Wednesday, 25 January 2017 6.51 AM IST
Jan 25, 2017, 12:50 AM
മലയിൻകീഴ്: ഗ്രാമീണ മേഖലകളിലെ വയലുകളും ഏലയും സംരക്ഷിക്കുന്നതിന് വാർഡ് തല ജാഗ്രതാ സമിതി രൂപീകരിക്കാൻ ഐ.ബി.സതീഷ്.എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന സർവകക്ഷിയോഗം തീരുമാനിച്ചു   തുടർന്ന്...
Jan 25, 2017, 12:49 AM
കാട്ടാക്കട: കള്ളിക്കാട് ചെക്ക്പോസ്റ്റിൽ അർദ്ധരാത്രി കഴിഞ്ഞാൽ ചില ദിവസങ്ങളിൽ ഉദ്യോഗസ്ഥരെ പുറത്ത് കാണാനില്ലെന്ന് കടുത്ത ആക്ഷേപം   തുടർന്ന്...
Jan 25, 2017, 12:48 AM
വിതുര: തൊണ്ട നനയ്ക്കാൻ ഒരിറ്റ് ദാഹനീരിനായുള്ള സമരം കത്തികയറുമ്പോഴും നടപടികൾ സ്വീകരിക്കേണ്ട അധികാരികൾ കണ്ണ് തുറക്കുന്നില്ല. വിതുര,തൊളിക്കോട് പഞ്ചായത്തുകളിലുള്ളവർ ഒരു മാസമായി കുടിവെള്ളത്തിനായി പരക്കം പായുകയാണ്. രണ്ട് പഞ്ചായത്തുകളിലെ ഭൂരിഭാഗം പ്രദേശത്തേക്കും പൈപ്പ്ലൈൻ വന്നിട്ടില്ല. നിലവിലുള്ള ടാപ്പുകളും ഉയർന്ന പ്രദേശങ്ങളിലെ കിണറുകളും നോക്കുകുത്തിയായി. വാമനപുരം നദിയിലെ ജലനിരപ്പ് അനുദിനം കുറഞ്ഞുവരുന്നു. ഡാമുകളിലെ സ്ഥിതിയും വിഭിന്നമല്ല.   തുടർന്ന്...
Jan 25, 2017, 12:47 AM
നെയ്യാറ്റിൻകര: സർക്കാർ രണ്ട് കോടി രൂപ അനുവദിച്ചതോടെ ഒന്നര പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ നെയ്യാറ്റിൻകരയിൽ പൊതുശ്മശാനം യാഥാർത്ഥ്യമാകുന്നു. എതിർപ്പുകൾ മൂലം ശ്മശാനത്തിനായുള്ള ആവശ്യം ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഓരോ ബഡ്ജറ്റിൽ തുക വകയിരുത്താറുണ്ടെങ്കിലും അത് വകമാറ്റി ചെലവഴിക്കുകയായിരുന്നു പതിവ്. പൊതുശ്മശാനം നിർമ്മിക്കണമെന്ന ആവശ്യത്തെക്കുറിച്ച് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. പത്രവാർത്തയും റസിഡന്റ്സ് അസോസിയേഷനുകളടക്കമുള്ളവരുടെ ആവശ്യവും പരിഗണിച്ചാണ് തുക അനുവദിച്ചത്.   തുടർന്ന്...
Jan 25, 2017, 12:46 AM
പൂവാർ: മുടങ്ങി കിടന്ന പഴയകട റോഡ് നിർമ്മാണം കെ. ആൻസലൻ എം.എൽ.എയുടെയും പഞ്ചായത്ത് അധികൃതരുടെയും ഇടപെടലോടെ പുനർനിർമ്മാണം തുടങ്ങി. ജെ.സി.ബി ഉപയോഗിച്ച് പഴയകട ഭാഗത്തെ ഓട വൃത്തിയാക്കുന്ന ജോലികളാണ് നടക്കുന്നത്.   തുടർന്ന്...
