Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2015  

 
 
Saturday, 23 September 2017 13.12 PM IST
 MORE
Go!

  <
 


 
H dQ lam  


കെ.പി. ശർമ്മ ഒലി നേപ്പാൾ പ്രധാനമന്ത്രി
Posted on: Monday, 12 October 2015

കാഠ്മണ്ഡു: നേപ്പാൾ പ്രധാനമന്ത്രി സ്ഥാനത്തേക്ക് കമ്യൂണിസ്റ്റ് പാർട്ടി ഒഫ് നേപ്പാൾ- യുണൈറ്റഡ് മാർക്‌സിസ്റ്റ് ലെനിനിസ്റ്റ് (സി.പി.എൻ-യു.എം.എൽ) നേതാവ് കെ.പി. ശർമ ഒലി തിരഞ്ഞെടുക്കപ്പെട്ടു. പുതിയ ഭരണഘടന നിലവിൽ വന്ന ശേഷം പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടാൻ 299 വോട്ടാണ് വേണ്ടിയിരുന്നത്. ശർമയ്ക്ക് 337ഉം എതിർ സ്ഥാനാർത്ഥിയായ നേപ്പാളി കോൺഗ്രസ് പ്രസിഡന്റ് കൊയ്‌രാളയ്ക്ക് 249 വോട്ടുമാണ് ലഭിച്ചത്. പാർലമെന്റിൽ നടന്ന വോട്ടെടുപ്പിൽ 587 അംഗങ്ങൾ വോട്ട് ചെയ്തു. യു.സി.പി.എൻ- മാവോയിസ്റ്റ്, രാഷ്ട്രീയ പ്രജാതന്ത്ര പാർട്ടി-നേപ്പാൾ, മധേശി ജനാധികാർ ഫോറം ഡെമോക്രാറ്റിക് തുടങ്ങിയ പാർട്ടികളുടെ പിന്തുണ ശർമ്മയ്ക്ക് ലഭിച്ചു. മധേശി പാർട്ടിയിലെ യുണൈറ്റഡ് ഡെമോക്രാറ്റിക് മധേശി ഫ്രണ്ട് കൊയ്‌രാളയെ പിന്തുണച്ചു. നിഷ്പക്ഷത പാലിക്കാനുള്ള അവസരം അംഗങ്ങൾക്ക് നൽകിയിരുന്നില്ല. കഴിഞ്ഞ വർഷമാണ് അറുപത്തിമൂന്നുകാരനായ ഒലി സി.പി.എൻ-യു.എം.എൽ ചെയർമാനായി തിരഞ്ഞെടുക്കപ്പെടുന്നത്.അതുവരെ പാ‌ർട്ടിയുടെ അന്താരാഷ്ട്ര വിഭാഗത്തിന്റെ ചുമതലയായിരുന്നു അദ്ദേഹം വഹിച്ചിരുന്നത്. 1966ൽ രാഷ്ട്രീയത്തിലിറങ്ങിയ ഒലി 1991, 1994, 1999 എന്നീ വർഷങ്ങളിൽ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2006ൽ ഗിരിജാപ്രസാദ് കൊയ്‌രാളയുടെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിൽ ഉപപ്രധാനമന്ത്രി,വിദേശകാര്യ മന്ത്രി പദവികൾ വഹിച്ചു. 1994ൽ മൻമോഹൻ അധികാരി മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്നു.

Error connecting to mysql