Tuesday, 24 April 2018 2.58 AM IST
Apr 24, 2018, 1:56 AM
തിരുവനന്തപുരം: സ‌ർക്കാർ ശമ്പള പരിഷ്കരണ ഉത്തരവ് പുറത്തിറക്കിയതിന്റെ പശ്ചാത്തലത്തിൽ ചൊവ്വാഴ്ച നടത്താനിരുന്ന ലോംഗ് മാർച്ച് സമരത്തിൽ നിന്നും നഴ്സുമാർ പിന്മാറി. രാത്രി വൈകി നടന്ന യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) യോഗത്തിലാണു തീരുമാനം.   തുടർന്ന്...
Apr 23, 2018, 11:45 PM
ആലപ്പുഴ: നടി മഞ്ജു വാരിയർ, ദീപ നിശാന്ത് എന്നിവർക്കെതിരെ സമൂഹമാദ്ധ്യമത്തിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയ സംഭവത്തിൽ തുടർനടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വനിതാ കമ്മിഷൻ.   തുടർന്ന്...
Apr 23, 2018, 11:35 PM
ന്യൂഡൽഹി: ഐ.പി.എല്ലിൽ അവസാന പന്ത് വരെ ആവേശം നീണ്ട് നിന്ന മത്സരത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബ് ഡൽഹി ഡെയർഡെവിൾസിനെ നാല് റൺസിന് കീഴടക്കി.   തുടർന്ന്...
Apr 23, 2018, 11:21 PM
കോട്ടയം: അമിതമായി മദ്യപിച്ച് അബോധാവസ്ഥയിലായ നാല് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം ജില്ലയിലെ ബ്രഹ്മമംഗലത്തിനടുത്ത് ചെമ്പോലപ്പള്ളിൽ പാടശേഖരത്താണ് അബോധാവസ്ഥയിൽ കുട്ടികളെ കണ്ടെത്തിയത്.   തുടർന്ന്...
Apr 23, 2018, 10:44 PM
ന്യൂഡൽഹി: 2014 പൊതു തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായിരുന്നപ്പോൾ നരേന്ദ്ര മോദിയുടെ വാഗ്‌ദാനങ്ങളിലൊന്നായിരുന്നു ജനങ്ങളുടെ അക്കൗണ്ടിലേക്ക് 15 ലക്ഷം നിക്ഷേപിക്കുമെന്നത്.   തുടർന്ന്...
Apr 23, 2018, 10:08 PM
തിരുവനന്തപുരം: നഴ്‌സുമാരുടെ മിനിമം വേതനം സംബന്ധിക്കുന്ന വിജ്ഞാപനം ഇറക്കിയെങ്കിലും സമരവുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ അറിയിച്ചു.   തുടർന്ന്...
Apr 23, 2018, 10:07 PM
തൃശൂർ: തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ടിനിടെ വെടിമരുന്ന് തെറിച്ചുവീണ് നാലു പേർക്ക് പരിക്ക്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. പൊള്ളലേറ്റവരെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.   തുടർന്ന്...
Apr 23, 2018, 9:01 PM
ന്യൂഡൽഹി: പന്ത്രണ്ട് വയസിന് താഴെ പ്രായമുള്ള പെൺകുട്ടികളെ മാനഭംഗപ്പെടുത്തുന്നവർക്ക് വധശിക്ഷ നൽകിയാൽ രാജ്യത്ത് മാനഭംഗം കുറയുമോയെന്ന് കേന്ദ്ര സർക്കാരിനോട് ഡൽഹി ഹൈക്കോടതി ചോദിച്ചു.   തുടർന്ന്...
Apr 23, 2018, 8:36 PM
ന്യൂഡൽഹി: റാക്കറ്റ് വീശിയ കൈകൾക്ക് ഇനി അൽപ്പം വിശ്രമം. ടെന്നീസ് താരം സാനിയ മിർസ അമ്മയാകുന്നു. പുതിയ അതിഥി വരാൻ പോകുന്നുവെന്ന സൂചന നൽകി ട്വിറ്ററിലൂടെ സാനിയ തന്നെയാണ് ഈ സന്തോഷ വാർത്ത.   തുടർന്ന്...
