Thursday, 26 April 2018 1.58 AM IST
Apr 12, 2018, 3:14 PM
ഇത് പൂവല്ല, കര്‍ഷകന്റെ ചങ്ക് . . . സപ്ലൈകോ നെല്ല് സംഭരിക്കാത്ത സാഹചര്യത്തില്‍ മഴനനഞ്ഞ് കിളിർത്ത നെല്ല് കാണിക്കുന്ന കർഷകൻ. കോട്ടയം കുറിച്ചി കാരക്കുഴി പാടശേഖരത്തില്‍ നിന്നുള്ള ദൃശ്യം   തുടർന്ന്...
Apr 10, 2018, 8:46 PM
പീലി ഏഴും വീശി . . . ആൻഡമാനിലെ റോസ് ഐലൻറിൽ സന്ദര്‍ശകര്‍ക്ക് ദൃശ്യവിരുന്ന് നല്‍കി പറന്നകന്ന മയില്‍   തുടർന്ന്...
Apr 9, 2018, 4:07 PM
ഉറക്കം ദുഃഖമാകരുതുണ്ണീ...യാത്രാമധ്യേ ബൈക്കിന് മുന്നിലും പിന്നിലുമിരുന്ന് അപകടമാംവിധം ഉറങ്ങുന്ന കുട്ടികൾ. കൊട്ടാരക്കര കിളിമാനൂരിൽ നിന്നുള്ള കാഴ്ച   തുടർന്ന്...
Apr 7, 2018, 5:33 PM
ആക്രിക്കടയല്ലിത്...കോട്ടയം വടവാതൂർ ഇ.എസ്.ഐ ഡിസ്പെൻസറിക്കുള്ളിലെ സൗകര്യക്കുറവ്മൂലം രോഗികളുടെ രജിസ്റ്റർ ബുക്കുകൾ വരാന്തയിൽ കൂട്ടിയിട്ടിരിക്കുന്ന നിലയിൽ   തുടർന്ന്...
Apr 4, 2018, 3:00 PM
തെരുവിൽ അലയുന്ന ബാല്യങ്ങൾ...എവിടെ നിന്നോ കിട്ടിയ കളിപ്പാട്ടങ്ങളുമായി ആസ്വദിച്ച് തീർക്കുകയാണവരുടെ ബാല്യകാലം.എറണാകുളം ബോട്ട് ജട്ടിക്കു സമീപത്തു നിന്നുള്ള കാഴ്ച   തുടർന്ന്...
Apr 2, 2018, 7:54 PM
സ്വന്തം കാര്യം സിന്ദാബാദ്... കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ പണിമുടക്ക് ദിനത്തിൽ സർവ്വീസ് നടത്തിയ ആട്ടോറിക്ഷയുടെ ടയറിന്റെ കാറ്റഴിച്ചു   തുടർന്ന്...
Mar 22, 2018, 3:32 PM
കാലില്ലെങ്കിലും കാലത്തിനൊപ്പം...... കോഴിക്കോട് മിഠായി തെരുവിലൂടെ ഉരുള് വണ്ടിയുടെ സഹായത്തോടെ കടന്നു പോകുന്ന സ്ത്രീ   തുടർന്ന്...
Mar 20, 2018, 4:04 PM
ഒരു പാലമിട്ടാൽ...മേൽപാലത്തിലൂടെ സ്ഥാപിച്ചിട്ടുള്ള വാട്ടർ അതോറിറ്റി പൈപ് ലൈനിൽ നിന്ന് പൊട്ടിയൊഴുകുന്ന വെള്ളം പാത്രത്തിൽ ശേഖരിക്കുന്നയാൾ. കോട്ടയം കളത്തിക്കടവ് കൊടൂരാറിന് സമീപത്ത് നിന്നുള്ള കാഴ്ച   തുടർന്ന്...
Mar 17, 2018, 5:20 PM
ഞങ്ങൾ പരിധിക്കകത്ത്....വേനൽ മഴ ചെറുതൊന്ന് കിട്ടിയെങ്കിലും വേനൽ ചൂടിന് ഒരു കുറവും ഇല്ല . ചൂടിനെ വക വെയ്ക്കാതെ മൊബൈയിൽ ടവറിൽ അറ്റക്കുറ്റപണി ചെയ്യുന്ന   തുടർന്ന്...
