Friday, 23 February 2018 11.54 PM IST
Feb 23, 2018, 10:48 PM
ന്യൂയോർക്ക്: കേരള സമാജം ഒഫ് ഗ്രേറ്റർ ന്യൂയോർക്ക് പ്രസിഡന്റും ട്രസ്റ്റി ബോർഡ് അംഗവുമായ തോമസ് സാമുവൽ (കുഞ്ഞ് മാലിയിൽ)​ ഫോമാ ന്യു യോർക്ക് മെട്രൊ റീജിയൻ ആർ.വി.പിയായി മത്സരിക്കുന്നു.   തുടർന്ന്...
Feb 23, 2018, 7:45 AM
ഡാലസ്: മലയാ ളി ഐ.ടി വിദഗ്ദ്ധനായ ബിജു മാത്യു ഡാലസിലെ കൊപ്പേൽ സിറ്റി കൗൺസിലിലേക്ക് മേയ് അഞ്ചിന് നടക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. ശക്തമായ കൊപ്പേൽ, സുരക്ഷിതമായ കൊപ്പേൽ, ഊജസ്വലമായ കൊപ്പേൽ എന്നതാണ് ബിജുവിന്റെ മുദ്രാവാക്യം.   തുടർന്ന്...
Feb 23, 2018, 7:30 AM
ഹൂസ്റ്റൺ: പന്തളം ഉള്ളന്നൂർ ചിറയിൽ തെക്കേക്കര ഉമ്മൻ.സി. ഉമ്മൻ (80) ഹൂസ്റ്റണിൽ നിര്യാതനായി. സംസ്കാരം ഫെബ്രുവരി 24 ന് രാവിലെ ഒന്പത് മണിക്ക് ഫോറെസ്റ്റ് പാർക്ക് സെമിത്തേരിയിൽ നടത്തും.   തുടർന്ന്...
Feb 22, 2018, 8:46 PM
ന്യൂയോർക്ക്: ഫോമ വനിതാ ഫോറം സെക്രട്ടറിയായ രേഖാ നായർ ജോ. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നു. ഗ്രൂപ്പോ പാനലോ ഒന്നുമില്ലാതെയാണു താൻ മത്സരിക്കുന്നതെന്നു രേഖാ നായർ പറഞ്ഞു.   തുടർന്ന്...
Feb 22, 2018, 8:35 PM
ന്യൂഓർലീൻസ് : ഹൂസ്റ്റൺ കോൺസുലേറ്റ് ജനറൽ ഒഫ് ഇന്ത്യയുടെ അഭിമുഖ്യത്തിൽ ഫെബ്രുവരി 24ന് ന്യൂഓർലീൻസിലെ റാഡിസൺ ഹോട്ടലിൽ (Radisson Hotel New Orleans Airport,1501 Veterans Memorial Blvd, Kenner, LA 70062) രാവിലെ 10 മുതൽ വൈകിട്ട് 4.30വരെ ഏകദിന കോൺസുലർ ക്യാമ്പ് നടത്തും.   തുടർന്ന്...
Feb 22, 2018, 8:00 PM
ന്യൂജേഴ്സി : ആദ്യകാല അമേരിക്കൻ കുടിയേറ്റക്കാരിലൊരാളായ ജോസ് കിടങ്ങൻ (73) ബ്ലൂംഫീൽഡ്, ന്യൂജെഴ്സിയിൽ നിര്യാതനായി. സംസ്കാരം ഫെബ്രുവരി 27 ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് കൊരട്ടി തിരുമുടിക്കുന്ന് പള്ളിയിൽ നടത്തും.   തുടർന്ന്...
Feb 22, 2018, 7:01 AM
ഷിക്കാഗോ: അന്തർദ്ദേശീയ വനിതാ ദിനാചരണത്തിന്റെ ഭാഗമായി ഷിക്കാഗോ മലയാളി അസോസിയേഷൻ വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഡിബേറ്റും പ്രസംഗമത്സരവും നടത്തും   തുടർന്ന്...
Feb 21, 2018, 9:59 PM
ഹൂസ്റ്റൺ: കേരളത്തിലെ അന്ധവിദ്യാർത്ഥിക8ക്ക് ഹൂസ്റ്റണിലെ ഫ്രണ്ട്സ് ഓഫ് തിരുവല്ല സംഘടന സൗജന്യമായി 'വോക്കിംഗ് സ്റ്റിക്ക് (ഊന്നുവടി) നൽകുന്നതിന് തീരുമാനിച്ചു. നവംബറോടെ വടികൾ നാട്ടിലെത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.   തുടർന്ന്...