Jan 25, 2017, 12:45 AM
പാറശാല : പ്രമുഖ കോൺഗ്രസ് നേതാവും സ്വാതന്ത്ര്യസമര സേനാനിയും, കെ.പി.സി.സി അംഗവുമായ കെ. ചെല്ലക്കണ്ണുനാടാരുടെ (95) നിര്യാണത്തിൽ നാടിന്റെ അന്ത്യാഞ്ജലി. കഴിഞ്ഞ ഒരാഴ്ചയായി വാർദ്ധക്യ സഹജമായ അസുഖം നിമിത്തം തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ ഒന്നരയ്ക്കായിരുന്നു അന്ത്യം.   തുടർന്ന്...
Jan 25, 2017, 12:32 AM
തിരുവനന്തപുരം : ഡോ. പി. പല്പു ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഡോ. പി. പല്പുവിന്റെ 67-ാമത് ചരമവാർഷിക അനുസ്മരണ സമ്മേളനവും സൗജന്യ മെഡിക്കൽ ക്യാമ്പും ഇന്നുരാവിലെ പത്തിന് മുറിഞ്ഞപാലം ജി.ജി ഹോസ്പിറ്റലിൽ നടക്കും.   തുടർന്ന്...
Jan 25, 2017, 12:32 AM
കോവളം: എസ്.എൻ.ഡി.പിയോഗം കോവളം യൂണിയൻ പുതുതായി നിർമ്മിക്കുന്ന യൂണിയൻ മന്ദിര നിർമ്മാണകമ്മിറ്റിയുടെ സ്വാഗതസംഘം കമ്മിറ്റി രൂപീകരണ യോഗം യൂണിയൻ പ്രസിഡന്റ് അഡ്വ. ജി. സുബോധൻ ഉദ്ഘാടനം ചെയ്തു.   തുടർന്ന്...
Jan 25, 2017, 12:31 AM
തിരുവനന്തപുരം: അഗസ്ത്യാർകൂടം ട്രക്കിംഗിൽ സ്ത്രീകൾ പങ്കെടുക്കേണ്ടെന്ന വനം വകുപ്പിന്റെ നിബന്ധന തിരുത്തണമെന്നാവശ്യപ്പെട്ട് സ്ത്രീ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം ഫലം കണ്ടു.   തുടർന്ന്...
Jan 25, 2017, 12:30 AM
തിരുവനന്തപുരം : ലഹരി ഉപയോഗം പരിപൂർണമായി അവസാനിപ്പിക്കാൻ ചലച്ചിത്ര നടൻ മമ്മൂട്ടി ചെയർമാനായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ, ശാന്തിഗിരി ആശ്രമം, ഡോ. വർഗീസ് മൂലൻ ഫൗണ്ടേഷൻ എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ 'വഴികാട്ടി" ലഹരി വിരുദ്ധ പദ്ധതിയുടെ ഒന്നാംഘട്ടത്തിന് തുടക്കമായി.   തുടർന്ന്...
Jan 25, 2017, 12:30 AM
കോവളം: കഴക്കൂട്ടം - കാരോട് ബൈപാസിൽ തിരുവല്ലം മുതൽ വാഴമുട്ടം വരെയുള്ള നാലുകിലോമീറ്ററോളം വരുന്ന റോഡിന്റെ നിർ‌മ്മാണം പൂർ‌ത്തിയായി. ടാറിംഗ് പൂർത്തിയായ റോഡ് കഴിഞ്ഞ ദിവസം ഗതാഗതത്തിനായി തുറന്നുകൊടുത്തു.   തുടർന്ന്...
Jan 25, 2017, 12:29 AM
ആര്യനാട്: മകളെ മർദ്ദിക്കുന്നത് കണ്ട് സഹിക്കാതെ പിതാവ് മരുമകനെ വെട്ടിപ്പരിക്കേൽപ്പിച്ചു. ഒറ്റശേഖരമംഗലം, പേരേക്കോണം, കൈതക്കുഴി കോളനിയിൽ ഷിബുവിനെയാണ് (32) ഭാര്യാപിതാവായ പേഴുംമൂട് സ്വദേശി സുകുമാരൻ വെട്ടിപ്പരിക്കേൽപ്പിച്ചത്.   തുടർന്ന്...
