Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2015  

 
 
Saturday, 23 September 2017 13.12 PM IST
 MORE
Go!

  <
 


 
H dQ ami  


എസ്തർ അനുഹ്യയുടെ കൊലയാളിക്ക് വധശിക്ഷ
Posted on: Saturday, 31 October 2015

മുംബയ്: ആന്ധ്ര സ്വദേശിനിയായ സോഫ്‌ട്‌വെയർ എൻജിനിയർ എസ്തർ അനുഹ്യയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ. ടാക്‌സി ഡ്രൈവർ ചന്ദ്രഭാൻ സനാപിനെയാണ് മുംബയിലെ പ്രത്യേക വനിതാ കോടതി വധശിക്ഷയ്‌ക്ക് വിധിച്ചത്. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് കണ്ടെത്തിയാണ് വിധി. 2014 ജനുവരി അഞ്ചിന് വിശാഖപട്ടണത്തു നിന്ന് ലോകമാന്യതിലക് സ്‌റ്റേഷനിൽ വന്നിറങ്ങിയ 23കാരിയായ അനുഹ്യയെ താമസസ്ഥലത്ത് എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് സനാപ് ബൈക്കിൽ കയറ്റിക്കൊണ്ടു പോവുകയായിരുന്നു. കഞ്ചുമാർഗിലെ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് അനുഹ്യയെ മാനഭംഗപ്പെടുത്തി കൊല ചെയ്‌തു. മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്നുള്ള അന്വേഷണത്തിൽ കരിഞ്ഞനിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ലാപ്‌ടോപ്പ് അടക്കമുള്ള സാധനങ്ങളും കവർന്നാണ് പ്രതി രക്ഷപ്പെട്ടത്. സംഭവം നടന്ന് രണ്ടുമാസത്തിനു ശേഷം പിടിയിലായ സനാപിനെ കഴിഞ്ഞ ചൊവ്വാഴ്‌ച കോടതി കുറ്റക്കാരനെന്ന് വിധിച്ചിരുന്നു. സമൂഹത്തിനെതിരായ ക്രൂരതയാണ് പ്രതി ചെയ്‌തതെന്നും ഭാവിയിൽ സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വധശിക്ഷ തന്നെ നൽകണമെന്നും സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ രാജ താക്കറെ വാദിച്ചു. പ്രതിയോട് എന്തെങ്കിലും ദയ കാണിക്കുന്നത് ഇരയായ പെൺകുട്ടിയോടും കുടുംബത്തോടും കാട്ടുന്ന അനീതിയാകുമെന്നും പ്രോസിക്യൂട്ടർ പറഞ്ഞു. സനാപിനോട് ദയ കാണിക്കണമെന്ന് പ്രതിഭാഗം അഭിഭാഷകനായ പ്രകാശ് സൽസിങ്കിക്കർ വാദിച്ചു. 28കാരനായ സനാപ് ഭാര്യയും രണ്ടു കുട്ടികളും വൃദ്ധ മാതാപിതാക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണെന്നും ജയിലിൽ മര്യാദക്കാരനായിരുന്നു എന്നത് പരിഗണിക്കണമെന്നും പ്രതിഭാഗം അഭ്യർത്ഥിച്ചു. എന്നാൽ കോടതി പരമാവധി ശിക്ഷ തന്നെ വിധിക്കുകയായിരുന്നു. അനുഹ്യ യാത്ര ചെയ്‌തിരുന്ന ട്രെയിൻ റെയിൽവേ സ്‌റ്റേഷനിലെത്തുന്നതിന് അരമണിക്കൂർ മുമ്പ് പ്രതി ഇവിടെയിരുന്നു മദ്യപിക്കുന്നതായി സി.സി ടിവി ദൃശ്യങ്ങളിൽ തെളിഞ്ഞിരുന്നു. അനുഹ്യയെ വാഹനത്തിൽ കയറ്റിക്കൊണ്ടു പോയ സമയത്ത് സ്‌റ്റേഷനിലുണ്ടായിരുന്നവരെ ചോദ്യം ചെയ്‌ത് സമഗ്രാന്വേഷണത്തിന് നേതൃത്വം നൽകിയത് അന്ന് കമ്മിഷണറായിരുന്ന രാകേഷ് മരിയായിരുന്നു.

Error connecting to mysql