Tuesday, 14 August 2018 9.57 PM IST
Aug 14, 2018, 12:10 AM
തിരുവനന്തപുരം: ഇ.പി. ജയരാജന്റെ സത്യപ്രതിജ്ഞാചടങ്ങ് യു.ഡി.എഫ് ബഹിഷ്കരിക്കും. ജയരാജനെ വീണ്ടും മന്ത്രിയാക്കിയത് അധാർമ്മികമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.   തുടർന്ന്...
Aug 14, 2018, 12:10 AM
തിരുവനന്തപുരം: ഇ.പി. ജയരാജനെ ഉൾപ്പെടുത്തിയുള്ള മന്ത്രിസഭാ വിപുലീകരണവും കാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് പദവി പുനഃസ്ഥാപിച്ച് സി.പി.ഐക്ക് നൽകുന്നതും ഇന്നലെ ചേർന്ന ഇടതുമുന്നണി യോഗം അംഗീകരിച്ചു.   തുടർന്ന്...
Aug 13, 2018, 11:50 AM
കൊല്ലം: 'ചിരമോഹമെന്നിൽ ബാക്കിയുണ്ട്, അതിലൊരു മോഹം ഞാൻ ചൊല്ലീടട്ടേ...' കീമോ വാർഡിൽ നിന്ന് നേരെ പോയി പാടിയ പാട്ടിന് ആരാധകർ ഏറുകയാണ്. പാട്ടുകാരനിപ്പോഴും കീമോ വാർഡിലുണ്ട്, അടുത്ത ഊഴം കാത്ത്.   തുടർന്ന്...
Aug 13, 2018, 12:06 AM
തിരുവനന്തപുരം: ഇ.പി.ജയരാജന്റെ മന്ത്രിസഭാ പുന:പ്രവേശനം അടക്കം ഇന്ന് ചേരുന്ന എൽ.ഡി.എഫ് യോഗം ചർച്ച ചെയ്യും. ഇടതുമുന്നണിയുമായി സഹകരിച്ച് നിൽക്കുന്ന കക്ഷികളെ ഉൾപ്പെടുത്തി മുന്നണി വിപുലീകരിക്കുന്നത് സംബന്ധിച്ച് ഘടകകക്ഷികൾ ചർച്ച ചെയ്ത് നിലപാട് അറിയിക്കാൻ കഴിഞ്ഞ മുന്നണിയോഗം നിർദ്ദേശിച്ചിരുന്നു.   തുടർന്ന്...
Aug 11, 2018, 12:07 AM
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് പങ്കുവയ്‌ക്കൽ സംബന്ധിച്ച് ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത്ഷായെ കണ്ട് പ്രാഥമിക ചർച്ച നടത്തി.   തുടർന്ന്...
Aug 8, 2018, 12:07 AM
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കാർഷികപ്രശ്നങ്ങളും മറ്റ് വിഷയങ്ങളുമുയർത്തി പ്രക്ഷോഭ- പ്രചാരണ പരിപാടികൾ തുടങ്ങാൻ യു.ഡി.എഫ് നേതൃയോഗം തീരുമാനിച്ചു.   തുടർന്ന്...
Aug 8, 2018, 12:07 AM
തിരുവനന്തപുരം: കെ.പി.സി.സിക്ക് സ്ഥിരം പ്രസിഡന്റ് വരാത്തത് ലോക്‌സഭാ തിരഞ്ഞെടുപ്പിന് കോൺഗ്രസിന്റെയും മുന്നണിയുടെയും പ്രവർത്തനത്തെ ബാധിക്കുമെന്ന് ലീഗിന്റെ വിമർശനം. മാറ്റം വരുത്തുന്നെങ്കിൽ വേഗത്തിലാവണമെന്നും മുന്നണിക്ക് ഓടിച്ചാടി നടക്കുന്ന ഒരു കൺവീനറെ വേണമെന്നും യു.ഡി.എഫ് നേതൃയോഗത്തിൽ പി.പി.തങ്കച്ചനെ ഇരുത്തിക്കൊണ്ട് ലീഗ് ജനറൽസെക്രട്ടറി കെ.പി.എ. മജീദ് ആവശ്യപ്പെട്ടു.   തുടർന്ന്...