Jan 25, 2017, 12:28 AM
ഉള്ളൂർ: കുമാരപുരത്തിനു സമീപം സ്വകാര്യ ആംബുലൻസ് ഡ്രൈവറെ മൂന്നംഗ സംഘം വെട്ടിപ്പരിക്കേല്പിച്ചു. ശ്രീകാര്യം വട്ടക്കരിക്കകം സ്വദേശി വിഷ്ണുവിനാണ് (30) വെട്ടേറ്റത്. തലയ്ക്ക് ആഴത്തിൽ മുറിവേറ്റ ഇയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.   തുടർന്ന്...
Jan 25, 2017, 12:27 AM
പോത്തൻകോട്: വീട് നിർമ്മാണത്തിന് റോഡ് വക്കിൽ ഇറക്കിയിട്ടിരുന്ന ചല്ലി കോരുന്നതിനിടയിൽ കെ.എസ്.ആർ.ടി.സി.ബസ് തട്ടി പോത്തൻകോട് സ്വദേശികളായ ശരത്ത് (38 ), സേതു (42 ) എന്നിവർക്ക് പരിക്കേറ്റു. പരിക്ക് സാരമുള്ളതല്ല. ഇവരെ മെഡിക്കൽകോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.   തുടർന്ന്...
Jan 25, 2017, 12:27 AM
തിരുവനന്തപുരം: എല്ലാത്തരം പ്ളാസ്റ്രിക് കാരിബാഗുകളും 26 മുതൽ നിരോധിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന നഗരസഭയ്ക്ക് അവസാനവട്ടം പതർച്ച. ഒരു വിഭാഗം വ്യാപാരികളുടെ പ്രതിഷേധത്തെ തുടർന്ന് നിരോധനം മാർച്ച് ഒന്നിലേക്ക് മാറ്റിവച്ചു. വ്യാപാരികൾ എതിർപ്പ് തുടരുകയും പ്ളാസ്റ്റിക് കവറുകൾക്ക് പകരം സംവിധാനം ഇല്ലാതെവരികയും ചെയ്താൽ മാർച്ചിലും നിരോധനം നടപ്പാവുമോ എന്ന് കണ്ടറിയാം.   തുടർന്ന്...
Jan 25, 2017, 12:26 AM
പേ​രൂർ​ക്ക​ട: കയറ്റിറക്ക് തർ​ക്ക​ത്തി​നി​ടെ കരാർ തൊ​ഴി​ലാ​ളി​കൾ​ക്കു മർ​ദ്ദ​ന​മേ​റ്റു. ഇ​വ​രെ പേ​രൂർ​ക്ക​ട ജി​ല്ലാ ആ​ശു​പ​ത്രി​യിൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തിൽ ആ​രെ​യും അ​റ​സ്റ്റു​ ചെ​യ്​തി​ട്ടി​ല്ല. കു​റ​വൻ​കോ​ണ​ത്ത് സ്വ​കാ​ര്യ​ബാ​ങ്ക് വാ​ട​ക​യ്‌​ക്കെ​ടു​ത്ത സ്ഥ​ല​ത്ത് നിർ​മ്മാ​ണ​പ്ര​വർ​ത്ത​ന​ങ്ങൾ​ക്കി​ടെ ചുമട്ടു തൊ​ഴി​ലാ​ളി​ക​ളും ക​രാർ തൊ​ഴി​ലാ​ളി​കളും ത​മ്മി​ലാ​ണ് തർ​ക്ക​മു​ണ്ടാ​യത്.   തുടർന്ന്...