Feb 21, 2018, 8:30 PM
താമ്പാ: ലോകത്തെ നടുക്കിയ ഫ്ലോറിഡയിലെ ഹെസ്‌കൂൾ വെടിവെയ്പ്പിന്റെ പശ്ചാത്തലത്തിൽ മലയാളി അസോയേഷൻ ഒരു കൂട്ട ഹർജി ബന്ധപ്പെട്ട അധികാരികൾക്ക് നൽകുന്നു.   തുടർന്ന്...
Feb 21, 2018, 9:35 AM
ന്യൂജഴ്സി: ന്യൂജഴ്സി ഹൊബൊക്കൻ സിറ്റി മേയറും ഇന്ത്യൻ വംശജനുമായ രവീന്ദർ സിംഗിനും (രവി ബല്ല) കുടുംബത്തിനും വധഭീഷണി. ഫെബ്രുവരി 17 ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ, എഫ്.ബി.ഐയുടെ ജോയിന്റ് ടെററിസം ടാക്സ് ഫോഴ്സ് സിറ്റി ഹാളിന്റെ സുരക്ഷിതത്വം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി പറയുന്നു.   തുടർന്ന്...
Feb 21, 2018, 9:26 AM
ഇല്ലിനോയി: ഇല്ലിനോയ് എട്ടാം കോൺഗ്രഷണൽ ഡിസ്ട്രിക്ടിൽ നിന്ന് യു.എസ് കോൺഗ്രസിലേക്ക് മത്സരിക്കാൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്ന വന്ദന ജിൻഹന്റെ പേര് ബാലറ്റ് പേപ്പറിൽ നിന്നും നീക്കം ചെയ്തതോടെ നിലവിലുള്ള ഡെമോക്രാറ്റിക് പ്രതിനിധി രാജാ കൃഷ്ണമൂർത്തിയും മറ്റൊരു ഇന്ത്യൻ വംശജനും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ജിതേന്ദ്ര ഡിഗവൻഗറും തമ്മിലായി മത്സരം.   തുടർന്ന്...
Feb 20, 2018, 9:39 PM
ഓർലാണ്ടോ : ഓർലാണ്ടോ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ മാർച്ച് 26 , 27 തീയതികളിൽ രാവിലെ ഒന്പത് മുതൽ വൈകിട്ട് ഏഴ് വരെ നോമ്പ് കാല കുടുംബ നവീകരണ ധ്യാനം നടത്തും.   തുടർന്ന്...
Feb 20, 2018, 9:25 PM
ഷിക്കാഗോ: ജൂൺ 15 മുതൽ 24 വരെ ഷാംബർഗിലുള്ള റിനൈസൻസ് ഫൈവ് സ്റ്റാർ ഹോട്ടലിൽ നടക്കുന്ന ഫോമയുടെ അന്താരാഷ്ട്ര ഫാമിലി കൺവെൻഷനു തിരശ്ശീല ഉയരുന്നത് മുന്നൂറ്റി ഒന്ന്മലയാളി പെൺകൊടികൾ കൂടിഅണിയിച്ചൊരുക്കുന്ന തിരുവാതിരക്കളിയോടെ.   തുടർന്ന്...
Feb 20, 2018, 5:47 PM
കാലിഫോർണിയ: അവിഭക്ത ഫൊക്കാനയുടെ പ്രസിഡന്റായിരുന്ന കളത്തിൽ പാപ്പച്ചന്റെ ഏക മകൻ സാക്ക് (സക്കറിയ - 43) പാപ്പച്ചൻ നിര്യാതനായി. സംസ്കാരം ഫെബ്രുവരി 22ന് രാവിലെ 10 മണിക്ക് സെന്റ് ജോസഫ് കാത്തലിക്ക് ചർച്ചിൽ (43148 മിഷൻ ബുലവാർഡ്, ഫ്രിമൊണ്ട്, കാലിഫോർണിയ,​ 94539)​ നടത്തും.   തുടർന്ന്...