Mar 13, 2018, 12:23 PM
ഫാസ്റ്റ് ഫുഡ്...നേരത്തേ ഡ്യുട്ടിക്കിറങ്ങിയ അച്ഛന് പ്രഭാത ഭക്ഷണം നൽകാനെത്തിയ കുട്ടി.കോഴിക്കോട് കൊമ്മേരിയിൽ നിന്ന്.   തുടർന്ന്...
Mar 5, 2018, 3:55 PM
മലകയറ്റമല്ല, മുന്നൊരുക്കമാണ് . . . വേനൽ കാലമായതിനാൽ വെളളം വറ്റിയ തിരുവനന്തപുരം പൂവച്ചൽ പഞ്ചായത്തിലെ വീരണകാവ് കനാൽ വൃത്തിയാക്കുന്ന തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികൾ   തുടർന്ന്...
Feb 28, 2018, 6:42 PM
താളത്തിൽ മയങ്ങി...വിൽപനയ്ക്കായി ഡ്രമ്മുകൾ നിർമ്മിക്കുന്ന അമ്മയ്ക്ക് അരികിലായി കിടന്നുറങ്ങുന്ന മകൻ. കൊച്ചി നഗരത്തിൽ നിന്നുള്ള കാഴ്ച   തുടർന്ന്...
Feb 27, 2018, 11:40 AM
ഇല കൊഴിയും ശിശിരത്തിൽ,ചെറുകിളികൾ വരവായി... ഇല കൊഴിഞ്ഞു നിൽക്കുന്ന മരത്തിൽ കൂട് കൂട്ടിയ കാക്കയും ചെറുകിളികളും.കോട്ടയം നഗരത്തിൽ നിന്നുള്ള ദൃശ്യം   തുടർന്ന്...
Feb 27, 2018, 10:47 AM
എന്‍റെ മീതേ ആരും പറക്കണ്ട.... ടൂറിസം വകുപ്പിന്റെയും ഉത്തരവാദിത്ത ടൂറിസം മിഷന്‍റെയും ഹെല്‍പ്പിംഗ് ഹാന്‍ഡ് ഓര്‍ഗനൈസേഷന്‍റെയും സംയുക്താഭിമുഖ്യത്തില്‍ കോവളത്ത് നടത്തിയ ബാരിയര്‍ ഫ്രീ കൈറ്റ്   തുടർന്ന്...
Feb 27, 2018, 10:45 AM
മാർക്കറ്റിൻ മറയത്ത് . . . പാളയം കണ്ണിമേറ മാർക്കറ്റിന്റെ പിന്നിൽ മാത്രം കണ്ടുവരുന്ന അസഹനീയ ഗന്ധമുള്ള ഒരു പ്രത്യേകതരം കാറ്റുണ്ട്. അത് അൽപനേരം   തുടർന്ന്...
Feb 26, 2018, 12:10 PM
ജല രേഖ...കനത്ത വേനലിനെ തുടർന്ന് ജലനിരപ്പ് താഴ്ന്ന് മൂഴിയാർ ഡാം   തുടർന്ന്...
Feb 21, 2018, 2:30 PM
കാലം മാറി...സ്നേഹവും,ദുഖവും,പരിഭവങ്ങളും എഴുതിയിട്ടിരുന്ന വിശേഷങ്ങളറിയാൻ കാത്തിരുന്ന തപാൽ പെട്ടിയുടെ ഉപയോഗം കുറയുകയാണ്.മൊബൈലിൽ വിരൽത്തുമ്പമർത്തി നിമിഷങ്ങൾകൊണ്ട് സന്ദേശങ്ങൾ കൈമാറുന്ന ഈ കാലത്ത് തപാൽപെട്ടിയുടെ തിരക്കൊഴിഞ്ഞു.കോട്ടയം ശാസ്ത്രി റോഡിലെ ഉപയോഗം കുറഞ്ഞ ഒരു തപാൽ പെട്ടി   തുടർന്ന്...
