Wednesday, 25 January 2017 6.58 AM IST
Jan 24, 2017, 3:59 PM
അമിതാ ബച്ചനും ഭാര്യ ജയാ ബച്ചനും വേർപിരിഞ്ഞാണ് താമസിക്കുന്നതെന്ന് മുന്പ് ഇരുവരുടെയും ഉറ്റ സുഹൃത്തായിരുന്ന രാഷ്‌ട്രീയ നേതാവ് അമർ സിംഗിന്റെ വെളിപ്പെടുത്തൽ. ജയയും മരുമകൾ   തുടർന്ന്...
Jan 24, 2017, 2:46 PM
പയ്യൻസ് ഫെയിം ലിയോ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസനും രജിഷയും ഒന്നിക്കുന്നു. വൈദികന്റെ മകനായാണ് വിനീത് ചിത്രത്തിൽ അഭിനയിക്കുന്നത്. ആൽബി എന്നാണ് വിനീതിന്റെ കഥാപാത്രത്തിന്റെ പേര്.   തുടർന്ന്...
Jan 24, 2017, 11:49 AM
നീണ്ട 23 വർഷങ്ങൾക്കുശേഷം വീണ്ടും വിശ്വസുന്ദരി മത്സര വേദിയിലെത്തുന്ന ത്രില്ലിലാണ് ബോളിവുഡ് സുന്ദരി സുസ്മിതാ സെൻ. താരം തന്നെയാണ് ഇൻസ്‌റ്റഗ്രാമിലൂടെ ഇക്കാര്യം ആരാധകർക്കായി പങ്കുവച്ചത്.   തുടർന്ന്...
Jan 24, 2017, 11:42 AM
ജെല്ലിക്കെട്ടിനായി തമിഴകം ഒന്നിച്ചു നിൽക്കുമ്പോൾ പിന്തുണയ്‌ക്കേണ്ടത് നടിയെന്ന നിലയിൽ കീർത്തി സുരേഷിന്റെ ഉത്തരവാദിത്തമാണ്. എന്നാൽ, മലയാളിയായ നടി ജെല്ലിക്കെട്ടിനെ പിന്തുണച്ചത് ശരിയായില്ലെന്ന് പറഞ്ഞാണ് ഒരുപക്ഷം ആളുകൾ രംഗത്തെത്തിയിരിക്കുന്നത്.   തുടർന്ന്...
Jan 24, 2017, 10:10 AM
ജെല്ലിക്കെട്ടിനെ പശ്ചാത്തലമാക്കി തമിഴ് സിനിമ ഒരുങ്ങുന്നു, പരുത്തിവീരൻ, റാം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേനായ അമീർ സുൽത്താനാണ് സന്താനദേവൻ എന്ന പേരിൽ ചിത്രം സംവിധാനം ചെയ്യുന്നത്.   തുടർന്ന്...
Jan 24, 2017, 10:07 AM
ഒരു മുത്തശ്ശിഗദയ്ക്കുശേഷം രാജിനി ചാണ്ടി മുഖ്യവേഷത്തിൽ എത്തുന്ന ചിത്രമാണ് ഗാന്ധിനഗറിൽ ഉണ്ണിയാർച്ച. ടി.വി. ചന്ദ്രൻ, ഹരികുമാർ, ശ്രീകുമാരൻ തമ്പി തുടങ്ങി പതിനാറോളം സംവിധായകരുടെ സഹസംവിധായകനായി പ്രവർത്തിച്ച ജയേഷ് മൈനാഗപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിക്കുന്ന സാജു കൊടിയനാണ്.   തുടർന്ന്...
Jan 24, 2017, 9:59 AM
സമരത്തിന്റെ ആലസ്യത്തിൽ നിന്ന് റിലീസുകളുടെ ആഘോഷത്തിലേക്ക് മലയാള സിനിമ കുതിക്കുമ്പോൾ അണിയറയിൽ നിരവധി താരചിത്രങ്ങൾ ഒരുങ്ങുന്നു. മോഹൻലാൽ ചിത്രം 1971 ബിയോണ്ട് ബോർഡേഴ്‌സിന്റെ അവസാന ഷെഡ്യൂളിന്റെ ചിത്രീകരണം ജോർജിയയിൽ ഈ മാസം അവസാനം തുടങ്ങും.   തുടർന്ന്...
