Tuesday, 16 January 2018 4.57 PM IST
Jan 16, 2018, 12:49 PM
വാഷിംഗ്ടൺ: കരുത്തിന്റെ പ്രതീകമാണ് ലോകമെങ്ങും ആയിരക്കണക്കിന് ആരാധകരുള്ള സെറീന വില്യംസ് എന്ന കറുത്ത സുന്ദരി. അടുത്തിടെ അമ്മയായതോടെ താരം കരിയറിന്റെ വേഗത കുറച്ചോ എന്നു സംശയിച്ച് ആരാധകർ നെറ്റിചുളിച്ചിരുന്നു. ഇത്തരക്കാർക്കുള്ള അസൽ മറുപടിയുമായാണ് ടെന്നിസിലെ ഈ ഇടിവെട്ട് താരം എത്തിയിരിക്കുന്നത്.   തുടർന്ന്...
Jan 16, 2018, 12:04 PM
ഫ്ളോറി: മുൻ അമേരിക്കൻ പ്രസിഡന്റ് ഒബാമയുടെ ഭാര്യ മിഷേഷും മകൾ മലിയയും അല്പവസ്ത്രം ധരിച്ച ചിത്രങ്ങൾ പാപ്പരാസികൾ ആഘോഷിക്കുകയാണ്. മിയാമി ബീച്ചിലെ   തുടർന്ന്...
Jan 16, 2018, 12:05 AM
ബാഗ്‌ദാദ്: ഇറാക്ക് തലസ്ഥാനമായ ബാഗ്‌ദാദിലെ തിരക്കേറിയ സെൻട്രൽ മാർക്കറ്റിൽ ഇന്നലെ രാവിലെ തുടർച്ചയായുണ്ടായ രണ്ട് ചാവേർ സ്ഫോടനങ്ങളിൽ 38 പേർ കൊല്ലപ്പെട്ടു. നിർമ്മാണത്തൊഴിലാളികൾ വന്നുപോകുന്ന നഗരത്തിലെ ഏറ്റവും തിരക്കേറിയ ടൈറാൻ സ്ക്വയറിലാണ് സ്ഫോടനം നടന്നത്. രണ്ട് ആക്രമണങ്ങളിലായി 105 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു   തുടർന്ന്...
Jan 15, 2018, 9:57 PM
ഷിക്കാഗോ: ജൂൺ 21 മുതൽ 24 വരെ ഷിക്കാഗോയിൽ നടക്കുന്ന ഫോമാ അന്താരാഷ്ട്ര കൺവൻഷന്റെ കൾച്ചറൽ പ്രോഗ്രാമിന്റെ ചെയർമാനായി, ഫിലാഡൽഫിയയിലെ വിവിധ സാമൂഹിക,​ സാംസ്‌കാരിക സംഘടനകളിൽ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച ബെന്നി കൊട്ടാരത്തെ തിരഞ്ഞെടുത്തു.   തുടർന്ന്...
Jan 15, 2018, 12:26 PM
ബാങ്കോക്ക്: ഭാര്യയ്ക്ക് വൃത്തിയില്ലെന്നാരോപിച്ച് യുവാവ് വിവാഹമോചനത്തിന് കോടതിയെ സമീപിച്ചു. തായ്ലൻഡിലാണ് സംഭവം. കഷ്ടിച്ച് ഒരു വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. വൃത്തിയില്ലായ്മ പരിഹരിക്കാൻ പലവഴിയും നോക്കിയെങ്കിലും എല്ലാം എട്ടുനിലയിൽ പൊട്ടിയതോടെയാണ് വിവാഹമോചനമാവശ്യപ്പെട്ടത്.   തുടർന്ന്...
Jan 15, 2018, 7:30 AM
ലണ്ടൻ: ഓക്സ്‌ഫോഡിൽ നിര്യാതനായ വർക്കല, കണ്ണമ്പ, ഷെജി വില്ലയിൽ ജയദേവന്റെ സംസ്‌കാരം ഓക്സ്‌ഫോഡിൽ ജനുവരി 20ന് രാവിലെ 11 മണിക്ക് സൗത്ത് ഓക്സഫോർഡ്‌ഷെയറിലെ ശ്മശാനത്തിൽ നടത്തും.   തുടർന്ന്...