Feb 19, 2018, 9:18 PM
ന്യൂയോർക്ക്: ജൂൺ 21 മുതൽ 24 വരെ ഷിക്കാഗോയിലെ റെനൈസൻസ് ഹോട്ടൽ ആന്റ് കൺവൻഷൻ സെന്ററിൽ നടക്കുന്ന ഫോമ 2018 ഫാമിലി കൺവെൻഷന്റെ രജിസ്‌ട്രേഷനുളള ബാഡ്ജുകളും റിസ്റ്റ് ഐഡിയും നൽകുന്നതിനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുന്നു.   തുടർന്ന്...
Feb 18, 2018, 9:13 PM
ഷിക്കാഗോ: ഷിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ക്നാനായ സെന്ററിൽ വച്ച് പേത്രത്ത 2018 ഉം, ക്നാനായ സമുദായത്തിൽനിന്ന് മൺമറഞ്ഞുപോയ അഭിവന്ദ്യ പിതാക്കന്മാരുടെ ഓർമ്മാചരണവും സംയുക്തമായി ആചരിച്ചു.   തുടർന്ന്...
Feb 18, 2018, 12:23 PM
ഹൂസ്റ്റൺ: തിരുവല്ല പുറമറ്റം കുന്തറയിൽ പരേതനായ ഗീവർഗീസ് ജോർജിന്റെ ഭാര്യ സാറാമ്മ ജോർജ് (86) ഹൂസ്റ്റണിൽ നിര്യാതയായി. പരേത റാന്നി പുളിക്കൽ കുടുംബാംഗമാണ്. സംസ്കാരം ഫെബ്രുവരി 21ന് രാവിലെ 9:30 മുതൽ സാൻ ജസീന്റോ ഫ്യൂണറൽ ഹോമിൽ (14659 East Fwy Houston, TX 77015) നടത്തും.   തുടർന്ന്...
Feb 17, 2018, 5:42 PM
ഇല്ലിനോയി: ഇല്ലിനോയി അഞ്ചാം കോൺഗ്രഷണൽ ഡിസ്ട്രിക്ടിൽ നിന്നും സമീന മുസ്തഫ് മാർച്ച് 18 ന് നടക്കുന്ന പ്രൈമറി തിരഞ്ഞെടുപ്പിൽ കോൺഗ്രസിലേക്ക് മത്സരിക്കുന്നു. മൂന്ന് ദശാബ്ദങ്ങൾക്കു മുൻപ് ഇന്ത്യയിൽ നിന്നും കുടിയേറിയ മുസ്ലിം മാതാപിതാക്കളുടെ മകളാണ് സമീന.   തുടർന്ന്...
Feb 17, 2018, 3:30 PM
ഡാലസ്: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക–യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ജൂലായ് അഞ്ചു മുതൽ എട്ട് വരെ ഹൂസ്റ്റണിലെ രാജ്യാന്തര എയർപോർട്ടിനു സമീപമുള്ള ഹോട്ടൽ ഹിൽട്ടണിൽ നടക്കുന്ന മാർത്തോമ്മാ ഫാമിലി കോൺഫ്രറൻസിന്റെ രജിസ്‌ട്രേഷന് ഡാലസിലെ മാർത്തോമ്മാ ഇടവകകളിൽ നിന്ന് ആവേശഭരിതമായ പിന്തുണയാണ് ലഭിക്കുന്നതെന്ന് കോൺഫ്രറൻസ് ജനറൽ കൺവീനർ റവ. എബ്രഹാം വർഗീസ്, ഭദ്രാസന ട്രഷറാർ ഫിലിപ്പ് തോമസ് സിപിഎ, റജിസ്‌ട്രേഷൻ കൺവീനർ ജോൺ കെ. ഫിലിപ്പ് എന്നിവർ അറിയിച്ചു.   തുടർന്ന്...
Feb 16, 2018, 9:55 PM
കൊളറാഡൊ: ഡെൻവർ മെഡിക്കൽ സെന്ററിൽ 27 വർഷമായി ജോലി ചെയ്യുന്ന ലിസി മാത്യൂസ് എന്ന മലയാളി നഴ്സിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതിനെതിരെ നഷ്ടപരിഹാരത്തിന് യു എസ് ഡിസ്ട്രിക്ട് കോടതിയിൽ കേസ് ഫയൽ ചെയ്തു.   തുടർന്ന്...