Feb 21, 2018, 10:09 AM
കനത്ത ചൂടിൽ ഭക്ഷണവും വെള്ളവും തേടിയുള്ള അലച്ചിലിലാണ് മറ്റ് ജീവജാലങ്ങള്‍ . . . വേനലിലെ ജലദൗർലഭ്യം സകല ജീവജാലങ്ങൾക്കും ഭീക്ഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്. കോട്ടയം ചന്തക്കടവിൽ നിന്നുള്ള കാഴ്ച   തുടർന്ന്...
Feb 20, 2018, 10:03 AM
ജനങ്ങളുടെ ചങ്ക് പറിയുകയാ...പ്രൈവറ്റ് ബസ് സമരത്തെ തുടർന്ന് ബസ് കാത്ത് നിൽക്കുന്നവർ.കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നുള്ള ദൃശ്യം   തുടർന്ന്...
Feb 17, 2018, 11:56 AM
കാർബൺ . . . റോഡരുകിൽ നിന്ന് സിഗരറ്റ് വലിച്ചാൽ അപ്പൊ പൊലീസ് വരും പിഴയീടാക്കും. അത് നിയമം, പാലിക്കപ്പെടേണ്ടത് തന്നെ. എന്നാൽ പായോരങ്ങളിൽ ചവർ കൂട്ടിയിട്ട് കത്തിക്കാൻ പാടില്ല എന്ന നിയമത്തെ തൂത്ത് കൂട്ടി കത്തിക്കാൻ അനുമതി നൽകിയിരിക്കുന്നത് ആര് എന്ന പൊതുജനത്തിന്റെ ചോദ്യത്തിന് ഉത്തരം നൽകേണ്ടത് ബഹുമാന്യനായ നഗര പിതാവ് തന്നെ   തുടർന്ന്...
Feb 15, 2018, 11:47 AM
അച്ഛനമ്മമാരുടെ ശ്രദ്ധയ്ക്ക് . . . സ്‌കൂൾ വാനിൽ ഇതുപോലെ അപകടകരമായ രീതിയിൽ ഫുഡ്‌ബോർഡിൽ നിർത്താൻ വേണ്ടിയാണോ നിങ്ങൾ കുട്ടികളെ സ്‌കൂളിലേക്ക് അയക്കുന്നത് ?   തുടർന്ന്...
Feb 13, 2018, 5:05 PM
ദുരിതങ്ങളൊഴിയാതെ... തിരുവനന്തപുരം പൂന്തുറ കടൽ തീരത്ത് മൺതിട്ട രൂപപെട്ടതിനെത്തുടർന്ന് മത്സ്യ ബന്ധനത്തിന് ശേഷം തീരത്തടുത്ത ബോട്ട് ട്രാക്ടർ ഉപയോഗിച്ച് കരയിൽ കയറ്റുന്നു. പത്തോളം   തുടർന്ന്...
Feb 3, 2018, 4:38 PM
കൂട്ടിനിളങ്കിളി...തത്തക്കൂടിന്റെ മാതൃകയിലുള്ള കളിപ്പാട്ടവുമായി വിൽപ്പനക്ക് നടക്കുന്ന ബാലൻ. കോട്ടയം മാർക്കറ്റിൽ നിന്നുള്ള കാഴ്ച   തുടർന്ന്...
Feb 3, 2018, 11:31 AM
സ്നേഹത്തിന്റെ കുരുന്ന് കൈകൾ...ആലപ്പുഴജില്ലയിലെ പാണാവള്ളി ഹയാത്തുൽ മദ്രസയിൽ പൂച്ച ആറോളം കുഞ്ഞുങ്ങളെ പ്രസവിച്ചു. ഇവിടെ പഠിക്കുന്ന നാലാം ക്ളാസുകാരനായ വഫയ്ക്ക് പൂച്ചയെ വളർത്താൻ മോഹം   തുടർന്ന്...
