Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2015  

 
 
Monday, 27 March 2017 10.18 AM IST
 MORE
Go!

  <
 


 
H dQ ltiv  


മോടി നിലനിർത്താൻ പാടുപെടുന്ന മോദി

Posted on: Monday, 25 May 2015

ഭാരതീയ ജനതാ പാർട്ടി നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ശേഷം ഒറ്റയ്ക്കാണ് അദ്ദേഹം തെരഞ്ഞെടുപ്പു പ്രചാരണത്തിന് നേതൃത്വം നൽകിയത്. തന്നേക്കാൾ മൂപ്പുള്ള നേതാക്കളായ ലാൽ കിഷൻ അദ്വാനിയെയും മുരളി മനോഹർ ജോഷിയെയും ഒതുക്കിയിട്ട് വ്യവസായികളുടെ വിമാനങ്ങളിൽ നാടാകെ പറന്നു നടത്തിയ പ്രചണ്ഡ പ്രചാരണത്തിലൂടെ അദ്ദേഹം പാർട്ടിയെ അധികാരത്തിലെത്തിച്ചു. അതിനു ശേഷം എട്ട് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പു നടന്നു. ആ സംസ്ഥാനങ്ങളിലും അദ്ദേഹം തന്നെ പ്രചാരണം നയിച്ചു. അതിൽ ഏഴിടത്തു ബി.ജെ.പിക്ക് അധികാരത്തിന്റെ ഭാഗമാകാൻ കഴിഞ്ഞു. ചിലയിടങ്ങളിൽ അത് ഒറ്റക്ക് ഭരിക്കുന്നു. കൂട്ടു മന്ത്രിസഭകളുള്ള സംസ്ഥാനങ്ങളിൽ ജമ്മു-കശ്മീർ ഒഴികെ എല്ലായിടത്തും ഭരണത്തിന് നേതൃത്വം നൽകുന്നത് ബി.ജെ.പി. തന്നെ. ഇതിന്റെയൊക്കെ ഫലമായി കോൺഗ്രസിനെ പിന്തള്ളി ബി.ജെ.പി. രാജ്യത്തെ ഏറ്റവും വലിയ കക്ഷിയായി വളർന്നു. അങ്ങനെ പാർട്ടിയുടെ മോടി കൂട്ടാൻ കഴിഞ്ഞ മോദി അധികാരത്തിൽ ഒരു വർഷം പിന്നിടുമ്പോൾ സ്വന്തം മോടി നിലനിർത്താൻ പാടുപെടേണ്ട അവസ്ഥയിലാണ്. ഡൽഹി സംസ്ഥാന തെരഞ്ഞെടുപ്പിൽ മോദിയുടെ ജാലവിദ്യ ഫലിച്ചില്ല. പക്ഷെ ആരാധകർ ഇപ്പോഴും അദ്ദേഹത്തെ അമാനുഷികനായി കാണുന്നു. എന്നാൽ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ കാട്ടിയ പ്രാഗത്ഭ്യം ഭരണത്തിൽ കാട്ടാൻ അദ്ദേഹത്തിനായിട്ടില്ല.

ലോക സമ്പദ് വ്യവസ്ഥയെ ബാധിച്ച മാന്ദ്യത്തിന്റെ ഫലമായി ഇന്ത്യയുടെ വളർച്ചാനിരക്ക് കുറഞ്ഞ ഘട്ടത്തിലാണ് മൻ‌മോഹൻ സിങ്ങിന്റെ പിൻ‌ഗാമിയായി മോദിയെത്തിയത്. ഇപ്പോൾ വളർച്ചാനിരക്ക് വീണ്ടും വർദ്ധിക്കുകയാണ്. എന്നാൽ ഇതിന്റെ പിന്നിലെ മുഖ്യ ചാലകശക്തി മോദി സ്വീകരിച്ച നയപരിപാടികളല്ല, അമേരിക്കയുടെയും മറ്റ് വികസിത രാജ്യങ്ങളുടെയും സാമ്പത്തികസ്ഥിതിയിലുണ്ടായ അഭിവൃദ്ധിയാണ്. മോദിയുടെ നയങ്ങളുടെ ഫലം ഇനിയും കണ്ടുതുടങ്ങേണ്ടിയിരിക്കുന്നു. ബി.ജെ.പി നയിക്കുന്ന നാഷനൽ ഡെമോക്രാറ്റിക് അലയൻസിന് രാജ്യസഭയിൽ ഭൂരിപക്ഷമില്ലാത്തതുകൊണ്ട് ഉദ്ദേശിച്ച നയമാറ്റങ്ങൾ പൂർണ്ണമായും നടപ്പിലാക്കാൻ മോദി സർക്കാരിനു കഴിഞ്ഞിട്ടില്ല. ഓർഡിനൻസിലൂടെയൊ ചില പ്രതിപക്ഷ കക്ഷികളുടെ സഹായത്തോടെയൊ പാസാക്കിയ നിയമങ്ങളിൽ പലതും കടുത്ത എതിർപ്പ് നേരിടുന്നുണ്ട്. വ്യവസായികളുടെ താല്പര്യങ്ങൾ മുൻ‌നിർത്തി ഭൂനിയമത്തിലും തൊഴിൽ നിയമത്തിലും വരുത്തിയ മാറ്റങ്ങൾ ഇക്കൂട്ടത്തിൽ‌പെടുന്നു.  തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഈ നടപടികൾ ഉതകുമെന്നാണ് സർക്കാരിന്റെ വാദം.

