Thursday, 23 November 2017 7.29 AM IST
Nov 22, 2017, 12:35 AM
സമുദ്രത്തിൽ നിറയുന്ന നദികളുടെ ഒഴുക്കെന്ന പോലെ പ്രാർത്ഥിക്കുന്നതെല്ലാം അവിടുത്തെ പാദത്തിൽ വന്നടിയുന്നു. ആഗ്രഹഫലമായി തിരിയെ ലഭിക്കുകയും ചെയ്യുന്നു.   തുടർന്ന്...
Nov 21, 2017, 12:25 AM
അല്ലയോ അമ്മേ അവിടുന്നു ജീവചൈതന്യമായി സകല ജീവജാലങ്ങളുടെയും ഉള്ളിൽ സ്ഥിതിചെയ്യുന്നതുകൊണ്ട് എല്ലാ ലോകങ്ങൾക്കും ആഗ്രഹം നിറവേറും.   തുടർന്ന്...
Nov 20, 2017, 12:15 AM
എല്ലാ നദികൾക്കും വെള്ളം കൊടുക്കുന്നതും അവയിലെ വെള്ളം ഏറ്റുവാങ്ങുന്നതും സമുദ്രമാണ്. അതുപോലെ ജീവജാലങ്ങളുടെയെല്ലാം അഭിലാഷങ്ങളെ ഏറ്റുവാങ്ങുന്നതും സാധിച്ചുകൊടുക്കുന്നതും ദേവിയാണ്.   തുടർന്ന്...
Nov 19, 2017, 12:35 AM
പ്രകാശം നിറഞ്ഞ വിദ്യാരൂപിണിയായ ദേവിയുടെ പ്രവർത്തനവിധം വിചാരം ചെയ്തറിഞ്ഞാൽ ആർക്കും ചിത്തം കുളിർത്ത് സംസാരക്ലേശം ഇല്ലാതാകും. ആശ്രയിച്ചാലാരിലും അമ്മ പ്രസന്നയാകും.   തുടർന്ന്...
Nov 18, 2017, 12:10 AM
ചന്ദ്രനും ദേവഗംഗയും തലയിൽ ചൂടി ചാരുതുല്യമായ മുഖത്തോടുകൂടിയവളും പരമശിവന്റെ പകുതിദേഹം പങ്കിട്ടെടുത്തവളുമായ അല്ലയോ ദേവീ അവിടുത്തെ പാദപങ്കജം ഹൃദയത്തിൽ ഉറപ്പിച്ച് അനുഗ്രഹിക്കുക.   തുടർന്ന്...
Nov 17, 2017, 12:35 AM
ചിത്തം സൂര്യകിരണംപോലെ പ്രകാശമയമാക്കി അങ്ങനെ പടലം പടലമായി സഞ്ചയിച്ചിരുന്ന കർമവാസന ഒടുങ്ങി. അഹങ്കാരം ശമിച്ച് സംസാര സമുദ്രം കടന്ന് ആത്മാനുഭവമാകുന്ന കരപറ്റാൻ അമ്മേ അനുഗ്രഹിക്കൂ.   തുടർന്ന്...
Nov 15, 2017, 12:20 AM
ലക്ഷ്മീദേവിയിൽ പിറന്ന കാമദേവനും പേടിച്ചോടി ആയിരമടിക്കുള്ളിലെങ്ങും ഉണ്ടാകാതെ നോക്കുമെന്ന് അല്ലയോ സുബ്രഹ്മണ്യ ഭഗവാനേ അങ്ങയുടെ സുന്ദര ശരീരം കണ്ടാൽ ആർക്കും തോന്നുകയില്ല.   തുടർന്ന്...
Nov 14, 2017, 12:15 AM
അല്ലയോ വേലായുധ, ഇൗ കളിയൊക്കെ എന്തൊരു കപടനാട്യമാണ്. അങ്ങപേക്ഷിച്ചാൽ ഇവന് പിന്നെ വേദനയാണ്. ഇൗ സംസാരത്തിന് മുഴുവൻ താങ്ങായ അങ്ങ് എന്നെ രക്ഷിച്ചാലും.   തുടർന്ന്...
