Wednesday, 25 January 2017 6.58 AM IST
Jan 25, 2017, 12:10 AM
ആലപ്പുഴ: കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന പത്ത് ഇന്ത്യൻ നഗരങ്ങളുടെ പട്ടികയിൽ ആലപ്പുഴയും തിരുവനന്തപുരവും തൃശൂരും. നാലാം സ്ഥാനത്താണ് ആലപ്പുഴ. തിരുവനന്തപുരവും തൃശൂരും തൊട്ടുപിന്നിലുണ്ട്. മൂന്നു നഗരങ്ങൾ പട്ടികയിൽ ഉൾപ്പെട്ട ഒരേയൊരു സംസ്ഥാനമെന്ന മാനക്കേടും കേരളത്തിന് സ്വന്തം. കേന്ദ്ര വനിതാശിശു മന്ത്രാലയത്തിന്റെ കീഴിൽ രൂപീകരിച്ച പ്രത്യേക വൺ സ്റ്റോപ്പ് സെക്രട്ടേറിയറ്റാണ് കഴിഞ്ഞ ആറുമാസത്തിനിടെ ഇന്റർനെറ്റിലൂടെ ഷെയർ ചെയ്ത അശ്ളീല ഫയലുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ റിപ്പോ‌ർട്ടും പട്ടികയും തയ്യാറാക്കിയത്.   തുടർന്ന്...
Jan 25, 2017, 12:10 AM
ന്യൂഡൽഹി: ഇന്നലെ പ്രഖ്യാപിച്ച രാഷ്‌ട്രപതിയുടെ പൊലീസ് മെഡലുകളിൽ കേരളത്തെ പരിഗണിക്കാതിരുന്നത് സംസ്ഥാന സർക്കാരിന്റെ വീഴ്‌ചയാണെന്ന് വ്യക്തമായി. ഒക്‌ടോബർ 26മുതൽ കേന്ദ്ര സർക്കാർ   തുടർന്ന്...
Jan 25, 2017, 12:10 AM
ന്യൂഡൽഹി: സഹകരണ ബാങ്കുകളിൽ നിന്നെടുത്ത ഹ്രസ്വകാല കാർഷിക വായ്‌പകൾക്ക് കഴിഞ്ഞ നവംബർ, ഡിസംബർ മാസങ്ങളിലെ പലിശയിൽ 660.50 കോടി രൂപയുടെ ഇളവ് നൽകാനുള്ള തീരുമാനത്തിന് കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നൽകി.   തുടർന്ന്...
Jan 25, 2017, 12:10 AM
ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുക്കാനായി ഇന്ത്യയിലെത്തിയ അബുദാബി കിരീടാവകാശിയും യു.എ.ഇ ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വിമാനത്താവളത്തിലെത്തി.   തുടർന്ന്...
Jan 25, 2017, 12:06 AM
ന്യൂഡൽഹി: ഈ മാസം 28ന് വിരമിക്കേണ്ടിയിരുന്ന കേന്ദ്ര വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറിന്റെ കാലാവധി ഒരു വർഷത്തേക്ക് നീട്ടി നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. വിദേശകാര്യ സെക്രട്ടറിയായിരുന്ന സുജാത സിംഗിനെ നീക്കിയാണ് 1977 ബാച്ചിലെ ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ ജയശങ്കറിനെ 2015 ജനുവരി 29ന് തത്‌സ്ഥാനത്ത് നിയമിച്ചത്.   തുടർന്ന്...
Jan 25, 2017, 12:05 AM
ന്യൂഡൽഹി: ഫെബ്രുവരി ഒന്നിന് കേന്ദ്ര ബഡ്‌ജറ്റ് അവതരിപ്പിക്കാൻ കേന്ദ്രസർക്കാരിന് തിരഞ്ഞെടുപ്പ് കമ്മിഷൻ അനുമതി നൽകി. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളുമായി ബന്ധമുള്ള യാതൊരു പ്രഖ്യാപനങ്ങളും പരാമർശങ്ങളും ബഡ്‌ജറ്റിൽ ഉണ്ടാകാൻ പാടില്ലെന്ന് കമ്മിഷൻ നിർദ്ദേശം നൽകി.   തുടർന്ന്...