Apr 23, 2018, 8:02 PM
. നഴ്‌സുമാരുടെ മിനിമം വേതനം ഉറപ്പാക്കുന്ന വിജ്ഞാപനം ഇറങ്ങി. വേതനം ഉറപ്പാക്കുന്ന വിജ്ഞാപനത്തിൽ നിയമ സെക്രട്ടറി ഒപ്പിട്ടു. ഏറ്റവും കുറഞ്ഞ വേതനം 20,000 രൂപയാക്കി. 50 കിടക്ക വരെയുള്ള ആശുപത്രികളിൽ 20,000 രൂപയും 100 കിടക്കകൾ വരെ 24,400 രൂപയും.   തുടർന്ന്...
Apr 23, 2018, 7:54 PM
ബംഗളൂരു: മൈസൂർ ജില്ലയിലെ വരുണ മണ്ഡ‌ലത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ ഡോ. യതീന്ദ്ര സിദ്ധരാമയ്യയ്ക്കെതിരെ കർണാടക ബി.ജെ.പി അദ്ധ്യക്ഷൻ യെദിയൂരപ്പയുടെ മകൻ വിജയേന്ദ്രയെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് പാർട്ടി പിൻമാറി.   തുടർന്ന്...
Apr 23, 2018, 7:18 PM
ന്യൂഡൽഹി: അപകടത്തിൽ തലയ്‌ക്ക് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്റെ കാലിൽ ശസ്ത്രക്രിയ നടത്തി ഡോക്ടർമാരുടെ അനാസ്ഥ. ഡൽഹി സർക്കാരിന് കീഴിലുള്ള സുശ്രുത ട്രോമ കേന്ദ്രത്തിലാണ്   തുടർന്ന്...
Apr 23, 2018, 6:57 PM
മുംബയ്: കേരളത്തിന്റെ അഭിമാന താരം സഞ്ജു സാംസന്റെ കരിയറിലെ ഏറ്റവും മികച്ച ഐ.പി.എൽ സീസണാണ് ഇപ്പോൾ കടന്ന് പോകുന്നത്. കളിക്കളത്തിലിറങ്ങിയ അഞ്ച് മത്സരങ്ങളിലും സഞ്ജുവിന് തന്റേതായ ബാറ്റിംഗ് പ്രകടനം.   തുടർന്ന്...
Apr 23, 2018, 6:55 PM
തിരുവനന്തപുരം: നഴ്‌സ്‌മാരുടെ മിനിമം വേതനം സംബന്ധിക്കുന്ന വിജ്ഞാപനം ഇറങ്ങി. നിയമ സെക്രട്ടറി ഒപ്പിട്ടതോടു കൂടിയാണ് തടസങ്ങളെല്ലാം നീങ്ങി നഴ്‌സ്‌മാരുടെ മിനിമം വേതനം 20,000 ആക്കിക്കൊണ്ടുള്ള വിജ്ഞാപനം ഇറങ്ങിയത്.   തുടർന്ന്...
Apr 23, 2018, 6:48 PM
ഭോപ്പാൽ: അടുക്കളയില്ലാത്തതിനാൽ സ്‌കൂളിൽ വിദ്യാർത്ഥികൾക്ക് ഭക്ഷണം തയ്യാറാക്കുന്നത് ശുചിമുറിയിൽ. മദ്ധ്യപ്രദേശിലെ മുദ ഗ്രാമത്തിലെ സ്‌കൂൾ വിദ്യാർത്ഥികൾക്കാണ് വൃത്തിഹീനമായ അന്തരീക്ഷത്തിൽ പാകം ചെയ്‌ത ഭക്ഷണം.   തുടർന്ന്...
Apr 23, 2018, 6:00 PM
ലണ്ടൻ: ബ്രിട്ടനിലെ രാജകുമാരൻ വില്യമിന്റെ ഭാര്യ കേറ്റ് മിഡിൽടൺ വീണ്ടും അമ്മയായി. ലണ്ടൻ സമയം ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ പാഡിംഗ്ടണിലെ സെന്റ് മേരീസ് ആശുപത്രിയിലാണ് കേറ്റ് മിഡിൽടൺ ആൺകുഞ്ഞിന് ജന്മം നൽകിയത്.   തുടർന്ന്...
