Tuesday, 28 February 2017 4.13 AM IST
Feb 28, 2017, 12:25 AM
കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച പ്രസാദ് നാരായണന്റെ 'വരളുന്ന കേരളം, വളരുന്ന വറുതി" എന്ന ലേഖനം വളരെ നന്നായിട്ടുണ്ട്.   തുടർന്ന്...
Feb 28, 2017, 12:20 AM
കേരളകൗമുദി പ്രസിദ്ധീകരിച്ച 'ജീവൻ രക്ഷയിലും കച്ചവടം" എന്ന ലേഖന പരമ്പര വായിച്ചു. സാധാരണക്കാരായ ജനങ്ങൾക്ക് മേൽ നടക്കുന്ന ചൂഷണത്തെയും ആതുര സേവന രംഗത്തെ ദുഷ്‌പ്രവണതകളെയും വളരെ വിശദമായി അതിൽ പ്രതിപാദിച്ചിരുന്നു.   തുടർന്ന്...
Feb 27, 2017, 12:31 AM
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം കേന്ദ്ര സർക്കാർ നിയന്ത്രണത്തിൽ സ്ഥാപിതമായ ഒരു പ്രധാന പൊതുമേഖലാ സ്ഥാപനമാണ് ടെലികോം.   തുടർന്ന്...
Feb 27, 2017, 12:25 AM
അർഹതയുണ്ടായിട്ടും നിഷേധിക്കപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി പെൻഷൻ എന്ന തലക്കെട്ടിൽ കേരളകൗമുദിയിൽ 32 വർഷക്കാലം ഹൈസ്കൂൾ അദ്ധ്യാപകനായി വിരമിച്ച എം.പി. വസുന്ധരൻ എഴുതിയ കത്ത് വായിച്ചു.   തുടർന്ന്...
Feb 27, 2017, 12:05 AM
ദിവസേന പത്രത്തിൽ വായിക്കാൻ കഴിയുന്ന ഒരു ദുരന്തവാർത്ത യുവാക്കൾ കയത്തിൽ മുങ്ങിമരിച്ചു. യൗവനത്തിന്റെ പ്രാരംഭദിനത്തിൽ അകാലത്തിൽ പൊലിയുന്ന ജീവനുകൾ. സമീപകാലത്ത്   തുടർന്ന്...
Feb 25, 2017, 12:05 AM
ആയിരക്കണക്കിന് ജനങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിയുടെയോ മറ്റു ഏതെങ്കിലും ഗ്രൂപ്പിന്റെയോ നേതൃത്വമില്ലാതെ ഒത്തുചേർന്ന് ഒരു സമരത്തെ വിജയിപ്പിച്ച കാഴ്ചയാണ് തമിഴ്നാട്ടിൽ നമ്മൾ കണ്ടത്.   തുടർന്ന്...
Feb 23, 2017, 12:20 AM
കൊല്ലം ജില്ലയിലെ കിഴക്കൻ മലയോര പ്രദേശമാണ് കടയ്ക്കൽ. ജനസംഖ്യയിൽ നല്ലൊരു വിഭാഗം ഹിന്ദുക്കളും മുസ്ലീങ്ങളുമാണ്.   തുടർന്ന്...
Feb 20, 2017, 12:10 AM
12.02.2017 ലെ കേരളകൗമുദിയിൽ ജോഷി ബി. ജോൺ കൊല്ലം എഴുതിയ കത്ത് വായിച്ചു. സർക്കാർ അദ്ധ്യാപകർ പരീക്ഷ എഴുതി പാസായി ജോലിയിൽ കയറുന്നവരാണെന്നും എയ്ഡഡ് അദ്ധ്യാപകർ പണത്തിന്റെ മാത്രം ബലത്തിൽ കയറുന്നവരാണെന്നും അതിനാൽ എയ്ഡഡ് അദ്ധ്യാപകരുടെ ഗ്രാറ്റുവിറ്റിയും പെൻഷനും പൂർണമായും നിറുത്തലാക്കാനും ലേഖകൻ കത്തിൽ പറഞ്ഞിരിക്കുന്നു.   തുടർന്ന്...
