റോയൽ ബ്ലൂ ) ഒളികണ്ണെറിയും.   തുടർന്ന്...
Jul 18, 2018, 1:01 PM
നിങ്ങൾ വീടുവയ്‌ക്കുന്നതിന് മുമ്പ് പുരാവസ്തു ഗവേഷണകേന്ദ്രത്തിൽ പോയി അനുമതി വാങ്ങാറുണ്ടോ? ഗവേഷകർ വന്ന ഭൂമി മുഴുവൻ കുഴിച്ച് നോക്കാറുണ്ടോ? ഇല്ല അല്ലേ ! എന്നാൽ പിരമിഡുകളുടെ നാടായ ഈജിപ്തിലെ അലക്സാണ്ട്രിയ നഗരത്തിൽ വീടുവയ്‌ക്കണമെങ്കിൽ ഇതൊക്കെ ചെയ്‌തേ പറ്റൂ.   തുടർന്ന്...
Jul 12, 2018, 1:33 PM
അസാധാരണ നീളമുള്ള തലയോട്ടികൾ... ! ഒറ്റനോട്ടത്തിൽ കണ്ടാൽ ഏതെങ്കിലും കാർട്ടൂൺകഥാപാത്രത്തിന്റേതാണെന്ന് തോന്നാം. പുരാവസ്‌തു ശാസ്ത്രജ്ഞനായ ജൂലിയോ ടെലോയാണ് 1920ൽ പെറുവിലെ പാരകസിലിൽ ആദ്യത്തെ നീളൻ തലയോട്ടി കണ്ടെത്തിയത്.   തുടർന്ന്...
Jul 11, 2018, 1:32 PM
മീനും ഇറച്ചിയും പച്ചക്കറിയുമൊക്കെ എത്ര വേകിച്ചാലും മതിയാകാത്തവരാണ് പൊതുവേ ഇന്ത്യക്കാർ. വെന്ത് പാകമായെന്ന് ഉറപ്പായാലും കഷ്ണങ്ങളെടുത്ത് ഞെക്കി നോക്കി ഒന്നുകൂടി ഉറപ്പായാലേ സമാധാനമാകൂ.   തുടർന്ന്...
Jul 10, 2018, 12:33 PM
ചിരിച്ചാൽ ആയുസ് കൂടുമെന്ന് കേട്ടിട്ടുണ്ട്. എന്നാൽ, ചിരിച്ചാൽ വണ്ണം കുറയുമെന്നാണ് പുതിയ കണ്ടുപിടിത്തം ? ആർത്ത് ചിരിക്കുന്നത് ഭാരം കുറയാനും ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാനും സഹായിക്കുമെന്നാണ് ശാസ്‌ത്രലോകത്തിന്റെ കണ്ടുപിടിത്തം.   തുടർന്ന്...
Jul 10, 2018, 12:32 PM
വേലി ചാടുന്ന പശുവിന് കോലുകൊണ്ട് മരണം എന്നൊരു ചൊല്ല് കേൾക്കാത്തവരില്ല. എന്നാൽ മരം കേറുന്ന സിംഹത്തിന് രണ്ടടികൊണ്ട് അവസാനം എന്നതാണ് പുതിയ   തുടർന്ന്...
Jul 9, 2018, 3:07 PM
ചില സമുദായക്കാർ ഇതരമതസ്ഥരെ വിവാഹം ചെയ്യുന്നവരേയും അവരുടെ കുടുംബത്തേയും ഉൗരുവിലക്കാറുണ്ട്. ഇതൊക്കെ സാധാരണക്കാരുടെ ഇടയിൽ മാത്രമല്ല രാജകുടുംബങ്ങളിലും സംഭവിക്കും. ജ   തുടർന്ന്...