ചൈന ചെയ്തതുപോലെ വിദേശികളുടെ സഹായത്തോടെ ഇന്ത്യയെ വലിയ ഉല്പാദന കേന്ദ്രമാക്കാനാണ് മോദി ലക്ഷ്യമിടുന്നത്.  എന്നാൽ ചൈന അതു ചെയ്തതെങ്ങനെയാണെന്ന് അദ്ദേഹം ശരിയ്ക്ക് മനസിലാക്കിയിട്ടില്ല. മാവോ എല്ലാവർക്കും തൊഴിൽ നൽകി. പക്ഷെ പ്രതിമാസ ശമ്പളം 100 യുവാൻ മാത്രമായിരുന്നു. തൊഴിലാളിക്ക് പ്രതിമാസം 300 യുവാൻ നൽകണമെന്ന വ്യവസ്ഥയിലാണ് ഡെങ് രാജ്യം വ്യവസായികൾക്കു തുറന്നു കൊടുത്തത്. ഏഴ് കൃഷിക്കാരുടെ ഭൂമി അവരിലൊരാൾ “മാസ്റ്റർ കൃഷിക്കാര“നെന്ന നിലയിൽ പങ്കാളിത്താടിസ്ഥാനത്തിൽ കൃഷി ചെയ്യണമെന്ന് വ്യവസ്ഥ ചെയ്തുകൊണ്ട് ആറു പേർക്ക് മറ്റ് തൊഴിലുകൾ ചെയ്യാൻ ചൈനയിലെ ഭരണകൂടം അവസരം നൽകി. ഇതിൽ നിന്ന് തികച്ചും വ്യത്യസ്തമായി കൃഷിക്കാരുടെയും തൊഴിലാളികളുടെയും താല്പര്യം സംരക്ഷിക്കാതെയുള്ള വ്യാവസായിക വളർച്ചയാണ് മോദി വിഭാവന ചെയ്യുന്നത്.

സാമ്പത്തിക രംഗത്തെ പുതിയ ഉണർവ് സർക്കാരിന്റെ നടപടികളുടെ ഫലമല്ലെങ്കിലും മോദിക്ക് അത് സ്വന്തം നേട്ടങ്ങളുടെ പട്ടികയിൽ പെടുത്താവുന്നതാണ്.. പക്ഷെ ഇന്ത്യ ഈ നൂറ്റാണ്ടിന്റെ പകുതിയോടെ ലോകത്തിലെ വലിയ സാമ്പത്തിക ശക്തികളിലൊന്നാകുമെന്ന് മോദി ദേശീയതലത്തിലെത്തുന്നതിന് വളരെ മുമ്പെ ലോക ബാങ്കു  പ്രവചിച്ചിരുന്നെന്നതു ഓർമ്മയിലുണ്ടാകണംമോദി സർക്കാരിന് ധന കമ്മി കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. ലോക വിപണിയിൽ എണ്ണവില കുറഞ്ഞത് ഇക്കാര്യത്തിൽ ഏറെ സഹായകമായി. ആന്തരികവിപണിയിലാകട്ടെ മോദി വന്നശേഷം എണ്ണവില കൂടുകയാണുണ്ടായത്. സർക്കാർ സ്വീകരിച്ച ചില ചെലവുകുറയ്ക്കൽ നടപടികൾ ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്നവയാണ്. ചില സബ്‌സിഡികൾ പരിമിതപ്പെടുത്തിയതും പാവങ്ങൾക്ക് ഏറെ ആശ്വാസം നൽകുന്ന തൊഴിലുറപ്പു പദ്ധതി പ്രകാരമുള്ള കൂലി വൈകിപ്പിച്ചതും ഉദാഹരണങ്ങൾ..അതേസമയം എല്ലാവർക്കും ബാങ്ക് അക്കൗണ്ട്, ശുചിത്വ ഭാരതം തുടങ്ങിയ പദ്ധതികളിലൂടെ ബഹുജനങ്ങളെ മാറ്റത്തിന് പ്രേരിപ്പിക്കാനും അതിൽ പങ്കാളികളാക്കാനും മോദി ശ്രമിച്ചിട്ടുണ്ട്.

