Tuesday, 25 April 2017 4.38 AM IST
Apr 24, 2017, 12:05 AM
കുറച്ചുകാലം മുമ്പ് ഒരു സുഹൃത്ത് സംശയം ചോദിച്ചു: 'എഴുത്തച്ഛന്റെ കൃതികൾ വായിച്ചാൽ വളരെ എളുപ്പം കാര്യം ഗ്രഹിക്കാം.   തുടർന്ന്...
Apr 17, 2017, 12:10 AM
കുട്ടികളും മാതാപിതാക്കളും പങ്കെടുത്ത ഒരു പഠനക്‌ളാസായിരുന്നു അത്. ജീവിതത്തിന് എന്താണ് ലക്ഷ്യം കണ്ടിരിക്കുന്നത്? ഈശ്വരനെ ഏത് രൂപത്തിൽ വിശ്വസിക്കുന്നു?   തുടർന്ന്...
Apr 10, 2017, 12:39 AM
സോ​ക്ര​ട്ടീ​സ് ലോ​ക​ത്തോ​ട് സം​സാ​രി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു; മ​ര​ണ​ത്തി​ന്റെ തൊ​ട്ടു​മു​മ്പു​ള്ള നി​മി​ഷം​വ​രെ. ഒ​ടു​വിൽ ശ​രീ​രം മു​ഴു​വൻ​വ്യാ​പി​ച്ച വി​ഷം ആ ചി​ന്താ​സ​ന്താ​ന​ത്തി​ന്റെ ജീ​വ​നെ കൂ​രി​രു​ളി​ലേ​ക്ക് ത​ള്ളി​യി​ട്ടു.   തുടർന്ന്...
Apr 3, 2017, 12:15 AM
സംസാരജീവിതത്തിൽനിന്ന് സത്യാനുഭവത്തിലേക്കുള്ളയാത്രയിൽ ഭഗവാൻ ശ്രീനാരായണഗുരുവിന് ഓരോ ഘട്ടത്തിലും അനുഭവിക്കാൻ സാധിച്ച ആന്തരാനുഭൂതിയുടെ ശുദ്ധമായ ഭാഷാ ആവിഷ്‌കാരമാണ് സ്വാനുഭവഗീതി.   തുടർന്ന്...
Mar 27, 2017, 12:10 AM
2004 ലെ സുനാമിക്കാലം. ആയിരക്കണക്കിന് മനുഷ്യരെയും ആടുമാടുകളെയും വിഴുങ്ങിയിട്ട് ഒന്നുമറിയാത്തവളെപ്പോലെ തിരകൾ ഇളക്കി കളിക്കുകയാണ് കടലമ്മ.   തുടർന്ന്...
Mar 20, 2017, 9:20 AM
ട്രെയിൻ യാത്രയ്ക്കിടയിൽ പരിചയപ്പെട്ട ഒരു മദ്ധ്യവയസ്‌കൻ ഉന്നയിച്ച ചോദ്യത്തിൽനിന്ന് തുടങ്ങാം. ജനാലയ്ക്കപ്പുറം ഒഴുകിനീങ്ങുന്ന പുറം ദൃശ്യങ്ങളിൽ കണ്ണുനട്ടിരിക്കുമ്പോഴാണ് അദ്ദേഹം അടുത്തുവന്ന് മുരടനക്കി ശ്രദ്ധതിരിച്ചത്. സാധകന്റെ പേരുചൊല്ലിവിളിച്ച് ആളിതുതന്നെ എന്നുറപ്പാക്കിയിട്ട് സൗഹൃദഭാവത്തിൽ ചിരിച്ചു. പിന്നെ എതിർസീറ്റിൽ ഇരുന്നു.   തുടർന്ന്...
Mar 13, 2017, 12:10 AM
കുറച്ചുകാലം ഈ ഗുരുസാഗരം പംക്തി ഭഗവാൻ ശ്രീനാരായണന്റെ ആത്‌മോപദേശ ശതകത്തിലൂടെ കടന്നുപോയത് നിങ്ങൾ മറന്നിട്ടുണ്ടാവില്ലെന്നു കരുതുന്നു. അന്നൊക്കെ ഓരോ പദ്യവും അനുഭവപരിസരങ്ങളിൽ വന്നു നിറയുമ്പോൾ മനസ് മന്ത്റിക്കുമായിരുന്നു ആത്‌മോപദേശ ശതകമാണ് ഏ​റ്റവും വലിയ ശുദ്ധീകരണതത്ത്വമെന്ന്.   തുടർന്ന്...
Mar 6, 2017, 12:25 AM
നാലാംക്‌ളാസിൽ പഠിക്കുമ്പോഴാണെന്നാണ് ഓർമ്മ. മുതിർന്നവരാരും വീട്ടിലില്ലാത്ത ഒരു സന്ധ്യാനേരം. റോഡിനുതൊട്ടരികിലാണ് ഞങ്ങളുടെ കൊച്ചുവീട്.   തുടർന്ന്...
Feb 27, 2017, 12:15 AM
അദ്ധ്യാത്മചിന്തയുടെ പടിവാതിലിൽ എത്തിയപ്പോൾ മുതൽ കേൾക്കുന്ന ഒരു പ്രസ്താവനയുണ്ട്. ഈ ലോകം ജഡവസ്തുവാണെന്ന്.   തുടർന്ന്...
Feb 20, 2017, 12:05 AM
മുംബയിലെ ശ്രീനാരായണഗുരു മന്ദിരസമിതിയുടെ ഗുരുദേവഗിരി തീർത്ഥാടനത്തിൽ പ്രഭാഷണം കഴിഞ്ഞ് വെളുപ്പിനുള്ള മടക്കയാത്രയിലാണ് ആ വസ്തുത ശ്രദ്ധിച്ചത്.   തുടർന്ന്...