Jan 25, 2017, 12:05 AM
ന്യൂഡൽഹി: ജെല്ലിക്കെട്ട് നടത്തുന്നതിനായി 2016ൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം പിൻവലിക്കുന്നതായി കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. വിജ്ഞാപനം ചോദ്യം ചെയ്ത് മൃഗക്ഷേമ സംഘടനകൾ നൽകിയ ഹർജിയിൽ വിധി പറയാനിരിക്കെയാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.   തുടർന്ന്...
Jan 25, 2017, 12:05 AM
ശ്രീനഗർ: ജമ്മു കാശ്മീരിലെ ഗണ്ടേർബാൽ ജില്ലയിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു.   തുടർന്ന്...
Jan 25, 2017, 12:05 AM
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പോസ്‌റ്ററുകളിൽ രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, ഗവർണർമാർ എന്നിവരുടെ ചിത്രങ്ങൾ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിട്ടു.   തുടർന്ന്...
Jan 25, 2017, 12:05 AM
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ഭാര്യാ സഹോദരൻ സുരേന്ദർ കുമാർ ബൻസാലിനെതിരെ ഉയർന്ന അഴിമതി ആരോപണത്തെ കുറിച്ച് പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി.   തുടർന്ന്...
Jan 25, 2017, 12:05 AM
ന്യൂഡൽഹി: വിജയ് മല്യയുടെ കിംഗ്ഫിഷർ എയർലൈൻസിന് 900 കോടിയുടെ വായ്‌പ നൽകിയതുമായി ബന്ധപ്പെട്ട കേസിൽ ഐ.ഡി.ബി.ഐ ബാങ്ക് മുൻ ചെയർമാൻ യോഗേഷ് അഗർവാൾ അടക്കം എട്ടു പേരെ സി.ബി.ഐ അറസ്‌റ്റു ചെയ്തു.   തുടർന്ന്...
Jan 25, 2017, 12:05 AM
മുംബയ്: വഡോദര റെയിൽവേ സ്‌റ്റേഷനിൽ ബോളിവുഡ് താരം ഷാരൂഖ് ഖാനെ കാണാനെത്തിയ ആരാധകരുടെ തിക്കിലും തിരക്കിലും പെട്ട് ഒരാൾ മരിച്ചു. വഡോദരയിലെ പ്രാദേശിക രാഷ്ട്രീയ പ്രവർത്തകനായ ഫർഹീദ് ഖാൻ പഠാനാണ് മരിച്ചത്.   തുടർന്ന്...
Jan 25, 2017, 12:05 AM
ന്യൂഡൽഹി: സംസ്ഥാനങ്ങളിലെ പൊലീസ് സേനയിൽ എത്ര ഒഴിവുകളുണ്ടെന്ന് അടിയന്തരമായി അറിയിക്കാൻ ചീഫ് സെക്രട്ടറിമാരോട് സുപ്രീംകോടതി നിർദ്ദേശിച്ചു. വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനകളിൽ അഞ്ച് ലക്ഷത്തോളം ഒഴിവുകൾ നികത്താനുണ്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജിയിലാണ് കോടതി നിർദ്ദേശം.   തുടർന്ന്...
Jan 25, 2017, 12:05 AM
ചെന്നൈ: സിനിമയായാലും ജെല്ലിക്കെട്ടായാലും നിരോധനങ്ങൾക്ക് താൻ എതിരാണെന്ന് ചലച്ചിത്രതാരം കമലഹാസൻ പറഞ്ഞു. താൻ ഏത് തരത്തിലുള്ള നിരോധനത്തിനും എതിരാണ്, ജനങ്ങൾക്ക് മേൽ ഒന്നും അടിച്ചേല്പിക്കാൻ പാടില്ല.   തുടർന്ന്...
Jan 25, 2017, 12:01 AM
ന്യൂഡൽഹി: പ്രവാസികൾക്ക് ജോലി ചെയ്യുന്ന രാജ്യത്തിരുന്ന് സ്വന്തം മണ്ഡലത്തിലെ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ അവസരം നൽകുന്നതിനുള്ള നിയമഭേദഗതിയുടെ കാര്യം പരിഗണിക്കുന്നത് കേന്ദ്ര മന്ത്രിസഭ നീട്ടിവച്ചു. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിന്റെ അജൻഡയിൽ ഈ വിഷയവുമുണ്ടായിരുന്നെങ്കിലും നീട്ടിവയ്‌ക്കുകയായിരുന്നു.   തുടർന്ന്...