രാഷ്ട്രീയ എതിരാളികൾ മോദിക്കെതിരെ ഉയർത്തിയിട്ടുള്ള ഏറ്റവും വലിയ ആരോപണം സർക്കാർ കോർപ്പറേറ്റ് താല്പര്യങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്നു എന്നതാണ്. എന്നാൽ മുതലാളിമാരുടെ താൽപര്യ സംരക്ഷണാർത്ഥം പ്രവർത്തിക്കുന്ന അസോഷ്യേറ്റഡ് ചേംബർ ഓഫ് കോമേഴ്സ് മോദി സർക്കാരിന്റെ ആദ്യ കൊല്ലത്തെ പ്രവർത്തനത്തിനു പത്തിൽ ഏഴു മാർക്കെ നൽകിയിട്ടുള്ളൂ. വ്യവസായികൾ സർക്കാരിൽ നിന്ന് കൂടുതൽ അനുകൂലമായ നടപടികൾ പ്രതീക്ഷിക്കുന്നെന്ന് ഇത് സൂചിപ്പിക്കുന്നു. അവ സാധാരണ ജനങ്ങളുടെ താല്പര്യങ്ങൾക്കനുസൃതമാവില്ല. ഭരണാധികാരിയെന്ന നിലയിലുള്ള മോദിയുടെ പ്രവർത്തനം മോശമാണെന്നു ഇതിനർത്ഥമില്ല. അമിതപ്രതീക്ഷ ഉയർത്തിയതുകൊണ്ടാണ് അത് തൃപ്തികരമല്ലെന്ന് തോന്നുന്നത്.
മോദിയുടെ ആദ്യ വർഷം രാഷ്ട്രീയ-സാമൂഹിക തലങ്ങളിൽ ആശങ്ക ഉയർത്തുന്നതാണ്. അദ്ദേഹത്തെ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കുന്നതിൽ നിർണ്ണായകമായ പങ്ക് വഹിച്ച രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർ.എസ്.എസ്) സാംസ്കാരിക സംഘടന എന്ന നാട്യം ഉപേക്ഷിച്ച് രാഷ്ട്രീയത്തിൽ നേരിട്ടിറങ്ങിയിരിക്കുകയാണ്  നിരവധി ആർ.എസ്. എസ് പ്രമുഖർ കഴിഞ്ഞ കൊല്ലം ബി.ജെ.പി ഭാരവാഹികളായി. ചിലർ ഗവർണർമാരും മുഖ്യമന്ത്രിമാരുമായി. സംഘ പരിവാറിന്റെ സ്വാധീനത്തിൽ എം.പിമാരായ ചില കാവിവേഷ ധാരികളുടെ പ്രകോപനപരമായ പ്രസ്താവനകളും പരിവാറുമായി ബന്ധമുള്ള പ്രാദേശിക സംഘടനകളുടെ മത പുന:പരിവർത്തനം, പള്ളി ആക്രമണം തുടങ്ങിയ പ്രവർത്തനങ്ങളും രാജ്യത്തിനകത്തും പുറത്തും മോദി സർക്കാരിന് ദുഷ്പേരു നൽകിയിട്ടുണ്ട്. ഇതു മനസിലാക്കി അവരെനിയന്ത്രിക്കാൻശ്രമിക്കുന്നതുകൊണ്ടാവണം അത്തരം പ്രവർത്തനങ്ങൾ അടുത്ത കാലത്ത് കുറഞ്ഞിട്ടുണ്ട്. പക്ഷെ വർഗ്ഗീയ ധ്രുവീകരണം ഒരു വലിയ ഭീഷണിയായി നമ്മുടെ മുന്നിൽ ഇപ്പോഴുമുണ്ട്.

