Sunday, 22 October 2017 11.51 AM IST
Oct 22, 2017, 12:05 AM
ന്യൂഡൽഹി: കേന്ദ്രമന്ത്രിയുടെ ലാളിത്യം കാരണം കേന്ദ്ര ടൂറിസം, ഐടി വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് വിമാനത്തിൽ ബിസിനസ് ക്ളാസ് യാത്ര ഉപേക്ഷിക്കേണ്ടി വന്നിരിക്കുകയാണ്. വിമാനത്തിലെ എക്കണോമി ക്ളാസിൽ മാത്രം യാത്ര ചെയ്യുന്ന പതിവ് മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനായ അൽഫോൺസ് കണ്ണന്താനം കേന്ദ്ര മന്ത്രിയായ ശേഷവും തുടരുന്നതാണ് ഉദ്യോഗസ്ഥരെ ചുറ്റിക്കുന്നത്.   തുടർന്ന്...
Oct 22, 2017, 12:05 AM
ന്യൂഡൽഹി: ദീപാവലിക്ക് ശേഷം തെളിഞ്ഞ പ്രഭാതം പ്രതീക്ഷിച്ച ഡൽഹിക്കാർ മഞ്ഞു മൂടിയതു പോലെ പൊടിപടലം നിറഞ്ഞ അന്തരീക്ഷം കണ്ട് നിരാശരായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറഞ്ഞെങ്കിലും മലിനീകരണ തോത് അപകട നിലയ്‌ക്കും ഏറെ മുകളിലായിരുന്നു. അന്തരീക്ഷത്തിൽ പി.എം 2.5, പി.എം 10കണികകളുടെ അളവു നോക്കിയാണ് മലിനീകരണം തിട്ടപ്പെടുത്തുന്നത്.   തുടർന്ന്...
Oct 22, 2017, 12:05 AM
ന്യൂഡൽഹി: വിജയ് നായകനായ 'മെർസൽ" എന്ന തമിഴ് ചിത്രത്തിനെതിരായ ബി.ജെ.പിയുടെ പ്രതിഷേധത്തിനെതിരെ കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തി. സിനിമയിൽ കൈകടത്തി തമിഴരുടെ സ്വത്വത്തെ അപമാനിക്കരുതെന്ന്‌ രാഹുൽ ട്വിറ്ററിലൂടെ പ്രതികരിച്ചു. തമിഴ് സംസ്‌കാരത്തിന്റെയും ഭാഷയുടെയും തീവ്രമായ ആവിഷ്‌കാരമാണ് തമിഴ് സിനിമ. മെർസലിൽ ഇടപെട്ട് തമിഴ്നാട്ടുകാരുടെ അഭിമാനത്തെ വെല്ലുവിളിക്കരുതെന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.   തുടർന്ന്...
Oct 22, 2017, 12:05 AM
ന്യൂഡൽഹി: കോട്ടയം പാലാ സ്വദേശിയായ സിബി ജോർജിനെ സ്വിറ്റ്‌‌സർലൻഡിലെ ഇന്ത്യൻ അംബാസഡറായി നിയമിച്ചു.   തുടർന്ന്...
Oct 22, 2017, 12:05 AM
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണയുള്ളിടത്തോളം അണ്ണാ ഡി.എം.കെയെ തകർക്കാൻ ആർക്കും കഴിയില്ലെന്ന് തമിഴ്നാട് ക്ഷീരവകുപ്പ് മന്ത്രി കെ.ടി.രാജേന്ദ്ര ബാലാജി പറഞ്ഞു. മോദിയുടെ ശക്തമായ പിന്തുണ പാർട്ടിക്കുണ്ടെന്ന് ബാലാജി വ്യക്തമാക്കി. ആണ്ടിപ്പെട്ടിയിൽ നടന്ന പാർട്ടി പ്രവർത്തകരുടെ യോഗത്തിനിടെയായിരുന്നു ബാലാജി ഇക്കാര്യം വ്യക്തമാക്കിയത്.   തുടർന്ന്...
