Thursday, 20 July 2017 6.07 PM IST
Jul 20, 2017, 2:00 AM
ബി.എസ്.പിയുടെ അനിഷേദ്ധ്യ നേതാവ് മായാവതിയുടെ രാജി ഒറ്റനോട്ടത്തിൽ തികച്ചും നാടകീയമാണ്. വികാര വിക്ഷോഭത്താൽ ചിന്തിക്കാതെ കൈക്കൊണ്ട തീരുമാനം എന്ന വ്യാഖ്യാനം ചിലരെങ്കിലും അതിന് നൽകാം. പക്ഷേ സുചിന്തിതവും മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ചതുമായ ഒരു നീക്കമാണ് മായാവതി നടത്തിയതെന്ന് മനസിലാക്കാൻ വലിയ രാഷ്ട്രീയ അപഗ്രഥനമൊന്നും ആവശ്യമില്ല.   തുടർന്ന്...
Jul 19, 2017, 2:00 AM
പുതിയ രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് പൂർത്തിയാകാറായപ്പോഴാണ് തിങ്കളാഴ്ച വൈകിട്ട് ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ ഭരണകക്ഷിയായ എൻ.ഡി.എ പ്രഖ്യാപിക്കുന്നത്.   തുടർന്ന്...
Jul 18, 2017, 2:00 AM
നടപടിക്രമങ്ങളിലെ ആശയക്കുഴപ്പം സർക്കാർ ഒാഫീസുകളിൽ കാലതാമസത്തിന്റെ പ്രധാന കാരണമാണ്. അപേക്ഷയിൽ ഉടനടി തീരുമാനമെടുക്കാവുന്ന കാര്യമാണെങ്കിൽപോലും ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ഒരു സംശയമുദിച്ചാൽ കടലാസ് അവിടെക്കിടക്കും.   തുടർന്ന്...
Jul 16, 2017, 12:16 AM
കേരളത്തിന് പ്രത്യേക റെയിൽവേ സോൺ വേണമെന്ന ആവശ്യം കുറച്ചുകാലം മുമ്പ് സജീവമായിരുന്നു. എത്ര കരഞ്ഞിട്ടും ഫലമില്ലെന്നു വന്നതോടെ എല്ലാവരും അതു മറന്നു. കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണകക്ഷികൾ മാറിയപ്പോഴെങ്കിലും റെയിൽവേ വികസന പദ്ധതികളിൽ സംസ്ഥാനത്തിനു അർഹമായ പങ്ക് ലഭിക്കുമെന്ന പ്രതീക്ഷയും തെറ്റിയിരിക്കുകയാണ്.   തുടർന്ന്...
Jul 15, 2017, 6:26 AM
പല പ്രാവശ്യം പറയുകയും എഴുതുകയും ചെയ്ത ഒരു വിഷയമാണ്. ക്രിസ്ത്യാനികൾ ശ്രീയേശുവിന്റെ സ്നേഹം സാക്ഷ്യപ്പെടുത്താൻ ആശുപത്രികൾ നടത്തേണ്ടതുണ്ടോ? ദൈവം മനുഷ്യനായി അവതരിച്ചപ്പോൾ ധാരാളം രോഗികൾക്ക് സൗഖ്യം നൽകി. ആരോടും ഫീസ് വാങ്ങിച്ചില്ല ശ്രീയേശു. ക്രിസ്തു ചെയ്ത അത്ഭുതങ്ങളിൽ പ്രകൃതിയെ കീഴടക്കുന്നതും വിശന്നിരിക്കുന്നവർക്ക് ഭക്ഷണം കൊടുക്കുന്നതും ഒരു സാധാരണ മീൻ പിടിത്തക്കാരനെ പ്രഗല്ഭനായ പ്രഭാഷകനാക്കുന്നതും ആയി ഒട്ടനവധി അത്ഭുതങ്ങൾ ഉണ്ടായിരുന്നു. വ്യക്തിയുടെ ആവശ്യവും സമൂഹത്തിന്റെ ആവശ്യവും ആയിരുന്നു ഓരോ സംഭവത്തിലും പരിഗണിച്ചത്. വാട്ടീസിന്നിറ്റ് ഫോർ മീ എനിക്കെന്ത് ഗുണം - എന്ന് ക്രിസ്തു ഒരിക്കലും ചിന്തിച്ചില്ല. മിഷണറിമാർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രിസ്തുവിന് സാക്ഷ്യം നൽകി. ആദ്യകാലത്ത് ക്രിസ്തുവിന്റെ സ്നേഹം അറിയാത്തവരെ ആ ഉദാത്താനുഭവത്തിലേക്ക് നയിക്കുക എന്നത് മാത്രം ആയിരുന്നു ലക്ഷ്യം. സഭകളിലെ സംഖ്യ കൂട്ടാൻ അല്ല അവർ മാനസാന്തരപ്പെടുത്തിയതും മതപരിവർത്തനം നടത്തിയതും. തോമാശ്ളീഹാ മുതൽ ആരും മതപരിവർത്തനം പ്രാഥമിക ലക്ഷ്യമായി കണ്ടില്ല. തോമാശ്ളീഹാ ഭാരതത്തിൽ വന്നു എന്ന് പറയപ്പെടുന്ന കാലത്ത് യഹൂദരല്ലാത്തവരെ ക്രിസ്തുമത   തുടർന്ന്...