Jan 23, 2017, 3:17 PM
തൃശിവപേരൂർ ക്ലിപ്‌തം എന്ന ചിത്രത്തിനു ശേഷം ആസിഫ് അലിയും അപർണ ബാലമുരളിയും വീണ്ടും ഒന്നിക്കുന്നു. സൺഡേ ഹോളിഡേ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിസ് ജോയിയാണ്.   തുടർന്ന്...
Jan 23, 2017, 2:40 PM
അമർ അക്‌ബർ ആന്റണി,​ കട്ടപ്പനയിലെ ഋത്വിക്ക് റോഷൻ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം നാദിർഷ കോളിവുഡിലേക്ക്. കട്ടപ്പനയിലെ ഋത്വിക്ക് റോഷന്റെ തമിഴ് റീമേക്ക് സംവിധാനം ചെയ്യാൻ പോവുകയാണ് നാദിർഷ.   തുടർന്ന്...
Jan 23, 2017, 2:27 PM
നാലുവർഷത്തെ ഇടവേളയ്‌ക്ക് ശേഷം സംവിധായകൻ ആർ.എ ഷഫീറിന്റെ ജന്നത്ത് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചുവരികയാണ് നടി സഞ്ജന ഗൽറാണി. തെക്കൻ കേരളത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു പ്രണയകഥയാണ് ജന്നത്ത്.   തുടർന്ന്...
Jan 23, 2017, 2:10 PM
പ്രശസ്‌ത ഇറാനിയൻ സംവിധായകൻ മാജിദ് മജീദിയുടെ ചിത്രത്തിൽ നിന്നും ദീപിക പദുക്കോൺ ഔട്ട്. ഫസ്‌റ്റ് ലുക്ക് ടെസ്‌റ്റിൽ പരാജപ്പെട്ടതാണ് ചിത്രത്തിൽ ദീപികയെ വേണ്ടെന്നു വയ്‌ക്കാൻ കാരണം. ദീപികയുടെ ഫസ്‌റ്റ് ലുക്കിന്റെ ചിത്രങ്ങൾ ചില മാദ്ധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.   തുടർന്ന്...
Jan 23, 2017, 10:30 AM
ഇന്നോ ഇന്നലെയോ മലയാളികൾ കാണാൻ തുടങ്ങിയതല്ല സുധീർ കരമനയെ. അച്ഛൻ കരമന ജനാർദ്ദനന്റെ പാതയിലൂടെയാണ് ഈ മകന്റെയും വളർച്ച. മലയാളികളുടെ ഇഷ്ടം അച്ഛനെ പോലെ തന്നെ മകനും എന്നോ സ്വന്തമാക്കി കഴിഞ്ഞു.   തുടർന്ന്...
Jan 22, 2017, 3:45 PM
സൂര്യമാനസത്തിലെ പുട്ടുറുമീസ്,​ പൊന്തൻ മാടയിലെ ടൈറ്റിൽ റോൾ എന്നിവയ്‌ക്ക് ശേഷം വളരെയേറെ വ്യത്യസ്‌തമായ വേഷവുമായി എത്തുകയാണ് മമ്മൂട്ടി. നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നാലടി പൊക്കമുള്ള വ്യക്തിയായാണ് താരം എത്തുന്നത്.   തുടർന്ന്...
Jan 22, 2017, 3:26 PM
മണിരത്‌നം സംവിധാനം ചെയ്‌ത തമിഴ് ചിത്രം കടൽ പരാജയമായിരുന്നു എങ്കിലും ചിത്രത്തിലെ അർജുന്റെ വില്ലൻ വേഷത്തിന് നിരവധി അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു. ഇപ്പോൾ വീണ്ടും വില്ലൻ വേഷം ചെയ്യാനുള്ള ഒരുക്കത്തിലാണ് അ‌ർജുൻ. ഇത്തവണ ടോളിവുഡിലാണ് താരം വില്ലനായി എത്തുന്നത്.   തുടർന്ന്...