Jan 25, 2017, 12:01 AM
ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയുമായി സഖ്യം നേടിയെടുത്ത പ്രിയങ്കാ ഗാന്ധി അമ്മ സോണിയ ഗാന്ധിയുടെ റായ്ബറേലി മണ്ഡലത്തിലൂടെ ലോക്‌സഭയിലെത്തുമോ. പാർട്ടിക്കുള്ളിലെ പുതിയ ചർച്ചകൾ ഇങ്ങനെയാണെന്ന് നേതാക്കൾ പറയുന്നു. സോണിയാ ഗാന്ധിയുടെ ആരോഗ്യസ്ഥിതി ഇതിനെ ബലപ്പെടുത്തുന്നതാണ്.   തുടർന്ന്...
Jan 24, 2017, 10:26 AM
മുംബയ്: ക്രൈം സീരിയൽ കണ്ട് ഹോംവർക്ക് ചെയ്ത് മോഷണത്തിനിറങ്ങിയ ഇരുപത്തിരണ്ടുകാരൻ പിടിയിൽ. മുംബയ്ക്കു സമീപത്തെ ആദിക് ചൗധരിയാണ് പിടിയിലായത്. പന്ത്രണ്ടു ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും പണവും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ഇമത്യാസ് ഷെയ്‌ഖ് എന്ന ഫർണിച്ചർ വ്യവസായിയുടെ വീട്ടിൽ നടന്ന മോഷണത്തെക്കുറിച്ചുള്ള അന്വേഷണമാണ് പ്രതിയെ വലയിലാക്കിയത്.   തുടർന്ന്...
Jan 24, 2017, 2:34 AM
ഭുവനേശ്വർ : ആന്ധ്രയിൽ ഹിരാകണ്ഡ് എക്സ്‌പ്രസ് പാളം തെറ്റിയതിന് പിന്നിലെ അട്ടിമറി സാദ്ധ്യതയെക്കുറിച്ച് അന്വേഷിക്കാനായി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) സംഘം   തുടർന്ന്...
Jan 24, 2017, 2:24 AM
ന്യൂഡൽഹി: കറുത്ത കോട്ടിട്ട് കോടതി കയറി നടക്കുന്നവരെല്ലാം അഭിഭാഷകരല്ലെന്ന് ബാർ കൗൺസിൽ കണ്ടെത്തി. 45ശതമാനവും വ്യാജൻമാരാണ്. രണ്ടു വർഷമായി നടന്ന പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായതെന്ന് ബാർ കൗൺസിൽ പ്രസിഡന്റ് മനൻ കുമാർ മിശ്ര അറിയിച്ചു.   തുടർന്ന്...
Jan 24, 2017, 12:17 AM
ന്യൂഡൽഹി: ഫെബ്രുവരി ഒന്നിന് കേന്ദ്ര ബഡ്‌ജറ്റ് അവതരിപ്പിക്കുന്നത് ഉത്തർപ്രദേശ് അടക്കം അഞ്ചു സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന വാദം സുപ്രീംകോടതി തള്ളി. ബഡ്‌ജറ്റ്   തുടർന്ന്...
Jan 24, 2017, 12:10 AM
ചെന്നൈ: ജെല്ലിക്കെട്ട് സമരക്കാരെ മറീനാ ബീച്ചിൽ നിന്ന് പൊലീസ് ഒഴിപ്പിക്കാൻ ശ്രമിച്ചതോടെ മുരട്ടുക്കാളകളെപ്പോലെ അവർ നാശംവിതച്ചു. മറീനയ്ക്കു സമീപത്തെ ഐസ്ഹൗസ് പൊലീസ് സ്റ്റേഷനും വാഹനങ്ങൾക്കും തീയിട്ടു. കടകൾക്കു നേരെ പെട്രോൾ ബോംബെറിഞ്ഞു. 25 പേരെ പൊലീസ് അറസ്റ്റു ചെയ്തു. തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി.   തുടർന്ന്...
Jan 24, 2017, 12:10 AM
മധുര: ഞായറാഴ്ച നടന്ന ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ ഒരാൾകൂടി മരിച്ചു.   തുടർന്ന്...
