Saturday, 23 June 2018 5.52 AM IST
Jun 23, 2018, 12:07 AM
വാഷിംഗ്ടൺ: മെക്സിക്കോ അതിർത്തി വഴി അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാൻ ശ്രമിച്ച 42 ഇന്ത്യക്കാർ കൂടി അറസ്റ്റിലായി. എൽ പസോ അതിർത്തി കടക്കാൻ ശ്രമിച്ച ഇവരെ ന്യൂ മെക്സിക്കോയിലെ ഒട്ടെറോയിലെ തടങ്കൽ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുന്നതെന്ന് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് അധികൃതർ അറിയിച്ചു.   തുടർന്ന്...
Jun 23, 2018, 12:06 AM
ന്യൂഡൽഹി: വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വിദേശത്തെ അനധികൃത രഹസ്യനിക്ഷേപത്തിന്റെ പുതിയ വിവരങ്ങൾ വെളിപ്പെടുത്തുന്ന 12 ലക്ഷത്തോളം പാനമ രേഖകൾ കൂടി പുറത്തായി.   തുടർന്ന്...
Jun 23, 2018, 12:05 AM
ബീജിംഗ്: പ്രസിഡന്റ് ഷി ജിൻ പിംഗിന്റെ ദർശനങ്ങൾ ചൈനയിലെ സർവകലാശാലകളിൽ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നു. കഴിഞ്ഞ ഒക്ടോബർ മുതൽ തന്നെ പല സർവകലാശാലകളും ഇതിന് തുടക്കമിട്ടു കഴിഞ്ഞു.   തുടർന്ന്...
Jun 23, 2018, 12:05 AM
വാഷിംഗ്ടൺ: അനധികൃത കുടിയേറ്റക്കാരായ രക്ഷിതാക്കളിൽ നിന്ന് വേർപിരിച്ച കുഞ്ഞുങ്ങളെ ടെക്സാസിലെ കേന്ദ്രത്തിൽ സന്ദർശിച്ച പ്രഥമ വനിത മെലാനിയ ട്രംപ് വിവാദത്തിൽ.   തുടർന്ന്...
Jun 22, 2018, 10:17 PM
ലോകകപ്പിൽ ബ്രസീൽ ഇന്നലെ 2-0ത്തിന് കോസ്റ്റാറിക്കയെ കീഴടക്കി.ഇൻജുറി ടൈമിൽ ബ്രസീലിനായി ഗോളുകൾ നേടിയത് കുടീഞ്ഞോയും നെയ്‌മറും.ആദ്യ മത്സരത്തിൽ ബ്രസീൽ സ്വിറ്റ്സർലാൻഡിനോട്   തുടർന്ന്...
Jun 22, 2018, 12:19 PM
മൈസൂർ:അന്ത്യകർമ്മങ്ങളുടെ ചെലവിനുള്ള ചെക്ക് എഴുതിവച്ചശേഷം അറുപത്തൊമ്പതുകാരൻ ജീവനൊടുക്കി. മൈസൂർ സ്വദേശിയായ രാമകൃഷ്ണനെ കഴിഞ്ഞദിവസമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പിനുവേണ്ടി മുറിയിൽ നടത്തിയ പരിശോധനയിലാണ് അവസാനആഗ്രഹം   തുടർന്ന്...
Jun 22, 2018, 12:17 PM
ലണ്ടൻ: മുതലകളെ പേടിയേ ഇല്ല. അവയ്ക്കൊപ്പം നീന്തും, ഭക്ഷണം കൊടുക്കും. വേണമെങ്കിൽ പുറത്തുകയറി ഇരിക്കുകയും ചെയ്യും. ബുക്കിന ഫാസോയിലെ ബെസൗലെ ഗ്രാമത്തിലുള്ളവർക്കാണ് മുതലപ്പേടി അശേഷം ഇല്ലാത്തത്.   തുടർന്ന്...
Jun 22, 2018, 12:15 PM
മോസ്കോ: ലോകകപ്പിനിടെ കളിക്കാരിൽ നിന്ന് ഗർഭം ധരിക്കുന്ന സ്ത്രീകൾക്ക് 47,000 ഡോളറും ആയുഷ്കാലം മുഴുവൻ സൗജന്യമായി ബർഗറും നൽകാമെന്ന് അമേരിക്കൻ ഫാസ്റ്റ് ഫുഡ് കമ്പനിയായ   തുടർന്ന്...