Feb 13, 2017, 12:40 AM
പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത സായാഹ്നനടത്തം തൈക്കാട് എന്ന പ്രദേശത്താണ് സാധകനെ എത്തിച്ചത്. ലക്ഷ്യബോധമില്ലാത്ത ജീവിതങ്ങളും ലക്ഷ്യത്തോടെ ജീവിച്ച് പലതും വെട്ടിപ്പിടിച്ചവരും അവസാനം സഞ്ചരിച്ചെത്തുന്ന ഒരിടമാണവിടം.   തുടർന്ന്...
Feb 6, 2017, 12:09 AM
കഴിഞ്ഞവർഷം ഗുരുദർശനപ്രചരണാർത്ഥം യു.എ.ഇ സന്ദർശിക്കവേ, ഷാർജയിൽ ഒരു മീ​റ്റ്ദി പ്രസിൽ പങ്കെടുക്കാൻ അവസരമുണ്ടായി. ജേർണലിസ്​റ്റുകൾ ഭൂരിഭാഗവും രാഷ്ട്രീയ വിഷയങ്ങളിലും സാമൂഹിക പ്രശ്‌നങ്ങളിലുമാണ് ഇടപെടുന്നത്.   തുടർന്ന്...
Jan 30, 2017, 12:05 AM
അനുഭവങ്ങളിലൂടെ അനുഭൂതിതേടിയുള്ള യാത്രയാണ് ഗുരുദേവന്റെ സ്വാനുഭവഗീതി. ജീവിതത്തിന്റെ ചതുരാശ്രമങ്ങൾ കടന്നുള്ള ആ യാത്രയിൽ ഭഗവാൻ ഒപ്പമുണ്ടാവുക എന്നതാണ് ഒരു മനുഷ്യജന്മത്തിന്റെ പൂർവ സുകൃതം.   തുടർന്ന്...
Jan 23, 2017, 12:00 AM
കഴിഞ്ഞ ജനുവരി 16ലെ സന്ധ്യാവേളയിൽ ഏകാന്തതയിലിരുന്ന് കുറച്ചുനേരം പ്രാർത്ഥിച്ചു. ലോകരുടെ ഹൃദയങ്ങളെ ആനന്ദാനുഭൂതിയിലാഴ്ത്തി വിടർന്നു നിൽക്കവേ അപ്രതീക്ഷിതമായി വീശിയ വിധി വൈപരീത്യത്തിൽ വീണുപോയ ഒരു കാവ്യപുഷ്പത്തിന്റെ ആത്മശാന്തിക്കുവേണ്ടിയായിരുന്നു ആ സന്ധ്യാപ്രാർത്ഥന.   തുടർന്ന്...
Jan 16, 2017, 12:25 AM
ആൾക്കൂട്ടത്തിൽ നിലകൊള്ളുമ്പോഴും വല്ലാതെ ഒ​റ്റപ്പെട്ട് മനസ് ചിന്താവിഹീനമാകുന്നു. മുഖപ്രസാദം തീരെയില്ലെന്ന് അടുത്തു സഹവസിക്കുന്നവർ പോലും പറയുന്നു.   തുടർന്ന്...
Jan 9, 2017, 12:20 AM
ഒരിക്കലൊരു സാധകൻ സത്യാന്വേഷണത്തിനിറങ്ങി. അന്വേഷണവഴിയിൽ ദൈവേച്ഛയാൽ ഒരു സത്ഗുരുവിനെ ലഭിച്ചു. ഗുരുവിന്റെ പാദപൂജചെയ്ത് സത്യാന്വേഷണം തുടങ്ങി.   തുടർന്ന്...
Jan 2, 2017, 12:30 AM
'അമ്മാ എനിക്കിനി എന്നും പാൽപ്പായസം ഉണ്ടാക്കിത്തന്നാൽ മതി; നല്ല മധുരമുള്ള പാൽപ്പായസം.' 'അമ്മയുടെ താമരക്കണ്ണന് എത്ര പാൽപ്പായസം വേണമെങ്കിലും ഉണ്ടാക്കിത്തരാമല്ലോ!"   തുടർന്ന്...
Dec 19, 2016, 12:25 AM
കടൽക്കരയിൽ തിരക്ക് അധികരിച്ചിരിക്കുന്നു. ഇനിയും ഇവിടെ സമയം ചെലവിട്ടാൽ മനസിന്റെ ശാന്തത നഷ്ടമാകും. മണൽപ്പരപ്പിൽ നിന്ന് പതുക്കെ എഴുന്നേ​റ്റ് ആൾത്തിരക്കിനിടയിലൂടെ നടന്നു.   തുടർന്ന്...
Dec 12, 2016, 12:10 AM
കഴിഞ്ഞുപോയ കുറേ ദിവസങ്ങളിൽ ഒന്നും ചെയ്യാൻ തോന്നാത്ത വിധം ആലസ്യം വന്ന് മൂടി നിൽക്കുകയായിരുന്നു. പുസ്തകപാരായണം ശരിയായി നടന്നില്ല. കുളിയും ജപവുംപോലും കൃത്യസമയത്ത് ചെയ്യാൻ കഴിഞ്ഞില്ല. എവിടെയെങ്കിലും അലസമായിരിക്കുന്നതിലായിരുന്നു കൂടുതൽ താത്പര്യം. അലസത വന്ന് മൂടിനിന്നപ്പോഴും മനസിന്റെ ഒരുകോണിൽ ജാഗ്രത ഓർമ്മിപ്പിച്ചു   തുടർന്ന്...
