Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2014  

 
Thursday, 18 December 2014 11.05 AM IST
 MORE
Go!

  <
 


 
H dQ oYdt  


മിടുമിടുക്കികൾ

Posted on: Sunday, 03 March 2013

``എന്നോട് എങ്ങനെയാണ് പെരുമാറുന്നത്. അതനുസരിച്ചായിരിക്കും ഇനിയുമുള്ള പെരുമാറ്റം''. വീരനായികയായി വാഴ്‌ത്തിപ്പാടി ദിവസങ്ങൾക്കുള്ളിൽ പൊലീസ് കേസെടുത്ത വൈചിത്ര്യത്തിനിടയിൽ അമൃത തലയുയർത്തിപ്പറയുന്നു. അമൃത ആരാണെന്നതിന് ഇനിയൊരു വിശേഷണത്തിന്റെ ആവശ്യമില്ല.

പെണ്ണായാൽ ഇങ്ങനെ വേണം എന്നാണ് അമൃതയെ നോക്കി ഇപ്പോൾ എല്ലാവരും പറയുന്നത്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ ശംഖുംമുഖത്ത് നടന്ന `വുമൺ റൈസിംഗ്'എന്ന പരിപാടിയിൽ പങ്കെടുത്ത ശേഷം കുടുംബത്തോടൊപ്പം ബേക്കറി ജംഗ്ഷനിലെ തട്ടുകടയിൽ ആഹാരം കഴിക്കാനെത്തിയപ്പോഴായിരുന്നു അമൃതയ്‌ക്കെതിരെ പൂവാലന്മാരുടെ വിളയാട്ടം ഉണ്ടാകുന്നത്. വെറും പൂവാലന്മാരല്ല, സ്റ്റേറ്റ് കാറിലെത്തിയ പൂവാലന്മാർ. അവരെയാണ് അമൃത ഇടിച്ചു പപ്പടമാക്കിയത്. സംഭവത്തെ കുറിച്ച് അമൃത പറയുന്നു, ശംഖുംമുഖത്തെ പരിപാടി കഴിഞ്ഞപ്പോൾ നല്ല വിശപ്പ്. കടയടപ്പ് സമരം കാരണം ഹോട്ടലുകളൊന്നും തുറന്നിരുന്നില്ല. അങ്ങനെയാണ് ബേക്കറി ജംഗ്ഷനിലെ തട്ടുകടയിലേക്കു പോയത്. ഞാനും എന്റെ കൂട്ടുകാരി റമോണയും എന്റെ ബൈക്കിലും എന്റെ അമ്മയും അച്ഛനും കാറിലും റമോണയുടെ കുടുംബം ജിപ്സി മോഡലിലുള്ള പുതിയ ജീപ്പിലുമായിരുന്നു യാത്ര. കാറും ജീപ്പും നിറുത്തി. എന്റെ അച്ഛനും റമോണയുടെ അച്ഛനും ആഹാരം വാങ്ങാൻ പോയി. കടയിൽ നല്ല തിരക്ക്. ഞാൻ ബൈക്ക് ഒതുക്കി വച്ച ശേഷം ജീപ്പിനടുത്തേക്ക് നടന്നപ്പോൾ, രണ്ടു പേർ ജീപ്പിലിരിക്കുകയായിരുന്ന റമോണയുടെ ചേച്ചിയെ വൃത്തികെട്ട കമന്റുകൾ പറയുന്നു. സ്റ്റേറ്റ് കാറിലെത്തിയവരാണ് കമന്റടിക്കുന്നത്. ഞാൻ ഇടപെട്ടു. ``ടാ ഇയാൾ എന്തൊക്കെയാ പറയുന്നത്?'' എന്നു ചോദിച്ചു.``ടാ എന്നു വിളിക്കുന്നോ ഞങ്ങളാരാന്നറിയാമോ സ്റ്റേറ്റ് ഗവൺമെന്റിന്റെ ആൾക്കാരാ...''

`"നീയൊക്ക സ്റ്റേറ്റാണങ്കിൽ ഞാൻ ഇന്ത്യൻ എയർഫോഴ്സാടാ'' എന്നു തിരിച്ചടിച്ചു."`നിന്നെ എടുത്തോളാമെടീ...'' എന്നു പറഞ്ഞിട്ട് കാറിൽ കയറി വണ്ടി റൈസ് ചെയ്തു നിറുത്തിയിട്ട് എന്നെ നാല് തെറി. കേട്ടാൽ അറയ്ക്കുന്ന തെറി. എന്നിട്ട് വണ്ടി വിട്ടു. ഞാൻ ആകെ വല്ലാതായി. എല്ലാവരും കാഴ്ചക്കാരായി നിൽക്കുന്നതല്ലാതെ ആണുങ്ങളാരും പ്രതികരിക്കുന്നില്ല. ``ചുണയുണ്ടങ്കിൽ തിരിച്ചു വാടാ...'' എന്നു ഞാൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. അവർ വന്നു. ഇൻഡിക്ക കാറിൽ വേറെ രണ്ടു പേരും കൂടിയുണ്ടായിരുന്നു. ആദ്യം വന്നവനെ പിടിച്ചു വലിച്ചു താഴെയിട്ടു മുട്ടുകൊണ്ടിരിടി. പിന്നൊന്നും ഞാൻ കണ്ടില്ല. ഒരുത്തന്റെ ഷർട്ട് മൂന്ന് പീസായി പോയി. രണ്ടു പേർക്കിട്ട് കാര്യമായി കൊടുത്തു. മൂന്നാമൻ ഓടി. ഇടിയൊന്നും എനിക്കു കിട്ടിയില്ല. ഒരുത്തൻ കയ്യിൽ മാന്തി. ഇതിനിടയ്ക്ക് എന്റെ അച്ഛൻ വന്നിരുന്നു. പൊലീസ് എത്തി ഒരാളെ പിടിച്ചപ്പോൾ ``ഇനി അവരെ അടിക്കേണ്ട അവൻ തീർന്നു പോകും'' എന്നാണ് ചുറ്റും കൂടിയവർ പറഞ്ഞത്.