Feb 2, 2018, 10:08 AM
ഫെബ്രുവരി രണ്ട് ലോക തണ്ണീർത്തട ദിനം...പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്താൻ തണ്ണീർത്തടങ്ങൾ സംരക്ഷിക്കപ്പെടട്ടെ,കോട്ടയം കുമരകം മെത്രാൻ കായലിൽ നിന്നനുള്ള കാഴ്ച്   തുടർന്ന്...
Jan 23, 2018, 11:51 AM
' ഇ ' ഫോര്‍ ' ആന ' . . . ഗജമേള കാണാനെത്തിയ വിദേശി തന്റെ കുഞ്ഞിന് ആനയെന്ന് പറഞ്ഞു കൊടുക്കുന്നു. കൊല്ലം കൊട്ടിയത്തു നിന്നുള്ള കാഴ്ച   തുടർന്ന്...
Jan 19, 2018, 6:44 PM
അൽപം ചൂടിലാ...വെള്ളവും ഭക്ഷണവും തേടിയിറങ്ങിയ ഉടുമ്പ്.ശക്തമായ ചൂടും ജലത്തിന്റെ ദൗർലഭ്യവും മൂലം വിവിധ ജന്തുക്കളും കൂട്ടിൽ നിന്ന് പുറത്തുചാടി ജനവാസ കേന്ദ്രങ്ങളിൽ എത്തി തുടങ്ങിയിരിക്കുന്നു.   തുടർന്ന്...
Jan 19, 2018, 11:02 AM
ആലായാല്‍ തറ വേണ്ട . . . പാലക്കാട് ജില്ലാ ആശുപുത്രിയിലെ പഴയ ടി.ബി.വാർഡിന്റെ ചുമരിൽ വളർന്ന് നില്‍ക്കുന്ന ആൽമരം   തുടർന്ന്...
Jan 16, 2018, 9:53 AM
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്... കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം നമ്പർ പ്ലാറ്റ്ഫോമിൽ റെയിൽവേ കാറ്ററിംഗ് വിഭാഗത്തിന്റെ ഭക്ഷണ ട്രേയിലെ ഭക്ഷണം കഴിക്കുന്ന എലി   തുടർന്ന്...
Jan 4, 2018, 3:34 PM
വടിയിലാണ് കാര്യം..വടിയുമായി പോകുന്ന യജമാനനൊപ്പം അനുസരണയോടെ പിന്നാലെ പോകുന്ന നായ. ചിലയിടങ്ങളിൽ തെരുവുനായ്ക്കൾ ബഹളമുണ്ടാക്കിയിട്ടും കൂസാതെയാണ് നായയുടെ യാത്ര. വഴുതയ്ക്കാട് പൊലീസ് ആസ്ഥാനത്തിന് മുന്നിൽ   തുടർന്ന്...
Dec 19, 2017, 11:54 AM
അപകട വാതില്‍ക്കല്‍ . . . തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് വൈ​കി​ട്ട് 5.30​ന് ഗു​രു​വാ​യൂ​രി​ലേ​ക്ക് പോ​കു​ന്ന ഇ​ന്റർ​സി​റ്റി എ​ക്സ്പ്ര​സ് ട്രെ​യി​നിന്റെ വാതില്‍ക്കല്‍ അ​പ​ക​ട​ക​ര​മായ രീ​തി​യിൽ ഇ​രുന്നു യാത്ര ചെയ്യുന്ന യു​വാ​വ്. അൽ​പ്പ​മൊ​ന്ന് തെ​റ്റി​യാ​ലോ പി​ന്നിൽ നി​ന്ന് ഡോർ വ​ന്ന് ത​ട്ടി​യാ​ലോ അ​പ​ക​ടം ഉ​റ​പ്പാണ്   തുടർന്ന്...
Dec 15, 2017, 3:43 PM
ജീവിത വീഥിയിൽ...വാഹനത്തിരക്കുള്ള റോഡിലൂടെ വീൽ ബാലൻസിൽ നീങ്ങുന്ന ഭിന്നശേഷിയുള്ള യുവാവ്. എറണാകുളം റസ്റ്റ് ഹൗസിന് സമീപത്ത് നിന്നുള്ള കാഴ്ച   തുടർന്ന്...