ബി.ജെ.പിയുടെ അജണ്ട നടപ്പാക്കുന്നതിനുള്ള ഏറ്റവും വലിയ തടസമായി മോദി കാണുന്നത് കോൺഗ്രസിനെയും ജവഹർലാൽ നെഹ്രുവിനെക്കുറിച്ചുള്ള നല്ല ഓർമ്മയേയുമാണ്. അതുകൊണ്ടാണ് അദ്ദേഹം തെരഞ്ഞെടുപ്പുകാലത്ത് കോൺഗ്രസ്‌മുക്ത ഭാരതം എന്ന മുദ്രാവാക്യം ഉയർത്തിയതും അധികാരത്തിലേറിയശേഷം നെഹ്രുവിന്റെ പേരു  കളങ്കപ്പെടുത്താനും മായ്ച്ചുകളയാനും ബോധപൂർവ്വം ശ്രമിച്ചതും. ദീർഘകാലം രാജ്യത്തെ ഏറ്റവും വലിയ കക്ഷിയായിരുന്നു കോൺഗ്രസ്.  ബി.ജെ.പിക്ക് ശക്തിക്ഷയം സംഭവിച്ചാൽ വീണ്ടും ഒന്നാം സ്ഥാനത്തെത്താൻ കഴിവുള്ള പാർട്ടിയുമാണത്. അതിന്റെ തിരോധാനം ജനാധിപത്യ വ്യവസ്ഥയുടെ നിലനിൽ‌പ്പിനു തന്നെ ഭീഷണിയാകും. എതിർപ്പ് ഉപേക്ഷിച്ച് വികസന പദ്ധതികളിൽ സഹകരിക്കണമെന്ന് അരുൺ ജെയ്‌റ്റ്ലിലി കഴിഞ്ഞയാഴ്ച കോൺഗ്രസിനോട് ആവശ്യപ്പെടുകയുണ്ടായി. ഇത് മോദി  ക്യാമ്പിൽ യാഥാർത്ഥ്യബോധം ഉദിക്കുന്നതിന്റെ സൂചനയാണെങ്കിൽ സ്വ്വാഗതാർഹമാണ്.

മോദി സർക്കാരിന്റെ ജനകീയവിരുദ്ധത ഏറ്റവും ശക്തമായി പ്രതിഫലിക്കുന്നത് സർക്കാരിതര സംഘടനകളോടുള്ള സമീപനത്തിലാണ്. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിലെ വംശീയഹത്യ സംബന്ധിച്ച് വിവരങ്ങൾ കോടതിയിലെത്തിച്ച ടീസ്റ്റാ സെതൽ‌വാദിനെ തുറുങ്കിലടയ്ക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നു. കേന്ദ്ര സർക്കാരാകട്ടെ അവരുടെ സംഘടനയുടെ സാമ്പത്തികസ്രോതസുകൾ അടയ്ക്കാനും. വികസനത്തിന്റെ പേരിലുള്ള പരിസ്ഥിതി നശീകരണത്തിനെതിരായ പ്രക്ഷോഭങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കുന്ന ഗ്രീൻപീസ് എന്ന സംഘടനയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു കൊണ്ട് അതിന്റെ പ്രവർത്തനം അവസാനിപ്പിക്കാനും സർക്കാർ ശ്രമിക്കുന്നു. ഇത് ജനാധിപത്യം അർത്ഥപൂർണ്ണമാക്കുന്ന പൊതുസമൂഹ സംവിധാനങ്ങൾക്കെതിരായ യുദ്ധപ്രഖ്യാപനമാണ്.


Rating: 3.8/5 (9 votes cast)

Jjq hThX ~ oQchi jQt O!


ClT JT Agdiw JjqJhaiTY. onv clt lr Otiv dTlt Amkh Aogh YעڡjXQcJh AdJtJjh cihljکh Bi Agdiw dͮ O़Y oft cihdJj mȡtphX.

 

JTYv ltJw   hJqk TOP

പാക് ഭീകരവാദവും നിഴൽ യുദ്ധവും

പാലസ്തീൻ : വിദേശനയ വ്യതിയാനം ആശാസ്യമോ?

ഇന്ത്യയുടെ പ്രധാനമന്ത്രി എവിടെയാണ് ?