Oct 21, 2017, 8:49 AM
ചെന്നൈ: രാജ്യത്തെ പബ്ളിക് വൈഫൈ സംവിധാനങ്ങൾ സുരക്ഷിതമല്ലെന്ന് വിലയിരുത്തൽ. വിമാനത്താവളങ്ങൾ, റെയിൽവേ സ്‌റ്റേഷൻ, ബസ് സ്‌റ്റോപ്പുകൾ തുടങ്ങിയ ഇടങ്ങളിലെ വൈഫൈ നെറ്റ്‌വർക്കുകൾ എപ്പോൾ വേണമെങ്കിലും ഹാക്ക് ചെയ്യപ്പെടാമെന്നാണ് കണ്ടെത്തൽ.   തുടർന്ന്...
Oct 21, 2017, 12:05 AM
ചണ്ഡിഗഢ്: താജ്മഹൽ മനോഹരമായ ഖബർസ്ഥാനാണെന്ന് ഹരിയാന മന്ത്രി അനിൽ വിജ് പറഞ്ഞു. താജ്മഹലിനെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടെയാണ് ഹരിയാന കാബിനറ്റ് മന്ത്രി ട്വിറ്ററിലൂടെ അഭിപ്രായപ്രകടനം നടത്തിയത്.   തുടർന്ന്...
Oct 21, 2017, 12:05 AM
തമിഴ്നാട്: നാഗപട്ടിണം പൊരയാറിൽ ബസ് സ്റ്റാൻഡിന് സമീപത്തെ വർക്ക്ഷോപ് കെട്ടിടം തകർന്നുവീണ് എട്ട് ട്രാൻസ്‌പോർട്ട് ബസ് ജീവനക്കാർ മരിച്ചു. പുലർച്ചെ അഞ്ച് മണിക്കായിരുന്നു അപകടം. കെട്ടിടത്തിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ജീവനക്കാരാണ് മരിച്ചത്. പത്തോളം പേർക്ക് പരിക്കേറ്റു. മൂന്നുപേരുടെ നില ഗുരിതരമാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരിൽ ഏഴുപേർ ഡ്രൈവർമാരും ഒരാൾ കണ്ടക്ടറുമാണ്   തുടർന്ന്...
Oct 21, 2017, 12:05 AM
ചെന്നൈ: വിജയ് നായകനായ മെർസൽ എന്ന തമിഴ് ചിത്രത്തിലെ ചരക്ക് സേവന നികുതി സംബന്ധിച്ചുള്ള അസംബന്ധ പ്രസ്താവനകൾ നീക്കണമെന്ന് കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. നാഗർകോവിലിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.   തുടർന്ന്...
Oct 21, 2017, 12:05 AM
ന്യൂഡൽഹി: സുപ്രീംകോടതിയിൽ അടക്കം പ്രധാന കേസുകളിൽ സർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ രഞ്ജിത് കുമാർ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്നലെയാണ് നിയമമന്ത്രാലയത്തിന് രാജി സമർപ്പിച്ചത്. അറ്റോണി ജനറൽ മുകുൾ റോത്തഗിക്കു പിന്നാലെ സോളിസിറ്റർ ജനറലും രാജിവച്ചത് കേന്ദ്രസർക്കാരിന് ക്ഷീണമായി.   തുടർന്ന്...
Oct 21, 2017, 12:05 AM
ഡെറാഡൂൺ: 2013ലെ ഉത്തരാഖണ്ഡ് പ്രളയത്തിൽ തകർന്ന കേദാർനാഥിനെ പൂർവസ്ഥിതിയിലാക്കാൻ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന താൻ യു.പി. എ സർക്കാരിന് സഹായം വാഗ്‌‌ദ്ധാനം ചെയ്തിരുന്നെന്നും എന്നാൽ തന്റെ സഹായം യു.പി.എ സർക്കാർ നിരസിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. ഉത്തരാഖണ്ഡിലെ കേദാർനാഥ് ശിവക്ഷേത്രം സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.   തുടർന്ന്...