കരാട്ടെ പിന്നെ കളരി
ശംഖുംമുഖത്തെ സ്ത്രീശക്തി പ്രകടനത്തിൽ കരാട്ടെയും കളരിയുടേയും ഉശിരൻ പ്രകടനം കാഴ്ച വച്ച ശേഷം ആഹാരം കഴിക്കാനെത്തിയപ്പോഴായിരുന്നു അമൃതയ്ക്ക് ഒരിക്കൽ കൂടി കരുത്ത് തെളിയിക്കാൻ അവസരം കിട്ടിയത്. "`എല്ലാം കഴിഞ്ഞപ്പോൾ എന്നെ പുകഴ്‌ത്താനെല്ലാവരും ഒത്തു കൂടി. ഒരു പെണ്ണിനെ ആക്രമിക്കാൻ ശ്രമിക്കുന്നതു കണ്ടിട്ടും മിണ്ടാതെ നോക്കി നിന്നവരാണ് എല്ലാം കഴിഞ്ഞപ്പോൾ അഭിനന്ദിക്കാൻ വരുന്നത്. ഇതാണ് നമ്മുടെ സമൂഹത്തിന്റെ ഒരു കുഴപ്പം''- അമൃത പറഞ്ഞു. കഴി‌ഞ്ഞ വർഷത്തെ കാരാട്ടെ സംസ്ഥാന വിജയിയാണ്. ഏഴു വയസ്സു മുതൽ കളരി പഠിക്കുന്നു. വിമാനം വരെ പറത്തിയിട്ടുണ്ട്. ഇന്ത്യൻ എയർഫോഴ്സിൽ പൈലറ്റാകണമെന്നാണ് ആഗ്രഹം. അത് ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷനിൽ പി.ജി എടുത്തതിന് ശേഷം മാത്രം. ഇപ്പോൾ ആൾ സെയിൻസ് കോളേജിൽ ബി.എ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് മൂന്നാം വർഷ വിദ്യാർത്ഥിനിയാണ്. കഴിഞ്ഞ കോളേജ് യൂണിയൻ ചെയർപേഴ്സൺ. ഈഞ്ചയ്ക്കൽ കീഴേവീട് ലെയിൻ `തുഷാര'യിൽ സിഡിറ്റ് ജീവനക്കാരനായ മോഹൻകുമാറിന്റെയും ഇന്ദുലേഖയുടെയും മകളാണ് അമൃത എന്ന പെൺപുലി.

മോഡേൺ വേഷമല്ല പ്രശ്‌നം
ടെക്‌നോളജി വളർന്നിട്ടും പെൺകുട്ടികളിൽ നിന്നും നാണം മാറുന്നില്ലെന്നാണ് അമൃത വിലയിരുത്തുന്നത്. മോഡേൺ ഡ്രസിട്ടാൽ മോഡേണാകുമെന്നാണ് വിചാരം. അത് തെറ്റാണ്. മനസുകൊണ്ടും കരുത്തുകൊണ്ടും മാറിയേ പറ്റൂ. "`ശംഖുംമുഖത്തേക്കുളള റാലിയിൽ ഞാൻ ബൈക്കിൽ പോയപ്പോൾ അമ്മൂമ്മമാരൊക്കെ എന്നെ പ്രോത്സാഹിപ്പിച്ചു. എന്നാൽ പുതിയ തലമുറയിലെ പെൺകുട്ടികളുടെ മുഖത്തൊരു നീരസം. ഞാനെന്തോ മോശം പ്രവർത്തി ചെയ്യും പോലെ. ഒന്നു പറഞ്ഞാൽ രണ്ടു കിട്ടുമെന്നറിഞ്ഞാൽ പിന്നെ ഒരു പൂവാലന്റെയും കൈ പെൺകുട്ടികളുടെ നേരെ ഉയരില്ല''- അമൃത പറയുന്നു.

