Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2015  

 
 
Wednesday, 24 May 2017 15.29 PM IST
 MORE
Go!

  <
 


 
H dQ lam  


ഐസിസിന്റെ പക്കൽ ആണവായുധമെന്ന് റിപ്പോർട്ട്
Posted on: Thursday, 08 October 2015

ലണ്ടൻ: റഷ്യൻ കള്ളക്കടത്തു സംഘങ്ങൾ ഐസിസിനു ആണവായുധങ്ങൾ വിൽക്കാൻ ശ്രമിച്ചെന്ന് യു.എസ് അന്വേഷണ ഏജൻസിയായ എഫ്.ബി.ഐക്ക് വിവരം ലഭിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കിഴക്കൻ യൂറോപ്പിൽ കുറഞ്ഞത് നാലു തവണയെങ്കിലും കൈമാറ്റങ്ങൾ നടന്നതായും ഐസിസ് ആണവ ശക്തി കൈവരിക്കുന്നതോടെ സ്ഥിതിഗതികൾ നിയന്ത്രണാതീതമാകുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ഈ വർഷം ആദ്യം കള്ളക്കടത്തുകാരും ഐസിസ് ഏജന്റുമാരും തമ്മിലുള്ള അവസാന കൂടിക്കാഴ്ച നടന്നതായും സീസിയം എന്ന മൂലകം കൂടുതൽ അളവിൽ നൽകാമെന്നു ഐസിസിന് വാഗ്ദാനം ലഭിച്ചതായും അറിയുന്നു. മാരക ശക്തിയുള്ള സീസിയം ആണവോർജം, കാൻസർ ചികിത്സ തുടങ്ങിയ ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്. മുമ്പ് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന മോൾഡോവയാണ് ആണവ സാമഗ്രികളുടെ പ്രധാന കരിഞ്ചന്ത. ഐസിസിന് ആണവ സാമഗ്രികൾ വിൽക്കാനുള്ള നീക്കം എഫ്.ബി.ഐ തടഞ്ഞതായും റിപ്പോർട്ടുകളുണ്ട്.

Error connecting to mysql