Jan 25, 2017, 12:26 AM
തിരുവനന്തപുരം: കൈമനം ബ്രഹ്മസ്ഥാന രജത ജൂബിലി ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ മാതാ അമൃതാനന്ദമയിക്ക് ഭക്തരുടെയും അനുയായികളുടെയും ഊഷ്മളമായ സ്വീകരണം. വള്ളിക്കാവ് ആശ്രമത്തിൽ നിന്ന് വൈകിട്ടോടെ കൈമനത്തെത്തിയ അമൃതാനന്ദമയിയെ ഒ. രാജഗോപാൽ എം.എൽ.എയുടെ നേതൃത്വത്തിൽ പൗരപ്രമുഖർ പൂർണ കുംഭം നൽകി സ്വീകരിച്ചു.   തുടർന്ന്...
Jan 25, 2017, 12:25 AM
തിരുവനന്തപുരം: മണിപ്പൂരി നൃത്തത്തിന്റെ ചാരുത നിറച്ച് പത്മശ്രീ ദർശന ത്സവേരിയും സംഘവും അവതരിപ്പിച്ച നൃത്തരൂപം നിശാഗന്ധി ഫെസ്റ്റിവലിന്റെ അഞ്ചാം നാൾ അവിസ്മരണീയമാക്കി.   തുടർന്ന്...
Jan 25, 2017, 12:24 AM
തിരുവനന്തപുരം: കൊല്ലങ്ങളായി അടച്ചിട്ടിരിക്കുന്ന കുന്നുകുഴി അറവുശാലയുടെ സ്ഥാനത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്ളോട്ടർ ഹൗസ് വരുന്നു. ഒരു പരിശോധനയുമില്ലാതെ നഗരത്തിൽ വില്ക്കുന്ന മട്ടനും ബീഫുമൊക്കെ വിശ്വസിച്ചുവാങ്ങാൻ സ്ളോട്ടർ ഹൗസ് വഴിയൊരുക്കും. മാംസവും മാംസോത്പന്നങ്ങളും ഇവിടെ നിന്ന് നേരിട്ടു വാങ്ങാനും സംവിധാനമുണ്ടാകും.   തുടർന്ന്...
Jan 25, 2017, 12:24 AM
പോ​ത്തൻ​കോ​ട്: പോ​ത്തൻ​കോ​ട് സർ​ക്കിൾ ഓ​ഫീ​സി​ന് സമീപം ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ ആറുപേർ അറസ്റ്റിൽ. കൊയ്ത്തൂർക്കോണം റോഷ്‌നി മൻസിലിൽ നിസാം (29 ), ഇഖ്‌ലാസ് മൻസിലിൽ ഇഖ്‌ലാസ് (28 ), പുതുമംഗലം വിപിൻ (34 ) ,മോഹനപുരം വിജിന മൻസിലിൽ നിബിൻ (29 ), കാട്ടായിക്കോണം മങ്ങാട്ടുകോണത്ത് ശരണ്യ ഭവനിൽ ശരത് (30 ), മങ്ങാട്ടുകോണം വട്ടവിള വീട്ടിൽ പ്രശാന്ത് (32 ) എന്നിവരാണ് അറസ്റ്റിലായത്.   തുടർന്ന്...
Jan 25, 2017, 12:13 AM
തിരുവനന്തപുരം: സ്കൂളിന് മുന്നിൽ നിരോധിത ഹാൻസ് വിൽക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. വേങ്ങര തമ്പനാടി വീട്ടിൽ രാജു(55) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 55   തുടർന്ന്...
Jan 25, 2017, 12:08 AM
മുടപുരം : കരിച്ചിയിൽ ശാസ്താംകട്ടയ്ക്കാൽ നാഗര്കാവ് ദേവീക്ഷേത്രത്തിലെ അശ്വതി മഹോത്സവം 28 മുതല്‍ ഫെബ്രുവരി 3 വരെ നടക്കും. 28 ന് രാവിലെ 5.15 ന് മഹാഗണപതി ഹോമം. 7.30 ന് പുരാണ പാരായണം.   തുടർന്ന്...
