Thursday, 23 November 2017 9.25 AM IST
Nov 12, 2017, 8:35 AM
ഇടുക്കിയിൽ നിന്ന് തിരുവനന്തപുരത്തു നടക്കുന്ന ഫിലിം ഫെസ്റ്റിവൽ കാണാൻ പ്രസന്നകുമാർ മുടങ്ങാതെ എല്ലാവർഷവുമെത്തും. എത്രയോ ജന്മങ്ങളിൽ മനുഷ്യനായി പിറന്നാൽ മാത്രം കാണാൻ സാധിക്കുന്ന ഭൂപ്രകൃതി, അപൂർവ കഥാപാത്രങ്ങൾ, ജീവിതത്തോടൊട്ടി നിൽക്കുന്ന സംഘർഷങ്ങൾ, സ്‌നേഹവായ്പുകൾ എന്നിവ വിവിധ രാജ്യങ്ങളിൽ നിന്ന് എത്തുന്ന ചിത്രങ്ങളിൽ കാണാൻ കഴിയും.   തുടർന്ന്...
Nov 5, 2017, 9:38 AM
ഗ്രാമത്തിലേക്ക് രാഷ്ട്രഭാഷയായ ഹിന്ദി കൊണ്ടുവന്നത് കേശവൻകുട്ടി സാറാണ്. അതോടൊപ്പം സ്വാതന്ത്ര്യതൃഷ്ണയും ദേശീയതയും വന്നു. സൗജന്യ ഹിന്ദി പരിശീലനത്തിനായി ഒരു ഓല ഷെഡ്.   തുടർന്ന്...
Oct 22, 2017, 8:25 AM
ആയുരാരോഗ്യസൗഖ്യമാണ് ഏറ്റവും വലിയ ലോട്ടറി. ആ ഭാഗ്യക്കുറി ഓരോ നവജാത ശിശുവിനുമൊപ്പം ഈശ്വരൻ കൊടുത്തയക്കുന്നു. വാസുദേവൻ പോറ്റി ഒരിക്കൽ പറഞ്ഞത് പല ആശുപത്രികളും സന്ദർശിക്കാൻ പോകുമ്പോൾ ഓർത്തുപോകും.   തുടർന്ന്...
Oct 15, 2017, 8:28 AM
ജപ്പാനിൽ നടക്കുന്ന ഒരു അന്താരാഷ്ട്ര സെമിനാറിൽ പങ്കെടുക്കാൻ പോകുന്നകാര്യം ഗിരീഷ് അധികമാരോടും പറഞ്ഞിരുന്നില്ല. വീട്ടിൽ നടന്ന ചർച്ചകളിൽ നിന്ന് സഹായിക്കാനെത്തുന്ന മദ്ധ്യവയസ്‌ക കാര്യം മനസിലാക്കി.   തുടർന്ന്...
Oct 8, 2017, 8:33 AM
തനിക്കൊരു മുഖമേയുള്ളൂ, സ്വരമേയുള്ളൂ എന്നൊക്കെ പലരും പറയാറുണ്ട്. പുസ്തകത്തിനെന്നപോലെ നാണയത്തിനെന്നപോലെ വ്യക്തികൾക്കും അകവും പുറവുമുണ്ടാകും. ഏറ്റവുമടുത്തറിഞ്ഞവർക്ക് മാത്രമേ ഈ രണ്ടുവശവും കാണാനാകൂ.   തുടർന്ന്...
Sep 24, 2017, 8:28 AM
ഉള്ളം കൈയിലിരിക്കുന്നതുപോലും അടുത്ത നിമിഷം കൈയിലുണ്ടാകുമോ എന്ന് ഉറപ്പില്ലെന്ന് സുഹൃത്ത് പറഞ്ഞതിന്റെ അർത്ഥം ആദ്യം പിടികിട്ടിയില്ല. ഒരു ബന്ധുവിന്റെ അനുഭവമായിരുന്നു പശ്ചാത്തലം.   തുടർന്ന്...
Sep 17, 2017, 8:00 AM
രാജസ്ഥാനിലെ ബിക്കാനീറിൽ നിന്ന് വരുന്ന ട്രെയിനാണ്. ഹിന്ദി സംസാരിക്കുന്നവരായിരുന്നു യാത്രക്കാരിലധികവും. നാലു വയസുള്ള ആൺകുട്ടിയുടെ മലയാളിത്തമുള്ള ഹിന്ദി കേൾക്കാൻ സുഖവും രസവും.   തുടർന്ന്...