Oct 21, 2017, 12:05 AM
പട്‌ന: വാതിൽ മുട്ടാതെ ഗ്രാമമുഖ്യന്റെ വീട്ടിൽ കയറിയതിന് മധ്യവയസ്‌കന് നേരിടേണ്ടിവന്നത് പ്രാകൃത ശിക്ഷയാണ്. ബീഹാറിലെ പാട്നയിൽ മഹേഷ് ഠാക്കുർ എന്നയാൾക്കാണ് ശിക്ഷ നേരിടേണ്ടിവന്നത്   തുടർന്ന്...
Oct 21, 2017, 12:05 AM
ന്യൂഡൽഹി: നവംബർ മുതൽ 500 ദീർഘദൂര ട്രെയിനുകളുടെ വേഗത വർദ്ധിപ്പിച്ച് യാത്രാസമയം കുറയ്‌ക്കാൻ റെയിൽവെ തീരുമാനിച്ചു. യാത്രക്കാർക്ക് മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കാൻ റെയിൽവെ മന്ത്രി പിയൂഷ് ഗോയൽ നൽകിയ നിർദ്ദേശങ്ങളുടെ ഭാഗമായാണിത്.   തുടർന്ന്...
Oct 20, 2017, 12:05 AM
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ എ.എൻ യാത്രാ വിമാനം റോഡിൽ ഇറങ്ങുന്ന അപൂർവ്വ കാഴ്‌ചയ്‌ക്ക് ലഖ്‌നൗ-ആഗ്രാ എക്‌സ്‌പ്രസ് ഹൈവേ സാക്ഷ്യം വഹിക്കും. ഒപ്പം മിറാഷ് 2000, സുഖോയ് 30 എന്നീ ശ്രേണികളിലുള്ള 20ഒാളം വിമാനങ്ങളാണ് പരിശീലനത്തിന്റെ ഭാഗമായി ഒക്‌ടോബർ 24ന് ഹൈവേയിൽ പറന്നിറങ്ങുക.   തുടർന്ന്...
Oct 20, 2017, 12:05 AM
ശ്രീനഗർ: ഈ വർഷവും ഇന്ത്യൻ സൈനികർക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി ദീപാവലി ആഘോഷിച്ചു. ജമ്മു കാശ്മീരിൽ നിയന്ത്രണ രേഖയിലെ ഗുറെസ് താഴ്വരയിലെത്തിയാണ് സൈനികർക്കൊപ്പം പ്രധാനമന്ത്രി ആഘോഷങ്ങളിൽ പങ്കുചേർന്നത്. മുൻകൂട്ടി അറിയിക്കാതെയായിരുന്നു ഇന്നലെ പ്രധാനമന്ത്രി ഗുറെസിലെത്തിയത്.   തുടർന്ന്...
Oct 20, 2017, 12:04 AM
ന്യൂഡൽഹി: ഇന്ത്യയിൽ വിദഗ്‌ദ്ധ ചികിത്സ തേടിയ പാകിസ്ഥാൻ പൗരൻമാർക്ക് മെഡിക്കൽ വിസ അനുവദിക്കാൻ ദീപാവലി ദിനത്തിൽ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ ഇടപെടൽ. വിദേശകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലുള്ള എല്ലാ വിസാ അപേക്ഷകളിലും തീർപ്പു കൽപ്പിക്കാൻ സുഷമ നിർദ്ദേശം നൽകി.   തുടർന്ന്...
Oct 19, 2017, 11:21 AM
റാത്‌ലാം: ദീപാവലിദിവസം ക്ഷേത്രം അലങ്കരിക്കുന്നത് കറൻസി നോട്ടുകൾകൊണ്ട്. മധ്യപ്രദേശിലെ റാത്‌ലാമിലുള്ള മഹാലക്ഷ്മിജി ക്ഷേത്രത്തിലാണ് നോട്ടുകൾകൊണ്ട് അലങ്കാരമൊരുക്കുന്നത്.   തുടർന്ന്...
