Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2015  

 
 
Wednesday, 22 November 2017 23.51 PM IST
 MORE
Go!

  <
 


 
H dQ ami  


ഐക്യത്തിനും സമാധാനത്തിനും ആഹ്വാനം ചെയ്‌ത് പ്രധാനമന്ത്രി
Posted on: Sunday, 01 November 2015

 സംസ്ഥാനങ്ങളുടെ ബന്ധം മെച്ചപ്പെടുത്താൻ പദ്ധതി ന്യൂഡൽഹി: രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിനും പുരോഗതിക്കും ഐക്യവും സമാധാനവും സൗഹാർദ്ദവും പുലരണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്‌തു. സർദാർ വല്ലഭായ് പട്ടേലിന്റെ 140-ാം ജന്മദിനത്തോടനുബന്ധിച്ച് ഡൽഹിയിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹി രാജ്പഥിൽ ആയിരങ്ങൾ പങ്കെടുത്ത 'ഏകതയ്‌ക്കു വേണ്ടിയുള്ള ഓട്ടവും'അദ്ദേഹം ഫ്ളാഗ് ഓഫ് ചെയ്‌തു. ഇന്ത്യയിലെ 125 കോടി ജനങ്ങൾ ഐക്യം, സമാധാനം, സൗഹൃദം എന്നീ മന്ത്രങ്ങളിലൂന്നി ഒരു ചുവടു മുന്നോട്ടു വച്ചാൽ രാജ്യം 125 കോടി ചുവടുകൾ മുന്നിലെത്തും. ഭാഷയ്‌ക്കും ആശയങ്ങളോടുള്ള വൈകാരികമായ അടുപ്പത്തിനും ഇന്ത്യയെ ലോകത്ത് ഒന്നാമതാക്കുക എന്നതാവണം നമ്മുടെ ചിന്ത. ഐക്യമാണ് നമ്മുടെ വലിയ ശക്തി. അതിനായി ത്യാഗം അനുഷ്‌ഠിച്ച ആളാണ് സർദാർ സാഹിബ്. രാജ്യത്ത് അസഹിഷ്‌ണുതയുടെ പേരിൽ പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് ഐക്യത്തിനായുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനമെന്നത് ശ്രദ്ധേയമായി. അതേസമയം സർദാർ രാഷ‌്ട്രീയത്തിൽ കുടുംബ വാഴ‌്ചയെ പ്രോത്സാഹിപ്പിച്ചില്ലെന്ന പരാമർശത്തിലൂടെ നെഹ്‌റു കുടുംബത്തെ പരോക്ഷമായി ആക്രമിക്കാനും മോദി ശ്രമിച്ചു. എന്നാൽ ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ അവരെ ഓർമ്മിക്കാൻ മറന്നില്ല. ഇന്ദിരയുടെ ത്യാഗം രാജ്യം എന്നും സ്‌മരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബീഹാറിൽ വനിതാ സംവരണത്തിന്റെ പേരിൽ നിതീഷ് കുമാർ വോട്ടു പിടിക്കുന്നത് ഉദ്യേശിച്ച് അതിന്റെ ക്രെഡിറ്റ് ആരും ഏറ്റെടക്കേണ്ടെന്നും അഹമ്മദാബാദ് മേയർ ആയിരുന്ന സർദാർ മുനിസിപ്പാലിറ്റിയിൽ വനിതകൾക്ക് 50ശതമാനം സംവരണം ഏർപ്പെടുത്തിയെന്നും മോദി ചൂണ്ടിക്കാട്ടി. മഹാൻമാരുടെ പ്രവർത്തികൾ വിലയിരുത്താൻ നമുക്ക് കഴിയില്ലെങ്കിലും അവരെ ഓർക്കാനും അവരുടെ മാർഗം പിന്തുടരാനും കഴിയുമെന്ന് മോദി പറഞ്ഞു. തത്ത്വചിന്തകനായ ചാണക്യനുശേഷം ദേശീയോദ്ഗ്രഥനത്തിനായി പരിശ്രമിച്ച വ്യക്തിയെന്ന ബഹുമതി സർദാറിനുള്ളതാണെന്ന് മോദി ചൂണ്ടിക്കാട്ടി. രാജ്യത്തെ വെട്ടിക്കീറാനുള്ള ബ്രിട്ടീഷുകാരുടെ ശ്രമത്തെ തടഞ്ഞത് സർദാറാണ്. അദ്ദേഹത്തിന്റെ ഉറച്ച തീരുമാനങ്ങളാണ് 'ഏകഭാരത'ത്തെ സൃഷ്‌ടിച്ചത്. അദ്ദേഹം നൽകിയ ഏകഭാരതത്തെ നമുക്ക് ശ്രേഷ്‌ഠ ഭാരതമാക്കണം. സർക്കാർ നടപ്പാക്കിയ സ്വച്‌ഛഭാരത് അഭിയാൻ സർദാർ പട്ടേലിന്റെയും ഗാന്ധിജിയുടെയും പ്രവൃത്തികളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, വെങ്കയ്യ നായിഡു, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ എന്നിവരും പങ്കെടുത്തു. സംസ്ഥാനങ്ങൾക്ക് ഏകഭാരത് ശ്രേഷ്‌ഠഭാരത് പദ്ധതി സംസ്ഥാനങ്ങൾക്കിടയിലെ ബന്ധം മെച്ചപ്പെടുത്താനുള്ള ഏക ഭാരത്, ശ്രേഷ്‌ഠ ഭാരത് പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. രണ്ടു സംസ്ഥാനങ്ങൾക്കിടയിൽ ഒരു വർഷത്തേക്കുള്ള സഹകരണ പദ്ധതിയാണിത്. സാംസ്‌കാരിക വിനിമയവും വിദ്യാർത്ഥികളെ കൈമാറൽ പദ്ധതികളും അടക്കം ജനങ്ങൾക്ക് പരസ്‌പരം മനസിലാക്കാൻ അവസരമുണ്ടാക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. ഓരോ വർഷവും വേവ്വേറെ സംസ്ഥാനങ്ങളുമായാണ് സഹകരണം സ്ഥാപിക്കുക. സംസ്ഥാനങ്ങളുമായി ചർച്ച ചെയ്‌ത് പദ്ധതിക്ക് അവസാന രൂപം നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

Error connecting to mysql