Dec 5, 2016, 12:40 AM
മനസിന്റെ ശാന്തിയും സമാധാനവും ഗുരുവിലൂടെ എന്ന വിഷയത്തിൽ ഒരു ക്‌ളാസ് നടത്തുന്നതിനെക്കുറിച്ച് ആലോചിക്കാനാണ് സൈക്യാട്രി ക്‌ളിനിക്കിൽ ചെന്നത്. നഗരത്തിൽ പല പരിപാടികളിലും കണ്ടുപരിചയമുള്ള ബിസിനസുകാരൻ അതാ അവിടെ നിൽക്കുന്നു! അയാൾക്ക് ദിവസങ്ങളായി ഉറങ്ങാൻ കഴിയുന്നില്ല. എന്നുമാത്രമല്ല, വെറുതേ ഒന്ന് കണ്ണടിച്ചിരിക്കാൻപോലും പേടി. കണ്ണടച്ചിരിക്കുന്ന സമയം ആരെങ്കിലും വന്ന് ആക്രമിച്ചാലോ!   തുടർന്ന്...
Nov 28, 2016, 12:30 AM
ഉയരത്തിൽകെട്ടിയ വടത്തിൽ സഞ്ചരിക്കുന്നയാൾ അപ്രതീക്ഷിതമായി വടംപൊട്ടി താഴേക്ക് പതിക്കുന്നതുപോലെ എന്ന ഒരു ഉപമ സ്വാനുഭവഗീതിയുടെ നാലാംപദ്യത്തിൽ ഭഗവാൻ അവതരിപ്പിക്കുന്നുണ്ട്. പദ്യത്തിലൂടെ കടന്നുപോയ സാധകന്റെ മനസും ഈ വരികളിൽ എത്തിയപ്പോൾ കൈവിട്ട് അതിഗഹനമായ ഏതോ ഗർത്തത്തിൽ ചെന്നുവീണു.   തുടർന്ന്...
Nov 21, 2016, 12:30 AM
ആത്മവിദ്യ നേടാൻ ആഗ്രഹിക്കുന്നവർ സത്യത്തെയാണ് ഉപാസിക്കേണ്ടതെന്ന് ഭഗവാൻ മൊഴിയുന്നു. സത്യോപാസകനാകാൻ അസത്യത്തെ ജീവിതത്തിൽനിന്ന് പൂർണമായും അകറ്റിനിറുത്തണം. അതിന് അസത്യവും സത്യവും തിരിച്ചറിഞ്ഞ് മനസിലുറപ്പിക്കുകയാണ് ആദ്യപടി. നമ്മിലേക്ക് തന്നെ ഒന്നു നോക്കൂ.   തുടർന്ന്...
Nov 14, 2016, 12:10 AM
വിവാഹത്തിനുള്ള അനുമതി വാങ്ങാനാണ് ആ യുവതി ആശ്രമത്തിലെത്തിയത്. സന്തോഷവതിയായി കാണപ്പെട്ട അവളോട് ആചാര്യൻ കൗതുകത്തോടെ ചോദിച്ചു: “നിന്റെ പ്രതിശ്രുതവരൻ എങ്ങനെ? സ്‌നേഹമുള്ളവനാണോ?”   തുടർന്ന്...
Nov 7, 2016, 12:05 AM
ശ്രീനാരായണ ദർശനപഠന ക്‌ളാസുകളിലെ പഠിതാക്കളിൽ പലരും പറയുന്ന ഒരു പരാതിയുണ്ട്. ക്‌ളാസിൽ ശ്രദ്ധിച്ചിരിക്കുമ്പോൾ ഗുരുദേവകൃതികൾ വ്യക്തമായും ഭംഗിയായും ഉൾക്കൊള്ളാൻ സാധിക്കും. എന്നാൽ കുറച്ചു കഴിയുമ്പോൾ എല്ലാം മറന്നുപോകും. എന്താണ് ഇതിനു കാരണം?   തുടർന്ന്...
Oct 31, 2016, 1:00 AM
ഗുരുസാഗരം ഗൾഫ് പ്രഭാഷണപരമ്പരയുടെ സമാപനദിവസം അബുദാബിയിലെ ഗുരുഭക്തർ സംഘടിപ്പിച്ച പ്രഭാഷണസന്ധ്യയിൽ പങ്കെടുത്ത് ഇറങ്ങവേ ഒരമ്മ മുന്നിൽ വന്നു. 'ഞാനാണ് അന്നൊരിക്കൽ നാട്ടിൽ വന്നപ്പോൾ വിളിച്ചയാൾ   തുടർന്ന്...
Oct 24, 2016, 1:00 AM
“മകൻ ഒരു വഷളനായിപ്പോകുമോ എന്നതിനേക്കാൾ ഇന്ത്യയിലെ ശരാശരി മാതൃത്വം ഭയപ്പെടുന്നത് എന്താണെന്നറിയാമോ?” വഴിയാത്രയ്ക്കിടയിൽ പരിചയപ്പെട്ട ഒരു സംന്യാസി അപ്രതീക്ഷിതമായി ഇങ്ങനെ ചോദിച്ചപ്പോൾ സാധകന് ഉത്തരം മുട്ടി. കാവിപുതച്ച ശരീരം ചൂണ്ടിക്കാട്ടി സംന്യാസി പറഞ്ഞു: “മകൻ ദാ ഇങ്ങനെയെങ്ങാനും ആയിപ്പോകുമോ? എന്ന്.” നർമ്മരസംപുരണ്ട മറുപടി നൽകി അദ്ദേഹം നടന്നു മറയുന്നത് നോക്കിയിരിക്കുമ്പോൾ സമാനമായ ഒരുപാട് അനുഭവങ്ങൾ ഓർത്തു.   തുടർന്ന്...