Jan 25, 2017, 12:08 AM
മുടപുരം : മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി പുരാണ പ്രശ്നോത്തരി നടത്തുന്നു. ശ്രീമഹാഭാരതം, ശ്രീമദ്ഭാഗവതം, ആദ്ധ്യാത്മരാമായണം എന്നീ പുരാണ ഇതിഹാസ ഗ്രന്ഥങ്ങളെ ആസ്പദമാക്കിയാണ് മത്സരം നടത്തുന്നത്.   തുടർന്ന്...
Jan 25, 2017, 12:07 AM
കഴക്കൂട്ടം: വർദ്ധിപ്പിച്ച ഓണറേറിയം നൽകാത്തതിൽ പ്രതിഷേധിച്ച് അംഗൻവാടി വർക്കർമാരും ഹെൽപ്പർമാരും മംഗലപുരം പഞ്ചായത്തോഫീസ് മണിക്കൂറുകളോളം ഉപരോധിച്ചു. സെക്രട്ടറി അടക്കമുള്ള ജീവനക്കാരെ തടഞ്ഞുവച്ചു.   തുടർന്ന്...
Jan 25, 2017, 12:06 AM
കടയ്‌ക്കാവൂർ : കുണ്ടും കുഴിയും നിറഞ്ഞിടത്ത് തെരുവ് വിളക്കുകൾ കൂടി ഇല്ലെങ്കിലോ ! അതാണ് കടയ്‌ക്കാവൂർ - കൊച്ചുതിട്ട റോഡിന്റെ അവസ്ഥ. കടയ്‌ക്കാവൂർ-കായിക്കര   തുടർന്ന്...
Jan 25, 2017, 12:06 AM
വർക്കല : അറ്റകുറ്റപ്പണിക്ക് തൊഴിലാളികളെ കിട്ടാത്തത് വള്ളങ്ങൾക്ക് ഇരുട്ടടിയാകുന്നു. പരമ്പരാഗത തൊഴിലാളികളുടെ പിൻമുറക്കാരിൽ പലരും മേഖലയെ കൈവിട്ടു. താലൂക്കിന്റെ വിവിധ തീരങ്ങൾ കേന്ദ്രീകരിച്ച് വള്ളപ്പണി ചെയ്‌തിരുന്നവർ ധാരാളമുണ്ടായിരുന്നു.   തുടർന്ന്...
Jan 25, 2017, 12:02 AM
വെഞ്ഞാറമൂട് : മാർക്കറ്റിനോടുള്ള മാണിക്കൽ പഞ്ചായത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐയുടെ നേതൃത്വത്തിൽ കന്യാകുളങ്ങര പബ്ളിക് മാർക്കറ്റ് ഉപരോധിച്ചു. ഇർഷാദ് കന്യാകുളങ്ങര ഉദ്ഘാടനം ചെയ്തു. സലീം വെമ്പായം അദ്ധ്യക്ഷത വഹിച്ചു.   തുടർന്ന്...
Jan 25, 2017, 12:02 AM
തിരുവനന്തപുരം: കേരളത്തിൽ ഓരോ ദിവസവും റോഡപകടങ്ങളിൽ മരണമടയുന്നത് 11 പേർ!പരിക്കേൽക്കുന്നത് 150 ഓളം പേർക്ക്. അപകടമരങ്ങളുടെ കാര്യത്തിൽ തമിഴ്നാടും മഹാരാഷ്ട്രയും കഴിഞ്ഞാൽ മൂന്നാം   തുടർന്ന്...
Jan 25, 2017, 12:01 AM
കിളിമാനൂർ : പൊതു വിദ്യാഭ്യാസ വകുപ്പ് അറബിക് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം റവന്യു ജില്ലാ അറബി അദ്ധ്യാപക സംഗമവും സാഹിത്യ മത്സരങ്ങളും 31 ന് രാവില 9.30 ന് കിളിമാനൂർ ബി.ആർ.സി, ഗവ. എൽ.പി.എസ് എന്നിവിടങ്ങളിലായി നടക്കും. ജില്ലയിലെ 12 ഉപജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അദ്ധ്യാപക പ്രതിഭകൾ പങ്കെടുക്കും.   തുടർന്ന്...