കമന്റടിച്ചാൽ വിടില്ല
അങ്ങനെ എല്ലാത്തരം കമന്റുകൾക്കും പ്രതികരിക്കുന്നവളല്ല അമൃതയെന്ന് അടുത്തറിയാവുന്നവർക്കറിയാം. ബൈക്ക് ഓടിച്ചു പോകുന്പോൾ പല കമന്റുകളും കേൾക്കും. മൈന്റ് ചെയ്യാറില്ല. ഒരിക്കൽ പെട്രോൾ പന്പിലെത്തിയപ്പോൾ അവിടെ ഒരു പയ്യൻ ഒരു നന്പരിട്ടു നോക്കി. അപ്പോൾ മിണ്ടാതെ പോയ അമൃത തിരികെ എത്തിയപ്പോൾ അവനു മുന്നിലേക്ക് ബൈക്ക് ഇരന്പി പായിച്ചൊന്നു ചവിട്ടി. അവൻ പേടിച്ച് നിലത്തു വീണു. മറ്റുള്ളവർ ഓടിയെത്തി. ``എന്താ കാര്യ'' മെന്ന് തിരക്കി. `"അതവനോടു ചോദിച്ചാൽ മതി'' എന്നു പറഞ്ഞു. അമൃത ബൈക്കിന്റെ ഗിയർ മാറ്റി വിട്ടു. ഏഴു വയസ്സു മുതൽ കളരി പഠിക്കുന്നുണ്ടെങ്കിലും അടുത്തയിടെയാണ് കരാട്ടെ പഠിക്കാൻ തുടങ്ങിയത്. അമ്മാവന്റെ മക്കളായ, തന്നെക്കാൾ ഇളയ പൂജയും പുണ്യയും കരാട്ടെയിൽ ബ്ളാക്ക് ബെൽറ്റ് നേടിയപ്പോൾ ഒരാഗ്രഹം കരാട്ടെയും പഠിക്കണമെന്ന്. അങ്ങനെ പഠിച്ചു.

ആദ്യം കയ്യടി പിന്നെ കേസ്
പൂവാലന്മാരെ തല്ലിത്തകർത്തപ്പോൾ കയ്യടി, അഭിനന്ദന വർഷം, അനുമോദന യോഗം. ഒടുവിൽ കേസെടുക്കാനുള്ള കോടതി ഉത്തരവും. പെൺകുട്ടികളുടെ നായികയായി മാറിയ അമൃത ഈ വിവരം അറിഞ്ഞപ്പോൾ ആദ്യം ഞെട്ടലാണുണ്ടായത്. ``നീതി പീഠത്തിന്റെ തീരുമാനങ്ങളെ വിമർശിക്കാനോ അതിനെ കുറിച്ച് കമന്റു പറയാനോ ഞാനില്ല''- അമൃത പറഞ്ഞു. ബേക്കറി ജംഗ്ഷനിൽ എന്താണ് സംഭവിച്ചതെന്ന് സംഭവം കണ്ട എല്ലാപേർക്കുമറിയാം. ആ സാഹചര്യമാണ് എന്നെ കൊണ്ട് അങ്ങനെയൊക്കെ ചെയ്യിപ്പിച്ചത്. ഞാനത് മാദ്ധ്യമങ്ങളിലൂടെ വിവരിച്ചതുമാണ്. കേസ് നിയമപരമായി നേരിടാൻ നിർബന്ധിക്കപ്പെട്ടാൽ അങ്ങനെ ചെയ്തല്ലേ പറ്റൂ. സംഭവം നടന്ന അര മണിക്കൂറിനുള്ളിൽ ഞാൻ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയതാണ്. എന്തെങ്കിലും വിവരം കിട്ടിയാൽ എന്നെ അറിയിക്കാമെന്നാണ് പറഞ്ഞത്. ഇതുവരെ ഒന്നും അറിയിച്ചിട്ടില്ല. പ്രതിയായ ആൾ ഒളിവിൽ കഴിഞ്ഞുകൊണ്ടാണ് ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്. എന്റെ തീരുമാനങ്ങളിൽ എനിക്ക് വ്യക്തതയുണ്ടെന്നും കൂട്ടിച്ചേർക്കുന്നു.

അമൃതയെ സഹായിക്കും
തന്നെ ആക്രമിക്കാൻ വന്ന പുരുഷന്മാരെ നേരിട്ട പെൺകുട്ടിക്കെതിരെ കേസെടുക്കണമെന്ന കോടതിയുടെ ഉത്തരവ് തെറ്റായ നടപടി ക്രമമായിപോയി. അമൃതയ്ക്ക് നിയമസഹായം ആവശ്യമെങ്കിൽ കമ്മീഷൻ അതു നൽകും. ശല്യം ചെയ്യാൻ വരുന്ന പൂവാലന്മാരെ പെൺകുട്ടികൾ അടിക്കണമെന്നു തന്നെയാണ് കമ്മീഷന്റെ നിലപാട്. എങ്കിൽ മാത്രമെ ഇത്തരക്കാർ ശരിയാകൂ.
കെ. റോസക്കുട്ടി
വനിതാകമ്മീഷൻ ചെയർപേഴ്സൺ

കോടതി നിലപാട് ക്രൂരം

തന്നെ ശല്യപ്പെടുത്താൻ ശ്രമിച്ച പൂവാലന്മാരെ ധൈര്യപൂർവം നേരിട്ട് കേരളത്തിലെ സ്‌ത്രീ സമൂഹത്തിനുമുഴുവൻ മാതൃകയായി മാറിയ അമൃതയ്ക്കെതിരെ കേസെടുക്കുവാൻ നിർദ്ദേശിച്ച കോടതി നിലപാട് അങ്ങേയറ്റം ക്രൂരവും അപഹാസ്യവുമാണ്. ഡൽഹി സംഭവത്തിന്റെ പശ്ചാത്തലത്തിൽ പരമോന്നത നീതിപീഠം ഉൾപ്പെടെ സ്ത്രീകളെ സംരക്ഷിക്കുന്നത് ജുഡീഷ്യറിയുടെ ഉത്തരവാദിത്വമായി കണക്കാക്കുമ്പോൾ സാമൂഹിക പ്രതിബന്ധതയില്ലാത്ത ദന്തഗോപുരവാസികളായ ചില ന്യായാധിപന്മാരുടെ ഇത്തരം തീരുമാനങ്ങൾ സമൂഹത്തിന്റെ തീരാക്കളങ്കമായി മാറും. അമൃതയ്ക്കെതിരായി നിയമനടപടികൾ പിൻവലിക്കാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം.
ബിന്ദു കൃഷ്ണ, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്