Jun 22, 2018, 12:12 PM
മോസ്കോ: ഒരു സുന്ദരിയുടെ ചിത്രം കണ്ടാൽ അവളുടെ ചരിത്രവും ഭൂമിശാസ്ത്രവുമൊക്കെ വ്യക്തമായി മനസിലായാലേ പലർക്കും സമാധാനമാവൂ.   തുടർന്ന്...
Jun 22, 2018, 12:05 AM
ദുബായ്: രാജ്യത്ത് അനധികൃതമായി താമസിക്കുന്നവർക്ക് ആശ്വാസമേകി യു.എ.ഇയിൽ മൂന്നുമാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. അനധികൃത താമസക്കാർക്ക് രേഖകൾ ശരിയാക്കാനും ശിക്ഷാനടപടി ഇല്ലാതെ രാജ്യം വിടാനുമുള്ള അവസരമാണ് പൊതുമാപ്പിലൂടെ ലഭ്യമാകുക.   തുടർന്ന്...
Jun 22, 2018, 12:05 AM
വെല്ലിംഗ്ടൺ: ന്യൂസിലാൻഡിന്റെ പ്രധാനമന്ത്രി ജസീന്ത ആർഡേൺ ഇന്നലെ പെൺകുഞ്ഞിന് ജന്മം നൽകി. അമ്മയായ വിവരം ഇൻസ്റ്റാഗ്രാമിലൂടെ ജസീന്തയും ടെലിവിഷൻ അവതാരകനായ ഭർത്താവ് ക്ലാർക്ക് ഗേഫോർഡും പുറംലോകത്തെ അറിയിച്ചു.   തുടർന്ന്...
Jun 22, 2018, 12:04 AM
വാഷിംഗ്ടൺ: ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗൺസിൽ വിടുന്നതായി അമേരിക്ക അറിയിച്ചു. ഇസ്രയേലിനെ ആക്രമിക്കുന്ന രാഷ്ട്രീയ ചായ്‌വുകളുള്ള ചെളിക്കുളമാണ് യു.എൻ മനുഷ്യാവകാശ കൗൺസിൽ എന്നും അമേരിക്ക ആരോപിച്ചു. അമേരിക്കയുടെ യു.എൻ. അംബാസഡർ നിക്കി ഹാലിയാണ് ഇക്കാര്യം അറിയിച്ചത്.   തുടർന്ന്...
Jun 21, 2018, 10:48 PM
കോലാലംപൂർ: ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിൽ മലേഷ്യയിലെ ക്രാഡിൽ ഫണ്ട് കമ്പനിയുടെ സി.ഇ.ഒ നസ്രിൻ ഹസൻ (45) മരണമ‌ടഞ്ഞു. നസ്രിന്റെ കട്ടിലിനു സമീപം ചാർജ് ചെയ്യാൻ വച്ച രണ്ട് മൊബൈൽ ഫോണുകളിൽ ഒന്നാണ് പൊട്ടിത്തെറിച്ചത്. ബ്ലാക്ക്‌ബെറി, ഹ്വാവേ എന്നീ ഫോണുകളാണ് ഉപയോഗിച്ചിരുന്നത്. തീപിടിത്തത്തിൽ നശിച്ചതിനാൽ ഏത് ഫോണാണ് പൊട്ടിത്തെറിച്ചതെന്ന് വ്യക്തമായിട്ടില്ല.   തുടർന്ന്...
Jun 21, 2018, 12:39 PM
ലണ്ടൻ: റിയാലിറ്റി ഷോ കാണുന്നത് മാതാപിതാക്കൾ വിലക്കിയതിൽ കലിപൂണ്ട് പതിനൊന്നുകാരി അക്രമാസക്തമായി. കത്തിയുമായി ചാടിയിറങ്ങിയ പെൺകുട്ടി രക്ഷിതാക്കളെ കൊല്ലുമെന്ന് ഭീഷണി മുഴക്കി. ഒ   തുടർന്ന്...
Jun 21, 2018, 12:38 PM
കുട്ടികളെ മര്യാദയ്ക്ക് വളർത്തണം. ഇല്ലെങ്കിൽ അമേരിക്കയിലെ കാൻസ നഗരത്തിലെ ദമ്പതികൾക്ക് കിട്ടിയതുപോലെ സൂപ്പർ പണി കിട്ടും. നഗരത്തിലെ കമ്യൂണിറ്റി സെന്ററിൽ പ്രദർശനത്തിന്‌ വച്ചിരുന്ന പ്രതിമ അഞ്ചുവയസുകാരൻ തട്ടിമറിച്ചിട്ടതോടെ രക്ഷിതാക്കൾക്ക് നഷ്ടമായത് തൊണ്ണൂറുലക്ഷം രൂപയാണ്.   തുടർന്ന്...