Feb 16, 2018, 7:18 PM
ജക്കാർത്ത: കോട്ടയം മുണ്ടക്കയം പരേതരായ ചിറായ്പറമ്പിൽ വറുഗീസിന്റെയും ലില്ലിക്കുട്ടിയുടെയും മകൻ സാം വറുഗീസ് ഇൻഡോനേഷ്യയിലെ ജക്കാർത്തയിൽ ഇന്നലെ (2018 ഫെബ്രുവരി 15) നിര്യാതനായി.   തുടർന്ന്...
Feb 15, 2018, 10:04 PM
ന്യൂയോർക്ക് : കേരള സമാജം ഒഫ് ന്യൂ ജേഴ്സി മുൻ പ്രസിഡന്റും ഫോമാ മിഡ് അറ്റലാന്റിക് റീജിയന്റെ ഇപ്പോഴത്തെ ട്രഷററുമായ ബോബി തോമസിനെ   തുടർന്ന്...
Feb 15, 2018, 9:43 PM
ഹൂസ്റ്റൺ: പ്രശസ്ത സിനിമാതാരം ബിജു മേനോൻ നയിക്കുന്ന സൂപ്പർ ഹിറ്റ് മെഗാഷോ ' മധുരം 18' ന്റെ ഹൂസ്റ്റൺ പ്രോഗ്രാമിന്റെ കിക്കോഫ് നടത്തി.   തുടർന്ന്...
Feb 15, 2018, 9:36 PM
ഷിക്കാഗോ: സോഷ്യൽ മീഡിയായിലെ തരംഗമായ, ലോക മലയാളികളുടെ മനസ്സിൽ നർമ്മത്തിന്റെ രസക്കൂട്ടുകൾ നിറച്ച വാഗ്മിയും കുടുംബ സദസ്സുകൾക്ക് സ്വീകാര്യനുമായ ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ, 2018 ജൂൺ 21 മുതൽ 24 വരെ ഷിക്കാഗോയിൽ നടക്കുന്ന ഫോമാ ഇന്റർനാഷണൽ കൺവൻഷനിൽ പങ്കെടുക്കും.   തുടർന്ന്...
Feb 15, 2018, 11:25 AM
ഹൂസ്റ്റൺ: ഡിവൈൻ മേഴ്സി കത്തോലിക്ക ചർച്ചിന്റെ ഇടവകാംഗങ്ങൾ പണികഴിപ്പിച്ച ദൈവികമായ വൈദിക മന്ദിരത്തിന്റെ വെഞ്ചിരിപ്പ് ചിക്കാഗോ സിറോ മലബാർ ഡിയോസിസിന്റെ ബിഷപ്പ് മാർജേക്കബ് അങ്ങാടിയത്ത് നിർവഹിച്ചു.   തുടർന്ന്...
Feb 15, 2018, 11:09 AM
ഡാലസ്: നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനം സൗത്ത് വെസ്റ്റ് റീജിയൻ എയുടെ ആഭിമുഖ്യത്തിൽ അമേരിക്കയിൽ മൂന്നുവർഷം സേവനം പൂർത്തീകരിച്ച് ഇന്ത്യയലേക്ക് തിരിച്ചുപോകുന്ന പട്ടക്കാർക്ക് യാത്രയയപ്പ് നൽകുന്നു.   തുടർന്ന്...
Feb 15, 2018, 11:06 AM
വാൻകൂവർ (കാനഡ): വാൻകൂർ വാട്ടേഴ്സ് ഓഫ് ലോംഗ് ബീച്ചിൽ സർഫിംഗ് നടത്തുന്നതിനിടയിലുണ്ടായ അപകടത്തിൽ മലയാളിയും വിക്ടോറിയ യൂണിവേഴ്സിറ്റി ഗവേഷണ വിദ്യാർത്ഥിയുമായ നിജിൻ ജോൺ (24) മരിച്ചു.   തുടർന്ന്...
Feb 15, 2018, 10:49 AM
റോയ്സ് സിറ്റി : എഫ്.എം റോഡിൽ സ്ഥിതി ചെയ്യുന്ന സെന്റ്. തോമസ് യുണൈറ്റഡ് ചർച്ച് ഒഫ് റോയ്സ് സിറ്റി ഒന്നാം വാർഷികം ആഘോഷിച്ചു. കൺവെൻഷൻ പ്രാസംഗികനും, എം.ടി.സി ഒഫ് ഡാലസിന്റെ വികാരിയുമായ ഫാ. സജി പി.ചാക്കോ മുഖ്യാഥിതിയായി പങ്കെടുത്ത് വചന സന്ദേശം നൽകി.   തുടർന്ന്...