Aug 8, 2018, 12:06 AM
തിരുവനന്തപുരം: ആർ.എസ്.പി ഇടതുപക്ഷത്തിന്റെ അലങ്കാരമാണെന്നും അവർ തിരികെവരണമെന്നാണ് ആഗ്രഹമെന്നും ഇടതുമുന്നണി കൺവീനർ എ. വിജയരാഘവൻ പറഞ്ഞു.   തുടർന്ന്...
Aug 7, 2018, 12:10 AM
ന്യൂഡൽഹി: പാലക്കാട് കഞ്ചിക്കോട്ടെ കോച്ച് ഫാക്‌ടറി ഉപേക്ഷിച്ചിട്ടില്ലെന്ന് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ ലോക്‌സഭയിൽ മുല്ലപ്പള്ളി രാമചന്ദ്രൻ എം.പിയെ രേഖാമൂലം അറിയിച്ചു. എന്നാൽ യു.പി.എ സർക്കാരിന്റെ കാലത്ത് കോച്ച് ഫാക്‌ടറി തുടങ്ങാൻ നടപടിയെടുക്കാഞ്ഞത് തിരിച്ചടിയായെന്നും മന്ത്രി വിശദീകരിക്കുന്നു.   തുടർന്ന്...
Aug 6, 2018, 12:10 AM
ആലപ്പുഴ: കുട്ടനാട് പാക്കേജ് പൂർണമായും നടപ്പാക്കാൻ ഉടൻ കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വെള്ളപ്പൊക്ക ദുരിതാശ്വാസ നടപടികളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.   തുടർന്ന്...
Aug 6, 2018, 12:10 AM
കോഴിക്കോട്: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് തന്റെ പേര് പറഞ്ഞത് മാദ്ധ്യമങ്ങളാണെന്ന് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. ​16 പേരെയാണ് മാദ്ധ്യമങ്ങൾ അദ്ധ്യക്ഷ സ്ഥനത്തേക്ക് പരിഗണിച്ചതെന്നും കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനങ്ങൾ ചോരില്ലെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.   തുടർന്ന്...
Jul 31, 2018, 12:10 AM
തൃശൂർ: സംസ്ഥാനം ബി.ജെ.പിക്ക് പാകമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു. സംസ്ഥാന അദ്ധ്യക്ഷനായി നിയമിച്ച വിവരം അറിഞ്ഞ് മാദ്ധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം .   തുടർന്ന്...
Jul 31, 2018, 12:10 AM
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് അരയും തലയും മുറുക്കി കച്ചകെട്ടുന്ന സി.പി.എം ഒക്ടോബറിൽ സംസ്ഥാനത്തെ 140 അസംബ്ലി നിയോജകമണ്ഡലങ്ങളിലും വിപുലമായ പ്രചാരണജാഥകൾ നടത്തും.   തുടർന്ന്...
Jul 30, 2018, 12:10 AM
കോഴിക്കോട്: രാഷ്ട്രീയ ഉദ്ദേശ്യത്തോടെയാണ് എസ്.എൻ.സി ലാവ്‌ലിൻ കേസ് വീണ്ടും കുത്തിപ്പൊക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.   തുടർന്ന്...
Jul 30, 2018, 12:10 AM
ന്യൂഡൽഹി: ഇടതു മുന്നണിയിലേക്കുള്ള സി.പി.എമ്മിന്റെ ക്ഷണം ആർ.എസ്‌.പി നേതാവ്‌ എൻ.കെ. പ്രേമചന്ദ്രൻ എം.പി തള്ളി. ആർ.എസ്‌.പിയെ ക്ഷണിച്ചത് ഇടത് ഐക്യമെന്ന ലക്ഷ്യത്തിനല്ലെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും പ്രേമചന്ദ്രൻ പറഞ്ഞു.   തുടർന്ന്...
