Wednesday, 26 April 2017 3.23 PM IST
Apr 23, 2017, 12:15 AM
മൂന്നാറിന്റെ കാര്യത്തിൽ അങ്ങനെയൊരു തീരുമാനമായി. മരിച്ചുപോയവരുടെ ആത്മാവിനെ തിരിച്ച് ഭൂമിയിലേക്ക് വിളിച്ചുവരുത്തി ആ ആത്മാക്കളുടെ പാപങ്ങൾ ഹോൾസെയിലായും ചില്ലറയായും തീർത്ത് കൊടുക്കുന്ന ഏതോ ഒരു ടോം സഖറിയയുടെ കുരിശും ആ കുരിശിന് നേർക്ക് ചില ശ്രീറാം വെങ്കട്ടരാമൻമാർ നടത്തിയ സർജിക്കൽ സ്ട്രൈക്കുമാണ് എല്ലാത്തിനും ഹേതുവായത്.   തുടർന്ന്...
Apr 16, 2017, 12:04 AM
'മല മേലെ തിരി വച്ച് പെരിയാറിൻ തളയിട്ട്, ചിരി തൂകും പെണ്ണല്ലേ ഇടുക്കി, ഇവളാണിവളാണ് മിടുമിടുക്കി...' എന്ന സിനിമാപാട്ട് ഇറങ്ങുന്നതിന് മുമ്പേതന്നെ, കൊഞ്ഞാണനല്ലാത്ത മണിയാശാൻ അത് തിരിച്ചറിഞ്ഞിരുന്നു. ഏത് കാര്യം? ഇടുക്കിക്കാരൊന്നും കൊഞ്ഞാണന്മാരല്ല എന്ന കാര്യം! കൊഞ്ഞാണന്മാർ എന്നു പറഞ്ഞാൽ വിഡ്ഢ്യാസുരന്മാർ എന്നതിന്റെ നാട്ടുമൊഴി വഴക്കമാണ്.   തുടർന്ന്...
Apr 9, 2017, 12:25 AM
കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം- ഇവ മൂന്നും പൊതുശത്രുക്കളാണ് നമ്മൾ മാർക്സിസ്റ്റുകാർക്ക്. അങ്ങനെയുള്ള നമ്മൾ കേരളം ഭരിക്കുമ്പോൾ ഈ ശത്രുക്കളെ കൈകാര്യം ചെയ്യാൻ വിവിധ രീതികൾ പരീക്ഷിക്കേണ്ടിവരും.   തുടർന്ന്...
Apr 2, 2017, 2:21 AM
ചാനൽ ലോഞ്ചിംഗ് എന്നൊക്കെ പറഞ്ഞാൽ അതൊരു ഒന്നൊന്നര സംഭവമായിരിക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മണത്തറിഞ്ഞിരുന്നു. പുതിയൊരു ചാനൽ ലോഞ്ചിംഗിന് ചെന്നപ്പോൾ ഈ ഘ്രാണശക്തിയാൽ സിദ്ധിച്ച വെളിപാട് അദ്ദേഹം അരുളിച്ചെയ്യുകയുമുണ്ടായി. പുതിയ ചാനൽ തുടങ്ങുമ്പോൾ ഇവരെന്തെങ്കിലുമൊരു ബോംബ് കരുതി വച്ചിട്ടുണ്ടാകും എന്നായിരുന്നു മുഖ്യമന്ത്രിയുടെ വെളിപാട്.   തുടർന്ന്...
Mar 26, 2017, 12:15 AM
നക്സൽബാരിയിൽ കർഷകപ്രക്ഷോഭത്തിന്റെ തീപ്പൊരി ചിതറി ആദ്യ വെടി പൊട്ടിയപ്പോൾ ഇന്ത്യയിൽ വസന്തത്തിന്റെ ഇടിമുഴക്കം എന്ന് കോൾമയിർകൊണ്ടത് മാവോ-സെ-തുംഗ് ആണ്. അങ്ങനെയുള്ള തീപ്പൊരികൾ മറ്റ് പലേടത്തും പിന്നീട് ചിതറിത്തെറിക്കുന്നത് കണ്ടു.   തുടർന്ന്...
Mar 19, 2017, 12:03 AM
ആനയ്ക്ക് ആനയുടെ വലിപ്പം അറിയില്ല എന്ന് പറയുന്നത് പോലെ, കഴുതയ്ക്ക് കഴുതയുടെ മഹത്വം അറിയില്ല എന്ന് പറയാൻ വരട്ടെ. കാര്യസാദ്ധ്യത്തിന് കഴുതക്കാലും പിടിക്കാൻ പോയാൽ   തുടർന്ന്...