Nov 21, 2017, 3:30 PM
ഭദ്രസനമല്ല, നിദ്രാസനം... വെയിലത്ത് നടന്ന് തളര്‍ന്ന വൃദ്ധന്‍ വേലിയില്‍ തല ചായ്ച്ച് മയങ്ങുന്നു. സെക്രട്ടേറിയറ്റിന് മുന്നിലെ കാഴ്ച   തുടർന്ന്...
Nov 20, 2017, 1:40 PM
ഈ ഫ്രെയ്മിൽ....വലിയ പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനായി ജോലി ചെയ്യുന്ന തൊഴിലാളികൾ. ബോർഡ് തെങ്ങിൽ ബന്ധിപ്പിച്ച് നിർത്താനുള്ള ജോലിക്കിടയിൽ നിന്നള്ള കാഴ്ച എറണാകുളം കുമ്പളത്ത്   തുടർന്ന്...
Nov 10, 2017, 3:44 PM
ഐസ് വള്ളം...വേമ്പനാട്ട് കായലിൽ ബോട്ടുകളിൽ പോകുന്ന ടൂറിസ്റ്റുകൾക്ക് വള്ളത്തിൽ ഐസ് വിൽക്കാൻ പോകുന്ന വില്പ്പനക്കാരൻ.ആർ.ബ്ലോക്കിൽ നിന്നുള്ള ദൃശ്യം   തുടർന്ന്...
Nov 9, 2017, 7:50 PM
തിളങ്ങട്ടെ ജീവിതം...ജീവിതത്തിന് തിളക്കം നൽകാൻ സാഹസിക ജോലികൾ ചെയ്യുന്നവരെയും നമുക്കിടയിൽ കാണാം. വലിയൊരു വാണിജ്യ സമുച്ചയത്തിന്റെ ജനാല ചില്ലുകൾ കയറിന്മേൽ തൂങ്ങിക്കിടന്ന് വൃത്തിയാക്കുകയാണ്   തുടർന്ന്...
Nov 9, 2017, 5:57 PM
ഫ്രാങ്കോ ഞാന്‍ പെട്ടെടാ . . . കോഴിക്കോട് കോരപ്പുഴയിൽ ഇരയെപ്പിടിച്ചു പൊല്ലാപ്പിലായ എരണ്ട   തുടർന്ന്...
Oct 27, 2017, 6:42 PM
വിലാപയാത്രയല്ല...നീറും കൂട്ടം പുല്ലിൻ തുമ്പിൽക്കൂടി നിശാശലഭത്തെ കൊണ്ടുപോകുന്നു.കോട്ടയം നഗരത്തിൽ നിന്നുള്ള ദൃശ്യം   തുടർന്ന്...
Oct 26, 2017, 5:36 PM
ക്ളോസായ കൈയ്യിൽ...എറണാകുളം സി.ജെ.എം കോടതിയിൽ നിന്ന് ജയിലിലേക്ക് പോകുന്ന പ്രതികൾ വിലങ്ങിട്ട കൈയിൽ ടൂത്ത് പേസ്റ്റുമായി നടന്ന് നീങ്ങുന്നു   തുടർന്ന്...
Oct 21, 2017, 4:15 PM
ഫോൺവിളിയല്ല, ഇത് കൊലവിളി...എറണാകുളം നഗരത്തിൽ മഴ തിമിർത്ത് പെയ്യുമ്പോൾ ഹെൽമറ്റിനിടയിൽ മൊബൈൽവച്ച് സംസാരിച്ച് നീങ്ങുന്ന ബൈക്ക് യാത്രികൻ. കെ.പി.സി.സി ജംഗ്ഷനിൽ നിന്നുളള കാഴ്ച   തുടർന്ന്...
Oct 20, 2017, 8:32 PM
സമൃദ്ധിയിൽ...മൂന്നാർ വട്ടവടയിലെ കൃഷിത്തോട്ടത്തിൽ നിന്നും കാബേജ് വിളവെടുക്കുന്ന കർഷകർ. എറണാകുളം ആലുവ മാർക്കറ്റുകളിലേക്കാണ് ഇവിടെ നിന്നും കൂടുതൽ പച്ചക്കറികൾ എത്തുന്നത്   തുടർന്ന്...
