Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2015  

 
 
Sunday, 28 May 2017 6.32 AM IST
 MORE
Go!

  <
 


 
H dQ ami  


മരുന്നുവില നിയന്ത്രണനയം പുനഃപരിശോധിക്കാൻ മന്ത്രിതലസമിതി
Posted on: Monday, 02 November 2015

ന്യൂഡൽഹി: രാജ്യത്തെ മരുന്നുവില നിയന്ത്രണവുമായി ബന്ധപ്പെട്ട ദേശീയ നയം പുനഃപരിശോധിക്കാൻ കേന്ദ്ര സർക്കാർ മന്ത്രിതല സമിതിക്ക് രൂപം നൽകി. ഇതുസംബന്ധിച്ച് 2013ൽ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ അപാകതകളുണ്ടെന്ന സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് നടപടി. ദേശീയ ഔഷധ നിർമ്മാണ വില നയത്തിന്റെ ഭാഗമായി മരുന്നുവില നിയന്ത്രണം പുനഃപരിശോധിച്ച് പുതിയ ഉത്തരവ് പുറപ്പെടുവിക്കാൻ ജൂലായ് 15ന് കോടതി നിർദ്ദേശിച്ചിരുന്നു. ബന്ധപ്പെട്ട കക്ഷികളുടെ വാദം കേട്ട് ആറ് മാസത്തിനകം പുതുക്കിയ മരുന്ന് വില നിയന്ത്രണ പട്ടിക പുറത്തിറക്കണമെന്നായിരുന്നു ഔഷധ നിർമ്മാണ വകുപ്പിന് കോടതി നൽകിയിരുന്ന നിർദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് മാസം വൈകിയാണെങ്കിലും കേന്ദ്രം സമിതിക്ക് രൂപം നൽകിയിരിക്കുന്നത്. മിക്ക ജീവൻരക്ഷാ മരുന്നുകളും അവശ്യ മരുന്നുകളുടെ പട്ടികയിൽ ഇല്ലെന്നും ഏറ്റവും മികച്ച കമ്പനിയുടെ വിപണി വിലയെക്കാൾ കൂടുതലാണ് മരുന്നുകളുടെ വിലയെന്നും കോടതി നിരീക്ഷിച്ചിരുന്നു. പ്രമേഹം, ക്ഷയം തുടങ്ങിയ രോഗങ്ങൾക്കുള്ള ജീവൻരക്ഷാ മരുന്നുകളും അവശ്യമരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടെങ്കിലും അക്കാര്യങ്ങൾ സർക്കാർ പരിഗണിക്കട്ടെയെന്ന് കോടതി പറഞ്ഞു. കോടതി ചൂണ്ടിക്കാണിച്ച വീഴ്ചകൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം, ഇൻഡസ്ട്രിയൽ പോളിസി ആൻഡ് പ്രൊമോഷൻ വകുപ്പ്, ഔഷധ നിർമ്മാണ വകുപ്പ്, ദേശീയ ഔഷധ വില നിയന്ത്രണ അതോറിട്ടി തുടങ്ങിയവ ഉൾപ്പെട്ട സമിതി പരിശോധിക്കും.

Error connecting to mysql