Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2015  

 
 
Wednesday, 24 May 2017 15.27 PM IST
 MORE
Go!

  <
 


 
H dQ Jjq  


രണ്ടാംഘട്ട വോട്ടെ​ടു​പ്പിൻെറ പ്രചാ​രണം ഇന്ന് അവ​സാ​നിക്കും
Posted on: Tuesday, 03 November 2015

തിരുവനന്തപുരം: രണ്ടാംഘട്ട വോട്ടെ​ടുപ്പ് നട​ക്കുന്ന പത്ത​നം​തി​ട്ട, ആല​പ്പു​ഴ, കോട്ട​യം, എറ​ണാ​കു​ളം, തൃശ്ശൂർ, പാല​ക്കാ​ട്, മല​പ്പുറം ജില്ല​ക​ളിലെ പ്രചാ​രണ പരി​പാ​ടി​കൾ ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് അവ​സാ​നി​ക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചാ​യ​ത്ത്,എന്നിവിടങ്ങളിലും പുതുതായി രൂപീകരിക്കപ്പെട്ട 14 മുനിസിപ്പാലിറ്റികളുൾപ്പെടെ 55 മുനി​സി​പ്പാ​ലി​റ്റികളിലും, കൊച്ചി ,തൃശൂർ കോർപ്പ​റേ​ഷനുകളിലുമായി 12651 വാർഡു​ക​ളി​ലേക്ക് മൊത്തം 44388 സ്ഥാനാർത്ഥി​ക​ളാണ് മൽസ​രി​ക്കു​ന്നത്. രണ്ടാംഘട്ടത്തിൽ ഏറ്റവും കൂടു​തൽ മുനി​സി​പ്പാ​ലി​റ്റി​വാർഡു​കൾ മല​പ്പുറത്താണ്. 12 മുനി​സി​പ്പാ​ലി​റ്റി​ക​ളി​ലായി 479 വാർഡു​കൾ. 13 മുനിസിപ്പാലിറ്റികളിലായി 421 വാർഡുകളുളള എറണാകുളമാണ് രണ്ടാമത്. കുറവ് പത്ത​നം​തി​ട്ട​യി​ലും. നാല് മുനി​സി​പ്പാ​ലി​റ്റി​ക​ളി​ലായി 132 വാർഡു​കൾ. ആല​പ്പുഴ,കോട്ടയം ജില്ലകളിൽ ആറുവീതവും തൃശൂർ,പാലക്കാട് ജില്ലകളിൽ ഏഴുവീതവും മുനിസിപ്പാലിറ്റികളുണ്ട്. പന്ത​ളം, ഹരി​പ്പാ​ട്, എറ്റു​മാ​നൂർ, ഈരാ​റ്റു​പേ​ട്ട, പിറ​വം, കൂത്താ​ട്ടു​കു​ളം, വട​ക്കാ​ഞ്ചേ​രി, പട്ടാ​മ്പി, ചെർപ്പു​ള​ശ്ശേരി, മണ്ണാർക്കാട്, താനൂർ, പര​പ്പ​ന​ങ്ങാ​ടി, വട​ക്കാ​ഞ്ചേ​രി, തിരൂ​ര​ങ്ങാടി എന്നിവയാണ് പുതിയ മുൻസിപ്പാലിറ്റികൾ.

Error connecting to mysql