Feb 19, 2017, 12:05 AM
''നാടിന്റെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാറുള്ള പ്രവാസികൾ ബഡ്ജറ്റിൽ പ്രതീക്ഷിക്കുന്ന ചില കാര്യങ്ങൾ സൂചിപ്പിക്കുകയാണിവിടെ. രണ്ടുദശാബ്ദത്തിലേറെ പല മണലാരണ്യങ്ങളുടെയും ചൂടും തണുപ്പും പ്രവാസികളുടെ ഉള്ളിലെ തേങ്ങലും അടുത്തറിഞ്ഞ ഒരാളെന്ന നിലയിലാണ് ഈ പ്രതീക്ഷകൾ ഇവിടെ കുറിക്കുന്നത്.   തുടർന്ന്...
Feb 18, 2017, 12:10 AM
കുടുംബജീവിതവും ഉദ്യോഗവും കൂട്ടിയിണക്കിക്കൊണ്ടുപോകാൻ ദിവസേന വളരെയധികം ദൂരം സഞ്ചരിക്കേണ്ടി വരുന്ന ഒരുപറ്റം വനിതകളുടെ പ്രതിനിധിയായാണ് ഈ കത്തെഴുതുന്നത്.   തുടർന്ന്...
Feb 14, 2017, 12:30 AM
അറിവു നൽകുന്ന അധ്യാപകനെ അനാദരിക്കുന്നത് ഗുരുത്വക്കേടാണ്. പ്രിൻസിപ്പാളിന്റെ കസേര കത്തിച്ച് ശവദാഹം നടത്തുന്ന വിദ്യാർത്ഥികൾ ഗുരുത്വക്കേട് ഇരന്നുവാങ്ങുന്നവരാണ്.   തുടർന്ന്...
Feb 13, 2017, 12:05 AM
ന​ഗ​ര​ത്തി​ന്റെ ഭാ​ഗ​മെ​ന്ന നി​ല​യിൽ ലാ അ​ക്കാ​ഡ​മി അ​ധി​ക​മാ​യി കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന സ്ഥ​ല​ത്ത് ഫെ​സ്‌​റ്റി​വൽ കോം​പ്ള​ക്‌​സ് പ​ണി​യു​ന്ന​തിൽ തെ​റ്റി​ല്ലെ​ന്നാ​ണ് എ​ന്റെ അ​ഭി​പ്രാ​യം.   തുടർന്ന്...
Feb 12, 2017, 1:06 AM
കൊടുങ്ങല്ലൂരിൽ നിന്നുമാത്രം 31 പേർ കേരളത്തിൽ അടിയന്തിരാവസ്ഥക്കാലത്ത് ജയിലഴികളുടെ തണുപ്പ് അറിഞ്ഞു. അതിൽ 23 പേർ അന്നത്തെ മാവോയിസ്റ്റുകളാണ്. നാലുപേർ മാർക്‌സിറ്റ് പാർട്ടിക്കാർ (ധനമന്ത്രി   തുടർന്ന്...
Feb 12, 2017, 1:05 AM
ഫെസ്‌റ്റിവൽ കോംപ്ളക്സ് തിരുവനന്തപുരം നഗരത്തിൽ തന്നെ വേണം. തിരുവല്ലത്ത് ചിത്രാഞ്ജലിയിലൊക്കെ പോകാൻ ആളുകൾക്ക് പ്രയാസമാകും. 13000 ത്തോളം ഡെലിഗേറ്റുകളാണ്   തുടർന്ന്...
Feb 12, 2017, 1:04 AM
എയ്‌ഡഡ് മേഖലയെ തകർക്കരുതെന്ന എൻ.എസ്.എസ് ജനറൽ സെക്രട്ടറിയുടെ അഭ്യർത്ഥന ഏറെ പ്രസക്തമാണ്. നിയമനത്തിനു വൻകോഴ   തുടർന്ന്...
Feb 11, 2017, 12:25 AM
'ജീവൻ രക്ഷയും കച്ചവടം" എന്ന ലേഖന പരമ്പര വായിക്കുവാൻ സാധിച്ചു. അതിൽ കൊടിയ വ്യാധികളാൽ അനുനിമിഷം പിടയുന്ന നിർദ്ധനരും നിരാശ്രയരുമായ രോഗികളുടെ മുന്നിൽ ഡോക്ടർമാർക്ക് സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും രൂപത്തിൽ മാത്രമേ പ്രത്യക്ഷപ്പെടാനാവൂ എന്നുകൂടി വായിച്ചപ്പോൾ ഇതെഴുതണമെന്ന് തോന്നി.   തുടർന്ന്...