Sep 10, 2017, 8:31 AM
ലതിക ഒരു സ്വകാര്യ സ്‌കൂൾ അദ്ധ്യാപികയാണ്. ഒരു ട്രെയിൻ യാത്രയ്ക്കിടയിൽ യാദൃച്ഛികമായി പരിചയപ്പെട്ടതാണ്. ഭർത്താവും ഏക മകളും അമ്മയും കൂടെയുണ്ട്. തിരുപ്പതി ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു അവർ.   തുടർന്ന്...
Aug 27, 2017, 9:26 AM
ഭർത്താവിന് ആയുരാരോഗ്യ സൗഖ്യം പ്രാർത്ഥിക്കുന്നവരാണ് ബഹുഭൂരിപക്ഷം ഭാര്യമാരും. ഭർത്താവ് മദ്യപാനിയായാലും സംശയാലുവായാലും ദീർഘായുസ് ആഗ്രഹിക്കുന്നു.   തുടർന്ന്...
Aug 20, 2017, 10:15 AM
തൈലത്തിന്റെയും കുഴമ്പിന്റെയും മണം തങ്ങിനിൽക്കുന്ന കൊച്ചുവീട്. മുറ്റം നിറയെ പല പ്രായത്തിലുള്ള രോഗികൾ. ശരീരത്തിന്റെ പല ഭാഗങ്ങളിലും കോച്ചും കൊളുത്തും ചതവും പറ്റിയവർ. പല പ്രായത്തിലുള്ളവരുണ്ട്. ചിലർ വേദന കടിച്ചമർത്തുന്നു.   തുടർന്ന്...
Aug 13, 2017, 10:05 AM
നീലകണ്ഠശർമ്മ നൂറുകണക്കിന് വിവാഹങ്ങൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചിട്ടുണ്ട്. പലരുടെയും അടുത്ത തലമുറയിൽപ്പെട്ടവരുടെയും വിവാഹങ്ങൾ നടത്താൻ കഴിഞ്ഞത് ഈശ്വരകൃപ കൊണ്ടാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ചിലരുടെ അമ്പതാം വിവാഹവാർഷിക ചടങ്ങുകളിലേക്കും ക്ഷണിക്കാറുണ്ട്. മറ്റ് തിരക്കുകളില്ലെങ്കിൽ ശർമ്മ പങ്കെടുക്കുകയും ചെയ്യും.   തുടർന്ന്...
Aug 6, 2017, 8:43 AM
എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ സന്ദർശന സമയം. തിരക്കേറിയ ട്രാഫിക് സിഗ്നലിന് സമാനമാണ് സ്ഥിതി. വന്നുംപോയുമിരിക്കുന്ന ജനങ്ങൾ. ചടങ്ങിനെന്നപോലെ തലകാണിച്ചുപോകുന്ന സന്ദർശകർ. ഉത്കണ്ഠയോടെ രോഗിയുടെ അവസ്ഥ കാത്തിരിക്കുന്നവരും കൂട്ടിരിക്കുന്നവരും.   തുടർന്ന്...
Jul 30, 2017, 9:28 AM
മരണവീട്, വിവാഹചടങ്ങ്, ഗൃഹപ്രവേശചടങ്ങ് എന്നീ വേദികളിലും സന്ദർഭങ്ങളിലും ചർച്ചകൾ നടക്കാറുണ്ട്. തലമുറകൾ തമ്മിലുള്ള സംവാദമായിരിക്കും മിക്കവാറും. പഴയകാല നന്മയെക്കുറിച്ച് വയസായവർ വാചാലരാകും. അക്കാലം ഇരുണ്ടകാലഘട്ടമെന്നാകും പുതുതലമുറ സ്ഥാപിക്കുക.   തുടർന്ന്...