Nov 13, 2017, 12:30 AM
പരീക്ഷിക്കാനെത്തിയ നിലമാറ്റി വാത്സല്യപൂർവം ഒാടിയെത്തി ഇൗ അല്പനായ ജീവനിൽ ഒന്നു കടാക്ഷിച്ചെങ്കിൽ അജ്ഞാത ദുഃഖമൊക്കെ നീങ്ങിയേനേ.   തുടർന്ന്...
Nov 12, 2017, 1:39 AM
ബ്രഹ്മത്തിന്റെ പ്രതീകമായ അല്ലയോ വേലായുധ എന്റെ എല്ലാ ദുഃഖവുമകറ്റി വേഗം പ്രിയതമയായ വല്ലിയോടും മയിൽ വാഹനത്തിൽ ഒരുമിച്ച് ചാഞ്ചാടിവന്ന് സംസാരസമുദ്രത്തിൽ കൈകാലിട്ടടിച്ച് ഉഴലുന്ന എന്നെ   തുടർന്ന്...
Nov 11, 2017, 11:20 AM
ലക്ഷ്മീദേവി കൈയിൽ വച്ചിരിക്കുന്ന ആ താമരപ്പൂവിന് തുല്യം ശോഭയുള്ള ആ കാലടികൾ എന്റെ ചിത്തത്തിൽ കുടികൊണ്ടെങ്കിൽ ദുഃഖമെല്ലാം വിട്ടുപോയേനേ.   തുടർന്ന്...
Nov 9, 2017, 12:25 AM
നന്നായി എന്റെ സമീപത്തെത്തിനിന്ന് ആയിരമായിരം കിരണങ്ങൾ വ്യാപിച്ച് ശോഭിക്കുന്ന ആയുധമായ വേൽ ഉയർത്തിപ്പിടിച്ച കൈകൊണ്ടിവനെ അനുഗ്രഹിക്കുമെങ്കിൽ അഹങ്കാരം ഒഴിയാൻ അങ്ങയുടെ ഒരു നാമമന്ത്രം ഉപദേശിച്ചുതരിക.   തുടർന്ന്...
Nov 8, 2017, 12:35 AM
ഇടവിടാതെ ദേവദേവഭജനം കൊണ്ട് പാപക്കാട് എരിഞ്ഞുപോകുമാറും സംസാരഭ്രമത്തിൽ തീ പറ്റിപ്പിടിക്കത്തക്കവിധവും ഉടനെതന്നെ ആത്മാനന്ദാമൃതം പാനം ചെയ്യുന്നതിന് അല്ലയോ സുബ്രഹ്മണ്യഭഗവാൻ, എന്നെ രക്ഷിച്ചനുഗ്രഹിക്കുക.   തുടർന്ന്...
Nov 7, 2017, 12:35 AM
അജ്ഞാത മറയിൽ വീണ് പരിഭ്രമിച്ച് അല്ലയോ മനസേ, ഒരു മദ്യപാനിയെപ്പോലെ പാപം വരുത്തിവയ്ക്കരുത്. അതുകൊണ്ട് മനസേ, വിഷയമോഹം ചുരുങ്ങി സത്യത്തിലെത്താൻ പാർവതീപുത്രനായ സുബ്രഹ്മണ്യനെ ഉള്ളിലുറപ്പിക്കുക.   തുടർന്ന്...
Nov 6, 2017, 12:35 AM
വ്യക്തമായ രൂപത്തോടുകൂടി പ്രത്യക്ഷത്തിൽ കാണ്മാനില്ലാത്തവളാണ് ബ്രഹ്മശക്തിയായ മായ. ആ മായ തന്നെ വിദ്യയായും അവിദ്യയായും അപരയായും തമസായും പ്രധാനമായും പ്രകൃതിയായും പല രൂപത്തിൽ പ്രകാശിക്കുന്നു.   തുടർന്ന്...
Nov 5, 2017, 12:40 AM
സത്യം ഒന്നേയുള്ളൂ. രണ്ടാമതൊന്നില്ല. പലതു തോന്നുന്നിടത്ത് അസത്യം തന്നെയാണ് സത്യമെന്ന പോലെ പ്രകാശിക്കുന്നത്. ശിവപ്രതിമ കല്ലുതന്നെയാണ്. ശില്പിയുണ്ടാക്കിയ മറ്റൊരു വസ്തുവല്ല.   തുടർന്ന്...