Mar 5, 2017, 12:10 AM
പുതിയ നിയമസഭാമന്ദിരം കെട്ടുമ്പോൾ എവിടെയെങ്കിലും ഭാവിയിൽ ചോർച്ച ഉണ്ടാവാൻ വഴിയുണ്ടെന്ന് അന്നത്തെ നിയമസഭാസ്പീക്കർ എം. വിജയകുമാർ മനസ്സിലാക്കിയിരുന്നു.   തുടർന്ന്...
Feb 26, 2017, 12:05 AM
പൾസ് നോക്കി രോഗം കണ്ടെത്തുന്ന അതിഭയങ്കരന്മാരായ ഭിഷഗ്വരശ്രേഷ്ഠന്മാരെ സംസ്ഥാനത്തെ മെഡിക്കൽകോളേജുകളിലൊന്നും മഷിയിട്ട് നോക്കിയാൽ കണ്ടുപിടിക്കാനാവില്ലെന്നാണ് കരുതിയിരുന്നത്.   തുടർന്ന്...
Feb 19, 2017, 12:25 AM
പ്രശസ്ത വീഡിയോഗ്രാഫറും ചലച്ചിത്രപ്രതിഭയുമായ വിവേകാനന്ദൻ കൃഷ്ണവേണി ശശികല സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ഇടിപ്പടം ഒരു കൂവത്തൂർ കനവ് റിലീസിംഗിന് തയാറായി.   തുടർന്ന്...
Feb 12, 2017, 1:07 AM
ഈ ആത്മാക്കൾക്ക് പ്രത്യേക രീതിയാണ്. എന്താണ്, എപ്പോഴാണ്, എങ്ങനെയാണ് അവറ്റകൾ പെരുമാറുന്നതെന്നോ ചിന്തിക്കുന്നതെന്നോ ആർക്കും പറയാനാവില്ല. തമിഴ്നാട്ടിലെ ആത്മാക്കൾക്ക് ഈ അസുഖം അല്പം കൂടുതലാണ്.   തുടർന്ന്...
Feb 5, 2017, 12:15 AM
സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്ന് മുദ്രാവാക്യം വിളിക്കുന്നത് പൂഴിയിൽ കടല വറുക്കുന്നത് പോലൊരു ഏർപ്പാടാണെന്ന് ആരൊക്കെയോ ധരിച്ചുവച്ചതാണ് എല്ലാ കുഴപ്പത്തിനും കാരണം.   തുടർന്ന്...
Jan 29, 2017, 9:42 AM
നായര് പിടിച്ച പുലിവാല് പോലെ തന്നെ നിർണായകമാണ് നായര് പിടിപ്പിച്ച പുലിവാലും. നായര് പിടിപ്പിച്ച പുലിവാൽ എന്ന പേരിൽ ആരും സിനിമയെടുക്കാത്തത് കൊണ്ട് ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് അത് തള്ളപ്പെട്ടു എന്ന് പലരും ചിന്തിച്ചുകൊണ്ടിരുന്ന വേളയിലാണ് അതെല്ലാം സംഭവിച്ചത്. നായര് പിടിപ്പിച്ച പുലിവാല് ആദ്യം പിടിക്കാനുള്ള ചരിത്രയോഗമുണ്ടായത് ഉമ്മൻ ചാണ്ടിക്കായിരുന്നു.   തുടർന്ന്...
Jan 22, 2017, 12:00 AM
ചാനലുകാരായ ചാനലുകാരെല്ലാം കണ്ണൂരിൽ കലോത്സവത്തിനെന്നും പറഞ്ഞ് ചെന്നതായിരുന്നു. എന്നിട്ടിപ്പോ,ഏതോ അദ്ഭുതദ്വീപിലെത്തപ്പെട്ടത് പോലെയുണ്ട്, കണ്ടിട്ട്. ആരോ ചന്തയ്ക്ക് പോയ പോലെ എന്ന് പറഞ്ഞതുമാതിരി, ചാനലുകാർ കണ്ണൂർക്ക് പോയ പോലെ എന്നൊരു ചൊല്ല് തന്നെ രൂപപ്പെട്ട് വന്നുകൊണ്ടിരിക്കുന്ന വേളയിലാണ് കണ്ണൂരുകാർ അത് കാണിച്ചുകൊടുത്തത്.   തുടർന്ന്...