Feb 11, 2017, 12:20 AM
കേരളത്തിലെ വിദ്യാർത്ഥി സമരങ്ങളുടെ ചരിത്രത്തിൽ പുതിയ അദ്ധ്യായം എഴുതിച്ചേർത്ത് 29 ദിവസം പിന്നിട്ട ലാ അക്കാഡമി വിദ്യാർത്ഥി സമരം വിജയിച്ചു.   തുടർന്ന്...
Feb 11, 2017, 12:05 AM
പരീക്ഷണാടിസ്ഥാനത്തിലും പരീക്ഷാടിസ്ഥാനത്തിലും രൂപപ്പെടുത്തിയ ലോ അക്കാഡമി ബോണ്ട, ഹൈ അക്കാഡമി ബോണ്ട എന്നീ വിശിഷ്ട വിഭവങ്ങളുടെ പാചകക്കുറിപ്പ് ഇനി പറയുന്നു.   തുടർന്ന്...
Feb 11, 2017, 12:02 AM
ലാ അക്കാഡമി സമരം ഒത്തു തീർന്നപ്പോൾ അധിക സ്ഥലം ഏറ്റെടുക്കുന്നതുമായുള്ള വിഷയമാണ് ഇനി ചർച്ച ആകുന്നത്.തല്പര കക്ഷികൾ വിദ്യാർത്ഥികളുടെ പഠനവുമായി ബന്ധപ്പെട്ട വിഷയത്തിൽ എല്ലാം അവസാനിപ്പിച്ചേക്കാം.   തുടർന്ന്...
Feb 9, 2017, 12:10 AM
കേരളാ വാട്ടർ അതോറിട്ടി പോലെ നഷ്ടത്തിൽ പ്രവർത്തിക്കുന്ന എല്ലാ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും കൃത്യമായി ഓരോ മാസവും ശമ്പളം ലഭിക്കുമ്പോൾ ആണ് കെ എസ് ആർ ടി സി ജീവനക്കാർക്ക് ശമ്പളവും പെൻഷനും ലഭിക്കാത്ത സ്ഥിതി ഉണ്ടാകുന്നത്.   തുടർന്ന്...
Feb 9, 2017, 12:05 AM
കേരളത്തിന്റെ സമഗ്ര വികസനത്തിനായി അതിബൃഹത്തായ ഒരു പദ്ധതി സംസ്ഥാന സർക്കാർ തയ്യാറാക്കി വരുന്നതായി അറിയുന്നു.   തുടർന്ന്...
Feb 7, 2017, 12:25 AM
പി.എസ്. നടരാജപിള്ളയുടെ മകൻ കേരളകൗമുദിയോട് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമായി. മനോന്മണീയം സുന്ദരനാർ പണികഴിപ്പിച്ച ഹാർവിപുരം ബംഗ്ളാവിലാണ് ലാ അക്കാഡമിയുടെ ഓഫീസ് പ്രവർത്തിക്കുന്നത് എന്നത് ഒരു പുതിയ അറിവാണ്.   തുടർന്ന്...
Feb 7, 2017, 12:16 AM
മാറിമാറിവരുന്ന സർക്കാരുകളും മന്ത്രിമാരും അവർക്ക് താത്പര്യമുള്ളവരെ മാനേജിംഗ് ഡയറക്ടറായും മറ്റ് ഉയർന്ന തസ്തികകളിലും നിയമിക്കുന്നു. അവരുടെ പരീക്ഷണങ്ങളും പരിഷ്കാരങ്ങളുമാണ് കെ.എസ്.ആർ.ടി.സിയുടെ ഇന്നത്തെ ദുസ്ഥിതിക്ക് കാരണമായിട്ടുള്ളത്.   തുടർന്ന്...
Feb 7, 2017, 12:10 AM
സ്വാതന്ത്ര്യസമരസേനാനി പെൻഷന് അർഹതയുണ്ടായിട്ടും നിസാരമായ സാങ്കേതികതകളിൽ കടിച്ചുതൂങ്ങി പെൻഷൻ നിഷേധിക്കപ്പെട്ട ഒരു റിട്ടയേഡ് അദ്ധ്യാപകനാണ് ഞാൻ.   തുടർന്ന്...