Jan 22, 2017, 3:14 PM
സഞ്ജയ് ദത്തിന്റെ ജീവിതത്തെ ആസ്‌പദമാക്കി രാജ്‌കുമാർ ഹീരാനി ഒരുക്കുന്ന ചിത്രത്തിൽ താരത്തിന്റെ ഭാര്യ മാന്യതയുടെ വേഷത്തിൽ ദിയ മിർസ അഭിനയിക്കും. ചിത്രത്തിന്റെ കോ -പ്രൊഡ്യൂസറായ വിധു വിനോദ് ചോപ്രയാണ് ദിയ മാന്യതയായി അഭിനയിക്കുമെന്ന് അറിയിച്ചത്.   തുടർന്ന്...
Jan 22, 2017, 2:50 PM
മോഹൻലാൽ നായകനായ മുന്തിരിവള്ളികൾ തളിർക്കുന്പോൾ എന്ന ചിത്രത്തിൽ അനൂപ് മേനോന്റെ ഭാര്യയുടെ വേഷം മനോഹരമാക്കിയ ശേഷം വിനയ് ഫോർട്ടിന്റെ ഭാര്യയുടെ വേഷം ചെയ്യാൻ ഒരുങ്ങുകയാണ് സ്രിന്ധ. കടം കഥ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നവാഗതനായ സെന്തിൽ രാജനാണ് സംവിധാനം ചെയ്യുന്നത്.   തുടർന്ന്...
Jan 22, 2017, 1:52 PM
ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന 'ഒരു മെക്‌സിക്കൻ അപാരത' എന്ന സിനിമയിലെ വീഡിയോ ഗാനം പ്രമുഖ മ്യൂസിക് ലേബലായ മ്യൂസിക്247പുറത്തിറക്കി. രഞ്ജിത് ചിറ്റാടെയാണ് രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത്. ഷെബിൻ മാത്യുവാണ് ആലാപനം.   തുടർന്ന്...
Jan 22, 2017, 12:47 PM
ബംഗളുരു: നൂറടി ഉയരത്തിൽ ഹെലികോപ്‌റ്ററിൽ നിന്നും തടാകത്തിലേക്ക് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടയിൽ നടന്മാർ കൊല്ലപ്പെട്ട മാസ്‌തി ഗുഡി എന്ന സിനിമയുടെ ട്രെയിലർ എത്തി.   തുടർന്ന്...
Jan 22, 2017, 9:50 AM
വീണ്ടും കാണുക എന്നൊന്ന് ഉണ്ടാവില്ല. ഞാൻ മരിച്ചതായി നീയും, നീ മരിച്ചതായി ഞാനും കണക്കാക്കുക. ചുംബിച്ച ചുണ്ടുകൾക്ക് വിട തരിക. ' ചുംബിക്കപ്പെട്ട ചുണ്ടുകൾക്ക് എന്നെങ്കിലും വിട പറയാനാകുമോ?   തുടർന്ന്...
Jan 21, 2017, 10:32 PM
കേന്ദ്ര സർക്കാരിന്റെ നോട്ട് നിരോധനത്തെ അനുകൂലിച്ച മോഹൻലാൽ തനിക്കു നേരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ബ്ളോഗിൽ രംഗത്ത്. തന്റെ ഉള്ളിൽ എന്താണോ ഉള്ളത് അതിൽ   തുടർന്ന്...
Jan 21, 2017, 10:15 PM
മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായ ജയരാജ് സംവിധാനം ചെയ്ത 'വീരം' എന്ന സിനിമ ഫെബ്രുവരിയിൽ തിയേറ്ററുകളിലെത്തും. വിഖ്യാത എഴുത്തുകാരൻ വില്യം ഷേക്‌സ്‌പിയറിന്റെ ദുരന്ത നാടകമായ മാക്ബത്തിനെ ആസ്‌പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.   തുടർന്ന്...
Jan 21, 2017, 3:37 PM
വിവാഹശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ് എങ്കിലും സോഷ്യൽ മീഡിയയിലൂടെ തന്റെ സന്തോഷങ്ങൾ പങ്കുവയ്‌ക്കാറുണ്ട് മലയാളികളുടെ പ്രിയ നായികയായ നസ്രിയ നസിം. ഇപ്പോഴിതാ താരം പോസ്‌റ്റ് ചെയ്‌ത ഒരു ചിത്രം ലൈക്കുകളും കമന്റുകളും നേടി വൈറലായിരിക്കുകയാണ്.   തുടർന്ന്...
