Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2015  

 
 
Tuesday, 27 June 2017 15.51 PM IST
 MORE
Go!

  <
 


 
H dQ lam  


ഇറാഖ് യുദ്ധത്തിന്റെ കാര്യത്തിൽ തെറ്റുപറ്റി; ടോണി ബ്ലെയറിന്റെ ഏറ്റുപറച്ചിൽ
Posted on: Monday, 26 October 2015

വാഷിംഗ്ടൺ: ഇറാഖ് യുദ്ധത്തിലെടുത്ത ചില തീരുമാനങ്ങളിൽ തെറ്റുപറ്റിയെന്ന് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ പറഞ്ഞു. അന്നുണ്ടായ പിഴവാണ് ഐസിസ് പോലുള്ള തീവ്രവാദി സംഘടനകളുടെ പിറവിക്ക് കാരണമായത്. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഇതാദ്യമായാണ് ഇറാഖ് യുദ്ധവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തെറ്റുപറ്റിയെന്ന് ബ്ലെയർ തുറന്നു സമ്മതിക്കുന്നത്. സദ്ദാം ഹുസൈന്റെ കൈയിൽ വിനാശകരമായ ആയുധങ്ങൾ ഉണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അിസ്ഥാനത്തിലായിരുന്നു ആക്രമണം. എന്നാൽ ആ വിവരം തെറ്റായിരുന്നു. ഇറാക്കിനു നേരെ നടത്തിയ യുദ്ധത്തിന്റെ രീതിയും ആസൂത്രണവും ശരിയായിരുന്നില്ല. ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് താൻ മാപ്പ് ചോദിക്കുന്നു. നിലവിലുള്ള ഒരു ഭരണകൂടത്തെ മാറ്റുമ്പോൾ ആ രാജ്യത്തിന് എന്ത് സംഭവിക്കുമെന്ന് ആലോചിക്കാനുള്ള ദീർഘവീക്ഷണമില്ലാതെ പോയി. എന്നാൽ, സദ്ദാമിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയതിൽ മാപ്പ് ചോദിക്കാൻ തനിക്ക് ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സദ്ദാമിനെ പുറത്താക്കിയവർക്ക് ഇന്നത്തെ ഈ അവസ്ഥയ്ക്ക് ഉത്തരവാദിത്വം ഇല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാൻ സാധിക്കില്ലെന്നും ബ്ലെയർ പറഞ്ഞു. സി.എൻ.എൻ തയ്യാറാക്കുന്ന ഒരു ഡോക്യുമെന്ററിയുടെ ഭാഗമായാണ് ബ്ലെയർ അഭിമുഖം നൽകിയത്. ഈ കുറ്റസമ്മതത്തോടെ ഒരു യുദ്ധക്കുറ്റവാളിയായി വിചാരണ നേരിടുന്നതിനും തനിക്ക് മടിയില്ളെന്നും ടോണി ബ്ളെയർ തുറന്നടിച്ചു. മുൻപ് 2004ൽ പൊതുസഭയിൽ നടത്തിയ പ്രസ്താവനയിൽ യുദ്ധത്തിന്റെ പേരിൽ മാപ്പുപറയാൻ തയ്യാറല്ലെന്ന് ബ്ലെയർ പറഞ്ഞിരുന്നു. ഇറാഖ് യുദ്ധത്തിനുശേഷം ബ്രിട്ടനിൽ നടന്ന തിരഞ്ഞെടുപ്പിൽ ബ്ളെയർ വീണ്ടും അധികാരത്തിലെത്തിയിരുന്നു. 2007ൽ പ്രധാനമന്ത്രി പദം രാജിവച്ചപ്പോൾ ഇറാഖ് യുദ്ധത്തെ ചൊല്ലി അഭിമാനിക്കുന്നു എന്നായിരുന്നു ബ്ളെയറിന്റെ പ്രതികരണം.

Error connecting to mysql