അഭിമാനം ആര്യ

ഒറ്റ കൂവലിലായിരുന്നു പെൺകുട്ടികളുടെ അഭിമാനത്തിന്റെ വില ആര്യ തെളിയിച്ചു കൊടുത്തത്. വിദ്യാഭ്യാസ വകുപ്പ് നടത്തിയ മൂല്യബോധന യാത്രയുടെ സമാപന ചടങ്ങിൽ ജാഥാക്യാപ്ടനും എസ്.പി.സി പരിശീലകനുമായ രജിത്കുമാറിന്റെ പെൺകുട്ടികളെകുറിച്ചുള്ള മോശം പരാമർശങ്ങൾ കേട്ടിരുന്ന് സഹിച്ച് മുഖം കുനിച്ചിരിക്കുകയല്ല ആര്യ ചെയ്‌തത്. കോളേജിലെ മറ്റു വിദ്യാർത്ഥിനികൾ നിശബ്ദരായി ഇരുന്നപ്പോൾ പ്രസംഗത്തിനെതിരെ കൂവി സദസ് വിട്ട് ഇറങ്ങിപോകുകയായിരുന്നു ആര്യ. പിന്നെ നേരെ ഇടം പിടിച്ചത് വാർത്തകളിലേക്കും അഭിനന്ദനങ്ങളിലേക്കും.
``അദ്ദേഹത്തിന്റെ പ്രസംഗം കേട്ട് ഒട്ടും സഹിക്കാൻ കഴിയാതെ വന്നപ്പോഴാണ് കൂവിയതും ഇറങ്ങിപോയതും. സദസ്സിൽ നിന്നും ആരും പ്രതികരിക്കാതിരുന്നത് വേദനയുണ്ടാക്കി. ആൺകുട്ടികളെല്ലാം നല്ലവരും മിടുക്കൻമാരുമാണ്. പെൺകുട്ടികൾ മോശക്കാരാണ്, അവർ പെൺകുട്ടികളെ എളുപ്പത്തിൽ വളയ്ക്കുമെന്നതെല്ലാം'' കേട്ടപ്പോഴാണ് ഏറ്റവും ദേഷ്യം തോന്നിയത്. ആര്യ പറയുന്നു. ഇപ്പോൾ ആര്യയെ കാണുന്പോൾ കൈകൊടുത്ത ശേഷമേ മറ്റു വിദ്യാർത്ഥിനികൾക്ക് സംസാരമുള്ളൂ.

``സിവിൽ സർവ്വീസ് എഴുതണമെന്നായിരുന്നു മോഹം. അതിനായാണ് തലസ്ഥാനത്ത് എത്തിയതും. എന്നാൽ സ്ത്രീകളെകുറിച്ച് ചിന്തിക്കുന്പോൾ സമൂഹത്തിന്റെ സ്ഥിതി ഇങ്ങനെയാണെങ്കിൽ മാറ്റം വരുത്താൻ ഏറ്റവും താഴെത്തട്ടിൽ നിന്നും തുടങ്ങണം. സമൂഹത്തിൽ ചെറിയ മാറ്റമെങ്കിലും വരുത്താൻ നല്ലത് എഴുത്താണെന്ന് വിശ്വസിക്കുന്നു. പത്രപ്രവർത്തകയാകണമെന്ന് മോഹം..'' തിരുവനന്തപുരം വിമൻസ് കോളേജിൽ മൂന്നാം വർഷ ബി.എ ഇംഗ്ളീഷ് വിദ്യാർത്ഥിനിയായ ആര്യയ്‌ക്ക് ജീവിതത്തിൽ എന്തായി തീരണമെന്നതിനെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്.

സംഭവത്തിന് ശേഷം നിരവധി ഫോൺകോളുകളാണ് ആര്യയെ തേടിയെത്തുന്നത്. ``നീ കലക്കി'' എന്നും പറഞ്ഞ് ആദ്യം എത്തിയത് റൂം മേറ്റായ ശ്രീലക്ഷ്മിയാണ്. പിന്നീട് സ്ത്രീ സംഘടനയായ `സഖി' വിളിച്ച് അഭിനന്ദനമറിയിച്ചു. തുടർന്ന് ``കേരളകൗമുദി'യടക്കമുള്ള മാദ്ധ്യമങ്ങളിൽ വാർത്തവന്നതോടെ അഭിനന്ദനപ്രവാഹമായി മാറി. വീട്ടുകാരുടെ `സപ്പോർട്ട് 'കൂടി ആയപ്പോൾ ഞാൻ വളരെ ഹാപ്പിയാണ്.'' ആര്യ പറയുന്നു.
ചടങ്ങിന് ശേഷം അദ്ദേഹം പറഞ്ഞുപോയ തെറ്റായ വാക്കുകൾക്ക് മാപ്പപേക്ഷിച്ചിട്ടുണ്ടെന്ന നിലപാടിലാണ് കോളേജ് അധികൃതർ. ആലപ്പുഴയാണ് ആര്യയുടെ സ്വദേശം. എൽ.ഐ.സി ഓഫീസിലെ ഉദ്യോഗസ്ഥനായ സുരേഷ് കുമാറിന്റെയും ജയലക്ഷ്‌മിയുടെയും മകളാണ്.