Jan 15, 2018, 6:46 AM
ലണ്ടൻ: തിരുവനന്തപുരം മണന്പൂർ സ്വദേശിയും ലണ്ടനിൽ (92 Croham Valley Road, South Croydon, CR2 7JD)​ സ്ഥിരതാമസക്കാരനുമായ വിശ്വനാഥൻ വാസുദേവൻ (82)​ നിര്യാതനായി.   തുടർന്ന്...
Jan 15, 2018, 12:10 AM
വാഷിംഗ്ടൺ/ ഹൊണോലുലു: അമേരിക്കയുടെ നിയന്ത്രണത്തിലുള്ള ഹവായ് ദ്വീപിലേക്ക് ബാലിസ്റ്റിക് മിസൈൽ പതിക്കുമെന്ന സന്ദേശത്തിൽ പത്തു മിനിട്ടോളം ഹവായിലെ ജനങ്ങളാകെ നടുങ്ങി. ഇക്കാര്യം തെറ്റാണെന്നു കാണിച്ച് 10 മിനിട്ടിന് ശേഷം സന്ദേശമെത്തിയപ്പോഴാണ് ജനങ്ങളുടെ ശ്വാസം നേരെ വീണത്. ഉത്തരകൊറിയയുടെ മിസൈൽ ഭീഷണിയിൽ കഴിയുന്ന അമേരിക്കയിൽ പുതിയ രാഷ്ട്രീയ വിവാദങ്ങൾക്കും സംഭവം തുടക്കമിട്ടിരിക്കുകയാണ്.   തുടർന്ന്...
Jan 14, 2018, 2:36 PM
ഡാലസ്: കോട്ടയം കുറവിലങ്ങാട് കൊട്ടാരത്തിൽ പോൾ ഫ്രാൻസീസ് (78) ഡാലസിൽ നിര്യാതനായി. സംസ്കാരം ജനുവരി 20ന് രാവിലെ റൗലറ്റ് സേക്രഡ് ഹാർട്ട് സെമിത്തേരി (Sacred Heart Cemetery; 3900 Rowlett Rd., Rowlett, TX 75088)​ യിൽ നടത്തും.   തുടർന്ന്...
Jan 14, 2018, 11:06 AM
ന്യൂയോർക്ക്: യൂണിവേഴ്സൽ സൊസൈറ്റി ഒഫ് ഹിന്ദുയിസത്തിന്റെ നേതൃത്വത്തിൽ അമേരിക്കൻ ഹിന്ദു കമ്മ്യൂണിറ്റി നടത്തിയ ശക്തമായ പ്രതിഷേധത്തെ തുടർന്ന് വാൾമാർട്ടിന്റെ ഷോപ്പുകളിൽ വിൽപനയ്ക്ക് വച്ചിരുന്ന ഭഗവാൻ ഗണേശിന്റെ പാവകൾ നീക്കം ചെയ്തതായി സംഘടനയുടെ പ്രസിഡന്റ് രാജൻ സെഡ് അറിയിച്ചു.   തുടർന്ന്...
Jan 14, 2018, 10:28 AM
ന്യൂയോർക്ക്: റോക്ക് ലാൻഡ് സെന്റ് മേരീസ് സീറോ മലബാർ കാത്തലിക്ക് ചർച്ചിന്റെ എട്ടാമത് ഫാമിലി നൈറ്റ് നടത്തി. റോക്ക് ലാൻഡ് കൗണ്ടി എക്സിക്യൂട്ടിവ് എഡ്‌ഡേ ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ വർഗീസ് പന്തപ്പാട്ട് സ്വാഗതം ആശംസിച്ചു.   തുടർന്ന്...
Jan 14, 2018, 10:21 AM
ഇർവിംഗ് (ഡാലസ്): സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ചർച്ചിൽ (1627 ഈസ്റ്റ് ഷാഡി ഗ്രോവ് റോഡ് ഇർവിംഗ്, ടെക്സസ് 75060)​ ജനുവരി 21 മുതൽ 23 വരെ സന്ധ്യ പ്രാർത്ഥന ഗാനശുശ്രൂഷ, ധ്യാനപ്രസംഗം, സമർപ്പണ പ്രാർത്ഥന എന്നിവ ഉണ്ടായിരിക്കുമെന്ന് വികാരി റവ.ഫാ.തമ്പാൻ വർഗീസ് അറിയിച്ചു.   തുടർന്ന്...