Jul 9, 2018, 3:05 PM
തായ്‌പേയ്: കുത്താനും വെട്ടാനുമാണ് കത്തി ഉപയോഗിക്കുന്നത്. എന്നാൽ തായ്‌വാനിൽ കത്തി ഉപയോഗിക്കുന്നത് മസാജിനാണ്. അതാണ് നൈഫ് തെറാപ്പി അഥവാ കത്തി കൊണ്ടുള്ള മസാജിംഗ്.   തുടർന്ന്...
Jul 6, 2018, 1:18 PM
പ്ലാസ് സ്റ്റിക്കും ഗ്ലാസുമടക്കം എതുതരം സാധനം താഴെ വീണ് കേടുപാടുണ്ടായാലും ഒട്ടിച്ച് പൂർവ്വ സ്ഥിതിയിലാക്കാൻ തക്ക വീര്യമുള്ള പശ വിലയ്ക്കു വാങ്ങാൻ കിട്ടും.   തുടർന്ന്...
Jul 6, 2018, 1:16 PM
വീട്ടിൽ സ്വന്തം മുറിയിൽ കിടന്നുറങ്ങിയില്ലെങ്കിൽ ഉറക്കം വരാത്തവരുണ്ട്. എന്നാൽ, സ്വന്തമായുള്ള വീട്ടിലുറങ്ങിയാൽ സ്ഥാനം പോകുമെന്ന് പറഞ്ഞ് ദിവസവും 350 കിലോ മീറ്റർ യാത്രചെയ്യുന്ന മന്ത്രിയെ കുറിച്ച് കേട്ടിട്ടുണ്ടോ?   തുടർന്ന്...
Jul 6, 2018, 1:13 PM
ജലാശയങ്ങളുടെ നാടായ കേരളത്തിൽ പോലും കുടിവെള്ളം കിട്ടാക്കനിയാണ്. അപ്പോൾ മരുഭൂമികളുടെ നാടായ യു.എ. ഇയിലെ കുടിവെള്ള ക്ഷാമം ഊഹിക്കാവുന്നതേയുള്ളൂ   തുടർന്ന്...
Jul 5, 2018, 2:23 PM
അഗ്നിപർവ്വതങ്ങൾ പാട്ടുപാടുമോ? അതേ പാടും !! ഇക്വഡോറിലെ കോടോപാക്സി അഗ്നിപർവ്വതമാണ് ഈ ഗാനഗന്ധർവൻ. 2015ൽ സജീവമായശേഷം ലാവയ്ക്കും പുകയ്‌ക്കുമൊപ്പം അഗ്നിപർവ്വതത്തിൽ നിന്ന് പുറത്തേക്ക് വരുന്ന വിചിത്രമായ ശബ്ദങ്ങളാണ് കോടോപാക്സിക്ക് ഈ പേര് കിട്ടാൻ കാരണം.   തുടർന്ന്...
Jul 5, 2018, 2:19 PM
മദ്യപിച്ച് ലക്കുകെട്ട് റോഡിൽവീണു കിടക്കുന്നവർ എല്ലായിടത്തുമുണ്ട്. മറ്റുള്ളവർക്ക് ഇവരുണ്ടാക്കുന്ന പൊല്ലാപ്പുകൾ ചില്ലറയല്ല. ഓസ്ട്രേലിയയിലെ കർഷകരെ വലയ്‌ക്കുന്നതും ചില മദ്യപാനികളാണ്.   തുടർന്ന്...
Jul 4, 2018, 12:30 PM
നൂറ്റാണ്ടുകൾക്ക് മുമ്പ് വൻകരകൾ പൊട്ടിപ്പിളർന്ന് സമുദ്രത്തിന് വഴിമാറിയതിനിടയിൽകാണാതായ പുരാതന ഭൂഖണ്ഡത്തെ കടലിനടിയിൽകണ്ടെത്തി. ഇരുപതുകോടി വർഷങ്ങൾക്ക് മുൻപ് വിഭജിക്കാൻ തുടങ്ങിയ ഗോണ്ട്വാന എന്ന മഹാഭൂഖണ്ഡത്തിന്റെ തുണ്ടുകളുടെ സാന്നിദ്ധ്യമാണ് ഇന്ത്യൻ മഹാസമുദ്രത്തിലെ മൗറീഷ്യസ് ദ്വീപിനടിയിൽ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.   തുടർന്ന്...