Jul 14, 2017, 2:00 AM
നടപ്പാക്കാൻ കഴിയാത്ത കാര്യങ്ങൾ മന്ത്രിമാർ പറയാതിരിക്കുകയാണ് ഭംഗി. ജി.എസ്.ടി പ്രാബല്യത്തിൽ വന്നതോടെ നികുതി ഒഴിവായ കോഴി കിലോയ്ക്ക് 87 രൂപയ്ക്ക് വിൽക്കണമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് കോഴിക്കച്ചവടക്കാർക്ക് നിർദ്ദേശം നൽകി.   തുടർന്ന്...
Jul 13, 2017, 2:00 AM
കശാപ്പിനായി കന്നുകാലികളെ ചന്തകളിൽ വിൽക്കുന്നതു നിയന്ത്രിച്ചുകൊണ്ടുള്ള കേന്ദ്ര വിജ്ഞാപനം സുപ്രീംകോടതി മൂന്നുമാസത്തേക്ക് സ്റ്റേ ചെയ്തത് താൽക്കാലികമായെങ്കിലും ഇതേച്ചാല്ലിയുള്ള വിവാദങ്ങൾക്ക് ശമനമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.   തുടർന്ന്...
Jul 12, 2017, 2:00 AM
വെള്ളിത്തിരയിലെ വിസ്മയ ലോകത്തു നിന്ന് ജയിലറയിലേക്കുള്ള താരരാജാവിന്റെ യാത്ര മലയാള സിനിമയ്ക്കു മാത്രമല്ല മലയാളികൾക്കാകമാനം നേരിട്ട അവമതിയാണ്.   തുടർന്ന്...
Jul 11, 2017, 2:00 AM
ഭുവനേശ്വറിൽ ഞായറാഴ്ച സമാപിച്ച ഏഷ്യൻ അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ ജന്മവൈരികളായ ചൈനയെ പിന്തള്ളി ഇന്ത്യ ചാമ്പ്യൻഷിപ്പ് നേടിയത് കായിക പ്രേമികളെ മാത്രമല്ല രാജ്യത്തെ ഒന്നടങ്കം ആഹ്ലാദിപ്പിക്കുന്ന മഹാസംഭവം തന്നെയാണ്.   തുടർന്ന്...
Jul 9, 2017, 2:00 AM
പൊതുശ്മശാനങ്ങളുടെ അഭാവം സംസ്ഥാനത്ത് രൂക്ഷമായ പ്രശ്നമായി മാറിയിട്ടും ഈ വിഷയത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ സമീപനം ആശാസ്യമാണെന്നു പറയാനാവില്ല.   തുടർന്ന്...
Jul 8, 2017, 2:00 AM
നിയമത്തിനും ചട്ടത്തിനും മാത്രമല്ല, പൊതു ധാർമ്മികതയ്ക്കും നിരക്കാത്ത സ്വാശ്രയ മെഡിക്കൽ ഫീസ് നിർണയം റദ്ദാക്കാൻ സംസ്ഥാന സർക്കാർ നിർബന്ധിതമായി.   തുടർന്ന്...