Jul 23, 2017, 9:02 AM
നാട്ടിലെ ക്ഷേത്രം അഭിവൃദ്ധിപ്പെടണമെന്ന് സുധാകരൻ അതിയായി ആഗ്രഹിച്ചിരുന്നു. കഷ്ടപ്പെട്ടിട്ടാണെങ്കിലും ഗൾഫിൽ കഴിയുന്ന സമയത്ത് മാസാമാസം ഒരു സംഖ്യ ക്ഷേത്രകമ്മിറ്റിയുടെ പേരിൽ അയയ്ക്കും. ക്ഷേത്രവളപ്പിൽ ഒരു ഗുരുദേവ മണ്ഡപവും ക്ഷേത്രസ്ഥാപകനായ ദിവ്യന്റെ ഒരു സങ്കല്പസ്ഥാനവും നിർമ്മിച്ചു.   തുടർന്ന്...
Jul 16, 2017, 8:32 AM
ഡോക്ടർമാരും എയർഹോസ്റ്റസുകളും ദൈവത്തിന്റെ പ്രതിരൂപങ്ങളായി കണക്കാക്കപ്പെടുന്നു. അവരുടെ പുഞ്ചിരിയും സൗമ്യമായ സംസാരവും അങ്ങനെയൊരു ധാരണ സൃഷ്ടിക്കുന്നു. ഡോക്ടറെ കണ്ട് സംസാരിച്ചപ്പോഴേ പാതി അസുഖം പോയി എന്ന വാക്കുകൾ സർവ്വസാധാരണം.   തുടർന്ന്...
Jul 9, 2017, 8:04 AM
ഓർമ്മയുടെയും ഹൃദയത്തിന്റെയും വാതിലുകളും ജാലകങ്ങളും എവിടെയാണെന്നറിയില്ല. മനഃശാസ്ത്രമോ ജീവശാസ്ത്രമോ അതിന് സംതൃപ്തികരമായ ഒരു മറുപടി നൽകിയെന്നു വരില്ല. കാരണം വ്യക്തികളുടെ സംശയങ്ങൾക്കും ചിന്തകൾക്കും വിശദീകരണം നൽകേണ്ട ബാദ്ധ്യത ശാസ്ത്രങ്ങൾക്കില്ല.   തുടർന്ന്...
Jul 2, 2017, 8:17 AM
നീലഗിരിയുടെ മക്കളും ചെറുമക്കളും സമ്മേളിക്കുന്ന ഊട്ടിയിലെ പുഷ്‌പോത്സവ നാളുകളായിരുന്നു. ചില സ്ഥലങ്ങളിലെത്തുമ്പോൾ ദൈവത്തിന്റെ സ്വന്തം വീട്ടിലെത്തിയ പോലെ തോന്നും. മലമുകളിലെ യാത്രയും മൂടൽ മഞ്ഞ് സവാരിക്കിറങ്ങുന്ന പാതകളും തടാകവും ജീവിതപ്രാരാബ്ധങ്ങളെ താത്കാലികമായെങ്കിലും മറയ്ക്കുന്നു.   തുടർന്ന്...
Jun 25, 2017, 8:32 AM
കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ അന്ന് പതിവിലും കവിഞ്ഞ തിരക്ക്. ദർശനത്തിന് നീണ്ട ക്യൂ. സൂത്രത്തിൽ ക്യൂവിൽ കടന്നുകൂടാനും അതു തെറ്റിക്കാനുമുള്ള ചില ശ്രമങ്ങൾ ഇടയ്ക്കിടെ ഒച്ചപ്പാടുയർത്തി. തിരക്കിന്റെയും ബഹളത്തിന്റെയും തിരമാലകളിൽപെടാതെ മാറി നിൽക്കുന്ന ആളിനെ ഒന്നു ശ്രദ്ധിച്ചു.   തുടർന്ന്...
Jun 18, 2017, 8:29 AM
തിരുരുപ്പതി ക്ഷേത്രദർശനത്തിനായി റെനിഗുണ്ട റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോൾ നേരം പുലരുന്നതേയുള്ളൂ. തൊട്ടടുത്തു തന്നെയാണ് ബസ് സ്റ്റാന്റ്. തിരുപ്പതിക്കുള്ള ബസ് യാത്രക്കാരെ കാത്തു നിൽക്കുന്നു. സാമാന്യം നല്ല തിരക്ക്. തെലുങ്ക് പത്രങ്ങൾ വായിച്ച് ആളുകൾ ചൂടുള്ള ചർച്ചയിൽ. അന്ന് ആന്ധ്രാ ബന്ദാണ്.   തുടർന്ന്...