Jul 4, 2018, 12:29 PM
മറ്റു മൃഗങ്ങളെ കീഴ്പ്പെടുത്തി ഇരയാക്കുന്ന സിംഹങ്ങളുടെ കഥ നമ്മൾ ഏറെ കേട്ടിട്ടുണ്ട്. എന്നാൽ ഇരയെ സ്വന്തം കുഞ്ഞിനെ പോലെ പരിപാലിക്കുന്നൊരു സിംഹം ഉഗാണ്ട നാഷണൽ പാർക്കിലുണ്ട്.   തുടർന്ന്...
Jul 3, 2018, 12:46 PM
മികച്ച തലച്ചോറുള്ള സസ്തനികൾക്ക് മാത്രമേ മനുഷ്യമുഖം നോക്കി വ്യക്തികളെ തിരിച്ചറിയാനുള്ള കഴിവുള്ളൂ എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. എന്നാൽ ആർച്ചർ ഇനത്തിൽപ്പെട്ട മീനുകൾക്ക് മനുഷ്യമുഖങ്ങളെ തിരിച്ചറിയാൻ സാധിക്കുമെന്നാണ് പുതിയ കണ്ടെത്തൽ.   തുടർന്ന്...
Jul 2, 2018, 12:58 PM
ഒരു താമരപ്പൂവിന് വില 28 കോടി രൂപ. ഗിന്നസ് ബുക്കിൽ ഇടം നേടുകയും ചെയ്തു. 6,690 വജ്രങ്ങളും 18 കാരറ്റ് സ്വർണവും കൊണ്ട് താമരയുടെ രൂപത്തിൽ ഗുജറാത്തിലെ സ്വർണ വ്യാപാരികൾ നിർമ്മിച്ച മോതിരമാണ് ഗിന്നസ് ബുക്കിൽ സ്ഥാനം നേടിയത്.   തുടർന്ന്...
Jun 30, 2018, 12:43 PM
സായാഹ്ന സവാരിക്കിടെ പ്രകൃതി സൗന്ദര്യം ആസ്വദിച്ചോടിയ പത്തൊൻപതുകാരിയായ ഫ്രഞ്ചുകാരിക്ക് കിട്ടിയത് എട്ടിന്റെ പണി. മാനംനോക്കി നടന്ന് അതിർത്തി കടന്ന് അമേരിക്കയിൽ പ്രവേശിച്ചതാണ് ഇവരെ രണ്ടാഴ്ച അകത്താക്കിയത്.   തുടർന്ന്...
Jun 29, 2018, 12:50 PM
ബസിലും ട്രെയിനിലുമൊക്കെ ടിക്കറ്റും പാസുമൊക്കെ ഉപയോഗിച്ച് യാത്രചെയ്യുന്നവരാണ് നമ്മൾ പലരും. എന്നാൽ ഒരു ഷൂ ധരിച്ചാൽ യാത്രാപാസുകളോ ടിക്കറ്റോ ഇല്ലാതെ യാത്രചെയ്യാൻ കഴിയുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?   തുടർന്ന്...
Jun 29, 2018, 12:48 PM
അമേരിക്കയിൽ അർസൽ എർലാൻട്സൺ എന്നൊരാളുണ്ടായിരുന്നു. അദ്ദേഹം വൃക്ഷങ്ങളെ പ്രകൃതിദത്തമായ രീതിയിൽ നിന്ന് വ്യത്യസ്തമായി നട്ടുവളർത്തിയിരുന്നു. മരങ്ങളിൽ കൃത്രിമമായി വളവുകളും ഒടിവുകളും ഉണ്ടാക്കി പ്രത്യേക ആകൃതിയിൽ ഇദ്ദേഹം വളർത്തിയെടുക്കുമായിരുന്നു.   തുടർന്ന്...