ഇന്ത്യ - പാക് ബന്ധം ഇന്ത്യയുടെ പാക് നയം മോദി മൻമോഹൻ വഴിയേ...

ഡല്‍ഹിയില്‍ റഫറണ്ടത്തിലൂടെ സമരമുഖം തുറന്ന് കേജരിവാള്‍

മാരിവില്ലിനു നേരെ തീപ്പൊരികൾ

ക​​​ടി​​​ക്കു​​​ന്ന​​​ ​​​പ​​​ട്ടി​​​യും പി​​​ടി​​​പാ​​​ടു​​​ള്ള​​​വ​​​രും

ഗു​​​ജ്ജർ ​​​സ​​​മ​​​രവും സംവരണവും

ദൈ​​​വ​​​മേ​​​ ​​​നി​​​ന്റെ​​​ ​​​ നാ​​​ട് ​​​എ​​​ങ്ങോ​​​ട്ട് ?

ബാലവേല: സർക്കാർ തീരുമാനം നല്ലത്,​ പക്ഷേ വിദ്യ തന്നെ പ്രധാനം

നന്ദികേടിന്റെ താരദൈവങ്ങൾ

കേരളത്തിൽ പൊലിയുന്ന മാവോയിസ്റ്റ് സ്വപ്നങ്ങൾ

രാഹുല്‍ ഗാന്ധി 2.0,​ പ്രതീക്ഷയുടെ പുത്തന്‍ കിരണങ്ങള്‍

കാമറോൺ കടന്പകൾ

നരസിംഹ റാവുവിന് മോദി സര്‍ക്കാരെന്തിന് സ്മാരകം പണിയണം?​

അസ്വസ്ഥതകളുയർത്തി മാലിദ്വീപ്

ഡൽഹി ദർബാറിലെ വീതംവയ്‌പുകാർ

യാത്രകൾ ഒടുങ്ങാതെ 24 അക്ബർ റോഡ്

മുകളിൽ ഇരിക്കുന്നവൻ എന്തോ പറയാൻ ശ്രമിക്കുന്നുണ്ട്

ഗ്രീസിലെ ഭരണമാറ്റത്തിന്റെ പൊരുൾ

ഈ കാർട്ടൂണുകളിൽ ഇന്ത്യയുടെ ചരിത്രം

അന്ന് ഒരു കുടക്കീഴിൽ;ഇന്ന് രണ്ടു കൊടിക്കീഴിൽ

കാലത്തിന്റെ തിരിച്ചടി

ഫ്രാൻസിലേത് കുടിയേറ്റക്കാരുടെ പക

ശ്രീലങ്കയിൽ തിരഞ്ഞെടുപ്പ് യുദ്ധം രാജപക്‌സെ വീണ്ടും അധികാരത്തിലേറുമോ?

രാജാപ്പാർട്ടിനെ വെട്ടി നിരത്തി,തമിഴ് സിനിമയെ ജീവിതഗന്ധിയാക്കി

ഇനി ലക്ഷ്യം ഡൽഹി

സ്വകാര്യ (സന്നദ്ധ) സർവകലാശാലകളിലേയ്ക്ക്

ചില്ലുവാതിലുകൾ തകരാതിരിക്കാൻ

ബാലവേല ചരിത്രമാവുമ്പോൾ കൈലാഷ് സത്യാർത്ഥിയ്ക്കൊപ്പം കുഞ്ഞുങ്ങളുടെ സ്വപ്നവും പൂവണിയും

ഭോപ്പാൽ ദുരന്തത്തിന് മുപ്പത് വയസ്സ്

മുല്ലപ്പെരിയാർ ആശങ്കയും ഭീതിയും

സ്റ്റൈൽ മന്നൻ രാഷ്ട്രീയത്തിലേക്ക്?

യാൽദേവി വീണ്ടും ട്രാക്കിൽ എത്തുമ്പോൾ

മഹാരാഷ്ട്രിയിൽ ഇനി ദേവേന്ദ്രയുഗം

സർവ്വകലാശാലകൾ മരുഭൂമികളാവാതിരിയ്ക്കാൻ

ഇന്ത്യയുടെ അഫ്ഗാൻ നയം മാറുന്നുവോ?