Jun 11, 2017, 8:52 AM
അല്പബുദ്ധികളും ജീനിയസായും ബുദ്ധിരാക്ഷസന്മാരുമായി ചമയുന്ന ലോകത്തിൽ ഞാനൊരു മരമണ്ടനാണ് ദുരഭിമാനിയാണ് എന്ന് ഒരു ട്രെയിൻ യാത്രയ്ക്കിടയിൽ ആ മധ്യവയസ്‌കൻ പറഞ്ഞപ്പോൾ അതിശയിച്ചുപോയി. തൊട്ടടുത്ത സീറ്റുകളിലിരിക്കുന്ന യാത്രക്കാർ ഔപചാരികമായി പരിചയപ്പെടുന്ന ശൈലി കടന്ന് വളരെ പെട്ടെന്ന് അയാൾ ജീവിതത്തിലേക്ക് കടക്കുകയായിരുന്നു.   തുടർന്ന്...
Jun 4, 2017, 9:30 AM
പ്രസ് ക്ലബ്ബ് പൊതുജനങ്ങൾക്ക് പത്രസമ്മേളനം നടത്താൻ അനുവദിക്കുമോ എന്ന സംശയം ചോദിക്കാനാണ് ആ സ്ത്രീ വിളിച്ചത്. പത്രപ്രവർത്തനരംഗത്തു നിൽക്കുന്ന ഒരാളെന്ന നിലയ്ക്ക് ഏതോ പുസ്തകത്തിൽ നൽകിയിരുന്ന നമ്പർ കണ്ടെത്തി വിളിക്കുകയായിരുന്നു.   തുടർന്ന്...
May 28, 2017, 8:28 AM
യൂസഫിനോട് അധികംപേരും സൗഹൃദം കൂടാറില്ല. അത്യപൂർവ്വമായേ ചിരിക്കാറുള്ളൂ. സൗമ്യതയുള്ള വാക്കുകളും കുറവ്. ദേശീയ പാതയ്ക്കരികെ ഇറച്ചിക്കച്ചവടമാണ് തൊഴിൽ. കമ്പിക്കൊളുത്തുകളിൽ ആടുമാടുകളുടെ ശരീരം.   തുടർന്ന്...
May 21, 2017, 8:12 AM
കോടതിയിൽ പ്രതികൾക്ക് പ്രതിക്കൂട്ടിൽ നിൽക്കേണ്ടി വരും. വിചാരണ നേരിടേണ്ടി വരും. ശിക്ഷയും വിധിയും കേട്ടുനിൽക്കണം. വിധിയെപ്പറ്റി എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിക്കുമ്പോൾ വെറുതെയാണെങ്കിലും സ്വന്തം അഭിപ്രായം പറയാം.   തുടർന്ന്...
May 14, 2017, 8:29 AM
മരണവീട്ടിൽ ചെന്നപ്പോൾ ടെൻസിംഗിനെക്കുറിച്ച് അറിയാതെ ഓർത്തുപോയി. ലോകത്തെ ഏറ്റവും ഉയരം കൂടിയ എവറസ്റ്റ് കൊടുമുടി ഹിലാരിക്കൊപ്പം കീഴടക്കി ചരിത്രത്തിൽ ഇടം നേടിയ ഷെർപ്പ. നേട്ടങ്ങളുണ്ടാക്കുന്നവർ ഓർമ്മിക്കപ്പെടുമ്പോൾ ജീവിതത്തിൽ ഇടറിവീണുപോകുന്നവർ എത്ര പെട്ടെന്നാണ് വിസ്മൃതിയിൽ പെട്ടുപോകുന്നത്   തുടർന്ന്...
May 7, 2017, 8:25 AM
മനഃശാസ്ത്രജ്ഞന് മനോദുഃഖമുണ്ടാകില്ലെന്നാണ് പൊതുവേയുള്ള ധാരണ. ഡോ. ശിവകുമാറുമായി സംസാരിക്കാനിടയായപ്പോൾ അതു വെറും തെറ്റിദ്ധാരണയാണെന്ന് മനസിലായി. മാനസിക പ്രശ്നമുള്ളവർ മനഃശാസ്ത്രജ്ഞനെ കാണാനെത്തും.   തുടർന്ന്...