Jun 29, 2018, 12:45 PM
ചെറുപ്പത്തിൽ പൈലറ്റ് ആകണമെന്നതായിരുന്നു ഡേവിസിന്റെ മോഹം. പക്ഷേ, അതിന് കണക്ക് വിലങ്ങുതടിയായി. പക്ഷേ, പൈലറ്റാകണമെന്ന അതിയായ ആഗ്രഹത്തെ അങ്ങനെയങ്ങ് ഉപേക്ഷിക്കാൻ അയാൾ ഒരുക്കമായിരുന്നില്ല.   തുടർന്ന്...
Jun 29, 2018, 12:43 PM
മൂന്ന് ഡോക്ടർമാർ മസ്‌തിഷ്ക ശസ്ത്രക്രിയചെയ്യുകയാണ് സർജിക്കൽ ഉപകരങ്ങളെടുക്കുന്നതും തിരികെ വയ്ക്കുന്നതുമെല്ലാം അതീവ ശ്രദ്ധയോടെ. അതിസങ്കീർണമായ നിമിഷങ്ങൾ. ഈ സമയം രോഗി എന്ത് ചെയ്യുകയാണെന്ന് കേട്ടാൽ ഒന്ന് ഞെട്ടും.   തുടർന്ന്...
Jun 28, 2018, 3:09 PM
അറുപത് വയസ് പിന്നിട്ടവർ മാത്രം താമസിക്കുന്ന ഗ്രാമമാണ് മെഡിറ്ററേറിയൻ കടലിന് കിഴക്കുള്ള ദ്വീപായ സൈപ്രസിന്റെ വടക്കുപടിഞ്ഞാറുള്ള കോർമാകിതിസ്. കിഴവന്മാരുടെ ഗ്രാമമെന്നാണ് ഇവർ സ്വയം വിശേഷിപ്പിക്കുന്നത്.   തുടർന്ന്...
Jun 28, 2018, 3:08 PM
നഗരത്തിൽ നിന്ന് രക്ഷപ്പെട്ട് കാട്ടിൽ 30 വർഷം അഭയം തേടിയ ഒരു ജപ്പാൻകാരനെ സർക്കാർ ബലം പ്രയോഗിച്ച് തിരികെ നാട്ടിലെത്തിയ കഥ പറയാം. മാസാഫുമി നാഗസാക്കി എന്ന 82 കാരനാണ് ഒക്കിനാവയിലെ യീയാമാ ദ്വീപിൽ തന്റെ നല്ലകാലം മുഴുവൻ കഴിച്ചുകൂട്ടിയത്.   തുടർന്ന്...
Jun 28, 2018, 3:07 PM
വീട്ടിലെ ഫിഷ് ടാങ്കിലെ പൊന്നാമന മീനിന് ഒരു മന്ദത. നീന്താനൊരു മടി. ഒറ്റനോട്ടത്തിൽ അസുഖമാണെന്ന് കണ്ടെത്തിയെങ്കിലും എന്ത് ചെയ്യുമെന്നോർത്ത് സങ്കടപ്പെടേണ്ട. ചികിത്സിക്കാൻ നല്ല അടിപൊളി മീൻ ആശുപത്രിയുണ്ട് കേട്ടോ!   തുടർന്ന്...
Jun 28, 2018, 3:06 PM
പ്രേതം സത്യമോ മിഥ്യയോ എന്നൊക്കെ ചോദിച്ചാൽ വ്യക്തമായ ഉത്തരം പറയാനാവില്ല. വിശ്വസിക്കുന്നവർക്ക് ഉണ്ടെന്നും അല്ലാത്തവർക്ക് ഇല്ലെന്നുമെല്ലാം പറയാം. ഒരാൾ മരണശേഷം പ്രേതമായി മാറുമെന്നാണ് വിശ്വാസം.   തുടർന്ന്...