Jan 24, 2017, 12:10 AM
ന്യൂഡൽഹി: രണ്ടാം യു.പി.എ സർക്കാരിന്റെ കാലത്ത് സി.ബി.ഐ ഡയറക്‌ടറായിരുന്ന രഞ്ജിത് സിൻഹയ്‌ക്കെതിരെ കൽക്കരിപ്പാടം അഴിമതി കേസിൽ സി.ബി.ഐ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടു. പ്രത്യേക സംഘം   തുടർന്ന്...
Jan 24, 2017, 12:01 AM
ന്യൂഡൽഹി: ഒരു വ്യക്തിക്ക് ആഹാരത്തിനും പാർപ്പിടത്തിനുമായി ഒരു മാസം വേണ്ടിവരുന്ന നിശ്ചിത വരുമാനം സർക്കാർതന്നെ നൽകിയാലോ? പാവപ്പെട്ടവർക്ക് നേരിട്ട് പ്രയോജനം ലഭിക്കണമെങ്കിൽ അവർക്ക് നേരിട്ട് അക്കൗണ്ടിൽ പണം നൽകുന്നതാണ് നല്ലത് എന്ന രീതിയിലുള്ള ഒരു പുതിയ സാമ്പത്തിക ചർച്ച ലോകത്തെ സാമ്പത്തിക വിദഗ്ദ്ധർക്കിടയിൽ നടക്കുന്നുണ്ട്. ഇതിന്റെ ചുവടു പിടിച്ച് വരുന്ന ബ‌ഡ്ജറ്റിൽ ചില പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്ന് പ്രചാരണമുണ്ട്.   തുടർന്ന്...
Jan 24, 2017, 12:01 AM
ന്യൂഡൽഹി: കോൺഗ്രസിന്റെ തിരിച്ചുവരവിന് ഉത്തർപ്രദേശ് വേദിയാകുമെന്ന് ഉറപ്പില്ലെങ്കിലും അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കും സഹോദരൻ രാഹുൽ ഗാന്ധിക്കും പുറകിൽ പ്രചരണത്തിൽ മാത്രം ഒതുങ്ങി നിന്നിരുന്ന പ്രിയങ്കാ ഗാന്ധിയുടെ സജീവ രാഷ്‌ട്രീയ അരങ്ങേറ്റത്തിന് ഈ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചേക്കും.   തുടർന്ന്...
Jan 23, 2017, 8:51 PM
നോട്ട് അസാധുവാക്കൽ ഗുണകരമാകുമെന്ന് വിലയിരുത്തൽ കൊച്ചി: നോട്ട് അസാധുവാക്കൽ ഭവനനിർമ്മാണ മേഖലയെ ദോഷകരമായി ബാധിച്ചിട്ടില്ലെന്ന് റിയൽ എസ്റ്റേറ്റ് സംരംഭകരുടെ സംഘടനയായ 'ക്രെഡായി   തുടർന്ന്...
Jan 23, 2017, 12:00 PM
പൂനെ: നൈറ്റി ധരിച്ച് സുഹൃത്തിന്റെ ഭാര്യയ്ക്കൊപ്പം കാമകേളിയാടിയ നാല്പത്തിനാലുകാരൻ പിടിയിൽ. യുവതിയുടെ ഭർത്താവാണ് പൂനെ സ്വദേശി രാജേഷ് മേത്തയെ പിടികൂടി പൊലീസിലേല്പിച്ചത്.   തുടർന്ന്...
Jan 23, 2017, 7:02 AM
കൊച്ചി: ഇടിവെട്ടേറ്റവനെ പാമ്പു കടിച്ചെന്ന പോലെ അനുഭവമാണ് നവംബറിലെ കേന്ദ്ര സർക്കാരിന്റെ 'നോട്ട് അസാധുവാക്കൽ   തുടർന്ന്...
Jan 23, 2017, 5:18 AM
കാലിഫോർണിയ: സ്‌മാ‌ർട് ഫോണുകളിലെ ചിപ് നിർമ്മാതാക്കളായ ക്വോൽക്കോമിനെതിരെ വഞ്ചനാകുറ്രം ആരോപിച്ച് ആപ്പിൾ കോടതിയെ സമീപിച്ചു. ഡിസ്‌കൗണ്ട് നിരക്കിൽ ചിപ്പുകൾ വിതരണം ചെയ്യാമെന്ന് സമ്മതിച്ച   തുടർന്ന്...