Apr 30, 2017, 8:30 AM
സൗഹൃദങ്ങൾ പട്ടുനൂൽ കൊണ്ടും പൊട്ടിപ്പോകുന്ന നൂലുകൊണ്ടും നിർമ്മിക്കുന്നവരുണ്ട്. നല്ല ചങ്ങാതിയുണ്ടെങ്കിൽ കണ്ണാടി വേറെ വേണ്ടെന്ന ചൊല്ലിനുമുണ്ട് നല്ല ബലം. ദീർഘനാൾ സൗഹൃദം പുലർത്തുകയെന്നത് എളുപ്പമല്ല.   തുടർന്ന്...
Apr 23, 2017, 9:02 AM
നല്ലൊരു ജ്യോതിഷപണ്ഡിതന്റെ പേര് ചോദിച്ചുകൊണ്ട് സുഹൃത്ത് രമേശൻ വിളിച്ചപ്പോൾ രണ്ടുവട്ടം ആലോചിക്കേണ്ടി വന്നില്ല. സദാനന്ദ ശാസ്ത്രിയുടെ പേരും വിലാസവും നൽകി. ആരോഗ്യ വകുപ്പിൽ നിന്ന് വിരമിച്ച ഉന്നത ഉദ്യോഗസ്ഥനാണ് ശാസ്ത്രികൾ. ജ്യോതിഷം സ്വന്തമായി പഠിച്ചതാണ്.   തുടർന്ന്...
Apr 16, 2017, 6:54 AM
കഥയിലും കവിതയിലും പുരാണങ്ങളിലും പാനപാത്രങ്ങൾ സുലഭം. ബൈബിളിൽ പലേടത്തും പാനപാത്ര സൂചനയുണ്ട്. മനുഷ്യമനസും ജന്മവും ഏത് നിമിഷവും വീണുടഞ്ഞു പോകാവുന്ന പാനപാത്രമാണല്ലോ. മഹാഭാരതത്തിൽ പാഞ്ചാലിയുടെ പ്രാർത്ഥനയുടെ ഫലമായി സൂര്യഭഗവാൻ നൽകുന്നത് അക്ഷയപാത്രം.   തുടർന്ന്...
Apr 9, 2017, 9:07 AM
അഗസ്ത്യ മഹർഷിയെക്കുറിച്ചു പറയാൻ തുടങ്ങിയാൽ നേശമ്മയ്ക്ക് നൂറു നാവാണ്. കേരള തമിഴ്നാട് അതിർത്തിയിലുള്ള ഒരു കുഗ്രാമത്തിൽ ചായക്കട നടത്തുന്ന അവരെപ്പറ്റി സുഹൃത്ത് ആൽബർട്ട് പലകുറി പറഞ്ഞിരുന്നു. സുഹൃദ് സംഘവുമായി ഒരു വിനോദസഞ്ചാരകേന്ദ്രത്തിൽപോയി മടങ്ങുമ്പോൾ നേശമ്മയുടെ ചായക്കടയിലിറങ്ങി.   തുടർന്ന്...
Apr 2, 2017, 8:41 AM
ആവശ്യത്തിന് ശ്വാസം കിട്ടിയില്ലെങ്കിൽ ശ്വാസം മുട്ടും. ആവശ്യത്തിലധികം വായു ശ്വസിച്ചാലും ശ്വാസം മുട്ടനുഭവപ്പെടും. ഭുവനചന്ദ്രൻ സാറിന്റെ ചില കണ്ടെത്തലുകൾ കേട്ടിരിക്കാൻ രസമാണ്. പ്രൈമറി സ്‌കൂൾ അദ്ധ്യാപകനായി വിരമിച്ചു. വീട്ടിലെപ്പോഴും സന്ദർശകരുടെ തിരക്കായിരിക്കും. അമ്പലക്കമ്മിറ്റിക്കാർ, പള്ളിഭാരവാഹികൾ, വിവാഹക്ഷണപത്രിക തയ്യാറാക്കേണ്ടവർ എന്നിങ്ങനെ പലരും വരുന്നതും സംസാരിച്ചിരിക്കുന്നതും ഇഷ്ടമാണ്.   തുടർന്ന്...