Oct 17, 2016, 12:30 AM
“പിണ്ഡനന്ദിയെക്കുറിച്ച് താങ്കൾ എഴുതുന്ന ആസ്വാദനം വായിക്കുന്നുണ്ട്. ജീവിതത്തിൽ അത്യാവശ്യം വേണ്ട ഗുണം നന്ദിയാണെന്ന് ബോദ്ധ്യപ്പെടുന്നുണ്ട്. തിങ്കളാഴ്ചകളിൽ ഇത് വായിക്കുമ്പോൾ ഞാൻ പക്ഷേ, ഒരു നന്ദികേടിനെക്കുറിച്ചോർക്കും. ആ നന്ദികേട് എന്നോട് കാട്ടിയത് ഒരു സ്ത്രീയാണ്....”   തുടർന്ന്...
Oct 10, 2016, 12:30 AM
കുടുംബക്കോടതി വരാന്തയിൽ അകലങ്ങളിലേക്ക് കണ്ണുനട്ടിരുന്ന ഒരു അഞ്ചുവയസുകാരനെ വളരെക്കാലത്തിനുശേഷം ഇന്നലെ വീണ്ടും ഓർത്തു. പലദേശങ്ങളിൽ പലകാലങ്ങളിൽ പലതരം അനുഭവങ്ങളുടെ വിളഭൂമിയിലൂടെയാണ് നാം സഞ്ചരിക്കുന്നത്   തുടർന്ന്...
Oct 3, 2016, 1:09 AM
കരുവിങ്കലിരുന്നാൽ കരച്ചിൽ വരുമോ? ഭഗവാന്റെ പിണ്ഡനന്ദിയുടെ അഞ്ചാം പദ്യത്തിൽ എത്തിയപ്പോൾ സാധകനുണ്ടായ സംശയമിതാണ്. അപ്പോൾ നിങ്ങളിൽ ചിലർ ചോദിക്കാം എന്താണ് കരുവെന്ന്. ഈ കരുവിനെ നാം ആത്‌മോപദേശ ശതകത്തിന്റെ ഒന്നാം പദ്യത്തിൽ പരിചയപ്പെട്ടിട്ടുണ്ട്. “കരുവിന് കണ്ണുകളഞ്ചുമുള്ളടക്കി ത്തെരുതെരെ വീണുവണങ്ങിയോതിടേണം”. കരുവെന്നാൽ ശുദ്ധമായ ആത്മബോധമാണ്. അവിടെയെത്തിയാൽ വികാരവിചാരങ്ങളില്ല.നിറഞ്ഞമൗനം മാത്രം. അവിടെ ഓർമ്മകളിൽ കരയാൻ ഭഗവാൻ ശ്രീനാരായണനുമാത്രമേ സാധിക്കൂ:   തുടർന്ന്...
Sep 25, 2016, 1:00 AM
പിണ്ഡനന്ദി എന്ന കൃതിയുടെ നാലാംപദ്യത്തെ ധ്യാനിച്ച് ഭഗവാനെ പിൻപ​റ്റിയപ്പോൾ അവിടുന്ന് സാധകനോട് ഒരുപാട് ചോദ്യങ്ങൾ ചോദിച്ചു: അമ്മ മക്കളെ പ്രസവിച്ചു വളർത്തുന്നതെന്തിനാണ്? അദ്ധ്യാപകൻ അവർക്ക് വിദ്യപറഞ്ഞുകൊടുക്കുന്നതെന്തിനാണ്? പൊതുസമൂഹം അവരുടെ വളർച്ചയിലും വികാസത്തിലും ഇടപെടുന്നതെന്തിനാണ്? ഇവയ്ക്ക് സ്വയം ഉത്തരം കണ്ടെത്തിയിട്ട് വരിക എന്നരുൾ ചെയ്ത് ഭഗവാൻ ഉൾത്തടത്തിൽ മായയുടെ മൂടുപടമിട്ടു.   തുടർന്ന്...
Sep 19, 2016, 1:00 AM
ഒരുപാട് നാളുകൾ പലദിക്കുകളിൽ സഞ്ചരിച്ചിട്ട് അനുഭവങ്ങളുടെ തീഷ്ണതകളുമായി തിരികെയെത്തി പൂമുഖത്തെ ചാരുകസേരയിൽ തലചായ്ച്ചുവച്ച് കിടക്കുന്നത് ഒന്നോർത്തുനോക്കൂ. അഭ്രപാളിയിലെന്നപോലെ ആ സമയം നാം പിന്നിട്ടവഴികൾ കൺമുന്നിൽ തെളിഞ്ഞുവരും   തുടർന്ന്...
Sep 12, 2016, 1:00 AM
“എന്താണ് കൊടിതൂക്കി മല?” സാധകന്റെ ചോദ്യത്തോട് അവ്യക്തമറയിലിരുന്നുകൊണ്ട് അന്തരാത്മാവ് പ്രതിവചിച്ചു: “പ്രപഞ്ചത്തിന്റെ സർവരഹസ്യവും മനുഷ്യായുസുകൊണ്ട് കണ്ടെത്തിയ ഭഗവാൻ ശ്രീനാരായണന്റെ തപോബലത്തിന് വിജയക്കൊടി തൂക്കിയ ഇടമാണ് കൊടിതൂക്കിമല. അതിനാൽ ശാസ്ത്രലോകം ഒന്നടങ്കം ഈ മലയുടെ മുകളിൽവന്ന് നമിക്കേണ്ടിയിരിക്കുന്നു.”   തുടർന്ന്...