Feb 14, 2018, 9:40 PM
കോട്ടയം: ഭരണങ്ങാനം സെന്റ് മേരീസ് ഹൈ സ്‌കൂൾ റിട്ടയേർഡ് അദ്ധ്യാപകൻ കെ . എം.എബ്രഹാം നിര്യാതനായി. സംസ്കാരം ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ നടത്തി.   തുടർന്ന്...
Feb 14, 2018, 9:35 PM
അലെൻടൗൺ (പെൻസിൽവേനിയ): ന്യൂ ജേഴ്സി പാറ്റേഴ്സൺ രൂപതയിൽ വൈദീകനായി സേവനം അനുഷ്ടിച്ചിരുന്ന റെവ. ഫാ. ജോർജ് കുഴിപ്പള്ളിൽ (83) നിര്യാതനായി.   തുടർന്ന്...
Feb 14, 2018, 9:31 PM
മെൽബൺ: നവാഗതരായ ജോർജ് മാക്‌സ്വെൽ സംവിധാനവും, സൈജുഇടശ്ശേരി തിരക്കഥയും നിർവഹിച്ച ‘MUMPSIMUS എന്ന ഹ്രസ്വചിത്രം പ്രേക്ഷക ശ്രദ്ധ നേടുന്നു.   തുടർന്ന്...
Feb 14, 2018, 9:27 PM
ന്യൂയോർക്ക്: റോക്ക് ലാൻഡ് മേരീസ് ക്നാനായ ദേവാലയത്തിൽ ഫൊറാന സംയുക്ത ബൈബിൾ ജപ്പടി മത്സരവും ടാലെന്റ്റ് നൈറ്റും നടത്തി. വിശുദ്ധ കുർബാനയോടെ പ്രോഗ്രാമുകൾ ആരംഭിച്ചു.   തുടർന്ന്...
Feb 14, 2018, 9:47 AM
ഷിക്കാഗോ: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇമിഗ്രേഷൻ റിഫോ, ഡീമേഴ്സ് പദ്ധതികളെ കുറിച്ചുള്ള അവ്യക്തത നിലനിൽക്കുന്നതിൽ പ്രതിഷേധിച്ച് ജനുവരി മുതൽ നിരാഹാര സമരം നടത്തുന്ന റവ.ഗാരി ഗ്രാഫിന് ഷിക്കാഗോ ആർച്ച് ഡയോസിസിലെ 'പ്രീസ്റ്റ് ഫോർ ജസ്റ്റിസ് ഫോർ ഇമ്മിഗ്രന്റ്സ് ആന്റ് സിസ്‌റ്റേഴ്സ് ആന്റ് ബ്രദേഴ്സ് ഓഫ് ഇമ്മിഗ്രന്റ്സ്' അംഗങ്ങൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നോമ്പുകാലത്തു ഒന്നോ രണ്ടോ ദിവസം ഉപവാസം അനുഷ്ഠിക്കുമെന്ന് സംഘടനാ നേതാക്കൾ അറിയിച്ചു.   തുടർന്ന്...
Feb 14, 2018, 9:43 AM
ഹൂസ്റ്റൺ: മേയ് 7ന് ഷുഗർലാന്റ് സിറ്റി കൗൺസിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനായ ഹിമേഷ് ഗാന്ധി (35)​ വീണ്ടും മത്സരിക്കുന്നു. ഇത് നാലാം തവണയാണു ഗാന്ധി മത്സരിക്കുന്നത്. 2012 ലാണ് ഇന്ത്യാക്കാരനായ ഗാന്ധി ആദ്യമായി മത്സരിച്ചത്.   തുടർന്ന്...
Feb 13, 2018, 9:18 PM
സാൻഫ്രാൻസിസ്‌കോ ഇന്ത്യൻ കോൺസുലേറ്റും ബേ ഏരിയയിലെ ഇന്ത്യൻ അമേരിക്കൻ സമൂഹവും ചേർന്ന് ഇന്ത്യൻ അംബാസഡർ നവതേജ് സർനയ്ക്ക് മിൽപിറ്റസ് യൂണിവേഴ്സിറ്റി ഒഫ് സിലിക്കൺ ആന്ധ്രയിൽ സ്വീകരണം നൽകി .   തുടർന്ന്...