Oct 19, 2017, 10:36 AM
പാട്‌ന: കടുത്ത പനിബാധിച്ച മകളെയും കൊണ്ട് എത്തിയ ആ പാവം അച്‌ഛനെ സഹായിക്കാൻ രാജ്യത്തെ മികച്ച ആശുപത്രി എന്ന് പേരുകേട്ട എയിംസിലെ ഒരു ജീവനക്കാരൻ പോലും തയ്യാറായില്ല. ആശുപത്രിയിലെ എഴുത്തു കുത്തുകൾ പൂർത്തിയാക്കാൻ എടുത്ത കാല താമസം.   തുടർന്ന്...
Oct 19, 2017, 12:10 AM
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ വിശാല സഖ്യത്തിന് കോൺഗ്രസിന്റെ നേതൃത്വത്തിൽ ശ്രമം തുടങ്ങി. സംസ്ഥാനത്ത് ബി.ജെ.പിക്ക് ഭീഷണി ഉയർത്തുന്ന വിവിധ സാമുദായിക സംഘടനകളെ കൂട്ടുപിടിച്ചാണ് കോൺഗ്രസിന്റെ പുതിയ നീക്കം. ഡിസംബറിലാണ് ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.രുദ്ധ സാമുദായിക സംഘടനകൾ അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ വിശാല സഖ്യത്തിന് കോൺഗ്രസിന്റെ നേതൃത്വത്തിൽ ശ്രമം   തുടർന്ന്...
Oct 18, 2017, 10:20 PM
 പുതിയ വാദവുമായി ബി.ജെ.പി എം.പിന്യൂഡൽഹി: ഏന്യൂഡൽഹി: ഏഴ് മഹാദ്ഭുതങ്ങളിൽ ഒന്നായി ലോകം വാഴ്ത്തുന്ന ഇന്ത്യയുടെ അഭിമാനസ്തംഭമായ താജ്മഹലിനോടുള്ള ചൊരുക്ക് സംഘപരിവാർ നേതാക്കൾക്ക് തീരുന്നില്ല. താജ്മഹലിനെതിരെ യു.പി മുഖ്യമന്ത്രി ആദിത്യനാഥ് തുറന്നുവിട്ട ഭൂതത്തെ വൻപ്രതിഷേധത്തെ തുടർന്ന് അദ്ദഹം തന്നെ പിടിച്ചുകെട്ടാൻ ശ്രമിക്കുമ്പോൾ, ബി.ജെ.പി നേതാക്കൾ ഓരോരുത്തരായി വീണ്ടും വിഡ്ഢിത്തം എഴുന്നള്ളിക്കുകയാണ്. ഴ് മഹാദ്ഭുതങ്ങളിൽ ഒന്നായി ലോകം വാഴ്ത്തുന്ന ഇന്ത്യയുടെ അഭിമാനസ്തംഭമായ താജ്മഹലിനോടുള്ള ചൊരുക്ക് സംഘപരിവാർ നേതാക്കൾക്ക്   തുടർന്ന്...
Oct 18, 2017, 12:10 AM
ബംഗളൂരു: മാദ്ധ്യമ പ്രവർത്തക ഗൗരി ലങ്കേഷിനെ വെടിവച്ചു കൊന്നെന്ന് കരുതുന്നവരിൽ ഒരാളുടെ ചിത്രം പൊലീസ് പുറത്ത് വിട്ടു   തുടർന്ന്...
Oct 18, 2017, 12:07 AM
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഓഫീസ് അടക്കം പ്രധാന മന്ത്രാലയങ്ങൾ പ്രവർത്തിക്കുന്ന റെയ്സിന കുന്നിലെ സൗത്ത് ബ്ളോക്കിൽ ഇന്നലെ തീപിടിത്തമുണ്ടായെങ്കിലും ആളപായമില്ല.   തുടർന്ന്...