Jan 15, 2017, 12:25 AM
എല്ലാം ശരിയാകുന്ന ലക്ഷണങ്ങൾ ഹജൂർകച്ചേരിയുടെ ഇടനാഴികളിൽ കണ്ട് തുടങ്ങിയിട്ടുണ്ട്. ഞാനൊരു പാവം, മഹാസാധു എന്ന് നിയമസഭയിൽ പ്രഖ്യാപിക്കുന്ന പിണറായിസഖാവിനെ കണ്ട് തെറ്റിദ്ധരിച്ച കുറേ ഐ.എ.എസ് സിങ്കങ്ങൾ എങ്കിൽപിന്നെ ആ സാധുവിനെയങ്ങ് വിരട്ടിക്കളയാമെന്ന് ധരിച്ചുവശായി.   തുടർന്ന്...
Jan 8, 2017, 12:25 AM
ജന്മദിനാഘോഷങ്ങൾ പൊടിപൊടിക്കുന്ന കാലമാണ്. അലൻ ഒക്ടോവിയോ ഹ്യൂം നേതൃത്വം കൊടുത്ത് 1885 ഡിസംബർ 28ന് ബോംബെയിലെ ഗോകുൽദാസ് തേജ്പാൽ സംസ്കൃത കോളേജിൽ വച്ച് രൂപീകരിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 131ാം ജന്മദിനാഘോഷമാണ് ഇതിൽ സ്വതസിദ്ധവും വേറിട്ടതുമായ ശൈലി കൊണ്ടും മഹാത്മഗാന്ധിയുടെ യഥാർത്ഥ പിന്മുറക്കാരായ ചില വീട്ടുകാരുടെ തന്മയത്വമാർന്ന പ്രകടനം കൊണ്ടും ഗംഭീരമായത്.   തുടർന്ന്...
Dec 25, 2016, 12:13 AM
കെട്ടിടത്തിന്റെ മുകളീന്ന് ഡമ്മി താഴേക്കിട്ട് കൊലക്കേസ് തെളിയിച്ചു നടന്ന സേതുരാമയ്യർമോഡൽ സി.ബി.ഐക്കാർ സിംഹവാലൻകുരങ്ങിനെ പോലും തോല്പിക്കുംമട്ടിൽ വംശനാശമറ്റ് അപ്രത്യക്ഷമായ ന്യൂജെൻ കാലത്താണ് പിണറായിസർക്കാർ കേരളത്തിൽ അധികാരമേറ്റെടുക്കുന്നത്. അക്കാലത്ത് ന്യൂജെന്നിനെ ആകർഷിക്കാൻ പോന്ന 2016മോഡ   തുടർന്ന്...
Dec 18, 2016, 12:25 AM
ഭഗത് സിംഗും ബടുകേശ്വർദത്തും ചേർന്ന് രണ്ട് ബോബുകളാണ് അന്നത്തെ കേന്ദ്ര നിയമനിർമ്മാണ സഭയിൽ, അതായത് ഇന്നത്തെ പാർലമെന്റിൽ ഇട്ട് പൊട്ടിച്ചത്. ലാലാ ലജ്പത്റായിയുടെ മരണത്തിന് പ്രതികാരമായി ജോൺ സാന്റോസ് എന്ന പൊലീസുദ്യോഗസ്ഥനെ കൊലപ്പെടുത്തിയശേഷമായിരുന്നു ആ ബോംബ് പ്രയോഗങ്ങൾ. അതുകഴിഞ്ഞ് ഇന്നേവരെ ബോംബ് വീണ് പൊട്ടുന്നത് കാണാനോ കേൾക്കാനോ ഉള്ള അസുലഭാവസരം പാർലമെന്റിൽ ആരും ഒരുക്കിയിട്ടില്ലായിരുന്നു.   തുടർന്ന്...
Dec 11, 2016, 12:15 AM
കാൽക്കാശിന് വകയില്ലാത്ത ഊരുതെണ്ടിയുടെ ഓട്ടക്കീശയിൽ എന്തുണ്ടാവും എടുക്കാൻ എന്നറിയാത്തയാളൊന്നുമല്ല പ്രധാനമന്ത്രി ന.മോ.ജി. ആറാം തമ്പുരാനെന്ന് ചമഞ്ഞ് നടക്കുന്നവർക്ക് മുന്നിൽ ഉസ്താദുമാർ ഫ്ലാറ്റാവുന്നത്, തമ്പുരാനല്ല, വെറും ഓട്ടക്കാലണയാണ് അയാൾ എന്ന് തിരിച്ചറിയുന്ന ആ ഒരു മാത്രയിലാണ്.   തുടർന്ന്...