Jan 25, 2017, 12:01 AM
തിരുവനന്തപുരം: വർദ്ധിച്ചുവരുന്ന ദളിത്- പിന്നാക്ക പീഡനങ്ങൾക്കും അവകാശ നിഷേധത്തിനുമെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാൻ സാമൂഹ്യ സമത്വമുന്നണി തീരുമാനിച്ചു. ഇതിന്റെ ആദ്യഘട്ടമായി ഇന്ന് (25/01) രാവിലെ   തുടർന്ന്...
Jan 25, 2017, 12:00 AM
വെഞ്ഞാറമൂട്: നെല്ലനാട് ഗ്രാമപഞ്ചായത്തിലെ വെഞ്ഞാറമൂട് വാർഡിലെ കണ്ണങ്കോട്, റോഡുവിള, കോട്ടറവീട് എന്നീ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി വാട്ടർലൈൻ നീട്ടുന്നതുമായി ബന്ധപ്പെട്ടുള്ള പരാതിയിൽ പഞ്ചായത്ത് സെക്രട്ടറി നൽകിയ റിപ്പോർട്ട് തൃപ്തികരമല്ലെന്ന് കാട്ടി തിരിച്ചയച്ച ജില്ലാകളക്ടർ പുതിയ റിപ്പോർട്ട് ആവശ്യപ്പെട്ടു.   തുടർന്ന്...
Jan 25, 2017, 12:00 AM
കിളിമാനൂർ : കിണറുകളും കുളങ്ങളും വറ്റിവരണ്ട് കുടിവെള്ളമില്ലാതെ വലഞ്ഞ നേരത്ത് കുടിവെള്ള വിതരണ പദ്ധതി ഉദ്ഘാടനം ചെയ്ത് ഗ്രാമ പഞ്ചായത്ത് മാതൃകയായി.കിളിമാനൂർ ഗ്രാമ പഞ്ചായത്തിലെ കണ്ണയംകോട് കോളനി കുടിവെള്ള പദ്ധതിയാണ് യുദ്ധകാലാടിസ്ഥാനത്തിൽ പണിപൂർത്തിയാക്കി കഴിഞ്ഞ ദിവസം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.   തുടർന്ന്...
Jan 24, 2017, 11:53 PM
കരിക്കോട്:അടുത്തകാലം വരെ സുഭിഷ്ടമായി വെളളം ലഭിക്കുന്ന മേഖലയായിരുന്നു കരിക്കോട് സാരഥി പരിസര പ്രദേശങ്ങൾ. ഇൻഡസ് മാരുതി സർവീസ്. ഉണ്ണുണ്ണി റോയൽ എൻഫീൽഡ് ഷോറും &സർവീസ്,   തുടർന്ന്...
Jan 24, 2017, 11:51 PM
തിരുവനന്തപുരം:പൊതുജന പങ്കാളിത്ത ഫണ്ട് ഉപയോഗിച്ച് സ്വകാര്യ ഭൂമിയിലൂടെ 15 പോസ്റ്റുകൾ നാട്ടി ലൈൻ വലിക്കുകയും സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുകയും ചെയ്തതിന്   തുടർന്ന്...
Jan 24, 2017, 11:50 PM
തിരുവനന്തപുരം:മണിപ്പൂരി നൃത്തത്തിന്റെ ചാരുത നിറച്ച പത്മശ്രീ ദർശന ത്ധവേരിയും സംഘവും അവതരിപ്പിച്ച നൃത്തരൂപം നിശാഗന്ധി ഫെസ്റ്റിവലിന്റെ അഞ്ചാം നാൾ അവിസ്മരണീയമാക്കി.മണിപ്പൂരിന്റെ മുഖമുദ്രയായ മണിപ്പൂരി നൃത്തത്തെ   തുടർന്ന്...