Nov 4, 2017, 9:55 AM
ജഗത്തിന്റെ മുഴുവൻ ആരംഭത്തിനുള്ള കാരണം മായാശക്തി തന്നെയാണ്. അവളാൽ സൃഷ്ടിക്കപ്പെട്ട എല്ലാം ഒരു യോഗിയുടെ സിദ്ധി സമൂഹമെന്ന പോലെ ഇല്ലാത്തതാണ്. മായാവിയിൽ നിന്നും ഭിന്നമല്ല.   തുടർന്ന്...
Nov 3, 2017, 12:20 AM
ജീവന്മുക്തന് ബോധസ്വരൂപമായ ആത്മാവിൽ മരുഭൂമിയിൽ കാനൽജലമെന്ന പോലെ പ്രപഞ്ചം തോന്നുന്നുണ്ടാകും. കുട്ടിക്ക് പ്രതിഛായ സത്യമെന്ന് തോന്നുന്ന പോലെ അജ്ഞനായ ലൗകികന് ഭ്രമം നിമിത്തം പ്രപഞ്ചം സത്യമെന്നും തോന്നുന്നുണ്ടാകും.   തുടർന്ന്...
Nov 2, 2017, 12:15 AM
സൂര്യൻ, ചന്ദ്രൻ, മനുഷ്യൻ എന്നിങ്ങനെ അറിയപ്പെടുന്ന പദാർത്ഥങ്ങളൊന്നും അറിവിൽ നിന്നും ഭിന്നമല്ല. എല്ലാ പദാർത്ഥങ്ങളിലും സ്ഥിതിചെയ്യുന്ന അറിവ് അഥവാ ബോധം ഒന്നുതന്നെ.   തുടർന്ന്...
Nov 1, 2017, 12:35 AM
ഇരുട്ടിൽ നിന്നും ഭയന്നവന് എങ്ങനെയാണോ പിശാച് പൊന്തിവന്നു കാണപ്പെടുന്നത് അതുപോലെയാണ് അജ്ഞാനത്തിൽ നിന്നും പ്രപഞ്ചം പൊന്തി വളർന്നു കാണപ്പെടുന്നത്.   തുടർന്ന്...
Oct 31, 2017, 9:51 AM
ഇവിടെ പലതില്ല. ഒന്നേയുള്ളൂ എന്നു കാട്ടിത്തരുന്ന ശക്തിയാണ് വിദ്യ. ശ്രവണ മനന ധ്യാനങ്ങൾ വഴി വിദ്യക്ക് ശക്തി കൂടി   തുടർന്ന്...
Oct 30, 2017, 10:02 AM
ഊണ്, ഉറക്കം, നടത്തം, ഇരിപ്പ് എന്നല്ല ഓരോരുത്തരും നിർവഹിക്കുന്ന എല്ലാ കർമ്മചലനങ്ങൾക്കും അവരവരിലുള്ള ഈ 'ഞാൻ' തന്നെയാണ്. ഞാനിന് പ്രവർത്തിക്കാനുള്ള ഉപകരണം മാത്രമാണ് മനസ്.   തുടർന്ന്...
Oct 29, 2017, 9:54 AM
ഞാൻ വി​ചാ​രി​ക്കു​ന്നു, ഞാൻ പ​റ​യു​ന്നു, ഞാൻ എ​ടു​ക്കു​ന്നു, ഞാൻ കേൾ​ക്കു​ന്നു എ​ന്നി​പ്ര​കാ​രം ചി​ത്തം ഇ​ന്ദ്രി​യ​ങ്ങൾ എ​ന്നീ ഉ​പ​ക​ര​ണ​ങ്ങ​ളോ​ട് താ​ദാ​ത്മ്യ​പ്പെ​ട്ടു​നി​ന്നു​കൊ​ണ്ട് പ​ര​മാ​ത്മാ​വ് ത​ന്നെ​യാ​ണ് കർ​മ്മ​ങ്ങൾ അ​നു​ഷ്ഠി​ക്കു​ന്ന​ത്.   തുടർന്ന്...