Dec 4, 2016, 12:36 AM
അധികാരം തോക്കിൻകുഴലിലൂടെ ഇങ്ങനെ ഒഴുകിയൊഴുകി വരുമെന്ന് പണ്ട് മാവോസേതുംഗ് പറഞ്ഞപ്പോൾ ഇത്രയും കരുതിയില്ല. ഇല്ലെങ്കിൽ ഇന്ന് കേരളത്തിൽ കോടിയേരിസഖാവ് ഇതെല്ലാം കണ്ട് വ്യാകുലചിത്തനും അദ്ഭുതകോമളാംഗനും വികാരവിജൃംഭിതനുമൊക്കെ ആകേണ്ടിവരുമായിരുന്നില്ലെന്ന് നൂറ്റുക്കുനൂറ് തീർച്ച.   തുടർന്ന്...
Nov 20, 2016, 12:20 AM
കള്ളപ്പണത്തെ ഇന്ത്യയുടെ ഏതെങ്കിലും ഓണംകേറാമൂലയിൽ കണ്ടെത്തിയാൽ പോലും തൂത്തുകളഞ്ഞ് സ്വച്ഛതാഭാരതം സൃഷ്ടിക്കാനുള്ള തീവ്രയത്നം നടന്നുവരികയാണല്ലോ. അങ്ങനെ തൂക്കാനുള്ള ചൂലുമായി നടക്കുന്നതിനിടയിലാണ് ഭാരതീയ സ്റ്റേറ്റ് ബാങ്കിന്റെ ഏതോ പട്ടിക്കാട്ടെ ശാഖയിൽ ഒരു 7016കോടി പൊടിപിടിച്ചുകിടക്കുന്നത് ചില രാജ്യസ്നേഹികളുടെ കണ്ണിൽപെട്ടത്.   തുടർന്ന്...
Nov 13, 2016, 12:30 AM
മഹത്തായ ഒക്ടോബർവിപ്ലവത്തിന്റെ നൂറാം വാർഷികാചരണം കമ്യൂണിസ്റ്റ്പാർട്ടികൾ കൊണ്ടാടി വരികയാണ്. അടുത്തവർഷമാണ് നൂറാണ്ട് തികയ്ക്കുന്നത്. റഷ്യയിലെ സാർ ചക്രവർത്തി ഭരണത്തെ തൂത്തെറിഞ്ഞ് ലോകത്തെ ആദ്യ സോഷ്യലിസ്റ്റ് ഭരണത്തിലേക്കുള്ള അടിത്തറ പാകിയ വിപ്ലവത്തിന്റെ ഓർമ്മ പുതുക്കുന്നത് വ്യത്യസ്തവും മാതൃകാപരവുമായ പ്രവർത്തനങ്ങളിലൂടെ വേണമെന്ന് കേരളത്തിലെ കമ്യൂണിസ്റ്റുകൾ വെറുതെ തീരുമാനിച്ചതല്ല. കാലേകൂട്ടിതന്നെ അതിനുള്ള മുന്നൊരുക്കങ്ങൾ സി.പി.എമ്മും സി.പി.ഐയുമൊക്കെ ആരംഭിച്ചിരുന്നു.   തുടർന്ന്...
Nov 6, 2016, 12:15 AM
കേരളം നാലു കാലിൽ പിറന്നുവീണിട്ട് അറുപതാണ്ടായിരിക്കുന്നു. ഷഷ്ടിപൂർത്തി സദ്യ കെങ്കേമമാക്കാൻ കൊണ്ടുപിടിച്ചോടുന്നതിനിടയിൽ എല്ലാം നോക്കിയും കണ്ടും നടത്താൻ കാര്യസ്ഥന്മാർക്ക് സാധിച്ചെന്ന് വരില്ല. ഏത് സദ്യ നടത്തിയാലും കുറ്റവും കുറവും തിരഞ്ഞ്പിടിച്ച് സദ്യാനിരൂപണം നടത്തുന്നത് ഈ പത്തറുപത് കൊല്ലത്തിനിടയ്ക്ക് മലയാളി ശീലിച്ച് വന്നിട്ടുള്ളതാണ്.   തുടർന്ന്...