Sep 5, 2016, 1:00 AM
അനുകമ്പാദശകത്തിലൂടെയാണ് ഭഗവാന്റെ കൃപയാൽ നാം ഇതുവരെ സഞ്ചരിച്ചത്. ഇനിയും പാരാവാരംപോലെ നീണ്ടുനിവർന്നും ആഴ്ന്നുപരന്നും കിടക്കുകയാണ് ഗുരുവിന്റെ കൃതികളാകുന്ന സാഗരം. ജീവിതത്തിന്റെ രഹസ്യം നിറച്ചുവച്ചിരിക്കുന്ന ആ അമൃതചഷകങ്ങളിൽ ഇനി ഏതെടുത്ത് രുചിക്കണം എന്നറിയാതെ നിൽക്കുകയാണ് സാധകൻ. പുതിയ ചുവടുവയ്ക്കുന്നതിനുമുമ്പേ നാം മറക്കാതെ ചെയ്യേണ്ട ഒന്നുണ്ട്. ഇതുവരെ നമ്മെ അനുഗമിച്ചവർക്കെല്ലാം നന്ദി പറയുക എന്നത്.   തുടർന്ന്...
Aug 29, 2016, 12:08 AM
ദീർഘമായ പ്രാർത്ഥന കഴിയുമ്പോൾ മഴനനഞ്ഞ ഇലച്ചാർത്തുപോലെയാകാറുണ്ട് ഹൃദയം. അകവും പുറവും നനച്ച് ഇലത്തുമ്പിൽനിന്ന് മഴത്തുള്ളികൾ ഇ​റ്റി​റ്റ് വീഴുന്നത് കണ്ടിട്ടില്ലേ? ഓരോ തുള്ളിയും ഇ​റ്റുവീഴുമ്പോൾ ഇലത്തുമ്പ് ഒന്നിളകിയാടാറുണ്ട്. അതുപോലെയാണ് ഭഗവാന്റെ കാരുണ്യം പെയ്തിറങ്ങിയ മനസിന്റെ ആനന്ദചലനം...അനുകമ്പാദശകം കടന്നുപോയപ്പോൾ മാനവരാശിയുടെ ഉല്പത്തിയും വളർച്ചയും പരിണാമവും അടങ്ങിയ സാഗരത്തിലൂടെ യാത്രചെയ്ത പ്രതീതി. അനുകമ്പയുടെ ആൾരൂപങ്ങളായി ലോകം അറിഞ്ഞാരാധിക്കുന്ന വിവിധ നാമങ്ങളിലുള്ള പരമബോധം. ആ പരമബോധത്തെ ദ്വാപരയുഗത്തിലുള്ളവർ കൃഷ്ണനെന്നുവിളിച്ചു, ക്രിസ്ത്വബ്ദത്തിൽ അത് ക്രിസ്തുവും ഹിജറയിൽ മുത്തുനബിയുമായി.   തുടർന്ന്...
Aug 22, 2016, 12:08 AM
അനുകമ്പാദശകത്തിന്റെ പത്താംപദ്യത്തിലെത്തിയപ്പോൾ ഉള്ളിലിരുന്ന് ഭഗവാൻ ചോദിച്ചു: “നിന്റെ വളർച്ച എത്രത്തോളമാകാം എന്നാണ് നീ ലക്ഷ്യം വയ്ക്കുന്നത്?” ആ ചോദ്യം ഉള്ളിൽത്തട്ടിയുണ്ടാക്കിയ പ്രതിദ്ധ്വനിയിൽ സാധകൻ വിറങ്ങലിച്ചുപോയി. എന്തു ചോദ്യമാണ് ഭഗവാൻ ചോദിക്കുന്നത്? എല്ലാം അവിടുത്തെ നിശ്ചയമെന്നറിയുന്ന ഒരുവനല്ലേ അടിയൻ? എന്നിട്ടും എന്തേ ഇങ്ങനെയൊരു പരീക്ഷണം?   തുടർന്ന്...
Aug 15, 2016, 12:41 AM
അരുമാനൂർ നയിനാർ ക്ഷേത്രമുറ്റത്ത് നിൽക്കുമ്പോൾ ചരിത്രവും കാലവും വിശ്വാസങ്ങളും സ്മൃതിയിൽ വിഭൂതിമഴപോലെ പെയ്തുകൊണ്ടേയിരുന്നു. പഴമയുടെ ആ സുഗന്ധമഴ നനഞ്ഞ് അനുകമ്പാദശകത്തിലൂടെ ഒന്നുകൂടി സഞ്ചരിച്ചു. ലോകം അനുകമ്പകൊണ്ടുനിറച്ച മഹത്തുക്കൾക്ക് ആത്മനമസ്കാരം ചെയ്യുമ്പോൾ ഗുരുവിന്റെ വാക്കുകളിൽ ഒരിടത്തും താരതമ്യങ്ങൾ കടന്നുവരുന്നില്ലെന്ന് കാണാം. താരതമ്യം ചെയ്യുമ്പോൾ ഭേദങ്ങൾ സൃഷ്ടിക്കപ്പെടുമല്ലോ.   തുടർന്ന്...
Aug 8, 2016, 12:08 AM
തമിഴകത്തിന്റെ ദ്രാവിഡത്തനിമയിൽ നിന്ന് രണ്ട് വിശുദ്ധജന്മങ്ങളെക്കൂടി ഗുരുദേവൻ പരിചയപ്പെടുത്തുകയാണ് ഒൻപതാം പദ്യത്തിൽ.   തുടർന്ന്...