Jul 7, 2017, 9:51 AM
ജനങ്ങൾക്ക് വലിയ ആശ്വാസമാകുമെന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ട് കടന്നെത്തിയ പുതിയ ചരക്കുസേവന നികുതി കച്ചവടക്കാരും സർക്കാരും തമ്മിലുള്ള വടംവലിയിലാണ് കലാശിച്ചിരിക്കുന്നത്. നികുതി പൂർണമായും എടുത്തുകളഞ്ഞ വസ്തുക്കൾക്കും   തുടർന്ന്...
Jul 6, 2017, 2:00 AM
സംസ്ഥാനത്തെ വിവിധ സർവകലാശാലകൾക്ക് കീഴിലുള്ള കോളേജുകളിൽ ബിരുദ കോഴ്സ് പ്രവേശനത്തിന് വിദ്യാർത്ഥികൾ അനുഭവിക്കുന്ന പ്രയാസം സർക്കാരിന്റെയും സർവകലാശാലകളുടെയും കണ്ണു തുറപ്പിക്കേണ്ട ഒരു വിഷമാണ്.   തുടർന്ന്...
Jul 5, 2017, 2:00 AM
ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ നിന്നും വിരമിച്ച നാല്പതിനായിരത്തോളം പേരുടെ പെൻഷൻ പ്രശ്നത്തിന് മൂന്നുമാസത്തിനകം ശാശ്വത പരിഹാരമുണ്ടാക്കാമെന്നാണ് ഗതാഗതമന്ത്രി പറയുന്നത്.   തുടർന്ന്...
Jul 4, 2017, 2:00 AM
പനിയും പനിമരണങ്ങളും ഒരു ശമനവുമില്ലാതെ തുടരവെ കോഴിക്കോട് ബീച്ച് ആശുപത്രിയിലെ കുടിവെള്ളത്തിൽ ചത്ത എലിയുടെ അവശിഷ്ടങ്ങൾ കാണപ്പെട്ടു എന്ന വാർത്ത ഗുരുതരമായ ചില ചോദ്യങ്ങൾ ഉയർത്തുന്നതാണ്.   തുടർന്ന്...
Jul 2, 2017, 2:00 AM
സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്ന് വിരമിക്കുന്നതുമായി ബന്ധപ്പെട്ടു നടന്ന ഔദ്യോഗിക ചടങ്ങിൽ പൊലീസിനെക്കുറിച്ച് ടി.പി. സെൻകുമാർ നടത്തിയ പരാമർശങ്ങൾ സർക്കാരിനും പൊതുസമൂഹത്തിനും ഏറെ ആശങ്കയുണ്ടാക്കുന്നതാണ്.   തുടർന്ന്...
Jul 1, 2017, 2:59 AM
സ്വതന്ത്ര ഇന്ത്യയിലെ വിപ്ളവകരമായ നികുതി പരിഷ്കരണം നിലവിൽ വന്നുകഴിഞ്ഞു. പലയിനം നികുതികളും നികുതിക്കു മേലുള്ള നികുതികളും സെസ്സുമെല്ലാം കൊണ്ടു പൊറുതിമുട്ടുന്ന ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം രാജ്യമൊട്ടാകെ ബാധകമായ ഏകീകൃത നികുതി ഘടന ആശ്വാസം നൽകേണ്ടതാണ്.   തുടർന്ന്...
Jun 30, 2017, 2:00 AM
പത്തനംതിട്ട, കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന എം.സി റോഡിലെ ഏനാത്ത് പാലത്തിനു നേരിട്ട തകർച്ചയെക്കുറിച്ച് വിജിലൻസ് വിഭാഗം ത്വരിത പരിശോധന നടത്താൻ ഒരുങ്ങുകയാണ്.   തുടർന്ന്...
Jun 29, 2017, 12:30 AM
സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്സുമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ മിനിമം ശമ്പളം ഉയർത്തുന്ന പ്രശ്നത്തിൽ ലേബർ കമ്മിഷണർ കഴിഞ്ഞദിവസം വിളിച്ചുകൂട്ടിയ അനുരഞ്ജന ചർച്ച തീരുമാനമാകാതെ   തുടർന്ന്...