നന്മയായിരുന്നു ലക്ഷ്യം
ഡോ.രജിത്കുമാർ

നൻമ മാത്രമാണ് ഞാൻ പ്രതീക്ഷിച്ചത്. പെൺകുട്ടികൾ ജീൻസ് ഇടരുതെന്ന് ഞാൻ പറഞ്ഞിട്ടില്ല. പക്ഷേ അമ്മയായതിനു ശേഷം ജീൻസ് ഇടുന്പോൾ ചില ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകും. ഞാനൊരു ബയോളജി പ്രൊഫസറാണ്. മൂല്യബോധനയാത്രയ്ക്ക് കാസർക്കോട് നിന്നും തിരുവനന്തപുരം വരെ നല്ല പ്രതികരണമാണ് ലഭിച്ചത്. എല്ലായിടത്തും ഒരു കാര്യം തന്നെയാണ് പറഞ്ഞത്. മറ്റ് സ്കൂളുകളിലെ അദ്ധ്യാപകർ ഞങ്ങളുടെ സ്കൂളിലും വന്ന് കുട്ടികൾക്ക് ക്ളാസെടുക്കണമെന്നാണ് പറഞ്ഞത്. മാന്യമായി വസ്ത്രം ധരിക്കുന്ന സ്ത്രീ ആദരവ് പിടിച്ചുപറ്റുമെന്നത് ബൈബിളിലെ വാക്യമാണ്. ഞാൻ ആൺകുട്ടികളെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. അവിടെയുണ്ടായിരുന്ന അദ്ധ്യാപകരും അമ്മമാരും വിദ്യാർത്ഥികളുമെല്ലാം നല്ല രീതിയിൽ ക്ളാസ് കേട്ടുകൊണ്ടിരിക്കുകയാണ് ചെയ്തത്. മാനസിക അച്ചടക്കവും ശാരീരിക അച്ചടക്കവും ഇവർക്കുണ്ടാകുന്ന കുട്ടികൾക്ക് ആത്മീയബോധം പകരും എന്നാണ് ഉദ്ദേശിച്ചത്. തെറ്റുചെയ്തിട്ടുണ്ടെങ്കിൽ സെൻട്രൽ ജയിലിൽപോയി കിടക്കാനും തയ്യാറാണ്.
(മൂല്യബോധന യാത്ര ജാഥാ ക്യാപ്ടനും കാലടി ശ്രീശങ്കരചാര്യ കോളേജ് ബയോളജി പ്രൊഫസറുമാണ് ഡോ.രജിത്കുമാർ).

പ്രതികരിക്കാത്തത് നിർഭാഗ്യം
ടി.എൻ സീമ എം.പി
ഇത്തരത്തിൽ പ്രസംഗിക്കുന്നവരെ നിയമപരമായി നേരിടണം. ജമാഅത്ത് ഇസ്ളാമിയായാലും ആർ.എസ്.എസ് ആയാലും പെൺകുട്ടികളെ തന്നെയാണ് കുറ്റം പറയുന്നത്. പെൺകുട്ടികളുടെ വസ്ത്രധാരണമാണ് പ്രശ്നമെങ്കിൽ എങ്ങനെയാണ് രണ്ട് വയസും 70വയസുമുള്ളവർ പീഡനത്തിനിരയാകുന്നത്? ഇത്തരത്തിൽ പ്രസംഗിച്ച പ്രൊഫസർ ഒരിക്കലും വിദ്യാർത്ഥികളെ പഠിപ്പിക്കാൻ യോഗ്യനല്ല. ആ പ്രസംഗത്തിനെതിരെ കൂവി വിളിച്ച പെൺകുട്ടിക്ക് അഭിനന്ദനങ്ങൾ. സദസ്സിലുള്ളവർ പ്രതികരിക്കാതിരുന്നത് നിർഭാഗ്യമായിപോയി.

പുരുഷമേധാവിത്വം
രഞ്ജിനി ഹരിദാസ്
ഒരു പ്രൊഫസർ ഇത്തരത്തിൽ സംസാരിക്കുന്പോൾ മനസിലാക്കാം സമൂഹത്തിന്റെ ഇപ്പോഴുമുള്ള കാഴ്ച്ചപ്പാട്. അദ്ദേഹത്തിന്റെ പുരുഷമേധാവിത്വസ്വഭാവമാണ് അവിടെ പ്രകടമായത്. ഇത്തരത്തിലുള്ളവരെ ഒറ്റപ്പെടുത്തണം. പെൺകുട്ടികളുടെ മൊത്തം കാര്യങ്ങൾ അദ്ദേഹം ഏറ്റെടുക്കണ്ട.


Rating: 2.2/5 (11 votes cast)

Jjq hThX ~ oQchi jQt Oi!


ClT JT Agdiw JjqJhaiTY. onv clt lr Otiv dTlt Amkh Aogh YעڡjXQcJh AdJtJjh cihljکh Bi Agdiw dͮ O़Y oft cihdJj mȡtphX.