Feb 5, 2017, 12:25 AM
സർക്കാർഓഫീസിൽ നിന്നുംപൗരാവകാശ നിയമ പ്രകാരം ഒരു വിവരം ലഭിക്കണമെങ്കിൽ പത്തു രൂപയുടെ കോർട്ഫീ സ്റ്റാമ്പ് ഒട്ടിച്ചു ഒരു മാസം കാത്തിരിക്കണം.പൂർണമായ വിവരം ലഭിച്ചില്ലെന്നും വരാം .   തുടർന്ന്...
Feb 5, 2017, 12:05 AM
സ്റ്റെന്റിൽ പകൽ കൊള്ള എന്ന തലക്കെട്ടിൽ കേരളകൗമുദിയിൽ വന്ന ലേഖന പരമ്പര വളരെ നന്നായി. വമ്പൻ ഔഷധ നിർമ്മാതാക്കളും ആശുപത്രി അധികൃതരും തമ്മിൽ നിലനിൽക്കുന്ന അവിശുദ്ധ ബന്ധത്തിന്റെ കണ്ണിയിൽ ഡോക്ടർമാരും അറിഞ്ഞോ അറിയാതെയോ പങ്കുചേരുമ്പോൾ വലയുന്നത് രോഗികൾ ആണ്.   തുടർന്ന്...
Feb 3, 2017, 12:10 AM
കേരളത്തിലെ രജിസ്റ്റേർഡ് ടാക്സ് പ്രാക്ടീഷണർമാരുടെ ഏക ട്രേഡ് യൂണിയൻ സംഘടനയാണ് കേരള ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ.   തുടർന്ന്...
Jan 30, 2017, 12:25 AM
ഞാൻ ഒരു ട്രെയിൻ യാത്രക്കാരിയാണ്. എന്നാൽ, സ്ഥിരം യാത്രക്കാരിയല്ല. പലപ്പോഴും ജനറൽ കോച്ചുകളിലെ തിരക്ക് കാരണം 120 രൂപയോ 150 രൂപയോ കൊടുത്ത് സ്ളീപ്പർ കോച്ചിലാണ് യാത്ര ചെയ്യാറുള്ളത്.   തുടർന്ന്...
Jan 20, 2017, 12:05 AM
കേരളത്തിലെ വിശ്വകർമ്മ സംഘടനകൾ ഉൾപ്പെടെയുള്ള അനേകം സംഘടനകളുടെ ഏറെക്കാലത്തെ പ്രവർത്തനഫലമായാണ് 2011ൽ പിന്നാക്ക ക്ഷേമ വകുപ്പ് നിലവിൽ വന്നത്.   തുടർന്ന്...
Jan 17, 2017, 12:40 AM
തിരുവനന്തപുരത്തു നിന്നും എന്നും കൊല്ലത്തെ പ്രമുഖ കോളജിൽ പോയി പഠിപ്പിക്കുന്ന ഒരു അദ്ധ്യാപികയാണ് ഞാൻ   തുടർന്ന്...
Jan 17, 2017, 12:15 AM
12 .1 .2017 ലെ കേരളകൗമുദിയിൽ മൂലൂർ സ്മാരകത്തിന്റെ ഇന്നത്തെ അവസ്ഥയെ കുറിച്ച് ശ്രീ.സജീവ് കൃഷ്ണൻ എഴുതിയ റിപ്പോർട്ട് സാംസ്കാരിക കേരളത്തെയാകെ അസ്വസ്ഥ മാക്കുന്നതാണ്.   തുടർന്ന്...
Jan 16, 2017, 12:26 AM
''ജാതി ഉണ്ടെന്ന വിചാരം പോണം അതാണ് വേണ്ടത്."" ജാതിയെ സൂചിപ്പിക്കുന്ന പേരുകൾ ഉപയോഗിക്കരുത്. അല്ലാതെ നല്ല പേരുകൾ വളരെ ഉണ്ടല്ലോ.   തുടർന്ന്...
