Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2015  

 
 
Wednesday, 24 May 2017 15.29 PM IST
 MORE
Go!

  <
 


 
H dQ lam  


ഇന്ത്യ-പാക് അതിർത്തിയുടെ ബഹിരാകാശക്കാഴ്ച പുറത്തുവിട്ടു
Posted on: Wednesday, 07 October 2015

വാഷിംഗ്ടൺ: ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയുടെ ബഹിരാകാശത്തു നിന്നുള്ള രാത്രികാല കാഴ്ചയുടെ ചിത്രം യു.എസ് ബഹിരാകാശ ഏജൻസിയായ നാസ പുറത്തുവിട്ടു. ഞായറാഴ്ചയാണ് ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെ നാസ ചിത്രം പുറത്തുവിട്ടത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചൂടേറിയ ചർച്ചകൾ ആരംഭിച്ചതോടെ സോഷ്യൽമീഡിയയിൽ സംഭവം വൈറലായി. ഇന്ത്യൻ അതിർത്തിയുടെ ചിത്രം സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തത് തെറ്റാണെന്ന് അഭിപ്രായമുയർന്നിട്ടുണ്ട്. അതിർത്തിയിലെ കമ്പിവേലിയിലെ വെളിച്ചം ഓറഞ്ച് നിറത്തിലുള്ള വര പോലെ തെളിഞ്ഞുകാണാം. കറാച്ചി നഗരവും സിന്ധു നദീതടവും ഹിമാലയവും അഫ്ഗാനിസ്ഥാനും ഉൾപ്പെടെ ചിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് . ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ വളരെ വ്യക്തമായി കാണുന്ന അപൂർവം രാജ്യാന്തര അതിർത്തികളിലൊന്നാണ് ഇന്ത്യ - പാക് അതി‌ർത്തിയെന്ന് നാസ പറയുന്നു. നിക്കോൺ ഡി 4 ഡിജിറ്റൽ കാമറ ഉപയോഗിച്ച് കഴിഞ്ഞ മാസം 23നാണ് ചിത്രം പകർത്തിയത്. 2011ലും സമാനമായ രീതിയിൽ ഹിമാലയത്തിന്റെ രാത്രിക്കാഴ്ച നാസ പുറത്തുവിട്ടിരുന്നു. ക്യാപ്ഷൻ: ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയുടെ ബഹിരാകാശ കാഴ്ച

Error connecting to mysql