Jan 23, 2017, 3:29 AM
മുംബയ്: നോബിൾ സ്‌കിയോഡോയുടെ പുതിയ സ്‌മാ‌ർട് ആൻഡ്രോയിഡ് ടിവി വിപണിയിലെത്തി. വില 19,999 രൂപ. ആൻഡ്രോയിഡ് 4.4 ഓപ്പറേറ്റിംഗ് സിസ്‌റ്രം, ഒരു   തുടർന്ന്...
Jan 23, 2017, 12:20 AM
ന്യൂഡൽഹി: പഞ്ചാബിലെ ലുധിയാനയിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പോസ്റ്ററുകളിൽ രാഷ്‌ട്രപതി പ്രണബ് മുഖർജിയുടെ ചിത്രം ഉപയോഗിച്ചതിനെതിരെ രാഷ്‌ട്രപതി ഭവൻ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ രാഷ്‌ട്രപതിയുടെ സെക്രട്ടറി ഒമിതാ പോളാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ നസീം സെയ്‌ദിക്ക് പരാതി നൽകിയത്.   തുടർന്ന്...
Jan 23, 2017, 12:10 AM
2016ൽ രാജ്യത്തുണ്ടായ ട്രെയിൻ അപകടങ്ങൾ ഡിസംബർ 28: കാൺപൂരിൽ സീൽദ-അജ്മീർ എക്സ്‌പ്രസിന്റെ 14 കോച്ചുകൾ പാളം തെറ്റി. 63 പേർക്ക് പരിക്ക് ഡിസംബർ 6:   തുടർന്ന്...
Jan 23, 2017, 12:10 AM
ഭുവനേശ്വർ: ആന്ധ്രപ്രദേശിലെ വിജയനഗരം ജില്ലയിൽ ജഗദൽപൂർ- ഭുവനേശ്വർ എക്സ്‌പ്രസ് പാളം തെറ്റിയുണ്ടായ അപകടത്തിൽ മരണം 41 ആയി. അമ്പതോളം പേർക്ക് പരിക്കേറ്റു. മലയാളികൾ ഉൾപ്പെട്ടതായി വിവരമില്ല.   തുടർന്ന്...
Jan 23, 2017, 12:10 AM
ന്യൂഡൽഹി: സൗജ്യന്യ ലാപ്‌ടോപ്, കന്യാ വിദ്യാദാനം, സമാജ്‌വാദി പെൻഷൻ, പൂർവാഞ്ചൽ എക്‌സ്‌പ്രസ് ഹൈവേ, മാതൃകാ ഗ്രാമ പദ്ധതി, പൊലീസ് ഹെൽപ്‌ലൈൻ നമ്പർ തുടങ്ങിയ വാഗ്‌ദാനങ്ങളുമായി സമാജ്‌വാദിപാർട്ടിയുടെ പ്രകടപത്രിക പുറത്തിറങ്ങി. കോൺഗ്രസുമായി സീറ്റ് ധാരണയായതിന് തൊട്ടു പിറകെയാണ് ലഖ്നൗവിൽ പാർട്ടി ദേശീയ അദ്ധ്യക്ഷനും യു.പി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് പ്രകടന പത്രിക പുറത്തിറക്കിയത്. പിതാവും പാർട്ടി സ്ഥാപകനുമായ മുലായം സിംഗ് യാദവും സഹോദരനും അഖിലേഷ് വിരുദ്ധനുമായ ശിവ്‌പാൽ യാദവും ചടങ്ങിനെത്തിയില്ല.   തുടർന്ന്...
Jan 23, 2017, 12:10 AM
ന്യൂഡൽഹി: സീറ്റ് ചർച്ചകളിൽ തട്ടി ഉത്തർപ്രദേശിലെ സമാജ്‌വാദി-കോൺഗ്രസ് മുന്നണി രൂപീകരണം വഴിമുട്ടുന്നു. സീറ്റ് ചർച്ചയ്‌ക്കായി കോൺഗ്രസ് നേതാവ് പ്രിയങ്കാ വധേര അയച്ച ദൂതനെ എസ്.പി   തുടർന്ന്...
Jan 23, 2017, 12:10 AM
ചെന്നൈ: വമ്പിച്ച ജനകീയ പ്രതിഷേധത്തെ തുടർന്ന് തമിഴ്നാട്ടിൽ തിരിച്ചെത്തിയ ജെല്ലിക്കെട്ട് ആഘോഷത്തിനിടെ ഇന്നലെ രണ്ടു മരണം.   തുടർന്ന്...