Jul 29, 2018, 12:10 AM
തിരുവനന്തപുരം: ഭരണ നിർവഹണ മികവിൽ കേരളം ഒന്നാമതെന്ന് എൽ.ഡി.എഫ് സർക്കാർ കോടികൾ മുടക്കി നൽകിയ പരസ്യം വസ്തുതാവിരുദ്ധവും പൊതുജനത്തെ കബളിപ്പിക്കുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പൊതു ഖജനാവിലെ നികുതിപ്പണം അസത്യം പ്രചരിപ്പിച്ച് മേനി നടിക്കാൻ ഇടതു സർക്കാർ ധൂർത്തടിക്കുന്നത് പൊറുക്കാൻ കഴിയാത്ത തെറ്റാണ്.   തുടർന്ന്...
Jul 29, 2018, 12:10 AM
കളമശേരി: കർണാടകയിൽ താൻ മുഖ്യമന്ത്രിയായത് ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രതിപക്ഷ ഐക്യത്തിന്റെ മുന്നേറ്റത്തിന്റെ തുടക്കമായിരുന്നെന്ന് കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. ജനതാദൾ (എസ് ) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കളമശേരിയിലൊരുക്കിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.   തുടർന്ന്...
Jul 19, 2018, 12:10 AM
തിരുവനന്തപുരം: ജാർഖണ്ഡിൽ സ്വാമി അഗ്നിവേശിനെ യുവമോർച്ചയുടെ പ്രവർത്തകർ ക്രൂരമായി ആക്രമിച്ച സംഭവം സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ച കാടത്തമാണെന്ന് ഭരണപരിഷ്കാര കമ്മിഷൻ അദ്ധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ പ്രസ്താവിച്ചു.   തുടർന്ന്...
Jul 16, 2018, 1:14 AM
തിരുവനന്തപുരം: കർക്കടകത്തെ വരവേറ്റു തിമിർത്തു പെയ്യുന്ന മഴയ്ക്ക് ശ്രുതിയേകി അനന്തപുരിയിൽ സംഗീത മഴ പെയ്തു തുടങ്ങി. ഇനി അഞ്ചു നാൾ രാജധാനിയുടെ സായാഹ്നങ്ങളിലേക്കു നിശാഗന്ധിയിൽ   തുടർന്ന്...
Jul 16, 2018, 12:10 AM
കൊച്ചി: എസ‌്.ഡി.പി.ഐ മുസ്ലിങ്ങൾക്കാകെ അപമാനമാണെന്ന‌് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരിം എംപി പറഞ്ഞു. പാകിസ്ഥാനിലേക്ക‌് പോകാൻ പറയുന്ന ആർ.എസ‌്.എസിനെ സഹായിക്കുന്ന പ്രവർത്തനമാണ‌് എസ‌്.ഡി.പി.ഐയുടെതും. ജില്ലാ ഹെഡ‌്‌ലോഡ‌് ആൻഡ് ജനറൽ വർക്കേഴ‌്സ‌് യൂണിയൻ (സി.ഐ.ടി.യു) എറണാകുളം സിറ്റി ബ്രാഞ്ച‌് ഓഫീസ‌് ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.   തുടർന്ന്...
Jul 14, 2018, 12:10 AM
തിരുവനന്തപുരം: ബി.ജെ.പി വീണ്ടും അധികാരത്തിലെ ത്തിയാൽ ഇന്ത്യയെ ഹിന്ദുപാകിസ്ഥാൻ ആക്കുമെന്ന ശശി തരൂർ എം.പിയുടെ പ്രസ്താവന ദേശീയതലത്തിൽ വിവാദമുയർത്തുമ്പോൾ പിൻതുണയുമായി കേരള നേതാക്കൾ. തരൂരിന്റെ വാദത്തെ കോൺഗ്രസ് ദേശീയനേതൃത്വം തള്ളിക്കളഞ്ഞിട്ടും കെ.പി.സി.സി പ്രസിഡന്റിൽ നിന്നടക്കം പിന്തുണ ലഭിച്ചത് ശ്രദ്ധേയമാണ്.   തുടർന്ന്...