Jan 14, 2018, 12:30 AM
വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ വീണ്ടും ലൈംഗികാരോപണവുമായി വാൾസ്ട്രീറ്റ് ജേർണലിന്റെ റിപ്പോർട്ടുകൾ പുറത്ത്. പോൺ നായികയായ സ്റ്റെഫാനി ക്ലിഫോർഡിന് ട്രംപുമായുള്ള ബന്ധം പുറത്തുപറയാതിരിക്കാൻ ആദ്ദേഹത്തിന്റെ അഭിഭാഷകൻ 1,30,000 ഡോളർ നൽകിയതായും റിപ്പോർട്ടിൽ പറയുന്നു.   തുടർന്ന്...
Jan 14, 2018, 12:01 AM
റിയാദ്: സൗദി അറേബ്യയിൽ ചരിത്രം കുറിച്ചു കൊണ്ട് സ്ത്രീകൾ ഫുട്ബോൾ മത്സരം കാണാൻ ഇന്നലെ ജിദ്ദയിലെ മുഹമ്മദ് ബിൻ സൽമാൻ സ്റ്റേഡിയത്തിൽ ആഹ്ലാദത്തോടെ തടിച്ചു കൂടി.   തുടർന്ന്...
Jan 13, 2018, 11:46 AM
വാഷിംഗ്ടൺ: ഹലോ. പൊലീസ് സ്റ്റേഷനല്ലേ, ഞാൻ വെള്ളമടിച്ച് വണ്ടി ഓടിക്കുകയാണ്. എത്രയും പെട്ടെന്ന് എന്നെ അറസ്റ്റുചെയ്യണം. കഴിഞ്ഞ ദിവസം ഫ്ളോറിഡ പൊലീസിനാണ് ഈ ഫോൺ സന്ദേശം ലഭിച്ചത്. ഏവനോ അടിച്ചുഫിറ്റായി വിളിക്കുകയാണെന്നു കരുതി ആദ്യം മൈൻഡു ചെയ്തില്ല.   തുടർന്ന്...
Jan 13, 2018, 6:58 AM
ന്യൂയോർക്ക്: ന്യൂയോർക്കിലെ മലയാളി ക്രൈസ്തവ കൂട്ടായ്മയായ സെന്റ് തോമസ് എക്യുമെനിക്കൽ ഫെഡറേഷൻ ~ഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ ക്രിസ്മസും പുതുവത്സരവും ആഘോഷിച്ചു.   തുടർന്ന്...
Jan 13, 2018, 6:53 AM
ഇടമറുക്: കോട്ടയം മേലുകാവ് ഇടമറുക് ചീരാംകുഴിയിൽ സി. ജെ മാത്യു (മത്തായി സാർ, 92, റിട്ട: അദ്ധ്യാപകൻ ) നിര്യാതനായി. സംസ്‌കാരം ജനുവരി 16ന് രാവിലെ 10:30 നു ഇടമറുക് സെന്റ് ആന്റണീസ് ദേവാലയത്തിൽ നടത്തും.   തുടർന്ന്...
Jan 13, 2018, 6:48 AM
ലീഗ് സിറ്റി (റ്റെക്സസ്): മലയാളി സമാജം ഒഫ് ലീഗ് സിറ്റി ഡിക്കിങ്സൺ ഓഡിറ്റോറിയത്തിൽ ക്രിസ്‌മസ് - ന്യൂ ഇയർ ആഘോഷിച്ചു.   തുടർന്ന്...
Jan 13, 2018, 6:38 AM
ഷിക്കാഗോ: കിടങ്ങൂർ ജയിംസ് കോലടിൽ (38) ഷിക്കാഗോയിൽ നിര്യാതനായി.ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജ് റിട്ട. പ്രൊഫസർ ജയിംസ് കോലടിയുടെയും ആലീസിന്റേയും (കൂവക്കാട്ടിൽ) മകനാണ്. സംസ്‌കാരം പിന്നീട് ഷിക്കാഗോയിൽ നടക്കും.   തുടർന്ന്...