Oct 29, 2017, 12:30 AM
ഉൗണ്, ഉറക്കം, നടത്തം, ഇരിപ്പ് എന്നല്ല ഒാരോരുത്തരും നിർവഹിക്കുന്ന എല്ലാ കർമ്മചലനങ്ങൾക്കും അവരവരിലുള്ള ഇൗ 'ഞാൻ" തന്നെയാണ്. ഞാനിന് പ്രവർത്തിക്കാനുള്ള ഉപകരണം മാത്രമാണ് മനസ്.   തുടർന്ന്...
Oct 28, 2017, 12:45 AM
എല്ലാവരിൽ 'ഞാൻ ഞാൻ" എന്ന ജീവബോധം സദാ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ഞാനെന്നഭിമാനിക്കുന്ന ഇൗ ജീവൻ തന്നെയാണ് എല്ലാ പ്രപഞ്ചകർമ്മങ്ങളും അനുഷ്ഠിക്കുന്ന കർത്താവ്.   തുടർന്ന്...
Oct 27, 2017, 12:05 AM
നാമരൂപങ്ങൾ തൽക്കാലദർശനങ്ങൾ മാത്രമാണ്. അവയ്ക്ക് പ്രത്യേകമായ വസ്തു സത്തയൊന്നുമില്ല. വിവേകമുണ്ടാകുന്നതോടെ പ്രപഞ്ചം ഇല്ലാതായിത്തീരുന്നു.   തുടർന്ന്...
Oct 26, 2017, 12:40 AM
ബ്രഹ്മസ്വരൂപത്തിൽ മായ മറകളുണ്ടാക്കുന്നതോടെയാണ് പ്രപഞ്ചരൂപങ്ങൾ പ്രതിഭാസിക്കാൻ തുടങ്ങുന്നത്. മായ രണ്ട് കാര്യങ്ങൾ ചെയ്യുന്നു. സത്യത്തിന്റെ രൂപം മറയ്ക്കുന്നു. രണ്ടാമതായി ദൃശ്യങ്ങളെ ഉണ്ടാക്കികാണിക്കുന്നു.   തുടർന്ന്...
Oct 25, 2017, 10:01 AM
സത്യത്തെ അറിയാതെ പ്രപഞ്ചത്തെ അനുഭവിച്ചുകൊണ്ടിരിക്കുന്ന അജ്ഞാത വേളയിലും ഉണ്മ, ഉണ്ടെന്നുള്ള അനുഭവം അതായത് സത്തും ചിത്തും ഇവ രണ്ടും അറിയപ്പെടാതിരിക്കുന്നില്ല.   തുടർന്ന്...
Oct 24, 2017, 12:35 AM
ബ്രഹ്മസ്വരൂപത്തിൽ മായാനിർമ്മിതമാണ് പ്രപഞ്ചം. സത്ത, ജ്ഞാനം, ആനന്ദം ഇവകൂടിച്ചേർന്നതാണ് ബ്രഹ്മസ്വരൂപം. ഇവയുടെ നേരെ വിപരീതമാണ് മായാസ്വരൂപം.   തുടർന്ന്...
Oct 23, 2017, 12:30 AM
എല്ലാം ഉള്ളതുതന്നെ. സത്യം സാക്ഷാൽക്കരിച്ചയാൾ എല്ലാറ്റിനെയും ആ ഒരേയൊരു സത്യത്തിന്റെ സ്വരൂപമായി അറിയും. ഇൗ സത്യസാക്ഷാത്കാരം നേടാത്തവർ മായയുടെ പിടിയിൽ പെട്ടുപോകുന്നു.   തുടർന്ന്...
Oct 22, 2017, 12:30 AM
ഉണ്ട്, ഇല്ല എന്നിങ്ങനെ മുറയ്ക്ക് മാറിമാറി വരുന്ന വിരുദ്ധാനുഭവങ്ങളുടെ ആകെത്തുകയാണ് ജീവിതം. ഉണ്ട് എന്ന അനുഭവം സത്തിനെയും ഇല്ല എന്ന അനുഭവം അസത്തിനെയും വെളിപ്പെടുത്തുന്നു.   തുടർന്ന്...
Oct 21, 2017, 12:30 AM
ഇരുട്ട് ഇടക്കാലത്ത് മാത്രം ഉള്ളതായി കാണപ്പെടുന്ന ഒരു തോന്നലാണ്. അത് നേരത്തെ ഇല്ലായിരുന്നു. വെളിച്ചം വന്നാൽ അത് വീണ്ടും ഇല്ലാതാവുകയും ചെയ്യും. അതുപോലെയാണ് അഖണ്ഡബോധവസ്തുവും അജ്ഞാനവും.   തുടർന്ന്...