Jun 28, 2017, 9:16 AM
ഭയപ്പെട്ടിരുന്നതുപോലെ സ്വാശ്രയ കോളേജുകളിൽ മെഡിക്കൽ പഠനം സാധാരണ കുടുംബങ്ങളിലെ അതിസമർത്ഥരായ കുട്ടികൾക്കു പോലും അപ്രാപ്യമാക്കിയെന്നതാണ് ഈ അദ്ധ്യയന വർഷത്തെ സവിശേഷത. ഈ വിഭാഗത്തിൽപ്പെട്ട കോളേജുകളിൽ പ്രവേശനം തേടുന്നവരിൽ 85 ശതമാനവും അഞ്ചര ലക്ഷം രൂപ വാർഷിക ഫീസ് നൽകണമെന്നാണ് ഫീസ് നിർണയ സമിതി ഉത്തരവ്.   തുടർന്ന്...
Jun 27, 2017, 2:00 AM
അടിസ്ഥാനമില്ലാത്ത ആശങ്കയുടെ പേരിൽ മാത്രം മുടങ്ങുകയോ അനിശ്ചിതമായി നീണ്ടുപോവുകയോ ചെയ്യുന്ന പദ്ധതികളുടെ കണക്കെടുത്താൽ രാജ്യത്ത് ഏറ്റവും മുന്നിൽ വരുന്നത് കേരളമായിരിക്കും.   തുടർന്ന്...
Jun 25, 2017, 2:00 AM
ദൈവീക മാർഗത്തിലെ സഹനവും ത്യാഗവും പരിശീലിപ്പിച്ച വിശുദ്ധ റംസാന്റെ സമാപ്തിയായ ഈദുൽഫിത്തർ, മാനവ മൈത്രിക്കും മനുഷ്യാവകാശങ്ങൾക്കും വേണ്ടി നിലകൊളളാൻ ഓരോ വിശ്വാസിക്കും പ്രചോദനമാകുന്ന ആഘോഷമാണ്.   തുടർന്ന്...
Jun 24, 2017, 2:00 AM
രാജ്യത്ത് ഏതാണ്ട് ഒട്ടെല്ലാ സേവനങ്ങൾക്കും ഉത്പന്നങ്ങൾക്കും വില നിയന്ത്രണം ബാധകമാണ്. എന്നാൽ ഒരുവിധ നിയന്ത്രണവും ബാധകമല്ലാത്ത ഒരു മേഖല ആരോഗ്യരംഗവുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങളും ഒൗഷധങ്ങളുമാണ്.   തുടർന്ന്...
Jun 23, 2017, 2:00 AM
കോവളം കൊട്ടാരവും അനുബന്ധ സ്ഥലവും സ്വകാര്യ ഹോട്ടൽ ഗ്രൂപ്പിന് വിട്ടുനൽകാനുള്ള നിർദ്ദേശത്തെച്ചൊല്ലി മന്ത്രിസഭായോഗത്തിൽ സി.പി.എമ്മിലെയും സി.പി.ഐയിലെയും അംഗങ്ങൾ ചേരിതിരിഞ്ഞ് വാദപ്രതിവാദത്തിൽ ഏർപ്പെട്ട ബുധനാഴ്ച റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് മറ്റ് രണ്ട് സംഭവങ്ങൾ കൂടി നടന്നു.   തുടർന്ന്...
Jun 22, 2017, 2:00 AM
പകർച്ചപ്പനി പത്തിവിടർത്തും വരെയും മാരകഭാവം തിരിച്ചറിയാനോ പ്രതിരോധ നടപടികൾ സ്വീകരിക്കാനോ സാധിക്കാതിരുന്നതിന്റെ തിക്തഫലം സംസ്ഥാനത്തെ ജനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കെ, കാലവർഷത്തിന്റെ ഒളിച്ചുകളിയിൽ പതിയിരിക്കുന്ന വിപത്ത് കാണാതെ പോകരുത്.   തുടർന്ന്...
Jun 21, 2017, 2:00 AM
ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (എൻ.ഡി.എ) രാഷ്ട്രപതി സ്ഥാനാർത്ഥിയായി രാംനാഥ് കോവിന്ദ് നിശ്ചയിക്കപ്പെട്ടത് അപ്രതീക്ഷിതമായിട്ടാണെങ്കിലും, ഈ ദളിത് നേതാവിന് ലഭിച്ച അംഗീകാരത്തിന് പ്രതീക്ഷിക്കാവുന്ന ചില മാനങ്ങളുണ്ട്.   തുടർന്ന്...