Jan 13, 2018, 12:10 AM
വാഷിംഗ്ടൺ: കുടിയേറ്റ രാജ്യങ്ങൾക്കെതിരെ അസഭ്യ പരാമർശവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. അമേരിക്കയുടെ കുടിയേറ്റ നയത്തിൽ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് നടത്തിയ യോഗത്തിലാണ് ട്രംപിന്റെ പ്രതികരണം. വൃത്തികെട്ട രാജ്യങ്ങളിൽ നിന്നു ഞങ്ങൾ എന്തിന് ജനങ്ങളെ സ്വീകരിക്കണമെന്ന് സെനറ്റിലെയും കോൺഗ്രസിലെയും അംഗങ്ങളോട് ട്രംപ് ചോദിച്ചതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആഫ്രിക്കൻ രാജ്യങ്ങളെയാണ് പ്രധാനമായും ട്രംപ് ലക്ഷ്യം വച്ചതെന്നാണ് വിലയിരുത്തൽ.   തുടർന്ന്...
Jan 13, 2018, 12:05 AM
വാഷിംഗ്ടൺ: കറാച്ചി വിമാനറാഞ്ചൽ കേസിൽ തടവുചാടിയ നാല് പ്രതികളുടെ പുതിയ രേഖാചിത്രങ്ങൾ അമേരിക്കൻ ഫെഡറൽ പൊലീസ് പുറത്തുവിട്ടു. 1986 സെപ്റ്റംബർ 5 നാണ് പാൻ ആം 73 വിമാനം റാഞ്ചിയത്. ഇന്ത്യക്കാരിയായ എയർ ഹോസ്റ്റസ് നീരജ ഭാനോട്ട് ഉൾപ്പടെ 20 പേരെ ഭീകരർ കൊലപ്പെടുത്തി. അഞ്ചുപേരെ അറസ്റ്റ് ചെയ്ത് ശിക്ഷിച്ചിരുന്നു. അവരിൽ നാലുപേരും റാവൽപിണ്ടിയിലെ ജയിലിൽ നിന്ന് 2008ൽ രക്ഷപെട്ടു. ഇവരുടെ പഴയചിത്രങ്ങൾ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രായത്തിൽ വരാവുന്ന മാറ്റങ്ങൾ ഉൾപ്പെടുത്തി പരിഷ്‌കരിച്ചാണ് പുതിയ രേഖാചിത്രങ്ങൾ തയ്യാറാക്കിയത്.   തുടർന്ന്...
Jan 12, 2018, 4:51 PM
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ഫ്രണ്ട്സ് ഒഫ് തിരുവല്ലയുടെ ആഭിമുഖ്യത്തിൽ ക്രിസ‌്മസ് പുതുവത്സര കുടുംബ സംഗമം ജനുവരി 20ന് വൈകുന്നേരം 5:30 മുതൽ സ്റ്റാഫോർഡിലുള്ള ദേശി റെസ്റ്റോറന്റിൽ നടത്തും.   തുടർന്ന്...
Jan 12, 2018, 3:39 PM
ന്യൂയോർക്ക് : ഹഡ്സൺ വാലി മലയാളി അസ്സേസോസിയേഷന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് - പുതുവത്സരം ഓറഞ്ച്ബർഗിലെ സിത്താർ പാലസ് റസ്റ്റോറന്റിൽ ആഘോഷിച്ചു. പ്രസിഡന്റ് ലൈസി അലക്സ് ഭദ്രദീപം തെളിച്ചു.   തുടർന്ന്...
Jan 12, 2018, 3:33 PM
ഹൂസ്റ്റൺ: ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ശ്രീധർമ്മശാസ്താ നടയിൽ ജനുവരി 14ന് മകരവിളക്ക് ഉത്സവം ആഘോഷിക്കും. അയ്യപ്പഭജന, അഷ്ടോത്തരം, ദീപാരാധന, പടിപൂജ എന്നിവ ഉണ്ടാവും. സത്യൻപിള്ള, ബിജു മോഹൻ എന്നിവർ ഭജന അവതരിപ്പിക്കും.   തുടർന്ന്...