Jan 21, 2017, 3:20 PM
സൗന്ദര്യ രജനികാന്ത് ഒരുക്കുന്ന വി.ഐ.പി 2 എന്ന തമിഴ് ചിത്രത്തിന്റെ തിരക്കിലാണ് നടി കജോൾ ദേവ്‌ഗണിപ്പോൾ. പത്തൊന്പതു വർഷത്തിന് ശേഷം തമിഴകത്തേക്കുള്ള തിരച്ചുവരവിന്റെ ആവേശത്തിലാണ് താരം.   തുടർന്ന്...
Jan 21, 2017, 3:04 PM
സൂപ്പർ ഹിറ്റായ കബാലിക്ക് ശേഷം പ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന രജനീകാന്ത് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ മുംബയ് ആയിരിക്കുമെന്ന് റിപ്പോ‌ർട്ടുകൾ. ചിത്രം നിർമ്മിക്കുന്നത് രജനിയുടെ മരുമകനും നടനുമായ ധനുഷാണ്.   തുടർന്ന്...
Jan 21, 2017, 2:36 PM
ബോളിവു‌ഡ് സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ തെലുങ്കു പതിപ്പിലും പ്രധാന വേഷം അവതരിപ്പിക്കുന്നത് തമന്നയാണെന്ന് സ്ഥിരീകരിച്ചു. തമിഴിലും തമന്ന തന്നെയാണ് നായിക. എന്നാൽ രണ്ടു ചിത്രങ്ങൾക്കും വ്യത്യസ്‌ത സംവിധായകരാണ്.   തുടർന്ന്...
Jan 21, 2017, 8:45 AM
മലയാള സിനിമകൾ ഇനി റിലീസ് ചെയ്യുക അടുത്തമാസം. സിദ്ദിഖ് സംവിധാനം ചെയ്യുന്ന ഫുക്രി ഫെബ്രുവരി 3ന് തിയേറ്ററുകളിലെത്തും. ജയസൂര്യയാണ് ചിത്രത്തിലെ നായകൻ. ക്രിസ്മസ് റിലീസായി തിയേറ്ററുകളിൽ എത്താനിരുന്ന ചിത്രത്തിന്റെ റിലീസ് സിനിമാസമരം കാരണം മാറ്റിവയ്ക്കുകയായിരുന്നു.   തുടർന്ന്...
Jan 21, 2017, 8:35 AM
രംഗീല സുന്ദരി ഊർമിള മഥോൻകറിനെ പ്രേക്ഷകർ അത്ര പെട്ടന്നൊന്നും മറക്കില്ല. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മുഖ്യധാര സിനിമയിൽ നിന്നു വിട്ടുനിന്ന ഊർമിള കഴിഞ്ഞ വർഷം വിവാഹിതയായതോടെ പൊതുവേദികളിൽ നിന്നുപോലും മാറി നിൽക്കുകയായിരുന്നു.   തുടർന്ന്...
Jan 21, 2017, 8:30 AM
മഹേഷ് ഭട്ട് എന്നും മക്കൾക്ക് പ്രിയങ്കരനായ അച്ഛനാണ്. മൂത്തമകൾ പൂജാ ഭട്ട് പല വേദികളിലും തന്റെ ജീവിത വിജയത്തിനു കാരണം അച്ഛൻ നൽകിയ പിന്തുണയാണെന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ, ഇപ്പോൾ ഇളയമകളുടെ ഒരു നിലപാടിൽ ഏറെ ദുഃഖിതനാണ് മഹേഷ് ഭട്ട്.   തുടർന്ന്...
Jan 20, 2017, 5:32 PM
ഷാരൂഖ് ഖാൻ എന്ന് പറയുന്പോൾ തന്നെ മനസിൽ ഓടിയെത്തുക അദ്ദേഹത്തിന്റെ റൊമാന്റിക്ക് കോമഡികളാണ്. പ്രണയ നായകൻ എന്നാണ് കിംഗ് ഖാന് ചേരുന്ന ഏറ്റവും നല്ല വിശേഷണം എന്നാൽ അദ്ദേഹം വില്ലനായി അഭിനയിച്ച ടർ,​ ബാസിഗർ എന്നീ ചിത്രങ്ങളും ആരാധകരുടെ ഫേവറിറ്റാണ്.   തുടർന്ന്...