Oct 18, 2017, 12:05 AM
ന്യൂഡൽഹി: തദ്ദേശീയമായി നിർമ്മിച്ച ഇന്ത്യൻ നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ഐ.എൻ.എസ് കിൽട്ടൺ പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമൻ നീറ്റിലിറക്കി. വിശാഖപട്ടണം നാവിക ഡോക് യാർഡില്‍ നടന്ന ചടങ്ങിലാണ് പുതിയ യുദ്ധക്കപ്പലിനെ രാജ്യത്തിന് സമർപ്പിച്ചത്.   തുടർന്ന്...
Oct 18, 2017, 12:05 AM
ഇൻഡോർ: ഇന്ത്യക്കാരുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും വെറും 500 രൂപയ്ക്ക് ഓൺലൈനിൽ വില്പനയ്ക്കെന്ന് മദ്ധ്യപ്രദേശിലെ പൊലീസ് കണ്ടെത്തി.   തുടർന്ന്...
Oct 18, 2017, 12:05 AM
ന്യൂഡൽഹി: കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന് നാഷണൽ ചിൽഡ്രൻസ് ട്രൈബ്യൂണൽ സ്ഥാപിക്കണമെന്ന് നോബൽ പുരസ്‌കാര ജേതാവ് കൈലാഷ് സത്യാർത്ഥി രാഷ്ട്രപതിയോട് അഭ്യർത്ഥിച്ചു.   തുടർന്ന്...
Oct 18, 2017, 12:05 AM
യുണൈറ്റഡ് നേഷൻസ്: ഏത് സമയത്ത് വേണമെങ്കിലും ആണവയുദ്ധം ഉണ്ടായേക്കാമെന്ന് ഐക്യരാഷ്ട്ര സഭയുടെ ആണവ നിരായുധീകരണ സമിതിയിൽ ഉത്തര കൊറിയ വ്യക്തമാക്കി .   തുടർന്ന്...
Oct 18, 2017, 12:05 AM
ലക്‌നൗ: താജ്മഹൽ നിർമ്മിച്ചത് ഇന്ത്യക്കാരുടെ ചോരയും വിയർപ്പും കൊണ്ടാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.   തുടർന്ന്...
Oct 18, 2017, 12:05 AM
ന്യൂഡൽഹി: അന്തരീക്ഷത്തിൽ മാലിന്യങ്ങളുടെ അളവ് പരിധിവിട്ടതിനെ തുടർന്ന് ഡൽഹിയിൽ ഡീസൽ ജനറേറ്ററുകൾക്ക് നിരോധനമേർപ്പെടുത്തി.   തുടർന്ന്...
Oct 18, 2017, 12:05 AM
ന്യൂഡൽഹി : ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളിൽ സമ്പത്തിൽ മുന്നിൽ ബി.ജെ.പിയാണ്. 2015-2016 ലെ കണക്ക് പ്രകാരം 893 കോടി രൂപയാണ് ആസ്തി.   തുടർന്ന്...
Oct 18, 2017, 12:05 AM
ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകൻ റോബർട്ട് വാധ്രയ്‌ക്ക് ആയുധ ഇടപാടുകാരൻ സഞ്ജയ് ഭണ്ഡാരിയുമായി ബന്ധം ആയുധമാക്കി ബി.ജെ.പി രംഗത്ത്.   തുടർന്ന്...
Oct 18, 2017, 12:05 AM
ന്യൂഡൽഹി: കേരളത്തിലെ രാഷ്‌ട്രീയ അക്രമങ്ങളിൽ പ്രതിഷേധിച്ച് സി.പി.എം ഡൽഹി അശോകാ റോഡിലെ ബി.ജെ.പി ആസ്ഥാനത്തേക്ക് മാർച്ച് നടത്തി.   തുടർന്ന്...