Mar 26, 2017, 8:20 AM
സ്‌നേഹമുള്ളവരോടും സഹൃദയന്മാരോടുമൊപ്പം ചെലവഴിക്കുമ്പോൾ സമയം പോകുന്നതറിയില്ല. മണിക്കൂറുകൾ നിമിഷങ്ങളായി ചുരുങ്ങിയതു പോലെ തോന്നും. സമയത്തിന്റെ അനുസരണയില്ലായ്മയും കുതറി മാറ്റവുമാണ് ഏറ്റവുമൊടുവിൽ കണ്ടപ്പോൾ സുധീഷ് പറഞ്ഞത്. സദാ പ്രസന്നവദനനായും സല്ലാപചതുരനായും കാണപ്പെടുന്ന ഈ യുവാവ് ഏറെ അസ്വസ്ഥനായി കാണപ്പെട്ടു.   തുടർന്ന്...
Mar 12, 2017, 9:23 AM
പത്ര വാർത്തകൾ പൊതുവേ നാം വായിച്ചു കളയുന്നു. ചില കാര്യങ്ങൾ ഓർമ്മയിൽ തങ്ങി നിൽക്കും. നിരപരാധികളെ രാഷ്ട്രീയത്തിന്റെയും ജാതി മതഭേദങ്ങളുടെയും പേരിൽ ക്രൂരമായി കൊലപ്പെടുത്തുമ്പോൾ ഒരു നിമിഷം ആ സംഭവം വായിച്ച് നാം കണ്ണടച്ചിരിക്കും.   തുടർന്ന്...
Mar 5, 2017, 9:37 AM
ഫിലോസഫി രാജൻ' എന്നാണ് പൊതുവേ സൗമ്യനായ രാജൻ പഠിക്കുന്ന കാലത്ത് അറിയപ്പെട്ടിരുന്നത്. സഹപാഠികൾ അങ്ങനെ വിളിക്കുന്നതിൽ അയാൾ ലേശം അഭിമാനം കൊള്ളുകയും ചെയ്തിരുന്നു.   തുടർന്ന്...
Feb 26, 2017, 12:55 PM
ആരുടെയും ഔദാര്യം വേണ്ട, ഓശാരവും വേണ്ട എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ഒരാൾക്ക് ജീവിക്കാനാകും. പക്ഷേ ആരുടെയും സ്‌നേഹം വേണ്ട എല്ലാവരും വെറുത്തോളൂ എന്ന ചിന്താഗതിയോടെ ജീവിക്കാൻ പ്രയാസമാണ്. എന്നെയാരും സ്‌നേഹിക്കുന്നില്ല എല്ലാവരും അവഗണിക്കുന്നു എന്ന് പരാതിപ്പെടുന്നവർ യഥാർത്ഥത്തിൽ കൂടുതൽ സ്‌നേഹം ആഗ്രഹിക്കുന്നു.   തുടർന്ന്...
Feb 19, 2017, 8:02 AM
മഹാകവി കാളിദാസന്റെ ഭാവനകൾ ചിറകടിച്ചുപറന്ന ഉജ്ജയിനിക്ക് സമീപമാണ് ആ ഗ്രാമം. റെക്കാഡ് നേട്ടങ്ങളുടെ പട്ടികയിലൊന്നും ഇടംപിടിക്കാത്ത കുഗ്രാമം. അതിന്റെ പേര് പുറംലോകമറിയുമ്പോൾ കണ്ണീരിന്റെ നനവും കുരുന്നു ചാരിത്ര്യ ബോധത്തിന്റെ വിശുദ്ധിയുമുണ്ടായിരുന്നു.   തുടർന്ന്...
Feb 12, 2017, 8:28 AM
നമ്മുടെ ജീവിതം നമ്മുടെ കൈയിലാണെന്ന് നാം ധരിക്കുന്നു. ആ ധാരണ പൂർണമായും ശരിയല്ല. നമ്മുടെ കൈയിൽ സ്വന്തം ജീവിതം മാത്രമല്ല എത്രയോ പേരുടെ എന്തിന് എത്രയോ തലമുറകളുടെ ജീവിതമാണിരിക്കുന്നത്. അതു മനസിലാക്കാത്തതുകൊണ്ടുമാത്രം ദീർഘവീക്ഷണമില്ലാതെ പലതും ചെയ്തു കൂട്ടുന്നു.   തുടർന്ന്...