Aug 1, 2016, 2:00 AM
അസുഖങ്ങളുടെ ഭാണ്ഡമഴിഞ്ഞ് ദേഹത്തുവീണതുപോലെയാണ് ചില സമയങ്ങളിൽ സാധകന്റെ അവസ്ഥ. ഇതെപ്പോൾ വരുമെന്നോ എപ്പോൾ മാറുമെന്നോ പറയാനാവില്ല. ചിലപ്പോൾ ഭഗവാന്റെ വിഭൂതിഗന്ധം ഉള്ളിൽ അനുഭവിക്കാനാകാതെ വരും. ആ സമയത്താണ് ദുരിതങ്ങൾ, അപമാനം, ശത്രുപീഡ എന്നിവ കടന്നുവരുന്നത്. ദുരിതങ്ങളുടെ ഈ നിലയില്ലാക്കയത്തിൽ ഭക്തനെ ഇട്ടുഴ​റ്റുകയെന്നത് പലപ്പോഴും ഭഗവാന്റെ ഒരു ലീലയാണെന്നു തോന്നിപ്പോകും. പക്ഷേ, വളരെ ആനന്ദകരമായ ഒരവസ്ഥയാണ് ഈ ദുരിതഘട്ടങ്ങളുടെ അന്ത്യത്തിലെത്തുമ്പോൾ. വേദനിച്ച് വേദനിച്ച് വേദന ഹരമായി മാറും.   തുടർന്ന്...
Jul 25, 2016, 12:30 AM
ആത്‌മോപദേശ ശതകത്തിൽ ഭഗവാൻ നമ്മെ ബോദ്ധ്യപ്പെടുത്തുന്നത് അറിവാണ് ദൈവമെന്നാണ്. ആത്‌മോപദേശ ശതകം കാച്ചിക്കുറുക്കി ഇരുപത് പദ്യമാക്കി എഴുതിയ അദ്വൈത ദീപികയിലും അറിവെന്ന ബോധസത്യത്തെ കടഞ്ഞെടുത്ത് എഴുതിയ അറിവെന്ന കൃതിയിലും ഭഗവാൻ ദൈവത്തെ അറിവുമാത്രമായി അവതരിപ്പിക്കുന്നു.   തുടർന്ന്...
Jul 18, 2016, 12:07 AM
ദൈവത്തെ അറിഞ്ഞനുഭവിക്കാൻ എന്തു ചെയ്യണം? തപസാണോ അതിനുള്ള ഏകമാർഗം? സാധകന്റെ ചോദ്യംകേട്ട് ഉൾത്തടത്തിൽ ഭഗവാൻ മൗനംപൂണ്ടു. ചോദ്യം ആവർത്തിച്ച് വീണ്ടും ധ്യാനത്തിലമർന്നു. ബ്രാഹ്മമുഹൂർത്തം കഴിയാറായി. സാധകന്റെ മുന്നിൽ ഒരു തേൾ പ്രത്യക്ഷപ്പെട്ടു. അത് നുരച്ച് നുരച്ച് ദേഹത്തേക്ക് കയറാൻ ശ്രമിക്കുകയാണ്. എന്തുചെയ്യണമെന്നറിയില്ല. ഹിംസയാണ് ആദ്യം ഉള്ളിൽ നിറഞ്ഞത്. ആ സമയം അസഹ്യമായ ഉൾത്താപമുണ്ടായി. ഹിംസയെക്കുറിച്ച് ചിന്തിക്കുന്നതുപോലും ഇത്രയും ഉൾത്താപമുണ്ടാക്കുന്നുവെങ്കിൽ ഹിംസാലുക്കളായവർ എത്രത്തോളം സ്വയം കരിയുന്നുണ്ടാവും?   തുടർന്ന്...
Jul 11, 2016, 12:05 AM
അ​ടു​ത്ത​കാ​ല​ത്ത് ​പു​തു​ക്കി​പ്പ​ണി​ത​ ​ഒ​രു​ ​ക്ഷേ​ത്ര​ത്തി​ലേ​ക്ക് ​ക​ട​ന്നു​ചെ​ന്നു.​ ​പ​ഴ​മ​യെ​ ​തി​രി​കെ​കൊ​ണ്ടു​വ​രാൻ​ ​ത​ടി​യും​ ​ക​ല്ലും​ ​ഒ​ക്കെ​ ​ഉ​പ​യോ​ഗി​ച്ച് ​കോ​ടി​ക്ക​ണ​ക്കി​ന് ​രൂ​പ​ ​മു​ട​ക്കി​യാ​ണ് ​പു​ന​രു​ദ്ധാ​ര​ണം.   തുടർന്ന്...
Jul 4, 2016, 12:07 AM
അ​നു​ക​മ്പാ​ദ​ശ​കം​ ​നാ​ലാം​ ​പ​ദ്യ​ത്തി​ന്റെ​ ​പൊ​രുൾ​തേ​ടി​യ​ല​യു​മ്പോ​ഴാ​ണ് ​ആ​ ​ന​ദി​ക്ക​ര​യിൽ​ ​എ​ത്തി​യ​ത്.​ ​ന​ദി​ക്കു​കു​റു​കേ​ ​നാ​ലു​വ​രി​പ്പാ​ലം​ ​ഉ​യർ​ന്നി​ട്ടു​ണ്ട്.​ ​പാ​ല​ത്തി​നു​കീ​ഴെ​ ​പ​ഴ​യ​ആ​​​റ്റു​വ​ഞ്ചി​ക്ക​ട​വ് ​ഇ​പ്പോ​ഴു​മു​ണ്ട്.​ ​ഗൃ​ഹാ​തു​ര​ത്വ​ത്തി​ന്റെ​ ​സു​ഗ​ന്ധം​ ​കൊ​തി​ച്ച് ​അ​ങ്ങോ​ട്ടേ​ക്ക് ​ന​ട​ന്നു.​ ​പ​ച്ച​പ്പു​നി​റ​ഞ്ഞു​ ​നിൽ​ക്കു​ന്ന​ ​പു​ഴ​യ​രി​കിൽ​ ​ആ​ ​ക​ട​മ്പു​മ​രം​ ​ഇ​പ്പോ​ഴു​മു​ണ്ട്.​ ​വ​ള്ള​ത്തി​ലേ​ക്ക് ​ച​വി​ട്ടി​ക്ക​ട​ക്കാൻ​ ​പ​ണ്ട് ​പു​ന്ന​മ​രം​ ​കൊ​ണ്ടു​ണ്ടാ​ക്കി​യ​ ​ഒ​രു​ ​പ​ടി​ക്കെ​ട്ടു​ണ്ടാ​യി​രു​ന്നു​വ​ല്ലോ​!​ ​അ​തെ​വി​ടെ​?​ ​അ​തും​ ​അ​വി​ടെ​ത്ത​ന്നെ​യു​ണ്ട്.​ ​നി​റ​യെ​ ​ഫം​ഗ​സ് ​സ​സ്യ​ങ്ങൾ​ ​അ​തിൽ​ ​വ​ളർ​ന്നു​നി​ല്പു​ണ്ട്.​ ​മ​നു​ഷ്യ​രു​ടെ​ ​കാൽ​പ്പാ​ദംഅ​തിൽ​ ​പ​തി​ഞ്ഞി​ട്ട് ​ഒ​രു​പാ​ടു​കാ​ല​മാ​യി​ട്ടു​ണ്ടാ​വ​ണം.   തുടർന്ന്...