Jul 14, 2018, 12:10 AM
തിരുവനന്തപുരം: വിവിധ വിഷയങ്ങളിലെ കേരളത്തിന്റെ പരാതികൾ കേൾക്കാൻ ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മതം മൂളി. കേരളത്തിൽ നിന്നുള്ള സർവകക്ഷി സംഘത്തെ 19ന് കാണാമെന്ന് അറിയിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള കത്ത് മുഖ്യമന്ത്രിയുടെ ഓഫീസിൽ ലഭിച്ചു.   തുടർന്ന്...
Jul 14, 2018, 12:10 AM
തിരുവനന്തപുരം: കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറി ഉപേക്ഷിക്കില്ലെന്ന് കാണിച്ച് കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയൽ ഭരണപരിഷ്കാര കമ്മിഷൻ അദ്ധ്യക്ഷൻ വി.എസ്. അച്യുതാനന്ദന് കത്തയച്ചു. കോച്ചുകളുടെ ആവശ്യകതയും ഏതുതരം കോച്ചുകളാണ് വേണ്ടതെന്നതും സംബന്ധിച്ച് വിലയിരുത്തിയായിരിക്കും പദ്ധതിയുടെ മുന്നോട്ടുപോക്കെന്നും കത്തിൽ വ്യക്തമാക്കി.   തുടർന്ന്...
Jul 13, 2018, 12:22 PM
കോട്ടയം: കെ.എം. മാണിയുടെ മകൻ ജോസ് കെ. മാണിയ്ക്ക് പിന്നാലെ ഭാര്യ നിഷ, പാർട്ടി വർക്കിംഗ് ചെയർമാനായ പി.ജെ. ജോസഫിന്റെ മകൻ അപ്പു ജോൺ ജോസഫ് എന്നിവരെ കേരള കോൺഗ്രസ് മാണിഗ്രൂപ്പ് രാഷ്ട്രീയത്തിലെത്തിച്ച് സ്ഥാനാർത്ഥികളാക്കുമെന്ന് സൂചന.   തുടർന്ന്...
Jul 8, 2018, 12:10 AM
കോഴിക്കോട് : മാദ്ധ്യമ സ്വാതന്ത്ര്യം വിലക്കുന്നത് ജനാധിപത്യസംവിധാനത്തിന് കടുത്ത വെല്ലുവിളിയാണെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരൻ പറഞ്ഞു. മാദ്ധ്യമപ്രവർത്തകനായിരുന്ന വി.രാജഗോപാൽ അനുസ്മരണത്തിന്റെ ഭാഗമായി കോഴിക്കോട്ട് സംഘടിപ്പിച്ച ചടങ്ങിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.   തുടർന്ന്...
Jul 8, 2018, 12:10 AM
തിരുവനന്തപുരം: യു.ഡി.എഫ് വിട്ടുവന്നാൽ ആർ.എസ്.പിയെ ഉൾക്കൊള്ളാൻ എൽ.ഡി.എഫ് തയ്യാറാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പാർട്ടി മുഖപത്രത്തിലെഴുതിയത് വ്യാപക ചർച്ചയ്ക്ക് വഴിയൊരുക്കുന്നു. ആശയക്കുഴപ്പത്തിന് വഴിവയ്ക്കാനുള്ള സി.പി.എമ്മിന്റെ നീക്കമായാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ ഇതിനെ വിലയിരുത്തുന്നത്.   തുടർന്ന്...
Jul 8, 2018, 12:10 AM
തിരുവനന്തപുരം : മാദ്ധ്യമ പ്രവർത്തകൻ വേണു ബാലകൃഷ്ണനും സർക്കാർ ഉദ്യോഗസ്ഥനായ വി. മധുവിനുമെതിരെ സർക്കാർ സ്വീകരിച്ച നടപടി ഏകാധിപത്യമാണെന്ന് ചൂണ്ടിക്കാട്ടി എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി മുഖ്യമന്ത്രിക്കു കത്ത് നൽകി.   തുടർന്ന്...
