Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2015  

 
 
Wednesday, 28 June 2017 2.34 AM IST
 MORE
Go!

  <
 


 
H dQ ami  


സോണിയ രാഷ്‌ട്രപതിയെ കണ്ടു
Posted on: Tuesday, 03 November 2015

 ഇന്ന് പ്രതിഷേധ മാർച്ച് ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി രാഷ്‌ട്രപതി പ്രണബ് മുഖർജിയുമായി കൂടിക്കാഴ്‌ച നടത്തി. ഇന്നലെ വൈകിട്ട് രാഷ്‌ട്രപതി ഭവനിൽ വച്ചായിരുന്നു കൂടിക്കാഴ്‌ച. 40 മിനിട്ടു നീണ്ടുനിന്ന കൂടിക്കാഴ്‌ചയുടെ വിശദാംശങ്ങൾ കോൺഗ്രസ് പുറത്തുവിട്ടിട്ടില്ല. അതേസമയം കോൺഗ്രസ് ഇന്ന് രാഷ്‌ട്രപതി ഭവനിലേക്ക് മാർച്ചു നടത്താൻ തീരുമാനിച്ചിട്ടുണ്ട്. രാജ്യമെമ്പാടും വർദ്ധിച്ചു വരുന്ന അസഹിഷ്‌ണുതയ്‌ക്കെതിരെ പ്രതിഷേധമുയരുമ്പോഴും സർക്കാർ അലംഭാവം കാട്ടുന്നതിൽ പ്രതിഷേധിച്ചാണ് മാർച്ച്. വൈകിട്ട് നാലുമണിക്ക് പാർലമെന്റ് പരിസരത്തു നിന്നാരംഭിക്കുന്ന മാർച്ചിന് സോണിയാ ഗാന്ധിയും ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും നേതൃത്വം നൽകും. കോൺഗ്രസ് എംപിമാരും പ്രവർത്തക സമിതി അംഗങ്ങളും എ. ഐ.സി.സി ഭാരവാഹികളും പങ്കെടുക്കും.

Error connecting to mysql