Oct 23, 2016, 12:05 AM
കാറൽമാർക്സ് യോഗയും ധ്യാനവുമൊക്കെ ചെയ്തിരുന്നെങ്കിൽ അങ്ങേര് വ്യത്യസ്തനായൊരു മനുഷ്യനായേനെയെന്ന് ആധുനികോത്തര ആത്മീയാചാര്യനായ ശ്രിശ്രിരവിശങ്കർ പറഞ്ഞതായി കേൾക്കുന്നു. കാറൽമാർക്സിന്റെ 21ാം നൂറ്റാണ്ടിൽപെട്ട കേരളത്തിലെ അനുയായികൾ യോഗയൊക്കെ ചെയ്ത് തുടങ്ങിയത് കണ്ടിട്ടാണോ ഈ ആധുനികോത്തര ആചാര്യൻ ഇത് പറഞ്ഞത് എന്നറിയില്ല.   തുടർന്ന്...
Oct 16, 2016, 12:10 AM
തൊഴിലാളി വർഗ സർവാധിപത്യം സ്ഥാപിച്ചെടുക്കാനുള്ള അക്ഷീണ പോരാട്ടത്തിലേർപ്പെട്ട് കൊണ്ടിരിക്കുമ്പോഴും നെരുവമ്പ്രം യു.പി സ്കൂളിൽ പഠിപ്പിക്കുമ്പോഴുമെല്ലാം ജനകീയ ജനാധിപത്യ വിപ്ലവം വിരിഞ്ഞ പുതിയൊരു പ്രഭാതം ശ്രീമതി സ്വപ്നം കാണുമായിരുന്നു. തൊഴിലാളിവർഗ സർവാധിപത്യം സ്ഥാപിച്ചെടുക്കാൻമാത്രം എണ്ണത്തിൽ തൊഴിലാളിവർഗം നാട്ടിൽ കുറവായിരുന്നു അക്കാലം.   തുടർന്ന്...
Oct 9, 2016, 12:10 AM
എല്ലാം ശരിയാക്കുക എന്നത് ഭാരിച്ച ഉത്തരവാദിത്വമാണെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്! പാർട്ടിക്കോ മുഖ്യമന്ത്രി പിണറായി സഖാവിനോ ഇത് ഒറ്റയ്ക്കൊന്നും പറ്റില്ലെന്ന് മറ്റാരും മനസ്സിലാക്കിയില്ലെങ്കിലും ജയരാജൻസഖാവ് നല്ലപോലെ മനസ്സിലാക്കിവച്ചിരുന്നു. ഇത്രയും വലിയ ഭാരം തലയിലേറ്റേണ്ടി വരുമ്പോൾ സഹായിക്കേണ്ടത് അച്ചടക്കമുള്ള കേന്ദ്രകമ്മിറ്റി അംഗമെന്ന നിലയ്ക്ക് ഇ.പി. ജയരാജൻമന്ത്രിയുടെ കടമയാണ്. ആരെങ്കിലും പറഞ്ഞ് ബോദ്ധ്യപ്പെടുത്തിതരുന്നത് വരെ കാത്തുനിൽക്കാതെ അറിഞ്ഞ് പ്രവർത്തിക്കുകയാണ് വേണ്ടത്.   തുടർന്ന്...
Oct 2, 2016, 12:10 AM
സ്വാശ്രയമെന്നാൽ എല്ലാ ഓണക്കാലത്തും കേരളത്തിൽ കൊണ്ടാടപ്പെടുന്ന പുതിയൊരാചാരമാണെന്ന് പത്ത്-പതിനാറ് കൊല്ലക്കാലമായി മാവേലിനാട്ടിൽ ജീവിച്ചുവരുന്നവർ കരുതിവരുന്നുണ്ട്. ഈ ആചാരം മൂന്ന്-നാല് മാസം നീളുന്നൊരു പ്രക്രിയയാണ്. മാവേലിയെ ചവിട്ടിത്താഴ്ത്താൻ വാമനൻ വന്നത് പോലെ, ഒരുപറ്റം അഭിനവ വാമനന്മാരുടെ വരവാണ്. നേരേ സെക്രട്ടേറിയറ്റിലേക്ക്.   തുടർന്ന്...