Jan 24, 2017, 10:38 PM
കിളിമാനൂർ: ചങ്ങായിൽകോണം യൂണിറ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപിച്ച കൊടിമരവും ചെഗുവേരയുടെ ചുവർ ചിത്രവും ആർ എസ്‌ എസ്‌ നശിപ്പിച്ചതിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ മടവൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടന്നു . ഡി വൈ എഫ് ഐ കിളിമാനൂർ ബ്ലോക്ക് കമ്മിറ്റി ട്രഷറർ ലെനിൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.   തുടർന്ന്...
Jan 24, 2017, 9:03 PM
തിരുവനന്തപുരം : മുംബായ് ജയന്തി എക്സ് പ്രസിന്റെ സമയം മാറ്റിയതോടെ രാവിലെ കോട്ടയം വരെ പോകുന്ന യാത്രക്കാർ കൂടുതലായി ആശ്രയിക്കുന്ന ശബരി എക്സ്പ്രസിൽ സീസൺ   തുടർന്ന്...
Jan 24, 2017, 9:01 PM
തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളികളെ മലയാളവും ഹിന്ദിയും പഠിപ്പിക്കുന്ന സാക്ഷരതാമിഷൻ അതോറി​റ്റിയുടെ സാക്ഷരതാ പദ്ധതിയുമായി ബന്ധപ്പെട്ട സംസ്ഥാനതല സർവേ ജനുവരി 26,27,28 തീയതികളിൽ   തുടർന്ന്...
Jan 24, 2017, 9:00 PM
 പേരൂർക്കടയിലെ ഭൂമി ക്വാറിമാഫിയയ്ക്ക് വിട്ടുകൊടുക്കില്ലതിരുവനന്തപുരം: പേരൂർക്കടയിൽ കൈയേറ്റം നടത്തിയ അ‌ഞ്ചേക്കർ ഭൂമി ക്വാറി മാഫിയയ്ക്ക് വിട്ടുകൊടുക്കില്ലെന്ന് റവന്യൂ മന്ത്രി   തുടർന്ന്...
Jan 24, 2017, 8:56 PM
കോവളം. തിരുവല്ലം-വാഴമുട്ടം ബൈപ്പാസ് റോഡ് ഇനി മുതൽ വൺവേ. സർവ്വീസ് റോഡ് പണി മാർച്ച് മുമ്പ് ണപൂർത്തിയാക്കും.കഴക്കൂട്ടം - കാരോട്   തുടർന്ന്...
Jan 24, 2017, 8:55 PM
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറി പൂർണമായും മുഴുവൻ സമയവും പ്റവർത്തിക്കാത്തതിന്റെ കാരണം വിശദീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ മെഡിക്കൽ കോളേജ് പ്റിൻസിപ്പലിനും   തുടർന്ന്...
Jan 24, 2017, 7:46 PM
തിരുവനന്തപുരം : ലഹരി ഉപയോഗം പരിപൂർണ്ണമായി അവസാനിപ്പിക്കാൻ ചലച്ചിത്ര നടൻ മമ്മൂട്ടി ചെയർമാനായ കെയർ & ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ, ശാന്തിഗിരി ആശ്രമം, ഡോ.വർഗീസ്   തുടർന്ന്...
Jan 24, 2017, 7:45 PM
തിരുവനന്തപുരം: മേലാറന്നൂർ റെയിൽവേ മേൽപ്പാല നിർമ്മാണത്തിന്റെ പ്രാരംഭ നടപടികൾ പൂർത്തീകരിച്ചതായും നിർമ്മാണ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്നും വി.എസ്.ശി വകുമാർ എം.എൽ.എ അറിയിച്ചു.   തുടർന്ന്...