Jan 22, 2017, 11:19 PM
ന്യൂഡൽഹി: സീറ്റ് പങ്കിടുന്നതിലെ തർക്കങ്ങൾ പരിഹരിച്ചതോടെ ഫെബ്രുവരി 11 മുതൽ ഏഴു ഘട്ടങ്ങളായി നടക്കുന്ന ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയും കോൺഗ്രസും മുന്നണിയായി മത്സരിക്കും. 403 അംഗനിയമസഭയിൽ അധികാരം നിലനിറുത്താൻ ലക്ഷ്യമിടുന്ന സമാജ്‌വാദി പാർട്ടി 298 സീറ്റിലും സഖ്യകക്ഷിയായ കോൺഗ്രസ് 105 സീറ്റിലും മത്സരിക്കും.   തുടർന്ന്...
Jan 22, 2017, 11:19 PM
ഗുവാഹത്തി: വിനോദ സഞ്ചാരികൾക്ക് സുരക്ഷയൊരുക്കി പോയ സൈനിക വാഹനത്തിനു നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ അസാം റൈഫിൾസിലെ രണ്ടു ജവാൻമാർ വീരമൃത്യു വരിച്ചു. മൂന്ന് ജവാൻമാർക്ക് പരിക്കേറ്റു. ജവാൻമാർ സഞ്ചരിച്ചിരുന്ന വാഹനവും ആക്രമണത്തിൽ തകർന്നു. തുടർന്ന് സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ രണ്ട് ഭീകരരെ വധിച്ചു. ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണ്.   തുടർന്ന്...
Jan 22, 2017, 5:52 AM
കറാച്ചി: പാകിസ്ഥാൻ ഓഹരി വിപണിയുടെ (പി.എസ്.എക്‌സ്) 40 ശതമാനം ഓഹരികൾ ചൈനീസ് കമ്പനികൾ ഉൾപ്പെട്ട കൺസോർഷ്യം 896 കോടി പാകിസ്ഥാനി രൂപയ്‌ക്ക് (85 മില്യൺ   തുടർന്ന്...
Jan 22, 2017, 3:40 AM
ന്യൂയോർക്ക്: പ്രവർത്തനം പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി മൈക്രോസോഫ്‌റ്ര് ഈമാസം 700 പേരെ പിരിച്ചുവിടും. 26ന് കമ്പനിയുടെ പ്രവർത്തനഫലം പുറത്തുവിടുമ്പോൾ ഇതു സംബന്ധിച്ച പ്രഖ്യാപനവും ഉണ്ടാകുമെന്നാണ് സൂചന.   തുടർന്ന്...
Jan 22, 2017, 12:10 AM
ജെല്ലിക്കെട്ട് തമിഴർക്ക് ഒരു കായിക ഇനം മാത്രമല്ല. ഗ്രാമീണ മേഖലയിൽ അതൊരു വരുമാനമാർഗം കൂടിയാണ്. 3 ലക്ഷംകാളപ്പോരിൽ വീറ് കാണിക്കുന്ന കാളക്കൂറ്റന് 3 ലക്ഷം   തുടർന്ന്...
Jan 22, 2017, 12:10 AM
മുംബയ്: ഇന്ത്യയുടെ ഏറ്റവും വലിയ നാവികസേനാ കപ്പലായ ഐ.എൻ.എസ് വിക്രമാദിത്യയിൽ എസ്.ബി.ഐ എ.ടി.എം മെഷീൻ സ്ഥാപിക്കുന്നു. ഇതാദ്യമായാണ് യുദ്ധക്കപ്പലിൽ എ.ടി.എം സ്ഥാപിക്കുന്നത്. സാറ്റലൈറ്റ് ലിങ്ക്   തുടർന്ന്...
Jan 22, 2017, 12:10 AM
ന്യൂഡൽഹി: ഗോവയിൽ തിരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പ്രസ്‌താവനയുടെ പേരിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാർട്ടി നേതാവുമായ അരവിന്ദ് കേജ്‌രിവാളിനെ തിരഞ്ഞെടുപ്പ് കമ്മിഷൻ ശാസിച്ചു.   തുടർന്ന്...