Jun 27, 2016, 12:05 AM
ശിവഗിരിക്കുന്നിൽ സന്ധ്യാദീപങ്ങൾ തെളിഞ്ഞു. മഹാസമാധി മന്ദിരത്തിന്റെ തിണ്ണയിൽ ഇരിക്കുമ്പോൾ ഉള്ളിൽ ഏകാന്തത കനക്കുന്നു. അത് ഗഹനമായപ്പോൾ അനാദിയിൽ നിന്ന് ഏതോ ഉൾവിളി അകവും പുറവും വന്ന് നിറയുന്നതുപോലെ. ഏതുമന്ത്റം ചൊല്ലിയാണ് അതിനോട് മനസിൽ ശ്രുതിചേർക്കുകയെന്നറിയാതെ ഒരു നിമിഷം നിന്നു. അറിയാവുന്ന ഒരു മന്ത്രവും അതിനോട് പൊരുത്തപ്പെടുന്നില്ല. അതോടെ മനസിന് കനംവയ്ക്കാൻ തുടങ്ങി. എഴുന്നേറ്റ് സാവധാനം നടന്നു.   തുടർന്ന്...
Jun 20, 2016, 12:06 AM
മ​നു​ഷ്യ​രു​ടെ​ ​ദുഃ​ഖം​ ​അ​ക​റ്റാ​നുള്ള ​ ​ഉ​പാ​യ​ങ്ങ​ളാ​ണ് ശാ​സ്ത്ര​വും​ ​മ​ത​വും​ ​ദർ​ശ​ന​ങ്ങ​ളും​ ​മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്. ഭാ​ര​ത​ത്തിൽ​ ​ഉ​യിർ​ക്കൊ​ണ്ട​ ​വേ​ദ​ങ്ങൾ​ ​സു​ഖ​ജീ​വി​ത​ത്തി​നു​ ​ക​ണ്ടെ​ത്തി​യ​ ​പ്ര​തി​വി​ധി​ ​പ്ര​കൃ​തി​യെ​യും​ ​ഈ​ ​ആ​വാ​സ​വ്യ​വ​സ്ഥ​യെ​ ​നി​ല​നി​റു​ത്തു​ന്ന​ ​ശ​ക്തി​ക​ളെ​യും​ ​യ​ഥാ​വി​ധി​ ​ആ​രാ​ധി​ക്കു​ക,​ ​പൂ​ജി​ക്കു​ക​ ​എ​ന്ന​താ​യി​രു​ന്നു.​ ​വേ​ദാ​ന്ത​മാ​ക​ട്ടെ, ദൈ​വം​ ​ഒ​ന്നേ​യു​ള്ളൂ​ ​അ​ത് ​എ​ല്ലാ​​​റ്റി​ലും​ ​നി​റ​ഞ്ഞി​രി​ക്കു​ന്നു​ ​എ​ന്ന​ ​പ​ര​മ​സ​ത്യ​ത്തി​ലേ​ക്ക് ​വി​രൽ​ചൂ​ണ്ടി.​ ​ഇ​തൊ​ക്കെ​ ​പ​ഠി​ച്ച് ​അം​ഗീ​ക​രി​ച്ച് ​അ​നു​സ​രി​ച്ച് ​ജീ​വി​ച്ചാൽ​ ​ദുഃ​ഖ​മു​ണ്ടാ​കി​ല്ലെ​ന്ന് ​വേ​ദ,​വേ​ദാ​ന്ത​ങ്ങൾ​ ​പ​റ​ഞ്ഞു. പ​ക്ഷേ,​ ​വേ​ദ​ ​പാ​രം​ഗ​ദ​രാ​യി​രു​ന്ന​വർ​ക്കും​ ​ജീ​വി​ത​ത്തിൽ​ ​ദുഃ​ഖ​മൊ​ഴി​ഞ്ഞി​ല്ല.​ ​എ​ന്താ​ണ് ​കാ​ര​ണം​?​ ​എ​ല്ലാ​വ​രും​ ​സ്വ​സ്ഥ​രാ​കാ​തെ​ ​ഇ​വി​ടെ​ ​ആർ​ക്കും​ ​സ്വ​സ്ഥ​ത​ ​ല​ഭി​ക്കി​ല്ല​ ​എ​ന്ന​തു​ത​ന്നെ.   തുടർന്ന്...