Jul 3, 2018, 12:34 AM
തിരുവനന്തപുരം : കോളേജ് കാമ്പസുകളെ കൊലക്കളങ്ങളാക്കി മാറ്റാനുള്ള ശ്രമത്തെ ജനാധിപത്യ വിശ്വാസികൾ ഒരുമിച്ച് എതിർത്ത് പരാജയപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതകം മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്.   തുടർന്ന്...
Jul 3, 2018, 12:33 AM
തിരുവനന്തപുരം: നിർഭയവും നിഷ്‌ക്ഷവുമായ പത്രപ്രവർത്തനം നടത്തിയ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെയും കേസരി ബാലകൃഷ്ണപിള്ളയുടെയും പാരമ്പര്യം പിന്തുടരാൻ ഇന്നത്തെ മാദ്ധ്യമ പ്രവർത്തകർക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.   തുടർന്ന്...
Jul 3, 2018, 12:33 AM
കോഴിക്കോട്: ക്യാംപസ് ഫ്രണ്ടിന്റെ പ്രവർത്തനത്തെ കുറിച്ച് സർക്കാർ ഗൗരവകരമായി കാണണമെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകന്റെ കൊലപാതകത്തെ പറ്റി കോഴിക്കോട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.   തുടർന്ന്...
Jul 3, 2018, 12:32 AM
കൊച്ചി: മഹാരാജാസ് കോളേജിൽ കാമ്പസ് ഫ്രണ്ടിന് വിരലിലെണ്ണാവുന്ന പ്രവർത്തകരേയുള്ളൂ. എസ്.എഫ്.ഐയുമായി നിലവിൽ പ്രശ്‌നങ്ങളുമില്ല. അതിനാൽ മുൻകൂട്ടി ആസൂത്രണം ചെയ്‌ത അക്രമമാണെന്നാണ് പൊലീസ് നിഗമനം.   തുടർന്ന്...
Jul 3, 2018, 12:31 AM
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥിയുടെ കൊലപാതകവും കൊലപാതകത്തിലേക്ക് നയിച്ച സംഘർഷത്തെക്കുറിച്ചും സമഗ്ര അന്വേഷണം നടത്തണമെന്ന് എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.   തുടർന്ന്...
Jul 3, 2018, 12:31 AM
തിരുവനന്തപുരം: കാമ്പസുകളിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള നീക്കം ഏതു ഭാഗത്തുനിന്നുണ്ടായാലും സർക്കാർ കർശനമായി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്.   തുടർന്ന്...
Jul 3, 2018, 12:30 AM
തിരുവനന്തപുരം : കോളേജ് കാമ്പസുകൾ ചോരപ്പുഴയാക്കാനുള്ള തീവ്രവാദ ശക്തികളുടെ നീക്കത്തിനെതിരെ ജാഗ്രത വേണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു.   തുടർന്ന്...
Jul 3, 2018, 12:30 AM
തൃശൂർ: കലാലയ രാഷ്ട്രീയത്തിന്റെ പേരിൽ ഒരിക്കലും കലാപവും കൊലപാതകവും ഉണ്ടാകരുതെന്നും ഒരു തുള്ളി ചോര പോലും ഇനി വീഴാൻ അനുവദിക്കരുതെന്നും കോൺഗ്രസ് നേതാവ് വി.എം. സുധീരൻ പറഞ്ഞു.   തുടർന്ന്...
Jul 3, 2018, 12:29 AM
കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യുവിന്റെ കൊലപാതകത്തിൽ മുഖ്യമന്ത്രിയുടെ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം വി. മുരളീധരൻ എം.പി പറഞ്ഞു.   തുടർന്ന്...