Feb 5, 2017, 6:43 AM
മദ്യപിച്ച് ചിലർ തട്ടിവിടുന്ന വാക്കുകളെയും ആശയങ്ങളെയും നാം കാര്യമാക്കാറില്ല. പൂസായ പാഴ് വാക്കുകളുടെ കുട്ടയിലേക്ക് നാം അതിനെ വലിച്ചെറിയും. അതിനിടയിൽ വേദാന്ത മയമുള്ള ചില വാക്കുകളും കണ്ടെന്നുവരും. കെട്ടുവിടുമ്പോൾ പറഞ്ഞയാളിനു തന്നെ അത് ഓർമ്മയുണ്ടായെന്നുവരില്ല.   തുടർന്ന്...
Jan 29, 2017, 8:30 AM
ജീവിച്ചിരിക്കുന്ന അവസാന നിമിഷം വരെയും പുരോഗമനചിന്തയുണ്ടായിരിക്കണമെന്ന പക്ഷക്കാരനാണ് കേണൽ പി.പി. നായർ. മാമൂലുകളും പഴഞ്ചൻ ചിന്താഗതികളും പുലർത്തുന്നവരോട് അദ്ദേഹം കയർക്കും.   തുടർന്ന്...
Jan 22, 2017, 8:33 AM
ഒരു കാര്യത്തിലും ഇടപെടാതിരിക്കുന്നതാണ് നല്ലത്. സ്വന്തം കാര്യം നോക്കിയങ്ങുകഴിഞ്ഞാൽ ഒരിക്കലും പുലിവാലു പിടിക്കേണ്ടിവരില്ല. അനിൽ കുമാറിന്റെ അഭിപ്രായം കേട്ടിരുന്നവർക്ക് ശരിയാണെന്ന് തോന്നി.   തുടർന്ന്...
Jan 15, 2017, 8:32 AM
രണ്ടുമാസം മുമ്പ് കണ്ടപ്പോൾ ഭാനുമതി ടീച്ചർ അതീവ ദുഃഖിതയായിരുന്നു. മകൻ രണ്ടാമത്തെ സ്ഥാപനത്തിലെ ജോലിയും ഉപേക്ഷിച്ചുവെന്ന് ഇടറിയ സ്വരത്തിലാണ് പറഞ്ഞത്. ആദ്യം ഒരു സ്വകാര്യ സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ചപ്പോൾ മാനേജ്‌മെന്റ് ശരിയല്ലെന്നായിരുന്നു കുറ്റപ്പെടുത്തൽ.   തുടർന്ന്...
Jan 8, 2017, 7:57 AM
സർക്കാർ ആശുപത്രിയിൽ ഡോക്ടർമാരെപ്പോലെ രോഗികൾ വിലമതിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന നഴ്സാണ് ഉഷ. ഒരു തനി നാട്ടിൻപുറത്തുകാരി. എന്ത് അത്ഭുതവിദ്യകൊണ്ടാണ് ഇടപെടുന്നവരുടെയൊക്കെ സ്‌നേഹവും ബഹുമാനവും ഇവർ നേടിയതെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.   തുടർന്ന്...
Jan 1, 2017, 8:22 AM
ബന്ധവും സുഗന്ധവും തമ്മിലെന്തു ബന്ധമെന്ന് സംശയം തോന്നാം. മാലതിയമ്മയുടെ ജീവിതാനുഭവം കേൾക്കുന്നതുവരെ അങ്ങനെ ചിന്തിച്ചിട്ടേയില്ല. ഗസറ്റഡ് ഓഫീസറായിരുന്നു മാലതിയമ്മയുടെ ഭർത്താവ്.   തുടർന്ന്...
Dec 25, 2016, 8:40 AM
പലരും പലതും ചെയ്യാത്തത് അതില്ലാത്തതും ഇതില്ലാത്തതും കൊണ്ടാണെന്ന് ഒഴികഴിവ് പറയാറുണ്ട്. പത്തുസെന്റുണ്ടായിരുന്നെങ്കിൽ സുന്ദരമായ പൂന്തോട്ടമുണ്ടാക്കിയേനേ. സ്വന്തം വാഹനമുണ്ടായിരുന്നെങ്കിൽ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഇടയ്ക്കിടെ സന്ദർശിച്ചേനെ എന്നൊക്കെയാവും അവകാശവാദം.   തുടർന്ന്...