Oct 20, 2017, 12:35 AM
വെളിച്ചമുണ്ടെങ്കിൽ ഇരുട്ടില്ല. വെളിച്ചമില്ലെന്നുവന്നാൽ ഇരുട്ടാരംഭിക്കുന്നു. ഇരുട്ടുതന്നെ ഭ്രമം നിമിത്തം പിശാചായി കാണപ്പെടുകയും ചെയ്യുന്നു.   തുടർന്ന്...
Oct 19, 2017, 8:53 AM
വെളിച്ചമുണ്ടെങ്കിൽ ഇരുട്ടില്ല. വെളിച്ചമില്ലെന്നുവന്നാൽ ഇരുട്ടാരംഭിക്കുന്നു. ഇരുട്ടുതന്നെ ഭ്രമം നിമിത്തം പിശാചായി കാണപ്പെടുകയും ചെയ്യുന്നു.   തുടർന്ന്...
Oct 18, 2017, 9:49 AM
ഇരുട്ടിൽ ഒരാൾ പിശാചിനെ കാണന്നുവെന്ന് കരുതുക. സമീപത്തെങ്ങാനും വിളക്കെരിയുന്നുണ്ടെന്ന് വന്നാൽ അയാൾ പിശാചിനെ കാണുകയില്ല.   തുടർന്ന്...
Oct 16, 2017, 10:39 AM
വിളക്കുവന്നാൽ ആ പ്രദേശത്തെങ്ങും പിന്നെ ഇരുട്ടു കാണുകയില്ല. തിരിയിൽ കത്തിക്കൊണ്ടിരിക്കുന്ന വിളക്ക് തിരിവിട്ടാൽ ഉടൻ അണഞ്ഞുപോകുന്നു. അതോടെ ഇരുട്ടും വരുന്നു.   തുടർന്ന്...
Oct 15, 2017, 9:51 AM
ഈ പഞ്ചഭൂതങ്ങൾ ബോധത്തിനുള്ളിൽ പ്രകാശിച്ചു നിൽക്കുന്നവയാണ്. മരുഭൂമിയിൽ വെള്ളം തിരയടിച്ചുനിൽക്കുന്നതുപോലെ ബോധത്തിനപ്പുറം മറ്റൊന്നും കാണ്മാനില്ല.   തുടർന്ന്...
Oct 14, 2017, 9:31 AM
വസ്ത്രത്തിന്റെ കാരണം നൂല്. നൂലിന്റെ കാരമോ പഞ്ഞിയാണ്. ഈ പഞ്ഞിയോ പ്രപഞ്ചത്തിന് മുഴുവൻ ആദികാരണമായി കാണപ്പെടുന്ന പഞ്ചഭൂത സമൂഹത്തിൽനിന്ന് രൂപംകൊണ്ടതാണ്.   തുടർന്ന്...
Oct 13, 2017, 9:32 AM
ജീവന്മുക്തന്റെ മുന്നിൽ നിന്നും പ്രകൃതി നിസഹായയായി മടങ്ങിപ്പോകുന്നു. ജീവന്മുക്തൻ പൊടുന്നനെ പ്രകൃതിയെ പരാജയപ്പെടുത്തുകയല്ല ചെയ്തത്.   തുടർന്ന്...
Oct 12, 2017, 12:25 AM
ബ്രഹ്മം ഒന്നുമാത്രം രണ്ടില്ലാതെ നിലനിൽക്കുന്നു. മറ്റൊന്നും ഇവിടെയില്ല. ഇക്കാര്യത്തിൽ സംശയമേയില്ല. ഇതറിയുന്നയാൾ എല്ലാ ഭേദ ചിന്തകളിൽ നിന്നും പിന്മാറണം.   തുടർന്ന്...
Oct 11, 2017, 12:36 AM
ജീവന്മുക്തനായ ബ്രഹ്മനിഷ്ഠന്റെ മുമ്പിൽ നിന്നും പ്രകൃതി വീണ്ടും മടങ്ങിവരാത്ത മട്ടിൽ പിൻവാങ്ങുന്നു. ഇതാണ് ഗുണാതീത സ്ഥിതി.   തുടർന്ന്...