Jun 30, 2018, 12:10 AM
തിരുവനന്തപുരം: നിയമസഭ പാസാക്കിയ നെൽവയൽ- നീർത്തട സംരക്ഷണ ഭേദഗതി നിയമത്തിൽ ആശങ്ക അറിയിച്ച് മുതിർന്ന സി.പി.എം നേതാവും ഭരണപരിഷ്കാര കമ്മിഷൻ അദ്ധ്യക്ഷനുമായ വി.എസ്. അച്യുതാനന്ദൻ രംഗത്ത്.   തുടർന്ന്...
Jun 30, 2018, 12:10 AM
തൃശൂർ: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇ.പി. ജയരാജൻ എം.എൽ.എ ഇന്ന് ആശുപത്രി വിട്ടേക്കും. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.   തുടർന്ന്...
Jun 30, 2018, 12:10 AM
തിരുവനന്തപുരം : ഹയർ എഡ്യൂക്കേഷൻ കമ്മിഷൻ രൂപീകരിക്കാനുള്ള തീരുമാനം വിദ്യാഭ്യാസ കാര്യങ്ങളിൽ സംസ്ഥാനങ്ങൾക്കുള്ള പങ്ക് പരിമിതപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്.   തുടർന്ന്...
Jun 30, 2018, 12:10 AM
തിരുവനന്തപുരം: അമ്മയിലെ ഇടത് അനുഭാവികളായ ജനപ്രതിനിധികളെ ഒറ്റതിരിച്ച് ആക്ഷേപിക്കുന്നത് ദുരുദ്ദേശപരമാണെന്നും അമ്മയുടെ നേതൃത്വത്തിലിരിക്കുന്നവരുടെ രാഷ്ട്രീയനിറം നോക്കിയല്ല പ്രതികരിക്കേണ്ടതെന്നും പറഞ്ഞ് അമ്മയിൽ നേതൃസ്ഥാനീയരായ ജനപ്രതിനിധികൾക്ക് സംരക്ഷണവലയമൊരുക്കുന്ന സി.പി.എം സെക്രട്ടേറിയേറ്റിന്റെ നിലപാട് അവരുടെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നതെന്ന് വി.എം. സുധീരൻ ഫേസ്ബുക് പോസ്റ്റിൽ കുറ്റപ്പെടുത്തി.   തുടർന്ന്...
Jun 29, 2018, 11:18 PM
തിരുവനന്തപുരം: അമ്മ സംഘടന സാംസ്കാരിക കേരളത്തിന് അപമാനമാണെന്നും സംഘടന പിരിച്ചുവിട്ട് നടൻമാർ മാപ്പ് പറയണമെന്നും എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് പറഞ്ഞു.   തുടർന്ന്...
Jun 27, 2018, 12:10 AM
ന്യൂഡൽഹി: കെ.പി.സി.സിയുടെ പുതിയ അദ്ധ്യക്ഷനായി സമ്മർദ്ദത്തിന് വഴങ്ങാത്ത വ്യക്തിയെ നിയമിക്കണമെന്ന് പി.ജെ. കുര്യൻ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് അയച്ച കത്തിൽ നിർദ്ദേശിച്ചു. പുതിയ അദ്ധ്യക്ഷന് മതേതര പ്രതിച്ഛായയും വേണം. കെ.പി.സി.സി അദ്ധ്യക്ഷ പദവിയിലേക്ക് തന്നെ പരിഗണിക്കേണ്ടെന്നും വാഗ്‌ദാനം ചെയ്‌താൽ സ്വീകരിക്കില്ലെന്നും കത്തിലുണ്ട്.   തുടർന്ന്...
Jun 27, 2018, 12:10 AM
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് നിയമനത്തെച്ചൊല്ലിയുള്ള കോലാഹലങ്ങൾ ഏറക്കുറെ നനഞ്ഞ പടക്കം പോലെയായി. ലോക്സഭാ തിരഞ്ഞെടുപ്പു കഴിയും വരെ ഏതായാലും എം.എം. ഹസന് കസേര മാറേണ്ടിവരില്ലെന്നാണ് ഇപ്പോഴത്തെ സൂചന.   തുടർന്ന്...