Dec 18, 2016, 7:13 AM
രണ്ട് സുഹൃത്തുക്കളുടെ വീട്ടിൽ സഹപ്രവർത്തകനായ സാജൻ വന്നിട്ടുണ്ട്. സഹപാഠി കൂടിയായ പത്മനാഭൻ അറിയപ്പെടുന്ന കോൺട്രാക്ടറാണ്. നഗരമദ്ധ്യത്തിലാണ് ആഡംബര വീട്. മുറ്റത്ത് വിശാലമായ പൂന്തോട്ടം.   തുടർന്ന്...
Dec 11, 2016, 6:18 AM
സന്തോഷം വരുമ്പോൾ ചിലപ്പോൾ സന്തോഷിക്കാൻ മനസുവരില്ല. അതിന്റെ തോളിൽ തൂങ്ങി ദുഃഖം കൂടി കടന്നുവന്നാലോ? സന്തോഷവും ദുഃഖവും കൈകോർത്തു പിടിച്ചുവരുന്ന ചില മുഹൂർത്തങ്ങൾ ജീവിതത്തിലുണ്ടാകാറുണ്ട്. ചന്ദ്രശേഖരൻ മാഷ് ഈയിടെ കണ്ടപ്പോൾ അത്തരമൊരു നിമിഷമാണു പങ്കുവച്ചത്.   തുടർന്ന്...
Dec 4, 2016, 8:03 AM
ഹനുമാൻ വാലിൽ കൊളുത്തപ്പെട്ട അഗ്നിയുമായി ലങ്ക ചുട്ടെരിച്ച കഥ അരുൺ കുമാറിന് വലിയ ഇഷ്ടമായിരുന്നു. അതു മുത്തച്ഛനോട് ഉറങ്ങുംവരെ ആവർത്തിക്കാൻ കുട്ടിക്കാലത്ത് അരുൺ കെഞ്ചുമായിരുന്നു.   തുടർന്ന്...
Nov 27, 2016, 8:30 AM
പ്രഭാകരൻ മാഷ് ആയിരക്കണക്കിന് പരീക്ഷാപേപ്പർ നോക്കിയിട്ടുണ്ട്. മൂല്യനിർണയം കിറുകൃത്യം. അതിന്റെ സ്വാധീനം കൊണ്ടാകാം മറ്റുള്ളവരെക്കുറിച്ചുള്ള പ്രശംസയും നിരൂപണവും അർഹിക്കുന്നതായിരിക്കും. എന്നാൽ ഭാര്യ ലൈല ശുദ്ധപാവം.   തുടർന്ന്...
Nov 20, 2016, 6:25 AM
ഓരോരുത്തരും നടക്കുന്നത് ഓരോ വേഗത്തിലും താളത്തിലുമാണ്. നെമ്മക്കാൾ പതുക്കെ നടക്കുന്നവരോട് നീരസം തോന്നും. ഒച്ചിഴയും പോലെയാണല്ലോ നിന്റെ നടപ്പ് എന്നുകളിയാക്കും. നെമ്മക്കാൾ വേഗത്തിൽ നടക്കുന്നവരോട്   തുടർന്ന്...
Nov 13, 2016, 6:17 AM
നമ്മുടെ മനസിനെ ചിലപ്പോൾ ശാസിക്കാൻ തോന്നും, ചിലനേരം ലാളിക്കാൻ കൊതിക്കും. അതാണ് മനുഷ്യജന്മപ്രകൃതി. ഉത്തമ സതീരത്നമായ പാഞ്ചാലിയിലും ഈ സ്വഭാവം പ്രതിഫലിക്കുന്ന നിരവധി മുഹൂർത്തങ്ങൾ മഹാഭാരതത്തിൽ കാണാം   തുടർന്ന്...
Nov 6, 2016, 8:02 AM
ശങ്കരാചാര്യരുടെ ഉറ്റശിഷ്യനായിരുന്നു പത്മപാദൻ. കാവേരി തീരത്തുള്ള ശ്രീരംഗത്തായിരുന്നു അദ്ദേഹത്തിന്റെ അമ്മാവന്റെ ഭവനം. വലിയ പണ്ഡിതനും മറ്റുള്ളവരെ അംഗീകരിക്കാൻ വൈമുഖ്യമുള്ള മനസുമായിരുന്നു അദ്ദേഹത്തിന്.   തുടർന്ന്...