Oct 16, 2017, 1:19 PM
സ്റ്റോറേജ് ഏരിയ ഫുൾ...തൊലിക്ക് ജി.എസ്.ടി .വേണ്ടല്ലോ. വഴി യാത്രക്കാർ വലിച്ചെറിഞ്ഞ പഴത്തിന്റെ തൊലി വായിൽ കുത്തി നിറക്കുന്ന വാനരൻ. ഇന്ന് ലോക ഭക്ഷ്യ ദിനം   തുടർന്ന്...
Oct 16, 2017, 11:20 AM
പ്രാവുകൾക്ക് നല്ലകാലം...തിരക്കൊഴിഞ്ഞ കോട്ടയം മാർക്കറ്റ് റോഡിൽ കിടക്കുന്ന ധാന്യങ്ങൾ കൊത്തിതിന്നുന്ന പ്രാവിൻ കൂട്ടം   തുടർന്ന്...
Oct 12, 2017, 5:48 PM
അപകട സെൽഫി... പാലക്കാട് കോട്ടയ്ക്ക് മുകളിൽ നിന്ന് അപകടകരമാം വിധം സെല്‍ഫി എടുക്കുന്ന യുവാക്കൾ. ഇത്തരം ഭ്രാന്തമായ സെല്‍ഫി പിടുത്തമാണ് വന്‍ ദുരന്തങ്ങളിലേക്ക് നയിക്കുന്നത്   തുടർന്ന്...
Oct 9, 2017, 4:16 PM
ലോറി പണിമുടക്കിനെ തുടർന്ന് തൃശൂർ പടിഞ്ഞാറേകോട്ടയിൽ കിടക്കുന്ന ലോറിയിലെ ഡ്രൈവർ കറിവയ്ക്കാനുള്ള മീനുമായി   തുടർന്ന്...
Oct 8, 2017, 3:43 PM
എന്റെ വര ശരിയാണോ... തത്തകളെ വളർത്തുന്നത് നിയമലംഘനമായതോടെ നമ്മുടെ നാട്ടിൽ അന്ന്യംനിന്നുപോയൊരു സംബർദായമാണ് പക്ഷിശാസ്ത്രം, എന്നാൽ ഇന്നും നമ്മുടെ നാട്ടിൽ പലയിടങ്ങളിലും ഈ കാഴ്ച്ച   തുടർന്ന്...
Oct 6, 2017, 6:50 PM
സുഖ നിദ്രക്കായ്...ക്രിസ്തുരൂപത്തിനോട് ചേർന്ന് കിടന്നുറങ്ങുന്ന തെരുവ് നായ്ക്കുട്ടി. കോട്ടയം തിരുനക്കര മൈതാനിയിൽ നിന്നുള്ള കാഴ്ച   തുടർന്ന്...
Oct 6, 2017, 6:47 PM
പ്രാർത്ഥനാ ജീവിതം...അന്നന്നത്തെ അന്നത്തിനായ് വഴിയോര പച്ചക്കറി വിൽപ്പനക്കിടയിൽ കിട്ടുന്ന സമയം ഖുറാൻ വായിക്കുന്ന സ്ത്രീ. കോട്ടയം സെൻട്രൽ ജംഗ്ഷനിൽ നിന്നുള്ള കാഴ്ച   തുടർന്ന്...
Oct 3, 2017, 5:41 PM
ഓർമ്മയിലെ വെളിച്ചം...തൃശൂരിൽ മണ്ണെണ്ണ വിളക്ക് വിൽക്കാനായ് നടക്കുന്ന യുവാവ്   തുടർന്ന്...
Oct 2, 2017, 2:27 PM
മദേഴ്സ് ' ലാപ്ടോപ് " . . . ഉപയോഗ ശൂന്യമായ ലാപ് ടോപ്പ് ആക്രികടയിൽ കൊടുക്കുവാനയി തലയിൽ വച്ച് കൊണ്ടുപോകുന്ന നാടോടി സ്ത്രീ തൃശൂരിൽ നിന്ന് ഒരു ദൃശ്യം   തുടർന്ന്...