Oct 17, 2017, 12:08 AM
ന്യൂഡൽഹി: ബി.ജെ.പിക്കാർക്കും ആർ.എസ്.എസുകാർക്കും നേരേ കണ്ണുരുട്ടുന്ന കേരളത്തിലെ സി.പി.എംകാരുടെ വീട്ടിൽ കയറി കണ്ണുകൾ ചൂഴ്‌ന്നെടുക്കുമെന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സരോജ്   തുടർന്ന്...
Oct 17, 2017, 12:07 AM
ന്യൂഡൽഹി: കോൺഗ്രസുമായി ഇപ്പോൾ സഖ്യം വേണ്ടെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു.   തുടർന്ന്...
Oct 17, 2017, 12:05 AM
ഗാന്ധിനഗർ: ഈ വർഷം അവസാനം നടക്കാനിരിക്കുന്ന നിയസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ ഗുജറാത്തിലെത്തി. രാജവാഴ്ച ആഗ്രഹിക്കുന്നവരാണ് കോൺഗ്രസിനെ പിന്തുണയ്ക്കുന്നതെന്നും ബി.ജെ.പി സർക്കാരിന്റെ വികസന നയങ്ങൾ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ തറപറ്റിക്കുമെന്നും പ്രധാനമന്ത്രി നരേന്ദമോദി പറഞ്ഞു.   തുടർന്ന്...
Oct 17, 2017, 12:05 AM
ന്യൂഡൽഹി: ഇ.പി.എഫ് നിയമം സമഗ്രമായി പരിഷ്‌കരിക്കാൻ ലക്ഷ്യമിട്ട് ഉടൻ ഉന്നതല സമിതി രൂപികരിക്കുമെന്ന് പുതിയ തൊഴിൽ വകുപ്പ് മന്ത്രി സന്തോഷ് കുമാർ ഗംഗ്‌വാർ ഉറപ്പു നൽകിയെന്ന് എൻ.കെ. പ്രേമചന്ദ്രൻ അറിയിച്ചു. ഇപി.എഫ്. പെൻഷൻ സംബന്ധിച്ച് ലോകസഭയിൽ നൽകിയ ഉറപ്പുകൾ പാലിക്കണമെന്നും ഇഎസ്,ഐ ആനുകൂല്യമുളള തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കും സൂപ്പർസ്‌പെഷ്യലിറ്റി ചികിത്സ നൽകുന്നതിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നും എം.പി മന്ത്രിക്ക് നൽകിയ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.   തുടർന്ന്...
Oct 17, 2017, 12:05 AM
ബംഗളൂരു: ബംഗളുരുവിലെ എജിപുരയിൽ മൂന്നുനില കെട്ടിടം തകർന്നു വീണ് രണ്ടു സ്ത്രീകളടക്കം ആറുപേർ മരിച്ചു.   തുടർന്ന്...
Oct 16, 2017, 12:49 PM
ലക്നൗ: ഉത്തർപ്രദേശിലെ ദാദ്രിയിൽ വീട്ടിൽ ബീഫ് സൂക്ഷിച്ചെന്ന പേരിൽ മുഹമ്മദ് അഖ്‌ലാഖ് എന്ന മധ്യവയസ്‌കനെ തല്ലിക്കൊന്ന കേസിലെ പ്രതികൾക്ക് ബി.ജെ.പി നേതാക്കൾ ഇടപെട്ട്   തുടർന്ന്...
Oct 16, 2017, 1:15 AM
ചണ്ഡിഗഢ്:പഞ്ചാബിൽ ബി. ജെ. പിയുടെ സിറ്റിംഗ് സീറ്റായ ഗുർദാസ്‌പൂർ ലോക്‌സഭാമണ്ഡലം കോൺഗ്രസ് രണ്ട് ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ പിടിച്ചെടുത്തു. ബി. ജെ. പിയുടെ സിറ്റിംഗ് എം. പിയും ചലച്ചിത്ര താരവുമായിരുന്ന വിനോദ് ഖന്നയുടെ നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.   തുടർന്ന്...
