Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2015  

 
 
Monday, 22 October 2018 14.35 PM IST
 MORE
Go!

  <
 


 
H dQ och sl  


വിക്രമാദിത്യൻ

Posted on: Saturday, 26 July 2014

ഒരു സങ്കല്പ സിനിമാകഥ പറയാം. കള്ളന്റെ മകനും പൊലീസിന്റെ മകനും കളിക്കൂട്ടുകാരായ ഒരുഗ്രാമം. എല്ലാ കേളികളിലും വിജയം പൊലീസിന്റെ മകനാണ്. കള്ളന്റെ മകൻ തട്ടിമുട്ടി പാസാകും. തോറ്റാൽ പൊലീസുകാരന്റെ മോനെ സല്യൂട്ട് ചെയ്യണമെന്ന് ആചാരവുമുണ്ട്. നാട്ടിലെ തല്ലിപ്പൊളിയായി കള്ളന്റെ മകൻ വളർന്നു. മിടുക്കനും സൽസ്വഭാവിയുമായി വളർന്ന പൊലീസിന്റെ മകന്റെ ലക്ഷ്യം എസ്.ഐ ആകുക എന്നതാണ്. കള്ളന്റെ മകനും പൊലീസാകാൻ മോഹം. കടമ്പകൾ ഒന്നൊന്നായി കടക്കുമ്പോൾ അതിലും വലിയ കടമ്പകൾ കള്ളന്റെ മകനെ കാത്തിരിക്കും.

കളിക്കൂട്ടുകാരനും ശത്രുവുമായ കൂട്ടുകാരന്റെ അച്ഛൻ പൊലീസും പറ്റാവുന്ന പോലെ ഉപദ്രവിച്ചു. ഒടുക്കം എല്ലാം നഷ്ടപ്പെട്ട്,​ മാനം പോലും നഷ്ടപ്പെട്ട് നമ്മുടെ കഥാനായകനായ കള്ളന്റെമകൻ നാടുവിടുന്നു. ശേഷം..?​ തമിഴ് സിനിമയാണെങ്കിൽ സാക്ഷാൽ രജനികാന്ത് നായകനാണെങ്കിൽ കള്ളന്റെ മകൻ കളക്ടറായി അതേ നാട്ടിൽ ചാർജെടുക്കും. അപ്രതീക്ഷിത ക്ളൈമാക്സ് കണ്ട് ആനന്ദപുളകിതരായി രജനിയണ്ണന് നമ്മൾ ആർപ്പുവിളിക്കും..! 

മേൽപ്പറഞ്ഞ കഥയുമായി ബന്ധമില്ലെങ്കിലും സമാനമായൊരു രീതിയിലാണ് വിക്രമാദിത്യൻ തിയേറ്ററിലെത്തുന്നത്. കളിക്കൂട്ടുകാരായ വിക്രമിന്റെയും ആദിത്യന്റെയും സൗഹൃദത്തിന്റെ കഥ പറയുന്ന സിനിമയാണ് വിക്രമാദിത്യൻ. ഇതിനിടയ്ക്ക് ദീപിക എന്ന കളിക്കൂട്ടുകാരിയുമുണ്ട്,​ നായികയായി. ഒരുമിച്ച് പഠിച്ചും കളിച്ചും ഇവര് മൂന്നുപേരും വളരുന്നു. ദീപികയെ കാമുകിയാക്കാനുള്ള മത്സരവും അല്ലാതെയുള്ള മത്സരങ്ങളും മുറുകുന്നതോടെ സിനിമ മുമ്പോട്ട് പോകും. 

അടിച്ചുപൊളിക്കാരനായ യുവാവായി ദുൽഖറിന്റെ ആദിത്യനും, മസിൽ പെരുപ്പിച്ച നല്ല യുവാവായി ഉണ്ണി മുകുന്ദന്റെ വിക്രമും, അണിഞ്ഞൊരുങ്ങി അമ്പലത്തിൽ പോകാനും വിക്രമിനെ കാമിക്കണോ ആദിത്യനെ കാമിക്കണോ എന്ന ആശങ്കകൾ മാത്രമുള്ള നായിക ദീപികയായി നമിത പ്രമോദും അഭിനയിക്കുന്നു. ആദിത്യന്റെ അമ്മയും പൊലീസുകാരിയുമായ ലക്ഷ്മി മേനോനായി ലെന മികച്ച പ്രകടനം കാഴ്ചവയ്ക്കുമ്പോൾ, മുൻ കാമുകനും വിക്രമിന്റെ പൊലീസുകാരനായ അച്ഛൻ വാസുദേവ ഷേണായിയുമായി അനൂപ് മേനോനും എത്തുന്നു.  സന്തോഷ് കെ.കീഴട്ടൂർ, ജോയ് മാത്യു, സാദിഖ്, മഞ്ജു സതീഷ്‌ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

കൊങ്ങിണിയെ മലയാളവുമായി കെട്ടിച്ചുവിടാൻ മാത്രമായി ഇക്ബാൽ കുറ്റിപ്പുറം ചമച്ച ദുർബലമായ സ്ക്രിപ്റ്റിനെ ലാൽ ജോസിലെ സംവിധായകൻ തടികേടാകാതെ സിനിമയാക്കി ഒപ്പിച്ചെടുത്തു എന്ന് പറയാം. മട്ടാഞ്ചേരിയിലും കൊച്ചിയിലും കറങ്ങി നടന്നിട്ടും ജോമോന്റെ ക്യാമറയിൽ മികച്ചതൊന്നും പതിഞ്ഞിട്ടില്ല. ആറു ഗാനരചയിതാക്കളുടെ ആറു പാട്ടുകൾക്ക് സംഗീതം നൽകാൻ ബിജിബാൽ പണിപ്പെട്ടതും സിനിമയിൽ ഏശിയിട്ടില്ല.

പായ്ക്കപ്പ്: കുറച്ചുകാലമായി മലയാള സിനിമ ലോല ഹൃദയർക്കുള്ളതാണ്. ലാൽ ജോസിന്റെ വിക്രമാദിത്യൻ അതിലോല ഹൃദയർക്ക് മാത്രമായി റിസർവ് ചെയ്യപ്പെട്ടിരിക്കുന്നു..!!​!


Error connecting to mysql