 

JTYv ltJw   hJqk TOP

ഈ അംഗീകാരം വില പിടിച്ചത്

സുപ്രഭ ടീച്ചറിന്റെ ഗോശാലയിൽ 14 പശുക്കൾ

അനാമികയുടെ ചിത്രം ഇനി സ്റ്റാമ്പ്

സ്‌നേഹത്തിന്റെ അമ്മവീടൊരുക്കുന്ന സിസ്റ്റർ

കാത്തിരുന്നൊരാൾ വന്നപ്പോൾ

ഫേസ് ബുക്കിലും ഹിറ്റായി 'ഷുഗർ സിസ്റ്റേഴ്‌സ്''

രാധിക നിറം കൊടുക്കുന്നു, ദുരിത ജീവിതങ്ങൾക്ക്

തോറ്റു കൊടുക്കാൻ മനസില്ലാതെ ഷീബ പൊരുതുന്നു

സ്വപ്നനൂലിഴകളെ പ്രണയിച്ച പെൺകുട്ടി

തിരുമുഗൾ ബീഗവുമായി ലതാലക്ഷ്മി

കാനഡയിലെ 'ഇംഗ്ലീഷ് ടീച്ചർ'

ബോൺസായിയിൽ വളരുന്നു ബീനയുടെ ഐശ്വര്യം

എന്ന് സ്വന്തം അന്പിളീദേവി

സ്നേഹം പ്രകടിപ്പിക്കാൻ പേടിക്കുന്നതെന്തിന്?​

ഇത് 'സമ്മാന'നൃത്തം

അരങ്ങിൽ അമ്പത്

കൃഷിയുടെ നല്ല പാഠം പകർന്ന ഗുരുനാഥ

കനൽക്കൊള്ളികൾക്കരികെ കനലാറിയ മനസ്സോടെ

രുചിയൂറും കേക്കിന്റെ കഥ

ജനങ്ങൾക്കൊപ്പം ജോലിയിൽ രാജിയില്ലാതെ

വീട് കെട്ടാൻ ഞങ്ങൾ റെഡി, പുരുഷന്മാർ ഗെറ്റ് ഔട്ട്

സ്വർഗത്തിലെ മാലാഖ ഇപ്പോൾ ഭൂമിയിലും

റീത്താ മേരി ബാക്കിവച്ചത് 'ജാഗരൂകൻ' പറയും

വീട് കെട്ടാൻ ഞങ്ങൾ റെഡി, പുരുഷന്മാർ ഗെറ്റ് ഔട്ട്

സ്വർഗത്തിലെ മാലാഖ ഇപ്പോൾ ഭൂമിയിലും

പൊന്നുപോലെ പ്രസാദിക്കും, പൊന്നോളം പോന്നതാകും

ദൈവദശകത്തിന് ഇനി നൃത്ത ചുവടുകളും

കലയുടെ പ്രചാരകയായി സത്യഭാമ

വീണയ്ക്ക് കിട്ടിയ ഭാഗ്യമൂങ്ങ

ക്രെയിനിന്റെ ലോകത്തെ പെൺകരുത്ത്

ഫാഷനെ പാഷനാക്കിയ ജിനി ഗോപാൽ

വ്യത്യസ്തയായൊരു വനിതാ സി.ഐ.ഡി

സ്വരമാധുരിയിൽ വിസ്മയം തീർത്ത് മാളവിക

മനസു കൊണ്ട് സഞ്ചരിക്കുന്നവൾ

മമ്മൂട്ടിയുടെ മുത്ത് ഡോക്ടറായി

സുമൈജയുടെ അടുക്കളവാതിൽക്കൽ വിദേശികളുടെ ക്യൂ

അദ്ധ്യാപനത്തിന്റെ 'ദീപ'പ്രകാശം

കുസാറ്റിലേക്ക് കുലീനതയോടെ ലത

ദീപ്തിയും ഞാനും പരസ്പരം

ഫേസ്‌ബുക്കിനെ സാരിയുടുപ്പിക്കുകയാണ് ഈ വീട്ടമ്മ

അഭിനയ വീട്ടിൽ നാടകമേ ജീവിതം

ഓരോ നിമിഷവും ഞാൻ ആസ്വദിക്കുന്നു

പോകൂ പ്രിയപ്പെട്ട പക്ഷീ...

സ്‌കൂളിൽ പോകേണ്ട, സ്‌കൂൾ നിങ്ങളെ തേടിയെത്തും

ജീവിതത്തിൽ രാഷ്ട്രീയം നോക്കാറില്ല

പരസ്യം, ഐശ്വര്യം, ദീപ്തി

പഠനവഴിയിൽ റെക്കോഡുകൾ സൃഷ്ടിച്ച് ഉഷാകുമാരി

സ്‌നേഹതീരത്തിലെ മാലാഖ

സാന്ത്വന വഴിയിൽ മേരി അനിത

സ്വപ്നങ്ങളിൽ എന്റെ കൈയ്യൊപ്പുണ്ട്


 H dQ oYdt     hJqk TOP

 
 
 

 

ബ്യൂട്ടി പാർലർ ജീവനക്കാരി ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ

അച്ഛനെ മകൻ കഴുത്തിൽ തോർത്തിട്ട് മുറുക്കി കൊന്നു

ഡി.വൈ.എഫ്.ഐയുടെ വിവാഹ വെബ്സൈറ്റ് ഹാക്ക് ചെയ്തു

ജി.എസ്.എൽ.വി മാർക്ക് 3 വിജയകരമായി വിക്ഷേപിച്ചു

ഡൽഹിയിൽ ലഷ്കർ ഭീകരർ ആക്രമണം നടത്തിയേക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