Jun 21, 2018, 12:34 PM
ബസിലും ട്രെയിനിലുമൊക്കെ യാചകരെ നാം കണ്ടിട്ടുണ്ട്. എന്നാൽ, ഒരിക്കലും പ്രതീക്ഷിക്കാത്തിടത്തേക്ക് യാചകൻ എത്തിയാലുണ്ടാകുന്ന പൊല്ലാപ്പ് എന്തായിരിക്കും?. അതും എല്ലാവിധ സുരക്ഷാ പരിശോധനകൾക്കും ശേഷം പുറപ്പെടാൻ വിമാനത്തിലിരിക്കുന്ന യാത്രക്കാർക്കിടയിലേക്കാകുമ്പോൾ പറയാനുമില്ല.   തുടർന്ന്...
Jun 21, 2018, 12:33 PM
ചൈനയിലെ തീരദേശ നഗരമായ ചിങ്ഡാവോയിൽ കഴിഞ്ഞ ദിവസം കനത്ത മഴ പെയ്തു. മഴ നനഞ്ഞ ചിലർ ആ കാഴ്ചകണ്ട് ഞെട്ടിപ്പോയി. മഴവെള്ളത്തിനൊപ്പം കടൽജീവികളും താഴേക്ക് പതിക്കുന്നു. വലിയ നീരാളിയും നക്ഷത്രമത്സ്യങ്ങളും കടൽപ്പന്നിയും മീനുകളും ഞണ്ടുകളുമൊക്കെ കൂട്ടത്തിലുണ്ടായിരുന്നു,   തുടർന്ന്...
Jun 20, 2018, 12:50 PM
ഹാനോയി: ഭർത്താവിന്റെ രഹസ്യക്കാരിയെന്നാരോപിച്ച് യുവതി മുപ്പതുകാരിയെ തെരുവിൽ നഗ്നയാക്കിയശേഷം ശരീരത്തിൽ മീനെണ്ണയൊഴിക്കുകയും മുളക് പൊടി തൂവുകയും ചെയ്തു. വിയറ്റ്‌നാമിലായിരുന്നു സംഭവം.   തുടർന്ന്...
Jun 20, 2018, 12:50 PM
ലണ്ടൻ: നീന്തൽ വസ്ത്രം ധരിച്ച മോഡലിംഗ് നടത്തിയതിന് ഇരുപത്തിയാറുകാരിയായ അദ്ധ്യാപികയെ പിരിച്ചുവിട്ടു. നീന്തൽ വസ്ത്രമണിഞ്ഞു നിൽക്കുന്ന ചിത്രങ്ങൾ ഇൻസ്റ്റാഗ്രമിൽ പോസ്റ്റു ചെയ്തതാണ് വിക്ടോറിയ പെപ്പോവയ്ക്ക് വിനയായത്.   തുടർന്ന്...
Jun 20, 2018, 12:48 PM
കെറ്റാലെ (കെനിയ) : 'കൂടോത്ര ഡോക്ടറുടെ' സഹായത്തോടെ യുവതി ഭർത്താവിനെയും കാമുകിയെയും പിടികൂടി. ഇരുവരും കാമകേളിയിൽ ഏർപ്പെടവെയാണ് സ്പെഷ്യൽ പ്രയോഗത്തിലൂടെ 'ഡോക്ടർ" ഇരുവരെയും പൊക്കിയത്. കെനിയയിലെ കെറ്റാലെ ടൗണിലാണ് സംഭവം.   തുടർന്ന്...
Jun 20, 2018, 12:06 AM
ബെയ്ജിംഗ്: അമേരിക്കയുമായി നടന്ന ചരിത്രകൂടിക്കാഴ്ചയ്ക്ക് മധ്യസ്ഥം വഹിച്ച ചൈനീസ് പ്രസിഡന്റ് ഷീജിൻ പിംഗിനെ കാണാൻ ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ ഇന്നലെ ചൈനയിലെത്തി.   തുടർന്ന്...