Feb 13, 2018, 9:04 PM
ന്യൂജേഴ്സി : നോർത്ത് അമേരിക്കയിലെ തന്നെ ഏറ്റവും പ്രമുഖ മലയാളി സംഘടനകളിലൊന്നായ കേരള അസോസിയേഷൻ ഒഫ് ന്യൂജേഴ്സി (കാൻജ്) 2018 വർഷത്തെ പ്രവർത്തനോദ്ഘാടനം എഡിസൺ ഹോട്ടൽ ബൻക്വറ്റ് ഹാളിൽ നടത്തി.   തുടർന്ന്...
Feb 13, 2018, 8:56 PM
ന്യൂയോർക്ക് : ഫോമാ വിമൻസ് ഫോറം നേതൃത്വം നൽകുന്ന സാന്ത്വന സ്പർശം പാലിയേറ്റീവ് കെയർ പ്രോജക്ടിന് തുടക്കമായി. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന പാലിയം ഇന്ത്യയുമായി ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.   തുടർന്ന്...
Feb 13, 2018, 2:53 PM
ന്യൂജേഴ്സി: പ്രമുഖ സാംസ്‌കാരിക സംഘടനയായ നാമം 2018ലെ എക്സലൻസ് അവാർഡ് നൈറ്റ് ഏപ്രിൽ 28നു ന്യൂജേഴ്സിയിലെ എഡിസനിലുള്ള റോയൽ ആൽബെർട്ട്സ് പാലസിൽ നടത്തുന്നുമെന്ന് സംഘടനയുടെ സ്ഥാപകനും നിലവിലെ സെക്രട്ടറി ജനറലുമായ മാധവൻ ബി.നായർ അറിയിച്ചു.   തുടർന്ന്...
Feb 13, 2018, 2:47 PM
ഡാലസ്: കേരള അസോസിയേഷൻ ഒഫ് ഡാലസിന്റെ വാർഷിക പൊതുയോഗം ഗാർലന്റ് ബെൽറ്റ് ലൈനിലുള്ള അസോസിയേഷൻ കോൺഫറൻസ് ഹാളിൽ നടത്തി. പ്രസിഡന്റ് ബാബു സി. മാത്യു അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് വാർഷിക പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി റോയ് കൊടുവത്ത് അവതരിപ്പിച്ചു.   തുടർന്ന്...
Feb 13, 2018, 2:37 PM
ഹൂസ്റ്റൺ : നോർത്ത് അമേരിക്കയിലെ പ്രമുഖ സംഘടനയായ ശ്രീനാരായണ ഗുരു മിഷൻ ഒഫ് ഹൂസ്റ്റണിന്റെ 2018ലെ ഭാരവാഹികളെ ആൽവിൻ നൈറ്റ്സ് ഇൻ ഹോട്ടലിൽ നടന്ന വാർഷിക പൊതു യോഗം തിരഞ്ഞെടുത്തു.   തുടർന്ന്...
Feb 13, 2018, 11:15 AM
ന്യൂയോർക്ക്: ഇമിഗ്രേഷൻ റൈറ്റ്സ് ലീഡർ രവി രഘ്ബീറിനെ മാർച്ച് 15 വരെ അമേരിക്കയിൽ നിന്നും തിരിച്ചയയ്ക്കരുതെന്ന് ഫെഡറൽ കോടതി ഉത്തരവിട്ടു.ഫെബ്രവുരി 10 ശനിയാഴ്ച രവിയെ നാടുകടത്തുന്നതിന് ഇമിഗ്രേഷൻ അധികൃതർ നടപടി സ്വീകരിച്ചു വരികയായിരുന്നു.   തുടർന്ന്...
Feb 12, 2018, 8:49 PM
ന്യൂജേഴ്സി: ജൂലായിൽ ഫിലാഡെൽഫിയയിൽ നടക്കുന്ന കൺവൻഷനോടനുബന്ധിച്ചു 2018- 20 കാലയളവിലെ ഫൊക്കാന തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനാർഥിയായ മാധവൻ ബി നായർക്ക് ന്യൂജേഴ്സിയിലെ പ്രമുഖ സംഘടനകളായ മഞ്ച്, നാമം, കെ.സി.എഫ് സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചു.   തുടർന്ന്...
Feb 12, 2018, 8:22 PM
മെൽബൺ: കേരളത്തിൽ സ്ഥാപിതമായ എ.ജി.ഡി.സി യുടെ ഒന്നാം വാർഷികം മെൽബൺ ഷേപ്പാർട്ടൻ ബാപ്‌റ്റിസ്റ്റ് ചർച്ച് സ്റ്റേഡിയത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളുമായി ആഘോഷിച്ചു.   തുടർന്ന്...
