Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2015  

 
 
Thursday, 24 August 2017 14.14 PM IST
 MORE
Go!

  <
 


 
H dQ lam  


വാറ്റുകാരൻ വാൽനക്ഷത്രം;സെക്കൻഡിൽ 500 കുപ്പി
Posted on: Monday, 26 October 2015

ന്യൂയോർക്ക്‌: ലോകത്ത് സമ്പൂർണ മദ്യ നിരോധനം വന്നാലും മദ്യപാനികൾ ഇനി മദ്യം കിട്ടാതെ അലയേണ്ടി വരില്ല. ശൂന്യാകാശത്തിന്റെ കൊടും ശൈത്യത്തിൽ ഒരു അദ്ഭുത വാൽനക്ഷത്രം വൻതോതിൽ ആൽക്കഹോൾ പുറംതള്ളുന്നു. ഈയിടെ നാസ കണ്ടെത്തിയ അദ്ഭുത വാൽനക്ഷത്രത്തിന് 'ലവ്‌ ജോയ്‌' എന്നാണ്‌ പേര് നൽകിയിരിക്കുന്നത്. ഓരോ സെക്കൻഡിലും 500 കുപ്പി വൈനിൽ അടങ്ങിയിരിക്കുന്ന അത്രയും ഈഥൈൽ ആൽക്കഹോൾ ലവ് ജോയ് പുറന്തള്ളുന്നതായി നാസ പറയുന്നു. ഒരു വാൽനക്ഷത്രത്തിൽ ആൽക്കഹോൾ കണ്ടെത്തുന്നത് ആദ്യമാണ്. ജീവന്റെ നിലനിൽപ്പിന്‌ ആവശ്യമായ ഓർഗാനിക്‌ സംയുക്തങ്ങൾ വാൽനക്ഷത്രങ്ങളിൽ ഉണ്ട്. ഭൂമിയിൽ പണ്ട് ഇടിച്ചിറങ്ങിയ വാൽനക്ഷത്രങ്ങളിലെ ജൈവതന്മാത്രകൾ ജീവന്റെ ഉത്പത്തിയെ സഹായിച്ചിട്ടുണ്ടാകണം എന്നാണ് ശാസ്‌ത്രമതം. ലവ് ജോയ് വാൽനക്ഷത്രത്തിൽ ഗ്ലൈക്കോ ആൽഡിഹൈഡ്, ഈഥൈൽ ആൽക്കഹോൾ തുടങ്ങി 21 തരം ജൈവ സംയുക്തങ്ങൾ ഉണ്ട്. സൗരയൂഥത്തിന്റെ ഉത്പത്തിയുടെ കൂടുതൽ രഹസ്യങ്ങൾ ഇതോടെ വെളിപ്പെടുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഗുരുത്വാകർഷണത്തിലെ അസ്വാസ്ഥ്യങ്ങൾ ലവ്‌ ജോയിയെ കൂടക്കൂടെ സൂര്യന്റെ സമീപത്തേക്ക് തള്ളിവിടുന്നതായി കണ്ടെത്തിയിട്ടുണ്ട്. അപ്പോൾ വാൽനക്ഷത്രം ചൂടാകുകയും വാതകങ്ങൾ പുറന്തള്ളുകയും ചെയ്യും. ഇക്കൊല്ലം ജനുവരിയിൽ സൂര്യന്റെ സമീപത്തുകൂടി കടന്നുപോയപ്പോൾ സെക്കൻഡിൽ 20 ടൺ വീതം ജലം പുറന്തള്ളിയിരുന്നു. അപ്പോൾ അതിന്റെ ഉപരിതലം ഏറ്റവും പ്രഭാപൂർണമായിരുന്നു. സൂക്ഷ്മ തരംഗങ്ങളുടെ (മൈക്രോവേവ് ) പ്രഭയായിരുന്നു അതെന്നും ശാസ്ത്രജ്ഞർ കണ്ടെത്തി. സ്‌പെയിനിലെ സിയറാ നെവേദ പർവതത്തിലെ പിക്കോ വെലെറ്റയിൽ സ്ഥാപിച്ചിട്ടുള്ള 30 മീറ്റർ വ്യാസമുള്ള റേഡിയോ ടെലിസ്‌കോപ്പാണ് വാൽനക്ഷത്രത്തിന്റെ സവിശേഷതകൾ കണ്ടെത്തിയത്.

Error connecting to mysql