Jun 20, 2018, 12:05 AM
വാഷിംഗ്ടൺ: ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ടയർ 4 വിസ നിയമങ്ങളിൽ ഇളവ് നൽകാതിരുന്നത് ഇന്ത്യയുടെ കുടിയേറ്റ നയത്തിൽ പ്രതിഷേധിച്ചാണെന്ന് ബ്രിട്ടീഷ് സർക്കാർ അറിയിച്ചു. ചൈന, മാലദ്വീപ് എന്നിവരടക്കം പത്ത് രാജ്യങ്ങൾക്കാണ് വിസ നിബന്ധനകളിൽ ബ്രിട്ടൻ ഇളവ് നൽകിയത്.   തുടർന്ന്...
Jun 20, 2018, 12:05 AM
കാൻബെറ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ സുമാത്രൻ ഒറാങ്കുട്ടൻ ആസ്ട്രേലിയൻ മൃഗശാലയിൽ വിടവാങ്ങി. 54 തലമുറകൾക്ക് ജന്മം നൽകി 62-ാം വയസിലാണ് പുവാൻ എന്ന ഒറാങ്കുട്ടൻ വിടവാങ്ങിയത്.   തുടർന്ന്...
Jun 19, 2018, 12:43 PM
നാട്ടിലെന്ത് പ്രശ്നമുണ്ടായാലും കുന്തവും കൊടിയുമായി പൊതുമുതൽ നശിപ്പിക്കാൻ നിരത്തിലിറങ്ങുന്ന ചില രാഷ്ട്രീയക്കാരടക്കമുള്ള സാമൂഹിക വിരുദ്ധരെക്കുറിച്ച് നമുക്കറിയാം. പ്രതിമകളെപ്പോലും ഇവർ വെറുതേ വിടില്ല.   തുടർന്ന്...
Jun 19, 2018, 12:41 PM
മെക്സിക്കോസിറ്റി: ഫുട്ബാൾ ലോകകപ്പിനോടനുബന്ധിച്ച് മെക്സിക്കൻ അടിവസ്ത്രനിർമ്മാണ കമ്പനി പുറത്തിറക്കിയ പുതിയ പരസ്യത്തെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ പൊടിപൊടിക്കുകയാണ്. പരസ്യത്തിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.   തുടർന്ന്...
Jun 19, 2018, 12:41 PM
ഫ്ളോ​റി​ഡ: വ്യാപാരി നൽകിയ മയക്കുമരുന്നിന് നിലവാരമില്ലെന്ന് പരാതിപ്പെട്ടയാളെ പൊലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിലെ ഫ്ളോ​റി​ഡ​യി​ലാ​ണ് സം​ഭ​വം. ഡ​ഗ്ല​സ് പീ​റ്റ​ർ എ​ന്ന​യാ​ളാണ് ജയിലിലായത്.   തുടർന്ന്...
Jun 19, 2018, 12:09 AM
ന്യൂയോർക്ക്: അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറാൻ ശ്രമിക്കുന്നവരിൽ നിന്ന് മെക്സിക്കോ അതിർത്തിയിൽ കുട്ടികളെ വേർപെടുത്തുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയത്തിനോട് പ്രഥമ വനിത മെലാനിയ ട്രംപ് അനിഷ്ടം രേഖപ്പെടുത്തി.   തുടർന്ന്...
Jun 19, 2018, 12:07 AM
ഫെമിനിസത്തിന്റെ പടിഞ്ഞാറൻ സങ്കല്പങ്ങൾ അമ്മ എന്ന സ്ഥാനത്തെ അപമാനിക്കുന്നതാണെന്ന് പാക് മുൻ ക്രിക്കറ്റ് താരവും രാഷ്ട്രീയ നേതാവുമായ ഇമ്രാൻ ഖാൻ അഭിപ്രായപ്പെട്ടു.   തുടർന്ന്...
Jun 19, 2018, 12:06 AM
സോൾ: ശൈത്യകാല ഒളിമ്പിക്സിലൂടെ ശത്രുതയുടെ മഞ്ഞുരുക്കിയ ഉത്തര-ദക്ഷിണ കൊറിയകൾ വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിലും കൈകോർക്കും. ഏഷ്യൻ ഗെയിംസിലെ ചില കായികയിനങ്ങളിൽ കൊറിയകൾ സംയുക്ത ടീമിനെ ഇറക്കാൻ ധാരണയായി.   തുടർന്ന്...