Jan 16, 2017, 12:05 AM
മൂലൂർ സ്മാരകം രാഷ്ട്രീയക്കളിയിൽ ചലനമറ്റു എന്ന കേരളകൗമുദി വാർത്ത വായിച്ചു. മൂലൂരിന്റെ കൊച്ചുമകനെന്ന നിലയിൽ പ്രൊഫ. സഹൃദയൻ തമ്പി ആ സ്ഥാപനത്തിനുവേണ്ടി പ്രവർത്തിച്ചതൊക്കെ മൂലൂർ സ്മാരകം ഒരുതവണയെങ്കിലും സന്ദർശിച്ചവർക്ക് അറിവുള്ളതാണ്.   തുടർന്ന്...
Jan 15, 2017, 12:10 AM
തിയറ്റർ സമരം തീർന്നതിൽ വലിയൊരു വിഭാഗം പ്രേക്ഷകർ ആശ്വസിക്കുന്നുണ്ടാകും.മുഖ്യമന്ത്രി പിണറായി വിജയന്റെ അവസരോചിതമായ ഇടപെടൽ എന്തായാലും ഫലിച്ചു.   തുടർന്ന്...
Jan 14, 2017, 12:10 AM
കേരളകൗമുദി പുറത്തുകൊണ്ടുവന്ന പാമോയിൽ അഴിമതിയെക്കുറിച്ച് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച 'മടിയിൽ കനമില്ലെങ്കിൽ ഇടവഴിയെ ഭയക്കണോ?'എന്ന ലേഖനത്തിൽ പരാമർശിച്ചു കണ്ടു.   തുടർന്ന്...
Jan 14, 2017, 12:10 AM
ഒരു യൂണിറ്റ് വൈദ്യുതി പോലും ആർക്കും സൗജന്യം ഇല്ലാതെയും ഒരുതുള്ളി വെള്ളം പോലും ആർക്കും വെറുതെ കൊടുക്കാതിരിക്കുകയും ചെയ്യുമ്പോൾ സർക്കാർ കാലാകാലങ്ങളിൽ പ്രഖ്യപിക്കുന്ന എല്ലാ സൗജന്യങ്ങളും അനുവദിക്കുകയും യാത്രക്കാരില്ലാത്തപ്പോഴും ഏതു രാത്രിയിലും പലവിധസ്വാധീനങ്ങൾക്കും വിധേയമായി എല്ലാ നഷ്ടങ്ങളും സഹിച്ചു സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സിയോട് ചിറ്റമ്മനയം വളരെ പണ്ട് മുതൽക്കേ ഉള്ളതാണ്.   തുടർന്ന്...
Jan 13, 2017, 1:07 AM
മടിയിൽ കനമില്ലെങ്കിൽ ഇടവഴിയെ ഭയക്കുന്നതെന്തിനെന്ന ലേഖനം അവസരോചിതമായി.അത് വായിച്ചപ്പോൾ കേന്ദ്ര സെക്രട്ടറിയായിരുന്ന ധരംവീറിന്റെ(ധരംവീര)കാര്യമാണ് ഓർത്തത്.ഉരുക്കുമനുഷ്യനായ സർദാർ വല്ലഭായ് പട്ടേൽ എഴുതിയ ഉത്തരവ് അദ്ദേഹത്തെക്കൊണ്ട് തന്നെ   തുടർന്ന്...
Jan 11, 2017, 1:34 AM
ഞ​ങ്ങ​ളു​ടെ കു​ടുംബ സു​ഹൃ​ത്തി​ന്റെ സു​ന്ദ​രി​യായ മ​കൾ കൈ​ക്കു​ഞ്ഞു​മാ​യി എ​ന്നോ​ടീ​ചോ​ദ്യം​ചോ​ദി​ച്ച​പ്പോൾ ഞാൻ പ​ക​ച്ചു​പോ​യി.​കാ​ര​ണം സ്ത്രീ​സ​ഹ​ജ​മാ​യി ജൈ​വ​പ​ര​മാ​യ​എ​ല്ലാ ക​ഴി​വു​ക​ളും ഉ​ള്ള അ​വൾ മ​​​റ്റൊ​രു കാ​ര​ണം​കൊ​ണ്ടാ​ണ് ഈ ചോ​ദ്യം എ​ന്നോ​ടു ചോ​ദി​ച്ച​ത്.   തുടർന്ന്...