Jan 20, 2017, 3:28 PM
നിതിൻ നായകനായ അ...ആ... എന്ന ചിത്രത്തിലാണ് സാമന്തയെ അവസാനമായി കണ്ടത്. അതിനുശേഷം വ്യക്തിപരമായ പല കാര്യങ്ങളുടെ തിരക്കിലായിരുന്നു സാം. നടൻ നാഗചൈതന്യയുമായുള്ള വിവാഹത്തിനും ഇനി കുറച്ചുനാൾ കൂടി കാത്തിരിക്കണം.   തുടർന്ന്...
Jan 20, 2017, 3:09 PM
സ്‌പീ​ഡ് ട്രാ​ക്ക് എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം ദി​ലീ​പും സം​വി​ധാ​യൻ ജ​യ​സൂ​ര്യ​യും വീ​ണ്ടും ഒ​ന്നി​ക്കു​ന്നു. ത​മീൻ​സ് ഫി​ലിം​സാ​ണ് ചി​ത്രം നിർ​മ്മി​ക്കു​ന്ന​ത്. ഷൂ​ട്ടിം​ഗ് ആ​ഗ​സ്‌​റ്റിൽ തു​ട​ങ്ങും. പ്രേ​ക്ഷ​ക​രെ ത്രി​ല്ല​ടി​പ്പി​ക്കു​ക​യും സ​സ്‌​പെൻ​സി​ന്റെ മുൾ​മു​ന​യിൽ നി​റു​ത്തു​ക​യും ചെ​യ്യു​ന്ന രം​ഗ​ങ്ങൾ ചി​ത്ര​ത്തി​ലു​ണ്ടാ​കും.   തുടർന്ന്...
Jan 20, 2017, 2:49 PM
ഉണ്ണി മുകുന്ദൻ നായകനാകുന്ന ഭാഗ്‌മതി എന്ന തെലുങ്കു ചിത്രത്തിൽ ജയറാം എം.എൽ.എ വേഷത്തിൽ എത്തുന്നു. ചിത്രത്തിൽ അനുഷ്‌ക ഷെട്ടിയാണ് നായിക.   തുടർന്ന്...
Jan 19, 2017, 5:43 PM
ഡോ. ബിജു സംവിധാനം ചെയ്‌ത കാടുപൂക്കുന്ന നേരം എന്ന ചിത്രത്തിലെ മാവോയിസ്‌റ്റ് വേഷത്തിന് മികച്ച പ്രതികരണം ലഭിക്കുന്നതിനിടയിൽ മറ്റ് രണ്ട് ചിത്രങ്ങളുടെ കൂടി ഭാഗമാവാൻ ഒരുങ്ങുകയാണ് നടി റിമ കല്ലിങ്കൽ.   തുടർന്ന്...
Jan 19, 2017, 3:44 PM
ഒന്നര മാസത്തോളം നീണ്ടുനിന്ന തിരക്കഥയില്ലാത്ത സിനിമാ സമരത്തിന് ശേഷം പുതുവർഷത്തിൽ ആദ്യമെത്തിയ ചിത്രമാണ് കുടുംബ സദസുകളുടെ സംവിധായകനായ സത്യൻ അന്തിക്കാട് ഒരുക്കിയ ജോമോന്റെ വിശേഷങ്ങൾ.   തുടർന്ന്...
Jan 19, 2017, 3:15 PM
കൈനിറയെ അവസരങ്ങളുമായി തിരക്കിലാണ് തെന്നിന്ത്യയുടെ പ്രിയ നായിക നിക്കി ഗൽറാണി. ഇപ്പോൾ അഞ്ചു ചിത്രങ്ങളിലായാണ് നിക്കി അഭിനയിക്കുന്നത്. അതിനിടയിൽ തന്റെ 25മത്തെ ചിത്രത്തിന്റെ കരാറിൽ ഒപ്പിടാൻ ഒരുങ്ങുകയാണ് താരം.   തുടർന്ന്...