Jan 12, 2018, 3:27 PM
പെൻസിൽവേനിയ: പത്തുമാസമുള്ള കുഞ്ഞിനേയും, കുഞ്ഞിന്റെ അമ്മൂമ്മ സത്യവതിയേയും കൊലപ്പെടുത്തിയ കേസ്സിലെ പ്രതി ആന്ധ്രക്കാരനായ രഘുനന്ദൻ യാൻഡമൂരിയുടെ വധശിക്ഷ ഫെബ്രുവരി 23 ന് പെൻസിൽ വാനിയ മോൺട്‌ഗോമറി കൗണ്ടിയിൽ നടപ്പാക്കും.   തുടർന്ന്...
Jan 12, 2018, 3:25 PM
വാഷിംഗ്ടൺ ഡി.സി: ഇന്ത്യൻ അമേരിക്കൻ വംശജയും, കാലഫോർണിയായിൽ നിന്നുള്ള ഡെമോക്രാറ്റിക്ക് സെനറ്ററുമായ കമല ഹാരിസിനെ(53) സെനറ്റ് ജുഡീഷ്യറി കമ്മിറ്റിയലേക്ക് നോമിനേറ്റ് ചെയ്തു. കമല ഹാരിസിനൊപ്പം ന്യൂജേഴ്സിയിൽ നിന്നുള്ള ഡെമോക്രാറ്റ് സെനറ്റർ കോറി ബുക്കറേയും സെനറ്റ് ജുഡീഷ്യറി കമ്മിറ്റിയിൽ അംഗമാക്കിയിട്ടുണ്ട്.   തുടർന്ന്...
Jan 12, 2018, 3:22 PM
ആൽബനി (ന്യൂയോർക്ക്): ആൽബനിയിലെ ഇന്ത്യാക്കാരുടെ സംഘടനയായ ട്രൈസിറ്റി ഇന്ത്യാ അസ്സോസിയേഷന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. ബാസവ്രാജ് ബെങ്കി (പ്രസിഡന്റ്), മനോജ് ജെയ്ൻ (വൈസ് പ്രസിഡന്റ്), അശോക് ആദികൊപ്പുള (സെക്രട്ടറി), ഇളങ്കോവൻ രാമൻ (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ.   തുടർന്ന്...
Jan 12, 2018, 3:16 PM
ന്യൂയോർക്ക്: വെല്ലൂർ മെഡിക്കൽ കോളേജിൽ എം.ഡി/എം.എസ്. കോഴ്സുകൾക്കും, ഫിസിയോതെറാപ്പി ബിരുദാനന്തര ബിരുദത്തിനും പ്രവേശനത്തിന് അർഹതയുള്ള മാർത്തോമാ സഭാംഗങ്ങളിൽ നിന്നും പൂരിപ്പിച്ച അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 15 ആണ്.   തുടർന്ന്...
Jan 12, 2018, 3:14 PM
മൂവാറ്റുപുഴ: പഴയ കാലത്തെ പ്രമുഖ ഗവൺമന്റ് കോണ്ട്രാക്ടറും സാമൂഹിക പ്രവർത്തകനും സഭാ നേതാവുമായ പി.വി. ഇട്ടൻ പിള്ള (പാടയേടത്ത് വർഗീസ് ഇട്ടൻ പിള്ള97) ഊരമനയിലെ   തുടർന്ന്...
Jan 12, 2018, 3:12 PM
വാഷിംഗ്ടൺ: ദമ്പതികൾ ഒരുമിച്ച് വെള്ളമടിച്ചാൽ എന്തു സംഭവിക്കും? നെറ്റി അത്രയ്ക്കങ്ങ് ചുളിക്കേണ്ട. മലയാള നാട്ടിലുൾപ്പെടെ ലോകത്ത് പലയിടത്തും ഒരുമിച്ച് വെള്ളമടിക്കുന്ന ദമ്പതികളുടെ എണ്ണം നാൾക്കുനാൾ കൂടിവരികയാണ്.   തുടർന്ന്...
