Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2015  

 
 
Wednesday, 24 May 2017 15.28 PM IST
 MORE
Go!

  <
 


 
H dQ ami  


ഗോപി ഇപ്പോഴും `സ്റ്റുഡന്റ് പൊലീസ്'

Posted on: Monday, 02 November 2015

കോട്ടയം: ഗോപി പൊലീസ് ഉദ്യോഗസ്ഥനാണ്. ഒപ്പം വിദ്യാർത്ഥിയും.കാക്കിക്കുള്ളിലെ തിരക്കൊഴിയുന്ന വേളയിൽ പുസ്തകങ്ങളാണ് ഗോപിയുടെ കൂട്ടുകാർ. ജീവിത വഴിയിൽ വന്ന തടസങ്ങളിൽ തട്ടി പത്താം ക്ളാസിൽ പഠനത്തിന് ചെറിയൊരു ഇടവേള വന്നെങ്കിലും തോറ്റു കൊടുത്തില്ല. ഇപ്പോൾ ഈ പൊലീസ് ഉദ്യോഗസ്ഥന്റെ കുപ്പായത്തിന് ആറ് ബിരുദാനന്തര ബിരുദങ്ങളുടെ നക്ഷത്രത്തിളക്കമുണ്ട്. കൂടെ ഒരു പി.ജി ഡിപ്ളോമയും. ആലപ്പുഴ എ.ആർ ക്യാമ്പിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായ ഗോപി ക്വാർട്ടേഴ്സിലെത്തിയാൽ രണ്ട് മക്കൾക്കൊപ്പം പുസ്തകവും കൈയിലെടുത്ത് പഠനത്തിൽ മുഴുകും. ഇടയ്ക്ക് ഉറക്കത്തിലേക്ക് ചായുന്ന മക്കളെ താങ്ങിയെടുത്ത് കട്ടിലിൽ കിടത്തിയിട്ട് പഠനം തുടരും. പുസ്തകം അടയ്ക്കുമ്പോഴേക്കും നേരം പുലർച്ചെ രണ്ട് പിന്നിടും. ജീവിതത്തിന്റെ ഗ്രൗണ്ടിൽ പ്രാരാബ്ധം പരേഡു തുടങ്ങിയപ്പോഴാണ് അങ്കമാലി മഞ്ഞപ്ര ആശാരിക്കുടിയിൽ വേലായുധന്റെ മകൻ എ.വി. ഗോപിക്ക് (53) പഠനം നിറുത്തേണ്ടി വന്നത് . അച്ഛനും അമ്മയ്ക്കും ഗോപിയെ കൂടാതെ ആറു പെൺമക്കൾ. ആകെയുള്ള ആൺതരിയെ പഠിപ്പിക്കണമെന്ന് അച്ഛന് കൊതിയുണ്ടായിരുന്നെങ്കിലും അതിനു കഴിയാതെ വേദനയോടെ തന്റെ പച്ചക്കറിക്കടയിൽ സഹായത്തിന് നിറുത്തേണ്ടിവന്നു. കടയിലെ ജോലി തുടരുന്നതിനൊപ്പം ഇലക്ട്രോണിക് ഉപകരണങ്ങൾ നന്നാക്കാനും പഠിച്ചു. കേടായ ടി.വിയും റേഡിയോയുമൊക്കെ ഗോപിയുടെ കൈപ്പുണ്യത്തിൽ വീണ്ടും ചിലച്ചു. ഇതോടെ കയ്യിൽ 'ചില്ലറയും' തടഞ്ഞു. തുടർന്ന് അച്ഛന്റെ അനുഗ്രഹത്തോടെ പുസ്തകക്കെട്ടുകൾ പൊടി തട്ടിയെടുത്തു. പ്രൈവറ്റ് രജിസ്ട്രേഷനിൽ പ്രീ ഡിഗ്രി പഠനം തുടർന്നു. ബിരുദവും കാലടി സർവകലാശാലയിൽ നിന്ന് എം.കോം ഡിഗ്രിയുമെടുത്തു. വൈകാതെ ഇംഗ്ളീഷിൽ ബിരുദാനന്തര ബിരുദം. അതിന് ശേഷമാണ് അപ്രതീക്ഷിതമായി പൊലീസ് തൊപ്പിയണിഞ്ഞത്. ജോലി കിട്ടിയതിനു ശേഷവും പഠനത്തിന് ഇടവേള കൊടുത്തില്ല. വിവിധ സർവകലാശാലകളിൽ കറസ്പോണ്ടൻസ് കോഴ്സുകളിൽ ചേർന്നു. എം.എസ്‌സി സൈക്കോളജി, എം.ബി.എ, എം.എസ്‌സി യോഗ, എം.എസ്.ഡബ്ല്യു, യോഗയിൽ പി.ജി ഡിപ്ളോമ എന്നിവ നേടി. ഹിസ്റ്ററിയിലും ഫിലോസഫിയിലും എം.എ ചെയ്യുന്നതിനൊപ്പം ഗൈഡൻസ് ആൻഡ് കൗൺസിലിംഗിൽ പി.ജി ഡിപ്ളോമയും നേടാനുള്ള ശ്രമത്തിലാണിപ്പോൾ. പച്ചക്കറിക്കടയിൽ അച്ഛനെ സഹായിക്കുന്നതിനിടെ ചിത്രകലയിലും ഒരു കൈ നോക്കിയിരുന്നു. ചുവരെഴുത്തിലൂടെ വരുമാനവും അന്ന് കിട്ടിയിരുന്നത് ആശ്വാസമായിരുന്നു. ഇപ്പോൾ സംഗീതവും അഭ്യസിക്കുന്നുണ്ട്. ജയശ്രീയാണ് ഭാര്യ. ശ്രീദേവിക, ശ്രീഗോപിക എന്നിവർ മക്കളാണ്.

Error connecting to mysql