Jun 19, 2018, 12:06 AM
സിഡ്നി: ആസ്ട്രേലിയയിൽ 19-ാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഏകാധിപത്യത്തിനെതിരെ നടന്ന സമരത്തിൽ ജീവൻ നഷ്ടപ്പെട്ടവരോടുള്ള ആദര സൂചകമായി 73കാരൻ മൂന്ന് ദിവസം സ്റ്റീൽ പെട്ടിക്കകത്ത് കഴിഞ്ഞു. ചിത്രകാരനായ മൈക്ക് പാർ ആണ് വേറിട്ട ആദരം അർപ്പിച്ച് ശ്രദ്ധ നേടിയത്.   തുടർന്ന്...
Jun 19, 2018, 12:06 AM
ടോക്കിയോ: പടിഞ്ഞാറൻ ജപ്പാനിലെ ഒസാക്കയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ ഒമ്പത്​ വയസുകാരിയടക്കം മൂന്ന് ​പേർ​ മരിച്ചു. സ്​കൂളി​ന്റെ ഭിത്തി ദേഹത്തേക്ക് ഇടിഞ്ഞു വീണാണ്​​ കുട്ടി മരിച്ചത്​. മരിച്ചവരിൽ ഒരു 80 വയസുകാരനുമുണ്ട്. നൂറോളം പേർക്ക്​ ഗുരുതരമായി പരിക്കേറ്റു.   തുടർന്ന്...
Jun 19, 2018, 12:04 AM
റോം: ഇറ്രാലിയൻ പ്രധാനമന്ത്രി ഗുസെപ് കോണ്ടെയുമായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇന്നലെ കൂടിക്കാഴ്ച നടത്തി. വിവിധ മേഖലയിലെ സഹകരണം ഉറപ്പാക്കുന്നതു സംബന്ധിച്ചും ഉഭയകക്ഷി ബന്ധം പുതുക്കുന്നതിനെ പറ്റിയും ഇരുവരും ചർച്ച നടത്തി. ഒരാഴ്ച നീണ്ടു നിൽക്കുന്ന യൂറോപ്യൻ സന്ദർശനത്തിന്റെ ഭാഗമായാണ് സുഷമ ഞായറാഴ്ച ഇറ്റലിയിലെത്തിയത്.   തുടർന്ന്...
Jun 18, 2018, 6:55 AM
മോസ്കോ: റഷ്യയിലെ റെഡ് സ്‌ക്വയറിന് സമീപം ആൾക്കൂട്ടത്തിനിടയിലേക്ക് ടാക്സി പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. ലോകകപ്പ് ഫുട്ബാൾ കാണാനെത്തിയ രണ്ട് മെക്സിക്കൻ സ്വദേശികൾക്കും പരിക്കേറ്റിട്ടുണ്ട്. ഒരു സ്ത്രീയുടെ നില ഗുരുതരമാണ്. ഉക്രൈൻ,​ അസർബൈജാൻ, റഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് പരിക്കേറ്റ മറ്റുള്ളവർ. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.   തുടർന്ന്...
Jun 18, 2018, 6:54 AM
പ്രെസ്‌പസ്, ഗ്രീസ്: യൂഗോസ്ലാവ് റിപ്പബ്ലിക് ഇനി 'റിപ്പബ്ലിക് ഒഫ് നോർത്ത് മസെഡോണിയ   തുടർന്ന്...
Jun 18, 2018, 6:54 AM
ലണ്ടൻ: ബ്രിട്ടനിലെ തെരേസ മേ സർക്കാരിന്റെ പുതിയ വിസ പരിഷ്കരണം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരിച്ചടിയായെങ്കിലും ഇന്ത്യയിൽ നിന്നുള്ള ടെക്കികൾക്കും അദ്ധ്യാപകർക്കും   തുടർന്ന്...
Jun 18, 2018, 12:05 AM
ടിബറ്റ്: എവറസ്റ്റ് പർവതം ഇപ്പോൾ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി മാത്രമല്ല, ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മാലിന്യ കേന്ദ്രം കൂടിയാണ്! ഓരോ വർഷവും എവറസ്റ്റ് കയറാനെത്തുന്നവരുടെ എണ്ണം വർദ്ധിക്കുന്നതിനൊപ്പം എവറസ്റ്റ് കൊടുമുടിയിലേക്കുള്ള പാത മലിനമായിക്കൊണ്ടിരിക്കുകയാണ്.   തുടർന്ന്...