Oct 16, 2017, 12:05 AM
ലക്നൗ: ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളെല്ലാം വളരെ സുരക്ഷിതമാണെന്നും ഇന്ത്യ ദുർബല രാജ്യമല്ലെന്ന് ചൈന മനസിലാക്കിയെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ കൂടുതൽ കരുത്തുറ്റതായെന്നും അന്താരാഷ്ട്രതലത്തിൽ ഇന്ത്യയുടെ പ്രതാപം ചർച്ച ചെയ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.   തുടർന്ന്...
Oct 16, 2017, 12:05 AM
ന്യൂഡൽഹി: ഇന്ദിരാഗാന്ധി ദേശീയോദ്‌ഗ്രഥന പുരസ്കാരം പ്രശസ്ത കർണാടക സംഗീതജ്ഞൻ ടി.എം. കൃഷ്ണയ്ക്ക് ലഭിച്ചു. ദേശീയോദ്‌ഗ്രഥനത്തിനു നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് 10 ലക്ഷം രൂപയുടെ പുരസ്‌കാരത്തിന് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി കൃഷ്ണയെ തിരഞ്ഞെടുത്തത്. ഇന്ദിരാഗാന്ധി രക്തസാക്ഷിത്വദിനമായ ഒക്ടോബർ 31നു കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി പുരസ്കാരം നൽകും.   തുടർന്ന്...
Oct 16, 2017, 12:04 AM
ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തിക മേഖല കടുത്ത പ്രതിസന്ധിയിലാണെന്ന പ്രതിപക്ഷ വിമർശനങ്ങൾ നിഷേധിച്ച് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലി രംഗത്തെത്തി. ഇന്ത്യയ്ക്ക് അനുകൂലമായ സാമ്പത്തിക നയമാണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്നതെന്നും ജയ്റ്റ്‌ലി ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു   തുടർന്ന്...
Oct 15, 2017, 2:01 AM
ന്യൂഡൽഹി: വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കാനുള്ള തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഫലത്തിൽ കേരളത്തിലെ വിദ്യാലയങ്ങളിൽ വർഗീയ ശക്തികളുടെ അഴിഞ്ഞാട്ടത്തിന് ഇട വരുത്തുമെന്നും കോൺഗ്രസ് പ്രവർത്തക   തുടർന്ന്...
Oct 15, 2017, 1:59 AM
ന്യൂഡൽഹി: മദ്യശാലകൾക്ക് ഇളവ് നൽകാൻ പാതകളുടെ പദവി എടുത്ത് കളഞ്ഞ ചണ്ഡീഗഡ് ഭരണകൂടത്തിന്റെ നടപടി ശരിവച്ച സുപ്രീംകോടതി വിധിയിൽ വ്യക്തത തേടി മുൻ കെ.പി.സി.സി   തുടർന്ന്...
Oct 15, 2017, 1:58 AM
ന്യൂഡൽഹി: തെരുവുനായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അയർക്കുന്നം സ്വദേശി ഡോളിക്ക് നഷ്ടപരിഹാരം നൽകാൻ വൈകുന്നതുമായി ബന്ധപ്പെട്ട് ചീഫ്‌സെക്രട്ടറിക്ക് സുപ്രീംകോടതി കോടതി അലക്ഷ്യ നോട്ടീസ് അയച്ചു. ജസ്റ്റിസ്   തുടർന്ന്...
Oct 15, 2017, 12:10 AM
ശ്രീനഗർ: ജമ്മു കാശ്‌മീരിലെ ലഷ്‌കറെ തയ്ബ കമാൻഡറും കൊടും ഭീകരനുമായ വസീം ഷായെയും കൂട്ടാളി ഹഫീസ് നസീർ അഹമ്മദ് ഖാനെയും സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു.   തുടർന്ന്...