Jan 19, 2017, 3:03 PM
പൃഥ്വിരാജ് നായകനായ ഡാർവിന്റെ പരിണാമം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ ഹന്ന റെജി ഇനി ബിജു മേനോനൊപ്പം. രഞ്ജൻ പ്രമോദ് ഒരുക്കുന്ന രക്ഷാധികാരി ബൈജു എന്ന ചിത്രത്തിൽ ബിജുവിന്റെ ഭാര്യയുടെ വേഷമാണ് ഹന്നയ്‌ക്ക്.   തുടർന്ന്...
Jan 19, 2017, 2:36 PM
2010ൽ പുറത്തിറങ്ങിയ മദ്രാസപട്ടണം എന്ന ചിത്രത്തിന്റെ സംവിധായകൻ വിജയ് ഒരുക്കുന്ന ചിത്രത്തിൽ മാധവനും സായി പല്ലവിയും ആദ്യമായി ഒന്നിക്കുന്നു. ഇതുവരെ പേരിടാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് മാർച്ചിൽ ആരംഭിക്കും.   തുടർന്ന്...
Jan 19, 2017, 2:25 PM
ആഭ്യന്തര യുദ്ധം തകർത്ത ഇറാക്കിൽ മലയാളികൾ അടക്കമുള്ള നേഴ്‌സുമാർ അനുഭവിക്കേണ്ടി വന്ന ദുരിതത്തിന്റെ നേർക്കാഴ്‌ചയുമായി പ്രശസ്ത ഫിലിം എഡിറ്റർ മഹേഷ് നാരായണൻ സംവിധാനം ചെയ്ത ടേക്ക് ഓഫ് എന്ന സിനിമയുടെ ട്രെയിലറെത്തി.   തുടർന്ന്...
Jan 19, 2017, 2:10 PM
കോഫി വിത്ത് കരൺ,​ നിരവധി പേർ കാണാൻ കാത്തിരിക്കുന്ന ഷോയാണിത്. അവതാരകൻ കരൺ ജോഹറിന്റെ ചോദ്യങ്ങൾക്ക് അതേ നാണയത്തിൽ സെലിബ്രിറ്റികൾ ഉത്തരങ്ങൾ നൽകാറുമുണ്ട് ഈ ഷോയിൽ.   തുടർന്ന്...
Jan 19, 2017, 1:04 PM
സെവൻന്ത് ഡേയ്ക്ക് ശേഷം ശ്യാംധർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി നായകനാകുന്നു. യൂണിവേഴ്‌സൽ സിനിമയുടെ ബാനറിൽ ബി. രാകേഷ് നിർമ്മിക്കുന്ന പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഫെബ്രുവരി ആദ്യവാരം എറണാകുളത്ത് ആരംഭിക്കും.   തുടർന്ന്...
Jan 19, 2017, 9:34 AM
വിൻഡീസൽ നായകനായ xXxൽ കൂടിയാണ് ബോളിവുഡ് താരം ദീപിക പദുക്കോൺ ഹോളിവുഡിൽ അരങ്ങേറിയത്. ചിത്രത്തിന്റെ വിശേഷങ്ങൾ പുറത്തുവരാൻ തുടങ്ങിയ അന്നു മുതൽ ദീപികയുടെ ആരാധകർക്ക് ചില സംശയങ്ങളും പൊട്ടിമുളച്ചിരുന്നു.   തുടർന്ന്...
Jan 18, 2017, 2:55 PM
യുവനടന്മാരായ പൃഥ്വിരാജും നരേനും വീണ്ടുമൊരു സിനിമയ്ക്കായി ഒന്നിക്കുന്നു. പൃഥ്വിരാജ് നായകനായ മാസ്‌റ്റേഴ്‌സ്, ലണ്ടൻ ബ്രിഡ്‌ജ് എന്നീ ചിത്രങ്ങളുടെ തിരക്കഥാ കൃത്തായ ജിനു എബ്രഹാം ആദ്യമായി സംവിധായകനാവുന്ന ചിത്രത്തിലാണ് നരേൻ എത്തുന്നത്.   തുടർന്ന്...
