Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2015  

 
 
Wednesday, 28 June 2017 2.34 AM IST
 MORE
Go!

  <
 


 
H dQ ami  


കേരളാ ഹൗസ് റെയ്ഡിൽപ്രതിഷേധം തിളയ്ക്കുന്നു

Posted on: Wednesday, 28 October 2015

മുഖ്യമന്ത്രി മോദിക്ക് കത്തയച്ചു റെയ്ഡിനെതിരെ കേജ്‌രിവാളും മമതാ ബാനർജിയും ന്യൂഡൽഹി: കേരളത്തെ അപമാനിക്കുന്ന തരത്തിലുള്ള ‌ഡൽഹി പൊലീസിന്റെ കേരളാ ഹൗസ് റെയ്ഡ് നടത്തിയതിൽ വ്യാപകമായ പ്രതിഷേധം തിളയ്ക്കുന്നു. പശു ഇറച്ചി വിളമ്പി എന്നാരോപിച്ചായിരുന്നു റെയ്ഡ്. എന്നിട്ട് പശു ഇറച്ചി കണ്ടെത്തിയതുമില്ല. രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിനെതിരായ തരത്തിൽ ഡൽഹി പൊലീസ് നടത്തിയ റെയ്ഡിൽ എൽ.ഡി.എഫ് - യു.ഡി.എഫ് ഭേദമില്ലാതെ പ്രതിഷേധം ആളിക്കത്തി. മുഖ്യമന്ത്രി ഉമ്മൻചാണ്ടി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. കേരളാ ഹൗസ് കേരള സംസ്ഥാനത്തിന്റെ ഡൽഹിയിലെ ആസ്ഥാനമാണ്. അവിടെ അനുമതിയില്ലാതെ ഡൽഹി പൊലീസ് റെയ്ഡ് നടത്തിയതിലാണ് പ്രതിഷേധം. റെയ്ഡിനെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും കുറ്റപ്പെടുത്തി. സംഭവത്തെ എ.കെ. ആന്റണിയും എ.ഐ.സി.സി ജനറൽ സെക്രട്ടറി ദിഗ്‌വിജയ് സിംഗും അപലപിച്ചു. അതേസമയം, പരാതി അന്വേഷിക്കുക മാത്രമാണ് പൊലീസ് ചെയ്തതെന്നും ഫെഡറൽ സംവിധാനത്തിന്മേലുള്ള കടന്നുകയറ്റമല്ലെന്നും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. മലയാളികളുടെ ആത്മാഭിമാനത്തെയാണ് ഡൽഹി പൊലീസ് ചോദ്യം ചെയ്തതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ കുറ്റപ്പെടുത്തി. കേരളാ ഹൗസിൽ വിളമ്പുന്നത് ഡൽഹിയിൽ അനുവദിച്ചിട്ടുള്ള പോത്തിറച്ചിയാണെന്ന് ചീഫ് സെക്രട്ടറി ജിജി തോംസൺ ഡൽഹിയിൽ പറഞ്ഞു. ഹിന്ദുസേന പ്രവർത്തകരുടെ പരാതിയുണ്ടെന്ന് പറഞ്ഞ് തിങ്കളാഴ്‌ച വൈകിട്ടാണ് ഡൽഹി പൊലീസ് കേരളാ ഹൗസിലെ സമൃദ്ധി കാന്റീനിലെ അടുക്കളയിൽ കയറി പരിശോധന നടത്തിയത്. റെയ്ഡ് നടന്നതിന് തൊട്ടുപിന്നാലെ കേരളാ ഹൗസ് അധികൃതർ മെനുവിൽ നിന്ന് ബീഫ് ഒഴിവാക്കി. മേലധികാരികളുടെ അനുമതി ലഭിച്ചാൽ ഇന്ന് മുതൽ ബീഫ് വിളമ്പുമെന്നും അവർ പറഞ്ഞു. അനുവാദമില്ലാതെ കേരളാ ഹൗസിലേക്ക് അതിക്രമിച്ച് കയറിയതിനെതിരെ റസിഡന്റ് കമ്മിഷണർ ഗ്യാനേഷ് കുമാർ ഡൽഹി പൊലീസിന് പരാതി നൽകി. അതേസമയം, കേരളാ ഹൗസിൽ റെയ്ഡ് നടത്തിയിട്ടില്ലെന്ന് ഡൽഹി പൊലീസ് കമ്മിഷണർ ബി.എസ്. ബാസി അറിയിച്ചു. പരാതിയെ തുടർന്നുള്ള കരുതൽ നടപടി മാത്രമാണ് പൊലീസ് സ്വീകരിച്ചത്. സംഭവത്തിൽ കേരളാ ഹൗസിനെതിരെ രേഖാമൂലം പരാതി ലഭിച്ചിട്ടില്ല. ഫോൺ മുഖേനയാണ് പരാതി ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ സംഭവത്തിൽ പ്രതിഷേധിച്ച് ഇടത് എം.പിമാരായ ഡോ. എ. സമ്പത്ത്, പി.കെ. ശ്രീമതി, സി.പി. നാരായണൻ എന്നിവർ കേരളാ ഹൗസിന് മുന്നിൽ ധർണ നടത്തി. വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്ന് അവർ പറഞ്ഞു. വിവിധ മലയാളി സംഘടനകളും പ്രസ് ക്ളബ് ഒഫ് ഇന്ത്യ, കേരള പത്രപ്രവർത്തക യൂണിയൻ അംഗങ്ങളും പ്രതിഷേധത്തിൽ പങ്കുചേർന്നു. ഹിന്ദുസേനയുടെ നേതാവായ വിഷ്ണു ഗുപ്തയാണ് കേരളാ ഹൗസിൽ ഗോമാംസം വിളമ്പുന്നുണ്ടെന്ന് പൊലീസിന് ഫോണിലൂടെ പരാതി നൽകിയത്. ഡൽഹിയിൽ ഗോവധ നിരോധനമുണ്ടെങ്കിലും മറ്റ് മാട്ടിറച്ചിക്ക് വിലക്കില്ല. കേരളാ ഹൗസിലെ റെയ്ഡോടെ ഡൽഹിയിൽ പോത്തിറച്ചി വിളമ്പുന്ന ഹോട്ടലുടമകളും ഭീതിയിലാണ്. കേന്ദ്രത്തിൽ ബി.ജെ.പി സർക്കാർ അധികാരമേറ്റതിന് പിന്നാലെ റസിഡന്റ് കമ്മിഷണറുടെ നിർദ്ദേശ പ്രകാരം കേരളാ ഹൗസിൽ ബീഫ് വിളമ്പുന്നത് നേരത്തേ നിറുത്തിവച്ചിരുന്നു. എന്നാൽ ജനപ്രതിനിധികളും മലയാളി സംഘടനകളും പ്രതിഷേധിച്ചതോടെയാണ് നിരോധനം പിൻവലിച്ചത്.

Error connecting to mysql