Apr 23, 2018, 5:52 PM
ആലപ്പുഴ: മാവേലിക്കരയിൽ അയൽവാസിയുടെ ആക്രമണത്തിൽ പരിക്കേറ്റ ദമ്പതികൾക്ക് ദാരുണാന്ത്യം. മാവേലിക്കര സ്വദേശി ബിജു (45), ഭാര്യ കല (43) എന്നിവരാണ് അയൽവാസിയുടെ അടിയേറ്റ് മരിച്ചത്.   തുടർന്ന്...
Apr 23, 2018, 5:40 PM
ബീജിംഗ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീജിൻ പിംഗും തമ്മിൽ ഈ മാസം നടക്കുന്ന കൂടിക്കാഴ്ചയിൽ സംരക്ഷണവാദത്തിനെതിരായ ഉറച്ച ശബ്ദം ഉയരുമെന്ന് ചൈന പ്രത്യാശ പ്രകടിപ്പിച്ചു.   തുടർന്ന്...
Apr 23, 2018, 5:40 PM
ന്യൂഡൽഹി: സൈന്യത്തിന് പ്രത്യേകാധികാരം നൽകുന്ന വിവാദ സായുധസേനാ വിശേഷാധികാര നിയമം (അഫ്‌സ്പ) മേഘാലയയിൽ നിന്ന് പൂർണമായും അരുണാചൽ പ്രദേശിലെ എട്ടിടങ്ങളിൽ നിന്ന് ഭാഗികമായും ഒഴിവാക്കി.   തുടർന്ന്...
Apr 23, 2018, 4:41 PM
കണ്ണൂർ: പിണറായിയിൽ ഒരു കുടുംബത്തിലെ നാല് പേർ ഛർദിയെ തുടർന്ന് മരിച്ച സംഭവത്തിലെ ദുരൂഹത മാറ്റാൻ പൊലീസ് അന്വേഷണം കാര്യക്ഷമമാക്കി.   തുടർന്ന്...
Apr 23, 2018, 4:19 PM
കൊച്ചി: കെ.എസ്.ആർ.ടി.സി ലാഭത്തിലാക്കണമെന്ന് ആരും തന്നോടു നിർദേശിച്ചിട്ടില്ലെന്നും അതിനെ രക്ഷപ്പെടുത്താൻ എന്തുംചെയ്യുമെന്നും എം.ഡി ടോമിൻ തച്ചങ്കരി പറഞ്ഞു. കെ.എസ്.ആർ.ടി,​സി എന്നല്ല,​ മിക്ക പൊതുമേഖലാ സ്ഥാപനങ്ങളും ലാഭത്തിലല്ലെന്നും തച്ചങ്കരി പറഞ്ഞു.   തുടർന്ന്...
Apr 23, 2018, 3:31 PM
തിരുവനന്തപുരം: ബാലപീഡനം നടത്തുന്നവരെ തൂക്കിക്കൊല്ലുകയല്ല വേണ്ടതെന്നും അവരുടെ മാനസികനില പരിശോധിച്ച് ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരികയാണ് വേണ്ടതെന്നും എഴുത്തുകാരി ശാരദക്കുട്ടി ടീച്ചർ ആവശ്യപ്പെട്ടു.   തുടർന്ന്...
Apr 23, 2018, 3:30 PM
കൊച്ചി: വരാപ്പുഴ കസ്‌റ്റഡി മരണ കേസിലെ അന്വേഷണത്തേയും ആരോപണവിധേയനയാ ആലുവ മുൻ റൂറൽ എസ്‌.പി എ.വി.ജോർജിനേയും രൂക്ഷമായി വിമ‌ർശിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ രംഗത്ത്   തുടർന്ന്...
Apr 23, 2018, 3:09 PM
തിരുവനന്തപുരം: വിഷാദരോഗത്തിന് ദൈവത്തിന്റെ സ്വന്തം നാട്ടിൽ ചികിത്സയ്‌ക്കെത്തിയ വിദേശവനിത മടങ്ങുന്നത് ചേതനയറ്റ ശരീരമായി. കൂടെ വന്ന ബന്ധുക്കൾക്ക് സർക്കാരിൽ നിന്നും പൊലീസിൽ നിന്നും നേരിടേണ്ടി വന്നത് കടുത്ത അപമാനവും.   തുടർന്ന്...