Jan 12, 2018, 3:11 PM
ബാങ്കോക്ക്: ശരീരമാസകലം കട്ടിക്ക് രോമം വളരുന്ന അപൂർവ രോഗത്തിന് അടിമയായ തായ്‌ലൻഡിലെ പതിനേഴുകാരി സുപത്ര നാറ്റി സുസുഫനെ ഓർമ്മയില്ലേ? കക്ഷിയെ ഇപ്പോൾ കണ്ടാൽ ആരും തിരിച്ചറിയില്ല.   തുടർന്ന്...
Jan 12, 2018, 1:30 PM
ന്യൂയോർക്ക്: നോർത്ത് അമേരിക്കായൂറോപ്പ് ഉൾപ്പെടെ മാർത്തോമാ സഭയുടെ എല്ലാ ഭദ്രാസന ഇടവകകളിലും ജനുവരി 14ന് ലഹരി വിരുദ്ധ ദിനമായി ആചരിക്കണമെന്ന് ഡോ.ജോസഫ് മാർത്തോമാ മെത്രാപോലീത്താ ആവശ്യപ്പെട്ടു.   തുടർന്ന്...
Jan 12, 2018, 12:05 AM
വാഷിംഗ്ടൺ: അമേരിയിൽ സ്ഥിരതാമസത്തിനും ജോലിക്കുമായി അനുവദിക്കുന്ന ഗ്രീൻ കാർഡിന്റെ എണ്ണം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട ബിൽ ജനപ്രതിനിധി സഭയിൽ അവതരിപ്പിച്ചു. അമേരിക്കൻ കുടിയേറ്റക്കാരുടെ യോഗ്യതയനുസരിച്ച് ഓരോ വർഷവും അനുവദിക്കുന്ന ഗ്രീൻ കാർഡിൽ 45 ശതമാനം വർദ്ധന കൊണ്ടുവരണമെന്നാണ് ബില്ലിൽ ആവശ്യപ്പെട്ടിരിുന്നത്.   തുടർന്ന്...
Jan 12, 2018, 12:05 AM
ന്യൂഡൽഹി: പാക് ടെലിവിഷൻ ചാനലിൽ കഴിഞ്ഞ ദിവസം വാർത്താ വായനയ്ക്കായി എത്തിയ അവതാരകയെ കണ്ട പ്രേക്ഷകർ ഒന്ന് ഞെട്ടി. വാർത്ത വായിക്കാനെത്തിയ സമാ ടി.വി അവതാരക കിരൺ നാസിന്റെ മടിയിൽ അവരുടെ പെൺകുഞ്ഞുമുണ്ടായിരുന്നു. പാകിസ്ഥാനിലെ കസൂറിൽ എട്ടുവയസുകാരിയെ ക്രൂരമായി മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ചാണ് തന്റെ പെൺകുഞ്ഞിനെയും അവർ കൂടെ കൂട്ടിയത്.   തുടർന്ന്...
Jan 11, 2018, 12:13 PM
ലണ്ടൻ: പീഡനക്കേസിൽപ്പെട്ട് ഇരുപത്തൊന്നുവർഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിരപരാധിയായ യുവാവിന് ഫേസ്‌ബുക്ക് രക്ഷയായി. ഡിലീറ്റ് ചെയ്ത സന്ദേശങ്ങൾ വീണ്ടെടുത്തതോടെ നിരപരാധിത്വം വ്യക്തമായ കോടതി യുവാവിനെ വെറുതേവിട്ടു.   തുടർന്ന്...
Jan 11, 2018, 12:12 PM
ലണ്ടൻ: ജോസഫിനും കാമുകി കാത്തി അച്ചി സണിനും ഒരേ സമയം മറ്റൊരു പെൺകുട്ടിയോട് കടുത്ത പ്രണയം. പേര് ക്വയർ വെർഡ്യൂൺ. മനസ് കീഴടക്കിയ ആ പെൺകുട്ടിയെ കൈവിടാൻ ഇരുവർക്കും താത്‌പര്യമില്ല.   തുടർന്ന്...