Jan 24, 2017, 7:44 PM
തിരുവനന്തപുരം:കഴക്കൂട്ടം സൈനിക സ്‌കൂളിന്റെ 56-ാം സ്ഥാപകദിനം ആഘോഷിച്ചു. ഗതാഗത കമ്മീഷണർ എസ്.അനന്തകൃഷ്ണൻ എ.ഡി.ജി.പി ഉദ്ഘാടനം ചെയ്തു. കേഡറ്റുകൾക്കു ട്രോഫികളും മെഡലുകളും അദ്ദേഹം   തുടർന്ന്...
Jan 24, 2017, 7:42 PM
തിരുവനന്തപുരം: സംസ്ഥാനത്തിനുള്ള വെട്ടിക്കുറച്ച റേഷൻ വിഹിതം പുന:സ്ഥാപിക്കണമെന്ന് ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ പട്ടം ഏരിയാ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. പട്ടം എസ്.സി.എം ഹാളിൽ ചേർന്ന   തുടർന്ന്...
Jan 24, 2017, 7:38 PM
തിരുവനന്തപുരം: ആയുഷ് മേഖലയിലെ ജില്ലാ ആയുർവേദ, ഹോമിയോ ആശുപത്രികൾ സൂപ്പർ സ്‌പെഷ്യാലിറ്റി നിലവാരത്തിലേക്കുയർത്തി രോഗി സൗഹൃദമാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ പറഞ്ഞു.   തുടർന്ന്...
Jan 24, 2017, 6:53 PM
തിരുവനന്തപുരം: സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക സ്ത്രീജനസഖ്യത്തിന്റെ മംഗല്യം-2017 പദ്ധതിയിലൂടെ 15 ജോഡി നവദമ്പതികൾ- കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കുന്നു. സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന   തുടർന്ന്...
Jan 24, 2017, 11:55 AM
കാട്ടാക്കട: മകളെ മർദ്ദിക്കുന്നത് സഹിക്കാതെ അച്ഛൻ മരുമകനെ വെട്ടി പരിക്കേൽപ്പിച്ചു. ഒറ്റശേഖരമംഗലം പേരൈക്കോണം കൈതക്കുഴി കോളനിയിൽ ഷിബുവിനെയാണ് (33) ഭാര്യാപിതാവായ പേഴിമൂട് സുകുമാരൻ വെട്ടിപ്പരിക്കേൽപ്പിച്ചത്.   തുടർന്ന്...
Jan 24, 2017, 11:55 AM
തിരുവനന്തപുരം: നഗരത്തെ വെള്ളക്കെട്ടിൽ നിന്ന് സംരക്ഷിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച ഓപ്പറേഷൻ അനന്തയുടെ രണ്ടാംഘട്ട പദ്ധതി സർക്കാരിന്റെ അനുമതിക്ക് സമർപ്പിച്ചു. ഒന്നാം ഘട്ടത്തിന്റെ പണി ഏകദേശം വിജയകരമായി പൂർത്തിയാക്കിയതിനെ തുടർന്നാണ് രണ്ടാംഘട്ടത്തിന് ജില്ലാ ഭരണകൂടവും പി.ഡബ്ളിയു.ഡിയും കെ.എസ്.യു.ഡി.പിയും മൈനർ ഇറിഗേഷൻ വിഭാഗവും ചേർന്ന് പദ്ധതി തയാറാക്കിയത്.   തുടർന്ന്...
Jan 24, 2017, 9:10 AM
കുളത്തൂർ: കാൻസറിന്റെ പിടിയിലായ കുഞ്ഞുങ്ങൾക്ക് കാരുണ്യ ത്തിന്റെ കരസ്പർശവുമായി ആക്കുളം എം.ജി.എം സ്‌കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും എത്തിയത് റീജിയണൽ കാൻസർ സെന്ററിലെ രോഗികൾക്ക് സാന്ത്വനമായി. കാൻസർ സെന്ററിലെ രോഗികളുടെ സന്തോഷത്തിനായി ഒരു അക്വാറിയം നിർമ്മിച്ചു നൽകി.   തുടർന്ന്...