Apr 23, 2018, 2:43 PM
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എസ്.ഐ ദീപക്കിന്റെ ജാമ്യാപേക്ഷ പറവൂർ മജിസ്ട്രേട്ട് കോടതി തള്ളി. ശ്രീജിത്തിന്റെ കസ്റ്റ‌ഡി മരണവുമായി ബന്ധപ്പെട്ട് ദീപക്കിനു നേരെ ഉയർന്ന ആരോപണങ്ങൾ ഗുരുതരമാണെന്നും കോടതി നിരീക്ഷിച്ചു.   തുടർന്ന്...
Apr 23, 2018, 2:14 PM
ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടനയിൽ മാറ്റം വരുത്താൻ ആർ.എസ്.എസിനെയും ബി.ജെ.പിയെയും അനുവദിക്കില്ലെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തെ നിയമസംവിധാനങ്ങിൽ പോലും കേന്ദ്രസർക്കാർ കൈ കടത്തുകയാണ്.   തുടർന്ന്...
Apr 23, 2018, 2:01 PM
തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ തിരോധാനവും മരണവും അന്വേഷിക്കുന്നതിൽ പൊലീസിന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.   തുടർന്ന്...
Apr 23, 2018, 1:16 PM
ഭുവനേശ്വർ: ഒഡിഷയിലെ കട്ടക് ജില്ലയിലെ ഒരു ഗ്രാമത്തിൽ ബിസ്‌ക്കറ്റ് വാങ്ങാനായി പുറത്തിറങ്ങിയ ആറുവയസുകാരിയെ പീഡിപ്പിച്ച ശേഷം സ്‌കൂൾ കെട്ടിടത്തിനുള്ളിൽ ഉപേക്ഷിച്ചു.   തുടർന്ന്...
Apr 23, 2018, 12:57 PM
കൊല്ലം: മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ സി. ആർ.രാമചന്ദ്രൻ (73)നിര്യാതനായി. ഇന്ന് രാവിലെ ഏഴിന് കൊല്ലം ശങ്കേഴ്‌സ് ആശുപത്രിയിലായിരുന്നു അന്ത്യം. രാവിലെ 11 മണിയോടെ മൃതദേഹം കടപ്പാക്കട ജേണലിസ്‌റ്റ് കോളനിയിലെ അദ്ദേഹത്തിന്റെ വസതിയായ പ്രയാഗയിൽ കൊണ്ടു വരും.   തുടർന്ന്...
Apr 23, 2018, 12:37 PM
തിരുവനന്തപുരം: കേരളത്തിലെ ചില മാദ്ധ്യമങ്ങളിലും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളിലും തീവ്രവാദികൾ നുഴഞ്ഞുകയറിയിട്ടുണ്ടെന്നും ഇക്കാര്യം ശ്രദ്ധിക്കണമെന്നും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് ആവശ്യപ്പെട്ടു.   തുടർന്ന്...
Apr 23, 2018, 12:33 PM
തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ മരണം സംബന്ധിച്ച ദുരൂഹത നീക്കി സത്യം പുറത്ത് കൊണ്ടുവരുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഈ കേസ് പൊലീസിന് വെല്ലുവിളിയാണെന്നും മുൻവിധിയോടുകൂടി പ്രതികരിക്കാൻ ഇല്ലെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.   തുടർന്ന്...
Apr 23, 2018, 12:04 PM
തിരുവനന്തപുരം: തന്റെ സഹോദരി ലിഗ ആത്മഹത്യ ചെയ്യില്ലെന്നും അവരുടെ മരണം കൊലപാതകമാണെന്നും ഇൽസി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ലിഗ കടുത്ത വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു.   തുടർന്ന്...
Apr 23, 2018, 12:03 PM
സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്‌ക്കെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളി രാജ്യസഭ അധ്യക്ഷൻ എം. വെങ്കയ്യ നായിഡു. നോട്ടീസ് നൽകിയത്, സഭാ ചട്ടങ്ങൾ ലംഘിച്ചെന്ന് വിശദീകരണം.   തുടർന്ന്...
Apr 23, 2018, 12:02 PM
ചെന്നൈ: തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്ക് പോയ ട്രെയിനിൽ ഉറങ്ങികിടന്ന പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ തമിഴ്നാട്ടിലെ ബി.ജെ.പി നേതാവ് അറസ്‌റ്റിൽ.   തുടർന്ന്...