Jun 17, 2018, 12:07 AM
ന്യൂഡൽഹി: യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്റ്റീൽ, അലുമിനിയം ഉത്പന്നങ്ങളുടെ തീരുവ വർദ്ധിപ്പിച്ച നടപടിയുടെ പശ്ചാത്തലത്തിൽ അമേരിക്കയിൽ നിന്നുള്ള 30 ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചു. ബൈക്കുകൾ, ഇരുമ്പ്, സ്റ്റീൽ ഉത്പന്നങ്ങൾ, ബോറിക് ആസിഡ്, ധാന്യം തുടങ്ങിയവയുടെ കസ്റ്റംസ് തീരുവ 50 ശതമാനമായി വർദ്ധിപ്പിച്ച്, പുതുക്കിയ പട്ടിക ഇന്ത്യ ലോക വ്യാപാര സംഘടനയ്ക്ക് കൈമാറി.   തുടർന്ന്...
Jun 17, 2018, 12:06 AM
ജക്കാർത്ത: ചെടികളെ പരിപാലിച്ചുകൊണ്ടിരുന്ന വാ ടിബയെന്ന അൻപത്തിനാലുകാരിയെ കാണാതായത് പെട്ടെന്നായിരുന്നു. സംഭവം പൊലീസിൽ അറിയിച്ച് പരിസര പ്രദേശങ്ങളെല്ലാം അരിച്ചുപെറുക്കിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. ഒടുവിൽ പെരുമ്പാമ്പിന്റെ വയറ്റിൽ നിന്നാണ് വാ ടിബയുടെ ശരീരം നാട്ടുകാർ കണ്ടെത്തിയത്   തുടർന്ന്...
Jun 17, 2018, 12:06 AM
ബെയ്ജിംഗ്: ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് 25 ശതമാനം നികുതി വർദ്ധിപ്പിച്ച അമേരിക്കൻ നടപടിക്ക് മറുപടിയായി 34 ലക്ഷം കോടി രൂപ വിലവരുന്ന അമേരിക്കൻ ഉത്പന്നങ്ങൾക്ക് അധിക കസ്റ്റംസ് തീരുവ ഏർപ്പെടുത്താൻ ചൈന തീരുമാനിച്ചു. ലോകത്തിലെ സുപ്രധാന സമ്പദ്ഘടനകൾ തമ്മിലുള്ള വ്യാപരയുദ്ധത്തിന് തുടക്കമിടുന്നതാണ് ചൈനയുടെ നടപടി.   തുടർന്ന്...
Jun 17, 2018, 12:05 AM
അന്റാർട്ടിക്ക: ലോകത്തിലെയാകെ കടൽ നിരപ്പ് ഉയരുകയാണത്രേ! അതും കഴിഞ്ഞ 25 വർഷത്തെക്കാൾ മൂന്നിരട്ടി വേഗത്തിൽ.   തുടർന്ന്...
Jun 17, 2018, 12:05 AM
വാഷിംഗ്ടൺ: നിയമവിരുദ്ധമായി അമേരിക്കയിലേക്ക് അതിർത്തി കടന്നെത്തിയ കുടുംബങ്ങൾക്കൊപ്പമുള്ള രണ്ടായിരത്തോളം കുഞ്ഞുങ്ങളെ രക്ഷിതാക്കളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ ആറാഴ്ചയ്ക്കുള്ളിൽ യു.എസിലേക്ക് കുടിയേറിയവർക്കെതിരെയാണ് നടപടി.   തുടർന്ന്...
Jun 17, 2018, 12:05 AM
ലണ്ടൻ: എളുപ്പത്തിൽ വിസ ലഭ്യമാകുന്ന പട്ടികയിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിവാക്കിയ ബ്രിട്ടന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കുടിയേറ്റനയത്തിൽ മാറ്റം വരുത്തിയതിന്റെ ഭാഗമായി ടയർ 4 വിസ വിഭാഗത്തിലുള്ള രാജ്യങ്ങളുടെ പട്ടികയിൽ ബ്രിട്ടീഷ് പാർലമെന്റ് ഭേദഗതി വരുത്തി.   തുടർന്ന്...
