Monday, 29 May 2017 9.22 AM IST
May 28, 2017, 11:05 PM
രാംപൂർ : ഉത്തർപ്രദേശിലെ രാംപൂരിൽ പട്ടാപ്പകൽ സഹോദരങ്ങളായ രണ്ടു പെൺകുട്ടികളെ പതിന്നാല് യുവാക്കൾ ചേർന്ന് പീഡിപ്പിച്ചു. ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. പെൺകുട്ടികളും ഇവരുടെ സഹോദരനും ചന്തയിൽ പോയി മടങ്ങുമ്പോഴായിരുന്നു സംഭവം. സഹോദരൻ ബൈക്കിൽ പെട്രോൾ നിറയ്ക്കാനായി പോയ സമയത്ത് ബൈക്കിലെത്തിയ യുവാക്കൾ ഇവരെ തടഞ്ഞുനിർത്തി ഉപദ്രവിക്കുകയായിരുന്നു.   തുടർന്ന്...
May 27, 2017, 11:19 AM
റായ്പൂർ: മോഷണശ്രമത്തിനിടെ പച്ചക്കറി വില്പനക്കാരനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിലായി. ജീവൻ യാദവ് എന്ന ഇരുപത്തിരണ്ടുകാരനാണ് പിടിയിലായത്. ഫേസ്ബുക്കിന് അടിമയായ ഇയാൾ മുഖത്ത് പറ്റിയ ചോരപ്പാടുകളോടെയുള്ള സെൽഫി പോസ്റ്റുചെയ്തതാണ് വിനയായത്. ഇൗ മാസം ഇരുപത്തിരണ്ടിനാണ് നിലീഷിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.   തുടർന്ന്...
May 25, 2017, 12:05 PM
വിജയവാഡ:അമ്മയെ ഉപദ്രവിച്ച രണ്ടാനച്ഛനെ ഇരുപത്തിരണ്ടുകാരൻ തലയ്ക്കടിച്ചുകൊന്നു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലായിരുന്നു സംഭവം. പ്രസന്നകുമാർ എന്നയാളാണ് പിടിയിലായത്. രത്നം എന്ന അമ്പതുകാരനാണ് കൊല്ലപ്പെട്ടത്.   തുടർന്ന്...
May 25, 2017, 12:00 PM
വാരാണസി:അമ്പത്തഞ്ചുകാരിയെ മകൻ കുത്തിക്കൊന്നു. വാരാണസിക്കുസമീപത്തെ ലക്ഷ്മൺ ചാപ്ര ഗ്രാമത്തിലായിരുന്നു സംഭവം. മനോജ് സിംഗ് എന്നയാളാണ് കൊലനടത്തിയത്. ഇയാൾക്കായി തിരച്ചിലാരംഭിച്ചു. കുടുംബപ്രശ്നങ്ങളാണ് കൊലയ്ക്കുകാരണമെന്നാണ് പൊലീസ് പറയുന്നത്.   തുടർന്ന്...
May 23, 2017, 12:00 PM
ന്യൂഡൽഹി: ഇരകളുടെ മുന്നിലെത്തി നമസ്കാരം പറഞ്ഞശേഷം മോഷണം നടത്തുന്ന നാലുപേരെ ഡൽഹിപൊലീസ് അറസ്റ്റുചെയ്തു. നമസ്തേ ഗ്യാങ് എന്നാണ് ഇവർ അറിയപ്പെട്ടിരുന്നത്. നൂറിലേറെ കേസുകളിൽ പ്രതികളാണ് പിടിയിലായതെന്നാണ് പൊലീസ് പറയുന്നത്.   തുടർന്ന്...
May 15, 2017, 11:50 AM
മുംബയ്: ഇരുപതുകാരിയായ കോളേജ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സ്വയംപ്രഖ്യാപിത താന്ത്രികൻ അറസ്റ്റിലായി.പൽഗാർസ്വദേശി ത്രയംബക് മുനി മംഗൽമുനി ദാസ് ബാവയാണ് പിടിയിലായത്. തട്ടിക്കൊണ്ടു പോകാൻ സഹായിച്ചതിന് ഇയാളുടെ അനുചരന്മാരായ ഒമ്പതുപേരും അറസ്റ്റിലായി.   തുടർന്ന്...
