Tuesday, 28 March 2017 9.31 PM IST
Jul 15, 2016, 1:29 AM
'' ആ കോളേജിൽ നിന്ന് കാണാതാവുന്ന അഞ്ചാമത്തെ പെൺകുട്ടിയായിരുന്നു അവൾ. ഈ പിള്ളേരൊക്കെ എവിടേക്കാണ് പോവുന്നതെന്ന് അവർ അന്വേഷിച്ചിട്ടുണ്ടോ. ഒരു സംഘം വിദ്യാർത്ഥിനികളെ മതം മാറ്റാൻ തയ്യാറാക്കി നിറുത്തിയിരിക്കുകയായിരുന്നുവെന്നാണ് ഞാൻ പിന്നീട് അറിഞ്ഞത്. എൻട്രൻസ് കമ്മിഷണറുടെ മെറിറ്റ് അലോട്ട്മെന്റ് കിട്ടിയാണ് അവളെ കാസർകോട്ടെ സെഞ്ച്വറികോളേജിൽ വിട്ടത്   തുടർന്ന്...
Jul 14, 2016, 1:22 AM
പത്ത് വർഷത്തോളം മുമ്പ് മതമൗലിക വാദത്തിന്റെ അതിതീവ്രതയിൽ രൂപംകൊണ്ട് ഭീകരരൂപം ആർജ്ജിച്ച ഗ്രൂപ്പാണ് ഐസിസ്. ഇറാക്കിലെ അമേരിക്കൻ അധിനിവേശത്തോടുള്ള അമർഷവും ഷിയാ വിഭാഗത്തോടുള്ള വിദ്വേഷവുമായിരുന്നു ഊർജ്ജം. ഇറാക്കിൽ ക്രമേണ അൽ-ക്വഇദ അപ്രസക്തമാവുകയായിരുന്നു. സിറിയയിൽ ആഭ്യന്തരയുദ്ധം മൂലം സേന പിന്മാറിയ ഭൂഭാഗങ്ങൾ നിയന്ത്രണത്തിലാക്കിയായിരുന്നു താവളങ്ങൾ. സ്വയം ഖലീഫയായി പ്രഖ്യാപിച്ച, മതപണ്ഡിതനായ അബുബക്കർ ബാഗ്ദാദിയാണ് തലവൻ. 2014ൽ ഇറാക്കി സേനയെ തുരത്തി മൊസൂൽ നഗരം പിടിച്ചെടുത്തതോടെയാണ് 'ഐസിസ്" ലോകശ്രദ്ധ നേടിയത്. സിറിയൻ പട്ടണമായ റാഖയാണ് ആസ്ഥാനം.   തുടർന്ന്...
Jul 14, 2016, 12:07 AM
'' എന്റെ കൊച്ചിനെ എനിക്ക് തിരിച്ചുകിട്ടണം. ജാതിയും മതവുമൊന്നും പ്രശ്‌നമല്ല. എന്റെ മോളുടെ ഇഷ്‌ടമാണ് എന്റേതും. നിറവയറോടെ അവളെ എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നത്. ഇനി ഒരമ്മയ്ക്കും ഈ ഗതിവരുത്തരുതേ''-ആറ്റുകാലിലെ വീട്ടിലിരുന്ന് വിലപിക്കുകയാണ് ആദ്യകാല കമ്മ്യൂണിസ്റ്റ് കാലടി മാധവൻനായരുടെ മകൾ ബിന്ദു. കാസർകോട്ട് പൊയിനാച്ചി സെഞ്ച്വറി ഡന്റൽ കോളേജിൽ ബി.ഡി.എസ് പഠനത്തിനുപോയ ബിന്ദുവിന്റെ മകൾ നിമിഷ മതംമാറി ഫാത്തിമയായശേഷം ദുരൂഹസാഹചര്യത്തിൽ കാണാതായിട്ട് മൂന്നുമാസമായി.   തുടർന്ന്...
Jul 14, 2016, 12:07 AM
നിരപരാധിയായ ഒരുമനുഷ്യനെ കൊന്നാൽ അവൻ മുഴുവൻ മനുഷ്യരേയും കൊന്നവനെ പോലെയാണെന്ന് പഠിപ്പിച്ച ഖുർആന്റെ അനുയായികൾക്ക് ഐസിസ് എന്ന ആഗോളഭീകരസംഘടനയെ വെറുക്കാതിരിക്കാനാവില്ലെന്ന് കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുളളക്കോയ മദനി പറഞ്ഞു. ഇസ്‌ലാമിനോട് യുദ്ധം പ്രഖ്യാപിച്ച പടിഞ്ഞാറിന്റെയും സയണിസ്റ്റുകളുടേയും കൈയ്യിലെ കളിപ്പാവയാണ് ഐസിസ്. ഇസ്‌ലാം വിരുദ്ധശക്തികളെല്ലാം ഇസ‌്‌ലാമിനെ തകർക്കാൻ ദുരുപയോഗം ചെയ്തത് മുസ്‌ലീം വൃത്തത്തിലുളളവരെയാണ്.   തുടർന്ന്...
Jul 13, 2016, 12:07 AM
മലപ്പുറം തിരുനാവായ സ്വദേശി ജാബിറിനെ ചതിച്ചത് അബുദാബി ഭരണത്തലവനായിരുന്ന ഷേഖ് അൽനഹ്യാനാണ്..! സർക്കാർ മ്യൂസിയത്തിലെ നഹ്യാന്റെ പ്രതിമയ്ക്കൊപ്പം നിന്ന് ചിത്രമെടുത്ത് ഫേസ്ബുക്കിലിട്ട ജാബിറിന് നാലുമാസം അബുദാബി ജയിലിൽ കിടക്കേണ്ടിവന്നു. പ്രതിമയിൽ ഷേഖിന്റെ കൈയിലുണ്ടായിരുന്ന തോക്ക് തന്റെ കൈപ്പിടിയിലാക്കിയെടുത്ത ചിത്രമാണ് ജാബിറിന് കുരുക്കായത്   തുടർന്ന്...
Jul 12, 2016, 12:34 AM
തിരുവനന്തപുരം ആറ്റുകാലിലെ ബിന്ദു എന്ന വീട്ടമ്മയുടെ പൊട്ടിക്കരച്ചിൽ ഇന്ന് കേരളത്തിന്റെ നൊമ്പരമാണ്. എട്ടുമാസം ഗർഭിണിയായ മകൾ എവിടെയാണെന്നറിയാത്ത ബിന്ദുവിന്റെ വിലാപം പെൺമക്കളുള്ള എല്ലാ അമ്മമാരുടേയും നെഞ്ചിൽ ഒരു വിങ്ങലായിക്കിടക്കുന്നു.   തുടർന്ന്...