പെഷവാർ ആക്രമണത്തിനു പിന്നിൽ ഇന്ത്യയെന്ന് മുഷറഫ്

എട്ട് താലിബാൻ ഭീകരരുടെ ദയാഹർജികൾ പാക് പ്രസിഡന്ര് തള്ളി

നിൽപ്പ് സമരം അവസാനിപ്പിക്കുന്നു

ഐ.എസ്.എല്ലിൽ ബ്ളാസ്റ്റേഴ്സ്-കൊൽക്കത്ത ഫൈനൽ

ട്രെയിൻയാത്രക്കാരനിൽ നിന്ന് 276 വെടിയുണ്ടകൾ പിടികൂടി

അമിത് മേത്ത യു.എസ് ഫെഡറൽ ജഡ്ജി

പെഷാവർ ഭീകരരുടെ ചിത്രങ്ങൾ താലിബാൻ പുറത്തുവിട്ടു

ലിബിയയിൽ കുടുങ്ങിയ നഴ്സുമാരെ രക്ഷപ്പെടുത്തി ആദ്യസംഘം നാളെ കൊച്ചിയിലെത്തും

'വിശുദ്ധ വിവാഹ'ത്തിന് വിസമ്മതിച്ച 150 യുവതികളെ ഐസിസ് കൂട്ടക്കൊല ചെയ്തു

ഗണേശ് വന്നാൽ ബി.ജെ.പി പൂമാലയിട്ട് സ്വീകരിക്കും

പാകിസ്ഥാനിൽ വനിതാ കോളേജിനു സമീപം ഇരട്ട സ്ഫോടനം

ഇനിയുണ്ടാവുമോ ലാമയ്ക്കൊരു പിൻഗാമി?

ഒറിജിനൽ പൊരിയുമായി 'ഡ്യൂപ്പ്' കോയ!