Jan 11, 2018, 12:11 PM
ബെർലിൻ: ലോകത്തിലെ ഏറ്റവും വില കൂടിയ ലൈംഗിക തൊഴിലാളിയെ പരിചയപ്പെടാം. പേര്: അന്ന. നാട് : ലിത്വാനിയ, വയസ് : 21. ലിത്വാനിയക്കാരിയാണെങ്കിലും പ്രവർത്തന മേഖല ജർമ്മനിയാണ്.   തുടർന്ന്...
Jan 11, 2018, 12:10 AM
ലാഹോർ: അച്ഛന്റെ കൈയും പിടിച്ച് നടന്നകലുന്ന കുഞ്ഞിന്റെ ചിത്രമല്ലിത്. ആ കുരുന്നിനെ എന്തൊക്കെയോ പറഞ്ഞ് പ്രലോഭിപ്പിച്ച് ഇരുട്ടിന്റെ മറവിലേക്ക് കൊണ്ട് പോകുന്ന ചെന്നായയുടെ ചിത്രമാണ്. ചോരക്കൊതിയനായ ആ ക്രൂരന്റെ ചതി തിരിച്ചറിയാനുള്ള വിവേകമൊന്നും സൈനബ് എന്ന ആ എട്ടുവയസുകാരിക്കായിട്ടില്ല. അവളുടെ ആ കുരുന്ന് ദേഹം കുപ്പത്തൊട്ടിയിൽ നിന്നാണ് മാതാപിതാക്കൾക്ക് ലഭിച്ചത്.   തുടർന്ന്...
Jan 10, 2018, 2:27 PM
കാലിഫോർണിയ: സെക്സ് റോബോട്ടുകളുടെ കാലമാണിപ്പോൾ. സ്ത്രീ റോബോട്ടുകൾ വിപണി കീഴടക്കിക്കഴിഞ്ഞു. യൂറോപ്പിലെ പല വേശ്യാലയങ്ങളിലും ഇവയെ ഉപയോഗപ്പെടുത്തുന്നുമുണ്ട്.   തുടർന്ന്...
Jan 10, 2018, 11:53 AM
ബീജിംഗ്: ഭർത്താവിന്റെ ഗർഭിണിയായ കാമുകിയെ യുവതിയും ബന്ധുക്കളും ചേർന്ന് അതിക്രൂരമായി തല്ലിച്ചതച്ചു. ഭർത്താവിന്റെ രഹസ്യക്കാരികളെ ക്രൂരമായി ശിക്ഷിക്കുകയും പരമാവധി നാണം കെടുത്തുകയും ചെയ്യുന്ന ചൈനയിലാണ് പുതിയ സംഭവവും.   തുടർന്ന്...
Jan 10, 2018, 1:58 AM
ന്യൂയോർക്ക്: അമേരിക്കയിൽ ജോലി ചെയ്യുന്ന 7 ലക്ഷത്തോളം വരുന്ന ഇന്ത്യൻ ടെക്കികൾക്ക് ആശ്വാസ നെടുവീർപ്പിടാം. ആറു വർഷ കാലാവധി കഴിഞ്ഞ എച്ച് 1 ബി   തുടർന്ന്...
Jan 10, 2018, 12:05 AM
സോൾ: സംഘർഷം അവസാനിപ്പിക്കാൻ സൈനിക ചർച്ചകൾ നടത്താനും പ്രശ്നങ്ങൾ പരിഹരിക്കാനും തയ്യാറാണെന്ന് ഉത്തര - ദക്ഷിണ കൊറിയകൾ സമ്മതിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.   തുടർന്ന്...
Jan 9, 2018, 11:40 AM
ലണ്ടൻ: പാൻസില്ലാ യാത്രയുടെ 18ാം വർഷം അടിച്ചുപൊളിച്ച് ആഘോഷിച്ചത് നൂറുകണക്കിനുപേർ. മെട്രോ ട്രെയിനുകളിൽ അടിവസ്ത്രം മാത്രമിട്ട് യാത്രചെയ്യാൻ യുവതികൾ ഉൾപ്പെടെയുള്ളവരുടെ ഇടിച്ചുകയറ്റമായിരുന്നു.   തുടർന്ന്...