ഹോങ്കോംഗിലെ തകരുന്ന വിപ്ലവം

സസ്‌പെൻസുമായി മറാത്താ ദേശം

ചൊവ്വ ജീവന്റെ വാഗ്ദത്ത ലോകം

മംഗളമുഹൂർത്തം അരികെ

ചൈനീസ് പ്രസിഡന്റിന്റെ വരവും മോദിയുടെ അമേരിക്കൻ യാത്രയും

കേരളം വീണ്ടും സാമ്പത്തിക വറുതിയിലേക്ക്

അയൽപക്കം സംഘർഷഭരിതമാകുമ്പോൾ...

പ്രിയപ്പെട്ട ആറ്റൻബറോ

സെൻസർ ബോർഡിന് വിശ്വാസ്യത വേണം

അരു​ന്ധതി ഉയർത്തിയ ആശ​യ​ങ്ങളും അക്കാദ​മിക സമൂ​ഹവും

അശാന്തി​യുടെ നാളുകൾ

ഇറാഖ് പുകയുന്നു, അയൽ ഭരണകൂടങ്ങളും

കോൺഗ്രസ് മുക്ത ഭാരത പ്രഖ്യാപനം യാഥാർത്ഥ്യമാക്കിയ ആത്മവിശ്വാസത്തോടെ മോഡി


 H dQ ltiv     hJqk TOP

 
 
 

 

ആന്റണി ഇടപെട്ടു, അടൂർ പ്രകാശിന് സീറ്റ് നൽകാൻ ധാരണ

അടൂർ പ്രകാശിനെതിരായ വിജി.അന്വേഷണത്തിന് സ്‌റ്റേ ഇല്ല

അങ്കമാലി സീറ്റിനെ ചൊല്ലി യു.ഡി.എഫിൽ പൊട്ടിത്തെറി

കോൺഗ്രസും യു.ഡി.എഫും വഞ്ചിച്ചു: ജോണി നെല്ലൂർ

അരൂരും ആറ്റിങ്ങലും കൂടി നൽകാമെന്ന് ആർ.എസ്.പിയോട് കോൺഗ്രസ്

ഭീകരവാദത്തിനെതിരെയുള്ള കർത്തവ്യത്തിൽ നിന്നും ഒരു രാജ്യങ്ങളും വ്യതിചലിക്കരുത്:മോദി

പാകിസ്ഥാനിൽ എലിയെ കൊല്ലുന്നവർക്ക് 25 രൂപ വീതം പാരിതോഷികം

കൊൽക്കത്ത ഫ്ലൈഓവർ തകർന്ന് മരിച്ചവുടെ എണ്ണം 24 ആയി

ജെയ്‌ഷെ ഇ മുഹമ്മദ് തലവന് നിരോധനം ഏർപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കത്തിന് വീണ്ടും ചൈന തടയിട്ടു

മലിനീകരണം സുവർണക്ഷേത്രത്തിന്റെ തേജസ്സ് കെടുത്തുന്നു

കോൺഗ്രസും യു.ഡി.എഫും വഞ്ചിച്ചു: ജോണി നെല്ലൂർ

അരൂരും ആറ്റിങ്ങലും കൂടി നൽകാമെന്ന് ആർ.എസ്.പിയോട് കോൺഗ്രസ്

യുവ നടൻ ജിഷ്‌ണു അന്തരിച്ചു

യു.എസ് സൈനിക വിഭാഗത്തിന് ആദ്യമായി വനിത മേധാവി

റവന്യൂമന്ത്രിക്കെതിരെ ത്വരിത പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് വി.എസിന്റെ കത്ത്

കൊട്ടാരക്കര സീറ്റിന്റെ കാര്യത്തിൽ പിടിവാശിയില്ല: ബാലകൃഷ്‌ണ പിള്ള

മണിയുടെ ഔട്ട്ഹൗസിലെ സെപ്ടിക് ടാങ്കിൽ നിന്ന് കുപ്പി കണ്ടെത്തി

കെ.സി.കുഞ്ഞിരാമന് തെങ്ങ് വീണ് പരിക്ക്

മണിയുടെ മരണം: ചാരായമുണ്ടാക്കിയ ആൾ കസ്‌റ്റഡിയിൽ

വിമാനപകടത്തിൽ മരിച്ചവരിൽ മലയാളി ദന്പതികളും

കരിമണൽ രാജാവിന് വേണ്ടിടൈറ്റാനിയം ഉദ്യോഗസ്ഥർ

അടൂർ പ്രകാശിനെതിരായ അഴിമതിക്കേസ് തള്ളാനാവില്ലെന്ന് വിജിലൻസ് ഡയറക്ടർ

ശബരിമലയിൽ കുപ്പിവെള്ളവും പ്ളാസ്റ്റിക് ഉത്പന്നങ്ങളും നിരോധിച്ചു

കെ.എം.മാണിക്കെതിരായ ബാർ കോഴക്കേസ്: തുടരന്വേഷണ റിപ്പോർട്ടിൽ എതിർവാദം കേൾക്കരുതെന്ന് വിജിലൻസ്

