Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2015  

 
 
Wednesday, 22 November 2017 23.50 PM IST
 MORE
Go!

  <
 


 
H dQ lam  


കൊടുംക്രൂരതയുടെ പര്യായമായി ഐസിസ്തടവുപുള്ളിയെ കൊന്നത് റോഡിലൂടെ വഴിച്ചിഴച്ച്
Posted on: Thursday, 22 October 2015

ബാഗ്ദാദ്:തടവുപുള്ളിയെ ക്രൂരമായി കൊലപ്പെടുത്തുന്ന ദൃശ്യം ഐസിസ് പുറത്തുവിട്ടു. തടവുപുള്ളിയെ ട്രക്കിനുപുറകിൽകെട്ടി റോഡിലൂടെ വഴിച്ചിഴച്ച് കൊലപ്പെടുത്തുന്നതിന്റെ വീഡിയോയാണ് പുറത്തുവിട്ടത്. ലിബിയയിൽ ചിത്രീകരിച്ചതാണ് വീഡിയോ എന്നാണ് റിപ്പോർട്ട്. ചാരവൃത്തി ആരോപിച്ച് പിടിക്കപ്പെട്ട മധ്യവയസ്കനെയാണ് ക്രൂരമായി കൊലപ്പെടുത്തുന്നത്. ഒാറഞ്ചുനിറത്തിലുള്ള വസ്ത്രമണിഞ്ഞ ഇയാളെ കൈകൾ പുറകിലാക്കിബന്ധിച്ചശേഷം മലർത്തിക്കിടത്തിയാണ് ട്രക്കിനുപുറകിൽ കെട്ടിയിട്ടത്. തന്നെ കൊലപ്പെടുത്തരുതെന്ന് ഇയാൾ കരഞ്ഞുപറയുന്നുണ്ടെങ്കിലും ഭീകരർ അതൊന്നും കേട്ടതായിപ്പോലും നടിക്കുന്നില്ല. തുടർന്ന് ട്രക്ക് പതിയെ മുന്നോ‌ട്ടുനീങ്ങുന്നു. റോഡിൽ ശരീരം ഉരയുന്നതിന്റെ സമീപ ദൃശ്യവും കടുത്തവേദനയിൽ ഇയാൾ അലറിവിളിക്കുന്നതും വീഡിയോയിലുണ്ട്. ഇയാളെ കെട്ടിവലിക്കുന്ന ട്രക്കിനുപിന്നിലായി ശിക്ഷ നടപ്പാക്കുന്നത് കാണാൻ തീവ്രവാദികൾ വരുന്നതും ദൃശ്യത്തിലുണ്ട്. ശരീരം റോഡിലുരഞ്ഞ് മാരകമായി മുറിവേറ്റ തടവുകാരൻ അല്പസമയത്തിനകം മരിച്ചു. പതിവുപോലെ പൊതുജനമധ്യത്തിലാണ് ശിക്ഷ നടപ്പാക്കുന്നത്. ഒരിടവേളയ്ക്കുശേഷമാണ് ക്രൂരവീഡിയോ ഐസിസ് പുറത്തുവിടുന്നത്. നേരത്തേ തലവെട്ടിയും കെട്ടിടത്തിൽ നിന്ന് തള്ളിയിട്ടും വെള്ളത്തിൽ മുക്കിയും വധശിക്ഷ നടപ്പാക്കുന്നതിന്റെ ദൃശ്യങ്ങൾ ഐസിസ് പുറത്തുവിട്ടിരുന്നു.

Error connecting to mysql