Jun 17, 2018, 12:05 AM
ഫിഫ ലോകകപ്പിൽ ഇന്നലെ ഗ്രൂപ്പ് ഡിയിൽ നടന്ന മത്സരത്തിൽ കിരീട പ്രതീക്ഷകളുമായെത്തിയ അർജന്റീനയെ കന്നി ലോകകപ്പിനെത്തിയ ഐസ്‌ലാൻഡ് 1-1ന്റെ സമനിലയിൽ തളച്ചു.   തുടർന്ന്...
Jun 15, 2018, 12:07 AM
ബെയ്ജിംഗ്: രണ്ട് ഭാഷ സംസാരിക്കും, മാത്‌സ് ട്യൂഷൻ എടുക്കും, തമാശ പറയും. ട്യൂഷൻ ടീച്ചറുടെ കാര്യമല്ല പറയുന്നത്. വീട്ടിൽ ഒറ്റയ്ക്കിരിക്കുന്ന കുഞ്ഞുങ്ങൾക്ക് കൂട്ടാകാൻ സഹായിക്കുന്ന 'ഐപൽ   തുടർന്ന്...
Jun 15, 2018, 12:05 AM
മാലദ്വീപ്: മാലദ്വീപ് മുൻ പ്രസിഡന്റ് മൗമൂൻ അബ്ദുൾ ഗയൂമിനും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അബ്ദുള്ള സയീദിനും കോടതി പത്തൊൻപതു മാസം തടവുശിക്ഷ വിധിച്ചു.   തുടർന്ന്...
Jun 14, 2018, 12:20 AM
ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ് ഉടൻ രാജ്യത്ത് തിരിച്ചെത്തണമെന്ന് പാക് സുപ്രീംകോടതിയുടെ ഉത്തരവ്. ഇപ്പോൾ ദുബായിയിലുള്ള മുഷറഫ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ആജീവനാന്ത വിലക്കേർപ്പെടുത്തുന്നത് സംബന്ധിച്ച കേസിന്റെ വിചാരണയ്ക്ക് നേരിട്ടെത്തണമെന്നാണ് കോടതിയുടെ നിർദ്ദേശം.   തുടർന്ന്...
Jun 13, 2018, 1:40 AM
സിംഗപ്പൂർ: ശ്വാസം അടക്കി നിന്ന ലോകത്തിന് സമാധാനം പകർന്ന് ഉത്തരകൊറിയൻ കമ്മ്യൂണിസ്റ്റ് ഭരണാധികാരി കിം ജോംഗ് ഉൻ   തുടർന്ന്...
Jun 13, 2018, 12:25 AM
സെന്റോസ: ശോഭനമായ ഭാവിയിലേക്ക് ആദ്യ ചുവടു വച്ച കിമ്മിനും ഉച്ചകോടി സാദ്ധ്യമാക്കാൻ സഹായിച്ച ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ, ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ, ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ് എന്നിവർക്കും നന്ദി പറഞ്ഞുകൊണ്ടാണ് അമേരിക്കൻ പ്രസി‌ന്റ് ട്രംപ് ഇന്നലെ മാദ്ധ്യമങ്ങളോട് സംസാരിച്ചത്.   തുടർന്ന്...
Jun 13, 2018, 12:10 AM
സിംഗപ്പൂർ: ഉത്തരകൊറിയയുടെ നിരായുധീകരണം സംബന്ധിച്ചായിരുന്നു സിംഗപ്പൂരിൽ ചർച്ചയെങ്കിലും ഡൊണാൾഡ് ട്രംപിന്റെയും കിം ജോംഗ് ഉന്നിന്റെയും തീൻ മേശ വിഭവസമൃദ്ധമായിരുന്നു. യങ്ഷൗ ഫ്രൈഡ് റൈസിലും ഡാർക്ക് ചോക്കലേറ്റ് ടാർട്ടിലും തുടങ്ങിയ തീറ്റ ഐസ്ക്രീമിൽ അവസാനിക്കും വരെ ചർച്ചയെക്കാൾ തകൃതിയായാണ് ഇരുവരും ഭക്ഷണം കഴിച്ചത്.   തുടർന്ന്...
Jun 13, 2018, 12:10 AM
സിംഗപ്പൂർ: ചരിത്ര സമാഗമത്തിനായി സിംഗപ്പൂരിലെത്തിയ ഉത്തരകൊറിയൻ ഭരണത്തലവൻ കിം ജോംഗ് ഉന്നിനോടുള്ള ട്രംപിന്റെ സ്നേഹോഷ്മളമായ പെരുമാറ്റവും ചർച്ചയായി. തന്റെ ഔദ്യോഗിക   തുടർന്ന്...