Jun 27, 2018, 12:10 AM
തിരുവനന്തപുരം: റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനെ തിങ്കളാഴ്ച നിയമസഭയിൽ പ്രതിപക്ഷം വിമർശിച്ചത് നിയമവകുപ്പിന്റെ തെറ്രായ ഉപദേശം മൂലമാണ്. സബ്‌ജ‌ക്‌ട് കമ്മിറ്രിയിൽ പോയ ബില്ല് വീണ്ടും അവതരിപ്പിച്ചപ്പോഴാണ് അതിനെതിരെ ക്രമപ്രശ്നവുമായി കോൺഗ്രസിലെ വി.ഡി.സതീശനും വി.ടി.ബൽറാമും എഴുന്നേറ്രത്.   തുടർന്ന്...
Jun 26, 2018, 12:10 AM
തിരുവനന്തപുരം: സിവിൽസർവീസിലെത്തുന്നവർ സമൂഹനന്മയും രാജ്യത്തിന്റെ അഭിമാനവും കാത്തുസൂക്ഷിക്കണമെന്നും അവശതയനുഭവിക്കുന്നവരോട് കരുതലുണ്ടാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.   തുടർന്ന്...
Jun 25, 2018, 12:10 AM
കൊല്ലം: സംസ്ഥാന സെക്രട്ടേറിയറ്റിലെ മുഴുവൻ അംഗങ്ങളെയും സംസ്ഥാന കമ്മിറ്റിയിലെ 69 അംഗങ്ങളെയും ഒഴിവാക്കി എസ്.എഫ്.ഐ പുനഃസംഘടിപ്പിച്ചു. 89 അംഗ സംസ്ഥാന കമ്മിറ്റി 63 പുതുമുഖങ്ങളെ ഉൾപ്പെടുത്തി 83 ആക്കി ചുരുക്കി. രണ്ട് ഒഴിവുകളോടെയാണ് 19 അംഗ പുതിയ സെക്രട്ടേറിയറ്റ് രൂപീകരിച്ചത്.   തുടർന്ന്...
Jun 25, 2018, 12:10 AM
തിരുവനന്തപുരം : അതിസമ്പന്നർക്കും ഭരണതലത്തിൽ സ്വാധീനമുള്ളവർക്കും അധികാരസ്ഥാനത്തിരിക്കുന്നവർക്കും നിയമങ്ങൾ ബാധകമല്ലാത്ത സ്ഥിതി കേരളത്തിൽ വന്നിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞു.   തുടർന്ന്...
Jun 23, 2018, 12:06 AM
തിരുവനന്തപുരം: തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കാൻ പോകുന്ന നെൽവയൽ- തണ്ണീർത്തട സംരക്ഷണ ഭേദഗതി ബില്ലിൽ വയൽ നികത്തൽ തടയൽ കർക്കശമാക്കുന്ന തരത്തിൽ ഭേദഗതി കൊണ്ടുവരാൻ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് ചുമതലപ്പെടുത്തി.   തുടർന്ന്...
Jun 20, 2018, 12:10 AM
തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരെയും ക്യാമ്പ് ഫോളോവേഴ്സിനെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അടിമപ്പണിക്ക് ഉപയോഗിക്കുന്ന കാര്യത്തിൽ സർക്കാർ സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് പ്രതിപക്ഷം ആരോപിച്ചു.   തുടർന്ന്...
Jun 20, 2018, 12:10 AM
തിരുവനന്തപുരം: പെൻഷൻകാരോടുള്ള അവഗണന അവസാനിപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്ന് കെ.മുരളീധരൻ എം.എൽ.എ പറഞ്ഞു. ഡി.എ കുടിശ്ശിഖ പൂർണ്ണമായും അനുവദിക്കുക, ആരോഗ്യഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കുക.   തുടർന്ന്...