Jan 18, 2017, 2:30 PM
മലയാളികളുടെ അഭിമാനമായിരുന്ന ഫുട്ബാൾ താരം വി.പി സത്യന്റെ ജീവിത കഥ പറയുന്ന സിനിമയ്ക്കായി ജയസൂര്യ ഫുട്ബോൾ പരിശീലിക്കുന്നു. 'ക്യാപ്ടൻ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം നവാഗതനായ പ്രജേഷ് സെൻ ആണ് സംവിധാനം ചെയ്യുന്നത്.   തുടർന്ന്...
Jan 18, 2017, 10:56 AM
അമിതാഭ് ബച്ചൻ വീണ്ടും നായകനാകുന്നു. സിദ്ധാർത്ഥ് ആനന്ദിന്റെ പുതിയ ചിത്രമായ ബദ്ലായിലാണ് ബിഗ് ബി നായകനാകുന്നത്. ചിത്രത്തിൽ വൃദ്ധനും ചെറുപ്പക്കാരിയും തമ്മിലുള്ള പ്രണയത്തെക്കുറിച്ചാണ് പറയുന്നത്.   തുടർന്ന്...
Jan 17, 2017, 3:38 PM
മഹേഷിന്റെ പ്രതികാരം ഫെയിം ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും. ചിത്രത്തിൽ ഫഹദ് ഫാസിൽ അഭിനയിക്കുന്നത് 23 പൊലീസുകാർക്ക് ഒപ്പമാണ്.   തുടർന്ന്...
Jan 17, 2017, 3:24 PM
തെലുങ്കു സിനിമയിൽ നിന്നും കുറച്ചുകാലമായി മാറി നിന്ന നടി പൂ‌‌ജ ഹെഗ്‌ദേ അല്ലു അർജുനൊപ്പം തിരികെ എത്തുന്നു. ബോളിവുഡിൽ ദുവ്വഡ ജഗന്നാഥം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.   തുടർന്ന്...
Jan 17, 2017, 2:59 PM
തുപ്പാരിവാലനിൽ നിന്നും അക്ഷരാ ഹാസൻ പിൻമാറിയതോടെ ആൻഡ്രിയയാണ് ആ കഥാപാത്രമായി എത്തുന്നത്. വിശാൽ നായകനാവുന്ന ചിത്രത്തിൽ നെഗറ്റീവ് കഥാപാത്രമാണ് താരത്തിന്. ആദ്യമായാണ് ആരാധകർക്കും ആകാംശ ഉണർത്തി ഒരു വ്യത്യസ്‌ത വേഷം ആൻഡ്രിയ ചെയ്യുന്നത്.   തുടർന്ന്...
Jan 17, 2017, 2:39 PM
ഒരു മെക്‌സിക്കൻ അപാരത എന്ന ചിത്രത്തിൽ ടൊവിനോ ഇരട്ടവേഷത്തിൽ എത്തുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സ്‌റ്റൈൽ എന്ന ചിത്രത്തിൽ അച്‌ഛന്റെയും മകന്റെയും വേഷത്തിൽ ടൊവിനോ മുന്പ് അഭിനയിച്ചിട്ടുണ്ട്.   തുടർന്ന്...
Jan 17, 2017, 10:30 AM
സൂര്യ പിന്മാറിയ ധ്രുവനച്ചത്രത്തിന്റെ ട്രെയിലർ വമ്പൻ ഹിറ്റാകുന്നു. സൂര്യ ഒഴിഞ്ഞ നായകവേഷം ചെയ്തിരിക്കുന്നത് വിക്രമാണ്. വളരെ സ്‌റ്റൈലിഷായ വിക്രമിനെയാണ് ട്രെയിലറിൽ കാണിച്ചിരിക്കുന്നത്. ട്രെയിലർ യു ട്യൂബിൽ വൈറലായി മാറിക്കഴിഞ്ഞു.   തുടർന്ന്...
Jan 17, 2017, 10:14 AM
പ്രദീപ് എം. നായർ സംവിധാനം ചെയ്യുന്ന വിമാനത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് ദുർഗാ കൃഷ്ണ. കലാതിലകവും ക്ലാസിക്കൽ ഡാൻസറുമായ ദുർഗയുടെ അരങ്ങേറ്റ ചിത്രമാണ് വിമാനം. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്‌റ്റിൻ സ്‌റ്റീഫനാണ് വിമാനം നിർമ്മിക്കുന്നത്.   തുടർന്ന്...