Sep 25, 2016, 7:00 AM
നിയമസഭയിൽ ബ്ലോക്കിന്റെ കാലമാണ് വരാൻ പോകുന്നത്. സുന്ദരിയുടെ താത്വികവിചാരം ചരൽക്കുന്നിൽ പങ്കുവച്ചശേഷം മാണിസാർ സ്പീക്കറെ കണ്ട് പ്രത്യേകം ബ്ലോക്ക് തന്നെ ആവശ്യപ്പെട്ടിരിക്കുകയാണ്. സുന്ദരിയെ കണ്ണുവച്ച കശ്മലന്മാരെയൊന്നും തട്ടീം മുട്ടീം ഇരിക്കേണ്ടല്ലോ എന്ന് കരുതിയാണ് കെ.എം. മാണി തീർത്തും നിരുപദ്രവകരമായ ഈ പെറ്റിഷൻ സ്പീക്കർക്ക് മുമ്പാകെ വച്ചത്.   തുടർന്ന്...
Sep 18, 2016, 12:09 AM
കല്യാണസദ്യക്ക് പരിപ്പും പാലടയും കൂട്ടി ഊണ് തരപ്പെടുന്നത് പോലെ കേരളീയരായ കേരളീയർക്കെല്ലാം ഇക്കൊല്ലം ഓണം മാവേലിപക്ഷത്ത് നിന്നും വാമനപക്ഷത്ത് നിന്നും കൊണ്ടാടാനുള്ള മഹാഭാഗ്യം സിദ്ധിക്കുകയുണ്ടായി. അതിന് നമ്മൾ നന്ദി പറയേണ്ടത് മറ്റാരോടുമല്ല, അമിത്ഷാ ജിയോട് തന്നെയാണ്. ഉത്തരേന്ത്യക്കാർ ഇത്രയും കാലം വാമനജയന്തി കൊണ്ടാടിയിട്ട് ഇന്നുവരെ തെക്കേയറ്റത്തെ ഈ മാവേലിയുടെ നാട്ടുകാർ അറിഞ്ഞോ? അതിന് അമിത്ഷാ തന്നെ ഇടപെടേണ്ടിവന്നില്ലേ. അതാണ് പറയുന്നത്, ചിലതെല്ലാം ചിലർ പറഞ്ഞാലേ ശരിയാവൂ.   തുടർന്ന്...
Sep 11, 2016, 12:05 AM
ജസ്റ്റ് റിമംബർ ദാറ്റ് എന്ന് സുരേഷ്ഗോപി ഒരു സിനിമയിൽ പറയുന്നത് കേട്ട് കേരളം കോരിത്തരിച്ചെന്നാണ് വയ്പ്. തെലുങ്കുനാട്ടിൽ ഇത് കൊണ്ടിറക്കിയതോടെ സുരേഷ്ഗോപി കാരണം അവിടത്തെ സിനിമാക്കാർക്ക് പണിയില്ലാതായെന്നും അക്കാരണത്താൽ സുരേഷ്ഗോപിയെ തന്നെ അന്നാട്ടിൽ അന്ന് വിലക്കിയെന്നുമെല്ലാം സിനിമാപാണന്മാർ പാടി നടന്നത് കേട്ടിട്ടുണ്ട്.   തുടർന്ന്...
Sep 4, 2016, 12:09 AM
ഭരണകൂടത്തിന് ജാതിയില്ല എന്ന് സുധാകരൻമന്ത്രി പറഞ്ഞതുപോലെ ഭരണകൂട ഭീകരതയ്ക്കും ജാതിയില്ല. അതുകൊണ്ടല്ലേ ആ ഭരണകൂടഭീകരതയുടെ ഏറ്റവും വലിയ ഇരയായി വർഷങ്ങളോളം കേരളത്തിന്റെ നാല് ചുവരുകൾക്കുള്ളിൽ നമ്മുടെ ഓണാഘോഷത്തിന് ഒതുങ്ങിക്കൂടേണ്ടി വന്നത്. ഓണം നമ്മുടെ ദേശീയോത്സവമെന്ന് വലിയവായിൽ കുട്ടികളോട് അദ്ധ്യാപകന്മാർ വീമ്പിളക്കുന്നതല്ലാതെ, അതിന്റെ ശാപമോക്ഷത്തിന് നാളിതുവരെ കേരളത്തിലെ ഒരു ഭരണകൂടവും ഒന്നും ചെയ്തതായി രേഖയില്ല. എല്ലാം ശരിയാക്കാൻ നിയോഗിക്കപ്പെട്ട പിണറായിസർക്കാർ വേണ്ടിവന്നു അതിനും.   തുടർന്ന്...