ബി.ജെ.പി പ്രവർത്തകനെ അടിച്ചുകൊന്ന സംഭവം: എട്ട് സി.പി.എമ്മുകാർ കസ്റ്റഡിയിൽ

ഭൂനികുതി കുറയ്‌ക്കാനുള്ള ഭേദഗതി ബിൽ സബ്‌ജക്‌ട് കമ്മിറ്റിക്ക്

വിദ്യാർത്ഥിനിയുടെ തലയിൽതേങ്ങ വീണു

ബഡ്‌ജറ്റ് ചോർച്ചയുടെ ഉറവിടം വ്യക്തമായി:മുഖ്യമന്ത്രി

കുസാറ്റ്: സംവരണം പുതുക്കി നിയമനത്തിന് കരുനീക്കം

കോടതിയലക്ഷ്യം: മന്ത്രി കെ.സി. ജോസഫ് മാർച്ച് ഒന്നിന് നേരിട്ട് ഹാജരാകണം

എ.ഡി.എമ്മിന് മർദ്ദനം:ബിജിമോളെ അറസ്റ്റു ചെയ്യാത്തത്എന്തെന്ന് ഹൈക്കോടതി

 മാണിക്ക് അനുകൂലമായ നിയമോപദേശം സ്വകാര്യ അഭിഭാഷകർക്ക് പണം നൽകാനാവില്ലെന്ന് നിയമവകുപ്പ്

വിജിലൻസ് റിവ്യൂഹർജി മാണിയെ രക്ഷിക്കാൻ

രണ്ടാം ഘട്ടത്തിലും ആവേശം വിതറി കൊട്ടിക്കലാശം, നാളെ വോട്ടെടുപ്പ്

കൊ​ച്ചി​ ​തു​റ​മു​ഖം​ ​ക​രി​മ്പ​ട്ടി​ക​യിൽ

വോട്ടെടുപ്പിനിടെ കുഴഞ്ഞുവീണ് എട്ട് മരണം

രണ്ടാംഘട്ട വോട്ടെ​ടു​പ്പിൻെറ പ്രചാ​രണം ഇന്ന് അവ​സാ​നിക്കും

വോട്ടെടുപ്പിൽ വില്ലനായി തുലാമഴയും

അങ്ങിങ്ങ് കൊച്ചു കൊച്ച് അക്രമസംഭവങ്ങൾ

പവിഴമല്ലിപ്പൂമണത്തിലലിഞ്ഞ് സുഗത

പുരസ്കാരം തിരികെ നൽകി സർക്കാരിനെ അപമാനിക്കാനില്ല: കമലഹാസൻ

വിദ്വേഷ പ്രസംഗം:സ്വാമിക്കെതിരെകേസെടുക്കാം

കനിമൊഴിയോട് കനിവില്ല

ഭിന്നശേഷിക്കാർക്കായുള്ള ആദ്യ ചലച്ചിത്രോത്സവം ഡിസംബറിൽ

സോണിയ രാഷ്‌ട്രപതിയെ കണ്ടു

മംഗളുരു ജയിലിൽ തടവുകാർ ഏറ്റുമുട്ടി;ഛോട്ടാ ഷക്കീലിന്റെ സംഘാംഗമടക്കം രണ്ട് പേർ മരിച്ചു

ഗോപി ഇപ്പോഴും `സ്റ്റുഡന്റ് പൊലീസ്'