Jan 22, 2017, 12:10 AM
പാട്ന: പൂർണ മദ്യനിരോധനം ഏർപ്പെടുത്തിയ ബീഹാറിൽ ലഹരിക്കെതിരായി 11,292 കി.മീ നീളത്തിൽ പടുകൂറ്റൻ മനുഷ്യച്ചങ്ങല സൃഷ്ടിച്ചു. ഗാന്ധി മൈതാനത്ത് നടന്ന മനുഷ്യച്ചങ്ങലയിൽ മുഖ്യമന്ത്രി   തുടർന്ന്...
Jan 22, 2017, 12:10 AM
ലുധിയാന: പഞ്ചാബിലെ ലുധിയാനയിൽ എട്ടു വയസുകാരനെ കൊന്ന് തിന്ന പതിനാറുകാരൻ അറസ്റ്റിലായി. ദീപുവെന്ന (എട്ട്)​ വിദ്യാർത്ഥി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് മൃതദേഹ   തുടർന്ന്...
Jan 22, 2017, 12:05 AM
ന്യൂഡൽഹി: പാർട്ടിക്കു ക്ഷണിച്ച് മദ്യം നൽകി ബോധം കെടുത്തിയ ശേഷം ജെ.എൻ.യു വിദ്യാർത്ഥിനിയെ മാനഭംഗപ്പെടുത്തിയ സംഭവത്തിൽ രണ്ട് അഫ്ഗാൻ സ്വദേശികളായ ത്വാബ് അഹമ്മദ് എന്ന സലീം (27),സുലൈമാൻ(31) എന്നിവരെ പൊലീസ് അറസ്‌റ്റു ചെയ്‌തു. ഇരുവരും യു.എൻ അഭയാർത്ഥികൾക്കുള്ള വിസയിൽ ഇന്ത്യയിൽ കഴിയുന്നവരാണ്.   തുടർന്ന്...
Jan 22, 2017, 12:01 AM
ചെന്നൈ: രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയില്ലാതെ അഞ്ച് രാപകലുകളിലായി ഒഴുകിപ്പരന്ന തമിഴ്നാട് കണ്ട ഏറ്റവും വലിയ ജനകീയ പ്രക്ഷോഭത്തിന് ശുഭാന്ത്യം. തമിഴ്ജനത ഇന്ന് ജെല്ലിക്കെട്ട് ആഘോഷിക്കും. നിരോധനം നീക്കിക്കൊണ്ടുള്ള ഓർഡിനൻസിന് തമിഴ്നാട് ഗവർണർ വിദ്യാസാഗർ റാവു അംഗീകാരം നൽകി.   തുടർന്ന്...
Jan 22, 2017, 12:00 AM
ന്യൂഡൽഹി: ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിയായി ഇറ്റലിക്കാരനായ മോസ്‌റ്റ് റവറന്റ് ഗിയാംബാറ്റിസ്‌റ്റ ദിക്വത്രോയെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. ബോളീവിയയിലെ വത്തിക്കാൻ സ്ഥാനപതിയായി പ്രവർത്തിച്ചു വരികയായിരുന്നു.   തുടർന്ന്...
Jan 21, 2017, 11:21 PM
ന്യൂഡൽഹി: അബദ്ധത്തിൽ നിയന്ത്രണരേഖ കടന്നതിന് പിടികൂടി തടവിലാക്കിയ 37 രാഷ്‌ട്രീയ റൈഫിൾസ് ബറ്റാലിയനിലെ ജവാനും മഹാരാഷ്‌ട്രയിലെ ധൂലെ സ്വദേശിയുമായ ചന്ദു ബാലുലാൽ ചവാനെ (22) നാലു മാസത്തിനു ശേഷം പാകിസ്ഥാൻ മോചിപ്പിച്ചു. ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യൻ ജവാനെ മോചിപ്പിക്കുകയാണെന്ന് ചന്ദു ചവാനെ വാഗ അതിർത്തി വഴി കടത്തി വിട്ട ശേഷം പാകിസ്ഥാൻ സൈന്യം അറിയിച്ചു.   തുടർന്ന്...
Jan 21, 2017, 11:17 AM
ന്യൂഡൽഹി: നോട്ട് പിൻവലിക്കലിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി ഏഴിന് അഖിലേന്ത്യാതലത്തിൽ ബാങ്ക് ജീവനക്കാർ പണിമുടക്കും.   തുടർന്ന്...