Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2015  

 
 
Friday, 22 June 2018 20.25 PM IST
 MORE
Go!

  <
 


 
H dQ Jjq  


പവിഴമല്ലിപ്പൂമണത്തിലലിഞ്ഞ് സുഗത

Posted on: Monday, 02 November 2015

തിരുവനന്തപുരം: ''ചപല കാളിന്ദിതൻകുളിരലകളിൽ പാതി മുഴുകി നാണിച്ചു മിഴി കൂമ്പി വിറ പൂണ്ട കൈ നീട്ടി നിന്നോട് ഞാനെന്റെ ഉടയാട വാങ്ങിയിട്ടില്ല കൃഷ്ണാ നീയെന്നെയറിയില്ല....' കെ.എസ്. ചിത്രയുടെ ഗാനലാപനത്തിൽ മുഴുകിയിരിക്കുകയാണ് സദസ്. വേദിയിൽ കവിതയുടെ ഉടമ സുഗതകുമാരി ദിവ്യമായ ഓർമ്മകളിലേക്ക് മനസ് പായിച്ചുകൊണ്ട് ഈറനണിഞ്ഞ കണ്ണടച്ചിരിക്കുന്നു... കൈരളിയുടെ പിറവിദിനത്തിൽ പ്രിയപ്പെട്ട കവയിത്രിക്ക് സ്ത്രീകൂട്ടായ്മ നൽകിയ ആദരവിലാണ് ചിത്ര 'കൃഷ്ണാ നീയെന്നെയറിയില്ല' എന്ന കവിത ആലപിച്ചത്. കവിത പകുതിയെത്തിയപ്പോഴേക്കും ചിത്രയുടെ തൊണ്ടയിടറി കണ്ണു നിറഞ്ഞു. പിന്നെ കണ്ണുതുട‌ച്ച് ആലാപനം തുടർന്നപ്പോഴേക്കും സുഗതകുമാരിയുടെ പൂട്ടിയ മിഴയിണകളിൽ നിന്ന് നീർ ചാലിട്ടൊഴുകിത്തുടങ്ങി. തിടുക്കത്തിൽ അതു തുടച്ചിരിന്നു. സമീപത്തിരുന്ന വന്ദന ശിവയും കണ്ണു തുടച്ചു. ആലാപനം കഴിഞ്ഞ് എത്തിയ ചിത്രയെ സുഗതകുമാരി വാരിപ്പുണർന്നു. കവിളിൽ ചുംബിച്ചു. 'പവിഴമല്ലി മലയാളത്തിന്റെ സുഗന്ധം' എന്ന പേരിൽ കനകക്കുന്നിൽ നടന്ന പരിപാടി വാഴത്തടയില്‍ ഘടിപ്പിച്ച പപ്പായ വിളക്ക് തെളിച്ച് പരിസ്ഥിതി പ്രവർത്തക വന്ദനശിവയും കെ.എസ്. ചിത്രയുമാണ് ഉദ്ഘാടനം ചെയ്തത്. ഭക്ഷണത്തിനും പ്രകൃതി വിഭവങ്ങൾക്കും മേലുള്ള കടന്നുകയറ്റം അവസാനിപ്പിച്ചാൽ മാത്രമേ നാം നേടിയ സ്വാതന്ത്ര്യത്തിന് അര്‍ത്ഥമുള്ളൂവെന്ന് വന്ദന ശിവ പറഞ്ഞു. ഹരിതവിപ്ളവത്തിന് നേതൃത്വം നൽകിയവർക്ക് നോബൽ സമ്മാനം ലഭിച്ചു. എന്നാൽ, അതോടൊപ്പം സ്വദേശത്തെ വൈവിധ്യമാർന്ന വിത്തുകൾ ഇല്ലാതായി. കീടനാശീനികളുടെ ഉപയോഗം മണ്ണിനെ മലിനമാക്കി. ജനസംഖ്യയുടെ 60 ശതമാനവും കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന രാജ്യത്തെ കർഷകരുടെ ജീവിതം വഴിമുട്ടി നിൽക്കുകയാണ്. വിത്ത്, വളം, കീടനാശിനി തുടങ്ങി എല്ലാറ്റിന്റെയും വില കുതിച്ചുയർന്നു. കർഷകർ ആത്മഹത്യയിൽ അഭയം കണ്ടു. മോൺസാന്റോ പോലുള്ള കുത്തക കമ്പനികളുടെ ഇടപെടലും വിനയായി. കുത്തകകളെ കാർഷികരംഗത്ത് പ്രതിഷ്ഠിക്കുന്നത് കർഷകർക്ക് ഗുണമാകില്ല. മരങ്ങൾക്ക് വളരാനും പുഴകൾക്ക് ഒഴുകാനുമുള്ള സ്വാതന്ത്ര്യമാണ് യഥാർത്ഥ സ്വാതന്ത്ര്യം. സ്മാർട്ട് സിറ്റിയല്ല, വ്യത്യസ്ത തലത്തിലുളള ഭക്ഷ്യവിളകൾ ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങളാണ് ഉണ്ടാവേണ്ടതെന്നും വന്ദനശിവ പറഞ്ഞു. പച്ചിലകളാൽ നിറം പകർന്ന സാരി വന്ദനശിവ സുഗതകുമാരിക്ക് സമ്മാനിച്ചു. തുടർന്ന് നളിനിനെറ്റോ ആശംസകൾ നേർന്നു. 'അക്ഷരക്കൂട്ട്' എഴുത്തുകാരി പി. വല്‍സല ഉദ്ഘാടനം ചെയ്തു. ഏഴാച്ചേരി രാമചന്ദ്രൻ, ഡോ.മിനി നായർ തുടങ്ങിയവർ സംസാരിച്ചു. വൈകിട്ട് നടന്ന സ്നേഹസംഗമം ജി. വേണുഗോപാലിന്റെ 'പവിഴമല്ലി' കവിതാലാപനത്തോടെ ആരംഭിച്ചു. ഡോ. സൂസപാക്യം, ഷഹീദ്മൗലവി, ഡോ.‌ബാബുപോൾ, സി.പി.നായ‌ർ. ജോർജ് ഓണക്കൂർ, ചന്ദ്രമതി. ശാരദാമണി, എ.ഡി.ജി. പി സന്ധ്യ, ബി.ഡി. ദത്തൻ, എം.ജി. രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. എല്ലാവരും ചേർന്ന് 81 ചിരാതുകൾ തെളിച്ചു. സ്ത്രീകൂട്ടായ്മ മണ്ണുകൊണ്ടുളള പൂപാത്രം സമ്മാനിച്ചു. ഷഹബാസ് അമന്റെ ഗസൽ സന്ധ്യയോടെയാണ് പരിപാടി അവസാനിച്ചത്.

Error connecting to mysql