Jan 9, 2018, 11:35 AM
ബാങ്കോക്ക്: തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ ലീലക്സ് ഹോസ്‌പിറ്റലിൽ തിരക്കോടു തിരക്കാണ്. പ്രത്യേകിച്ചും പുരുഷന്മാരുടെ. കാരണം അറിയുമ്പോൾ ഞെട്ടരുത്. ജനനേന്ദ്രിയം വെളുപ്പിക്കാൻ.   തുടർന്ന്...
Jan 9, 2018, 12:05 AM
കാലിഫോർണിയ: എഴുപത്തി അഞ്ചാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ചിത്രമടക്കം നാല് അവാർഡുകൾ നേടിയ അമേരിക്കൻ ചിത്രമായ 'ത്രീ ബിൽബോർഡ്സ് ഔട്ട്സൈഡ് എബ്ബിംഗ് " ഈ വർഷത്തെ മികച്ച ചിത്രമായി. മികച്ച തിരക്കഥ, നടി, സഹനടൻ എന്നിവയടക്കം നാല് അവാർഡുകൾ ത്രീ ബിൽബോർഡ്സ് സ്വന്തമാക്കി.   തുടർന്ന്...
Jan 8, 2018, 12:11 PM
ലണ്ടൻ: കാറിൽ കയറിയാൽ ഭാര്യ ആ നിമിഷം ഉറക്കം തുടങ്ങും. വെറും ഉറക്കമല്ല; വായും തുറന്ന് കൂർക്കം വലിച്ച് ഒരു   തുടർന്ന്...
Jan 8, 2018, 12:10 PM
ലണ്ടൻ:വിവാദമില്ലെങ്കിൽ ബിഗ്ബ്രദർ റിയാലിറ്റി ഷോയും ഇല്ല. ഇത്തവണയും പതിവുതെറ്റിച്ചില്ല. ലൈവ് പരിപാടിക്കിടെ ഗായികയും നടിയും മോഡലുമായ കോർട്നി ആക്ട് എന്ന ഷെയ്ൻ ഗിൽബർട്ടോ ജനേക്കയാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്.   തുടർന്ന്...
Jan 8, 2018, 1:56 AM
ഇസ്ലാമാബാദ്​: മുംബയ് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഹാഫിസ്​ സയീദിന്റെ സംഘടനകളായ ജമാത്തുദ്ദ​വ, ഫലാഹെ ഇൻസാനിയത്ത്​ എന്നിവ ഉൾപ്പെടെ 72 സംഘടനകളെ പാകിസ്ഥാൻ കരിമ്പട്ടികയിൽ പെടുത്തി.   തുടർന്ന്...
Jan 8, 2018, 12:10 AM
ന്യൂഡൽഹി:കൊടും ഭീകരൻ ഹാഫീസ് സയീദുമായി വേദി പങ്കിട്ടതിൽ ഇന്ത്യ പ്രതിഷേധിച്ചതിനെ തുടർന്ന് തിരിച്ചുവിളിച്ച പാകിസ്ഥാനിലെ തങ്ങളുടെ സ്ഥാനപതിയെ വീണ്ടും നിയമിച്ചെന്ന പാക് ചാനലിന്റെ വ്യാജ റിപ്പോർട്ട് പാലസ്തീൻ നിഷേധിച്ചു.   തുടർന്ന്...
Jan 8, 2018, 12:06 AM
വാഷിംഗ്ടൺ: കൊടിയ ശീതക്കാറ്റിൽ കിഴക്കൻ അമേരിക്കയും കാനഡയും മരവിച്ചതിനെ തുടർന്ന് ജനജീവിതം സ്‌തംഭിച്ചു. കാലാവസ്ഥാ നിരീക്ഷകർ ‘ബോംബ് സൈക്ലോൺ’ എന്നു വിളിക്കുന്ന പ്രതിഭാസം സൃഷ്‌ടിച്ച കൊടും ശൈത്യത്തിൽ അമേരിക്കയിൽ ഇതുവരെ 19 പേർ മരിച്ചതായാണ് വിവരം. വിമാന സർവീസുകളും മറ്റും വ്യാപകമായി തടസ്സപ്പെട്ടു.   തുടർന്ന്...