പിതാവിന്റെ 38 ലക്ഷം അടിച്ചുമാറ്റിപെൺകുട്ടിയുടെ നാടുചുറ്റൽ

മരുന്നുവില നിയന്ത്രണനയം പുനഃപരിശോധിക്കാൻ മന്ത്രിതലസമിതി

ആസാദിന്റെ ജന്മദിനം വിദ്യാഭ്യാസ ദിനമായി ആചരിക്കും

ബിഹാറിൽ മഹാസഖ്യം വിജയിച്ചാൽ സർവനാശം: മോദി

ശിവസേന പ്രവർത്തകരെ പുറത്താക്കി

ഐക്യത്തിനും സമാധാനത്തിനും ആഹ്വാനം ചെയ്‌ത് പ്രധാനമന്ത്രി

രാജ്യത്തിന്റെ ബഹുസ്വരത സംരക്ഷിക്കണമെന്ന് രാഷ്‌ട്രപതി

അസഹിഷ്ണുതയ്ക്കെതിരെ രഘുറാം രാജനുംകൈലാഷ് സത്യാർത്ഥിയും

ദളിത് കുട്ടികളെ ചുട്ടുകൊന്ന സംഭവം: തീപിടിച്ചത് വീടിനകത്ത് നിന്നെന്ന് ഫോറൻസിക് റിപ്പോർട്ട്

എസ്തർ അനുഹ്യയുടെ കൊലയാളിക്ക് വധശിക്ഷ

സാധാരണക്കാർക്കും വിമാനയാത്ര

ഛോട്ടാരാജന്റെ ബഡാ കീഴടങ്ങൽ?

കേരളാ ഹൗസ് റെയ്ഡിൽപ്രതിഷേധം തിളയ്ക്കുന്നു

സൊമാലിയയിൽ ഹോട്ടലിൽ സ്ഫോടനം; 15 പേർ കൊല്ലപ്പെട്ടു

ഛോട്ടാ രാജനെ ഇന്ത്യയിലെത്തിക്കാൻ ആറംഗ സംഘം ബാലിയിൽ

ഇറാഖ് യുദ്ധത്തിന്റെ കാര്യത്തിൽ തെറ്റുപറ്റി; ടോണി ബ്ലെയറിന്റെ ഏറ്റുപറച്ചിൽ

വാറ്റുകാരൻ വാൽനക്ഷത്രം;സെക്കൻഡിൽ 500 കുപ്പി

ഇന്ത്യയുടേത് നിരാശപ്പെടുത്തുന്ന പ്രതികരണം: നവാസ് ഷെരീഫ്

എട്ടുമാസക്കാരന്റെ കണ്ണിൽ സഹോദരൻ പശ ഒഴിച്ചു

കൊടുംക്രൂരതയുടെ പര്യായമായി ഐസിസ്തടവുപുള്ളിയെ കൊന്നത് റോഡിലൂടെ വഴിച്ചിഴച്ച്

കെ.പി. ശർമ്മ ഒലി നേപ്പാൾ പ്രധാനമന്ത്രി

വേഗരാജാവ് ബോൾട്ടല്ല!

ബ്രിട്ടൻ പാകിസ്ഥാന്റെ വിവരങ്ങൾ ചോർത്തിയെന്ന് സ്നോഡൻ

ഐസിസിന്റെ പക്കൽ ആണവായുധമെന്ന് റിപ്പോർട്ട്

ഇന്ത്യ-പാക് അതിർത്തിയുടെ ബഹിരാകാശക്കാഴ്ച പുറത്തുവിട്ടു

കുഞ്ഞൻ പന്നിയെ വികസിപ്പിച്ചെടുത്തു

ശവകുടീരം ആമയുടെ രൂപത്തിൽ

കത്തോലിക്കാ സഭ ഓർമ്മകളുടെ മ്യൂസിയമാകരുത്:ഫ്രാൻസിസ് പാപ്പ

പാൽമിറയിലെ പുരാതന കമാനം തകർത്തു

വൈദ്യശാസ്ത്ര നോബൽ മൂന്ന് പേർക്ക്

ഫ്രാൻസിൽ പേമാരി; 19 മരണം

ഐ.എസ്.ആർ.ഒയുടെ സഹകരണം തേടി യു.എ.ഇ

ചൈനയിൽ പാഴ്സൽ ബോംബ് സ്ഫോടനങ്ങൾ: ആറു മരണം
 

o

Apple iPhone-iPad App Android App Blackberry App Newshunt App News Notifier

 
  Copyright Keralakaumudi Online 2015       Reproduction in whole or in part without written permission is prohibited.  
  Editor-in-chief - M. S. Ravi, Editor - Deepu Ravi
Head Office Address: Kaumudi Buildings, Pettah PO Trivandrum - 695 024, India.
Online queries talk to Deepu Sasidharan, + 91 98472 38959 or Email deepu@kaumudi.com

Customer Service - Advertisement Disclaimer Statement  | Copyright Policy