Apr 23, 2018, 11:53 AM
തിരുവനന്തപുരം: വരാപ്പുഴയിലെ കസ്റ്റഡി മരണക്കേസിൽ എസ്.ഐ ഉൾപ്പെടെ അറസ്റ്റിലായതോടെ വാശിതീർക്കാനെന്നപോലെ സംസ്ഥാനത്ത് പൊലീസുകാർ കാര്യമായ 'ആക്ഷനില്ലാതെ' നിഷ്‌ക്രീയരായി! ഇടിച്ചും തൊഴിച്ചും കേസ് തെളിയിച്ചിരുന്ന പല സ്റ്റേഷനുകളിലും അത് നിറുത്തിയത് നല്ല സൂചനയാണെങ്കിലും പ്രതികളെ ഇപ്പോൾ ശാസ്ത്രീയമായി ചോദ്യം ചെയ്യാൻപോലും തയ്യാറാകുന്നില്ല.   തുടർന്ന്...
Apr 23, 2018, 11:44 AM
ബംഗളൂരു: മാദ്ധ്യമ പ്രവർത്തക ഗൗരി ലങ്കേഷിനെ വെടിവച്ചു കൊന്ന കേസിൽ അന്വേഷണ സംഘത്തിന് കനത്ത തിരിച്ചടി നൽകി മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ഹിന്ദു യുവസേനാ പ്രവർത്തകൻ കെ.ടി.നവീൻകുമാർ (38)​ നുണപരിശോധനയ്ക്ക് വിധേയനകാൻ വിസ​മ്മതിച്ചു.   തുടർന്ന്...
Apr 23, 2018, 11:36 AM
ബംഗളൂരു: കേന്ദ്രമന്ത്രി അനന്ത് കുമാർ ഹെഗ്‌ഡെയ്‌ക്ക് നേരെ വധഭീഷണിയുണ്ടായതായി പരാതി. ഞായറാഴ്‌ച അർദ്ധരാത്രി മന്ത്രിയുടെ പെഴ്‌സണൽ നമ്പറിൽ വിളിച്ചയാൾ തലവെട്ടിക്കളയുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു.   തുടർന്ന്...
Apr 23, 2018, 11:14 AM
ബംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മൂന്ന് മലയാളികളിൽ തിരുവനന്തപുരം കാട്ടാക്കട സ്വദേശിയും. ബംഗളൂരുവിലെ ബൊമ്മനഹള്ളിയിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കുന്ന അനിൽകുമാറാണ് തിരുവനന്തപുരം സ്വദേശി.   തുടർന്ന്...
Apr 23, 2018, 10:50 AM
ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാനുള്ള നോട്ടീസ് ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ എം.വെങ്കയ്യ നായിഡു തള്ളിയ സംഭവത്തിൽ പ്രതികരണവുമായി പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ രംഗത്തെത്തി.   തുടർന്ന്...
Apr 23, 2018, 10:21 AM
കൊല്ലം: പുത്തൂരിൽ തെരുവ് നായ്‌ക്കൾ കടിച്ചുകീറിയ നിലയിൽ നവജാതശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് മാതാവിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.   തുടർന്ന്...
Apr 23, 2018, 10:06 AM
ചെന്നൈ: സമൂഹത്തിൽ സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് ആൺകുട്ടികളെ പഠിപ്പിക്കേണ്ട ചുമതല കുടുംബത്തിനാണെന്ന് മക്കൾ നീതി മയ്യം നേതാവും നടനുമായ കമലഹാസൻ പറഞ്ഞു.   തുടർന്ന്...
Apr 23, 2018, 9:59 AM
ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരായ പ്രതിപക്ഷത്തിന്റെ ഇംപീച്ച്മെന്റ് നോട്ടീസ് രാജ്യസഭാ അദ്ധ്യക്ഷനും ഉപരാഷ്ട്രപതിയുമായ എം.വെങ്കയ്യ നായിഡു തള്ളി. അഡ്വക്കേറ്റ് ജനറൽ അടക്കമുള്ള നിയമവിദഗ്ദ്ധരുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് നായിഡുവിന്റെ തീരുമാനം.   തുടർന്ന്...