അലിഗഢിലെ മതപരിവർത്തന ചടങ്ങ് റദ്ദാക്കി

കടൽക്കൊല: അംബാസഡറെ പിൻവലിക്കുമെന്ന ഭീഷണിയുമായി ഇറ്റലി

ഇന്ത്യൻ റുപ്പി ഇടിയുന്നു

തുറമുഖ കണ്ടെയ്‌നറിൽ സ്പിരിറ്റ് ഭദ്രം

കൊല്ലം, ആലപ്പുഴ ബൈപാസിന് 700 കോടിയുടെ പദ്ധതി

മനുഷ്യദൗത്യവും പുതിയ റോക്കറ്റും ഇന്ന് പരീക്ഷിക്കും: വിക്ഷേപണം രാവിലെ 9.30 ന്

പേമെന്റ് സീറ്റ് വിവാദം: ലോകായുക്ത ഉത്തരവിന് സ്റ്റേ

സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

ആദിവാസികൾക്ക് 7,693 ഹെക്ടർ വനഭൂമി പതിച്ചുനൽകും

'ഗുരുദേവമാഹാത്മ്യം' കഥകളിയിൽ ഇനി പാഠപുസ്തകത്തിലെ ഗുരുദർശനഭാഗങ്ങളും

സംസ്‌കൃത യൂണി.വി.സിയുടെ പ്രബന്ധം: ഗവർണർ റിപ്പോർട്ട് ആവശ്യപ്പെടും

തന്ത്രങ്ങൾ മെനയാൻ അമിത്ഷാ നാളെയെത്തും

സഭയിൽ സർക്കാരിന്റെ വെളിപ്പെടുത്തൽ: മദ്യനയത്തിൽ വരുത്തുന്നത് തിരുത്തലുകൾ മാത്രം

സോളാർ കമ്മിഷൻ മുഖ്യമന്ത്രിയെ വിസ്‌തരിക്കും

എം.ജി യൂണി.യിൽ മുപ്പതിലേറെ പ്രബന്ധങ്ങൾ കാണാതായി

ഗണേശ് വന്നാൽ ബി.ജെ.പി പൂമാലയിട്ട് സ്വീകരിക്കും

നല്ല ഭരണത്തിനാവശ്യം ജനകീയ ഓഡിറ്റ്: വിനോദ് റായ്

ആശമാരുടെ ഓണറേറിയം ആയിരം രൂപയാക്കും

മദ്യനയം മാറ്റുന്നത് മാണിയെ രക്ഷിക്കാൻ: മാത്യു ടി.തോമസ്

കെ.വി.തോമസിനെതിരായ തിരഞ്ഞെടുപ്പ് ഹർജി തള്ളി

ഇബ്രാഹിംകു​ഞ്ഞി​നെ​തിരാ​യ ആരോപണം: ഗ​ണേ​ശ് തെ​ളി​വ് നൽ​ക​ണം

മുദ്രപ്പത്ര വില്പന പരിധി ഒരു ലക്ഷമാക്കി

പാർലമെന്റ് സ്‌തംഭനം തു‌ടരുന്നു: സർക്കാർ വഴങ്ങുമെന്ന് സൂചന

ഫാക്‌ട് പാക്കേജ്: എൽ.എൻ.ജി ലൈൻ പൂർത്തിയാക്കണമെന്ന് പ്രധാനമന്ത്രി

സി.വി.സി നിയമനം കോടതിയുടെ അനുമതിയോടെ വേണം

മദ്ധ്യപ്രദേശിലെ നാല് നഗരങ്ങളിൽ ലൈറ്റ് മെട്രോ

ട്രെയിൻയാത്രക്കാരനിൽനിന്ന് 276 വെടിയുണ്ട പിടിച്ചു

കെ.ബാലചന്ദറുടെ നില ഗുരുതരം

ഐസിസിനെ ഇന്ത്യ നിരോധിച്ചു

കൽക്കരി അഴിമതി: മൻമോഹൻസിംഗിനെ ചോദ്യം ചെയ്യണമെന്ന് കോടതി

കടൽക്കൊല: ഭടൻമാരുടെ ആവശ്യം സുപ്രിംകോടതി തള്ളി

സി.ബി.ഐ ചിദംബരത്തിന്റെ മൊഴിയെടുത്തു

നടരാജന്റെ സസ്പെൻഷൻ: സംസ്ഥാനത്തിന് നോട്ടീസ്

ലക്ഷ്‌മണ രേഖ ലംഘിക്കരുത്: എം.പിമാരോട് മോദി

മുൻകേന്ദ്രമന്ത്രി ആർ.ആർ. പാട്ടീലിന് ഹൃദയശസ്ത്രക്രിയ

ഗ്യാസ് സബ്‌സിഡിക്ക് ബാങ്ക് അക്കൗണ്ട് മതി

പെട്രോളിനും ഡീസലിനും രണ്ടു രൂപ കുറഞ്ഞു

അലിഗഡിലെ വിവാദ മതപരിവർത്തന ക്യാമ്പിന് നിരോധനം

ക്രിസ്‌മസ് ദിനത്തിൽ സ്‌കൂളുകൾ പ്രവർത്തിക്കില്ല: കേന്ദ്രസർക്കാർ

ഒരു ഓർമ്മപ്പെടുത്തൽ,​ നിർഭയ സംഭവത്തിന് ഇന്ന് രണ്ടു വയസ്

ബാലവേല ചരിത്രതാളുകളിൽ മാത്രമാകണം:സത്യാർത്ഥി

കെ. ബാലചന്ദർ ആശുപത്രിയിൽ

പാകിസ്ഥാൻ പ്രത്യാക്രമണം തുടങ്ങി, വധശിക്ഷ പുന:സ്ഥാപിച്ചു

പാകിസ്ഥാനിലെങ്ങും അശാന്തിയുടെ മൂകത, പെഷവാർ കേഴുന്നു മരണം 148

നിണമണിഞ്ഞ നിമിഷങ്ങളിലൂടെ കുട്ടികൾ

വിവാഹത്തിന് വിസമ്മതിച്ച 150 യുവതികളെ ഭീകരർ കൊന്നൊടുക്കി

അമിത് മേത്ത യു.എസ് ഫെഡറൽ ജഡ്‌ജി

ചൊവ്വയിൽ ജീവന്റെ സാന്നിദ്ധ്യമുണ്ടെന്ന് നാസ

പുരുഷഫുട്ബാൾ കാണാൻ വേഷംമാറി സ്റ്റേഡിയത്തിലെത്തി പെൺകുട്ടി അറസ്റ്റിലായി

പാക് സൈനിക സ്‌കൂളിൽ കൂട്ടക്കുരുതി,​ 141 കുട്ടികൾ മരിച്ചു

ഭീകരർക്ക് പറുദീസ ഒരുക്കി, ഇപ്പോൾ നരകയാതന

പെഷവാറിന്റെ വിലാപത്തിന് വർഷങ്ങളുടെ ചരിത്രം

തീവ്രവാദിയെക്കുറിച്ച് ആസ്ട്രേലിയക്ക് അറിയാമായിരുന്നുവെന്ന് ഇറാൻ

സിഡ്നിയിലെ ദുരന്തം ആഘോഷമാക്കിയ മർഡോക്കിന് വിമർശനം

ഇന്ത്യൻ വംശജൻ യു.എസ് സർജൻ ജനറൽ

ആസ്ട്രേലിയയിൽ ഇന്ത്യക്കാരടക്കം ബന്ദികൾ മോചിതരായി

ഐസിസിൽ അസ്വസ്ഥമായി ആസ്ട്രേലിയ

ജപ്പാനിൽ ഷിൻസോ ആബേയ്ക്ക് വൻഭൂരിപക്ഷം

ബെൽജിയത്തിലും ബന്ദി

സൈബർ ആക്രമണം:ജയിംസ് ബോണ്ട് തിരക്കഥ മോഷ്ടിച്ചു

ലാദനെ കണ്ടെത്താൻ സഹായിച്ച പാക് ഡോക്ടർ ജയിലിൽ കൊല്ലപ്പെടുമെന്ന് രഹസ്യ റിപ്പോർട്ട്

മെഹ്ദിയുടെ അറസ്റ്റ്:നൂറുകണക്കിന് ട്വിറ്റർ അക്കൗണ്ടുകൾ അപ്രത്യക്ഷമായി
 

o

Apple iPhone-iPad App Android App Blackberry App Newshunt App News Notifier

 

 
  Copyright Keralakaumudi Online 2013       Reproduction in whole or in part without written permission is prohibited.  
  Editor-in-chief - M. S. Ravi, Editor - Deepu Ravi
Head Office Address: Kaumudi Buildings, Pettah PO Trivandrum - 695 024, India.
Online queries talk to Deepu Sasidharan, + 91 98472 38959 or Email deepu[at]kaumudi.com

Customer Service - Advertisement Disclaimer Statement  | Copyright Policy