Oct 15, 2017, 12:05 AM
ബാംഗ്ലൂർ:കർണാടകത്തിലെ മാദ്ധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലയാളികളെന്നു സംശയിക്കുന്ന രണ്ട് പേരുടെ മൂന്ന് രേഖാചിത്രങ്ങൾ പ്രത്യേക അന്വേഷണ സംഘം പുറത്തുവിട്ടു. ചിത്രങ്ങളിൽ രണ്ടെണ്ണം ഒരാളുടെ തന്നെ വ്യത്യസ്ത ചിത്രങ്ങളാണ്.   തുടർന്ന്...
Oct 15, 2017, 12:05 AM
ടോക്കിയോ: വിചിത്ര പ്രണയകഥയിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ പെൻഗ്വിൻ ഹീറോ പ്രണയിനിയെ തനിച്ചാക്കി യാത്രയായി. ഇരുപത് വർഷത്തെ ജീവിതകാലം അവസാനിച്ചതോടെ രോഗം പിടിപെട്ടാണ് ഗ്രേപ് കുൻ പെൻഗ്വിൻ ചത്തതെന്ന് മൃഗശാല അധികൃതർ അറിയിച്ചു. ജപ്പാനിലെ തോബു മൃഗശാലയിലെ ഗ്രേപ് കുൻ എന്ന പെൻഗ്വിനായിരുന്നു കാർട്ടൂൺ കഥാപാത്രമായ പെൺകുട്ടിയോടുള്ള പ്രണയത്തിലൂടെ സോഷ്യൽ മീഡിയയിൽ ഹീറോ ആയത്.   തുടർന്ന്...
Oct 15, 2017, 12:05 AM
ന്യൂഡൽഹി: കഴിഞ്ഞ ദിവസം ഡൽഹി സെക്രട്ടേറിയറ്റിൽ നിന്ന് കാണാതായ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ നീല വാഗൺ-ആർ കാർ ഡൽഹി അതിർത്തിയായ ഗാസിയാബാദിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. മോഷ്‌ടാവിനെ പിടികൂടാനായില്ല. ഉപേക്ഷിക്കപ്പെട്ട കാറിൽ നിന്ന് ഒരു വാളും ലഭിച്ചു.   തുടർന്ന്...
Oct 15, 2017, 12:05 AM
പാട്‌ന: ഇന്ത്യ ഇനി മുതൽ അറിയപ്പെടുക പാമ്പാട്ടികളുടെ നാടെന്നല്ല, മറിച്ച് ലോകത്തിന്റെ പ്രധാന ഐ.ടി ഹബ്ബ് എന്നായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പാറ്റ്ന സർവകലാശാലയുടെ ശതാബ്ദി ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശികൾ രാജ്യത്തെ പാമ്പാട്ടികളുടെ നാടായി മാത്രമാണ് കണ്ടിരുന്നതെന്നും ഐ.ടി വ്യവസായം രാജ്യത്തിന്റെ ആ പ്രതിച്ഛായ മാറ്റിയെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.   തുടർന്ന്...
Oct 15, 2017, 12:05 AM
ന്യൂഡൽഹി: രാഷ്‌ട്രീയ അക്രമങ്ങൾക്കെതിരെ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ നടത്തുന്ന ജനരക്ഷായാത്രയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച് ഡൽഹി ബി.ജെ.പി ഘടകം സി.പി.എം ആസ്ഥാനമായ എ.കെ.ജി ഭവനിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി. കേന്ദ്ര കമ്മിറ്റി യോഗത്തിന് മുന്നോടിയായി നടന്ന പി.ബി യോഗത്തിൽ പങ്കെടുക്കാൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പി.ബി അംഗം പ്രകാശ് കാരാട്ട് തുടങ്ങിയ നേതാക്കൾ ആ സമയം ഓഫീസിൽ ഉണ്ടായിരുന്നു.   തുടർന്ന്...