Oct 10, 2017, 9:50 AM
പ്രാരാബ്ധമൊടുങ്ങി ആത്മനിഷ്ഠനായി തീർന്നയാൾ സദാ ആത്മാരാമനായി വർത്തിക്കുന്നു. അദ്ദേഹത്തിന് സ്വന്തം ദേഹകാര്യങ്ങളിൽപ്പോലും കർത്തവ്യം അവശേഷിക്കുന്നില്ല.   തുടർന്ന്...
Oct 9, 2017, 12:35 AM
ലൗകിക കർമ്മങ്ങളെല്ലാം വെടിഞ്ഞ് സദാ ബ്രഹ്മനിഷ്ഠയോടു കൂടി ദേഹയാത്ര പൂർണമാകാൻ വേണ്ടി മാത്രം ഭൂമിയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ആളാണ് ബ്രഹ്മ വിദ്വരൻ.   തുടർന്ന്...
Oct 8, 2017, 12:35 AM
ബ്രഹ്മസാക്ഷാത്കാരം നേടിയയാൾ ജ്ഞാനാഗ്നിയിൽ കർമ്മവാസന മുഴുവൻ എരിച്ചു ചാമ്പലാക്കിയിട്ട് ലോകനന്മയെ മാത്രം ലാക്കാക്കി ഉചിതമായ രീതിയിൽ കർമ്മം ചെയ്തു കഴിഞ്ഞുകൂടുന്നു.   തുടർന്ന്...
Oct 7, 2017, 12:35 AM
രജസ്‌തമോ ഗുണവൃത്തികളകന്ന് ചിത്തം തത്വഗുണവൃത്തികളിൽ മാത്രം ഒതുങ്ങുമ്പോൾ മോക്ഷം മാത്രം കൊതിക്കുന്ന ഒരാൾക്കുണ്ടാകുന്ന അനുഭവമാണ് ശുദ്ധ നിർവാണം.   തുടർന്ന്...
Oct 6, 2017, 12:25 AM
ശുദ്ധമെന്നും ആശ്വാസമെന്നും നിർവാണം രണ്ടുവിധം. അവയിൽ വാസനയില്ലാത്തത് ശുദ്ധം. വാസനയോടു കൂടിയത് അശുദ്ധം.   തുടർന്ന്...
Oct 5, 2017, 9:58 AM
നൂറുകൊല്ലമായി ഇരുളടഞ്ഞുകിടക്കുന്ന ഒരു മുറിയിൽ അത്രയും കൊല്ലം വിളക്കുകത്തിച്ചു വെച്ചെങ്കിലേ ആ ഇരുൾ മാറുകയുള്ളൂ എന്നുണ്ടോ?   തുടർന്ന്...
Oct 4, 2017, 12:05 AM
യുക്തിചിന്തയും ബാഹ്യപ്രമാണങ്ങളും കൊണ്ട് പ്രപഞ്ചത്തിന്റെ ആശ്രയമായ സത്യത്തെ പൂർണമായറിയാൻ പറ്റുകയില്ല. അതു ഇന്ദ്രിയ വിഷയമല്ല. അതുകൊണ്ട് അവിടെ പ്രത്യക്ഷം ഭവിക്കുന്നില്ല.   തുടർന്ന്...
Oct 3, 2017, 12:25 AM
അവനവന്റെ സ്വരൂപം തന്നെയാണ് പരമമായ സത്യം. ബോധരൂപമായ അസത്യത്തിലാണ് വാസ്തവത്തിൽ അതുണ്ടായോ ഇല്ലയോ എന്ന ചിന്ത പോലും സംഭവിച്ചുകൊണ്ടിരിക്കുന്നത്.   തുടർന്ന്...
Oct 2, 2017, 12:31 AM
ആ ധർമിയുടെ പ്രത്യക്ഷാനുഭവം അത് ഇന്ദ്രിയഗോചരമല്ലാത്തതുകൊണ്ടും ധർമിയിൽ അനുമാനം സാഹചര്യ നിയമം വ്യക്തമല്ലാത്തതുകൊണ്ടും എങ്ങനെ സംഭവിക്കാനാണ്.   തുടർന്ന്...