May 12, 2017, 12:05 AM
ചെന്നൈ: പുതുച്ചേരിയിൽ പതിനേഴുകാരനെ കൊന്നശേഷം തലയറുത്ത് പൊലീസ് സ്റ്റേഷനു മുന്നിൽ ഉപേക്ഷിച്ചു. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കവറിലിട്ട തല പൊലീസ് സ്റ്റേഷനു മുന്നിലേക്ക് വലിച്ചെറിഞ്ഞ് സ്ഥംലം വിട്ടത്. പുതുച്ചേരി പാതൂർ സ്വദേശി സുവേതനാണ് കൊല്ലപ്പെട്ടത്. പാതൂരിൽവച്ച് കൊല നടത്തിയശേഷം നാലു കിലോമീറ്റർ അകലെയുള്ള തമിഴ്നാട് പരിധിയിലെ പൊലീസ് സ്റ്റേഷനു മുന്നിലാണ് തല ഉപേക്ഷിച്ചത്.   തുടർന്ന്...
May 5, 2017, 12:05 AM
ലക്‌നൗ: ഉത്തർപ്രദേശിൽ മുസ്ലിം യുവാവിനൊപ്പം ഹിന്ദു പെൺകുട്ടി ഒളിച്ചോടിയ സംഭവത്തിൽ അകന്ന ബന്ധുവായ ഗൃഹനാഥനെ പത്തംഗ സംഘം തല്ലിക്കൊന്നു. ബുലന്ദ്ഷറിലാണ് സംഭവം. നാല്പത്തിയഞ്ചുകാരനായ ഗുലാം മുഹമ്മദാണ് കൊല്ലപ്പെട്ടത്. മൂന്നുപേരെ അറസ്റ്റു ചെയ്തു.   തുടർന്ന്...
May 1, 2017, 12:05 AM
ഭോപ്പാൽ: മദ്ധ്യപ്രദേശിലെ മാദ ഗ്രാമത്തിൽ വിവാഹത്തിന് ഘോഷയാത്ര നടത്തിയെന്നാരോപിച്ച് സവർണ കുടുംബങ്ങൾ ചേർന്ന് ദളിത് വിഭാഗങ്ങൾ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്ന കിണറ്റിൽ മണ്ണെണ്ണ ഒഴിച്ചതായി പരാതി.   തുടർന്ന്...
Apr 29, 2017, 12:05 AM
കോയമ്പത്തൂർ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട് എസ്‌റ്റേറ്റിന്റെ കാവൽക്കാരനെ കുത്തിക്കൊന്ന കേസിൽ രണ്ട് മലയാളികൾ പിടിയിലെന്ന് റിപ്പോർട്ട്. പേരു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കേരളത്തിൽ നിന്നാണ് ഇവർ പിടിയിലായത്   തുടർന്ന്...
Apr 26, 2017, 11:43 AM
തിരുവനന്തപുരം: ക്രിമിനൽ കേസിൽ മഞ്ചേരി ജയിലിൽ കഴിയുന്ന തിരുവനന്തപുരം സ്വദേശി പൊക്കം ഷാജഹാന്റെ മനസിൽ തട്ടിപ്പിന്റെ ലഡു പൊട്ടിയപ്പോൾ അകത്തായത് വനിതയുൾപ്പെടെ അഞ്ചംഗ സംഘം. തൃശൂർ ചാവക്കാട് ഷാഡോ പൊലീസ് ചമഞ്ഞ് കുഴൽപ്പണക്കാരനെ തട്ടിക്കൊണ്ടുപോയി പത്ത് ലക്ഷം തട്ടിയെടുത്ത കേസിലാണ് ഇവർ പിടിയിലായത്.   തുടർന്ന്...