Feb 12, 2018, 2:50 PM
ന്യൂയോർക്ക്: ഇരവിപെരൂർ തോട്ടപ്പുഴ ഈശോ ഗീവർഗീസിന്റെ (മോനി) ഭാര്യ ഏലിയാമ്മ ഗീവർഗീസ് (ലില്ലിക്കുട്ടി 71) ന്യൂയോർക്ക് ഫ്‌ളോറൽ പാർക്കിൽ നി ര്യാതയായി. തലവടി വട്ടക്കാട്ട് പറമ്പിൽ കുര്യൻ പൗലോസിന്റെ മകളാണ്.   തുടർന്ന്...
Feb 12, 2018, 2:41 PM
ന്യൂയോർക്ക്: മാവേലിക്കര ചാരുംമൂട് പറമ്പിൽ പരേതനായ ചെറിയാൻ മാത്യുവിന്റെ ഭാര്യ മറിയാമ്മ മാത്യു ( 104 വയസ്സ്) ന്യൂയോർക്കിൽ നിര്യാതയായി. പരേത മാവേലിക്കര ചുനക്കര പടിപ്പുരക്കൽ കുടുംബാംഗമാണ്.   തുടർന്ന്...
Feb 11, 2018, 12:45 PM
ന്യൂയോർക്ക്: ചെങ്ങന്നൂർ നിയമസഭാ ഉപതെരെഞ്ഞെടുപ്പിൽ പി.സി. വിഷ്ണു നാഥിനെ സ്ഥാനാർഥിയാക്കിയാൽ കോൺഗ്രസ് പരാജയപ്പെടുമെന്നു കാട്ടി ചെങ്ങന്നൂർ മണ്ഡലത്തിലെ വോട്ടറും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വൈസ് ചെയറുമായ ജോർജ് ഏബ്രഹാം കത്തയച്ചു.   തുടർന്ന്...
Feb 11, 2018, 12:42 PM
മേരിലാന്റ്: മേരിലാന്റ് സംസ്ഥാനത്തുനിന്നും യു.എസ്. കോൺഗ്രസിലേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയും ഇന്ത്യൻ വംശജയുമായ അരുണാമില്ലറെ ഇന്ത്യൻ അമേരിക്കൻ ഇംഫാക്ട് ഫണ്ട് എൻഡോഴ്സ് ചെയ്യും.   തുടർന്ന്...
Feb 11, 2018, 7:45 AM
കൊച്ചി: വീയപുരം പായിപ്പാട് തോണ്ടുപറമ്പിൽ പരേതനായ ടി.പി. ചെറിയാന്റെ ഭാര്യ കുഞ്ഞമ്മ ചെറിയാൻ (84) നിര്യാതയായി. സംസ്കാരം ഫെബ്രുവരി 12ന് രാവിലെ 11 മണിക്ക് എറണാകുളം എളംകുളം ജെറുസലെം മാർത്തോമാ പള്ളിയിൽ നടത്തും.   തുടർന്ന്...
Feb 11, 2018, 6:30 AM
ചെന്നൈ: കടുതോടിൽ പരേതനായ മിക്കി മാർക്കോസിന്റെ ഭാര്യ, ലൗസി മിക്കി മാർക്കോസ് നിര്യാതയായി . മോനിപ്പള്ളി കല്ലാറ്റ് ജോർജിന്റെയും പരേതയായ ഏലിയാമ്മയുടെയും മകളാണ്. സംസ്‌കാരം പിന്നീട് കേരളത്തിൽ നടത്തും.   തുടർന്ന്...
Feb 10, 2018, 11:13 AM
പെൻസിവേനിയ: പ്രഗത്ഭ ശാസ്ത്രജ്ഞനും റിയൽ എസ്റ്റേറ്റ് വ്യവസായപ്രമുഖനുമായ ഡോ. ഗോപാലകൃഷ്ണൻ എസ്.നായർ (85) പെൻസിൽവേനിയയിൽ നിര്യാതനായി. സംസ്കാരം ഫെബ്രുവരി 10ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് ഹെഫ്‌നർ ഫ്യൂണറൽ ഹോമിലെ സെമിത്തേരിയിൽ നടത്തും.   തുടർന്ന്...