Jan 10, 2017, 12:10 AM
മനുഷ്യന്റെ കനിവിനായി ദൈവങ്ങൾ കൂപ്പു കൈയോടെ കേഴുന്ന ദൃശ്യം കാണുമ്പോൾ ഏതൊരു മനുഷ്യന്റെയും കരളലിയും.അത്തരത്തിലൊരു കാഴ്ചയാണ് കഴിഞ്ഞ ദിവസം പാലക്കാടു ജില്ലയിൽ   തുടർന്ന്...
Jan 3, 2017, 9:47 AM
ശിവഗിരി തീർത്ഥാടനം ഉദ്ഘാടനം ചെയ്തുകൊണ്ടു മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗം സശ്രദ്ധം ശ്രദ്ധിച്ച ഒരു തീർത്ഥാടകനാണ് ഞാൻ. ഗുരുദേവനെയും ശിവഗിരിയെയും നവോത്ഥാനത്തെക്കുറിച്ചുമൊക്കെ പല നേതാക്കളും ഉന്നതന്മാരും അങ്ങുമിങ്ങും തൊടാതെ നീണ്ട പ്രസംഗങ്ങൾ തട്ടിവിടാറുണ്ട്.   തുടർന്ന്...
Jan 3, 2017, 9:46 AM
ശിവഗിരി തീർത്ഥാടനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗം പ്രൗഢഗംഭീരമായിരുന്നു.അത് പൂർണ്ണരൂപത്തിൽ പ്രസിദ്ധീകരിച്ച കേരളകൗമുദിക്ക് അഭിനന്ദനങ്ങൾ.ശ്രീനാരായണഗുരുവിന്റെ ദർശനങ്ങളെക്കുറിച്ച് വഴിയെപോകുന്നവർ പോലും വ്യാഖ്യാനങ്ങൾ ചമയ്ക്കുന്ന ഈ കാലത്ത് നല്ല വ്യക്തതയോടെയാണ് പിണറായി കാര്യങ്ങൾ അവതരിപ്പിച്ചത്.   തുടർന്ന്...
Jan 3, 2017, 12:10 AM
എം ടിക്ക് നേരെയുള്ള ഭീഷണിയെ അത്ര ലാഘവത്തോടെ എടുക്കരുത്. സംഘപരിവാരം ഇന്ത്യയിലെ എഴുത്തുകാരെ കൈകാര്യം ചെയ്യാനാഗ്രഹിക്കുന്ന രീതി വച്ച് എത്ര നീചമായ പ്രവൃത്തിക്കും അവർ തയ്യാറാവും.   തുടർന്ന്...
Jan 1, 2017, 12:05 AM
ശ്രീനാരായണഗുരുവിന്റെ നമുക്ക് ജാതി ഇല്ല വിളംബരം വന്നിട്ട് ഒരു നൂറ്റാണ്ട് കഴിഞ്ഞുവെങ്കിലും ഒരുജാതി രഹിത സമൂഹം ഉരുത്തിരിഞ്ഞുവരാൻ നാം എത്രയോ കാതം മുന്നോട്ടുപോകേണ്ടിയിരിക്കുന്നു.   തുടർന്ന്...
Dec 31, 2016, 12:25 AM
മാതൃഭാഷയോട് യാതൊരു കൂറുമില്ലാത്ത ഒരു വിഭാഗമാണ് കേരളത്തിലെ തിയേറ്റർ ഉടമകൾ.മലയാളത്തിലെ പ്രതീക്ഷ പകരുന്ന ചിത്രങ്ങൾ റിലീസ് ചെയ്യുന്ന സമയം നോക്കി അവർ സമരം ചെയ്യും.മലയാളചിത്രങ്ങൾക്കു മുൻപിൽ അവരുടെ വാതിലുകൾ അടഞ്ഞു കിടക്കും.   തുടർന്ന്...
Dec 24, 2016, 12:12 AM
സർക്കാർ സർവീസ് പെൻഷനർമാരുടെ ഈ സാമ്പത്തികവർഷത്തെ ഇൻ കം ടാക്സ് നടപടികൾ ബാങ്കുകൾ കൃത്യമായി ഏപ്രിലിൽ തുടങ്ങുമായിരുന്നത് സർക്കാറിന്റെ ഇടപെടൽ കാരണം ഉപേക്ഷിച്ചു.പിന്നീട് ജൂൺ മാസമാണ്‌ ട്രഷറിവകുപ്പ് എല്ലാ പെൻഷനർമാരും ഇൻ കം ടാക്സ് വിവരങ്ങൾ ട്രഷറിയിൽ കൊടുക്കണമെന്ന് പറയുന്ന ഒരു പത്രക്കുറിപ്പ് ആദ്യം ഇറക്കിയത്.   തുടർന്ന്...