Apr 23, 2018, 9:57 AM
ന്യൂഡൽഹി: ഏറെ കോളിളക്കം സൃഷ്ടിച്ച ജെസീക്ക ലാലിന്റെ ഘാതകന് മാപ്പ് നൽകുകയാണെന്നും മോചിപ്പിക്കുന്നതിൽ എതിർപ്പില്ലെന്നും സഹോദരി സബ്രീന ലാൽ തീഹാർ ജയിൽ അധികൃതരെ അറിയിച്ചു.   തുടർന്ന്...
Apr 23, 2018, 9:04 AM
കോട്ടയം: കളക്ടറേറ്റിന് സമീപത്തെ മൂന്നു നില കെട്ടിടത്തിൽ വൻ തീപിടിത്തം. കണ്ടത്തിൽ റസിഡൻസി എന്ന കെട്ടിടത്തിലാണ് പുലർച്ചെ മൂന്ന് മണിയോടെ തീപിടിത്തമുണ്ടായത്. സൂപ്പർ മാർക്കറ്റും തുണിക്കടയും ലോഡ്ജുമാണ് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നത്.   തുടർന്ന്...
Apr 23, 2018, 8:40 AM
തൃശൂർ: അഴീക്കോട് മുനയ്ക്കൽ ബീച്ച് ഫെസ്റ്റിവൽ കാണുന്നതിനിടെ കടൽക്ഷോഭത്തിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. മാള പഴൂക്കര ഗുരുതിപാല തോപ്പിൽവീട്ടിൽ വിജയകുമാറിന്റെ മകൾ അശ്വനി   തുടർന്ന്...
Apr 23, 2018, 8:20 AM
തിരുവനന്തപുരം: പെട്രോളും ഡീസലും വിലയിൽ പുതിയ റെക്കാഡിട്ടു. പെട്രോളിന് തിരുവനന്തപുരത്ത് ലിറ്ററിന് 78.47രൂപയും ഡീസലിന് 71.33 രൂപയുമാണ്. 2013ന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്.   തുടർന്ന്...
Apr 22, 2018, 11:52 PM
ജയ്പൂർ: തുടക്കവും ഒടുക്കവും പിഴച്ചപ്പോൾ രാജസ്ഥാൻ റോയൽസിനെതിരെ മുംബയ് ഇന്ത്യൻസിന് മൂന്ന് വിക്കറ്റ് തോൽവി. ആദ്യം ബാറ്റ് ചെയ്‌ത് മുംബയ് ഉയർത്തിയ 168 റൺസിന്റെ വിജയലക്ഷ്യം രാജസ്ഥാൻ രണ്ട് പന്തുകൾ ബാക്കിയിരിക്കെ മറികടന്നു.   തുടർന്ന്...
Apr 22, 2018, 11:13 PM
ധാക്ക: ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം മയക്കുമരുന്നുമായി പിടിയിൽ. മെത്താംഫെറ്റാമൈൻ എന്ന ഗുളികകൾ കടത്തിയതിന് നസ്‌ദിൻ ഖാൻ മുക്ത എന്ന താരത്തെയാണ് ബംഗ്ലാദേശ് പൊലീസ് പിടികൂടിയത്.   തുടർന്ന്...
Apr 22, 2018, 10:55 PM
തിരുവനന്തപുരം: ഏപ്രിൽ 16 ന് നടന്ന അപ്രഖ്യാപിത ഹർത്താൽ ആസൂത്രണം ചെയ്ത ആർ.എസ്.എസുകാർ അറസ്റ്റിലായ സാഹചര്യത്തിൽ ജമാഅത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടും ജനങ്ങളോട് മാപ്പ് പറയണമെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ ആവശ്യപ്പെട്ടു.   തുടർന്ന്...
Apr 22, 2018, 10:25 PM
ന്യൂഡൽഹി: ഡ‌്രൈവർ മുസ്ലീമായതിനാൽ വിളിച്ച ഒല ടാക്സി പിൻവലിച്ചെന്ന ട്വീറ്റുമായി വിശ്വഹിന്ദു പരിഷത്ത് (വി.എച്ച.പി)നേതാവ് രംഗത്തെത്തി. ജിഹാദികൾക്ക് പണം നൽകാനുള്ള മടികൊണ്ടാണ് വിളിച്ച ടാക്സി പിൻവലിച്ചതെന്നാണ് വി.എച്ച്.പി നേതാവായ അഭിഷേക് മിശ്രയുടെ ട്വീറ്റ്.   തുടർന്ന്...