Jun 13, 2016, 12:05 AM
ആ​ത്‌​മോ​പ​ദേ​ശ​ ​ശ​ത​ക​ത്തി​ന്റെ​ ​പൂർ​ണ​ത​യിൽ​ ​സു​ഖാ​നു​ഭൂ​തി​ ​നു​കർ​ന്നി​രി​ക്കു​മ്പോ​ഴാ​ണ് ​ആ​ ​വാ​യ​ന​ക്കാ​രൻ​ ​വി​ളി​ക്കു​ന്ന​ത്.​ ​കു​ള​ത്തൂർ​ ​കോ​ല​ത്തു​ക​ര​യിൽ​ ​നി​ന്നാ​ണ് ​എ​ന്നു​ ​പ​രി​ച​യ​പ്പെ​ടു​ത്തി​യി​ട്ട് ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു​:​ ​'​ആ​ത്‌​മോ​പ​ദേ​ശ​ ​ശ​ത​കം​ ​പോ​ലെ​ ​കോ​ല​തീ​രേ​ശ​സ്ത​വ​വും​ ​ഗു​രു​സാ​ഗ​ര​ത്തി​ലൂ​ടെ​ ​അ​നു​ഭ​വി​ച്ച​റി​ഞ്ഞാൽ​ ​കൊ​ള്ളാ​മെ​ന്നു​ണ്ട്." '​അ​ങ്ങ് ​ഗു​രു​വി​നോ​ട് ​പ്രാർ​ത്ഥി​ക്കൂ...​   തുടർന്ന്...
Jun 6, 2016, 12:05 AM
ഭൂമിയിലേക്ക് എല്ലാവരും ഒ​റ്റയ്ക്കാണ് വന്നത്. ഉടുവസ്ത്രം പോലും നാം ഇവിടെനിന്ന് കണ്ടെടുത്ത് അണിഞ്ഞതാണ്. അതിനാൽ അതും സ്വന്തമല്ലെന്ന് ബോദ്ധ്യപ്പെടണം. കടമകളും കർമ്മവും തിരികെയൊന്നും പ്രതീക്ഷിക്കാതെ അനുഷ്ഠിക്കണം.   തുടർന്ന്...
May 30, 2016, 12:46 AM
മഹാഗുരോ, അവിടുന്ന് മനുഷ്യജന്മമെടുത്തപ്പോൾ ക്ഷേത്രാരാധനയും പ്രാർത്ഥനയും പുരാണപാരായണവുമൊക്കെയുള്ള ഈശ്വരവിശ്വാസിയായിരുന്നു എന്ന് വായിച്ചറിഞ്ഞിട്ടുണ്ട്. അടിയന് ഒരു സംശയം. ആത്മാന്വേഷിക്ക് ഈശ്വരവിശ്വാസം വേണമെന്ന് നിർബന്ധമുണ്ടോ?   തുടർന്ന്...
May 23, 2016, 12:05 AM
ആത്മോപദേശ ശതകം തൊണ്ണൂ​റ്റിയേഴാം പദ്യത്തിന്റെ സ്വരൂപംതേടിയുള്ള യാത്രയിലാണ് ചെമ്പഴന്തിയിലെ വയൽവാരംവീടിന്റെ തണലിൽ അണഞ്ഞത്. ഇവിടെവച്ച് ദിവ്യശൈശവം കാട്ടി ഭഗവാൻ വിസ്മയിപ്പിച്ച നിമിഷത്തിന്റെ ആനന്ദനുഭൂതി വിട്ടുപോയിട്ടില്ല. ഇനി ഇവിടംവിട്ട് എങ്ങോട്ടമില്ല. ഇവിടെയിരിക്കുന്നതിനേക്കാൾ സുഖം മ​റ്റെവിടെയും കിട്ടാനില്ല എന്ന് മനസ് മന്ത്റിച്ചുകൊണ്ടേയിരുന്നു.   തുടർന്ന്...
May 16, 2016, 12:05 AM
'ഭഗവാന് നിർവികല്പസമാധി അനുഭവമായത് എവിടെവച്ചാണ്? മരുത്വാമലയിലെ പിള്ളത്തടത്തിലോ? അതോ അരുവിപ്പുറത്തെ കൊടിതൂക്കിമലയിലോ? അതോ ശിവഗിരിയിൽ മഹാസമാധി പ്രാപിച്ചപ്പോഴോ?"   തുടർന്ന്...
May 9, 2016, 12:05 AM
വ്യാഖ്യാനങ്ങൾ വായിച്ച് അർത്ഥമറിയുക എന്നതിനപ്പുറം ആത്‌മോപദേശ ശതകത്തെ ഉള്ളുകൊണ്ട് അനുഭവിച്ചറിയാനാണ് ഗുരുസാഗരത്തിലൂടെയുള്ള ഈ യാത്ര. തൊണ്ണൂ​റ്റിയഞ്ച് പദ്യങ്ങളെ ഇതിനോടകം അന്തരാത്മാവിൽ അനുഭവിച്ചറിയുകയുണ്ടായി. ഇനി തൊണ്ണൂ​റ്റിയാറാം പദ്യത്തിലേക്കാണ് യാത്ര. ഈ പദ്യങ്ങൾ എല്ലാംതന്നെ ഭഗവാൻ അരുവിപ്പുറം വാസത്തിനിടയിൽ എഴുതിയതാണ്. ഗുരുസാഗരത്തിലൂടെ ആത്മോപദേശശതകത്തിൽ സഞ്ചരിക്കുമ്പോൾ ഓരോപദ്യങ്ങളും ഭഗവാന്റെ ഉള്ളിൽ അങ്കുരിച്ച ഇടങ്ങളാണ് വെളിപ്പെടുന്നത്.   തുടർന്ന്...