Dec 23, 2016, 12:05 AM
ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചത് പന്തളം മുതൽ ശബരിമല വരെ വനമായിരുന്ന കാലത്തായിരുന്നു. ഞാൻ പത്തനംതിട്ടയിൽ ജനിച്ചു വളർന്ന ആളാണ്. എന്റെ ചെറുപ്പകാലത്ത് പത്തനംതിട്ട മുതൽ അയ്യപ്പൻമാർ നടന്നാണ് പോയിരുന്നത്. എനിക്ക് 80 വയസുണ്ട്. കരിമല കയറാനോ ഇറങ്ങാനോ സ്ത്രീകൾക്ക് സാദ്ധ്യമല്ല.   തുടർന്ന്...
Dec 22, 2016, 12:25 AM
മണൽനീക്കി സംഭരണശേഷി കൂട്ടണം എന്ന ശീർഷകത്തിൽ കേരളകൗമുദി പ്രസിദ്ധീകരിച്ച മുഖപ്രസംഗം അവസരോചിതമായി. സംസ്ഥാനത്തെ ചെറുതും വലുതുമായ എല്ലാ അണക്കെട്ടുകളിലും മണ്ണും എക്കലും നിറഞ്ഞതിന്റെ ഫലമായി ഇവയുടെ സംഭരണശേഷിയുടെ പകുതി വെള്ളം മാത്രമേ സംഭരിക്കാനാവൂ. അണക്കെട്ടുകളിൽ നിന്ന് മണ്ണും ചെളിയും മാറ്റിയിട്ട് എത്രയോ വർഷങ്ങളായി.   തുടർന്ന്...
Dec 20, 2016, 12:15 AM
2016 നവംബർ 8ന് അസാധുവാക്കപ്പെട്ട 500, 1000 കറൻസി നോട്ടുകളോടൊപ്പം അസാധുവായ പ്രവാസികളെക്കുറിച്ചാണ് ഇവിടെ ചിന്തിക്കുന്നത്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് നട്ടെല്ലാകുന്ന പ്രവാസികളുടെ മണലാരണ്യത്തിലെ വിയർപ്പിന്റെ ഗന്ധമുള്ളതും മനസിന്റെ നീറ്റലുള്ളതുമായ പണത്തെപ്പറ്റി ഈ സാഹചര്യത്തിൽ ആരും പറഞ്ഞു കേട്ടില്ല.   തുടർന്ന്...
Dec 19, 2016, 12:35 AM
നാളിതുവരെ രാജ്യം ബഹുമാനിച്ച പ്രമുഖരിൽ സാമൂഹ്യ - രാഷ്ട്രീയ - കലാസാഹിത്യരംഗത്തെ പ്രമുഖരും, അപ്രമുഖരുമുണ്ട്. വിരലിലെണ്ണാവുന്ന ശാസ്ത്രപ്രതിഭകളുമുണ്ടെന്നു വയ്ക്കാം. എന്നാൽ ഇക്കാര്യത്തിൽ അക്ഷന്തവ്യമായി അവഗണിക്കപ്പെട്ട രണ്ടു പേരുകളാണ്, ഡോ. എം.എസ്. സ്വാമിനാഥനും ഡോ. വർഗീസ് കുര്യനും.   തുടർന്ന്...
Dec 18, 2016, 10:52 AM
കെ.എസ്.ആർ.ടി.സിയുടെ ആത്മാവ് തൊട്ടറിഞ്ഞ ഒന്നാണ് കേരളകൗമുദിയുടെ മുഖപ്രസംഗം. കടം തീർക്കാൻ കടം വാങ്ങി ആത്മഹത്യ ചെയ്യുന്ന കർഷകനെപ്പോലെ ഈ സ്ഥാപനത്തെക്കൊണ്ട് പെൻഷൻ നടത്തുന്നതിനും ഇപ്പോൾ ശമ്പളം നൽകുന്നതിനും മാനേജ്മെന്റിനെക്കൊണ്ട് കടമെടുപ്പിക്കുകയാണ് സർക്കാർ.   തുടർന്ന്...